ഇന്ദ്ര💙നീലം : ഭാഗം 33

Indraneelam

രചന: ഗോപിക

 ഭഗവാന് മുന്നിൽ നിൽക്കുമ്പോഴും ഒരൊറ്റ പ്രാർത്ഥനയെ മനസിൽ ഉണ്ടായിരുന്നുള്ളൂ...പ്രശ്നങ്ങൾ എല്ലാം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചേക്കണേ എന്ന്.... കണ്ണ് തുറന്ന് നോക്കിയപ്പോൾ ഇന്ദ്രൻ പ്രാർത്ഥിക്കാതെ കണ്ണും മിഴിച്ചു നിൽക്ക്വാണ്... അതേയ്....നീയെന്താ പ്രാർത്ഥിക്കത്തെ...? ഞാൻ എന്തിനാ പ്രാർത്ഥിക്കണെ... എനിക്ക് വേണ്ടത് ഭഗവാൻ തരുന്നുണ്ടല്ലോ...എന്റെ ജീവിതത്തിൽ രണ്ട്‌ കാര്യങ്ങളാണ് ഞാൻ പ്രധാനമായും ആഗ്രഹിച്ചത്. അതിലൊന്ന് അച്ഛന്റെയും അമ്മയുടെയും സ്നേഹം അനുഭവിച്ച് ജീവിക്കാൻ കഴിയണെ എന്നാണ്...കുറച്ചു വൈകി ആണെങ്കിലും അത് സാധിച്ചു. വേറെ ഒന്ന് എന്റെ മുന്നിൽ നിൽക്കുന്ന യക്ഷിയെ എനിക്ക് തന്നെ കെട്ടിച്ചു തരണേ എന്നാണ്...ദാ... അതും ഇപ്പൊ നടക്കാൻ പോവ്വാ... അവൻ പറയുന്നത് കേട്ട് എനിക്ക് ദേഷ്യം ആണ് വന്നത്...,

അമ്പലത്തിൽ പോകുന്നത് നമ്മുടെ ആഗ്രഹങ്ങൾ നടക്കാൻ വേണ്ടി മാത്രമല്ല. ഇത് വരെ തന്ന സൗഭാഗ്യങ്ങൾക്കൊക്കെ ദൈവത്തോട് നന്ദി പറയാൻ കൂടിയാ.... ഇല്ലേൽ മൂപ്പർക്ക് ദേഷ്യം തോന്നി ഇതൊക്കെ തിരിച്ചെടുക്കാനും മതി... കേട്ടിട്ടില്ലേ...മാളികപുറത്തേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ... എന്ന്... അതുകൊണ്ട് വേഗം പറയാനുള്ളതൊക്കെ പറഞ്ഞോ... ഞാൻ പറയുന്നത് കേട്ട് അവൻ കണ്ണടച്ചു നിന്ന് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്... എന്താണോ എന്തോ പറഞ്ഞു കൂട്ടിയത്...?😅 ഞാൻ പ്രസാദം വാങ്ങി വരുമ്പോഴേക്കും ആൾ അമ്പലത്തിനു പുറത്തെത്തിയിരുന്നു. ഞാൻ നോക്കിയപ്പോൾ എന്തോ ഗഹനമായ ആലോചനയിൽ ആണ്... അതേയ്... മാഷെ നമുക്ക് പോണ്ടെ....ഇപ്പൊ തന്നെ വീട്ടകാരുടെ കണ്ണ് വെട്ടിച്ച് ഓടി വന്നതാ ഞാൻ.... പറഞ്ഞു തീരുമ്പോഴേക്കും ഫോണിലേക്ക് നിമി ചേച്ചിയുടെ കാൾ വന്നിരുന്നു...

ഹലോ.... ഹലോ... ചേച്ചി.... നീ ഇപ്പൊ എവിടെയാ ഉള്ളത്....? ഞാൻ ചേച്ചിയോട് പറഞ്ഞില്ലായിരുന്നോ....അമ്പലത്തില്.... ആഹ്....നീ എന്നാൽ നേരെ ടൗണിലേക്ക് വാ...ഞങ്ങളൊക്കെ അവിടേക്ക് പുറപ്പെടുവാണ്.... ടൗണിലേക്കോ....എന്തിന്...?🙄 ആഹാ...കല്യാണത്തിനിനി ഒരാഴ്ച തികച്ചില്ല. ഡ്രെസ്സും ആഭരണവുമൊക്കെ എടുക്കണ്ടേ... നീ വരുംമ്പോൾ അവനേം കൂടെ കൂട്ടിക്കോ... അ... അവനോ... ഏതവൻ....? ഞാൻ വെപ്രാളത്തോടെ ചോദിച്ചു. അയ്യോ ..ഒന്നും അറിയാത്ത ഇള്ള കുഞ്ഞ്... അമ്പലത്തിലേക്ക് എന്നും പറഞ്ഞു നീ ഇവിടുന്ന് മുങ്ങിയത് ഇന്ദ്രനെ കാണാൻ ആണെന്ന് എനിക്കറിയാം...കൂടുതൽ കിടന്ന് ഉരുളേണ്ട😂 പെട്ടെന്ന് വരാൻ നോക്ക് രണ്ടാളും... മനസ്സിലായി ല്ലേ.... കാള വാല് പോകുന്നത് കണ്ടാൽ അറിഞ്ഞൂടെ കാര്യം എന്താണെന്ന്...😅 ഇനിയും സംസാരിച്ചു നിന്നാൽ എന്നെ കളിയാക്കി കൊല്ലും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു.

ഇന്ദ്രനെ നോക്കിയപ്പോൾ എന്നെ ആക്കി ചിരിക്ക്വാ .... ദുഷ്ടൻ ... ആകെ നാണം കെട്ടു... ഒക്കെത്തിനും കാരണം നീയാ....എന്നിട്ടിപ്പൊ എന്നെ കളിയാക്കി ചിരിക്കുന്നു.... ചേച്ചിയോട് കള്ളം പറഞ്ഞിട്ട് വരണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ...എന്നെ കാണാൻ ആണ് വരുന്നതെന്ന് പറഞാലും ഒരു കുഴപ്പവും ഉണ്ടാവാൻ പോണില്ല. നീയെ....എനിക്കുള്ളതാ... ഇന്ദ്രൻ പറയുന്നത് കേട്ടപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി ഊറി വന്നെങ്കിലും ഞാൻ അത് പുറമെ കാട്ടിയില്ല.... മതി...മതി...വേഗം വണ്ടിയെടുക്ക്...ഡ്രസും ഓർണമെന്റ്സുമൊക്കെ എടുക്കാൻ ടൗണിലേക്ക് പോവാനാ പറഞ്ഞത്...അവരൊക്കെ അവിടേക്ക് പുറപ്പെട്ടു ത്രേ... ഞാൻ പറഞ്ഞപ്പോൾ ഇന്ദ്രൻ ടൗണിലേക്ക് വണ്ടി തിരിച്ചു. അപ്പോഴേക്ക് എല്ലാവരും അവിടെ എത്തിയിരുന്നു.

ഇന്ദ്രന്റെ വീട്ടിൽ നിന്ന് വിശ്വൻ അച്ഛനും രേണുക അമ്മയും പ്രകാശൻ മാമന്റെ ഭാര്യയും ഉണ്ട്. പിന്നെ അരുൺ ഏട്ടനും...റോയിയെ കാണാനും ഇല്ല. അരുൺ എട്ടാ....റോയ് ചേട്ടൻ എവിടെ...? എല്ലാവരും ഡ്രെസ് സെലക്ട് ചെയ്യുന്ന തിരക്കിൽ ആണെന്ന് കണ്ടപ്പോൾ ഞാൻ ആരും കാണാതെ അരുൺ ഏട്ടനോട് പോയി ചോദിച്ചു. ഞാൻ വിളിച്ചതാ...പക്ഷെ വന്നില്ല.നിമിഷയെ ഫേസ് ചെയ്യാൻ വയ്യെന്നും പറഞ് ഓഫീസിൽ ഇരിപ്പുണ്ട്. ഹാ...ബെസ്റ്റ് ...അവരെ സെറ്റ് ആകാൻ ഉള്ള നല്ലൊരു അവസരമാ പാഴാക്കി കളഞ്ഞത്...ഏട്ടൻ റോയി ചേട്ടനെ വിളിച്ച് പെട്ടെന്ന് ഇങ്ങോട്ട് പോരാൻ പറ. ബാക്കി നമുക്ക് ശരിയാക്കാം.... അത് നല്ല ഐഡിയ ആണ്...ഒരു പക്ഷെ അവൻ നിമിഷയോടൊന്ന് നേരിട്ട് സംസാരിച്ചാൽ പ്രശ്നങ്ങളൊക്കെ തീർന്നേക്കും... അരുൺ ഏട്ടൻ ഉടനെ റോയിയെ വിളിച്ചു വരുത്തി...

അച്ഛനും അമ്മയ്ക്കുമൊന്നും ആളെ പരിചയപ്പെടുത്തി കൊടുത്തില്ല. ചേച്ചിയെ ചതിച്ച റോയ് ആണെന്നെങ്ങാൻ അറിഞ്ഞാൽ അച്ഛനും അമ്മയും അവനെ ബാക്കി വയ്ക്കില്ല. റോയിയെ കണ്ടപ്പോൾ തന്നെ നിമി ചേച്ചിയുടെ മുഖമൊക്കെ ദേഷ്യം കൊണ്ട്‌ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു .. ഇറങ്ങി പോവാൻ നിന്ന ചേച്ചിയെ ഞാൻ അവിടെ തന്നെ പിടിച്ചമർത്തി. റോയിയുടെ മുഖത്ത് അപ്പോഴും കുറ്റബോധം ആയിരുന്നു. അവർക്ക് പരസ്പരം സംസാരിക്കാൻ ഒരവസരം ഒരുക്കി കൊടുക്കാൻ വേണ്ടി ഭക്ഷണം കഴിക്കാൻ എന്ന പേരും പറഞ്ഞു ഞങ്ങൾ 5 പേരും അവിടെ നിന്ന് മുങ്ങി അടുത്തുള്ള റെസ്റ്റോറന്റിലേക്ക് കയറി. അവിടെ എത്തിയിട്ടും രണ്ടു പേരും രണ്ടു ഭാഗത്തേക്കും നോക്കി നിൽക്കായിരുന്നു. അവരെ അവിടെ പിടിച്ചിരുത്തിയിട്ട് ഞങ്ങൾ മൂന്നാളും കുറച്ചു ദൂരത്തേക്ക് മാറി ഇരുന്നു. 🍁____________🍁

നിമിഷാ...എനിക്ക് നിന്നോട് അല്പം സംസാരിക്കണം. എനിക്കൊന്നും കേൾക്കാൻ താല്പര്യം ഇല്ല റോയ്... ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല. എല്ലാം എന്റെ തെറ്റാണ്...കുടുംബത്തെ കുറിച്ചു പോലും ആലോചിക്കാതെ ഞാൻ നിന്നെയും വിശ്വസിച്ച് ഇറങ്ങി വന്നു.... ഞാൻ ചെയ്ത തെറ്റിന്റെ ശിക്ഷയാണ് ഞാൻ അനുഭവിച്ചത്. ഇനിയെങ്കിലും എന്നെ എന്റെ വഴിക്ക് വിട്ടേക്ക്... നിമിഷ....തെറ്റ് എന്റെ ഭാഗത്താണെന്ന് എനിക്കറിയാം...അതിനെ ന്യായീകരിക്കുന്നതല്ല.പക്ഷെ എന്റെ അന്നത്തെ അവസ്ഥ കൂടി നീ മനസ്സിലാക്കണം. റോയ് അവന്റെ ജീവിതം മുഴുവൻ അവളോട് പറഞ്ഞു. തെറ്റ് തിരുത്തി നേർവഴിക്ക് നടത്താൻ ഒരാൾ പോലും ഉണ്ടായിരുന്നില്ല. എന്തിന് മനസിലെ സങ്കടങ്ങളെല്ലാം തുറന്ന് പറയാൻ ഒരു സുഹൃത്ത് പോലും ഇല്ലായിരുന്നു. റോയ് അവന്റെ ജീവിതം മുഴുവൻ അവളോഡ് പറഞ്ഞു.

ആത്മാർത്ഥ സുഹൃത്തെന്ന് ഞാൻ കരുത്തിയവരെല്ലാം എന്നെ ചതിക്കുകയായിരുന്നു. ഒരു തെറ്റിൽ നിന്ന് മറ്റൊരു തെറ്റിലേക്ക് കൊണ്ടു പോവുകയായിരുന്നു... ഇങ്ങനെ ഒരവസ്ഥയിൽ ആരായാലും ഇങ്ങനെ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.... ദാ... ഈ നിമിഷം ഞാൻ നിനക്ക് വാക്ക് നൽകുകയാണ് ഇനിയൊരിക്കലും ഞാൻ നിന്നെ ചതിക്കില്ല. ഞാൻ കാരണം ഇനിയൊരിക്കലും നിനക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഇന്നെനിക്ക് സ്വന്തമായി ഒരു ജോലിയുണ്ട്. വരുമാനം ഉണ്ട്. ആൽവിൻ പഴയ അവസ്ഥയിലേക്ക് തിരിച്ചു വരുമെന്നും എനിക്ക് ഉറപ്പുണ്ട്. ഇനി നിനക്കെന്തു വേണമെങ്കിലും തീരുമാനിക്കാം...ഒന്നിനും ഞാൻ നിന്നെ നിര്ബന്ധിക്കില്ല. അത്രയും പറഞ്ഞ് റോയ് പോയി...നിമിഷയാണെങ്കിൽ എന്ത് തീരുമാനം എടുക്കണം എന്നറിയാത്ത അവസ്ഥയിലും... റോയ് പറഞ്ഞത് ശരിയാണ്..ഈ ഒരവസ്ഥ എനിക്കാണ് വന്നതെങ്കിൽ ഞാനും ഇത് പോലൊക്കെ ആയി പോയേനെ...

അതുകൊണ്ട് അവന് തെറ്റ് തിരുത്താൻ ഒരവസരം കൂടി കൊടുക്കാം എന്ന് അവൾക്കും തോന്നി... നിമിഷ അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടാണ് നീലുവും ഇന്ദ്രനും അരുണും തിരികെ വന്നത്.. നിമി ചേച്ചി......റോയ് ചേട്ടൻ പോയോ...? ആഹ്...പോയി... കഷ്‌ടണ്ട് ട്ടോ...പാവത്തിനെ ഇങ്ങനെ ഓടിച്ചു വിടണ്ടായിരുന്നു...😒 നിമിഷ...നിനക്ക് അവനെ അത്രപെട്ടെന്ന് അംഗീകരിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം..എങ്കിലും ഞാൻ പറയുവാണ്... പഴയ ആ റോയ് അല്ല ഇപ്പോൾ...അവനാകെ മാറിയിട്ടുണ്ട്. നിനക്ക് അവനെ വിശ്വസിക്കാം... അതേനിക്കും തോന്നി ഇന്ദ്രാ.. അതുകൊണ്ട് തന്നെ അവന് തെറ്റ് തിരുത്താൻ ഒരവസരം കൂടി നൽകാൻ ഞാൻ തയ്യാറാണ്..പക്ഷെ അച്ഛനും അമ്മയും ഈ ബന്ധം ഒരിക്കലും അംഗീകരിക്കാൻ പോണില്ല.

നിങ്ങൾക്ക് രണ്ടു പേർക്കും സമ്മതം ആണെങ്കിൽ അങ്കിളിനെയും ആന്റിയെയും സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു... എങ്കിൽ ഞാനിപ്പോ തന്നെ അവനെ വിളിച്ച് കാര്യം പറയട്ടെ...? ഇന്ദ്രൻ ചോദിച്ചപ്പോൾ സമ്മതമെന്ന ഭാവേന നിമിഷ ചിരിച്ചു കൊണ്ട് തലയാട്ടി... അപ്പോഴേക്കും വീട്ടുകാര് ഞങ്ങളെ കാണാഞ്ഞിട്ട് തപ്പി ഇറങ്ങിയിട്ടുണ്ടായിരുന്നു. ഞങ്ങള് പെട്ടെന്ന് തന്നെ കടയിലേക്ക് ചെന്ന് ഡ്രെസ്സും ആഭരങ്ങളും എടുത്തു. എനിക്കുള്ള കല്യാണ സാരി ഇന്ദ്രനാണ് സെലക്ട് ചെയ്തത് അവനുള്ളത് ഞാനും... സ്വർണവും ആഭരണങ്ങളുമൊന്നും വേണ്ടെന്ന് ഇന്ദ്രന്റെ വീട്ടുകാർ പറഞ്ഞിട്ടും അച്ഛൻ അതിനൊന്നും ഒരു കുറവും വരുത്തിയില്ല.എല്ലാം വേണ്ടത് പോലെ വാങ്ങി.. 🍁___________🍁 കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി ഒരാഴ്ച കടന്നു പോയത് വളരെ പെട്ടെന്ന് ആയിരുന്നു. ശരിക്കും വീട്ടുകാരുടെ അനുമതിയോടെയുള്ള പ്രണയം അതൊരു വല്ലാത്ത അനുഭൂതിയാണ്... ശരിക്കും പറഞ്ഞാൽ ഒരു മായാ ലോകത്തെന്ന പോലെ ആയിരുന്നു കഴിഞ്ഞ ഒരാഴ്ച കാലം..

സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന അച്ഛനും അമ്മയും..തിരിച്ചു കിട്ടില്ലെന്ന് കരുതിയ മോളെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു രാധികാമ്മ...ഇരുപത് വർഷം നൽകാൻ പറ്റാതിരുന്ന സ്നേഹം വാരി കോരി നൽകുകയാണിപ്പോൾ... വഴക്കിട്ടും കളിയാക്കിയും സ്നേഹിക്കുന്ന നിമി ചേച്ചി.. എല്ലാത്തിനും ഉപരി സ്നേഹം കൊണ്ട് മൂടുന്ന ഇന്ദ്രനും....💞 ഇന്നാണ് വിവാഹം. വെറും നീലിമ , നീലിമ ഇന്ദ്രജിത്ത് ആകുന്ന ദിവസം.. രാവിലെ തന്നെ അണിഞ്ഞൊരുങ്ങി മണ്ഡപത്തിലേക്ക് നടക്കുമ്പോൾ സന്തോഷം കൊണ്ട് നീലുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. നിമിഷയും നയനയും കൂടി ചേർന്നായിരുന്നു നീലുവിനെ ഒരുക്കിയത്. ഇന്ദ്രൻ സെലക്ട് ചെയ്ത ഗോൾഡൻ കളർ സാരി അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു. ട്രെഡീഷണൽ മോഡൽ ആഭരണങ്ങളും ചുവന്ന വട്ട പൊട്ടും വാലിട്ട് എഴുതിയ കണ്ണുകളും അവളുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടി...

ആര് കണ്ടാലും ഒരു നിമിഷം അവളെ തന്നെ നോക്കി നിന്ന് പോകുമായിരുന്നു. അക്ഷമനായി മണ്ഡപത്തിൽ ഇരിക്കുന്ന ഇന്ദ്രനെ അവൾ ദൂരെ നിന്നെ കണ്ടിരുന്നു. ഒരു ഗോൾഡൻ കളർ ജുബ്ബയും മുണ്ടുമായിരുന്നു അവന്റെ വേഷം താടിയൊക്കെ വെട്ടി ഒതുക്കിയിട്ടുണ്ട്. താലപ്പൊലിയുടെ അകമ്പടിയോടെ മണ്ഡപത്തിലേക്ക് നടന്നു വരുന്ന നീലുവിനെ കണ്ടതും അവന്റെ കാപ്പി കണ്ണുകൾ ഒന്നു കൂടി വികസിച്ചു. അവന്റെ നോട്ടം സഹിക്കാൻ ആവാതെ നീലു നാണിച്ചു തല താഴ്ത്തി. അവന്റെ തൊട്ടടുത്ത് ചെന്നിരുന്നപ്പോഴും അവൻ അവളിൽ നിന്ന് നോട്ടം മാറ്റിയില്ല. അതറിഞ്ഞ നീലുവും അവനെ തല ഉയർത്തി നോക്കാൻ പോയില്ല. അപ്പോഴേക്കും പൂജാരി വന്ന് അവന്റെ കയ്യിലേക്ക് താലി എടുത്ത് കൊടുത്തു. ഇന്ദ്രൻ ഒരു നിമിഷം ആ താലിയിലേക്ക് നോട്ടം മാറ്റി.ശേഷം ഒന്ന് കണ്ണടച്ചു പ്രാർത്ഥിച്ച ശേഷം വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അവളുടെ കഴുത്തിലേക്ക് താലി ചാർത്തി... കൂടെ നിന്നവർ എല്ലാവരും അവർക്ക് വേണ്ടി പ്രാർത്ഥിച്ചു. താലത്തിൽ ഉള്ള സിന്ദൂരം അവൻ അവളുടെ നെറ്റിയിലേക്ക് ചാർത്തി...നിറഞ്ഞ മനസ്സോടെ ഇരു കണ്ണുകളും അടച് അവളത് സ്വീകരിച്ചു. അപ്പോഴേക്കും അവളുടെ കവിളിൽ ചുവപ്പ് രാശി പടർന്നിട്ടുണ്ടായിരുന്നു...... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story