ഇന്ദ്ര💙നീലം : ഭാഗം 21

Indraneelam

രചന: ഗോപിക

എന്താ അരുണെട്ടാ അവനീ പറഞ്ഞിട്ടുപോയെ..? അവൻ പറഞ്ഞതെല്ലാം സത്യമാണ് നീലു. നീ ഇടയ്ക്കൊക്കെ പറയാറില്ലേ അവനെന്താ ഇങ്ങനെ താന്തോന്നി ആയി പോയതെന്ന്..അവന്റെ സാഹചര്യം. അതാണ് അവനെ ഇങ്ങനെ മാറ്റിയത്. അങ്ങനെ ഒരു സാഹചര്യത്തിൽ ആരായാലും ഇങ്ങനെയൊക്കെ മാറി പോയില്ലെങ്കിലെ അതിശയമുള്ളൂ..ഇനി നീ വേണം അവന്റെ ഈ സ്വഭാവമൊക്കെ മാറ്റിയെടുക്കാൻ.. അല്ല അതിരിക്കട്ടെ...നിന്നോട് റോയ് എന്താ പറഞ്ഞത്...? അങ്ങനെ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. നിങ്ങള് മൂന്നുപേരും പണ്ടേ ഒരുമിച്ചു പഠിച്ചതാണെന്നും ഇന്ദ്രനെ കുറിച്ച് ആർക്കും അറിയാത്ത കുറച്ചു കാര്യങ്ങള് പറയാനുണ്ടെന്നും പറഞ്ഞു. വേറെ ഒന്നും പറഞ്ഞില്ലേ...? വേറെ...അതോന്നും കേൾക്കാൻ അത്ര സുഖമുള്ള കാര്യങ്ങൾ ആയിരിക്കില്ലെന്നും പറഞ്ഞു.

നീലൂ നീ അറിയാത്ത ഇന്ദ്രൻ നിന്നോട് പറയാത്ത ചില കാര്യങ്ങൾകൂടി ഉണ്ട് അവന്റെ ജീവിതത്തിൽ.... അരുൺ നിത്യയുടെ കാര്യവും റോയ്ക്കും ഇന്ദ്രനും ഇടയിൽ ഉണ്ടായ തെറ്റിദ്ധാരണയെ കുറിച്ചും ആൽവിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചുമെല്ലാം നീലുവിനോട് പറഞ്ഞു. അവളതെല്ലാം ആകാംഷയോടെയും അതിലുപരി സങ്കടത്തോടെയും കേട്ടിരുന്നു. ഒരു മനസ്സും മൂന്ന് ശരീരവുമായി ജീവിച്ചിരുന്നവർ വെറുമൊരു തെറ്റിദ്ധാരണയുടെ പേരിൽ പരസ്പരം പോരടിക്കുന്നു. അത് മാറണമെങ്കിൽ പരസ്പരം തുറന്ന് സംസാരിക്കണം. അത് വരെ മനസ്സിലാക്കിയതോന്നുമല്ല സത്യം എന്നപ്പോൾ ബോധ്യമാവും. അരുണേട്ടാ....

ആ അർജുനെ കണ്ട് പിടിച്ച് സത്യങ്ങളെല്ലാം റോയിയോട് പറയിപ്പിച്ചാൽ പ്രശ്നം തീരില്ലേ...? ആ വഴിക്ക് ഇതുവരെ ചിന്തിച്ചിട്ടില്ല നീലൂ. ഒരുപാട് കാലം ആയില്ലേ..അവൻ എവിടെയാണെന്ന് പോലും അറിയില്ല. ഇനി ബൈ ചാൻസ് അവനെ കണ്ടെത്തിയാൽ തന്നെ അവൻ നടന്നതെന്താണെന്ന് റോയിയോട് തുറന്നു പറയും എന്ന് എന്താണ് ഉറപ്പ് ? ഇന്ദ്രന്റെ കയ്യിൽ നിന്ന് ആവശ്യത്തിലധികം കൊണ്ടിട്ടും അവൻ നന്നായിട്ടില്ല. എന്നാലും ഒന്ന് ശ്രമിച്ചൂടെ...? നോക്കാം... ഈ പ്രശ്നങ്ങളൊക്കെ വൈകാതെ തീരുമെന്ന് എന്റെ മനസ്സ് പറയുന്നു. ആത്മാവിശ്വാസത്തോടെയുള്ള അവളുടെ വാക്ക് കേട്ട് അരുൺ പതിയെ പുഞ്ചിരിച്ചു. വാ...നമുക്ക് റോയിയുടെ അവസ്ഥ എന്താണെന്ന് നോക്കിയിട്ട് വരാം..

അപ്പൊ ഇന്ദ്രൻ റോയിയെ തല്ലാൻ പോയതാണോ... പിന്നല്ലാതെ...ഇനി അവനെ കൊണ്ടുപോവാൻ ആംബുലൻസ് വിളിക്കേണ്ടി വരുമോന്നാ എന്റെ സംശയം. തല്ലുവൊന്നും വേണ്ടായിരുന്നു. എന്തായാലും നിങ്ങള് മൂന്നാളും ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരുന്നില്ലേ... അതിന് അവന് ഞങ്ങളെ വിശ്വാസം ഇല്ലല്ലോ..ഇപ്പോഴും ആ അർജുൻ പറയുന്നതല്ലേ അവന് വേദ വാക്യം... എന്തായാലും അവിടം വരെ ഒന്ന് പോയി നോക്കാം... അരുണും നീലുവും കൂടി ഇന്ദ്രനേയും റോയിയെയും അന്വേഷിച്ച് നടന്നു. അന്വേഷിച്ചപ്പോൾ അവൾ ലൈബ്രറിയിലേക്ക് പോവുന്നത് കണ്ടിരുന്നു എന്ന് ആരോ പറഞ്ഞു. ലൈബ്രറിയിൽ ചെന്നപ്പോൾ അവിടെ കണ്ട കാഴ്ച കണ്ട് അരുൺ ഒരു ചിരിയോടെ നീലുവിനെ നോക്കി. ഞാൻ പറഞ്ഞതല്ലേ അവനെ കൊണ്ടു പോവാൻ ആംബുലൻസ് തന്നെ വരേണ്ടി വരുമെന്ന്...

നീലൂ അപ്പോഴും പകപ്പോടെ ഇന്ദ്രനേയും റോയിയേയും മാറി മാറി നോക്കുകയായിരുന്നു. ഒരു വശത്ത് അടികൊണ്ട് അവശനായി കിടക്കുന്ന റോയ്..മറു വശത്ത് അവനെ കൊല്ലാനുള്ള ദേഷ്യത്തോടെ നിൽക്കുന്ന ഇന്ദ്രൻ. തൊട്ടരികിൽ എല്ലാം ഒരു പുഞ്ചിരിയോടെ നോക്കി കാണുന്ന അരുണേട്ടൻ. ഇന്ദ്രാ... മതി ഇനി തല്ലണ്ട. വീണ്ടും ഇന്ദ്രൻ അവനെ തല്ലാനായി കൈ ഉയർത്തുന്നത് കണ്ടപ്പോൾ ഞാൻ ഓടി പോയി അവന്റെ കൈ പിടിച്ചു വച്ചു. കാരണം ഇപ്പോൾ തന്നെ റോയ് ആകെ തളർന്നിരുന്നു. ഇനിയും തല്ലിയാൽ ഒരു പക്ഷെ അവനെ ഇനി ജീവനോടെ കാണാൻ കഴിഞ്ഞെന്ന് വരില്ല. നിനക്കറിയോ ഇവനെന്താ ചെയ്തതെന്ന്...? നിന്റെ ചേച്ചിയെ ചതിച്ച റോയ് ആരാണെന്ന് അറിയോ...ഇവനാ...ഈ ചെറ്റ.... ഞാൻ ഞെട്ടലോടെ ഇന്ദ്രനെ നോക്കി. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അത്...ഇന്ദ്രനെ നോൽകിയപ്പോൾ അവൻ അടിമുടി ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു....... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story