ഇന്ദ്ര💙നീലം : ഭാഗം 34 || അവസാനിച്ചു

Indraneelam

രചന: ഗോപിക

 പരസ്പരം മാല ഇട്ട് കൊടുത്തതിന് ശേഷം രാജശേഖരൻ നിറഞ്ഞ മനസ്സോടെ അവരുടെ കന്യാദാനം നടത്തി. മുതിർന്നവരുടെയെല്ലാം അനുഗ്രഹം വാങ്ങിയതിന് ശേഷം ഫോട്ടോ എടുപ്പ് ആയിരുന്നു. ക്യാമറാമാൻമാർ അവരെ പല പോസിലും നിർത്തിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ നിന്നും എടുത്തു... ചിരിച്ചു ചിരിച്ചു വായ വേദനിക്കാൻ തുടങ്ങുമ്പോൾ ഞാൻ ഇന്ദ്രനെ നോക്കും...വിരളമായി മാത്രം ചിരിക്കുന്ന ആള് ജഗതി ചേട്ടന്റെ എസ്പ്രെഷൻസും ഇട്ട് നിൽക്കുന്നത് കാണുമ്പോൾ ഒരാശ്വാസം. മടുപ്പ് തോന്നി തുടങ്ങിയിരുന്നെങ്കിലും നല്ലൊരു ദിവസായിട്ട് ആരെയും വെറുപ്പിക്കേണ്ടെന്ന് കരുതി രണ്ടു പേരും എല്ലാം സഹിച്ചു പിടിച്ചു നിന്നു. ഒക്കെ കഴിഞ്ഞ് സദ്യയ്ക്ക് ഇരിക്കുമ്പോഴാണ് നിമി ചേച്ചിയേം റോയ് ചേട്ടനെയും അവിടെയെങ്ങും കാണാൻ ഇല്ലല്ലോ എന്നോർത്തത്... രണ്ടും ഇണ കുരുവികളായി എവിടെയെങ്കിലും പ്രേമിച്ചു നടപ്പുണ്ടാവും. ഈ ഒരാഴ്ച അവരുടെ പ്രേമം കണ്ടിട്ട് ഞാൻ തന്നെ അന്തം വിട്ടു പോയി...റോയിയെ കണ്ടാൽ കടിച്ചു തിന്നാൻ നിന്ന എന്റെ ചേച്ചിയാണ് അവന്റെ പിന്നാലെ വാലാട്ടി നടക്കുന്നത്....

പ്രണയം മനുഷ്യനിൽ വരുത്തുന്ന ഓരോരോ മാറ്റങ്ങളെ... അങ്ങനെ ഫോട്ടോ എടുപ്പും ശാപ്പാട് അടിയും കഴിഞ്ഞു...അഞ്ച് കൂട്ടം പായസങ്ങളൊക്കെ ആയി സദ്യ അടിപൊളി ആയിരുന്നു... ( എല്ലാവർക്കും കിട്ടി ബോധിച്ചു എന്ന് കരുതുന്നു) ഒക്കെ കഴിഞ്ഞ് ഇന്ദ്രന്റെ വീട്ടിലേക്ക് പോവണ്ട കാര്യം ആലോചിച്ചപ്പോഴാണ് ശരിക്കും സങ്കടം തോന്നിയത്. ജനിച്ചു വളർന്ന വീട്ടിൽ നിന്നും ഒരു പറിച്ചു നടൽ... ആലോചിക്കാൻ കൂടി വയ്യ... പിന്നെ ഒന്നാലോചിച്ചപ്പോൾ ഞാൻ മാത്രം അല്ലല്ലോ എല്ലാ പെണ് കുട്ടികളുടെ അവസ്ഥയും ഇത് തന്നെ അല്ലേ.... അതുകൊണ്ട് പുറത്തേക്ക് ഒഴുകി വന്ന കണ്ണുനീരിനെ പിടിച്ചു നിർത്തി. എന്റെ അവസ്ഥ മനസ്സിലാക്കിയാവണം ഇന്ദ്രൻ എന്നെ നോക്കി നേർമയായി പുഞ്ചിരിച്ചു... എന്തിനാടി കരയണെ....ഇങ്ങനെ ഇരുന്ന് മോങ്ങാൻ ഞാൻ നിന്നെ തട്ടി കൊണ്ട് പോവണതൊന്നും അല്ല. ഇതൊരുമതിരി കണ്ണീർ പരമ്പര പോലെ...അയ്യേ മോശം മോശം..... പോടാ..കരച്ചിലിന്റെ ഇടയിലും അവന്റെ പറച്ചില് കേട്ട് ഞാൻ പുഞ്ചിരിച്ചു..

ഞങ്ങളുടെ സംസാരം എല്ലാവരും ഒരു ചിരിയോടെ കേട്ട് നിൽക്കുന്നുണ്ടായിരുന്നു. സമയമായി മോളെ...കാറിൽ കയറിക്കോളൂ.... എന്ന് 'അമ്മ വന്ന് പറഞ്ഞു..,, ഞാൻ കാറിലേക്ക് കയറി.അരുൺ ഏട്ടൻ ആയിരുന്നു ഡ്രൈവ് ചെയ്തത്. ഇന്ദ്രൻ എന്റെ കൂടെ പിന്നിൽ തന്നെ ഇരുന്നു. നിറഞ്ഞ കണ്ണുകളോടെ ഞാൻ ഒരിക്കൽ കൂടി എല്ലാവരോടും യാത്ര പറഞ്ഞു... എല്ലാവരും കണ്ണിൽ നിന്ന് മറഞ്ഞതും അടക്കി നിർത്തിയ സങ്കടം ഒരു മഴയായ് പെയ്തൊഴുകാൻ തുടങ്ങി.. അത് കണ്ട ഇന്ദ്രൻ ഒരു കൈ കൊണ്ട് അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു മറുകൈ കൊണ്ട് അവളുടെ കണ്ണീരും തുടച്ചു കൊടുത്തു. 💞 ഇന്ദ്രന്റെ വീട്ടിലും ഒരുപാട് ചടങ്ങുകൾ ഉണ്ടായിരുന്നു. ഒക്കെ കഴിയുമ്പോഴേക്കും രാത്രിയായി... ഡ്രെസ്സിന്റെ ചൂടും ആഭരണങ്ങളുടെ ഭാരവും കാരണം അവളാകെ ക്ഷീണിച്ചിരുന്നു.

അവളുടെ അവസ്ഥ മനസിലാക്കികൊണ്ട് സുചിത്ര അവളെ മുറിയിലേക്ക് പറഞ്ഞയച്ചു. അവൾക്കാകെ ഭയം തോന്നി. എത്ര ധൈര്യം സംഭരിച്ചു വച്ചാലും ആവശ്യം വരുന്ന സമയത്ത് അതൊക്കെ ചോർന്നു പോകും... ആദ്യരാത്രിയെ കുറിച്ച് സിനിമയിലൊക്കെ കണ്ട പരിചയം മാത്രമേ ഉള്ളൂ...അതും വച്ചെങ്ങനെ ഇന്ദ്രന്റെ മുന്നിൽ ചെന്ന് നിൽക്കും...?? രണ്ടും കല്പിച്ച് അവള് ഇന്ദ്രന്റെ റൂമിലേക്ക് പോയി...റൂമിന്റെ പുറത്ത് നിന്ന് തല അകത്തേക്കിട്ട് അകമാകെ വീക്ഷിച്ചു...ഭാഗ്യത്തിന് ഇന്ദ്രനെ അവിടെയൊന്നും കണ്ടില്ല. അവള് അകത്തേക്ക് കയറി വാതിലടച്ച് ആഭരണങ്ങളൊക്കെ അഴിച്ചു മാറ്റി... സാരി മാറ്റാൻ വേണ്ടി ബ്ലൗസിന്റെ കെട്ട് അഴിക്കാൻ ശ്രമിക്കുകയായിരുന്നു നീലൂ... പക്ഷെ അതിനു മുൻപ് ആരോ പിന്നിലൂടെ വന്ന് ആ കെട്ട് അഴിച്ചു മാറ്റി . ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോഴാണ് ഒരു പുഞ്ചിരിയോടെ അവളെ നോക്കുന്ന ഇന്ദ്രനെ കണ്ടത്... ഇവൻ ഇതെവിടെ നിന്നു വന്നു എന്നാലോചിച്ചു നിന്നപ്പോഴാണ് അവളുടെ തലയിൽ നിന്ന് ഉറ്റി വീഴുന്ന വെള്ളം ശ്രദ്ധിച്ചത്...

ഓഹ്...ഞാൻ വന്നപ്പോ കുളിക്കുകയായിരിക്കും..അതാ റൂമിൽ കാണാഞ്ഞത്... അവനെ തള്ളി മാറ്റി ഷെൽഫിൽ നിന്ന് ഒരു സാരിയും എടുത്ത് കുളി മുറിയിലേക്ക് പോകാൻ നിന്ന നീലുവിനെ അവൻ ഇടുപ്പിലൂടെ കയ്യിട്ട് നെഞ്ചോട് ചേർത്ത് നിർത്തി... അവന്റെ നിശ്വാസം അവളുടെ കാതിൽ അലയടിക്കുന്നുണ്ടായിരുന്നു. അവന്റെ സാമിപ്യം പോലും അവളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിച്ചു...നീലുവിന്റെ നെറ്റിയിലൂടെ വിയർപ്പ് തുള്ളികൾ ചാലിട്ട് ഒഴുകി... അവൾക്ക് വന്ന മാറ്റം ഇന്ദ്രനും ശ്രദ്ധിച്ചിരുന്നു. ഒരു പുഞ്ചിരിയോടെ അവൻ അവളിലെ പിടി വിട്ടു. എന്നിട്ട് മുഖാമുഖം തിരിച്ചു നിർത്തി.... അവളുടെ മേൽചുണ്ടിന് മുകളിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികളെ അവൻ അധരങ്ങൾ കൊണ്ട് സ്വന്തമാക്കി...ഒരു ദീർഘ ചുംബനത്തിന് ശേഷം അവൻ അവളെ മോചിപ്പിച്ചു... നീലുവിന്റെ വിറയൽ അപ്പോഴും മാറിയിട്ടില്ലായിരുന്നു... നീ പേടിക്കണ്ട...നിന്നെ ഇന്ന് ഞാനൊന്നും ചെയ്യില്ല. നല്ല ക്ഷീണം ഉണ്ടെന്ന് അറിയാം..വേഗം പോയി കുളിച്ച് ഡ്രസ് മാറ്റി കിടന്നുറങ്ങിക്കോ...ഇതിന്റെ ബാക്കി നാളെ തരാം....

കുസൃതി ചിരിയോടെ ഇന്ദ്രൻ പറയുന്നത് കേട്ട് നീലൂ നാണത്തോടെ അവനെ തള്ളി മാറ്റി കുളി മുറിയിലേക്ക് ഓടി... രണ്ട്‌ മൂന്ന് ഫോൺ കോൾ ചെയ്ത് ഇന്ദ്രൻ റൂമിലേക്ക് തിരിച്ചു വന്നപ്പോഴേക്കും നീലൂ തലയണയെയും കെട്ടിപ്പിടിച്ച് ഉറങ്ങി കഴിഞ്ഞിരുന്നു. കുറച്ചു സമയം അവളെ തന്നെ നോക്കിയിരുന്ന് തന്റെ പ്രാണനെ നെഞ്ചോട് ചേർത്ത് പിടിച്ച് ഇന്ദ്രനും നിദ്രയെ പുൽകി. പിന്നീടങ്ങോട്ട് ഇന്ദ്രനും നീലുവിനും പ്രണയത്തിന്റെ വസന്തകാലം ആയിരുന്നു. പരിധികളില്ലാത്ത അവർ പ്രണയിച്ചു...ആരേയും അസൂയ പെടുത്തുന്ന വിധം... ഇടയ്ക്കെപ്പോഴോ അവൾ എല്ലാ അർത്ഥത്തിലും അവന്റേതായി ഇന്ദ്രന്റെ മാത്രം നീലൂ... ഇന്ദ്ര💙നീലത്തിന്റെ പൂർണത. ഇപ്പോൾ അവരുടെ ജീവിതത്തിൽ ഇരട്ടി മധുരം പകരാനായി പുതിയൊരംഗം കൂടി വന്നു നക്ഷത്ര മോള്.... ഒന്നര വയസെ ആയിട്ടുള്ളൂ കുട്ടി കുറുമ്പിക്ക്...

അവള് കൂടി വന്നതോടെ വീട് ഒന്ന് കൂടി ഉണർന്നു. രണ്ട്‌ വയസ്സേ ആയിട്ടുള്ളു എങ്കിലും ആളൊരു ജഗ ജില്ലിയാണ്...അച്ഛനെ പോലെ ആൾക്ക് ദേഷ്യവും വാശിയും ഒരല്പം കൂടുതലാ ....അത് പോലെ സ്നേഹവും... ഇതിനിടയിൽ മറ്റ് ചില അത്ഭുതങ്ങൾ കൂടി സംഭവിച്ചു ട്ടോ... അതിലൊന്ന് അച്ഛനും അമ്മയും കൂടെ ചേർന്ന് നിമി ചേച്ചിയുടെയും റോയ് ചേട്ടന്റേയും കല്യാണം നടത്തി കൊടുത്തതാണ്. ആദ്യം സമ്മതിച്ചില്ലെങ്കിലും അവസാനം എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി അവരതിന് സമ്മതിച്ചു. അതിന്റെയൊരു ഇഷ്ടക്കേട് രണ്ടു പേർക്കും റോയ് ചേട്ടനോട് ഉണ്ടായിരുന്നുവെങ്കിലും പതിയെ ചേട്ടൻ തന്നെ അത് മാറ്റിയെടുത്തു...

രണ്ടാമത്തെ അത്ഭുതം അരുൺ ഏട്ടൻ നയനയെ കെട്ടി എന്നുള്ളതാണ്...എത്ര പറഞ്ഞിട്ടും അവളുടെ വീട്ട്കാര് സമ്മതിക്കാതെ വന്നപ്പോൾ അരുണേട്ടൻ ചെന്ന് അവളെ വിളിച്ചിറക്കി കൊണ്ട് വന്ന് രജിസ്റ്റർ ഓഫീസിൽ പോയി താലി കെട്ടി... രണ്ട് മാസത്തിനുള്ളിൽ ആൾ ഗോളും അടിച്ചു. നയനക്കിപ്പോ ആറാം മാസം ആണ്...അങ്ങനെ എല്ലാവരും ഹാപ്പി....ആകെയുള്ളൊരു സങ്കടം ഇവരുടെ കല്യാണ സദ്യ മിസ് ആയല്ലോ എന്നതാണ്... ഇപ്പൊ എല്ലാവരും പുതിയൊരു യാത്രയിലാണ്...കൊച്ചു കൊച്ചു പിണക്കങ്ങളും അതിനേക്കാൾ വലിയ ഇണക്കങ്ങളും നിറഞ്ഞൊരു ജീവിതയാത്രയിൽ..... അവരങ്ങനെ ജീവിക്കട്ടെ ഈ ജന്മത്തിലും വരും ജന്മത്തിലുമെല്ലാം....💙 അവസാനിച്ചു.... 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story