ഇന്ദ്ര💙നീലം : ഭാഗം 11

Indraneelam

രചന: ഗോപിക

"എന്താടാ... നിനക്കവളെ അറിയോ...?? " അരുണിന്റെ മുഖത്തെ ഞെട്ടൽ കണ്ട് ഇന്ദ്രൻ സംശയത്തോടെ ചോദിച്ചു. ഇവളാണോ നിന്റെ നീലു... സബാഷ്... നീ അനുഭവിച്ചോ ഇന്ദ്രാ ... നിനക്ക് നിന്റെ ജീവിതത്തിൽ ഇനി ഇതിലും വലിയ പണി കിട്ടാനില്ല... " എന്താടാ കാര്യം...? നീയൊന്ന് തെളിച്ചു പറ. " ഒരു അഞ്ചാറു വർഷം മുൻപ്... കോരി ചൊരിയുന്ന മഴ. സുന്ദരനും സൽസ്വഭാവിയുമായ ഞാൻ അവിടെ ഒരു കടയുടെ പിറകിൽ നിന്ന് കട്ടൻ ചായ കുടിക്കുകയായിരുന്നു... കൂട്ടിന് കുറച്ചു പിള്ളേരും.... ആ എന്നെ അവള് നാട്ടുകാരുടെ തല്ല് കൊള്ളിച്ചിട്ടുണ്ട്.. "കട്ടൻ ചായ കുടിക്കുന്നതിന് തല്ലോ...? നീ ഇത് എന്തൊക്കെയാ പറയുന്നേ...? സത്യം ആണെടാ...വഴിയേ പോണവന് തല്ല് വാങ്ങി കൊടുക്കുന്ന മുതലാ അത്... അരുണിന്റെ സംസാരം കേട്ട് ഇന്ദ്രൻ ചിരിയോടെ നീലുവിനെ നോക്കി. അപ്പോഴേക്കും അവളും അവരെ കണ്ടിരുന്നു. ഞങ്ങളെ അപ്രതീക്ഷിതമായി കണ്ടതിന്റെ ഞെട്ടലിലായിരുന്നു അവൾ.ഏകദേശം കുറച്ച് നേരം മുൻപത്തെ അരുണിന്റെ അവസ്ഥ.

പെട്ടെന്നാണ് എന്നിൽ നിന്നും നോട്ടം മാറ്റി അവൾ ശ്രദ്ധ അരുനിലേക്ക് പതിപ്പിച്ചത്. ഞാൻ പ്രതീക്ഷിച്ചത് പോലെ അത്ഭുതത്തോടൊപ്പം ചമ്മലും ആ മുഖത്ത് തെളിഞ്ഞു കാണപ്പെട്ടു. ഞാൻ കൈ കൊണ്ട് അവളോട് അടുത്തേക്ക് വരാനായി ആഗ്യം കാണിച്ചു. രൂക്ഷമായ നോട്ടം മാത്രമായിരുന്നു അതിനവളുടെ മറുപടി... കഴിയാവുന്നത്രയും താഴ്മയോടെ ഞാൻ പ്ലീസ് എന്ന് പറഞ്ഞു. എന്നിട്ടും അവൾ അവിടെ നിന്നനങ്ങിയില്ല. മാത്രമല്ല ചവിട്ടി തുള്ളി അകത്തേക്ക് പോയി വാതിൽ കൊട്ടി അടയ്ക്കുകയും ചെയ്തു. അങ്ങനെ പ്രതീയക്ഷകളെല്ലാം അസ്തമിച്ചു. അവളെ അടുത്ത് കണ്ട് രണ്ട് ഡയലോഗ് അടിക്കണം എന്നുണ്ടായിരുന്നു.. അതും നടന്നില്ല. വാ ഇന്ദ്രാ നമുക്ക് പോവാം... നിരാശയോടെ അവർ തിരിച്ചു പോവുമ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി നീലൂ ബാൽക്കണിയിൽ അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..... 💕_____________💕

വിശ്വനെ നാളെ ഡിസ്ചാർജ് ആക്കാം എന്നാ ഡോക്ടർ പറഞ്ഞത്...രാവിലെ ഡിസ്ചാർജ് ആകുമ്പോൾ നീയും കൂടി വരണേ ഹോസ്പിറ്റലിലേക്ക്... സുചിത്ര അത് പറഞ്ഞപ്പോഴും രാധികയുടെ ഭാഗത്ത്‌ നിന്ന് ഒരു ചോദ്യമോ മറുപടിയോ ഉണ്ടായിരുന്നില്ല. അത്രയ്ക്ക് മടുത്തിരുന്നു അവൾക്ക് അയാളെ... വീട്ടിലെ ഒരു യന്ത്രം പോലെ അയാളുടെ കാര്യങ്ങളെല്ലാം ചെയ്ത് കൊടുക്കും. അതിനപ്പുറം അയാളോടൊരു സംസാരത്തിന് ഇപ്പോൾ നിൽക്കാറില്ല....അഥവാ എന്തെങ്കിലും സംസാരിച്ചു തുടങ്ങിയാൽ തന്നെ കലഹത്തിലെ ചെന്നവസാനിക്കാറുള്ളൂ ആദ്യമൊക്കെ എന്തെങ്കിലുമൊക്കെ ചോദിക്കാനൊ പറയാനോ ഉണ്ടായിരുന്നു. പതിയെ അതും നിലച്ചു. നാല് ചുവരുകൾക്കിടയിൽ മാത്രം കഴിയുന്ന ഞാൻ അല്ലെങ്കിലും എന്ത് സംസാരിക്കാനാണ്... ഇതാണെന്റെ ലോകം. ചെയ്ത്പോയ തെറ്റിനെ കുറിച്ച് ഓർത്ത് നീറി നീറി മരണം വരെ അയാളുടെ ഉപദ്രവം സഹിച്ച് ഇവിടെ കഴിയുക. അതായിരിക്കും ദൈവം എനിക്ക് വിധിച്ച ശിക്ഷ. 💕_____________💕

രാവിലെ തന്നെ അരുണിനെ കാണാനായി അവന്റെ വീട്ടിലേക്ക് ചെന്നതായിരുന്നു ഇന്ദ്രൻ കിടപ്പിലായ അമ്മയ്ക്ക് ഭക്ഷണം കൊടുക്കുകയായിരുന്നു അരുൺ. ഒരു തരത്തിൽ നോക്കിയാൽ എന്നെക്കാൾ കഷ്ടമാണ് അവന്റെ കാര്യം. സ്വന്തമെന്ന് പറയാൻ സുഖമില്ലാതെ കിടക്കുന്ന അമ്മയല്ലാതെ വേറെ ആരുമില്ല. ആ അമ്മയുടെ കാര്യങ്ങൾ നോക്കാനും വീട്ടിലെ കാര്യങ്ങൾ നോക്കാനും അവൻ ഒറ്റയ്ക്ക് വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ അവന്റെ അവസ്ഥ ഇങ്ങനെയൊന്നുമല്ലായിരുന്നു. ഇപ്പോഴത്തെ ഈ കഷ്ടപാടിനൊക്കെ കാരണക്കാരൻ അയാളാണ്...വിശ്വനാഥൻ..!!! "ആഹ് ടാ.... നീയോ..നീ എന്താ ഇവിടെ...?" "എന്താടാ...എനിക്കിവിടെ വന്നൂടെ..." അത്ഭുതത്തോടെയുള്ള അരുണിന്റെ ചോദ്യം കേട്ട് ഇന്ദ്രൻ ചോദിച്ചു. "അങ്ങനെയല്ലേടാ..അപ്രതീക്ഷിതമായി കണ്ടപ്പോൾ ഒന്ന് ഞെട്ടി. അത്രേയുള്ളൂ...നീ കയറി ഇരിക്ക്..." "മ്മ്...ഞാൻ നിന്നോട് സീരിയസ് ആയിട്ട് ഒരു കാര്യം പറയാൻ വന്നതാ..."

എന്താടാ എന്തെങ്കിലും പ്രശ്‌നമുണ്ടോ ? " പ്രശ്നം ഒന്നുമില്ല. ഒരു ചെറിയ കാര്യം.ഇനി മുതൽ എന്റെ കൂടെ കോളേജിലേക്ക് നീയും വരുന്നു. നീയും കോഴ്സ് കംപ്ലീറ്റ് ചെയ്യുന്നു." ഇന്ദ്രന്റെ വാക്ക് കേട്ട് അരുൺ അവനെ പകപ്പോടെ നോക്കി. "ടാ... നീ എന്തൊക്കെയാടാ പറയുന്നേ... ഞാൻ ഇനി പഠിക്കാനൊക്കെ പോകുക എന്ന് വച്ചാൽ...ഏയ്‌ അതൊന്നും ശരിയവില്ലെടാ..." "എന്ത് കൊണ്ട് ശരിയാവില്ല?? ഫീസിന്റെ കാര്യം ആലോചിച്ചിട്ടാണോ.. എന്നാൽ അതൊന്നും നീ നോക്കണ്ട. മാമൻ അതൊക്കെ റെഡി ആക്കിയിട്ടുണ്ട്. നീയൊന്ന് സമ്മതം മൂളിയാൽ ഇന്ന് മുതൽ നിനക്കും ക്ലാസ്സിൽ കയറാം.." ഇന്ദ്രാ...ഞാനിപ്പോ വന്നാൽ 'അമ്മ ഇവിടെ തനിച്ചാവും. അമ്മയുടെ കൂടെ ആളില്ലാതെ പറ്റില്ല. എനിക്കറിയാമായിരുന്നു നീ ഇങ്ങനെ എന്തെങ്കിലും എസ്ക്യൂസ് പറയും എന്ന്.. അതുകൊണ്ട് അമ്മയെ നോക്കാൻ ഒരു ഹോം നേഴ്സിനെയും കൊണ്ട് മാമൻ ഇപ്പൊ എത്തും... ഇനിയും ഇന്ദ്രനോട് തർക്കിക്കാൻ അരുണിന് കഴിയുമായിരുന്നില്ല. ഇത്രയും നാൾ ജീവിത പ്രാരാബ്ദങ്ങൾ കാരണംഅവൻ മനസ്സിൽ അടക്കി വച്ച വലിയൊരു മോഹമായിരുന്നു പഠിപ്പ്. ഇത്രയൊക്കെ ആയ സ്ഥിതിക്ക് അതൊക്കെ ഒന്നു കൂടി പൊടി തട്ടിയെടുക്കാൻ തന്നെ അവനും തീരുമാനിച്ചു.

പ്രകാശൻ ഹോം നേഴ്സിനെയും കൊണ്ട് വന്നതോടെ അവർ രണ്ടു പേരും കോളേജിലേക്ക് വിട്ടു... 💕_____________💕 നീലൂ രാവിലെ കോളേജിലേക്ക് പോവാൻ ഇറങ്ങുമ്പോൾ ആയിരുന്നു എവിടേക്കോ പോവാൻ ആയി രാജശേഖരൻ റെഡി ആയി വന്നത്... "അച്ഛാ...അച്ഛൻ എവിടേക്കാ പോവുന്നെ...? " ഞാൻ ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് വരാം മോളെ...അച്ഛന്റെ ഒരു സുഹൃത്ത് അവിടെ ആക്സിഡന്റ് ആയി കിടപ്പുണ്ട്. അവനെ ഒന്ന് കാണണം.... മോളെവിടേക്കാ ഇത്ര രാവിലെ..? ഞാനും ഹോസ്പിറ്റലിലേക്കാ..എന്റെ ഫ്രണ്ടിന്റെ 'അമ്മ അവിടെ അഡ്മിറ്റ് ആണ്. അവിടെ പോയി അവളെ ഒന്ന് കാണണം. മോളെന്നാൽ എന്റെ കൂടെ പോര്...നമുക്കൊരുമിച്ച് പോകാം...

ഹോസ്പിറ്റലിലെത്തി നീലൂ കൂട്ടുകാരിയെ കാണാനായി പോയി. രാജശേഖരൻ നേരെ റിസപ്‌ഷനിലേക്ക് നടന്നു. എസ്ക്യൂസ്‌ മീ... രണ്ട് ദിവസം മുൻപ് ഇവിടെ ആക്സിഡന്റ് ആയി കൊണ്ടുവന്ന ഇന്ദ്ര ഗ്രൂപ്‌സിന്റെ എം ഡി വിശ്വനാഥൻ ഏത്‌ റൂമിലാ...? റൂം നമ്പർ 112. 5 ത് ഫ്ലോർ.. ഒ കെ ... രാജശേഖരൻ റൂമിൽ എത്തുമ്പോഴേക്കും അവർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. അവശതയോടെ വീൽ ചെയറിലിരിക്കുന്ന വിശ്വൻ ശേഖരനെ നോക്കി ചിരിച്ചു.അയാൾ തിരിച്ചും. വിശ്വന്റെ പിറകിൽ നിൽക്കുന്ന സൂചിത്രയെയും അയാൾക്ക് പരിചയമായിരുന്നു. അവരോട് എന്തോ ചോദിക്കാനായി തുടങ്ങുമ്പോഴാണ് മുറിയിൽ നിന്നും ബാഗും മറ്റ് സാധനങ്ങളുമായി പുറത്തേക്കിറങ്ങിയ സ്ത്രീയിൽ ശേഖരന്റെ കണ്ണ് പതിഞ്ഞത്... വർഷങ്ങൾക്ക് മുന്നിൽ ഒരു കട തിണ്ണയിൽ എന്റെ നീലുവിനെ ഉപേക്ഷിച്ച് പോയ അതേ മുഖം........ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story