ഇന്ദ്ര💙നീലം : ഭാഗം 2

Indraneelam

രചന: ഗോപിക

തിരികെ വീട്ടിൽ എത്തിയിട്ടും അവൻ പറഞ്ഞതു തന്നെ ആയിരുന്നു മനസ്സ് നിറയെ... ഇത് വരെയും എന്നെ കുറിച്ച് മോശം പറയാൻ ഞാൻ ആർക്കും അവസരം കൊടുത്തിട്ടില്ല. ഇന്നാദ്യമായി അതും സംഭവിച്ചു. നീലൂ..... അച്ഛന്റെ വിളി കെട്ടാണ് തിരിഞ്ഞു നോക്കിയത്. മോളെന്താ ആലോചിക്കുന്നെ..? ആ പയ്യൻ പറഞ്ഞതിനെ കുറിച്ചാണോ..? അതോർത്ത് മോള് വിഷമിക്കേണ്ട. അവൻ മോശമായൊന്നും പറഞ്ഞില്ലല്ലോ.. അച്ഛൻ പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി.. മോൾക്ക് അയാളെ മുൻപരിചയം ഉണ്ടോ.? ഇല്ല അച്ഛാ...ഞാൻ അയാളെ ആദ്യമായിട്ടാ കാണുന്നെ.. ഉം....അച്ഛനൊന്ന് മൂളി.....ഞാൻ പറഞ്ഞതൊന്നും വിശ്വാസം വരാത്തത് പോലെ... ★___________★ ഇന്ദ്രന്റെ വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ടാ...ജയാ...നീ ഇങ്ങനെ ഫോണിൽ കളിച്ചിരിക്കാതെ ഭക്ഷണം കഴിക്കേടാ... ഈ അച്ചനിതെന്താ ഒരു അഞ്ച് മിനുട്ട് കൂടി...മെസ്സേജിന് റിപ്ലൈ കൊടുത്തില്ലെങ്കിൽ അച്ചൂ എന്റെ പരിപ്പെടുക്കും.... അവളെ കുറ്റം പറയാൻ പറ്റില്ല....

സ്വന്തം ഭാര്യയെ ജോലിക്ക് പറഞ്ഞു വിട്ടിട്ട് നീ ഇവിടെ സീരിയലും കണ്ടിരിക്കുന്നവനല്ലേ നീ... അങ്ങനെയുള്ള നിന്റെയൊക്കെ പരിപ്പ് അവൾ എടുത്തില്ലെങ്കിലെ അതിശയമുള്ളൂ... ഇന്ദ്രനൊഴികെ ആ വീട്ടിലെ മറ്റെല്ലാവരും അത് കേട്ട് ചിരിച്ചു... അല്ല ഇന്ദ്രാ...നിനക്ക് ഒരു കല്യാണമൊന്നും വേണ്ടേ....? വയസ്സ് എത്രയായെന്നാ വിചാരം... എല്ലാവരും തനിക്ക് നേരെ ആയപ്പോൾ രക്ഷപ്പെടാണെന്നോണം ജയൻ വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു. അവന്റെ ചോദ്യം കേട്ടതും മറ്റെല്ലാവരുടെയും ശ്രദ്ധ ജയനിൽ നിന്ന് മാറി ഇന്ദ്രനിലേക്ക് ആയി... ഇത് കണ്ട ഇന്ദ്രൻ ജയനെ കൂർപ്പിച്ചു നോക്കി. അതിനവൻ തിരിച്ചു നന്നായിട്ടൊന്ന് ഇളിച്ചു കൊടുത്തു.. പറഞ്ഞത് ശരിയാണല്ലോ..?നിനക്കൊരു പെണ്ണും പിടക്കോഴിയൊന്നും വേണ്ടേ ഇന്ദ്രാ... ഒന്നുമില്ലെങ്കിലും ജയനേക്കാൾ രണ്ട് വയസ്സ് മൂത്തതല്ലേ നീ..? ഇനി നിനക്കൊരു കൂട്ട് കണ്ടുപിടിക്കണം. എന്താ നിന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ..? ആ ചോദ്യം കേട്ട് ഇന്ദ്രന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത് ചിരിച്ചുകൊണ്ട് നിൽക്കുന്ന നീലുവിന്റെ മുഖമാണ്... ഊരും പേരും അറിയാതെ ആദ്യത്തെ കാഴ്ചയിൽ തന്നെ തന്റെ മനസ്സിനെ ചഞ്ചല പെടുത്തിയവൾ....

അവളെ കുറിച്ചാലോചിക്കുമ്പോഴേ അറിയാതൊരു പുഞ്ചിരി അവന്റെ ചുണ്ടിൽ മോട്ടിട്ടു. ആ വീട്ടിൽ ഉള്ളവർക്കെല്ലാം ഇതൊരു പുതിയ അനുഭവമായിരുന്നു. ഇതിന് മുൻപ് ഒരിക്കൽ പോലും അവനൊന്ന് ചിരിക്കുന്നത് ആ വീട്ടിൽ ആരും കണ്ടിട്ടില്ല. ഗൗരവത്തോടെ അല്ലാതെ ആരോടും ഒരു വാക്ക് സംസാരിക്കാറില്ല. എല്ലാവരുടെയും അത്ഭുതത്തോടെയുള്ള നോട്ടം തനിക്ക് നേരെ നീളുന്നുണ്ടെന്നറിഞ്ഞ ഇന്ദ്രൻ പതിയെ ആ ചുണ്ടിൽ നിന്നും ആപുഞ്ചിരി മാറ്റി പഴയ പോലെ ഗൗരവത്തിൽ തന്നെ അവരെ നോക്കി.. കൊല്ലും കൊലയുമായി നടക്കുന്ന ഇവനെയൊക്കെ ആര് സ്നേഹിക്കാനാണ്..? അല്ലെങ്കിൽ തന്നെ സ്നേഹം എന്നൊരു വാക്കിന്റെ അർത്ഥം ഇവനറിയോ..? അല്പം പ്രായം ചെന്നൊരാൾ വർധിച്ച ക്ഷോഭത്തോടെ പറഞ്ഞു. എന്താ പ്രകാശാ നീ പറയുന്നത്..? ഇന്നലെ ബീച്ചിൽ വച്ച് സംഭവിച്ചതെന്താണെന്ന് ഇവനോട് തന്നെ ചോദിച്ചു നോക്ക്... എന്താടാ നീ ആരെങ്കിലുമായി വീണ്ടും വഴക്കിന് പോയോ...? ആ പോയി...വേണ്ടി വന്നാൽ ഇനിയോ പോകും...അത്ര മാത്രം പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റ് പോയി...

ഇങ്ങനെ ഒരു ജന്മം... അവനെ നോക്കി ഒരു ദീർഘ നിശ്വാസത്തോടെ പ്രകാശൻ പറഞ്ഞു. പ്രകാശൻ പറഞ്ഞത് കേട്ടിരുന്നെങ്കിലും ഇന്ദ്രൻ പ്രതികരിച്ചില്ല പറഞ്ഞു വരുമ്പോൾ ഇന്ദ്രജിത്ത് എല്ലാം കൊണ്ടും സമ്പന്നനാണ്. കാശിന്റെ കഴപ്പ് കൊണ്ട് നാട്ടിലെ അറിയപ്പെടുന്ന ഗുണ്ട ആയവൻ.. എന്ത് തെറ്റ് ചെയ്താലും ആരും ചോദിക്കാനും പറയാനും വരാത്തവൻ.... എല്ലാവർക്കും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും മാത്രമേ അറിയൂ... ഞാൻ ഇങ്ങനെ ആയി തീരാൻ കാരണമെന്താണെന്ന് ആർക്കും അറിയണ്ട... ചിന്തകൾ കാട് കയറിയപ്പോൾ അവൻ ബൈക്കുമെടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി.... ◆________◆ ഇന്നലെ ഉറക്കമില്ലാതിരുന്നത് കൊണ്ട് ഇന്ന് രാവിലെ നേരത്തെ എഴുന്നേറ്റു. അതുകൊണ്ട് അമ്പലത്തിലൊന്ന് പോയി ദൈവത്തിന് കൈക്കൂലി കൊടുത്തിട്ട് വരാം എന്ന് കരുതിയാണ് രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങിയത്. ഓരോന്ന് ആലോചിച്ച് പോകുന്ന വഴിക്കാണ് ഒരുത്തൻ ഓവർ സ്പീഡിൽ ബൈക്കും എടുത്ത് വരുന്നത് കണ്ടത്... ഹെൽമെറ്റ് ഇട്ടതുകൊണ്ട് ആളുടെ മുഖം മനസ്സിലായില്ല.

അവന്റെ വരവ് കണ്ടപ്പോഴേ ഇത്തിരി പന്തികേട് തോന്നി. മാത്രമല്ല മഴ പെയ്തതുകൊണ്ട് അവിടെ നിറയെ ചെളി വെള്ളം ഉണ്ടായിരുന്നു. അതുകൊണ്ട് റോഡിന്റെ അറ്റത്തേക്ക് ഞാനൽപ്പം മാറി നിന്നു. പക്ഷെ അതുകൊണ്ടൊന്നും യാതൊരു കാര്യവുമുണ്ടായില്ല. സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു... രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി വന്ന ഞാൻ ഇവിടെ റോഡിന്റെ നടുവിൽ നിന്ന് ഒന്നൂടെ കുളിച്ചു. തല മുതൽ കാല് വരെ ആകെ ചളി മയം.. ഇവിടെ ഇത്രയൊക്കെ സംഭവിച്ചിട്ടും ആ ഹെല്മെറ്റിട്ടവൻ വണ്ടി നിർത്തിയില്ല. അതും കൂടി ആയപ്പോൾ എനിക്കാകെ ചൊറിഞ്ഞു കയറി..കയ്യിൽ കിട്ടിയ കല്ലെടുത്ത് അവന്റെ മുതുകത്തേക്ക് നോക്കി എറിഞ്ഞു. മാവിനെറിഞ് നല്ല എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് ഉന്നം തെറ്റിയില്ല. കറക്ടായി ലക്ഷ്യസ്ഥാനത്ത് തന്നെ കൊണ്ടു.... എന്റെ എറിന്റെ ഫലമായി അവനും അവന്റെ ചപ്പടാച്ചി ബൈക്കും ദാ കിടക്കുന്നു താഴെ... എനിക്ക് സന്തോഷമായി...എന്റെ മേലുള്ള ചളിയുടെ രണ്ട് ഇരട്ടി ഇപ്പൊ അവന്റെ വെള്ള ടീ ഷർട്ടിൽ ഉണ്ട്.. പ്രതികാരം ചെയ്തതിന്റെ സന്തോഷം അവിടെ വച്ച് തുള്ളി ചാടി അട്ടഹസിച്ചുകൊണ്ട് ഞാൻ തീർത്തു.

ഒരുവിധം ചിരി ഒന്നടങ്ങിയപ്പോഴാണ് എന്നെ നോക്കി ദഹിപ്പിക്കുന്ന അവനെ ഞാൻ കണ്ടത്..... എവിടെയോ കണ്ട് നല്ല പരിചയം പക്ഷെ എവിടെ വച്ചാണെന്ന് മാത്രം പിടി കിട്ടുന്നില്ല. ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ ഇന്നലെ ബീച്ചിൽ കണ്ട അതേ മുഖം... ഞാൻ ഒന്നൂടെ ഇന്നലത്തെ സംഭവങ്ങളൊക്കെ റീവൈൻഡ് ചെയ്തു നോക്കി... വേണ്ടെടാ അവനോട്‌ കളിക്കണ്ട....തനി അസുരനാ.... അവനെ കുറിച്ച് ആ ചേട്ടൻ പറഞ്ഞ ഡയലോഗ് മനസ്സിൽ തെളിഞ്ഞു വന്നു. ഹെൽമറ്റും കയ്യിൽ പിടിച്ച് തിരിച്ചുകൊണ്ട് എന്റെ നേരെ സ്ലോ മോഷനിൽ നടന്ന് വരുന്ന ആളെ കണ്ടപ്പോൾ വളരെ വേദനയോടെ ഞാൻ മറ്റൊരു സത്യം കൂടി തിരിച്ചറിഞ്ഞു. എനിക്കുള്ള കുഴി നല്ല വെടിപ്പായിട്ട് ഞാൻ തന്നെ തോണ്ടിയിരിക്കുന്നു.... എന്റെ അടുത്ത് അവൻ വന്ന് നിന്നതും ഒരു അബദ്ധം പറ്റി പോയി ക്ഷമിക്കൂ ചേട്ടാ എന്ന മട്ടിൽ ഞാനവനെ നോക്കി...

പക്ഷെ ആ ഹെൽമെറ്റ്‌ കൊണ്ട് എന്റെ തലയ്ക്കിട്ടൊന്ന് കിട്ടിയതും എന്റെ തലയിൽ ആകെ ഉണ്ടായിരുന്ന നാലഞ്ച് കിളികൾ കൂടും കിടക്കയും എടുത്ത് പോയതും ഒരു നിമിഷം കൊണ്ടാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.... ◆___________◆ വീട്ടിൽ നിന്ന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയപ്പോഴാണ് അവിടെ നിന്നും ഇറങ്ങിയത്. അവരോടുള്ള ദേഷ്യം മുഴുവൻ വണ്ടിയുടെ സ്പീഡ് കൂട്ടി തീർത്തു. വഴിയിലൂടെ പോകുന്നവരെയൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. മനസ്സ് മറ്റെവിടെയൊക്കെയോ ആയിരുന്നു. ഒരു കല്ല് പുറത്ത്‌ കൊണ്ടപ്പോഴാണ് സ്വബോധത്തിലേക്ക് വന്നത്. നോക്കുമ്പോൾ ഒരുത്തി കല്ലെറിഞ്ഞിട്ട് അവിടെ നിന്ന് ചിരിക്കുന്നു. മറ്റൊന്നും ആലോചിക്കാതെ കയ്യിൽ ഉണ്ടായിരുന്ന ഹെൽമെറ്റ്‌ വച്ച് അവളുടെ തലയ്ക്ക് ഒന്ന് കൊടുത്തു. ബോധം കേട്ട് താഴെ വീണപ്പോഴാണ് ആ മുഖം ഞാൻ ശ്രദ്ധിക്കുന്നത്...

ഇന്നലത്തെ സംഭവങ്ങളെല്ലാം ഓർത്ത് പോയി... ബോധമില്ലാതെ വീണ് കിടക്കുന്ന അവളെ കണ്ടപ്പോൾ വേദനിച്ചത് എനിക്കാണ്... എന്റെ അടിയിൽ അവളൂടെ നെറ്റി ചെറുതായി മുറിഞ്ഞ് രക്തം വരുന്നുണ്ട്. കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. അവിടെ അടുത്തായി ഒഴിഞ്ഞു കിടക്കുന്ന ഒരു വീട് ഉണ്ടായിരുന്നു. അവളെ എടുത്ത് അവിടെ കിടത്തി ടവ്വൽ ഉപയോഗിച്ച് മുറിവ്‌ ക്ളീൻ ചെയ്ത് കൊടുത്തു. അവളുടെ നിഷ്കളങ്കമായ മുഖം കണ്ടപ്പോഴേ മനസ്സിൽ ഉണ്ടായിരുന്ന ദേഷ്യമൊക്കെ പമ്പ കടന്നു. നെറ്റി തടത്തിലേക്ക് വീണ് കിടക്കുന്ന അവളുടെ മുടി ഞാൻ പതിയെ മാടിയൊതുക്കി....ബോധമില്ലാതെ കിടക്കുമ്പോഴും ഒരു പുഞ്ചിരി ആ മുഖത്ത് തത്തികളിക്കുന്നുണ്ടായിരുന്നു.... കുറച്ച് നേരം കഴിഞ്ഞിട്ടും അവള് കണ്ണു തുറക്കുന്നത് കാണാഞ്ഞപ്പോൾ മനസ്സിൽ അല്പം ഭയം തോന്നി....... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story