ഇന്ദ്ര💙നീലം : ഭാഗം 20

Indraneelam

രചന: ഗോപിക

ആദ്യം നീ പറ.. നിന്റെ പ്രശ്നങ്ങൾ... അത് വേണ്ട ഇന്ദ്രാ... ആദ്യം നീ തന്നെ പറ... എങ്കിൽ ഞാൻ പറയാം... കേൾക്കാൻ അത്ര സുഖമുള്ള സ്റ്റോറി ഒന്നും അല്ല. ഫുൾ ട്രാജഡി ആണ്. അച്ഛനെ ചിലപ്പോൾ നിനക്കറിയാമായിരിക്കും ഇന്ദ്ര കൻസ്ട്രക്ഷന്റെ ഓണർ വിശ്വനാഥ മേനോൻ. അതി സമ്പന്നനായ വിശ്വ നാഥ മേനോന്റെയും അയാളുടെ വീട്ടിലെ വേലക്കാരി ആയിരുന്ന രേണുകയുടെയും മകൻ ഇന്ദ്രജിത്ത്. അതാണ് ഞാൻ. വിശ്വനാഥന് വെറുമൊരു നേരമ്പോക്ക് മാത്രമായിരുന്നു രേണുക. അയാളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ വേണ്ടി മാത്രമുള്ള യന്ത്രം. അയാളുടെ പ്രണയം സത്യമാണെന്ന് തെറ്റിദ്ധരിച്ച എന്റെ അമ്മ അയാളുടെ ആവശ്യങ്ങൾക്കെല്ലാം വഴങ്ങി കൊടുത്തു. ഒടുവിൽ അയാൾക്ക് മടുത്ത് തുടങ്ങിയപ്പോഴേക്കും രേണുകയുടെ വയറ്റിൽ അയാളുടെ ചതിയുടെ ഫലം ഉടലെടുത്ത് കഴിഞ്ഞിരുന്നു.

പ്രായത്തിളപ്പിൽ ചെയ്ത തെറ്റിനു പരിഹാരമായി വിശ്വനാഥന് രേണുകയെ വിവാഹം കഴിക്കേണ്ടി വന്നു. അല്ലെങ്കിൽ വീട്ടുകാർ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു. വിശ്വനാഥന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വാവിട്ടു കരയുന്ന അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. ആദ്യമൊക്കെ കാര്യങ്ങൾ ഒന്നും മനസ്സിലായില്ലെങ്കിലും അച്ഛൻ വരുന്നത് അമ്മയെ ഉപദ്രവിക്കാൻ വേണ്ടി മാത്രം ആണെന്ന് എനിക്കും അറിയാമായിരുന്നു. അപ്പോഴേക്കും അയാളുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ എന്റെ അമ്മ മാനസികമായി തളർന്നിരുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ എന്റെ അമ്മ ഒരു മുഴുഭ്രാന്തി ആയി മാറിയിരുന്നു. പിന്നീടെപ്പോഴോ സത്യങ്ങൾ അറിഞ്ഞപ്പോൾ ഞാനും അയാളെ വെറുത്തു തുടങ്ങി. അയാളെ മാത്രമല്ല ഈ ജീവിതത്തോട് തന്നെ എനിക്ക് വെറുപ്പായിരുന്നു. പലപ്പോഴും ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്.

അതിൽ നിന്നൊക്കെ എന്നെ രക്ഷിച്ചത് പ്രകാശൻ മാമൻ ആയിരുന്നു. എന്റെ അമ്മയുടെ ഏട്ടൻ. പണ്ടെപ്പോഴോ നാട് വിട്ട് പോയതായിരുന്നു മാമൻ. പിന്നെ അമ്മയുടെ അവസ്ഥ കേട്ടറിഞ്ഞ് തിരിച്ചു നാട്ടിലേക്ക് വന്നതാണ്. വിശ്വനാഥന്റെ പിടിയിൽ നിന്ന് ഒരു വിധത്തിൽ മാമൻ എന്നെയും അമ്മയെയും മോചിപ്പിച്ചു. സത്യം പറഞ്ഞാൽ ഞങ്ങൾ സമാധാനത്തോടെ ജീവിക്കുന്നത് തന്നെ അതിനു ശേഷമാണ്. മാമന്റെ സഹായത്തോടെ അമ്മയെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഇന്ദ്രന്റെ കണ്ണുകൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു. പിന്നെ ഞങ്ങള് അറിയുന്നത് വിശ്വനാഥൻ മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം ആരംഭിച്ചു എന്നാണ്. ഞാൻ ഒരിക്കലും അയാളെ അന്വേഷിച്ചു പോയിട്ടില്ല.പോവാൻ തോന്നിയിട്ടുമില്ല. എങ്കിലും ഇടയ്ക്കൊക്കെ അയാൾ എന്നെ കാണാൻ വന്നിരുന്നു.

അപ്പോഴൊക്കെ ഞാൻ അയാളെ ആട്ടിയോടിച്ചു. ഇന്ദ്രന്റെ ജീവിത കഥ കേട്ടിരിക്കുന്ന നീലുവിന്റെ കണ്ണുകളെയും ഈറനണിയിപ്പിച്ചിട്ടുണ്ടായിരുന്നു. അവന്റെ വിഷമങ്ങൾ മനസ്സിലാക്കിയപ്പോഴാണ് തന്റെ ദുഃഖമൊന്നും ഒന്നും അല്ലെന്ന് അവൾ തിരിച്ചറിഞ്ഞത്. സ്വന്തം അച്ഛനും അമ്മയും ആരാണെന്ന് അറിയില്ല എന്നെ ഉള്ളൂ.. പക്ഷെ ഇതുവരെ അച്ഛന്റെയും അമ്മയുടെയും സ്നേഹവും വാത്സല്യവും തനിക്ക് ലഭിക്കാതിരുന്നിട്ടില്ല. അന്നും ഇന്നും എനിക്കയാളോടുള്ള സമീപനത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. മനസ്സിലെ ദേഷ്യത്തിന്റ വ്യാപ്തി കൂടിയിട്ടെ ഉള്ളൂ..അതുകൊണ്ടു തന്നെയാണ് ഒരു കാർ ആക്സിഡന്റിന്റെ രൂപത്തിൽ അയാളെ വകവരുത്താൻ ശ്രമിച്ചതും.. നീലൂ ഒരു ഞെട്ടലോടെ ഇന്ദ്രനെ നോക്കി.. പക്ഷെ മരിച്ചില്ല.എത്രയൊക്കെ വെറുത്താലും ജന്മം തന്ന ആളല്ലേ..നാളെ എന്റെ അമ്മ ചോദിച്ചാലോ...

അതോടു കൂടി ഞാൻ ആ ശ്രമം ഉപേക്ഷിച്ചു. ഇത്രയൊക്കെ ഉള്ളൂ എന്റെ കുടുംബ കഥ. പിന്നെ ഇതിൽ പറയാൻ വിട്ടൊരു പാർട് ഉണ്ട്. എന്റെ കോളേജ് ലൈഫ്. അതും ഇത് പോലെ സംഭവ ബഹുലമായിരുന്നു.... ഇന്ദ്രൻ ആ കാര്യങ്ങളൊക്കെ നീലുവിനോട് പറഞ്ഞു തീരുന്നതിന് മുൻപേ അരുൺ അവിടേക്ക് എത്തി. ആഹ്...വന്നല്ലോ...ഇനിയുള്ള കഥ പറയാൻ എന്നെക്കാൾ നല്ലത് ഇവനാ... ഇവൻ പറഞ്ഞു തരും നല്ല വെടിപ്പ് ആയിട്ട്...... അരുണിനെ ചൂണ്ടിക്കൊണ്ട് ഇന്ദ്രൻ പറഞ്ഞു.അരുൺ അതെയെന്ന് നീലുവിനോട് തലയാട്ടി. അപ്പോഴേക്കും ഞാൻ റോയിയോട് ചെന്ന് സംസാരിച് ഒന്ന് പരിചയം പുതുക്കിയിട്ട് വരാം.. പരിഹാസ രൂപേണ ഇന്ദ്രൻ പറഞ്ഞു.നീലുവിന് കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും ഇന്ദ്രന്റെ ഈ പോക്ക് റോയിയുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കാൻ ആണെന്ന് അരുണിന് മനസ്സിലായി......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story