ഇന്ദ്ര💙നീലം : ഭാഗം 18

Indraneelam

രചന: ഗോപിക

എന്താടാ നിനക്ക് പറയാനുള്ളത്...ഞാനറിയാത്ത എന്റെ ജീവിതത്തെ ബാധിക്കുന്ന എന്ത് കാര്യമാ നിനക്കറിയുന്നത്..? എടാ...ആദ്യം നീ എനിക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കണം. അതിനിടയിൽ കയറി നീ എന്നോട് ദേഷ്യപ്പെടരുത്. ഇല്ല. നീ പറ. പറഞ്ഞു തുടങ്ങുന്നതിന് മുൻപേ അരുൺ കഴിഞ്ഞു പോയ കാര്യങ്ങളെല്ലാം ഒന്നാലോചിച്ചു... ************** ഇന്ദ്രജിത്ത് , റോയ് അലക്സ് , അരുൺ പ്രഭാകരൻ ചെറുപ്പം മുതൽ എന്തിനും ഏതിനും ഒപ്പമുണ്ടാവുന്ന മൂന്ന് സുഹൃത്തുക്കൾ. സ്കൂളിൽ പഠിക്കുമ്പോൾ തൊട്ടുള്ള കൂട്ട്... തമ്മിൽ അകറ്റാൻ പലരും നോക്കിയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും തമാശയ്ക്കല്ലാതെ പരസ്പരം വഴക്കടിച്ചിട്ടില്ലാത്ത സുഹൃത്തുക്കൾ. മൂന്ന് പേർക്കും ജീവിത പ്രശ്നങ്ങൾ ഒത്തിരി ഉണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും വഴക്കിനിടയിൽ പെട്ട് ഉഴലുന്ന ഇന്ദ്രൻ.

ജീവിത പ്രാരാബ്ധങ്ങളുമായി അരുൺ. റോയിയുടെ അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു. സ്വന്തമെന്ന് പറയാൻ അവന് ആകെ ഉള്ളത് ഒരനിയൻ ആയിരുന്നു ആൽവിൻ. റോയ് ജീവിക്കുന്നത് പോലും അവന് വേണ്ടിയായിരുന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജിൽ എത്തിയപ്പോഴും മൂവരും ഒരുമിച്ചായിരുന്നു. എല്ലാം തകിടം മറഞ്ഞത് അവിടെ വച്ചാണ്.ശരിക്കും പറഞ്ഞാൽ നിത്യ അവർക്കിടയിൽ വന്നത് മുതൽ... മൂവർ സംഘത്തിനൊപ്പം കൂടാൻ പലരും ആഗ്രഹിച്ചിരുന്നുവെങ്കിലും ഇവരെ ഭയന്ന് ആരും അത് തുറന്ന് പറഞ്ഞില്ല. പുതിയ ഒരാളെ കൂടെ കൂട്ടുന്നതിനോട് അവർക്ക് യോജിപ്പ് ഉണ്ടായിരുന്നില്ല. അതിനിടയിലാണ് വളരെ അപ്രതീക്ഷിതമായി നിത്യ അവർക്കിടയിൽ എത്തുന്നത്. ഏത് നേരവും സംസാരിച്ചിരിക്കുന്ന ഒരു വായാടി. എങ്കിലും അവള് ആളൊരു പാവം ആയിരുന്നു.

ഫസ്റ്റ് ഇയർ ആയതുകൊണ്ട് തന്നെ സീനിയേഴ്‌സുമായി മൂവർക്കും ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു.അതിൽ തന്നെ അർജുൻ ദാസ് എന്ന ഒരു പയ്യനായിരുന്നു മുഖ്യ ശത്രു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ദാസ് ഗ്രൂപ്പിന്റെ ഏക അവകാശി. ഇട്ടു മൂടാനുള്ള പണം ഉള്ളതുകൊണ്ടും നിയന്ത്രിക്കാൻ ആരുമില്ലാത്തതുകൊണ്ടും അവന്റെ നടപ്പ് നേരായ രീതിയിൽ അല്ലായിരുന്നു. കള്ളുകുടി പുകവലി കഞ്ചാവ് തുടങ്ങി ഇല്ലാത്ത ദുശീലങ്ങളൊന്നുമില്ല. പ്രശ്നങ്ങളുടെ തുടക്കവും അങ്ങനെ ഒന്നിൽ നിന്നു തന്നെയാണ്. നിത്യയും അർജ്ജുനും പരസ്പരം ഇഷ്ടത്തിലായിരുന്നു പക്ഷെ ആ കാര്യം എല്ലാവരും അറിഞ്ഞത് വളരെ വൈകി ആയിരുന്നു. അർജുനും ഇന്ദ്രനും തമ്മിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വലിയ തർക്കം ഉണ്ടായിരുന്നു. ഒടുവിൽ രണ്ടാളും തമ്മിൽ അടി വരെ നടന്നു. അധ്യാപകരും കുട്ടികളും ചേർന്നാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. അപ്പോഴും ഇന്ദ്രനോടുള്ള അർജുന്റെ ദേഷ്യം ലവലേശം പോലും കുറഞ്ഞിരുന്നില്ല.

ഇന്ദ്രൻ ,റോയ് ,.അരുൺ , നിത്യ നാലുപേരും എപ്പോഴും ഒരുമിച്ചായിരുന്നെങ്കിലും നിത്യയ്ക്ക് കൂടുതൽ അടുപ്പം ഇന്ദ്രനോടായിരുന്നു. അവളൂടെ ഏറ്റവും അടുത്ത സുഹൃത്ത്. തിരിച്ച് ഇന്ദ്രനും അങ്ങനെ തന്നെ.പക്ഷെ അവരുടെ ബന്ധം കണ്ട് പലരും തെറ്റിദ്ധരിച്ചിരുന്നു. ഒടുവിൽ കാര്യങ്ങളൊക്കെ അർജുന്റെ ചെവിയിൽ എത്തി. എല്ലാവരെയും പോലെ അവനും തെറ്റിദ്ധരിച്ചു. പിന്നെ അവന്റെ പേരിൽ നിത്യയോട് വഴക്കിടുന്നത് പതിവായി. അവനും ആയിട്ട് ഒരു ബന്ധം വേണ്ടെന്ന് എല്ലാവരും പറഞ്ഞിട്ടും നിത്യ കേട്ടില്ല. അവളോട് പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായതുകൊണ്ട് ഇന്ദ്രൻ അര്ജുനോട് വഴക്കിന് ചെന്നില്ല. ഇങ്ങോട്ട് വഴക്കിന് വന്നാലും ഇന്ദ്രൻ സംയമനം പാലിക്കും. അത് പിന്നെ അതിലും വലിയ ശല്യമായി. ഇന്ദ്രന് അർജുനെ പേടിയാണെന്ന് വരെ അവൻ കോളേജിൽ പറഞ്ഞു നടന്നു. വല്ലപ്പോഴും മാത്രം ഉണ്ടാവുന്ന വഴക്ക് എല്ലാ ദിവസവും ആയി. ഒടുവിൽ സഹികെട്ട് ഇന്ദ്രൻ അർജുന് ഇട്ട് ഒരെണ്ണം പൊട്ടിച്ചു. അത് രണ്ടു പേരുടെയും സസ്‌പെൻഷനിൽ ആണ് കലാശിച്ചത്.

മൂന്ന് മാസത്തെ സസ്പെന്ഷന് ശേഷമാണ് പിന്നെ രണ്ടു പേരും കോളേജിൽ എത്തിയത്. അതിനു ശേഷം അർജുൻ ആരോടും വഴക്കിന് ചെന്നിട്ടില്ല. ഇന്ദ്രന്റെ അടിയോടെ അവൻ നന്നായെന്ന് എല്ലാവരും തെറ്റിദ്ധരിച്ചു. എത്ര പഠിച്ചാലും അവൻ നന്നാവില്ലെന്ന കാര്യം അന്നാർക്കും മനസ്സിലായില്ല. ഞങ്ങളും അത് മനസ്സിലാക്കാൻ വൈകി. ************* " ടാ.... നീ ഇത് കുറെ നേരമായല്ലോ ആലോചിക്കാൻ തുടങ്ങിയിട്ട്...ഇനി എങ്കിലും കാര്യം എന്താണെന്ന് തുറന്ന് പറയുന്നുണ്ടോ...." " ടാ... നിനക്ക് ഓർമയുണ്ടോ മൂന്നു വർഷം മുൻപിലെ ഒരു ആർട്‌സ് ഡേയ് ദിവസം..? നമ്മുടെ റോയിയെ ആക്സിഡന്റിൽ നഷ്ടപ്പെട്ടു എന്ന് നമ്മളൊക്കെ കരുതിയ ദിവസം. " അതെല്ലാം എനിക്കും അറിയാവുന്നതല്ലേ..." അല്ല ഇന്ദ്രാ...നീ അറിയാത്തത് പലതും അന്ന് അവിടെ നടന്നിരുന്നു. റോയ് വിളിച്ചിട്ട് അവനെ കാണാൻ വേണ്ടി ആയിരുന്നു ഞാൻ അന്ന് ലൈബ്രറിയിലേക്ക് പോയത്. പോകുന്ന വഴിയാണ് അർജുനും ഗാങ്ങും നിന്നെ കുറിച്ചു സംസാരിക്കുന്നത് കേട്ടത്... " അർജുൻ..., നീ എന്താടാ ഈ പറയുന്നത്...? ഇന്ദ്രനെ കൊല്ലാനോ...?? "

അതേടാ...അവൻ കാരണം എനിക്കുണ്ടായ നഷ്ടങ്ങൾ എത്രയാണെന്ന് നിനക്കറിയോ? എത്ര ആൾക്കാരുടെ മുന്നിലാ ഞാൻ അപഹാസ്യനായതെന്ന് നിനക്കറിയോ...? " നീ എന്താ കരുതിയെ അവന്റെ ഒരു അടി കൊണ്ട് ഞാൻ ആളാകെ മാറി പോയെന്നോ...? ഇല്ലെടാ ഒന്നും ഞാൻ മറന്നിട്ടില്ല. എന്നോട് ചെയ്തതിനൊക്കെ അവനെ കൊന്ന് പകരം ചോദിക്കാൻ പോകുവാ ഞാൻ..." എങ്ങെനെ...? "ജസ്റ്റ് ഒരു ആക്സിഡന്റ്.എല്ലാം ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്. ആദ്യം അവനെ ഇവിടെ നിന്ന് എങ്ങോട്ടെങ്കിലും പറഞ്ഞു വിടണം. " ഞാൻ കുറച്ച് ദൂരെ ആയതുകൊണ്ട് അവർ എന്നെ കണ്ടില്ല. ഈ കാര്യം നിന്നോട് വന്ന് പറയാൻ തുടങ്ങുമ്പോഴാണ് റോയ് അർജുന്റെ അരികിലേക്ക് പോകുന്നത് കണ്ടത്. അവന് ഈ നാടകത്തിൽ എന്തെങ്കിലും റോൾ ഉണ്ടോ എന്നറിയാനായി ഞാൻ കുറച്ചു നേരം കൂടി അവിടെ ചുറ്റിപറ്റി നിന്നു.

പക്ഷെ അവരുടെ സംസാരം ഒന്നും വ്യക്തമായി കേൾക്കാൻ പറ്റിയില്ല. എങ്കിലും അവരുടെ കൂടെ ചേർന്ന് റോയിയും നമ്മളെ ചതിക്കുകയാണെന്ന് ഞാൻ കരുതി. ഞാൻ കാര്യങ്ങളെല്ലാം നിന്നോട് തുറന്ന് പറയാൻ വരുമ്പോഴേക്കും റോയി നിന്നെ നിത്യയെ പിക്ക് ചെയ്യാൻ പറഞ്ഞയക്കുകയായിരുന്നു. അത് കൂടി കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു ഇത് അവനും കൂടി അറിഞ്ഞു കൊണ്ടുള്ള ചതി ആണെന്ന്..അത് കൊണ്ടാണ് നിത്യയെ കൊണ്ടുവരാൻ ഞാൻ ആൽവിനെ നിർബന്ധിച്ചയച്ചത്. പക്ഷെ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു പിന്നെ നടന്നത്. അത് ഞാൻ മനസ്സിലാക്കിയത് ആൽവിൻ പോയതിനു ശേഷം അർജുൻ എന്നെ കാണാൻ വന്നപ്പോഴാണ്... ഹലോ അരുൺ..., ആത്മാർത്ഥ സുഹൃത്തിനെ രക്ഷിച്ചതിന്റെ സന്തോഷത്തിൽ ആയിരിക്കുമല്ലേ...

ഈ സന്തോഷത്തിന് അധിക നേരം ആയുസ്സ് ഉണ്ടാവില്ല. ഇന്ദ്രന് വേണ്ടി കുഴിച്ച കുഴിയിൽ ഇപ്പൊ ആൽവിൻ വീണു. അവനിപ്പോ എത്തേണ്ടിടത്ത് എത്തിക്കാണും. " ടാ...നിന്നെ ഞാൻ..." "കൂൾ മാൻ...കൂൾ....ഞാനൊന്ന് പറഞ്ഞു തീർക്കട്ടെ... ആൽവിന് സംഭവിച്ചതിനൊക്കെ കാരണക്കാരൻ നീയാണ്. സത്യം അറിഞ്ഞിട്ടും നീയും ഇന്ദ്രനും കൂടി മനപൂർവം ആൽവിനെ പറഞ്ഞയച്ചു. അത് റോയ്ക്കും ബോധ്യമായിട്ടുണ്ട്..." അർജുൻ പറഞ്ഞതിനൊന്നും എനിക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. കാരണം ആൽവിന് സംഭവിച്ചതിനൊക്കെ അറിയാതെയെങ്കിലും ഞാൻ തന്നെ അല്ലെ കാരണം.... "ടാ... ഇത്രയൊക്കെ നടന്നിട്ടും നീ എന്താ ഇതൊന്നും എന്നോട് പറയാതിരുന്നത്...? " ഇന്ദ്രൻ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.

എടാ...അത്...നിന്നോട് പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നി. റോയിയുടെ മനസ്സിൽ ഇപ്പോഴും തെറ്റുകാർ നമ്മളാണ്. ഞാൻ കാരണം നീയും കൂടി ഇതിൽ ഉൾപ്പെട്ടു. " റോയിയോട് പോയി കാര്യങ്ങളൊക്കെ തുറന്ന് പറഞ്ഞാൽ പോരെ...അവൻ നമ്മളെ വിശ്വസിക്കും..." "ഇല്ല ഇന്ദ്രാ...ഞാൻ അതിന് പലവട്ടം ശ്രമിച്ചതാണ്. പക്ഷെ അവന് വിശ്വാസം അര്ജുനെയാണ്. നമ്മുടെ ആ പഴയ റോയ് അല്ല അവനിപ്പോൾ. അവന്റെ മനസ്സിൽ നമ്മളോടുള്ള പക മാത്രമേ ഇപ്പോഴുള്ളൂ..." "നീ വാ...നമുക്കൊരിടത്തു പോകാൻ ഉണ്ട്..." 💞____________💞 ഇന്റർ വെല്ലിന് ഇന്ദ്രനെ അന്വേഷിച്ചു നടക്കുകയായിരുന്നു നീലൂ. കോളേജ് മുഴുവൻ അന്വേഷിച്ചിട്ടും അവരെ അവിടെ എങ്ങും കണ്ടില്ല. നിരാശയോടെ തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോഴാണ് തന്നെ നോക്കി നിൽക്കുന്ന ആളെ അവൾ ശ്രദ്ധിച്ചത്. ദിവസങ്ങൾക്കു മുൻപ് അമ്പലത്തിൽ കണ്ട അതേ മുഖം......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story