ഇന്ദ്ര💙നീലം : ഭാഗം 26

Indraneelam

രചന: ഗോപിക

 ഇന്ദ്രാ... നിനക്കിപ്പോൾ എന്നോടും വെറുപ്പാണോ... നീലൂ വിതുമ്പലോടെ ചോദിച്ചു. അപ്പോഴാണ് അവൻ അവളടുത്തുണ്ടല്ലോ എന്ന കാര്യം ഓര്മിച്ചത് പോലും.എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മനസ്സാകെ മരവിച്ചു പോയിരുന്നു. അതാണ് അവളെ ഒന്ന് ആശ്വസിപ്പിക്കുക കൂടി ചെയ്യാതെ എഴുന്നേറ്റു പോകാൻ ഒരുങ്ങിയത്.... നീലൂ...എനിക്ക് നിന്നോട് ഒരു തരി പോലും ദേഷ്യം തോന്നുന്നില്ല. പിന്നെയല്ലേ വെറുപ്പ്...ഞാൻ നിനക്ക് തന്ന വാക്കിന് ഒരു മാറ്റവും ഉണ്ടാവാൻ പോകുന്നില്ല. തിരിഞ്ഞു നിന്ന് നീലുവിന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചുകൊണ്ട് ഇന്ദ്രൻ പറഞ്ഞു. അവന്റെ ഓരോ വാക്കും പുകഞ്ഞു കൊണ്ടിരിക്കുന്ന നീളുവിന്റെ മനസ്സിനെ തണുപ്പിക്കാൻ പാകത്തിന് ഉള്ളതായിരുന്നു. രണ്ടുപേരുടെയും മാനസികാവസ്ഥ ശരിയല്ല എന്നറിയാവുന്നത് കൊണ്ട് ഒരു റിലാക്സേഷൻ വേണ്ടി ഇന്ദ്രൻ നീലുവിനെയും കൂട്ടി ബീച്ചിലേക്ക് പോയി...

ആർത്തിരമ്പുന്ന തിരമാലകളെയും നോക്കി കുറെ നേരം അവരങ്ങനെ ഇരുന്നു. ആ തിരമാലകളെ പോലെ കലുഷിതമായിരുന്നു അവരുടെ മനസ്സും.. കുറെ നേരത്തിനൊടുവിൽ അവരുടെ മനസ്സൽപം ശാന്തമായതിന് ശേഷം അവർ അവിടെ നിന്നും എഴുന്നേറ്റു... ഇന്ദ്രൻ അപ്പോഴേക്കും മനസ്സിൽ എന്തൊക്കെയോ കാര്യങ്ങൾ തീരുമാനിച്ചുറപ്പിചിരുന്നു. നീലുവിനെ അവളുടെ വീട്ടിൽ കൊണ്ട് വിട്ടതിനു ശേഷം അവൻ നേരെ പോയത് വിശ്വനാഥന്റെ വീട്ടിലേക്കാണ്. പടി കടന്ന് കയറി വരുന്ന ഇന്ദ്രനെ കോലായിൽ നിൽക്കുന്ന വിശ്വനാഥന്റെ പെങ്ങൾ സുമിത്ര അത്ഭുതത്തോടെ നോക്കി. കാരണം ഓർമ വച്ചതിൽ പിന്നെ ആദ്യമായിട്ടായിരുന്നു അവൻ അവിടേക്ക് പോകുന്നത്. എന്നും അവിടെയുള്ളവരെയെല്ലാം വെറുപ്പോടെ മാത്രമേ അവൻ നോക്കിയിട്ടുള്ളൂ...വഴിയിൽ വച്ച് കണ്ടാൽ പോലും വാ തുറന്ന് ഒരക്ഷരം സംസാരിക്കാറില്ല.

മോനെ..ഇന്ദ്രാ... അവരോടി ചെന്ന് അവന്റെ മുഖത്തും മുടിയിഴകളിലും തലോടി. ഇന്ദ്രൻ ഒന്നും പ്രതികരിക്കാതെ നിൽക്കുകയായിരുന്നു. വത്സല്യത്തോടെയുള്ള അവരുടെ പ്രവൃത്തി കണ്ട് ഉള്ളിൽ അല്പം അമർഷം ഉണ്ടെങ്കിലും കൈ തട്ടി മാറ്റാൻ അവന് തോന്നിയില്ല. വിവാഹം കഴിക്കാത്ത സൂചിത്രയ്ക്ക് ഇന്ദ്രൻ സ്വന്തം മകൻ തന്നെ ആയിരുന്നു. ജനിച്ചു വീണ ഇന്ദ്രനെ ഏറ്റു വാങ്ങിയത് തന്നെ ആ കൈകളിലായിരുന്നു. വല്യമ്മേ...ഞാൻ മനസ്സ് മാറി വന്നതൊന്നുമല്ല. ഇവിടെ ഉള്ളവരെ കുറിച്ച് ചില കാര്യങ്ങൾ അറിയാൻ വേണ്ടി വന്നതാണ്... അവൻ വല്യമ്മേ എന്ന് വിളിച്ചത് കേട്ട് ആദ്യം ഉള്ളം തുടിച്ചെങ്കിലും പിന്നെ അവന്റെ ചോദ്യത്തിന്റെ ഗൗരവം മനസ്സിലാക്കി അവർ ചോദിച്ചു..., എന്താ നിനക്കറിയണ്ടേ...? രാധിക എന്ന സ്ത്രീയുടെ നിർബന്ധത്തിന് വഴങ്ങി ആണോ വിശ്വനാഥൻ എന്റെ അമ്മയെ ഉപേക്ഷിച്ചത്..?

അവർക്ക് ഈ വിവാഹത്തിന് മുൻപ് മറ്റൊരു ഭർത്താവും അതിലൊരു കുഞ്ഞും ഉണ്ടായിരുന്നോ..? അവരെ ഒക്കെ ഉപേക്ഷിച്ച് വിശ്വനാഥനോടൊപ്പം ജീവിക്കാൻ ഇറങ്ങി വന്നതാണോ അവർ.. ? മനസ്സിലുള്ള ചോദ്യങ്ങളെല്ലാം അവൻ തുറന്ന് ചോദിച്ചു. ഇത്...ഇതെല്ലാം നീ എങ്ങെനെ അറിഞ്ഞു...? എത്ര സമർഥമായി ഒളിപ്പിച്ചു വച്ചാലും സത്യം ഒരുനാൾ മറ നീക്കി പുറത്തു വരും...അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. യാതൊരു മനസാക്ഷി കുത്തുമില്ലാതെ അവർ ഉപേക്ഷിച്ച ചോര കുഞ്ഞ് ഇന്ന് ജീവിച്ചിരിപ്പുണ്ട്. ഇന്ദ്രന്റെ പിറകിൽ ഇതെല്ലാം കേട്ട് നിൽക്കുന്ന രാധികയെ കണ്ട് സുചിത്ര ഒന്ന് പകച്ചു. ഇന്ദ്രൻ തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് പിറകിൽ ഉള്ള ആളെ കണ്ടിരുന്നില്ല. എന്റെ കുഞ്ഞ്.. അവളിന്ന് ജീവനോടെ ഉണ്ടോ...? എവിടെയാ അവള്...? ഇന്ദ്രന്റെ മുന്നിലേക്ക് പാഞ്ഞു ചെന്ന് രാധിക ചോദിച്ചു. ആ കണ്ണുകളിൽ തെളിഞ്ഞ ഭാവം തിരിച്ചറിയാൻ ആവാതെ ഇന്ദ്രനും സുചിത്രയും നിന്നു. എനിക്ക്...എനിക്കെന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പറ്റോ...? പറ്റില്ല.

ഒരു ദാക്ഷിണ്യവുമില്ലാതെ ഉപേക്ഷിച്ചു പോയതല്ലേ...പിന്നെ എന്താ ഇപ്പൊ അങ്ങനെ ഒരാഗ്രഹം. ഇന്ദ്രന്റെ ഓരോ വാക്കുകളും കൂരമ്പു പോലെ രാധികയുടെ ഹൃദയത്തിലേക്ക് കുത്തി കയറി. ഈ കുറ്റപ്പെടുത്തലുകൾക്കൊക്കെ താൻ അർഹയാണെന്ന ഉത്തമ ബോധ്യം അവർക്കുണ്ടായിരുന്നു. ഇനിയും എന്തോ പറയാൻ തുടങ്ങിയ ഇന്ദ്രനെ സുചിത്ര തടഞ്ഞു. മതി ഇന്ദ്രാ... കാര്യങ്ങളുടെ സത്യാവസ്ഥ അറിയാതെ ഇനിയും നീ അവളെ കുറ്റപ്പെടുത്തി സംസാരിക്കേണ്ട. പക്വത ഇല്ലാത്ത പ്രായത്തിൽ ചെയ്തു പോയ തെറ്റിനെ കുറിച്ചോർത്ത് അവളിപ്പോൾ തന്നെ ആവശ്യത്തിലധികം നീറി പുകയുന്നുണ്ട്. ഒരു താക്കീത് എന്നോണം സുചിത്ര പറഞ്ഞു നിർത്തി. ഇന്ദ്രൻ ദേഷ്യത്തോടെ സൂചിത്രയെയും രാധികയെയും ഒന്ന് മാറി മാറി നോക്കി അവിടെ നിന്നും ഇറങ്ങി പോന്നു... സൂചിത്രയോട് എല്ലാം ചോദിച്ചു മനസിലാക്കണം എന്ന് കരുതിയാണ് ഇന്ദ്രൻ അവിടേക്ക് ചെന്നത്. പക്ഷെ രാധികയെ കണ്ടപ്പോൾ അവനൊന്നും ചോദിക്കാൻ തോന്നിയില്ല. ആരാണ് ശരി ആരാണ് തെറ്റ് എന്ന സംശയം അപ്പോഴും ബാക്കി നിന്നു.

അമ്മയോട് ചെയ്ത ഉപദ്രവങ്ങൾ ആലോചിക്കുമ്പോൾ വിശ്വനെ ഒരിക്കലും പൂർണമായി വിശ്വസിക്കാൻ കഴിയില്ല. അത്രയ്ക്ക് ക്രൂരൻ ആണ് അയാൾ.. രാധികയെ കാണുമ്പോൾ ആ അമ്മയുടെ കണ്ണുനീർ കാണുമ്പോൾ അവർ ആണ് തെറ്റുകാരി എന്ന് വിശ്വസിക്കാനും കഴിയുന്നില്ല. മറ്റാർക്കും അറിയാത്ത എന്തോ ഒന്ന് വിശ്വന്റെയും രാധികയുടെയും ഇടയിൽ സംഭവിച്ചിട്ടുണ്ട്. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ഒന്നും മനസിലാക്കാൻ കഴിയാത്തതിന്റെ നിരാശയിൽ ഇന്ദ്രൻ തിരികെ വീട്ടിലേക്ക് പോയി... 💞__________💞 എല്ലാം ഇന്ദ്രനോട് തുറന്നു പറഞ്ഞപ്പോൾ നീലുവിന് മനസ്സിൽ നിന്നും ഒരു വലിയ ഭാരം ഒഴിഞ്ഞു പോയത് പോലെ തോന്നി. ഇത്രയും നാൾ എല്ലാം അറിഞ്ഞാൽ ഇന്ദ്രൻ എങ്ങനെ പ്രതികരിക്കും എന്നോർത്തുള്ള ടെൻഷൻ ആയിരുന്നു. ഓരോന്ന് ആലോചിച്ച് റൂമിൽ ഇരിക്കുമ്പോഴാണ് നിമി അവിടേക്ക് വന്നത്. നീലൂ...നീ ഇന്നെന്താ നേരത്തെ വന്നത്...?ക്ലാസ്സിൽ കയറിയില്ലേ...? അത്...അത് പിന്നെ നല്ല സുഖം ഇല്ലായിരുന്നു. തലവേദന. നീലൂ ഒരു കള്ളം പറഞ്ഞു. നിന്നെ ഇവിടെ കൊണ്ടു വിട്ട പയ്യൻ ഏതാ...

നീ പറഞ്ഞ ഇന്ദ്രജിത്ത് ആണോ അത്....? നീലൂ മറുപടി ഒന്നും പറയാതെ തലകുനിച്ചു നിന്നു. അന്ന് ഇതിനെ കുറിച്ചൊന്നും ചോദിക്കാതിരുന്നത് ഞാൻ അതിന് പറ്റിയ മാനസികാവസ്ഥയിൽ അല്ലാതിരുന്നത് കൊണ്ടാണ്. നീ അവനെ കുറിച്ച് എല്ലാം അറിഞ്ഞിട്ടാണോ ഇങ്ങനെ ഒരു ബന്ധത്തിന് മുതിർന്നത്...? ഇവനും റോയിയെ പോലെ അല്ലെന്ന് എന്താ ഉറപ്പ്...? അല്ല ചേച്ചി..ഇന്ദ്രനെ റോയിയുമായി താരതമ്യം ചെയ്യണ്ട. അവനെ എനിക്ക് നന്നായി അറിയാം. ഒരിക്കലും ചതിക്കില്ല. ഹം...എന്റെ അവസ്ഥ നിനക്ക് വരേണ്ടെന്ന് കരുതി പറഞ്ഞതാണ്.ഇനി എല്ലാം നിന്റെ ഇഷ്ടം. നിനക്ക് അവനെ ഇത്രയ്ക്ക് വിശ്വാസം ആണെങ്കിൽ ഞാൻ എതിര് നിൽക്കുന്നില്ല. പിന്നെ ചെയ്തു പോയതിനെ കുറിച്ച് ദുഃഖിച്ചിട്ട് കാര്യമില്ല. ഇത്രയും പറഞ്ഞിട്ട് ചേച്ചി മുറി വിട്ട് പോയി.ഇന്ദ്രൻ എന്നെ ചതിക്കില്ല.അതെനിക്ക് നന്നായിട്ട് അറിയാം.അതുകൊണ്ട് ചേച്ചി പറഞ്ഞപ്പോൾ അവൻ്റെ കാര്യത്തിൽ എനിക്കൊരു പേടിയും തോന്നിയില്ല. 💞_________💞

കുറച്ച് കഴിയുമ്പോഴേക്കും അച്ഛൻ വീട്ടിലേക്ക് വന്നു. പതിവിലും ഗൗരവം ഉണ്ട് മുഖത്ത്... ഞാൻ നോക്കി ചിരിച്ചപ്പോൾ തിരിച്ചൊന്ന് പുഞ്ചിരിക്കുക പോലും ചെയ്യാതെ കനപ്പിച്ചൊന്ന് നോക്കി. " നീ എന്താ ഇന്ന് നേരത്തെ...? കോളേജിൽ പോയില്ലേ...? " പോയി...പക്ഷെ വേഗം തിരിച്ചു വന്നു. തലവേദന ആയിട്ട്... തലവേദന ആയതുകൊണ്ടാണോ ഏതോ ഒരു ഗുണ്ടയുടെ ഒപ്പം ബീച്ചിൽ കറങ്ങാൻ പോയത്...😡 ദേഷ്യത്തോടെയുള്ള അച്ഛന്റെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി. നിമിഷ ഒരുത്തന്റെ കൂടെ പോയപ്പോൾ ഞങ്ങൾ അനുഭവിച്ച ദുഃഖം നീ കണ്ടതല്ലേ...എന്നിട്ടാണോ നീയും ഇങ്ങനെ...? അത് ചോദിക്കുമ്പോൾ അച്ഛന്റെ ശബ്ദം ഇടറിയിരുന്നു. എത്ര വിഷമം വന്നാലും വീറോടെ പിടിച്ചു നിൽക്കുന്ന അച്ഛൻ ഇന്നിങ്ങനെ നിസ്സഹായനായി...അത് കാണ്കെ എന്റെ കണ്ണുകളും നിറഞ്ഞു വന്നു. അച്ഛാ...സോറി അച്ഛാ...😔 നിങ്ങളെ വിഷമിപ്പിക്കാൻ വേണ്ടി ചെയ്തതല്ല. അച്ഛൻ കരുതണ പോലെ അവൻ ഒരു ഗുണ്ടയൊന്നും അല്ല. അച്ഛന്റെ സുഹൃത്ത് വിശ്വനാഥന്റെ മകൻ ആണ് ഇന്ദ്രജിത്ത്...

ഞാൻ പറഞ്ഞത് കേട്ട് അച്ഛനും ഒന്ന് ഞെട്ടിയെന്ന് തോന്നുന്നു. വിശ്വൻ സാറിന്റെ മകനോ...? വിശ്വനാഥന്റെ മകൻ എന്ന് പറയുമ്പോൾ അവൻ നിന്റെ സഹോദരൻ അല്ലെ..? അല്ല അച്ഛാ... ഇന്ദ്രന്റെ 'അമ്മ രേണുക ആണ്. രാധിക അല്ല. വിശ്വനാഥൻ നിങ്ങളൊക്കെ വിചാരിക്കുന്നത് പോലെ അത്ര നല്ല മനുഷ്യൻ ഒന്നും അല്ല. മറ്റൊരു ഭാര്യ ഉണ്ട് അയാൾക്ക്. അയാളുടെ ഉപദ്രവം സഹിക്കാൻ ആവാതെ അവരിപ്പോൾ സമനില തെറ്റി കഴിയുകയാണ്. ആ സ്ത്രീയുടെ മകൻ ആണ് ഇന്ദ്രൻ. നീ എന്തൊക്കെയാ പറയണേ..ഇതൊന്നും ഒരിക്കലും നടക്കാൻ പോണില്ല. വിശ്വനെ എനിക്ക് നന്നായിട്ട് അറിയാം.അവന്റെ മനസ്സിൽ സ്വന്തം മകനെ കുറിച്ച് വളരെ വലിയ സ്വപ്നങ്ങൾ ആണ് ഉള്ളത്. അവന്റെ കമ്പനിയിലെ വെറുമൊരു സ്റ്റാഫിന്റെ മകൾ മാത്രം ആണ് നീ..ആ നിനക്ക് അവനെ കല്യാണം കഴിപ്പിച്ചു തരും എന്ന് തോന്നുന്നുണ്ടോ...? അതൊന്നും എനിക്കറിയില്ല അച്ഛാ...ആരൊക്കെ എതിർത്താലും ഇന്ദ്രൻ എന്നെ മാത്രമേ വിവാഹം കഴിക്കൂ...അതെനിക്ക് നന്നായി അറിയാം...

പക്ഷെ ഞാൻ ജീവിച്ചിരിക്കുമ്പോൾ അതിന് സമ്മതിക്കില്ല. എനിക്ക് വിശ്വൻ സാറിനോട് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട്. അങ്ങനെ ഒരാളോട് വിശ്വാസ വഞ്ചന കാണിക്കാൻ എന്നെ കൊണ്ട് കഴിയില്ല. അതുകൊണ്ട് എന്റെ മോള് അവനെ മറന്നേക്ക് എന്നെന്നേക്കുമായി... അച്ഛന്റെ സ്വരത്തിൽ നിന്നും അച്ഛൻ ആ വാക്ക് മാറ്റില്ല എന്നെനിക്ക് മനസ്സിലായിരുന്നു. ചേച്ചിയുടെ കാര്യത്തിൽ പോലും അച്ഛൻ ഇങ്ങനെ ഉറച്ച തീരുമാനം എടുത്തിരുന്നില്ല. ഇനി എന്ത് ചെയ്യണം എന്ന് എനിക്ക് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. ഇന്ദ്രനെ വിളിച്ചു പറഞ് അവനെ കൂടി വിഷമിപ്പിക്കേണ്ടെന്ന് കരുതി. ഓരോ പ്രശ്നങ്ങളും അവസാനിച്ചെന്ന് കരുതുമ്പോൾ വീണ്ടും പുതിയത് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.. 💞__________💞 പിറ്റേന്ന് രാവിലെ ഫോണ് റിങ് ചെയ്യുന്നത് കേട്ടാണ് ഇന്ദ്രൻ ഉണർന്നത്... പരിചയം ഇല്ലാത്ത നമ്പർ ആയിരുന്നു.

അവൻ ഫോൺ അറ്റൻഡ് ചെയ്തു. ഹലോ... ഹലോ... മോനെ ഇന്ദ്രാ... ഇത് ഞാൻ ആണ് സുചിത്ര. നിന്നോട് രാധികയ്ക്ക് എന്തൊക്കെയോ ചിലത് സംസാരിക്കാൻ ഉണ്ടെന്ന്...നിന്നെയൊന്ന് നേരിൽ കാണാൻ പറ്റുമോ എന്ന് ചോദിച്ചു. മകളെ കാണിച്ചു തരാൻ പറയാൻ ആണെങ്കിൽ പറ്റില്ലെന്ന് പറഞ്ഞേക്ക്... ഇത് അതിനൊന്നും അല്ല. നിന്റെ മനസിലെ സംശയങ്ങൾക്കൊക്കെ ഉത്തരം തരാൻ ആണ്.. വല്യമ്മ വീണ്ടും നിർബന്ധിച്ചപ്പോൾ പറ്റില്ലെന്ന് പറയാൻ തോന്നിയില്ല. ഹം...ഞാൻ എവിടെയാ വരേണ്ടത്...? ഒരു 8 മണി ആകുമ്പോൾ അമ്പലത്തിലേക്ക് വരാൻ കഴിയോ ..? ഞാൻ വരാം...എന്ന് പറഞ്ഞു ഫോണ് വച്ചു.. മനസിലെ സംശയങ്ങൾക്കെല്ലാം ഉത്തരം ലഭിക്കാൻ പോകുകയാണെന്ന് ഒരു തോന്നൽ.......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story