ഇന്ദ്ര💙നീലം : ഭാഗം 17

Indraneelam

രചന: ഗോപിക

ശേഖരേട്ടൻ കിടക്കുന്നില്ലേ ? കുറെ നേരം ആയല്ലോ ഇവിടെ ഇങ്ങനെ വന്ന് നിൽക്കാൻ തുടങ്ങിയിട്ട്... ഉറങ്ങാൻ കിടക്കാതെ ആകാശവും നോക്കി നിൽക്കുന്ന ശേഖരനെ കണ്ട് ലതിക ചോദിച്ചു. മ്മ്...കിടക്കാം...നിമി പോയിട്ട് ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ... ഏട്ടൻ ഇപ്പോഴും അതോർത്ത് വിഷമിച്ച് ഇരിക്കുവാണോ...അവളുടെ കാര്യം അവള് നോക്കിക്കോളും..നീലുവിനെ പോലെ അത്ര പവാമൊന്നുമല്ല അല്ല അവള്.. സ്വന്തം കാര്യം നോക്കാനുള്ള സാമർഥ്യം അവൾക്കുണ്ട്.. അവളുടെ കാര്യം ആലോചിച്ച് ഇവിടെ ആരും വിഷമിക്കേണ്ട... ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും ലതികയുടെ മനസ്സിന്റെ നീറ്റൽ ശേഖരന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. കൂടുതലൊന്നും പറയാതെ അയാൾ ഉറങ്ങാൻ കിടന്നു. 💞____________💞 റോയ്...ഞാൻ ഇവിടെ കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് ഒന്നും രണ്ടുമല്ല ദിവസം മൂന്നായി. ഇന്നും നീ വന്നില്ലെങ്കിൽ പിന്നെ നീയെന്നെ ജീവനോടെ കാണില്ല. അതു പറഞ്ഞു കഴിയുമ്പോഴേക്കും നിമിഷ കരഞ്ഞു പോയിരുന്നു.

മറുവശത്ത് റോയ് അവളോട് മറുപടി പറയാതെ ഫോൺ കട്ട് ചെയ്തു. ആരാ എട്ടാ അവളാണോ നിമിഷ ? മ്മ്...റോയ് തലപര്യമില്ലാത്ത മട്ടിൽ ഒന്ന് മൂളി.. ഇത്രയും ദിവസം ആയിട്ടും ഏട്ടൻ എന്താ അവളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാത്തെ..? ഏയ്... അത്ര പെട്ടെന്ന് അവളെ വിടണോ എന്നൊരു തോന്നൽ. അവള് സാധാരണ പെണ്ണുങ്ങളെ പോലെ അല്ല. ഷീ ഈസ് വെരി ഡെയ്ഞ്ചറസ്.... അത്രയ്ക്ക് അപകടകാരി ആണെങ്കിൽ വച്ച് പൊറുപ്പിക്കണ്ട. തീർത്തേക്ക്.... അതാ നല്ലത്....രാഹുലിനെ ഏല്പിക്കാം. അവന് മാത്രമേ അവളെ ഒതുക്കാനാവൂ...റോയ് ഫോണും എടുത്ത് പുറത്തേക്ക് നടന്നു.... "ഹലോ....രാഹുൽ. ഇത് ഞാനാണ് റോയ്. " " മനസ്സിലായി. എന്താ വിളിച്ചത്. എന്നെ കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടോ..? " " ചെറിയൊരു ആവശ്യം ഇല്ലാതില്ല. നിനക്ക് കുറച്ചു നാളായി എന്റെ കൂടെ ഉണ്ടായിരുന്ന ഒരു പെണ്ണിനെ അറിയോ? " " നിമിഷയല്ലേ... ഞാൻ ആദ്യം കണ്ടപ്പോൾ തന്നെ ആഗ്രഹിച്ച മുതലാ അത്..." " അതിനൊരവസരമാണ് ഇപ്പൊ വന്നിരിക്കുന്നത്.

അവള് ഹോട്ടൽ പാർത്താസിൽ ഉണ്ട്. റൂം നമ്പർ 17. ആവശ്യം കഴിഞ്ഞാൽ അവളെ തീരത്തേക്ക്...കൊക്കയിലോ റെയിൽ വേ ട്രാക്കിലോ എവിടെയെങ്കിലും കൊണ്ട് ഇട്ടേക്ക്..." " അത് ഞാനെറ്റു.." " എല്ലാം സൂക്ഷിച്ചു വേണം അവളല്പം ഡെയ്ഞ്ചറാ..." " എന്തായാലും പെണ്ണല്ലേ...എല്ലാം ഞാൻ നോക്കികൊളം.." " ശരി " റോയ് രാഹുലിനെ വിളിച്ച് നിമിഷയ്ക്കെതിരെയുള്ള കൊട്ടേഷൻ കൊടുത്തു. 💞___________💞 ഇത്രയൊക്കെ ആയിട്ടും റോയ് അവളെ കൊണ്ടുപോവാൻ വരികയോ അവളോടൊന്ന് സംസാരിക്കുകയോ ചെയ്തിരുന്നില്ല. അതിന്റെ വിഷമത്തിലായിരുന്നു അവൾ. ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല. എന്തൊക്കെയോ ആലോചിച്ച് അങ്ങനെ കിടന്നു. കുറച്ചു നേരത്തിന് ശേഷം വാതിലിൽ ആരോ തട്ടുന്നത് കെട്ടാണ് നിമി ഉറക്കത്തിൽ നിന്നും ഞെട്ടിയത്. അത് റോയി ആയിരിക്കുമെന്ന പ്രതീക്ഷയിൽ അവള് ചെന്നു വാതിൽ തുറന്നു. പക്ഷെ അത് വേറെ ഒരാൾ ആയിരുന്നു. റോയിയുടെ കൂടെ രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ട്. അന്നൊക്കെ അയാളുടെ വഷളൻ നോട്ടം കണ്ട് റോയിയോട് പറഞ്ഞതുമാണ്.

പക്ഷെ അവനത് മൈൻഡ് ചെയ്തില്ല. കള്ളും കുടിച്ച് ആടിയാടിയുള്ള അയാളുടെ നിൽപ്പ് കണ്ടപ്പോൾ നിമിഷയ്ക്ക് അറപ്പ് തോന്നി. ഉടനെ അവനെ പുറത്താക്കി വാതിൽ അടയ്ക്കാൻ ശ്രമിച്ചുവെങ്കിലും അതിന് മുൻപേ തന്നെ അവൻ അകത്തു കയറി വാതിൽ ലോക്ക് ചെയ്തിരുന്നു. ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ച അയാളെ ഏറെ നേരത്തെ മൽപ്പിടത്തത്തിനു ശേഷം നിമിഷ തല്ലി ബോധം കെടുത്തി ആ ലോഡ്ജിൽ നിന്നും ഇറങ്ങി ഓടി... ആ ഓട്ടം ചെന്നവസാനിച്ചത് സ്വന്തം വീടിന്റെ മുന്നിൽ ആയിരുന്നു.... 💞___________💞 ആരോ വീടിന്റെ കോളിംഗ് ബെൽ അടിക്കുന്നത് കേട്ടാണ് ശേഖരൻ എഴുന്നേറ്റത്. നേരം പുലർന്നിട്ടില്ലായിരുന്നു. അടുത്ത് ലതിക നല്ല ഉറക്കത്തിലാണ്. ശേഖരൻ പോയി നോക്കിയപ്പോൾ കണ്ടത് നിറകണ്ണുകളുമായി നിൽക്കുന്ന നിമിഷയെയാണ്. അയാൾക്ക് ഒരു നിമിഷം തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. സോറി അച്ഛാ..എന്നോട് ക്ഷമിക്കണം. എനിക്കൊരു തെറ്റ് പറ്റി പോയി. റോയ്..അവനെന്നെ ചതിക്കുകയായിരുന്നു....

തേങ്ങലടക്കാൻ പാടുപെട്ടുകൊണ്ട് അവൾ അരവിന്ദനോട് പറഞ്ഞു. അപ്പോഴേക്കും ശബ്ദം കേട്ട് ലതികയും നീലുവും ഉണർന്നിരുന്നു. അവർ വന്ന് നോക്കിയപ്പോൾ അരവിന്ദന്റെ കാലിൽ വീണ് കരയുന്ന നിമിഷയെ ആണ് കണ്ടത്. അവളുടെ കുറ്റബോധത്തോടെയുള്ള നിൽപ്പിൽ നിന്ന് തന്നെ ലതികയ്ക്കും നീലുവിനും കാര്യങ്ങളെല്ലാം മനസ്സിലായി. നിമിഷയെ ഒന്ന് ആശ്വസിപ്പിക്കുക കൂടി ചെയ്യാതെ ശേഖരൻ അകത്തേക്ക് പോയി. അത് കണ്ടതും അവൾ ലതികയുടെ നേരെ തിരിഞ്ഞു. " അമ്മാ....സോറി അമ്മാ...എന്നെ ഇവിടെ നിന്ന് ഇറക്കി വിടല്ലേ ......പ്ലീസ്..എനിക്ക് പോകാൻ മറ്റൊരു ഇടമില്ല. " " അപ്പോൾ നീ മനസ്സുമാറി ഇവിടേക്ക് വന്നതല്ല. വേറെ നിവൃത്തി ഇല്ലാത്തതുകൊണ്ട് വന്നതാണ് അല്ലെ... നിന്നോടൊന്നും പറഞ്ഞിട്ടുകാര്യമില്ല. അവനെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ലെന്ന് അച്ഛൻ പറഞ്ഞിട്ടും നീ വിശ്വസിച്ചില്ലല്ലോ...അച്ഛനേക്കാളും നിനക്ക് അവനെയല്ലായിരുന്നോ വിശ്വാസം...നീയൊക്കെ അനുഭവിച്ചാലെ പഠിക്കൂ...." നിമിഷയോട് ദേഷ്യപ്പെട്ട് ലതികയും അകത്തേക്ക് പോയി....

" വാ ചേച്ചി....വിഷമിക്കണ്ട. 'അമ്മ പെട്ടെന്നുള്ള ദേഷ്യം കൊണ്ട് പറഞ്ഞതാ...നാളേക്ക് അതൊക്കെ മാറിക്കോളും. ചേച്ചി ചെന്ന് ഉറങ്ങിക്കോ..." നിമിയുടെ വിഷമം കണ്ട് അവളെ ആശ്വസിപ്പിക്കാനായി നീലൂ പറഞ്ഞു. എന്നത്തേയും പോലെ നിമിഷ അവളെ കുത്തുവാക്കുകൾ പറഞ്ഞ് വേദനിപ്പിച്ചില്ല. നീലൂ അവളുടെ കൂടെ മുറിയിലേക്ക് ചെന്ന് നിമിഷയ്ക്ക് കിടക്കാനുള്ള സൗകര്യമെല്ലാം ഒരുക്കി കൊടുത്തതിനു ശേഷമാണ് അവൾ ഉറങ്ങാനായി പോയത്. ഇത്രയും വർഷത്തിനിടയിൽ ഒരിക്കൽ പോലും സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ടില്ലെങ്കിൽ പോലും നീലുവിന് പണ്ടേ ചേച്ചിയോട് ഒത്തിരി സ്നേഹമാണ്. 💞___________💞 പിറ്റേന്ന് തലേന്ന് നടന്ന സംഭവമൊക്കെ ഇന്ദ്രനോടും അരുണിനോടും പറയുകയായിരുന്നു നീലൂ. " നീ പറഞ്ഞത് വച്ചു നോക്കുമ്പോൾ നിന്റെ ചേച്ചിക്ക് ഇത് കിട്ടേണ്ടത് തന്നെയാ...

ഒരാളെ പ്രേമിക്കുമ്പോൾ അറ്റ്ലിസ്റ്റ് അയാളെ കുറിച്ച് ആരോടെങ്കിലുമൊക്കെ ഒന്ന് അന്വേഷിക്കണം. ഇതിപ്പോ സ്വന്തം അച്ഛൻ പറഞ്ഞിട്ട് വരെ അവള് വിശ്വസിച്ചില്ല. " അരുൺ പറയുന്നത് കേട്ട് നീലൂ ഇന്ദ്രനെ ഒന്ന് പാളി നോക്കി. അവള് നോക്കുന്നത് അവൻ കണ്ടു എന്ന് മനസ്സിലായപ്പോൾ അവള് മുഖം വെട്ടിച്ചു. അവളുടെ കാട്ടികൂട്ടൽ കണ്ട് ഇന്ദ്രൻ മനസ്സിൽ ചിരിച്ചു. " തനിക്ക് അവനെ അറിയോ? നിമിഷയെ ചതിച്ചവനെ..? " " ഞാൻ കണ്ടിട്ടൊന്നുമില്ല ഇന്ദ്രാ... ആള് ക്രിസ്ത്യൻ ആണ്. പേര് എനിക്കോർമായില്ല. " അവരങ്ങനെ പലതും സംസാരിച്ചിരിക്കുന്നതിനിടയിലാണ് തങ്ങളെ തന്നെ നോക്കി നിൽക്കുന്ന റോയിയെ ഇന്ദ്രൻ കാണുന്നത്. അരുൺ പറഞ്ഞപ്പോഴൊന്നും അവൻ വിശ്വസിച്ചിരുന്നില്ല. അരുണിന് ആള് മാറിയതാവും എന്നെ കരുതിയുള്ളൂ...എന്നാലിന്ന് ഉറപ്പായിരിക്കുന്നു അതവൻ തന്നെയാണെന്ന്. വർഷങ്ങൾക്ക് മുൻപിൽ ഒരാക്സിഡന്റിൽ മരണപ്പെട്ടുവെന്ന് എല്ലാവരും കരുതിയ അതേ റോയ് അലക്‌സ്. അവന്റെ കണ്ണുകളിൽ ആളിക്കത്തുന്ന പക എന്ത്കൊണ്ടാണെന്ന് മാത്രം അവന് മനസ്സിലായില്ല. "

നീലൂ...നീ ഇനി ക്ലാസ്സിൽ പൊയ്ക്കോ...ഞങ്ങൾക്ക് അത്യാവശ്യമായി ഒരാളെ കാണാൻ ഉണ്ട്. " ആരെ..? " അതൊക്കെ വന്നിട്ട് പറയാം. നീ ചെല്ല്.." ഇന്ദ്രൻ ആരെയോ നോക്കി നിൽക്കുന്നത് കണ്ടാണ് അരുണും അവിടേക്ക് നോക്കിയത്. അവിടെ നിൽക്കുന്ന റോയിയെ കണ്ടതും അവൻ നീലുവിനെ തിരികെ ക്ലാസ്സിലേക്ക് പറഞ്ഞയച്ചു. " നീ വാ അരുണേ...നമുക്ക് അവനോടൊന്ന് സംസാരിച്ചിട്ടുവരാം... അവന് നമ്മളോടെന്തോ ദേഷ്യം ഉള്ളത് പോലെ... എന്തായാലും ഒക്കെ ഇന്ന് തന്നെ സംസാരിച്ചു തീർക്കണം....." അത്രയും പറഞ്ഞ് റോയിയുടെ സമീപത്തേക്ക് നടക്കാൻ തുടങ്ങിയ ഇന്ദ്രനെ അരുൺ തടഞ്ഞു. "അതങ്ങനെ സംസാരിച്ചു തീർക്കാൻ കഴിയുന്ന പ്രശ്നം അല്ലെടാ...എനിക്ക് നിന്നോട് അല്പം സംസാരിക്കാനുണ്ട്. നീ അറിയാത്ത നിന്നെ ബാധിക്കുന്ന ചില കാര്യങ്ങൾ...." ഒന്നും മനസ്സിലാവാതെ തന്നെ നോക്കുന്ന ഇന്ദ്രനേയും കൂട്ടി അരുണ് ക്യാന്റീനിലേക്ക് നടന്നു. 💞___________💞

ഇന്ദ്രനും അരുണെട്ടനും ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞ് എന്നെ അവിടെ നിന്ന് ഓടിച്ചു വിട്ടു. അവിടെ നിന്ന് നേരെ ക്ലാസ്സിലേക്ക് പോകുന്ന വഴിയാണ് എന്റെ അരികിലേക്ക് ഒരു പെണ് കുട്ടി വന്നത്. "തന്റെ പേര് നീലിമ എന്നല്ലേ? " " അതേ എന്താ..." " താൻ ഇപ്പൊ സംസാരിച്ച ചേട്ടനില്ലേ അതാരാ..? " അവളുടെ നില്പും ഭാവവും കണ്ടപ്പോഴേ എനിക്ക് കാര്യം പിടികിട്ടിയിരുന്നു. അവര് രണ്ടു പേരിൽ ഒരാളെ ഇവൾക്ക് ഇഷ്ടമാണ്. പക്ഷെ അവള് ആരേയാ ഉദ്ദേശിച്ചതെന്ന് മാത്രം മനസ്സിലായില്ല. ഇന്ദ്രനോ അതോ അരുൺ ഏട്ടനോ... " അവിടെ രണ്ടു പേരുണ്ടായിരുന്നല്ലോ ആരെയാ ഉദ്ദേശിക്കുന്നത്...? " " ആ ഗുണ്ടയെ അല്ല. മറ്റേ ചേട്ടനെ.."

അവളുടെ സംസാരം കേട്ടപ്പോൾ എനിക്ക് ചിരി വന്നു. ഇവിടെ എല്ലാവരുടെയും മുന്നിൽ ഇന്ദ്രൻ ഇപ്പോഴും ഗുണ്ടയാണ്. എല്ലാവർക്കും അവനെ പേടിയാണ്. വന്ന ദിവസം തന്നെ പഠിപ്പിക്കുന്ന സാറിനെ തല്ലിയ ആളല്ലേ അപ്പൊ പേടി കാണും. അതുകൊണ്ടൊരു ഗുണമുണ്ട് പെണ്പിള്ളേരൊന്നും ആൾടെ ഏഴയലത്ത് വരില്ല. "എന്താ ആലോചിക്കണേ...? ആ ചേട്ടനെ അറിയോ? " അറിയാം...എന്തെ ചോദിച്ചതെന്നും മനസ്സിലായി.. ഒരു പ്രൊപ്പോസൽ ലൈൻ ആണല്ലേ...? അല്ല തന്റെ പേരെന്താ... നയന. എനിക്ക് ആ ചേട്ടനെ ഇഷ്ടാണ്.. പക്ഷെ ഞാൻ ഒരിക്കൽ പോയി പറഞ്ഞപ്പോൾ ഒരാളുടെ പേരും കൂടി അറിയാതെ ആണോ പ്രേമിക്കാൻ നടക്കുന്നതെന്ന് ചോദിച്ചു വഴക്കും പറഞ്ഞു. " ആ ചേട്ടന്റെ പേര് അരുൺ. ഇവിടെ പി ജി ചെയ്യുവാണ്. നിനക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് എല്ലാം ശരിയാക്കാം... " ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവൾക്കും സന്തോഷമായി....... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story