ഇന്ദ്ര💙നീലം : ഭാഗം 25

Indraneelam

രചന: ഗോപിക

വീട്ടിൽ എത്തിയപ്പോൾ അവിടെ ചേച്ചി മാത്രമേ ഉണ്ടായിരുന്നുള്ളു..ചേച്ചി ഇപ്പോൾ ആളാകെ മാറി പോയി. അന്നത്തെ സംഭവത്തിന് ശേഷം അച്ചനോടും അമ്മയോടും എന്നോടും വഴക്കിനൊന്നും വരാറില്ല. സ്വന്തം അനിയത്തി അല്ലാഞ്ഞിട്ട് കൂടി എന്നോട് ഇപ്പോൾ വലിയ സ്നേഹമാണ്. ചേച്ചി.... ഞാൻ ഒരു തവണ വിളിച്ചപ്പോൾ ചേച്ചി കേട്ടില്ല. നിമി ചേച്ചി......... ഹാ....എന്താടി... ചേച്ചി ഇതേത് ലോകത്താ...ഞാൻ എത്ര പ്രാവശ്യം വിളിച്ചു... ഹാ. ഞാൻ എന്തൊക്കെയോ ആലോചിച്ച്... അമ്മയും അച്ചയും എവിടെ പോയതാ...? അവർ രണ്ടു പേരും കൂടെ അമ്പലത്തിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതാ... എപ്പോ വരും...?? വീണ്ടും ചേച്ചിയുടെ ഭാഗത്ത് നിന്നും മറുപടിയില്ല. ഞാൻ എഴുന്നേറ്റ് പോയി ചേച്ചീടെ മുഖത്തിന് നേരെ കൈ വീശി കാണിച്ചപ്പോൾ അവൾ ഞെട്ടി എന്നെ നോക്കി. ചേച്ചി....ഇത് എന്താ ഇങ്ങനെ ആലോചിച്ചു കൂട്ടണെ...?

അത്...നീലൂ....റോയ് വിളിച്ചിരുന്നു. വളരെ കുറ്റബോധത്തോടെയാ സംസാരിച്ചേ... തെറ്റുകളൊക്കെ ഏറ്റ് പറഞ്ഞ് എന്നോട് മാപ്പ് ചോദിച്ചു. തെറ്റ് തിരുത്താൻ ഒരു അവസരം തരുമോന്ന് ചോദിച്ചു. എന്നിട്ട് ചേച്ചി എന്ത് പറഞ്ഞു...? ഞാൻ എന്ത് പറയാൻ...പെട്ടന്നുള്ള ദേഷ്യത്തിന് ഞാൻ അവനെ വായിൽ തോന്നിയ ചീത്തയൊക്കെ വിളിച്ചു.എന്നിട്ട് ഫോണും കട്ട് ചെയ്തു. ഇനിയും അവൻ ഈ ചോദ്യം ചോദിച്ചാൽ എന്ത് മറുപടി പറയും...? എന്തായാലും ഞാനൊരിക്കലും ഒരു പോസറ്റിവ് മറുപടി പറയില്ല. കാരണം ഞാനവനെ മറ്റാരേക്കാളും വിശ്വസിച്ചിരുന്നതാ പക്ഷെ അവനെന്റെ പ്രതീയക്ഷകളെല്ലാം പാടെ തകർത്തു. നീ കേട്ടിട്ടില്ലേ നീലൂ..,ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്ന്... റോയ് ഇതൊക്കെ ആത്മാർത്ഥതയോടെ പറഞ്ഞതാണെങ്കിലോ...?

ഒരിക്കലും അങ്ങനെ ആവാൻ വഴിയില്ല.അവന്റെ യഥാർത്ഥ മുഖം ഞാൻ ഒരിക്കൽ കണ്ടതാണ്. ചേച്ചിക്കറിയാത്ത ചില കാര്യങ്ങൾ കൂടി ഇതിനിടയിൽ നടന്നിരുന്നു. സംശയത്തോടെ എന്നെ നോക്കുന്ന ചേച്ചിയോട് ഇന്ദ്രന്റെ കാര്യവും റോയിയുടെ കാര്യവും എല്ലാം തുറന്ന് പറഞ്ഞു. ഇനി എല്ലാം തീരുമാനിക്കേണ്ടത് ചേച്ചിയാ... അവന് തെറ്റ് തിരുത്താൻ ഒരു അവസരം കൊടുക്കണോ വേണ്ടയോ എന്നത്. ഞാൻ പറഞ്ഞപ്പോൾ ചേച്ചി തിരിച്ചൊന്നും പറഞ്ഞില്ല. അതുകൊണ്ട് അവൾക്ക് അതിൽ താൽപര്യമില്ലെന്ന് എനിക്കും മനസിലായി. അപ്പോഴേക്കും അച്ഛനും അമ്മയും വന്നു. അതുകൊണ്ട് ഞങ്ങൾ ആ സംഭാഷണം അവിടെ വച്ച് തന്നെ അവസാനിപ്പിച്ചു 💞___________💞 എന്റെ അമ്മയെ കുറിച്ചുള്ള കാര്യങ്ങൾ എല്ലാം അറിയണം എന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഞാൻ അച്ഛന്റെ മുറിയിലേക്ക് പോയത്. അച്ഛൻ കസേരയിൽ ചാരിയിരുന്ന് എന്തോ ഗഹനമായ ചിന്തയിലായിരുന്നു. അച്ഛാ.... ഞാൻ വിളിച്ചപ്പോൾ എഴുന്നേറ്റ് എന്നോട് അടുത്ത് വന്നിരിക്കാൻ പറഞ്ഞു.

മോളിപ്പോ എന്താ പറയാൻ വന്നതെന്ന് അച്ഛനറിയാം. ഇനിയും എല്ലാം മോളിൽ നിന്ന് മറച്ചു വയ്ക്കുന്നതിൽ അർത്ഥമില്ല. ഞാൻ അത്ഭുതത്തോടെ അച്ഛനെ നോക്കി. എത്ര പെട്ടെന്നാണ് അച്ഛൻ എന്റെ മനസ്സ് വായിക്കുന്നത്. എത്ര പ്രശ്നങ്ങൾ ഉണ്ടെങ്കിലും അച്ഛൻ കൂടെയുണ്ടെങ്കിൽ കിട്ടുന്ന ആത്മവിശ്വാസവും ധൈര്യവും ഒന്ന് വേറെ തന്നെയാണ്‌. ഇതിനെ കുറിച്ച് അന്വേഷിക്കാൻ ആണ് അച്ഛനും അമ്മയും ഇന്ന് പോയത്... തെക്കേടത്തു തറവാട്ടിലെ രാമചന്ദ്രന്റെയും രാധികയുടെയും മകളാണ് നീ...രാമചന്ദ്രൻ ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷെ രാധിക ഇന്നും ജീവിച്ചിരിപ്പുണ്ട്.മറ്റൊരാളുടെ ഭാര്യയായി.. അവരുടെ ഇപ്പോഴത്തെ ഭർത്താവിനെ നിനക്കറിയും ഇന്ദ്ര കണ്സ്‌ട്രക്ഷന്റെ ഓണർ വിശ്വനാഥൻ. അച്ഛന്റെ വാക്കുകൾ എനിക്കൊരു ഷോക്കായിരുന്നു. ഇന്ദ്രന്റെ അച്ഛന്റെ ഭാര്യ ആണോ എന്റെ അമ്മ. കൂടുതലൊന്നും എനിക്കറിയില്ല മോളെ വിശ്വനും രാധികയ്ക്കും ഇടയിൽ ഇപ്പോഴും എന്തൊക്കെയോ ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്നുണ്ട്.

എന്റെ ഒരു ഊഹം അനുസരിച്ച് അവർ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്. അച്ഛൻ ബാക്കി പറയുന്നത് കേൾക്കാൻ നിൽക്കാതെ ഞാൻ റൂമിലേക്ക് പോയി. ഇന്ദ്രൻ പറഞ്ഞത് വച്ച് നോക്കുമ്പോൾ അവന്റെ അമ്മയും അച്ഛനും തമ്മിൽ പിരിയാൻ കാരണം എന്റെ അമ്മയാണ്. അത്രയ്ക്ക് വൃത്തികെട്ട ഒരു സ്ത്രീ ആണോ അവർ...? സ്വന്തം ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുത്ത് അവരോടൊപ്പം ജീവിക്കാൻ.... ഛെ... അവൾക്ക് രാധികയോട് അടക്കാൻ ആവാത്ത ദേഷ്യം തോന്നി. 💞__________💞 ഇതേ സമയം ഇന്ദ്രൻ രേണുകയുടെ അടുത്തായിരുന്നു. എന്നും രാത്രി അന്ന് നടന്ന സംഭവങ്ങളൊക്കെ ഇന്ദ്രൻ അവളോട് പറയാറുണ്ട്. ചിലപ്പോ അവളതൊന്നും കേൾക്കുന്നു പോലും ഉണ്ടാവില്ല. എങ്കിലും ഇന്ദ്രൻ എല്ലാം പറയും. അവന്റെ ഒരു മനസമാധാനത്തിന് വേണ്ടി... ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് രേണുകയുടെ അവസ്ഥയ്ക്ക് പുരോഗതി ഉണ്ടെന്നാണ്. ഇപ്പോൾ പഴയ പോലെ അത്ര പെട്ടെന്ന് വയലന്റ് ആവാറില്ല.

അത് ഒരു കണക്കിന് പ്രതീക്ഷയ്ക്ക് വക ഉണ്ടാക്കുന്നതാണ്. എത്രയും പെട്ടെന്ന് തന്റെ പഴയ അമ്മയെ തിരിച്ചു കിട്ടണമെന്ന ആഗ്രഹം മാത്രമേ അവനുണ്ടായിരുന്നുള്ളൂ... 💞___________💞 പിറ്റേന്ന് ഇന്ദ്രൻ വരുന്നതും കാത്ത് ഇരിക്കുകയായിരുന്നു നീലൂ. അവനോട് എത്രയും പെട്ടെന്ന് സത്യങ്ങളെല്ലാം തുറന്ന് പറയണമെന്ന് അവൾക്ക് തോന്നി. ഓരോ ദിവസം കഴിയുന്തോറും പ്രശ്നങ്ങൾ കൂടി വരികയാണ്. ഇന്ദ്രന്റെ ബുള്ളറ്റ് ഗേറ്റ് കടന്ന് വരുന്നത് കണ്ട ഉടനെ അവൾ അവിടേക്ക് ഓടി... ഡി.... നിനക്ക് നടന്നു വരാൻ അറിയില്ലേ...എപ്പഴും എന്തിനാ ഇങ്ങനെ ഓടുന്നത്... ഇന്ദ്രാ... നീ പറഞ്ഞത് ശരിയാ..പറയാൻ ഉള്ളതൊക്കെ പറഞ്ഞു തന്നെ തീർക്കണം. എനിക്കെല്ലാം നിന്നോട് തുറന്ന് പറയണം ഇന്ന് തന്നെ... അവളുടെ വെപ്രാളത്തോടെയുള്ള സംസാരം കേട്ടപ്പോഴേ കാര്യം അല്പം സീരിയസ് ആണെന്ന് അവന് മനസ്സിലായി.

ഉടനെ അവൻ അവളെയും കൂട്ടി ആളൊഴിഞ്ഞ ഒരിടത്തേക്ക് നടന്നു. ഇന്ദ്രാ... ഞാൻ എല്ലാം പറഞ്ഞു കഴിയുമ്പോൾ എന്നെ ഉപേക്ഷിച്ചു പോവില്ലെന്ന് നീ എനിക്ക് വാക്ക് തരണം. എന്താടി ഇത്...ഇനി ഒന്നിന്റെ പേരിലും നിന്നെ ഉപേക്ഷിക്കില്ലെന്ന് ഇന്നലെ ഞാൻ പറഞ്ഞതല്ലേ..എന്നിട്ടും നിനക്ക് വിശ്വാസമായില്ലെങ്കിൽ ഞാൻ വീണ്ടും പറയുന്നു നീ അല്ലാതെ മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. ഇനി പറയ്...എന്താ നിനക്കിത്ര സങ്കടം... അവളുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ഇന്ദ്രൻ ചോദിച്ചു. നീലൂ ഇന്ദ്രനെ കെട്ടി പിടിച്ച് അവന്റെ നെഞ്ചിൽ ചാരി കിടന്നുകൊണ്ട് സത്യങ്ങളെല്ലാം അവനോട് പറഞ്ഞു.രാധികയുടെ കാര്യം ഉൾപ്പടെ....

എനിക്ക് ആരും ഇല്ല ഇന്ദ്രാ...എന്റെ അമ്മ ചീത്തയാ...നിന്റെ ജീവിതം തകരാൻ പോലും കാരണം എന്റെ അമ്മയാ... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒന്നും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ഇന്ദ്രൻ. വിശ്വൻ നല്ലവൻ ആണെന്ന് ഇപ്പോഴും അവൻ കരുതുന്നില്ല. ഇത്രയും നാൾ താൻ കരുതിയത് ആ സ്ത്രീ അയാളുടെ ചതിയിൽ വീണു പോയതായിരിക്കും എന്നാണ്..പക്ഷേ സത്യം അതല്ലേ... രാധിക കാരണം ആണോ അയാൾ എന്റെ അമ്മയെ ഉപേക്ഷിച്ചത്...? ഉത്തരം കിട്ടാത്ത നൂറു കണക്കിന് ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉയർന്നു. ആരോടൊക്കെയോ ഉള്ള ദേഷ്യത്തിന് തന്റെ നെഞ്ചിൽ വീണ് പൊട്ടിക്കരയുന്ന നീലുവിനെ ഒന്ന് ആശ്വസിപ്പിക്കുക കൂടി ചെയ്യാതെ അവനിൽ നിന്ന് അവളെ അടർത്തി മാറ്റിക്കൊണ്ട് എഴുന്നേറ്റു........ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story