ഹൃധികാശി: ഭാഗം 48

hridikashi

രചന: അൻസിയ ഷെറി (അനു)

"കാശിയേട്ടാ" "എന്താടീ" "ഞാനിങ്ങനെ പാവായോണ്ടല്ലെ ന്നെക്കൊണ്ട് ഇങ്ങനൊക്കെ ചെയ്യിക്ക്ണെ" "കൊച്ചു കള്ളി മനസ്സിലാക്കിയല്ലേ" അവളുടെ വയറിലൂടെ കയ്യിട്ട് അടുത്തേക്ക് അടുപ്പിച്ചവൻ പറഞ്ഞതും ഹൃധു പൊള്ളിപ്പിടഞ്ഞു കൊണ്ട് അവനിൽ നിന്നും അകന്നു മാറി... "കാശിയേട്ടനെന്താ ഈ കാണിക്കുന്നേ.. ഇങ്ങനെയാണേൽ ഞാൻ തോർത്തിത്തരില്ലാട്ടോ" "ഞാൻ അടങ്ങി.. നീ തോർത്തിക്കോ" പറഞ്ഞു കൊണ്ടവൻ കൈകൾ ബാക്കിലേക്ക് വെച്ചതും ഹൃധു അവന്റെ അരികിൽ വന്ന് തല തുവർത്താൻ തുടങ്ങി.. "മ്മ്.. കഴിഞ്ഞു" അവനിൽ നിന്നും അകന്നു മാറിക്കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും കാശി പെട്ടെന്നവളെ വലിച്ച് ബെഡ്‌ഡിലേക്ക് ഇട്ടു.. ഞെട്ടി എഴുനേൽക്കാൻ ശ്രമിക്കുന്നതിന് മുന്നേ അവൾക്കിരുവശവും കൈകൾ കുത്തി അവൻ കിടന്നിരുന്നു... ഞെട്ടലോടെ ഹൃധു അവനെ നോക്കിയതും തന്നെ തന്നെ ഇമ വെട്ടാതെ നോക്കി കിടക്കുന്നത് കണ്ട് ഉമിനീരിറക്കി.. ഹൃദയമിടിപ്പ് അതിവേഗതയിൽ മിടിക്കാൻ തുടങ്ങി... "കാ.. കാശിയേട്ടാ" "മ്മ്..." "എ.. എന്താ ഈ.. ഈ കാ.. കാണിക്കുന്നേ" "ഹൃധൂ.. എനിക്ക് എനിക്ക് നിന്നെ കാണുമ്പോ പിടിച്ച് നിൽക്കാൻ പറ്റുന്നില്ലെടി.." "എന്ത്?😨" "ഹൃധു.. I want a deep kiss..."

"അ.. അത്.." പറഞ്ഞു മുഴുവനാക്കുന്നതിന് മുന്നേ കാശി പെട്ടെന്നവളുടെ അധരങ്ങളെ സ്വന്തമാക്കിയിരുന്നു.. പിടഞ്ഞു കൊണ്ടവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും അവന്റെ ബലത്തിന് മുന്നിൽ സാധിച്ചില്ല.. പതിയെ അവളും അവൻ വിധേയയായി നിന്നു.. അവളുടെ കീഴ്ചുണ്ടിനേയും മേൽചുണ്ടിനേയും അവൻ മാറി മാറി നുണയുമ്പോൾ അവളുടെ കൈകൾ അവന്റെ പുറത്ത് അമർന്നിരുന്നു.. നാവുകൾ തമ്മിൽ കെട്ടിപ്പുണർന്നതും ഹൃധുവിന്റെ കൈകൾ അവനിൽ കൂടുതൽ ശക്തിയിൽ മുറുകി... മതിവരാത്ത പോലെ അവളുടെ അധരങ്ങളിലേക്കവൻ തന്റെ അധരങ്ങൾ വീണ്ടും ചേർത്ത് നുണഞ്ഞു.. ശ്വാസം നിലക്കുമെന്ന് തോന്നിയതും അവളുടെ കീഴ്ച്ചുണ്ടിലൊന്ന് കടിച്ചു കൊണ്ട് അവൻ മുഖമുയർത്തി... കിതച്ചു കൊണ്ട് ഹൃധു ഒന്ന് നെടുവീർപ്പിട്ട് അവനെ നോക്കിയതും അവന്റെ മുഖം അവളുടെ കഴുത്തിൽ അമർന്നതും ഒരുമിച്ചായിരുന്നു... അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടി.. അവനെ തള്ളിമാറ്റണം എന്നുണ്ടെങ്കിലും എന്തോ സാധിക്കാത്ത പോലെ... അവനവളുടെ കഴുത്താകെ ചുംബനങ്ങൾ കൊണ്ട് മൂടിയതും അവളുടെ കൈകൾ ബെഡ്‌ഡിൽ അമർന്നു... അവന്റെ നാവും ചുണ്ടും അവളുടെ കഴുത്താകെ ഓടി നടന്നു...

ശേഷം തൊണ്ടക്കുഴിയിലവന്റെ പല്ലുകൾ അമർന്നതും ഹൃധു പിടഞ്ഞു കൊണ്ടവനെ തള്ളി മാറ്റി എഴുനേറ്റിരുന്നു... ദൃതിയിൽ മേശയിലിരുന്ന വെള്ളമെടുത്ത് കൊണ്ട് കുടിച്ചു... ശേഷം മേശയിൽ തന്നെ അത് വെച്ചു കൊണ്ട് നെഞ്ചിൽ കൈ വെച്ച് തല ചെരിച്ചു നോക്കിയതും തന്നെ നോക്കി തലക്ക് കൈ കൊടുത്ത് ചെരിഞ്ഞു കിടക്കുന്നവനെ കണ്ട് ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു... എഴുന്നേറ്റില്ല.. അതിന് മുന്നേ അവനവളെ വീണ്ടും ബെഡ്‌ഡിലേക്ക് വലിച്ചിട്ടിരുന്നു.. വീണ്ടും തന്റെ മുകളിലേക്ക് ചാഞ്ഞു കിടന്നവനെ അവൾ ഉമിനീരിറക്കി നോക്കി.. "കാശിയേട്ടാ വേണ്ട" "എന്ത് വേണ്ടാന്ന്?"കള്ളച്ചിരിയോടെ പിരികം പൊക്കി അവൻ ചോദിച്ചതും അവളവനെ ദയനീയമായി നോക്കി... "ഹൃച്ചൂസേ സോറി ഡീ" "എന്തിന്?" അവൾ കാര്യം മനസ്സിലാകാതെ അവനെ നോക്കി.. "നിന്നെ ഇങ്ങനെ കാണുമ്പോൾ എനിക്കെന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ലെടി.. ഒന്നാമത് കല്യാണം കഴിഞ്ഞതാണ്.. പിന്നെ നീയെന്റെ തൊട്ടടുത്തും.. ഒക്കെ കൂടെ ആയപ്പോൾ" കുറ്റബോധത്തോടെ പറഞ്ഞു കൊണ്ടവൻ അവളിൽ നിന്നും മുഖം ചെരിച്ചതും ഹൃധു പെട്ടെന്നവന്റെ മുഖം തനിക്ക് നേരെ തിരിച്ചു കൊണ്ട് ഒന്ന് ഉയർന്നു... ശേഷം അവന്റെ ചുണ്ടിൽ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് വിട്ട് മാറിയതും കാശി കണ്ണ് മിഴിച്ച് അവളെ നോക്കി... അവന്റെ നോട്ടം കണ്ടതും അവൾ പെട്ടെന്ന് മുഖം കൈകൊണ്ട് മറച്ചു... "I love you ഹൃധൂ"

അവളുടെ കൈകൾ മാറ്റി നെറുകിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞതും അവളുടെ കണ്ണുകൾ വിടർന്നു... "വാ നേരെ കിടക്കാം" പറഞ്ഞു കൊണ്ടവൻ അവളിൽ നിന്നും എഴുനേറ്റ് മാറി നേരെ കിടന്നു.. ഹൃധുവും ബെഡ്‌ഡിൽ എഴുനേറ്റ് നേരെ ചെന്ന് കിടന്നു... "ഡീ..." തിരിഞ്ഞു കിടക്കുന്നവളുടെ അരയിലൂടെ കയ്യിട്ട് കൊണ്ട് തന്നിലേക്ക് അടുപ്പിച്ച് അവൻ വിളിച്ചതും ഒരു ഞെട്ടലോടെ ഹൃധു അവൻ നേരെ തിരിഞ്ഞു കിടന്നു... "എന്താ കാശിയേട്ടാ" "കുന്തം..എന്നെ കെട്ടിപ്പിടിച്ച് കിടക്കെടി" "ശെ.. ഞാൻ മറന്നു.. എന്നും വീട്ടിൽ കിടക്കുന്ന ഓർമ്മയിൽ കിടന്നതാ" പറഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വയറ്റിലൂടെ കൈ ചുറ്റി കെട്ടിപ്പിടിച്ചു... "ഉറങ്ങിക്കോ.. ഇന്നൊരുപാട് ക്ഷീണം കാണും"അവളുടെ മുടിയിൽ തഴുകി പറഞ്ഞു കൊണ്ടവൻ അവളെ തന്നിലേക്ക് ഒന്ന് കൂടെ ചേർത്ത് പിടിച്ചു... ❣️❣️❣️❣️ ഉച്ചത്തിൽ അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്.. കയ്യെത്തിച്ച് അത് ഓഫ് ചെയ്തു കൊണ്ട് എന്നോട് ചേർന്ന് കിടക്കുന്നവളുടെ മുഖത്തേക്ക് നോക്കി.. ഒരുപാട് നാളായി കണ്ടിരുന്ന സ്വപ്നം ഇതാ ഇപ്പൊ പൂർണ്ണമായിരിക്കുന്നു..എന്റെ പ്രണയം..അതും എന്റെ നെഞ്ചോട് ചേർന്ന്... അവളുടെ മുഖത്തേക്ക് നോക്കിക്കിടക്കുന്ന ഓരോ നിമിഷവും ഉള്ളിൽ പ്രണയം നിറഞ്ഞൊഴുകുകയിരുന്നു.

ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്നെ കെട്ടിപ്പിടിച്ച് കിടക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം... ഒരുപാട് കൊതിച്ചതാണ് ഇങ്ങനെയൊരു നിമിഷം.. ഇന്നത് സഫലമാക്കി തന്നതിന് ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... അറിയാതെ എന്നോ ഉള്ളിൽ കയറിക്കൂടിയതായിരുന്നു..ആ കയറലിൻ ശേഷം ഹൃദയത്തിൽ നിന്നിത് വരെ ഇറങ്ങി പോയിട്ടില്ല... ഇനി പോകത്തും ഇല്ല.. അത്രമേൽ.. അത്രമേൽ ഭ്രാന്താ എനിക്കിവളോട്❣️ സ്വയം മൊഴിഞ്ഞു കൊണ്ടവൻ അവളെ ഒന്ന് കൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് കണ്ണടച്ചു... പിന്നീട് കണ്ണ് തുറക്കുമ്പോൾ അരികിൽ അവളുണ്ടായിരുന്നില്ല... ബെഡ്‌ഡിൽ നിന്നും എഴുനേൽക്കാൻ തുടങ്ങിയതും ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്നവളെ കണ്ട് ബെഡ്‌ഡിലേക്ക് തന്നെ ഇരുന്ന് പോയി.. *** "എന്തോന്നാടീ ഇത്" കാശിയുടെ അലർച്ച കേട്ടാണ് ഹൃധു സാരിയിൽ നിന്നും നോട്ടം മാറ്റിയത്.. കണ്ണും മിഴിച്ച് തന്നെ നോക്കുന്നവനെ അവൻ ദയനീയമായി നോക്കി... "നോക്ക്.. കാശിയേട്ടാ.. ഇതെത്ര ഇട്ടിട്ടും ശെരിയാകുന്നില്ല.. ഇനിയെന്താ ചെയ്യാ" സാരി പൊക്കിക്കൊണ്ട് അവൾ പറഞ്ഞതും അവൻ പല്ല് കടിച്ചവളെ നോക്കി എഴുന്നേറ്റു.. "നീയെന്തിനാ ഇപ്പൊ സാരി ഇടുന്നേ.. എവിടെയും പോകാൻ ഒന്നുമില്ലല്ലോ..പിന്നാരെ കാണിക്കാനാ"

"അത് പിന്നെ കാശിയേട്ടാ.. കല്യാണം കഴിഞ്ഞാൽ പിന്നെ ഭാര്യമാരെല്ലാം സാരി അല്ലേ ഉടുക്കേണ്ടത്" അവളുടെ മറുപടി കേട്ട് കാശി അവൾക്ക് നേരെ കൈ ഉയർത്തിയതും ഹൃധു കണ്ണുകളിറുകെ അടച്ചു... "നിന്നോട് ആരാ ഈ പൊട്ടത്തരം പറഞ്ഞത്?" ശാന്തമായിരുന്നു അവന്റെ സ്വരം.. ഹൃധു കണ്ണ് തുറന്ന് അവനെ നോക്കി.. "ആരും പറഞ്ഞില്ല.. ഞാൻ എവിടെയോ അങ്ങനെ കേട്ടു..കല്യാണം കഴിഞ്ഞാൽ എല്ലാവരും കൂടുതൽ സാരി അല്ലേ ഇടാറ്.. ഭർത്താക്കന്മാരുടെ ഇഷ്ടം നോക്കി ചെയ്യണം എന്നാ" വീണ്ടും സാരി നേരെ ഇടാൻ ശ്രമിച്ചതും കാശി പെട്ടെന്ന് ആ സാരി വലിച്ചു.. നിലത്തേക്ക് അത് ഊർന്നു വീണതും ഹൃധുവിനെ അവൻ നോക്കി.. ഒരു ബ്ലൗസും പാവാടയും ചുറ്റി മുന്നിൽ നില്കുന്നവളെ കണ്ട് അവന്റെ കണ്ണുകൾ മിഴിഞ്ഞു... "കാശിയേട്ടൻ എന്ത് പണിയാ കാണിച്ചേ.. ഞാൻ ഒന്ന് നേരെ ഇട്ട് വരുവല്ലായിരുന്നോ" നിലത്ത് കിടക്കുന്ന സാരിയിൽ നോക്കി പറഞ്ഞു കൊണ്ടവൾ അവനെ നോക്കിയതും തന്നെ ഒരു വല്ലാത്ത ഭാവത്തോടെ നോക്കി നില്കുന്നത് കണ്ട് ഞെട്ടലോടെ സ്വയമൊന്ന് നോക്കി... നിലത്ത് കിടന്ന സാരി വാരിച്ചുറ്റി ഡ്രസിങ് റൂമിലേക്ക് ഓടാൻ തുടങ്ങിയതും അതിന് മുന്നേ കാശി അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് തനിക്ക് നേരെ തിരിച്ചിരുന്നു... "ഹൃധൂ"

"മ്മ്" അവന്റെ നോട്ടത്തിൽ പതറിപ്പോയ അവളുടെ കൈകൾ പാവാടയിൽ മുറുകിയിരുന്നു... മുന്നിലേക്ക് വീണ മുടിയിഴകളെ കൈകൊണ്ടവൻ പിറകിലേക്ക് ഇട്ടതും അവന്റെ സ്പർശനം കഴുത്തിൽ പതിഞ്ഞ ഹൃധു ഒന്ന് പിടഞ്ഞു പോയി.. പിടിച്ചിരുന്ന സാരി അവളുടെ കയ്യിൽ നിന്നും നിലത്തേക്ക് വീണതും കാശിയെ ഇറുകെ കെട്ടിപ്പിടിച്ചു... അത് കൂടെ ആയതും കാശിയുടെ നിയന്ത്രണം മുഴുവൻ നഷ്ടമായിരുന്നു... നഗ്നമായ അവളുടെ കഴുത്തിലേക്ക് അവൻ മുഖം പൂഴ്ത്തിയതും പെരുവിരൽ ഊന്നിക്കൊണ്ട് അവളൊന്നുയർന്നു.. വീണ്ടും അവന്റെ പല്ലും നാവും അവളുടെ കഴുത്താകെ ഓടി നടക്കാൻ തുടങ്ങി.. പെട്ടെന്ന് ബോധം വന്ന പോലെ ഹൃധു അവനെ തള്ളിമാറ്റി നിന്ന് കിതച്ചു.. ശേഷം നിലത്ത് കിടന്ന സാരി വാരി ദേഹത്തേക്കിട്ട് ഓടാൻ തുടങ്ങിയപ്പോഴേക്കും അവൻ മുന്നിൽ കയറി നിന്നിരുന്നു.. "കാശിയേട്ടാ വേണ്ട" ഉമിനീരിറക്കിക്കൊണ്ട് ദയനീയമായി അവൾ പറഞ്ഞു... "ഹൃധൂ" "മ്മ്" "കല്യാണം കഴിഞ്ഞെന്ന് വെച്ച് നീ മാറേണ്ട ഒരു ആവശ്യവുമില്ല.. നീ ഇത്രയും കാലം എങ്ങനെയാണോ നടന്നത് അത് പോലെ തന്നെ മതി..

ഞാനൊരിക്കലും എന്റെ ഇഷ്ടങ്ങൾ നിന്നിൽ അടിച്ചേൽപ്പിക്കില്ല.. അതെനിക്കിഷ്ടവുമല്ല..നല്ല ഭാര്യയാവാൻ വേണ്ടി നേരത്തെ എഴുനേറ്റ് കുളിച്ച് സാരിയും ചുറ്റി അടുക്കളയിൽ കയറുവൊന്നും വേണ്ട.. ഇവിടെ ആർക്കും അങ്ങനെ ഇഷ്ടമല്ല.. അച്ഛനായാലും.. എല്ലാവരും ഒരുപോലെ തന്നെയാണ്.. കേട്ടല്ലോ..ഈ സാരി അല്ലാതെ തന്നെ നിനക്കുള്ള ഡ്രെസ്സ് ഇവിടെയുണ്ട്.. അതെടുത്ത് ഇട്ടോ.. അറിയാൻ പാടില്ലാത്ത പണിക്ക് നിൽക്കണ്ട" പറഞ്ഞു കൊണ്ടവൻ ബാത്‌റൂമിലേക്ക് കയറിപ്പോയതും അവൾ സ്വയമൊന്ന് നോക്കി.. ശേഷം ഒന്ന് ദീർഘശ്വാസം വിട്ടു കൊണ്ട് കബോർഡ് തുറന്ന് ഒരു ടോപ്പ് എടുത്തു.. ശേഷം ഡ്രസിങ് റൂമിലേക്ക് ചെന്ന് അതിട്ടു.. ഡ്രെസ്സ് മാറ്റി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും എന്തോ ഓർത്ത പോലെ കണ്ണാടിക്ക് മുന്നിലേക്ക് ചെന്ന് നിന്നു.. ടേബിളിലിരുന്ന സിന്ദൂരമെടുത്ത് ഒരു നുള്ള് സീമന്ത രേഖയിൽ ചാർത്തി.. ശേഷം ഒരു ചിരിയോടെ പുറത്തേക്ക് ഇറങ്ങി.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story