ഇന്ദ്ര💙നീലം : ഭാഗം 10

Indraneelam

രചന: ഗോപിക

കോളേജിൽ നിന്നും വീട്ടിലേക്കെത്തിയ ഇന്ദ്രൻ കാണുന്നത് ഉമ്മറത്ത് ഇരിക്കുന്ന അരുണിനെയാണ്. തല കുനിച്ചുള്ള അവന്റെ ഇരിപ്പ് കണ്ടപ്പോഴേ കാര്യം എന്താണെന്ന് ഇന്ദ്രന് മനസ്സിലായി... മനസ്സിൽ ഊറി ചിരിച്ചുകൊണ്ട് അവൻ അരുണിന്റെ സമീപത്തേക്ക് പോയി... എന്താ സർ.....കൊന്നിട്ട് വരുന്ന വഴിയാണോ?? കളിയാക്കി കൊണ്ടുള്ള ഇന്ദ്രന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അരുൺ തല കുനിച്ചുകൊണ്ടുള്ള ഇരിപ്പ് തുടർന്നു. ടാ... പോട്ടെടാ...നിന്നെ കൊണ്ട് ഒരാളെ കൊല്ലാനൊന്നും കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. സോറി ഡാ ഇന്ദ്രാ ... പെട്ടെന്ന് അയാളോടുള്ള ദേഷ്യത്തിന് നിന്റെ വാക്ക് കേൾക്കാതെ ഞാൻ ഇറങ്ങി പോയതാ...പക്ഷെ അയാളുടെ ഭാര്യയുടെ കണ്ണീര് കണ്ടപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അയാള് ചെയ്ത തെറ്റിനുള്ള ശിക്ഷ എന്നായാലും അയാൾക്ക് ലഭിക്കും. അതുറപ്പാണ്...നമ്മളായിട്ട് ഇനി ഒന്നും ചെയ്യാൻ പോവണ്ട. ഉം... അത്‌ വിട്. ശരിക്കും നീ കോളേജിൽ പോവാൻ തുടങ്ങി എന്ന് കേട്ടപ്പോൾ ഞാനാദ്യം ഞെട്ടി.

പിന്നെയല്ലേ അത്‌ എന്തിനാണെന്ന് മനസ്സിലായത്....? എന്നാലും സാക്ഷാൽ ഇന്ദ്രജിത്ത് ഒരു പെണ്ണിന്റെ പിറകെ ഇങ്ങനെ നടക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. ഡാ.. അവളവിടെയാണ് പഠിക്കുന്നതെന്ന് സത്യമായിട്ടും എനിക്കറിയില്ലായിരുന്നു. അവിടെ എത്തിയപ്പോഴാ കാണുന്നത് തന്നെ... ശരിക്കും എനിക്ക് അതിശയം ആയിപോയി.... മ്മ്മ് വിശ്വസിച്ചു.... ഡാ സത്യം പറഞ്ഞതാണെടാ.... നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ നീ വിശ്വസിക്കണ്ട.പക്ഷെ സത്യം അതാണ്. എന്നിട്ടെന്തായി...?? ഒടുവിൽ നിന്റെ നീലി കുട്ടി മുട്ട് മടക്കിയോ? മുട്ട് മടക്കാനോ...അവളോ... നോ വേ... കാണുമ്പോൾ ആള് പഞ്ച പാവം. പക്ഷെ സ്വഭാവം ഇത്തിരി ടെറർ ആണ്...അവളുടെ മുന്നിൽ ഓരോ പ്രാവശ്യവും തോൽക്കുന്നത് ഞാനാ.... നിന്നെ തോല്പിക്കാനോ... അപ്പൊ ആള് പുലി കുട്ടി ആണല്ലോ...

ആ ചെറിയൊരു പുലി തന്നെയാ..ഇടയ്ക്ക് പൂച്ചയും... അവളെ കുറിച്ച് പറയുമ്പോൾ അവനിൽ ഉണ്ടാവുന്ന ആവേശവും സന്തോഷവുമൊക്കെ അരുണും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ദ്രന്റെ മുന്നിൽ അവന് കേൾവിക്കാരൻ മാത്രമായി... ഇന്ദ്രന്റെ ചിരിയും കളിയുമൊക്കെ അവനും പുതിയൊരു അനുഭവമായിരുന്നു... "ഇന്ന് തന്നെ ഒരൊന്നന്നര സംഭവം ഉണ്ടായി. നിനക്ക് കേൾക്കണോ? " ഇന്ന് കോളേജിൽ ഉണ്ടായ സംഭവമൊക്കെ വിശദമായി തന്നെ ഞാൻ അവന് പറഞ്ഞു കേൾപ്പിച്ചു കൊടുത്തു .ഞാൻ കോളേജിൽ പോകുന്നത് മുൻപ് വരെയുള്ള കാര്യങ്ങൾ അവനറിയാം...എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട് എല്ലാം കേട്ടിട്ട് അവൻ ഒരേ ചിരിയാണ്...ഞാൻ നിർത്താൻ പറഞ്ഞിട്ടും കേൾക്കുന്നില്ല. ഒടുവിൽ അവന്റെ പുറം നോക്കി നല്ലത് ഒരെണ്ണം കൊടുത്തപ്പോൾ അവന്റെ ചിരിയൊക്കെ താനേ നിന്നു... ടെറർ ആണെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. എന്തായാലും നിനക്കിത് വേണം... പണ്ട് ഇഷ്ടം പറഞ്ഞപ്പോൾ നീ ഓടിച്ചു വിട്ട ആ നിത്യയുടെ ശാപം ആയിരിക്കും...

ഇത്രയൊക്കെ ആയിട്ടും നിന്റെ പെണ്ണിനെ എനിക്കൊന്ന് കാണാൻ പറ്റിയില്ലല്ലോടാ.... നിനക്ക് കാണണോ....എങ്കിൽ വാ....അമ്മയുടെ അടുത്ത് പോണവഴി നമുക്ക് അവളുടെ വീട്ടിലും കയറാം.... അതിന് നിനക്ക് അവളുടെ വീട് എവിടെയാണെന്ന് അറിയോ?? ഇല്ല...കണ്ട് പിടിക്കണം... നല്ല ബെസ്റ്റ് കാമുകൻ....നിന്റെ സ്ഥാനത്ത് ഞാനാണെങ്കിൽ അവളെ വളച്ചൊടിച്ച് കുപ്പിയിലാക്കി അവളുടെ വീട്ടീന്ന് വിളിച്ചിറക്കി കൊണ്ടുവന്നിട്ടുണ്ടാവുമായിടുന്നു. "മ്മ്...നടന്നത് തന്നെ .....നീ വളച്ചേനെ...സാധാ പെൺ പിള്ളേരെ... ഇത്‌ ആള് വേറെയാട്ടോ.. " " ആയിക്കോട്ടെ.... ആശാൻ ഇപ്പൊ വണ്ടി വിട്..... " തൊഴുതുകൊണ്ട് അരുൺ പറയുന്നത് കേട്ട് ചിരിയോടെ ഇന്ദ്രൻ വണ്ടിയെടുത്തു... ഏതൊക്കെയോ ഈട് വഴികളിലൂടെ സഞ്ചരിച്ച് അവർ ഒരമ്പലത്തിനു മുന്നിൽ എത്തി.... ഇന്ദ്രാ...ഇതേത സ്ഥലം...? നീ എന്താ ഇവിടേക്ക് വന്നത്...? ഇവിടെ എവിടെയോ ആണെടാ... അന്ന് അവള് ഈ അമ്പലത്തിലേക്ക് വരുന്ന വഴിയാണ് ഞാൻ ചളി തെറിപ്പിച്ചതും അടി ഉണ്ടാക്കിയതുമൊക്കെ...

അപ്പൊ അവളുടെ വീടും ഇവിടെ എവിടെയെങ്കിലും ആയിരിക്കുമല്ലോ... എന്തായാലും നമുക്ക് നോക്കാം.... 💕____________💕 അമ്മേ....ചേച്ചി എവിടെ...? എന്താടി കാര്യം..നീ രാവിലെ മുതൽ അവളെയും അന്വേഷിച്ചു നടക്കുന്നുണ്ടല്ലോ..? ഏയ്‌ ഒന്നൂല്ല അമ്മേ...ഞാൻ വെറുതെ ചോദിച്ചതാ.... അതൊന്നുമല്ല...എന്തോ ഉണ്ട്... ഞാൻ കണ്ട് പിടിച്ചോളാം.... അമ്മേ...ഞാനൊരു കാര്യം ചോദിക്കട്ടെ..ചേച്ചിയും റോയിയും തമ്മിൽ ഉള്ള വിവാഹം നിങ്ങൾ നടത്തി കൊടുക്ക്വൊ...? എനിക്ക് ജീവനുള്ള കാലത്തോളം അത്‌ നടക്കില്ല നീലു... എനിക്കും അച്ഛനും അവളുടെ വിവാഹത്തെ കുറിച്ച് ഒരുപാട് സങ്കല്പങ്ങളുണ്ടായിരുന്നു. അതൊക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയില്ലേ അവള്...? അമ്മ ഒത്തിരി ദേഷ്യത്തോടെയും അതിലുപരി സങ്കടത്തോടെയുമാണ് അത്‌ പറഞ്ഞത്. കേട്ടപ്പോൾ എനിക്കും ഒത്തിരി വിഷമം തോന്നി. അമ്മയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിലും ഒരിക്കലും ഇങ്ങനെയൊരു ബന്ധത്തിന് സമ്മതിക്കില്ല. ചേച്ചി പറഞ്ഞതിനെ കുറിച്ച് അമ്മയോട് ചോദിക്കാൻ തുടങ്ങിയതും ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു.... എന്താടി.... നീ അമ്മയെ ചുറ്റി പറ്റി നിൽക്കുന്നെ... ഞാനും റോയിയും ആയിട്ടുള്ള ബന്ധത്തിന് എങ്ങനെ പാര വയ്ക്കാം എന്ന് നോക്കുവാണോ...?.

ഞാൻ പാര വയ്ക്കാൻ നോക്കിയതൊന്നുമല്ല. അമ്മയുടെ അഭിപ്രായം ചോദിച്ചതാ... ഞാൻ കേട്ടു.. ഇനി ഇത് പോലെ എന്തെങ്കിലും പറഞ് എന്റെ അമ്മയുടെ പിന്നാലെ നടക്കുന്നത് കണ്ടാൽ എന്റെ ശരിക്കും സ്വഭാവം എന്താണെന്ന് നീ അറിയും... അതും പറഞ്ഞ് അവള് അവളുടെ പാട്ടിന് പോയി.... അവള് പറയുന്നത് കേട്ടാൽ തോന്നും ഞാൻ അമ്മയുടെ മോളല്ല. അമ്മയ്ക്ക് അവള് മാത്രേ ഉള്ളൂ എന്ന്... ദുഷ്ട.... അമ്മേ... എന്താ പറ്റ്യേ.... അമ്മ എന്നെ ഞെട്ടലോടെ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ ചോദിച്ചു. പക്ഷെ അതൊന്നും അമ്മ കേൾക്കുന്നുണ്ടായിരുന്നില്ല. അമ്മ മറ്റെന്തോ ചിന്തയിലായിരുന്നു. "അമ്മേ എന്താ ഒന്നും പറയാത്തെ...." " ഒന്നുല്ല നീലു നല്ല ക്ഷീണം ഞാനൊന്ന് കിടക്കട്ടെ " സംസാരിക്കാൻ താല്പര്യമില്ലാതെ അമ്മ ഒഴിഞ്ഞുമാറുന്നതാണെന്ന് എനിക്ക് മനസ്സിലായിരുന്നു. ഞാനും പിന്നെ കൂടുതലൊന്നും ശല്യപ്പെടുത്താൻ പോയില്ല... ഒരു കാര്യം ഉറപ്പാ ഈ വീട്ടിൽ ഞാൻ അറിയാത്തതായി പല കാര്യങ്ങളും ഉണ്ട്. 💕____________💕

രാധികേ..... എത്ര നേരമായി നീ ഇരിപ്പ് തുടങ്ങിയിട്ട്... എഴുന്നേറ്റ് വന്ന് എന്തെങ്കിലും കഴിച്ചേ.... ഇല്ല ചേച്ചി... എനിക്കൊന്നും വേണ്ട. വിശപ്പില്ല. ഇന്ന് ഇനി എന്ത് കൊണ്ട് തന്നാലും എനിക്ക് ഇറങ്ങില്ല... എന്റെ... എന്റെ മോളുടെ പിറന്നാളാ ഇന്ന്... ഇപ്പൊ അവളെവിടെയാണെന്ന് പോലും എനിക്കറിയില്ല...മരിച്ചോ ജീവനോടെ ഉണ്ടോ ഒന്നും എനിക്കറീല.... ഞാൻ കാരണം എന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവ്വ്വോ??? പഴയ കാര്യങ്ങൾ ആലോചിച്ച് പൊട്ടിക്കരയുന്ന രാധികയെ സുചിത്ര നിസ്സംഗതയോടെ നോക്കി നിന്നു. അവൾക്കറിയാമായിരുന്നു എന്ത് പറഞ്ഞാലും അതുകൊണ്ടെന്നും രാധികയുടെ അമ്മ മനസ്സിന്റെ മുറിവ് ഉണക്കാൻ പറ്റില്ലെന്ന്... ചേച്ചിക്കറിയോ ഒരു പെരുമഴയത്ത് കട വരാന്തയിൽ കിടത്തിയിട്ട് വന്നതാ ഞാനെന്റെ പൊന്ന് മോളേ.... അതിനു ശേഷം ഇതുവരെ ഞാൻ സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല.....

അവളെവിടെയെങ്കിലും ആരുടെയെങ്കിലും മകളായി സുഖമായി ജീവിക്കുന്നുണ്ടാവും... നീ വേറെ ഒന്നും ആലോചിക്കേണ്ട.... തന്നെ കൊണ്ടാവും വിധം സുചിത്ര രാധികയെ ആശ്വസിപ്പിച്ചു.... 💕____________💕 അമ്പലത്തിൽ വച്ച് ചോദിച്ചപ്പോൾ ഒരാള് പറഞ്ഞതനുസരിച്ച് നീലുവിന്റെ വീട്‌ കണ്ട് പിടിച്ചു ടാ.... അയാള് പറഞ്ഞത് വച്ച് നോക്കുമ്പോൾ ഇത് തന്നെയാ നിന്റെ നീലുവിന്റെ വീട്.പക്ഷെ ഇവിടെ ആരെയും കാണുന്നില്ലല്ലോ... കുറച്ച് നേരം കൂടി ഇവിടെ നിൽക്കാം...എന്നിട്ടും കാണുന്നില്ലെങ്കിൽ തിരിച്ചു പോകാം... നേരം കുറെ കഴിഞ്ഞിട്ടും ആരെയും പുറത്ത് കാണാത്ത നിരാശയിലായിരുന്നു ഇന്ദ്രനും അരുണും. ടാ... ദാ അവള് വരുന്നുണ്ട്... ഇന്ദ്രൻ പറഞ്ഞപ്പോൾ അരുൺ ആകാംഷയോടെ അങ്ങോട്ട് നോക്കി.. ഇവളോ...!!!! ....... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story