ഇന്ദ്ര💙നീലം : ഭാഗം 13

Indraneelam

രചന: ഗോപിക

നീലുവിനെ കോളേജിൽ വിട്ട് ശേഖരൻ നേരെ വീട്ടിലേക്കാണ് പോയത്.അത്രയ്ക്ക് അസ്വസ്ഥനായിരുന്നു അയാൾ. ക്ഷീണിതനായി സോഫയിൽ ഇരിക്കുന്ന ശേഖരനെ കണ്ടു കൊണ്ടാണ് ലതിക ഉമ്മറത്തേക്ക് വന്നത്. എന്താ ശേഖരേട്ടാ അകത്തേക്ക് വരാതെ ഇവിടെ തന്നെ ഇരുന്ന് കളഞ്ഞത്..എന്തേ സുഗമില്ലേ..? ആകെ ഒരു ക്ഷീണം പോലെ... ഏയ്...നല്ല തലവേദന വന്ന് കയറിയപ്പോൾ നല്ല ക്ഷീണം തോന്നി. അതുകൊണ്ട് കുറച്ചു നേരം ഇവിടെ ഇരിക്കാം എന്ന് കരുതി. ഞാനോന്ന് കിടക്കട്ടെ.... ലതികയുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി ശേഖരൻ അകത്തേക്ക് പോയി. ഒന്നും മനസ്സിലാവാതെ ലതികയും... 💞____________💞 ഹോ എന്തൊക്കെ ആയിരുന്നു. എനിക്ക് നിങ്ങളെ ഇഷ്ടമല്ല.നിങ്ങളെ പോലെ ഒരു ഗുണ്ടയെ ഞാൻ ഇഷ്ടപ്പെടില്ല..പോലീസിൽ കംപ്ലൈൻറ് കൊടുക്കും...എന്നിട്ടിപ്പൊ എന്തായി....

കിട്ടിയ അവസരം മുതലാക്കി നീലുവിനെ പരമാവധി കളിയാക്കി കൊണ്ടിരിക്കുകയാണ് ഇന്ദ്രൻ.. മതി...ഇനിയും എന്നെ കളിയാക്കിയാൽ ഞാനെന്റെ പാട്ടിന് പോകും. അതിന് ഞാൻ കളിയാക്കിയില്ലല്ലോ...സത്യം പറഞ്ഞതല്ലെ... ഇന്ദ്രനോട് മറുപടിയൊന്നും പറയാതെ നീലൂ മുഖവും വീർപ്പിച്ച് മുന്നോട്ട് നടന്നു. ഒരു ചിരിയോടെ ഇന്ദ്രൻ പിന്നാലെയും... പോകുവോ അങ്ങനെ...?എന്നെ വിട്ടിട്ട്... കുസൃതിയോടെയുള്ള ഇന്ദ്രന്റെ ചോദ്യം കേട്ട് നീലൂ നിറ കണ്ണുകളോടെ ഇല്ലെന്ന് തലയാട്ടി. അവൻ ഒരു പുഞ്ചിരിയോടെ അവളുടെ കവിളിൽ ചെറുതായൊന്ന് പിച്ചി.പിന്നെ അവളെയും ചേർത്ത് പിടിച്ച് ക്യാന്റീനിലേക്ക് നടന്നു... 💞____________💞 ശേഖരേട്ടാ...നിങ്ങള് ഇതുവരെ എന്നിൽ നിന്നും ഒന്നും മറച്ചുവച്ചിട്ടില്ല. പക്ഷെ ഇപ്പോൾ ഏട്ടന്റെ മനസ്സിൽ ഞാൻ അറിയാത്ത എന്തൊക്കെയോ ഉണ്ട്.അല്ലാതെ ഇങ്ങനെ ടെൻഷൻ അടിച്ച് ഇരിക്കില്ല. നീ പറഞ്ഞത് ശരിയാ ലതികെ... ഞാൻ ആകെ അസ്വസ്ഥനാണ്. എന്റെ മോളെ എനിക്ക് നഷ്ടപ്പെടാൻ പോകുന്നു എന്നൊരു തോന്നൽ....

ആരുടെ കാര്യമാ ഏട്ടൻ പറയുന്നത്..? നിമിയെ കുറിച്ചാണോ...? അവളുടെ വിവാഹത്തെ കുറിച്ച് ആലോചിച്ചാണോ..? അല്ല. നീലുവിനെ കുറിച്ച്... ഇന്ന് ഞാൻ വിശ്വനെ കാണാൻ ഹോസ്പിറ്റലിൽ പോയിരുന്നു. അവിടെ വച്ച് ആ സ്ത്രീയെ ഞാൻ വീണ്ടും കണ്ടു. ബെഡിൽ ചാരി ഇരുന്ന് ഇരു കണ്ണുകളും അടച്ചുപിടിച് അത്യധികം വിഷമത്തോടെയാണ് ശേഖരൻ പറഞ്ഞു തുടങ്ങിയത്... ആരെ...? ആരെ കണ്ടൂന്നാ.. നീലുവിന്റെ അമ്മയെ... ശേഖരൻ സംസാരിക്കുന്നത് കെട്ടുകൊണ്ടായിരുന്നു നീലൂ വീട്ടിലേക്ക് കയറി വന്നത്... അച്ഛാ.... നീലുവിന്റെ ശബ്ദം കേട്ട് ശേഖരനും ലതികയും ഞെട്ടലോടെ തിരിഞ്ഞു നോക്കി. തങ്ങളുടെ സംസാരമെല്ലാം നീലൂ കേട്ടെന്ന് അവളുടെ നിറഞ്ഞ കണ്ണുകൾ അവരോട് പറയുന്നുണ്ടായിരുന്നു... അച്ഛൻ എന്തൊക്കെയാ അച്ഛാ പറയണേ... ഞാൻ നിങ്ങളുടെ മോളല്ലേ...??

പറ അച്ഛാ... നീലൂ അപ്പോഴേക്കും ഒരു പൊട്ടികരച്ചിലോടെ നിലത്തേക്ക് വീണു പോയിരുന്നു.. മോളെ...നീലൂ...അച്ഛൻ വെറുതെ പറഞ്ഞതാ...നീ ഞങ്ങളുടെ പുന്നാര മോളല്ലേ...? .. സത്യങ്ങളെല്ലാം നീലുവിൽ നിന്ന് മറച്ചു വയ്ക്കാൻ ശേഖരൻ ഒരു പാഴ് ശ്രമം നടത്തി. അല്ല അച്ഛാ..എനിക്ക് മനസ്സിലായി. ചേച്ചിക്ക് എന്നോടുള്ള ദേഷ്യത്തിന്റെ കാരണവും എനിക്ക് മനസ്സിലായി... ഞാൻ ഇവിടുത്തെ ആരും അല്ല അല്ലെ... മോളെ...നീ ഞങ്ങളുടെ മോള് തന്നെയാ...ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെയാ ഞാൻ ഇവളുടെ കയ്യിലേക്ക് ഏൽപ്പിച്ചത്... അടുത്ത് നിന്ന് തേങ്ങലടക്കാൻ പാട് പെടുന്ന ലതികയെ ചൂണ്ടിക്കൊണ്ട് ശേഖരൻ പറഞ്ഞു. അന്ന് മുതൽ നീ ഞങ്ങളുടെ സ്വന്തം മോളാണ്..അല്ലെങ്കിൽ അങ്ങനെയേ ഞങ്ങൾ കരുത്തിയിട്ടുള്ളൂ...ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും..മോള് കരയാതിരിക്ക്...

ഉള്ളിലെ സങ്കടം മറച്ചുപിടിച് ശേഖരൻ അവളെ പരമാവധി സമാധാനിപ്പിക്കാൻ ശ്രമിച്ചു. കരഞ്ഞു തളർന്ന് എപ്പോഴോ ലത്തികയുടെ മടിയിൽ കിടന്ന് അവള് ഉറങ്ങി.... ശേഖരൻ വന്ന് നോക്കുമ്പോൾ ശാന്തമായി ഉറങ്ങുന്ന നീലുവിനെയും നിറ കണ്ണുകളോടെ അവളെ തലോടി കൊണ്ടിരിക്കുന്ന ലതികയെയും ആണ് കാണുന്നത്... ഏട്ടന് ഉറപ്പാണോ...? ഹോസ്പിറ്റലിൽ വച്ച് കണ്ടത് നീലുവിന്റെ അമ്മയെ തന്നെയാണോ...? എന്റെ ഊഹം ശരിയാണെങ്കിൽ അതേ...മോളുടെ അതേ മുഖ ഛായ ആണ്.. പത്തിരുപത് വർഷം മുൻപ് ആ കോരി ചൊരിയുന്ന മഴയിലും ആ സ്ത്രീയുടെ മുഖം ഞാൻ വ്യക്തമായി കണ്ടതാണ്... ആ കടത്തിണ്ണയിൽ ഉപേക്ഷിച്ച് ഒരു ദാക്ഷിണ്യവും ഇല്ലാതെ തിരിഞ്ഞു നടക്കുന്നത്... എനിക്കെന്തോ പേടി ആവുന്നു ശേഖരേട്ടാ...നമ്മുടെ മോളെ നമുക്ക് നഷ്ടപെടോ...?

അവര് നീലുവിനെ അന്വേഷിച്ചു വരുമോ...? ഇല്ല ലതികെ.. മനസാക്ഷി ഇല്ലാതെ ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് പോയവര് ഇനിയും ആ കുഞ്ഞിനെ അന്വേഷിച്ചു വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...? ഒരിക്കലുമില്ല. ഇവളെപ്പോഴും നമ്മുടെ കൂടെ ഉണ്ടാവും.നീ സമാധാനപ്പെട്... അവരുടെ സംസാരം കേട്ട് നീലുവിന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ അടർന്നു വീണു... അവൾ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. എന്നാലും അവരെന്തിനായിരിക്കും എന്നെ ഉപേക്ഷിച്ചിട്ടുണ്ടാവുക...? ഒരുപാട് ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ അവളുടെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു. ....... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story