ഇന്ദ്ര💙നീലം : ഭാഗം 14

Indraneelam

രചന: ഗോപിക

പിന്നീടുള്ള രണ്ട് ദിവസവും നീലൂ കോളേജിലേക്ക് പോയില്ല. ഇന്ദ്രൻ വിളിച്ചപ്പോഴൊന്നും ഫോണും എടുത്തില്ല. എന്തൊക്കെയോ ആലോചിച്ച് മുറിയ്ക്കുള്ളിൽ തന്നെ ഒതുങ്ങി ഇരിക്കും.. അവളുടെ ഈ അവസ്ഥ ശേഖരനും ലതികയ്ക്കും കണ്ട് നിൽക്കാൻ ആവുന്നുണ്ടായിരുന്നില്ല. ലതികയോട് എല്ലാം തുറന്ന് പറയാൻ തോന്നിയ നിമിഷത്തെ അയാൾ പഴിച്ചുകൊണ്ടിരുന്നു. നിമിഷയ്ക്ക് പക്ഷെ പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും ഉണ്ടായില്ല.തരം കിട്ടുംമ്പോഴൊക്കെ നീലുവിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു.. ലതിക വന്ന് നോക്കുമ്പോൾ മേശയിൽ തലവെച്ച് കിടക്കുകയായിരുന്നു നീലൂ..കവിളിലൊക്കെ കണ്ണീർ ഉണങ്ങിയ പാട് കാണാം. രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്ന് കരയുകയായിരുന്നു എന്ന് ആ മുഖം കണ്ടാൽ തന്നെ മനസിലാവും.. ലതിക പയ്യെ ചെന്ന് അവളുടെ തലയിൽ തലോടി. നീലൂ പ്രതികരണം ഒന്നുമില്ലാതെ അങ്ങനെ തന്നെ കിടന്നു. "മോളെ...നീലൂ..എത്രദിവസമായി ഇങ്ങനെ ഒരേ ഇരിപ്പ് ഇരിക്കുന്നു. മോള് വേഗം ചെന്ന് കുളിച്ചിട്ട് വാ...

എന്നിട്ട് കോളേജിലേക്ക് ചെല്ല്...ക്ലാസ് മിസ്സാക്കണ്ട..." " ഞാൻ ഇന്ന് പോണില്ല അമ്മേ...എനിക്ക് വയ്യ..ഞാൻ നാളെ മുതൽ പൊയ്ക്കോളം..." നീലൂ പറയണത് കേട്ടപ്പോൾ അതാണ് നല്ലതെന്ന് ലതികയ്ക്കും തോന്നി. നിർബന്ധിച്ചു കോളേജിലേക്ക് വിടേണ്ട.പക്ഷെ അവളുടെ മനസ്സ് മാറ്റിയെ പറ്റൂ... " എന്നാലിന്ന് കോളേജിൽ പോവണ്ട.നമുക്ക് ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം..എഴുന്നേൽക്ക്.." പൂർണ മനസ്സോടെ അല്ലെങ്കിലും 'അമ്മ പറഞ്ഞപ്പോൾ നീലൂ എഴുന്നേറ്റു. ഇനിയും അവരെ വിഷമിപ്പിക്കേണ്ടെന്ന്‌ അവൾക്കും തോന്നി. 💞____________💞 നീലുവിനെ വിളിച്ചപ്പോൾ അവൾ ഫോൺ എടുക്കാത്തത്തിന്റെ ദേഷ്യത്തിലായിരുന്നു ഇന്ദ്രൻ. "ശ്ശേ നാശം...വിളിച്ചാൽ എടുക്കുകയുമില്ല. കാൾ കണ്ടാൽ എടുക്കത്തുമില്ല." അരുൺ നോക്കുമ്പോൾ മരത്തിന്റെ ചുവട്ടിൽ നിന്ന് അസ്വസ്ഥനായി ഫോൺ വിളിച്ചുകൊണ്ടിരിക്കുന്ന ഇന്ദ്രനെയാണ് കണ്ടത്.

അവൻ ഇന്ദ്രന്റെ അടുത്തേക്ക് നടന്നു. "എന്താടാ...എന്താ പ്രശനം...?" ടാ... അവള് ഫോൺ എടുക്കുന്നില്ല. 2 ദിവസമായി കോളേജിലും കണ്ടില്ല. ഇന്ദ്രന്റെ പരവേശവും വെപ്രാളവും കണ്ടിട്ട് അരുണിന് ചിരി വരുന്നുണ്ടായിരുന്നു. എല്ലാവരെയും പേടിപ്പിച്ചു നിർത്തുന്ന ആരെയും പേടിയില്ലാത്ത ഒന്നിനെ കുറിച്ചും ടെൻഷൻ ഇല്ലാത്ത ഇന്ദ്രൻ ഇപ്പോൾ ഒരു പെണ്ണ് ഫോൺ വിളിച്ച് എടുക്കാത്തത്തിന് ടെൻഷൻ ആവുന്നു. ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ചിരി ഒരുവിധം അവൻ അടക്കി പിടിച്ചു. എങ്ങാനും അറിയാതെ ചിരിച്ചുപോയാൽ ഇന്ദ്രൻ പഞ്ഞിക്കിടുമെന്ന് അവന് നന്നായി അറിയാം. "ടാ... നീ ഇങ്ങനെ ടെൻഷൻ ആവണ്ട. അവൾക്ക് പനിയോ ജലദോഷമോ അങ്ങനെ എന്തെങ്കിലും ആയിരിക്കും...അതായിരിക്കും കോളേജിൽ വരാത്തത്..." "എന്ത് മാങ്ങാത്തൊലി ആണെങ്കിലും അവൾക്കതൊന്ന് വിളിച്ചു പറഞ്ഞുകൂടെ...

അല്ലെങ്കിൽ വിളിച്ചാൽ ഒന്ന് ഫോൺ എടുത്തൂടെ..." "നീ വാ...നമുക്ക് കോളേജിൽ പോവാം . അവള് ഇന്ന് വന്നിട്ടുണ്ടെങ്കിലോ...? പോവുമ്പോൾ അവളുടെ വീടിന്റെ മുന്നിലൂടെ പോകാം.." അരുൺ പറഞ്ഞത് ശരിയാണെന്ന് ഇന്ദ്രനും തോന്നി. അവളുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് എതിരെ നടന്നു വരുന്ന നീലുവിനെയും അമ്മയെയും കാണുന്നത്. ദാവണിയൊക്കെ ഉടുത്ത് അമ്പലത്തിലേക്കാണെന്ന് തോന്നുന്നു. എന്തായാലും സുന്ദരി ആയിട്ടുണ്ട്. പക്ഷെ മുഖം ആകെ ഇരുണ്ട് കൂടിയിട്ടുണ്ട്. നന്നായി കരഞ്ഞത് പോലെ ഉണ്ട്. അപ്പുറവും ഇപ്പുറവും നോക്കാതെ തല കുനിച്ചാണ് നടപ്പ്. അതുകൊണ്ട് ഞങ്ങളെ ശ്രദ്ധിച്ചില്ല. ഞാൻ ബൈക്ക് ഒതുക്കി അതിന്റെ മുകളിൽ തന്നെ ഇരുന്ന് അവളെ നോക്കി.അടുത്തെത്തിയിട്ടും അവള് നോക്കുന്നില്ല എന്ന് കണ്ടതും കാലുകൊണ്ട് അവളെ ചെറുതായി തട്ടി.

അപ്പോഴാണ് അവള് എന്നെ കാണുന്നെ. എന്നെ അപ്രതീക്ഷിതമായി കണ്ടപ്പോൾ ആ കണ്ണുകളിൽ വിരിഞ്ഞ സന്തോഷം ഞാനും ശ്രദ്ധിച്ചു. എനിക്കും ഒത്തിരി സന്തോഷം തോന്നിയെങ്കിലും ഞാൻ അത് മനസ്സിൽ ഒളിപ്പിച്ച് ഗൗരവത്തോടെ അവളെ നോക്കി. എന്റെ നോട്ടത്തിനു മുന്നിൽ തലകുനിച്ച് അവൾ അമ്മയുടെ കൂടെ നടന്നു. അവര് കുറച്ചങ്ങോട്ട് എത്തിയപ്പോൾ ഞാനും ബൈക്ക് എടുത്ത് അവരുടെ പിന്നാലെ വിട്ടു. പ്രതീക്ഷിച്ച പോലെ അമ്പലത്തിലേക്ക് തന്നെ ആയിരുന്നു. അവിടെ വണ്ടി നിർത്തിയിട്ട് ഞാൻ ഷർട്ട് അഴിച്ച് അമ്പലത്തിലേക്ക് കയറാൻ തുടങ്ങി. അരുണിനെ നോക്കുമ്പോൾ അവൻ എന്റെ കൂടെ ഇല്ല. ദൂരെ മാറി നിന്ന് അവൻ എന്നെ തന്നെ നോക്കി നിൽക്കുവാണ്... "എന്താടാ...നീ വരുന്നില്ലേ...?" "എടാ ഇന്ദ്രാ...നീ ഈ പരിപാടി ഇതെപ്പോ തുടങ്ങി..?" "എന്ത് പരിപാടി..?"

"അല്ല ഈ അമ്പലത്തിലൊക്കെ കയറുന്ന പരിപാടി. നിനക്ക് മുൻപ് ഇതിലൊന്നും വിശ്വാസം ഉണ്ടായിരുന്നില്ലല്ലോ? ഒരു പെണ്ണ് വന്നപ്പോഴേക്കുള്ള മാറ്റങ്ങളെ..." അവന്റെ സംസാരം കേട്ടപ്പോൾ ഞാൻ ആകെ ചമ്മി നാറി. അവൻ പറഞ്ഞതൊക്കെ ശരിയാണ്. എനിക്ക് ഇതിലൊന്നും വല്യ വിശ്വാസം ഉണ്ടായിരുന്നില്ല. പിന്നെ ഇപ്പൊ അവളെ ഒന്ന് കണ്ടു സംസാരിക്കമല്ലോ എന്ന് കരുതിയാണ്. "നിന്ന് പരുങ്ങേണ്ട...ചെന്ന് സംസാരിച്ചിട്ട് വാ...കാര്യമൊക്കെ എനിക്ക് മനസ്സിലായി..." അരുണിനെ നോക്കി ഒന്നിളിച്ചു കാട്ടിയിട്ട് ഞാൻ അകത്തേക്ക് കയറി... 💞_____________💞 ഇന്ദ്രന് എന്നോട് ദേഷ്യമായിരിക്കും...രണ്ട് ദിവസം കോളേജിലും പോയില്ല. ഫോണും എടുത്തില്ല. ഫോൺ എടുത്താലും എനിക്കൊന്നും സംസാരിക്കാൻ കഴിയുമായിരുന്നില്ല.

ഇന്ന് ഇന്ദ്രനെ കാണാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. കണ്ടപ്പോൾ മനസ്സിലുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. മനസ്സിലെ സങ്കടങ്ങളെല്ലാം ദൈവത്തോട് തുറന്നു പറയുംമ്പോഴാണ് ആരോ എന്റെ അടുത്ത് നിൽക്കുന്നതായി തോന്നിയത്. കണ്ണു തുറന്ന് നോക്കിയപ്പോൾ ഇന്ദ്രൻ ആയിരുന്നു.. ഞാൻ സംശയത്തോടെ നോക്കിയപ്പോൾ കൈ കൊണ്ട് അമ്പലകുളത്തിലേക്ക് വരാൻ പറഞ്ഞു... ഞാൻ ഇല്ലെന്ന് തലയാട്ടിയപ്പോൾ എന്നെ നോക്കി പേടിപ്പിച്ചു. എങ്ങെനെയെങ്കിലും അവിടേക്ക് ചെല്ലുകയല്ലാതെ മറ്റ് വഴിയൊന്നും ഉണ്ടായിരുന്നില്ല. അമ്മയെ നോക്കിയപ്പോൾ ആരോടോ സംസാരിച്ചു നിൽക്കുകയായിരുന്നു. "അമ്മേ..., ഞാനൊന്ന് കുളത്തിൽ പോയിട്ട് വരാം.." സംസാരത്തിന്റെ ഇടയിൽ ആയതുകൊണ്ട് 'അമ്മ പെട്ടെന്ന് സമ്മതിച്ചു. വേഗം തിരിച്ചു വരണമെന്നും പറഞ്ഞു. ഞാൻ കുളത്തിന്റെ സമീപത്തൊക്കെ നോക്കിയെങ്കിലും ഇന്ദ്രനെ അവിടെയെങ്ങും കണ്ടില്ല. പെട്ടെന്നാണ് രണ്ടു കൈകൾ എന്നെ പിറകിലെ ചുറ്റി വരിഞ്ഞത്.......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story