ഇന്ദ്ര💙നീലം : ഭാഗം 23

Indraneelam

രചന: ഗോപിക

ഇത്...ഇതെന്ത് പറ്റിയതാ....? നിങ്ങളുടെ സൗഹൃദം തകർത്തതുകൊണ്ടാവും എന്നും കൂടെ ഉണ്ടാവും എന്ന് ഞാൻ കരുതിയ എന്റെ സുഹൃത്തുക്കൾ തന്ന സമ്മാനമാണ്... കൂടുതൽ പറയാൻ അവന് താൽപര്യമില്ലെന്ന് തോന്നിയതുകൊണ്ട് ഞങ്ങളും പിന്നീട് അതിനെ കുറിച്ചൊന്നും ചോദിച്ചില്ല.വന്ന കാര്യം പറയാനും തോന്നിയില്ല. ഇന്ദ്രജിത്ത്.... അവന്റെ അമ്മയോട് യാത്ര ചോദിച് അവിടെ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് പിന്നിൽ നിന്ന് അർജുൻ വിളിച്ചത്.... നിങ്ങള് കഷ്ടപ്പെട്ട് ആന്വേഷിച്ച് ഇവിടം വരെ വന്നിട്ട് വന്ന കാര്യം നടത്താതെ പോവാണോ... നിങ്ങള് വന്നത് എന്നെ കണ്ടു പിടിച്ച് രണ്ടെണ്ണം പൊട്ടിക്കാൻ ആണെന്ന് എനിക്കറിയാം... അല്ല അർജുൻ. നിനക്ക് രണ്ടെണ്ണം തരണം എന്ന് ഞങ്ങള് കരുതിയിരുന്നു. പക്ഷെ ഇവിടെ വരെ വന്നതിന്റെ ഉദ്ദേശം അത് മാത്രമല്ല. റോയിയുടെ മനസ്സിൽ ഇപ്പോഴും ഞങ്ങളോട് പകയാണ്. അതിന്റെ കാരണം നിനക്കറിയമല്ലോ...നിന്നെ കണ്ടു പിടിച്ച് അന്ന് നടന്ന സംഭവങ്ങളുടെ യാഥാർഥ്യം നിന്നെ കൊണ്ട്‌ തന്നെ അവനോട് പറയിപ്പിക്കണം എന്ന് കരുതി വന്നതാണ്.

ഞാനും പലപ്പോഴും ആഗ്രഹിച്ചിരുന്നു. തെറ്റുകളെല്ലാം റോയിയോടും നിങ്ങളോടും ഏറ്റു പറയണമെന്ന്..പക്ഷെ കോളേജ് കഴിഞ്ഞ ശേഷം നിങ്ങൾ എവിടെയാണെന്ന് കണ്ടു പിടിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ വരാം. എല്ലാവരോടും സത്യങ്ങൾ തുറന്നു പറയാം. ഇപ്പോൾ തന്നെ... അർജുനെയും കൂട്ടി ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോയി. അന്ന് നടന്ന കാര്യങ്ങളെല്ലാം അർജുൻ തന്നെ റോയിയോട് ഏറ്റു പറഞ്ഞു. ക്ഷമിക്കണം റോയ്...ഒരു നിമിഷം ഞാനും നിന്നെ തെറ്റിദ്ധരിച്ചു.മനപൂർവമല്ലെങ്കിലും ഇതിനൊക്കെ കാരണം ഞാനാണ്..നീ എന്നോട് ക്ഷമിക്കണം. കുറ്റബോധത്തോടെ റോയിക്ക് മുന്നിൽ തല കുനിച്ചു നിന്നുകൊണ്ട് അരുൺ പറഞ്ഞു. ഒന്നും മിണ്ടാതെ റോയ് ബെഡിലേക്ക് ചാരി കണ്ണുകൾ അടച്ചു. ഏറെ നേരം നിന്നിട്ടും മറുപടി ഒന്നും ലഭിക്കാതായപ്പോൾ അവന് തന്നോട് ഇപ്പോഴും ദേഷ്യം തന്നെയാണെന്ന് അരുൺ കരുതി.

നിരാശയോടെയും അതിലുപരി സങ്കടത്തോടെയും അരുൺ പുറത്തേക്ക് നടന്നു. അരുൺ.....നിന്നോട് എനിക്ക് ദേഷ്യം ഒന്നുമില്ല. നീ അറിയാതെ ചെയ്ത തെറ്റ് ആണെങ്കിൽ ഞാൻ നിങ്ങളെ ഉപദ്രവിച്ചത് മനഃപൂർവമല്ലേ.. ആ ഞാൻ എങ്ങെനെ നിങ്ങളെ വെറുക്കും.. തെറ്റ് ചെയ്തത് ഞാനാ...ഒന്നല്ല നിരവധി. എത്ര പേരുടെ ജീവിതം ഞാൻ കാരണം നശിച്ചു. ചെയ്ത തെറ്റിനുള്ള ശിക്ഷ എല്ലാവർക്കും ലഭിച്ചു. ഇനി ആരും അതിനെ കുറിച്ചോർക്കണ്ട. റോയിയുടെ വാക്കുകൾ എല്ലാവരിലും സന്തോഷം ഉളവാക്കി. എല്ലാം ക്ഷമിച്ചും പൊറുത്തും ജീവിക്കുന്നതാണ് നല്ലതെന്ന് നാല് പേർക്കും തോന്നി. 💞_________💞 ഇന്ദ്രനെയും അരുണേട്ടനെയും കാത്ത് കോളേജ് വരാന്തയിൽ നിൽക്കുകയായിരുന്നു ഞാൻ... അപ്പോഴാണ് അത് വഴി നയന പോകുന്നത് കണ്ടത്. കുറച്ചു നാൾ മുന്നേ അവൾക്ക് കൊടുത്ത വാക്ക് ഞാൻ ഓർമിച്ചു.

നിരവധി പ്രശ്നങ്ങൾക്കിടയിൽ ആ കേസ് ഞാൻ വിട്ടു പോയിരുന്നു. അവൾക്ക് അരുൺ ഏട്ടനോടുള്ള സ്നേഹം ആത്മാർത്ഥമാണ്. അത് അവളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ കഴിയുന്നുണ്ട്. മുൻപൊരിക്കൽ സംസാരിക്കുന്നതിനിടയിൽ അവളുടെ പേര് പറഞ്ഞപ്പോൾ അരുൺ ഏട്ടന്റെ കണ്ണിൽ കണ്ട തിളക്കം ഏട്ടന് അവളോടും ഒരു പ്രത്യേക താല്പര്യം ഉണ്ട് എന്ന് സൂചിപ്പിക്കുന്നതാണ്. എല്ലാം എത്രയും പെട്ടെന്ന് ശരിയാക്കണം. അവൾ മനസ്സിലോർത്തു. അപ്പോഴേക്കും ഇന്ദ്രനും അരുണും കോളേജിലേക്ക് എത്തി. അവരുടെ മുഖത്ത് കണ്ട സന്തോഷത്തിൽ നിന്നും കാര്യങ്ങളെല്ലാം കലങ്ങി തെളിഞ്ഞുവെന്ന് നീലുവിന് മനസ്സിലായി. അവളോടി അവർക്കരികിലേക്ക് ചെന്നു. എന്തായി...പ്രശ്നങ്ങളെല്ലാം തീർന്നോ..ആ അർജുനെ പഞ്ഞിക്കിട്ടൊ...? അതിന്റെ ആവശ്യം വന്നില്ല. അവളുടെ ആകാംഷയോടെയുള്ള ചോദ്യം കേട്ട് ഇന്ദ്രൻ പറഞ്ഞു. നീലു സംശയത്തോടെ നെറ്റി ചുളിച്ചു. ഇന്ദ്രൻ നടന്ന കാര്യങ്ങളെല്ലാം അവൾക്ക് വിശദീകരിച്ചു കൊടുത്തു. അത് തന്നെയാ നല്ലത്.

റോയ് ആള് ഒരു വൃത്തി കെട്ടവൻ ആണെങ്കിലും ഈ പറഞ്ഞത് നൂറു ശതമാനം ശരിയാ... റോയ് ഇപ്പൊ ആളാകെ മാറിയിട്ടുണ്ട്‌. അവന്റെ മനസ്സു നിറയെ കുറ്റബോധം ആണ്.. ഇനി എങ്കിലും അവൻ ഒന്ന് നന്നായാൽ മതിയായിരുന്നു. ഇന്ദ്രൻ പറഞ്ഞു. ഇപ്പോഴാ സമാധാനം ആയെ... പ്രശ്നങ്ങളെല്ലാം അവസാനിച്ചല്ലോ... അരുൺ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു കൊണ്ട് പറഞ്ഞു. ആര് പറഞ്ഞു എല്ലാം അവസാനിച്ചെന്ന്...ഒരു വലിയ പ്രശ്നം ബാക്കി നിൽക്കുവല്ലേ... ഞാൻ പറഞ്ഞപ്പോൾ രണ്ടു പേരും ഒന്നും മനസ്സിലാവാതെ എന്നെ തന്നെ നോക്കി നിന്നു. നയന... ഞാൻ ആ പേര് പറഞ്ഞപ്പോൾ തന്നെ അരുൺ ഏട്ടൻ ഒന്ന് പരുങ്ങി. ഞാൻ ഒന്ന് സ്റ്റാഫ് റൂമിൽ പോയിട്ടു വരാം...ഒരു ചെറിയ ഡൗട്ട്... ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടിട്ട് നീ ഡൗട്ട് ക്ലിയർ ചെയ്താൽ മതി. കിട്ടിയ അവസരത്തിൽ മുങ്ങാൻ നോക്കിയ അരുണിന്റെ കഴുത്തിലൂടെ കയ്യിട്ടു പിടിച്ചു കൊണ്ട് ഇന്ദ്രൻ പറഞ്ഞു.

അരുൺ ഏട്ടന് അവളെ ഇഷ്ടമാണെന്ന് എനിക്കറിയാം..പിന്നെ എന്തിനാ അവളെ ഇങ്ങനെ ആട്ടി ഓടിക്കുന്നത്... ടാ...നിങ്ങൾക്കൊക്കെ അറിയില്ലേ എന്റെ പ്രശ്നങ്ങൾ സ്വന്തമായി ഒരു വരുമാനം പോലും ഇല്ലാതെ ഞാൻ എങ്ങെനെയാടാ അവളെ... നീ എന്താടാ വിചാരിച്ചു വച്ചേക്കുന്നെ...നിന്നെ കുറിച്ച് ഒന്നും അറിയാതെ ആണ് അവള് നിന്നെ സ്നേഹിക്കുന്നതെന്നോ.. ഇന്ദ്രൻ പറയുന്നത് കേട്ട് ഒന്നും മനസ്സിലാവാതെ അരുൺ അവനെ നോക്കി. അവൾക്ക് നിന്റെ പ്രശ്നങ്ങളെല്ലാം അറിയാം.എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാ അവള് നിന്നെ സ്നേഹിക്കുന്നത്. ഇനിയും നീ അവളുടെ ഇഷ്ടം കണ്ടില്ലെന്ന് നടിക്കരുത്. ഇന്ദ്രൻ പറഞ്ഞു കഴിയുമ്പോഴേക്കും അരുണിന്റെ കണ്ണുകൾ നിറഞ്ഞു വന്നിട്ടുണ്ടായിരുന്നു. ഞാൻ ഇപ്പൊ വരാടാ....എന്നും പറഞ്ഞ് അരുൺ എവിടേക്കോ ഓടി. അത് നയനയെ കാണാനുള്ള പോക്കാണെന്ന് ഇന്ദ്രനും നീലുവിനും മനസ്സിലായിരുന്നു. ഒരു പുഞ്ചിരിയോടെ അവർ അവന്റെ ഓട്ടവും നോക്കി നിന്നു.. തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story