ഹൃധികാശി: ഭാഗം 6

hridikashi

രചന: അൻസിയ ഷെറി (അനു)

ഈശ്വരാ.ഞാൻ എവിടെ ചെന്നാലും കാശിയേട്ടൻ എന്റെ അടുത്ത് എത്തുന്നുണ്ടല്ലോ. എന്താ ഇതിന്റെയൊക്കെ അർത്ഥം.. എന്നെ മനസ്സിലായി എന്നാണോ? എന്റെ അസ്വസ്ഥത കണ്ടിട്ടാണെന്ന് തോന്നു ആ ആന്റിയും അങ്കിളും എന്നെ തന്നെ നോക്കുന്നുണ്ട്. കാശിയേട്ടൻ എന്നെ കണ്ടിട്ടും ഇല്ല. ആൾ മൊബൈലിൽ എന്തോ നോക്കുവാണ്. "എന്താ മോളേ.എന്തെങ്കിലും പ്രശ്നം ഉണ്ടോ?" അങ്കിളിന്റെ ചോദ്യം കേട്ടതും മൊബൈലിൽ നിന്നും തല ഉയർത്തിക്കൊണ്ട് കാശിയേട്ടൻ തല ചെരിച്ച് എന്നെ ഒന്ന് നോക്കി. പിന്നേ ഒരു ഞെട്ടലോടെ കണ്ണ് മിഴിച്ചു. "തന്നെ ഞാൻ... എവിടെയോ..🤔" എന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞതും ഞാൻ എന്ത് പറയണം എന്നറിയാതെ പരുങ്ങി. പിന്നേ എന്തോ ഓർത്ത പോലെ സ്വയം ധൈര്യം വരുത്തി. "ഹേയ് ല്യല്ലോ.. എനിക്കറിയില്ല നിങ്ങളെ!" അത്രയും എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു കൊണ്ട് വേഗം പുറത്തേക്ക് ശ്രദ്ധ തിരിച്ചു. പിന്നേ ശബ്ദമൊന്നും കേൾക്കാഞ്ഞത് ഒരു കണക്കിന് സമാധാനം ആയി. ഇനി എന്തൊക്കെ ഉണ്ടായാലും പതറാൻ പാടില്ല. കാശിയേട്ടൻ എന്നെ തിരിച്ചറിഞാലും ഇല്ലെങ്കിലും ഞാൻ അറിയാത്ത ഭാവമേ നടിക്കൂ. ഇനി ഏട്ടൻ കൂടെ അപകടം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.

സ്വയം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടെ ഫോൺ അടിക്കുന്നത് കേട്ടതും പുറത്തെ കാഴ്ചകളിൽ നിന്നും മിഴികളെ മാറ്റി ബാഗ് തുറന്ന് ഫോൺ എടുത്തു. മാളുവിന്റെ മിസ് കോൾ ആണ്. വേഗം തന്നെ അങ്ങോട്ട് തിരിച്ചു വിളിച്ചു. "ഹലോ ഡീ നീ ഇറങ്ങിയില്ലേ?" "ആഹ്.. ഇറങ്ങിയെടീ.. ഞാൻ ഇപ്പൊ ട്രെയിനിലാ." "കൂടെ ആളില്ലേ?" "ആഹ് മാളു... ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ.. ശ്രീദേവിയുടെ കൂടെ ആണെന്ന്.. പിന്നെ എന്തിനാ ഇങ്ങനെ ചോദിക്കണേ.. സംശയം ആണോ?" "ആഹ് നീ ആയത് കൊണ്ട് പറയാൻ പറ്റില്ല.. ഞാൻ എന്തായാലും ശ്രീദേവിക്കും ഒന്ന് വിളിച്ചു നോക്കട്ടെ" അത് കേട്ടതും ഞാൻ ഞെട്ടിപ്പോയി. അവളെങ്ങാനും വിളിച്ചാൽ. ഞാൻ ഒറ്റക്കാണ് വന്നതെന്നറിഞ്ഞാൽ. അമ്മേടെ വക വേറെ ചീത്ത. ദേവേട്ടന്റെ വക വേറെ. മാളു വിന്റെ വക വേറെ. "ഡീ നീ എന്തോന്ന് ആലോചിച്ചു നിൽക്കുവാ.. ഞാൻ പറഞ്ഞത് കേട്ടില്ലേ?" "ഹേ! എന്താ പറഞ്ഞേ?😳" മാളുവിന്റെ ശബ്ദം കേട്ടപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത്. "കുന്തം... ഞാൻ ശ്രേദേവിക്ക് ഒന്ന് വിളിച്ചു നോക്കട്ടേ എന്ന്.." "ഹേയ് അത് വേണ്ട.. അവൾ ഉറക്കത്തിലാ.. ഇന്നലെ ഹോസ്റ്റലിൽ നിന്ന് നല്ലോണം ഉറങ്ങാൻ പറ്റിയിട്ടില്ലെന്ന് പറഞ്ഞിരുന്നു. അത് കൊണ്ട് ഇപ്പോ കിടന്നതേ ഉള്ളു. ഇനി വിളിച്ച് ഉറക്കം കെടുത്തണ്ട."

"ഓഹ്. ഓക്കെ... എന്നാ ശെരി ഡീ.. വീട്ടിൽ എത്തിയാൽ വിളിക്ക്.. ഞാൻ വെക്കുവാ." അതും പറഞ്ഞ് അവൾ ഫോൺ വെച്ചതും ഞാൻ ഒരാശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു. ഒരു കണക്കിൻ എങ്ങനെയോ രക്ഷപ്പെട്ടു. "കള്ളം പറയാൻ നല്ലോണം അറിയാം അല്ലേ?" പെട്ടെന്ന് കാശിയേട്ടന്റെ ചോദ്യം കേട്ടതും ഞെട്ടലോടെ തല ചെരിച്ചു നോക്കിയപ്പോൾ എന്നെ നോക്കി കണ്ണുകൾ കുറുക്കി ഗൗരവത്തിൽ ഇരിക്കുന്നതാണ് കണ്ടത്. സത്യത്തിൽ എന്ത് മറുപടി കൊടുക്കണം എന്ന് പിടിത്തം കിട്ടുന്നില്ലായിരുന്നു. മറുപടി കൊടുക്കാതിരിക്കാനും തോന്നുന്നില്ല. "അ... അത് പിന്നെ.. ഞാ...ഞാൻ..." പറയാൻ വിചാരിച്ചതൊക്കെ വിക്കലോടെ തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു. "താനെന്തിനാ അതിന് പേടിക്കുന്നേ?" "പേ.. പേടിക്കേ.. ഞാ.. ഞാനെന്തിനാ പേടിക്കണേ... പിന്നേ ഞാൻ കള്ളം പറയുകയോ പറയാതിരിക്കുകയോ ചെയ്യും.അതെന്റെ ഇഷ്ടം.. അതൊന്നും താൻ അറിയണ്ട." പറഞ്ഞു കഴിഞ്ഞപ്പോഴാണ് എനിക്ക് ബോധം വന്നത് പോലും. കാശിയേട്ടനോട് അങ്ങനെ സംസാരിക്കാൻ എന്നെക്കൊണ്ട് എങ്ങനെ കഴിഞ്ഞു എന്നോർത്തപ്പോൾ അത്ഭുതം തോന്നി. ഞാൻ പിന്നെ മറ്റെന്തെങ്കിലും ചോദ്യം വരും മുന്നേ അങ്കിളിനോടും ആന്റിയോടും സംസാരിച്ചു കൊണ്ടിരുന്നു. ❣️❣️❣️❣️❣️❣️

"ഡോ തനിക്ക് ഇവിടെ ആണോ ഇറങ്ങാൻ?" കാശിയേട്ടന്റെ ശബ്ദം കേട്ടതും ഞാൻ ഞെട്ടിയുണർന്നു. എപ്പോഴാണ് മയങ്ങിപ്പോയതെന്ന് ഓർമ്മയില്ല. "ഹേ.. എന്താ പറഞ്ഞേ?" "തനിക്ക് ഇവിടെ ആണോ ഇറങ്ങാൻ എന്ന് ചോദിച്ചതാ" അത് കേട്ടതും ഞാൻ വേഗം കണ്ണ് തിരുമ്മി എഴുനേറ്റു കൊണ്ട് പുറത്തേക്ക് നോക്കി. അവിടെ പാലക്കാട്‌ എന്ന് കണ്ടതും ദൃതിയിൽ ബാഗും എടുത്ത് ഇറങ്ങി. കുറച്ചു ദൂരം നടന്നപ്പോഴാണ് കാശിയേട്ടനെ കുറിച്ച് ഓർമ്മ വന്നത്. തിരിഞ്ഞു നോക്കിയെങ്കിലും ആളവിടെ എങ്ങും ഉണ്ടായിരുന്നില്ല. പിന്നെ അധികം അവിടെ നിൽക്കാതെ ഫോൺ എടുത്ത് അമ്മക്ക് വിളിച്ചു. ഞാൻ ഇവിടെ എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് കൊണ്ട് അവിടെയുള്ള ബെഞ്ചിൽ ചെന്നിരുന്നു. കുറച്ചു കഴിഞ്ഞതും അച്ചുവും കിച്ചുവും വരുന്നത് കണ്ടു. അടുത്തെത്തിയതും രണ്ട് പേരും കൂടെ കെട്ടിപ്പിടിക്കലും പരിഭവം പറച്ചിലും ആയിരുന്നു. "ഏച്ചി എനിക്കെന്താ കൊണ്ടു വന്നേ?" കിച്ചുവിന്റെ ചോദ്യം കേട്ടതും ഞാൻ അവനെ നോക്കി ഒന്നും കൊണ്ട് വന്നില്ലെന്ന് പറഞ്ഞു. അത് കേട്ടതും ചെക്കന്റെ മുഖം വാടിയത് കണ്ട് ഞാൻ മെല്ലെ ഒന്ന് ചിരിച്ചു. വീട്ടിലെത്തുന്നത് വരെ പിന്നെ ചെക്കൻ എന്നോട് മിണ്ടിയിട്ടില്ല. മുഖം ആകെ വീർത്തിരിപ്പുണ്ട്. വീടിന്റെ പുറത്ത് തന്നെ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു അമ്മയും അമ്മായിയും..

കണ്ടതും രണ്ട് പേരും കൂടെ കെട്ടിപ്പിടിക്കലും പരിഭവം പറച്ചിലും തുടങ്ങി. കണ്ടാൽ തോന്നും ഞാൻ ദുബായിൽ പോയതാണെന്ന്. "എന്റെ പൊന്നമ്മേ അമ്മായി.. ഞാൻ ഒന്ന് അകത്ത് കയറിക്കോട്ടെ.." "യ്യോ ഞാൻ അത് മറന്നു.. വാ മോളേ.. വേഗം ഫ്രഷ് ആയിക്കോ.. ക്ഷീണം കാണും..ഞാൻ അപ്പോഴേക്കും ചായ കൊണ്ട് വരാം.അത് കുടിച്ചിട്ട്‌ ഒന്ന് കിടന്നോ." ദൃതിയിൽ അകത്തേക്ക് പോയ അമ്മയേയും അമ്മായിയേയും നോക്കി ചിരിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി. ഇനി പത്ത് ദിവസം എന്റെ വീട്ടുകാരുമൊത്ത്..എന്തൊക്കെ നടക്കുമെന്ന് ദൈവത്തിന് അറിയാം.ഒരു ആപത്തും ഉണ്ടാകരുതേ ഈശ്വരാ "ഇവിടെ ആരുമില്ലേ??" മുറിയിലേക്ക് കയറി ബാഗ് ബെഡിലേക്കിട്ട് ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ കയറാൻ നിന്നപ്പോഴാണ് താഴെ നിന്നും ആ വിളി കേട്ടത്. എടുത്ത ഡ്രസ്സ്‌ അതേ പടി ബെഡ്‌ഡിലേക്ക് തന്നെ വെച്ചു കൊണ്ട് താഴേക്ക് ചെന്നു. "ദേ മാസം ആറായി.. ഇത് വരെ ഒരു നുള്ള് ക്യാഷ് പോലും നിങ്ങൾ തന്നിട്ടില്ല. ഇങ്ങനെ ആണേൽ നിങ്ങളിവിടുന്ന് ഇറങ്ങേണ്ടി വരും. കുറച്ച് ക്ഷമിച്ചെന്ന് വെച്ച് എപ്പോഴും പ്രതീക്ഷിക്കണ്ട" അമ്മയുടെ നേരെ ചൂണ്ടിക്കൊണ്ട് പറയുന്ന സുമേഷേട്ടനെ കണ്ടതും നെഞ്ചിലൊരു പെരുമ്പറ മുഴങ്ങി.!.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story