ഇന്ദ്ര💙നീലം : ഭാഗം 32

Indraneelam

രചന: ഗോപിക

 അമ്പലത്തിലേക്ക് നടക്കുന്ന വഴി ദൂരെ നിന്നെ കണ്ടു ആൽത്തറയിൽ ഇരിക്കുന്ന ഇന്ദ്രനെ...കൂടെ അരുൺ ഏട്ടനും റോയിയും ഉണ്ട്. എല്ലാരും കൂടിയുള്ള വരവിന്റെ ഉദ്ദേശം എന്താണെന്തോ...? ഞാൻ സംശയത്തോടെ അവരുടെ അടുത്തേക്ക് നടന്നു. ഹാ....നീ വന്നോ...എത്ര നേരായെടി കാത്തിരിക്കാൻ തുടങ്ങിയിട്ട്... എല്ലാരും കൂടെ വരണേൽ എന്തോ കാര്യം ആയിട്ട് ഉണ്ടല്ലോ..? എന്താ അരുണേട്ടാ കാര്യം...? ഇന്ദ്രനെ നോക്കിയപ്പോൾ അവൻ അവിടെ ആൽത്തറയിൽ ഇരുന്ന് കാര്യമായിട്ട് കൊത്തം കല്ല് കളിക്കൽ ആണ്.ഇവിടെ നടക്കുന്നതൊന്നും ശ്രദ്ധിക്കുന്നത് പോലും ഇല്ല. റോയിയെ നോക്കിയപ്പോൾ അവൻ ഇപ്പോഴും കുറ്റബോധത്തോടെ തല കുനിച്ചു നിൽപ്പാണ്... രണ്ടു പേരും ഒന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ അരുൺ ഏട്ടൻ തന്നെ ബാക്കിയും പറഞ്ഞു.... "അതേയ്...നിന്റെ ഒരു ചെറിയ സഹായം വേണം...ഇന്ദ്രന് ആണെങ്കിൽ നിന്നോട് ചോദിക്കാൻ മടി.. എന്ത് സഹായം...?? "വേറെ ഒന്നും അല്ല ഒരു ബ്രോക്കർ പണിയാ... ഒരു പെണ്ണിനെ വളക്കണം..."

ആൽത്തറയിൽ നിന്ന് ചാടി എഴുന്നേറ്റു കൊണ്ട് ഇന്ദ്രൻ പറഞ്ഞു... എടാ ദുഷ്ടാ....നമ്മുടെ കല്യാണം വരെ ഉറപ്പിച്ചു വച്ചിട്ട് നിനക്കിപ്പോ വേറെ പെണ്ണിനെ വളക്കണം അല്ലെ....എന്നിട്ട് അതും പോരാഞ്ഞിട്ട് അവളെ ഞാൻ തന്നെ സെറ്റ് ആക്കി തരണം അല്ലെ.... ദേഷ്യത്തോടെ ഇന്ദ്രന്റെ ഷർട്ടിന്റെ കോളർ പിടിച്ചുലച്ചു കൊണ്ട് ഞാൻ ചോദിച്ചു. ഡി.... നീലൂ..നീ എന്തൊക്കെയാ പറയണേ... വേണ്ട...നീയൊന്നും പറയണ്ട. എനിക്കെല്ലാം മനസിലായി....നീ എന്നെ ചതിക്കുവായിരുന്നു അല്ലെ...😤😪 മൂക്കും പിഴിഞ്ഞ് കണ്ണും തുടച്ചുകൊണ്ട് അവള് പറയുന്നത് കേട്ട് എന്താ അവിടെ നടന്നോണ്ടിരിക്കുന്നെ എന്ന് മനസ്സിലാവാതെ അന്തം വിട്ട് നിൽക്കുവായിരുന്നു മറ്റ്‌ രണ്ടു പേരും.... എന്റെ നീലുവെയ്....ഞാൻ ഒന്ന് പറഞ്ഞോട്ടെ.... നിങ്ങള് ഇങ്ങോട്ടൊന്നും പറയണ്ട എന്നല്ലേ പറഞ്ഞേ...😠

മുന്നിൽ നിന്ന് കലി തുള്ളുന്ന നീലുവിനെ കുറച്ചു കണ്ണും മിഴിച്ചു നോക്കി നിന്നു പോയി ഇന്ദ്രൻ... ഇത് ഒരു നടയ്ക്ക് പോവില്ലെന്ന് മനസിലായതോടെ ഇന്ദ്രൻ ട്രാക്ക് മാറ്റി... കലിപ്പ് മൂഡ് ഒണ് ആക്കി.... ഫ.....പന്ന കിളവി....വേണ്ടാ വേണ്ടാന്ന് വയ്ക്കുമ്പോൾ തലയിൽ കയറ്വാ നീയ്യ്‌... ഇന്ദ്രന്റെ മട്ട് മാറിയത് കണ്ട ഉടനെ നീലൂ സൈലന്റ് ആയി....പേടിച്ചിട്ടൊന്നും അല്ല എന്നാലും ഒരു ചിന്ന ഭയം...ഇവിടെ ആള് ഇന്ദ്രനാണെ... എനിക്ക് പെണ്ണിനെ സെറ്റ് ആക്കണ്ട കാര്യം അല്ലെടി പോത്തെ പറഞ്ഞേ...ദാ ഇവന് നിന്റെ ചേച്ചിയെ കൊണ്ട് കെട്ടിക്കേണ്ട കാര്യം ആണ്.... ടാ...ഒന്ന് പറഞ്ഞു മനസിലാക്കേടാ.... ഇന്ദ്രൻ റോയിയോട് ഇരു കൈകളും കൂപ്പി അപേക്ഷ രൂപേണ പറഞ്ഞു... നീലിമ...പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ നിമിഷയോട്ചെയ്തതെന്നറിയാം... അതിനുള്ള പ്രായശ്ചിത്തമാണ് ഇതെന്നും കരുതണ്ട.

എനിക്കിപ്പോഴും നിമിഷയെ ഇഷ്ടമാണ്...ഇനി ഒരിക്കലും ഞാൻ കാരണം അവൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ചേച്ചിയുടെ മറുപടി എന്തായിരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ ആവുന്നതെ ഉള്ളൂ...അതൊരിക്കലും പോസറ്റിവ് ആവാൻ സാധ്യതയില്ല. പക്ഷെ നിറ കണ്ണുകളോടെ പറയുന്ന റോയിയുടെ വാക്കുകൾ എനിക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല. അത്...അത് പിന്നെ ഞാൻ ചേച്ചിയോട് പറഞ്ഞു നോക്കാം..അമിതമായ പ്രതീക്ഷയൊന്നും വേണ്ട. ഇനി എന്റെ ചേച്ചിയുടെ കണ്ണ് നിറയിക്കില്ല എന്നൊരു ഉറപ്പ്...അത് മാത്രം മതിയെനിക്ക്... ഒരിക്കലും ഇല്ല നീലിമ...അങ്ങനെയൊന്നും ഒരിക്കലും ഉണ്ടാവില്ല. ഞാൻ കാരണം അവളുടെ കണ്ണ് നിറയില്ല. എന്റെ വാക്ക് വിശ്വസിച്ച് റോയ് പോയി...പിന്നാലെ നയനയെ കാണാനെന്നും പറഞ്ഞ് അരുൺ ഏട്ടനും... രണ്ടാളും പോയി കഴിഞ്ഞ് ഒരു ചിരിയോടെ തിരിഞ്ഞപ്പോഴാണ് എന്നെ കണ്ണുരുട്ടി നോക്കണ ഇന്ദ്രനെ ഞാൻ കണ്ടത്.. ആ നോട്ടം കണ്ടപ്പോൾ വല്ലാത്തൊരു വിറയൽ ദേഹത്തൂടെ കടന്നു പോയി....

ഉമിനീരിറക്കി കൊണ്ട് ഞാൻ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... അവന്റെ ചുണ്ടിൽ എവിടെയോ ഒരു പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു. അത് കാൺകെ എനിക്ക് പാതി ജീവൻ തിരിച്ചു കിട്ടി... ഉള്ള പല്ല് മുഴുവൻ വെളിയിൽ കാണിച്ച് ഞാനവന് നേരെ ഇളിച്ചു കാണിച്ചു. ഒരു പൊട്ടിച്ചിരിയോടെ അവൻ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു... ഉഫ്.... എന്നാലും എന്തായിരുന്നു നിന്റെ പെർഫോമൻസ്...? അടിപൊളി ആയിരുന്നു ല്ലേ...അരുൺ ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ നിന്നെ എനിക്ക് വിശ്വാസം ഇല്ലാത്തത് പോലെ അഭിനയിച്ചതാ.... എന്തോന്ന് എന്തോന്ന്ന്..?? അതൊക്കെ ഞാൻ അഭിനയിച്ചതാ.... എന്തിന് നീ പോലും വിചാരിച്ചില്ലേ എനിക്ക് നിന്നെ വിശ്വാസം ഇല്ലാന്ന്...അതാ എന്റെ കഴിവ്....മേരാ ആക്ടിങ് എപ്പടി...? മതി മതി...ഇനി വീണിടത്ത് കിടന്ന് ഉരുളണ്ട. എനിക്കെല്ലാം മനസ്സിലായി...ഞാൻ അതൊക്കെ വിട്ടു... വാ...എന്തായാലും ഇവിടം വരെ വന്നതല്ലേ നമുക്ക് ഒന്ന് തൊഴുതിട്ട് വരാം... ഇന്ദ്രനേം വലിച്ച് ഞാൻ അമ്പലത്തിലേക്ക് നടന്നു...... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story