ഇന്ദ്ര💙നീലം : ഭാഗം 24

Indraneelam

രചന: ഗോപിക

അരുൺ അവിടെ നിന്നും നേരെ ഓടിയത് നയനയുടെ അടുത്തേക്കാണ്. അവന്റെ വരവ്‌ കണ്ടപ്പോൾ ഇത്തവണയും പിറകെ നടന്നതിന് വഴക്കു പറയാൻ ആയിരിക്കും എന്നാണ് അവള് കരുതിയത്. എന്റെ പൊന്ന് അരുണെട്ടാ....എന്നെ തല്ലല്ലേ ....ഇനി ഞാൻ സത്യായിട്ടും ഏട്ടന്റെ പിറകെ നടക്കില്ല....പ്ലീസ് ഒന്നും ചെയ്യല്ലേ... ഇരു കണ്ണുകളും അടച്ചുപിടിച്ച് നിഷ്കളങ്കമായി പറയുന്ന അവളെ കണ്ടപ്പോൾ അവന് ചിരിയാണ് വന്നത്. കൂടെ ഇവളുടെ സ്നേഹം മനസ്സിലാക്കാൻ ഇത്തിരി വൈകി പോയല്ലോ എന്ന സങ്കടവും. നയന കണ്ണ് തുറന്ന് നോക്കിയപ്പോൾ മുന്നിൽ കാണുന്നത് ഒരു ചിരിയോടെ തന്നെ തന്നെ നോക്കി നിൽക്കുന്ന അരുണിനെയാണ്. അവൾ അത്ഭുതത്തോടെ അവനെ നോക്കി. ആദ്യമായിട്ടാണ് അവൻ അവളുടെ മുന്നിൽ ഇങ്ങനെ ചിരിച്ചുകൊണ്ട് നിൽക്കുന്നത്. അല്ലെങ്കിൽ എപ്പോഴും കടിച്ചു കീറാൻ നിൽക്കുന്ന ഭാവത്തിലാണ്. എന്താ...ഇങ്ങനെ നോക്കി നിൽക്കുന്നെ...?

അവൾ അത്ഭുതത്തോടെ നോക്കി നിൽക്കുന്നത് കണ്ട് അവൻ ചോദിച്ചു. ഒന്നൂല്ല. അവൾ ചുമല്കൂച്ചി കാണിച്ചു. അടുത്തതായി എന്തോ പറയാൻ അവൻ അവളുടെ അടുത്തേക്ക് വന്നു. അപ്പോൾ തന്നെ അവൾ പേടിച്ച് ഒരടി പിന്നോട്ടേക്ക് നീങ്ങി നിന്നു. അരുൺ വീണ്ടും അത് ആവർത്തിച്ചപ്പോൾ അവൾ അതിനനുസരിച്ച് പിന്നിലേക്ക് നീങ്ങി കൊണ്ടിരുന്നു. അവസാനം നയന ഒരു മരത്തിൽ തട്ടി നിന്നു. 💞__________💞 അവളെ കാണാനായി ചെന്നപ്പോൾ പ്രതീക്ഷിച്ച പോലെ അവൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. കൂടെ വേറെ ആരും ഉണ്ടായിരുന്നില്ല. അടുത്തുള്ള ചെടിയിൽ നിന്നും ഒരിലയും പറിച്ച് അതും വായിലിട്ട് ചവച്ച് ആകാശവും നോക്കി നിൽപ്പാണ്. ഒരു കണക്കിന് അത് സൗകര്യമായി. എന്ത് കൊണ്ടും ഇഷ്ടം തുറന്ന് പറയാൻ പറ്റിയ അവസരം. ഞാൻ നേരെ അവളുടെ മുന്നിലേക്ക് ചെന്ന് നിന്ന് ഒരു ചിരി സമ്മാനിച്ചു . എന്നിൽ നിന്നും അങ്ങനെ ഒരു പ്രവൃത്തി ആദ്യമായതുകൊണ്ടവണം അവൾ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.

ആദ്യം ഇത്രയും വേദനിപ്പിച്ചതിന് ഒരു ക്ഷമ ചോദിക്കാം എന്ന് കരുതി ൻജാൻ അവളുടെ അടുത്തേക്ക് കുറച്ച് നീങ്ങി നിന്നു. പലശേ അവള് അതിനനുസരിച്ച് പേടിയോടെ പിറകിലോട്ട് നീങ്ങി കൊണ്ടിരുന്നു. അവസാനം ഒരു മരത്തിൽ തട്ടി നിന്നു. പല സിനിമകളിലും കണ്ട സീനൊക്കെ എന്റെ മനസ്സിലൂടെ കടന്നു പോയി. അത് കണ്ടപ്പോൾ ചെറിയ ഒരു കുസൃതി മനസ്സിൽ തോന്നി... അവളുടെ രണ്ട് ചുമലിലും കൈ വച്ച് ഞാൻ ഒന്ന് കൂടി അവളോട് ചേർന്ന് നിന്നു. തീരെ പ്രതീക്ഷിക്കാത്ത ഒന്ന് ആയതുകൊണ്ട് അവളിൽ അതിന്റെ ഞെട്ടലും ഭയവും പ്രകടമായിരുന്നു. ഭയം കാരണം അവളുടെ ശ്വാസഗതി പോലും വർദ്ധിച്ചു വരുന്നുണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ ടെൻഷൻ അടിപ്പിച്ച് അവളുടെ ഉള്ള ബോധം കൂടി കളയണ്ട എന്ന് ഞാൻ കരുതി,മനസ്സിലുള്ള കാര്യം വെട്ടി തുറന്ന് പറഞ്ഞു. കൂടെ ഇത്രയും കാലം വേദനിപ്പിച്ചതിന് മനസ്സിൽ തൊട്ട് ക്ഷമയും പറഞ്ഞു. ഞാനത് പറഞ്ഞപ്പോൾ അവൾക്കുണ്ടായ സന്തോഷം എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തന്നെ ധാരാളമായിരുന്നു. ശരിക്കും....? വിശ്വാസം വരാതെ അവൾ വീണ്ടും എന്നോട് ചോദിച്ചു. സത്യം...ജീവനാണ് മറ്റെന്തിനേക്കാളും....😍

അവളുടെ കണ്ണുകളിലേക്ക് നോക്കി തന്നെ ഞാൻ അത് പറഞ്ഞു. അത് കേട്ടപാടെ അവളെന്നെ ഇറുകെ പുണർന്നു. ഞാൻ തിരികെ അവളെയും.... ഏറെ നേരം ആ നിൽപ്പ് തുടർന്നു.രണ്ടു പേർക്കും വിട്ട് പോകാൻ തോന്നുന്നുണ്ടായിരുന്നില്ല... പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തൊക്കെയോ വികാരങ്ങൾ രണ്ടു പേരുടെ മനസ്സിലും നിറഞ്ഞു. അത് പ്രണയമാണെന്ന് രണ്ടുപേരും പറയാതെ മനസിലാക്കുന്നുണ്ടായിരുന്നു.❣ 💞___________💞 ഹും.... പറ... കോളേജിലെ ചവിട്ടുപടികളിൽ ഇരുന്ന് നീലുവിന്റെ തോളിലേക്ക് തല ചായ്ച്ചു വച്ചുകൊണ്ട് ഇന്ദ്രൻ പറഞ്ഞു. പറയാനോ...? എന്ത് പറയാൻ....?? ഹാ...ഇത്രപെട്ടെന്ന് മറന്നോ...? നീയല്ലേ പറഞ്ഞത് എന്നോട് എന്തൊക്കെയോ സീരിയസ് ആയ കാര്യങ്ങൾ പറയാൻ ഉണ്ടെന്ന്.... അത്....അത് ഇന്ന് പറയണ്ട ഇന്ദ്രാ... ഇന്നൊരു സന്തോഷമുള്ള ദിവസമല്ലേ.... പ്രശ്നങ്ങൾ ഒക്കെ അവസാനിച്ച് നിങ്ങള് മൂന്നുപേരും കൂട്ടായി അരുണേട്ടനും നയനയും ഒന്നിച്ചു. ഇനി ഞാനായിട്ട് ഇന്നത്തെ സന്തോഷം കളയണ്ട. പറയേണ്ടതൊക്കെ പിന്നെ പറയാം.

എനിക്കും ചിലതൊക്കെ കൂടി മനസ്സിലാക്കാൻ ഉണ്ട്. അവൾക്ക് പറയാൻ താൽപര്യമില്ല എന്ന് തോന്നിയതുകൊണ്ട് ഇന്ദ്രൻ പിന്നെ അവളെ നിര്ബന്ധിച്ചതുമില്ല. നീലൂ ഞാനൊരു കാര്യം പറയട്ടെ...നമ്മുടെ വിഷമങ്ങളും സങ്കടങ്ങളും ആരോടെങ്കിലും തുറന്ന് പറഞ്ഞാൽ തന്നെ മനസ്സിലെ വലിയൊരു ഭാരം കുറയും. ഇത്രയും നാൾ റോയ് വീണ്ടും പ്രശ്നം ഉണ്ടാക്കുമോ എന്ന് കരുതി ഞാനും അരുണും അനുഭവിച്ച ടെൻഷൻ...അത്ര ചെറുതൊന്നുമല്ല. ഇന്ന് എല്ലാം നിന്നോടും അവനോടും തുറന്ന് സംസാരിച്ചപ്പോൾ തന്നെ പ്രശ്നങ്ങളെല്ലാം അവസാനിച്ചു . ദേ... ഇപ്പോൾ നോക്കിയേ മനസ്സിന് ഒരു ആശ്വാസമുണ്ട്. എന്നെ പോലെ തന്നെ എന്തൊക്കെയോ പ്രശ്നങ്ങൾ നിന്നെയും അലട്ടുന്നുണ്ടെന്ന് എനിക്കറിയാം. അതൊക്കെ എന്നോട് തുറന്നു പറയാൻ നിനക്ക് ഒരു ഭയവും വേണ്ട. ഇനി ഒന്നിന്റെ പേരിലും നിന്നെ ഞാൻ ഉപേക്ഷിക്കില്ല. ഇന്ദ്രന്റെ വാക്കാ അത്.... ഇന്ദ്രന്റെ വാക്ക് കേട്ട് എന്തിനെന്നറിയാതെ നീലുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഒരു പക്ഷെ തന്നെ ഇത്രത്തോളം മനസ്സിലാക്കാൻ ഇന്ദ്രന് കഴിയുന്നുണ്ടല്ലോ എന്ന് കരുതിയാവണം. ഇന്ദ്രൻ പറഞ്ഞതിന് മറുപടിയൊന്നും പറയാതെ നീലൂ ഇന്ദ്രന്റെ നെഞ്ചിലേക്ക് ഒന്ന് കൂടെ പറ്റി ചേർന്നിരുന്നു..... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story