ഇന്ദ്ര💙നീലം : ഭാഗം 15

Indraneelam

രചന: ഗോപിക

അതാരാണെന്ന് മനസ്സിലാക്കാൻ എനിക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. അല്പനേരം അങ്ങനെ തന്നെ നിന്നിട്ടും എന്റെ ഭാഗത്ത് നിന്നും അനക്കമൊന്നും ഇല്ലാത്തത് കൊണ്ടാവണം ഇന്ദ്രൻ എന്നെ പതിയെ തിരിച്ചു നിർത്തി. "എന്ത് പറ്റി എന്റെ കാന്താരിക്ക്...? " ഞാൻ തലകുനിച്ചു നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. " കുറച്ച് നേരമായി ഞാൻ ശ്രദ്ധിക്കുന്നു,ആകെ ഒരു ഉന്മേഷ കുറവ്. കണ്ണൊക്കെ കലങ്ങിയിട്ടുണ്ട്. നീ കരഞ്ഞോ...? എന്തെങ്കിലും പ്രശ്നമുണ്ടോ...? " " പ്രശ്നം ഒന്നുമില്ല. എനിക്ക് വയ്യ. അതുകൊണ്ടാ..." "എന്താ പനിയുണ്ടോ...? " എന്റെ നെറ്റിക്ക് നേരെ നീണ്ട ഇന്ദ്രന്റെ കൈ ഞാൻ തടുത്തു. "ഏയ് പനിയൊന്നുമില്ല.ചെറിയൊരു തലവേദന." എന്തുകൊണ്ടോ സത്യങ്ങളെല്ലാം ഇന്ദ്രനോട് തുറന്നു പറയാൻ തോന്നിയില്ല. ഒരു പക്ഷെ എന്റെ അച്ഛനും അമ്മയും എന്നെ ഉപേക്ഷിച്ചതാണെന്ന് അറിഞ്ഞാൽ ഇന്ദ്രനും എന്നെ വെറുത്താലോ..? ഇനി ഇന്ദ്രന്റെ സ്നേഹം കൂടി നഷ്ടപ്പെടുത്തുവാൻ വയ്യ. പക്ഷെ ഞാൻ പറഞ്ഞില്ലെങ്കിലും എന്നെങ്കിലും ഒരു നാൾ അവൻ എല്ലാം അറിയില്ലേ...?

എത്ര ആലോചിച്ചിട്ടും ഇന്ദ്രനോട് എല്ലാം തുറന്നു പറയണോ വേണ്ടയോ എന്നൊരു ഉറച്ച തീരുമാനം എടുക്കാൻ കഴിഞ്ഞില്ല. "അതേയ്....എന്താലോചിച്ചു നിൽക്കുവാ...? കുറെ നേരം ആയല്ലോ..." അത്...ഞാൻ പോട്ടെ..'അമ്മ അന്വേഷിക്കുന്നുണ്ടാവും. ഇന്ദ്രന് മറുപടിക്കവസരം കൊടുക്കാതെ ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി.. ഒടുന്നതിനിടയിൽ ആരെയോ തട്ടി വീഴാൻ പോയി. അയാള് പിടിച്ചതുകൊണ്ട് വീണില്ല. "എന്തെങ്കിലും പറ്റിയോ...? " അയാളുടെ ശബ്ദം കേട്ടാണ് ഞാൻ തല ഉയർത്തി നോക്കിയത്. അയാളെ എനിക്ക് മുൻപരിചയം ഒന്നും ഉണ്ടായിരുന്നില്ല പക്ഷെ എന്നെ നന്നായി അറിയാവുന്ന ഒരാളെ പോലെ ആയിരുന്നു അയാളുടെ പെരുമാറ്റം.. " എഡോ...തന്നോടാ ചോദിച്ചേ..." അയാള് വീണ്ടും ചോദിച്ചപ്പോൾ ഞാൻ ഇല്ലെന്ന് തലയാട്ടി മുന്നോട്ട് നടന്നു. ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോൾ അയാൾ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. 💞_____________💞 നീലുവിന്റെ മനസ്സിൽ എന്തോ കാര്യമായ വിഷമം ഉണ്ട്. അല്ലെങ്കിൽ പെണ്ണ് ഇങ്ങനെ ഒന്നും ആയിരിക്കില്ല.

എന്തായാലും അവർക്കത് എന്നോട് തുറന്നു പറഞ്ഞൂടെ..എത്രനാൾ എല്ലാം മനസ്സിൽ ഒളിപ്പിച്ചു വയ്ക്കും?? നാളെ കോളേജിൽ വന്നിട്ട് വിശദമായി ചോദിക്കാം... ഇന്ദ്രൻ ഓരോന്ന് ആലോചിച്ച് നടക്കുമ്പോഴാണ് ഓടി പിടച്ചു വരുന്ന അരുണിനെ കാണുന്നത്.. "എന്താടാ...നീ എന്താ കിതയ്ക്കുന്നെ...??" "ഇന്ദ്രാ... അവൻ ഇവിടെ ഉണ്ട്..." "ആര്...?" റോയ്....!!! "നീ എന്താടാ പറയുന്നേ...മരിച്ചു പോയ നമ്മുടെ റോയിയെ നീ കണ്ടു. അതും ഇവിടെ ഈ അമ്പലത്തിൽ.....നിനക്ക് തോന്നിയതായിരിക്കും..." "അല്ലെടാ...അവനെ കണ്ടാൽ എനിക്ക് മനസ്സിലാവില്ലേ.... അവൻ മരിച്ചിട്ടില്ല. ജീവനോടെ ഉണ്ട്. " " മതിയെടാ...നിർത്ത്‌ നിന്റെയീ മണ്ടത്തരം. ഒരാളെ പോലെ ഏഴ് പേര് ഉണ്ടാവും എന്നല്ലേ..അവനെ പോലെ ആരെയെങ്കിലുമായിരിക്കും നീ കണ്ടത്...നീ വാ നമുക്ക് പോവാം..." എന്ത് പറഞ്ഞാലും ഇന്ദ്രൻ വിശ്വസിക്കില്ലെന്ന് തോന്നിയതുകൊണ്ട് അരുൺ കൂടുതലൊന്നും പറയാൻ നിന്നില്ല. പക്ഷെ അനാവശ്യമായ ഭയം അവന്റെ മനസ്സിൽ നിറയുന്നുണ്ടായിരുന്നു. 💞____________💞

എന്തായി എട്ടാ..കണ്ടോ ഏട്ടന്റെയാ പഴയ മിത്രങ്ങളെ...?? പരിഹാസ ചുവയുള്ള ആൽവിന്റെ ചോദ്യത്തിന് റോയ് ഒന്ന് ചിരിച്ചു കൊടുത്തു. കണ്ടു. അങ്ങനെ ഈ സിംഹം അതിന്റെ ഇരകളെ കണ്ടുപിടിച്ചു. നീ നോക്കിയിരുന്നോ നിന്റെ ജീവിതം തകർത്തവർക്ക് അതേ നാണയത്തിൽ തന്നെ ഞാൻ തിരിച്ചടി നൽകും...അതിനിനി കാലതാമസം ഉണ്ടാവില്ല ആൽവി.... ദേഹം തളർന്ന് കിടക്കുമ്പോഴും ആൽവിന്റെ മനസ്സിൽ ഇന്ദ്രനോടും അരുണിനോടുമുള്ള പകയുടെ വ്യാപ്തി കൂടി വരികയായിരുന്നു. പക്ഷെ റോയിയുടെ മനസ്സ് ഇപ്പോഴും അവളുടെ അടുത്തായിരുന്നു. അമ്പലത്തിൽ വച്ചു കണ്ട ആ ദാവണിക്കാരിയുടെ അടുത്ത്‌....പക്ഷെ അതൊരിക്കലും പ്രണയം കൊണ്ടായിരുന്നില്ല..അടുത്ത ഇരയെ കൂടി കണ്ടെത്തിയതുകൊണ്ടായിരുന്നു... 💞____________💞

നീലൂ....നീ നിമിയെ ഇവിടെ എവിടെയെങ്കിലും കണ്ടോ....? അമ്പലത്തിൽ വരുന്നോ എന്ന് ചോദിച്ചപ്പോൾ ഇല്ല തലവേദന ആണെന്നാ പറഞ്ഞത്. ഇല്ലല്ലോ...ചേച്ചി മുറിയിലുണ്ടാവും...ഞാൻ നോക്കിയിട്ട് വരാം.. നീലൂ അവിടെയൊക്കെ നോക്കിയിട്ടും നിമിയെ കണ്ടില്ല.പക്ഷെ അവിടെ നിന്നും അവൾക്കൊരു കത്ത് കിട്ടി. നിമി എഴുതിയ കത്ത്... അത് വായിച്ചതും നീലുവിന് കണ്ണിൽ ആകെ ഇരുട്ട് കയറുന്നത് പോലെ തോന്നി.... 'അമ്മ വന്നപ്പോൾ ഒരു കടലാസും കയ്യിൽ പിടിച്ച് നിൽക്കുന്ന നീലുവിനെയാണ് കണ്ടത്. പെട്ടെന്ന് അവർ അത് വാങ്ങി വായിച്ചു നോക്കി.... വായിച്ചു കഴിഞ്ഞതും അവരൊരു പൊട്ടി കരച്ചിലായിരുന്നു.... ഇത്രേം കാലം പൊന്ന് പോലെ നോക്കി വളർത്തിയ തള്ളയെയും തന്തയെയും ഉപേക്ഷിച്ചു പോയില്ലേ അവള്... ഒരു കാലത്തും നന്നാവില്ല. മനസ്സിലെ വിഷമം അവളെ ശപിച്ചു തീർക്കുകയായിരുന്നു ലതിക.

പക്ഷെ പുറമെ എത്ര പറഞ്ഞാലും മനസ്സറിഞ്ഞ് അവളെ ഒന്ന് ശപിക്കാൻ അവർക്കാകുമായിരുന്നില്ല. ലതികയ്ക്കെന്നല്ല ഒരമ്മയ്ക്കും... ഒരു കുഞ്ഞ് ജനിക്കുമ്പോഴേ മാതാപിതാക്കൾ ഒരുപാട് സ്വപ്നങ്ങൾ കാണും. പിന്നെയുള്ള ജീവിതത്തിന്റെ നല്ല ഭാഗവും അവർ കഷ്ടപ്പെടുന്നത് മക്കൾക്ക് വേണ്ടിയാണ്. അവരുടെ നല്ല ജീവിതത്തിനുവേണ്ടിയാണ്. പക്ഷെ ഇതൊന്നും തിരിച്ചറിയാതെ അവർ സ്വന്തം താൽപര്യത്തിന് ഇഷ്ട പുരുഷന്റെ കൂടെ ഇറങ്ങി പോവും..അപ്പോഴൊന്നും പൊട്ടി വളർത്തിയ രക്ഷിതാക്കളെ കുറിച്ച് അവർ ചിന്തിക്കില്ല. നീലൂ എത്ര ശ്രമിച്ചിട്ടും ലതികയെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല. സംഭവം അറിഞ്ഞു വന്ന ശേഖരന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. റോയിയുമായി ഇഷ്ടത്തിലാണെന്ന് പറഞ്ഞിരുന്നെങ്കിലും അവനോടൊപ്പം അവൾ ഇറങ്ങി പോകുമെന്നൊന്നും അവരും കരുതിയിരുന്നില്ല.

ഇവരുടെ സ്നേഹം കണ്ടില്ലെന്ന് നടിച്ച് മറ്റൊരുത്തന്റെ കൂടെ ഇറങ്ങി പോയ നിമിയോട് നീലുവിന് വല്ലാതെ ദേഷ്യം തോന്നി.... 💞____________💞 പിറ്റേന്ന് കോളേജിൽ പോവണ്ട എന്ന് നീലൂ കരുതിയതാണെങ്കിലും ഇന്ദ്രനോട് പറഞ്ഞ വാക്ക് തെറ്റിക്കേണ്ടെന്ന് കരുതി. അച്ഛന്റെയും അമ്മയുടെയും വിഷമമൊക്കെ കുറഞ്ഞിട്ടുണ്ട്. പുകഞ്ഞ കൊള്ളി പുറത്ത് എന്ന ഭാവമാണിപ്പോൾ. എത്ര നാൾ അതും ആലോചിച്ച് സങ്കടപ്പെട്ടിരിക്കും. എന്നയാലും ഒരിക്കൽ കല്യാണം കഴിച്ചു പോവാനുള്ളതല്ലേ എന്ന് അവരും കരുതി കാണണം. അച്ഛനോട് എന്റെ അച്ഛനും അമ്മയും ആരാണെന്നൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഈ ഒരവസ്ഥയിൽ ഞാനായിട്ട് അവരെ കൂടുതൽ വിഷമിപ്പിക്കേണ്ടെന്ന് തോന്നി. സങ്കടങ്ങളെല്ലാം മനസ്സിലൊതുക്കി ഞാൻ ആ പഴയ കാന്താരി ആവാൻ ശ്രമിച്ചു. അച്ഛനും അമ്മയ്ക്കും അതായിരിക്കും ഇഷ്ടം. കോളേജിലേക്ക് കാലെടുത്ത് വച്ചപ്പോഴേ എന്നെയും കാത്തു നിൽക്കുന്ന ഇന്ദ്രനെയാണ് കണ്ടത്. അത് കണ്ടപ്പോഴേ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

അവൻ എന്നെ കണ്ടിട്ടില്ല. തിരിഞ്ഞാണ് നിൽപ്പ്. എനിക്ക് പെട്ടെന്നൊരു സൂത്രം തോന്നിയതുകൊണ്ട് ഞാൻ പിറകിലെ ചെന്ന് ശബ്ദമുണ്ടാക്കാതെ അവന്റെ കണ്ണുകൾ പൊത്തി പിടിച്ചു. 💞____________💞 അവള് കോളേജിലേക്ക് വരുന്നത് ഞാൻ നേരത്തെ കണ്ടിരുന്നു.പിന്നെ ഇന്നലെ ഒന്നും പറയാതെ പോയതിന്റെ ദേഷ്യം ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു. " ദേ... നന്ദു...എന്റെ കണ്ണീന്ന് കൈ മാറ്റിക്കെ... ആരെങ്കിലും കണ്ടൊണ്ട് വന്നാൽ അത് മതി." ആരോ പിറകിൽ നിന്നും കണ്ണ് പൊത്തിയപ്പോൾ അതാരാണെന്ന് മനസ്സിലാക്കാൻ എനിക്കേറെ സമയം വേണ്ടി വന്നില്ല. എങ്കിലും അവളെയൊന്ന് വട്ട് കളിപ്പിക്കാം എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്. "നന്ദുവോ..?അതാരാ...? " കുശുമ്പോടെയുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് ചിരി വന്നു. എന്നാലും ഈ കളി തുടരാൻ തന്നെ ഞാൻ തീരുമാനിച്ചു... അയ്യോ നീലൂ നീ ആയിരുന്നോ..? ഞാൻ കരുതി നന്ദു ആയിരിക്കുമെന്ന്...സാധാരണ അവൾക്കാ ഈ പരിപാടി.. അവള് മുഖമൊക്കെ വീർപ്പിച്ചു ബലൂണ് പോലെ ആക്കിയിട്ടുണ്ട്.

കയ്യിലൊരു പിൻ ഉണ്ടായിരുന്നെങ്കിൽ ഞാനിപ്പോ തന്നെ അവളുടെ കവിളിൽ കുത്തി പൊട്ടിച്ചേനെ... കണ്ണും ഇറുക്കി ചുണ്ടും കൂർപ്പിചുള്ള അവളുടെ നോട്ടം കണ്ടപ്പോൾ എന്തോ അവളോട് വല്ലാത്ത വാത്സല്യം തോന്നി. എനിക്കറിയാം...കണ്ട പെണ്ണുങ്ങളോടൊക്കെ ശൃംഗരിച്ച് നടപ്പാണെന്ന്....എന്നോട് ഒരു ഇഷ്ടവും ഇല്ല. പരിഭവത്തോടെ ആയിരുന്നു അവളത് പറഞ്ഞത്. ഡി... പൊട്ടി..നീ ഗേറ്റും കടന്ന് വരുമ്പോഴേ ഞാൻ കണ്ടിരുന്നു. പിന്നെ ഒന്ന് കളിപ്പിക്കാം എന്ന് കരുതി ചെയ്തതാ... ഞാൻ പതിയെ അവളുടെ രണ്ട് കവിളിലും വേദനിപ്പിക്കാതെ പിച്ചികൊണ്ട് പറഞ്ഞു. സത്യം...??? പറഞ്ഞതൊന്നും വിശ്വാസം വരാത്ത മട്ടിൽ അവൾ വീണ്ടും ചോദിച്ചു. ആഹ് സത്യം... അവളുടെ കയ്യിൽ എന്റെ കൈ വച്ചുകൊണ്ട് ഞാൻ പറഞ്ഞു. അല്ലെങ്കിലും എനിക്കറിയാമായിരുന്നു എന്നെ അല്ലാതെ വേറെ ആരെയും നോക്കില്ലാന്ന്...

അവളുടെ സംസാരം കേട്ടതോടെ എനിക്കൊരു കാര്യം മനസ്സിലായി. ഇത്രയേയുള്ളൂ പെണ്ണ്.... ഒരു പെണ്ണിന്റെ സ്നേഹം കിട്ടുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ അവൻ മാത്രമായിരിക്കും അവളുടെ ലോകം... മറ്റാരെങ്കിലും അവിടേക്ക് കടന്നു ചെല്ലുന്ന കാര്യം അവൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. 💞____________💞 "റോയ്....നീ എവിടെയാ ഉള്ളത്...? ഇന്നലെ മുതൽ ഞാൻ കാത്തിരിക്കുവാണ്.." " നിമിഷാ... ഐ ആം റിയലി സോറി. ഇന്നലെ എനിക്ക് ഇവിടെ നിന്ന് പെട്ടെന്ന് ഇറങ്ങാൻ കഴിഞ്ഞില്ല." "നിന്നെ ഒരാളെ വിശ്വസിച്ചല്ലേ ഞാൻ ഇറങ്ങി പുറപ്പെട്ടത്. ആ ഒരു ചിന്ത നിനക്കുണ്ടോ...? ഒരു പെണ്ണ് ഒറ്റയ്ക്ക് എത്ര ദിവസം ഈ ഹോട്ടൽ മുറിയിൽ കഴിയും... അത് നീ ചിന്തിച്ചിട്ടുണ്ടോ..? "നിർത്ത്‌ നിമിഷ. നീ അത്രയ്ക്ക് പാവം ഒന്നുമല്ലാന്ന് എനിക്കറിയാം. സ്വന്തം വീട്ടുകാരെ ധിക്കരിച്ച് എന്റെ കൂടെ ഇറങ്ങി വന്ന നിനക്ക് കുറച്ച് ദിവസം സ്വന്തം കാര്യം നോക്കാനുള്ള കഴിവും ധൈര്യവുമൊക്കെ ഉണ്ടായിരിക്കും...?"

റോയിയുടെ വാക്ക് കേട്ട് നിമിഷ ആകെ തളർന്നു പോയി. ഇന്നലെ വരെ കണ്ട റോയ് ആയിരുന്നില്ല അത്. അവനാകെ മാറി പോയിരിക്കുന്നു. വീട്ട് കാരെ ധിക്കരിച്ച് ഇറങ്ങി പോന്നത് വലിയ അബദ്ധമായോ എന്ന് നിമിഷയ്ക്ക് തോന്നാൻ തുടങ്ങി. പക്ഷെ അവനെ കത്തിരിക്കുകയല്ലാതെ അവൾക്ക് മുന്നിൽ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല. ആരാ ചേട്ടാ വിളിച്ചത്...? ഇത് അവളാടാ നിമിഷ. ഇത്ര പെട്ടെന്ന് അവളിറങ്ങി വരുമെന്ന് ഞാൻ കരുതിയില്ല.ഒഴിവാക്കാൻ നോക്കിയതാ പലവട്ടം പക്ഷെ വിട്ടില്ല. പാമ്പിനെ പോലെ എന്നെ ചുറ്റി വരിഞ്ഞിരിക്കുവാണ്...എങ്ങെനെയെങ്കിലും ഒഴിവാക്കിയെ പറ്റൂ... ചേട്ടൻ പേടിക്കണ്ട. എബിനെ വിളിച്ചു കാര്യം പറ. ബാക്കി അവൻ നോക്കിക്കോളും.. അവന്റെ ആവശ്യം കഴിഞ്ഞ് കൊന്ന് ഏതെങ്കിലും കൊക്കയിൽ തള്ളിക്കോളും... വരട്ടെ നോക്കാം... മനസിൽ എന്തൊക്കെയോ തീരുമാനിച്ച് റോയ് ഫോണും എടുത്ത് പുറത്തേക്ക് നടന്നു. 💞_____________💞 അരുൺ അപ്പോഴും ആലോചനയിലായിരുന്നു.

ഇന്നലെ അമ്പലത്തിൽ വച്ച് കണ്ടത് റോയിയെ തന്നെ ആയിരുന്നു എന്ന കാര്യം അവന് ഉറപ്പാണ്. അന്ന് അവൻ മരിച്ചിട്ടില്ലെങ്കിൽ ഇത് വരെ അവൻ എവിടെ ആയിരുന്നു...?? ഇത്രയും കാലം കഴിഞ്ഞതിനു ശേഷമുള്ള ഈ തിരിച്ചു വരവ് എന്നോടും ഇന്ദ്രനോടുമുള്ള പക തീർക്കാൻ വേണ്ടി തന്നെ ആയിരിക്കും... അവനാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. മനപൂർവം അല്ലെങ്കിലും അവന്റെ അനിയന്റെ അവസ്ഥയ്ക്ക് പിന്നിൽ ഞാനാണ്...ഇന്ദ്രന് പോലും ആ കാര്യങ്ങളൊന്നും അറിയില്ല. അറിഞ്ഞിരുന്നെങ്കിൽ അവൻ ഒരിക്കലും ഇതിന് സമ്മതിക്കില്ലായിരുന്നു.... തോളിൽ ആരുടെയോ കരസ്പര്ശം ഏറ്റപ്പോഴാണ് അരുൺ സ്വബോധത്തിലേക്ക് വന്നത്....പിറകിൽ വശ്യമായ പുഞ്ചിരിയോടെ നിൽക്കുന്ന ആളെ കണ്ട് അരുൺ പകച്ച് നിന്നുപോയി.... റോയ്...!!!!..... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story