ഇന്ദ്ര💙നീലം : ഭാഗം 19

Indraneelam

രചന: ഗോപിക

ഞാൻ നോക്കുന്നത് കണ്ടപ്പോൾ എന്റെ അരികിലേക്ക് വന്നു. " എന്നെ ഓർമയുണ്ടോ...? " " അന്ന് അമ്പലത്തിൽ വച്ച് ഞാൻ വീഴാനായപ്പോൾ പിടിച്ച ആളല്ലേ...?" " അപ്പൊ എന്നെ മറന്നിട്ടില്ല. " ഞാൻ ഇല്ലെന്ന് ചിരിച്ചു കൊണ്ട് തലയാട്ടി. അല്ല ആരെയാ നോക്കി നടക്കുന്നെ...? അത്...ഞാൻ... എനിക്ക് മനസ്സിലായി ഇന്ദ്രനെ അല്ലെ...? ഞങ്ങള് ചെറുപ്പം മുതലേ ഒന്നിച്ചു പടിച്ചവരാണ്. ഞാനും ഇന്ദ്രനും അരുണും. ഞാനിപ്പോ വന്നത് തന്നോട് ചില കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ ആണ്. എന്തായാലും ഇവിടെ വച്ച് വേണ്ട. വൈകിട്ട് പോകുന്നതിനു മുൻപ് താൻ ഒന്ന് എന്നെ കാണാൻ വരുമോ...?? ആദ്യം സംശയം തോന്നിയെങ്കിലും പിന്നെ ഒന്ന് പോയി നോക്കി കളയാം എന്ന് ഞാനും കരുതി. അതുകൊണ്ട് തന്നെ ഞാൻ വരാമെന്ന് സമ്മതിച്ചു. 💞___________💞 ഇന്ദ്രനും അരുണും കൂടി പോയിരിക്കുന്നത് റോയിയെ കുറിച്ച് അന്വേഷിക്കാൻ ആയിരുന്നു. ഇവരുമായി തെറ്റി പിരിഞ്ഞു പോയതിനു ശേഷം നല്ലൊരു ജീവിതം ആയിരുന്നില്ല അവന്റേത്.

എല്ലാവരും കരുതിയ പോലെ ആൽവിൻ ആക്സിഡന്റിൽ മരിച്ചിട്ടില്ലായിരുന്നു. ദേഹം മുഴുവൻ തളർന്ന് ഒന്ന് അനങ്ങാൻ പോലും ആവാതെ കിടപ്പാണ്. ആൽവിന്റെ ചികിത്സയുടെ കാര്യങ്ങളൊക്കെ നോക്കിയത് അർജുൻ ആയിരുന്നു. അത് നിന്നതോടെ റോയ് ഗുണ്ടപണിക്ക് പോയി തുടങ്ങി. പതിയെ പതിയെ ഓരോ ദുശീലങ്ങളും തുടങ്ങി. എണ്ണിയാൽ ഒടുങ്ങാത്തത്രയും കേസുകൾ ഇപ്പോൾ അവന്റെ മേലുണ്ട്. എല്ലാം സ്വയം വരുത്തി വച്ചത്. എല്ലാം അറിഞ്ഞപ്പോഴും സത്യങ്ങളെല്ലാം ബോധ്യപ്പെടുത്തി അവനെ നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്നൊരു നേർത്ത പ്രതീക്ഷ ഇന്ദ്രനും അരുണിനും ഉണ്ടായിരുന്നു.... 💞___________💞 വൈകിട്ട് ക്ലാസ് കഴിഞ്ഞ് വരുന്ന റോയിയെയും കാത്ത് നിൽക്കുകയായിരുന്നു നീലൂ. അവനെന്താണ് പറയാൻ പോകുന്നതെന്നറിയാൻ അവൾക്ക് അതിയായ ആകാംഷ ഉണ്ടായിരുന്നു.

ഇത്രയും നാൾ ആയിട്ടും ഇന്ദ്രനെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും നീലുവിന് അറിയില്ലായിരുന്നു. ഇടയ്ക്കിടയ്ക്കുള്ള അവന്റെ സംസാരത്തിൽ നിന്നും ചില കുടുംബ പ്രശ്നങ്ങൾ അവന് ഉണ്ടെന്ന് മാത്രം മനസ്സിലായിരുന്നു. പക്ഷെ ഒന്നും തുറന്ന് ചോദിച്ചിട്ടില്ല. എന്നെങ്കിലും എല്ലാം തുറന്ന് സംസാരിച്ചാൽ തന്റെ കാര്യങ്ങളെല്ലാം അറിഞ്ഞാൽ അവൻ ഉപേക്ഷിച്ചു പോകുമോ എന്ന ഒരു അനാവശ്യ ഭയം അവൾക്ക് തോന്നി. ഇന്ദ്രനും കൂടി ഉപേക്ഷിച്ചാൽ ..... അത്തരമൊരു അവസ്ഥ അവൾക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ലായിരുന്നു. അത്രമേൽ ആഴത്തിൽ അവൻ അവളുടെ ഹൃദയത്തിൽ പതിഞ്ഞു കഴിഞ്ഞു. ഇനി ഏത് ശക്തിക്കും പറിച്ചെടുക്കാൻ കഴിയാത്ത വിധം.... പലതും ആലോചിച്ച് അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു. "ഹായ്....താൻ വന്നിട്ട് കുറെ സമയം ആയോ...? "

പെട്ടെന്ന് റോയിയുടെ ശബ്ദം കേട്ടപ്പോൾ അവള് ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി. " എന്താടോ ഈ ലോകത്തൊന്നുമല്ലേ...കണ്ണൊക്കെ നിറഞ്ഞിരിക്കുന്നുണ്ടല്ലോ..." " ഏയ്‌ ഞാൻ ചുമ്മാ ഓരൊന്നൊക്കെ ആലോചിച്ച്.... അല്ല ചേട്ടൻ എന്താ പറയാൻ ഉണ്ട് എന്ന് പറഞ്ഞേ...? " " അത്...നീലിമ...ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ കേൾക്കാൻ തനിക്ക് അത്ര സുഖമുള്ളതായിരിക്കില്ല. ഒരു പക്ഷെ താൻ അത് അവിശ്വസിച്ചെന്നും വരാം. പക്ഷെ ഞാൻ എല്ലാം പറഞ്ഞ് കഴിഞ്ഞാൽ എന്നോട് തനിക്ക് ദേഷ്യം ഒന്നും തോന്നരുത്." " ഇല്ല. ചേട്ടൻ പറഞ്ഞോളൂ..." മനസ്സിലെ സംശയം പുറമെ പ്രകടമാക്കാതെ നീലൂ പറഞ്ഞു. 🍁____________🍁 റോയിയും നീലുവും സംസാരിക്കുന്നത് കണ്ടാണ് ഇന്ദ്രന്റെയും അരുണിന്റെയും വരവ്... റോയിയുടെ നിൽപ്പിലും ഭാവത്തിലും സംശയം തോന്നിയ അരുൺ ഉടനെ അവരുടെ അടുത്തേക്ക് പോയി... റോയ്.... അരുണിന്റെ വിളി കേട്ട് തിരിഞ്ഞു നോക്കിയ റോയിയുടെ മുഖത്ത് നല്ലൊരു അവസരം പാഴായതിന്റെ വിഷമം ഉണ്ടായിരുന്നു. " ഹാ...അരുണെട്ടാ...നിങ്ങള് മൂന്നാളും ഒന്നിച്ചു പഠിച്ചതാണോ...

എന്നിട്ട് നിങ്ങളെന്താ ഈ ചേട്ടനെ കൂടെ കൂട്ടാതെ നടക്കുന്നെ...." "ആര് പറഞ്ഞു ഞങ്ങള് ഒന്നിച്ചല്ലെന്ന്. ഞങ്ങള് അന്നും ഇന്നും ഒറ്റക്കെട്ടാ..." റോയിയുടെ തോളിൽ കൈ ഇട്ടുകൊണ്ട് നീലുവിനോടായി അരുൺ പറഞ്ഞു. അപ്പോഴേക്കും ബൈക്ക് പാർക്ക് ചെയ്ത് ഇന്ദ്രനും അവരുടെ അടുത്തേക്ക് എത്തിയിരുന്നു. " നിങ്ങള് സംസാരിക്ക് , ഞങ്ങള് അല്പം സംസാരിച്ചിട്ടുവരാം..." ഇന്ദ്രനെ നോക്കി ഒറ്റ കണ്ണിറുക്കി കാണിച്ചു കൊണ്ട് അരുൺ പറഞ്ഞു. അവന് സംഭവങ്ങളൊക്കെ ഏകദേശം പിടി കിട്ടിയിരുന്നു. റോയിയുടെയോ മറ്റാരുടെയെങ്കിലും വായിൽ നിന്ന് സത്യം അറിയുന്നതിനെക്കാൾ നല്ലത് നീലുവിനോട് കാര്യങ്ങളെല്ലാം തുറന്ന് പറയുന്നതാണെന്ന് അവനും തോന്നിയിരുന്നു.

ഇന്ദ്രൻ നോക്കുമ്പോൾ തലയും ചൊറിഞ്ഞുകൊണ്ട് മറ്റെവിടെയോ നോക്കി നിൽക്കുകയായിരുന്നു നീലൂ. " ഡി..." "ഹൂ... എന്റെ ചെവി...നിങ്ങളെന്തിനാ മനുഷ്യാ ഇങ്ങനെ കാറി കൂവുന്നെ... പതിയെ പറഞ്ഞാലും എനിക്ക് കേൾക്കാം..." "ഡി...നീ എങ്ങെനാടി എന്നെ പ്രേമിച്ചത്...? " " കണ്ടു. ഇഷ്ടപ്പെട്ടു...അത്രതന്നെ.." " എന്നിട്ടെന്താ ഞാൻ ചോദിച്ചപ്പോൾ ആദ്യം ഇഷ്ടം അല്ലാന്ന് പറഞ്ഞത്...? " "അപ്പോഴും എനിക്ക് ഇഷ്ടോക്കെ ആയിരുന്നു. പക്ഷെ നിമി ചേച്ചിക്ക് വന്ന അവസ്ഥ എനിക്കും വന്നാലോ എന്ന് കരുതിയിട്ടാ..." "ഇപ്പൊ ആ സംശയം ഇല്ലേ..." "ഇല്ല...നീ എന്നെ ഇട്ടിട്ട് പോവില്ല എന്നെനിക്ക് അറിയാം... " അത് കൂടി കേട്ടപ്പോൾ ഇന്ദ്രൻ ചെറു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു. "എന്നാലും ഇച്ചിരി സംശയം കൂടി ബാക്കി ഇല്ലേ...? "

അതിന് അവൾ ഉണ്ടെന്ന് തലയാട്ടി. എല്ലാം ഞാൻ പറയാം നീലൂ. നമുക്കിടയിൽ ഇനി അറിയാൻ പാടില്ലാത്തത് ഒന്നും വേണ്ട. ഇന്ദ്രൻ അങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോൾ തന്റെ കാര്യങ്ങളും തുറന്ന് പറയുന്നതാണ് നല്ലതെന്ന് നീലുവിനും തോന്നി. ഇപ്പോൾ എല്ലാം മറച്ചുവച്ചാലും ഒരു നാൾ അവൻ എന്തായാലും എല്ലാം അറിയും. അത് എത്രയും പെട്ടെന്ന് ആയാൽ അത്രയും നല്ലത്. " നീ എന്താ ആലോചിക്കുന്നത്...? " എനിക്കും നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് ഇന്ദ്രാ... പക്ഷെ എല്ലാം കേട്ട് കഴിഞ്ഞ് എന്നെ വെറുക്കരുത്. അവള് പറഞ്ഞു വരുന്നതിന്റെ അർത്ഥം മനസ്സിലാവാതെ ഇന്ദ്രൻ സംശയത്തോടെ നെറ്റി ചുളിച്ചു........ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story