ഇന്ദ്ര💙നീലം : ഭാഗം 29

Indraneelam

രചന: ഗോപിക

ഇന്ദ്രൻ കാര്യങ്ങളെല്ലാം വിളിച്ചു പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. ഒരു നിമിഷമെങ്കിലും അമ്മയെ ഒരു മോശം സ്ത്രീയായി കരുതി പോയതിന് ഒരായിരം വട്ടം മനസിൽ മാപ്പ് പറഞ്ഞു. അമ്മയെ ഒന്ന് നേരിൽ കാണാനും ഇറുകെ പുണരാനും ഉള്ളം തുടിക്കുന്നുണ്ടായിരുന്നു. ഞാൻ ഉടനെ ഇന്ദ്രനെ ഫോൺ വിളിച്ചു. ഇന്ദ്രാ....☺ ഞാൻ ആവശ്യത്തിലധികം പതപ്പിച്ചുകൊണ്ട് അവനെ വിളിച്ചു. എന്താടി...🙄 അത്...അത് ഉണ്ടല്ലോ..എനിക്കില്ലേ...എനിക്കെ.എന്റെ അമ്മയെ കാണാൻ തോന്നുവാ.... ആണോ....അച്ചോടാ....എന്റെ കുഞ്ഞിക്ക് അമ്മയെ കാണാന് തോന്നുന്നുണ്ടോ...... മ്മ്...☺ എന്നാലേ അങ്ങനെ ഇപ്പം കാണണ്ട... ഇന്ദ്രൻ പറഞ്ഞു തുടങ്ങുന്നത് കേട്ടപ്പോൾ തോന്നി എന്നെ അവിടേക്ക് കൊണ്ടു പോകും എന്ന്...എന്നാൽ കാലമടൻ പറഞ്ഞത് കേട്ടോ...ദുഷ്ടൻ...😠 അല്ലെങ്കിലും എനിക്കറിയാം നിനക്കിപ്പോ എന്നോട് ഒരു സ്നേഹവും ഇല്ല. എന്നോട് ഇച്ചിരി എങ്കിലും ഇഷ്ടം ഉണ്ടേൽ നീ എനിക്ക് അമ്മയെ കാണിച്ചു തരുമായിരുന്നു...

ഞാൻ പരിഭവത്തോടെ പറഞ്ഞു. അതെല്ലാം ഒരു പുഞ്ചിരിയോടെ കേട്ട് നിൽക്കുവായിരുന്നു ഇന്ദ്രൻ.... എന്താ ഒന്നും പറയാത്തെ...? നീ നിന്റെ കംപ്ലൈൻറ് ഒക്കെ പറഞ്ഞു കഴിയട്ടെ എന്ന് കരുതി... പോ അവ്ടന്ന്...എനിക്ക് ഒരു കംപ്ലൈന്റും ഇല്ല. ഡി... നിന്നെ ഇപ്പോൾ തന്നെ വിളിച്ചിറക്കി അമ്മയെ കൊണ്ട് ചെന്ന് കാണിക്കണം എന്നുണ്ട്. പക്ഷെ അതിനു മുൻപ് എനിക്കിച്ചിരി പണി കൂടി ചെയ്യാനുണ്ട്. എന്ത് പണി....? അതെന്റെ മോള് ഇപ്പൊ അറിയണ്ട.ഒക്കെ കഴിഞ്ഞിട്ട് നിന്റെ അമ്മയെ ഞാൻ തന്നെ കൺ മുൻപിൽ കൊണ്ടു വന്ന് നിർത്തി തരും ഉറപ്പ്...പോരെ... അത് മതി. ഞാൻ സന്തോഷത്തോടെ ഫോൺ വച്ചു. അവൻ വാക്ക് പറഞ്ഞാൽ വാക്കാ...അതേനിക്കറിയാം. അവൾ സ്വയം പറഞ്ഞു. 💞__________💞 ഒന്ന് രണ്ട് ദിവസം കഴിഞ്ഞു. വിശ്വനാഥന്റെ പഴയ ദേഷ്യവും വാശിയുമൊക്കെ എങ്ങോ മറഞ്ഞു പോയിരുന്നു.

അയാൾ തന്നെ പോയി രേണുകയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു. ഇന്ദ്രനും ഇപ്പോൾ അവിടെ തന്നെയാണ് താമസം. രാധികയ്ക്ക് ഇനിയുള്ള കാലം എങ്കിലും മേലേടത്ത് തറവാട്ടിൽ ഭർത്താവിന്റെ ഓർമകളുമായി ജീവിക്കാനാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോൾ അവർക്ക് ആ വീട്ടിൽ അതിന് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്ത് കൊടുത്തു... എല്ലാവരും ഹാപ്പി.😍 💞__________💞 ഒരു ദിവസം നീലുവിനെ കൂട്ടി കോളേജിൽ നിന്ന് മടങ്ങുമ്പോഴാണ് അവിടെ ടെൻഷൻ അടിച്ചു നിൽക്കുന്ന അരുണിനെയും നയനയെയും കണ്ടത്... എന്താടാ...എന്ത് പറ്റി...?? രണ്ടാളുടെയും മുഖത്ത് ഒരു സങ്കടം... വണ്ടി അവർക്ക് അടുത്തായി ഒതുക്കി നിർത്തി ഞാൻ ചോദിച്ചു. ദാ... ഇവളോട് തന്നെ ചോദിക്ക്... അരുൺ നയനയെ ചൂണ്ടി കൊണ്ട് പറഞ്ഞു. എന്താ നയന...എന്തെങ്കിലും പ്രശ്നം ഉണ്ടോ...? നീലൂ ചോദിച്ചു.

എനിക്ക് വീട്ടിൽ വേറെ കല്യാണം ആലോചിച്ചു തുടങ്ങി അവനോട് വീട്ടിൽ വന്ന് ചോദിക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല. ഡാ.... നീ എന്തിനാടാ ഇവളെ ഇങ്ങനെ വിഷമിപ്പിക്കുന്നെ...? നിനക്ക് ഇവളുടെ വീട്ടിൽ പോയി ഒന്ന് സംസാരിച്ചൂടെ... ടാ...എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. സ്വന്തമായി ഒരു ജോലി പോലും ഇല്ലാതെ ഞാൻ എങ്ങെനെയാടാ... അവൻ പറയുന്നതിലും കാര്യം ഉണ്ടെന്ന് ഇന്ദ്രന് തോന്നി. നീ വിഷമിക്കണ്ട. നമുക്ക് എല്ലാം ശരിയാക്കാം... ഇന്ദ്രൻ ആത്മവിശ്വാസത്തോടെ പറഞ്ഞു. അത് കേട്ടപ്പോൾ അവരുടെ മനസിലും നേരിയ ഒരാശ്വാസം തോന്നി. അവരെ ആശ്വസിപ്പിച്ചിട്ട് മടങ്ങുമ്പോൾ ഇന്ദ്രൻ വണ്ടി നീലുവിന്റെ വീട്ടിലേക്ക് അല്ലായിരുന്നു വിട്ടത്... അല്ല...ഇത് എവിടേക്കാ പോവണെ....?? ഒരു സ്ഥലത്തേക്ക്... ആ സ്ഥലത്തിന് പേരില്ലേ...?😒 അത് എത്തുമ്പോൾ അറിയാം അത് വരെ സർപ്രൈസ്...😉 ഓ... ആയിക്കോട്ടെ... പിന്നെ അവളൊന്നും പറയാതെ ഇന്ദ്രന്റെ തോളിലേക്ക് തല വച്ച് അവന്റെ വയറിലൂടെ ചുറ്റി പിടിച്ച് ഇരുന്നു. ഒരു പുഞ്ചിരിയോടെ ഇന്ദ്രൻ അവളെ റിയർ വ്യൂ മിററിലൂടെ നോക്കി.

ഇന്ദ്രൻ വണ്ടി നിർത്തിയത് പഴയൊരു ഓടിട്ട വീടിന്റെ മുന്പിലാണ്. ഇതാരുടെ വീടാ ഇന്ദ്രാ....? നീലൂ സംശയത്തോടെ ചോദിച്ചു. നീ കയറി വാ...നമുക്ക് വളരെ വളരെ വേണ്ടപ്പെട്ട ആളുടെ വീടാ... ഇന്ദ്രൻ അവളെയും വലിച്ചു കൊണ്ട് അകത്തേക്ക് കയറി. കോലായിലേക്ക് ഇറങ്ങി വന്ന ആളെ നീലൂ കണ്ണെടുക്കാതെ നോക്കി നിന്നു....പിന്നെ നോട്ടം ഇന്ദ്രനിലേക്ക് മാറ്റി... അവൻ ഒരു കള്ളച്ചിരിയോടെ നിൽക്കുവായിരുന്നു... അതേ...നീ ഇത്രയും നാൾ കാണാൻ കൊതിച്ചിരുന്ന ആൾ...ഇന്ദ്രൻ അവളുടെ ചെവിയിൽ പറഞ്ഞു. അമ്മ...!!! ഇരുവർക്കും പരസ്പരം മനസിലാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അമ്മേ....നീലൂ ഓടി ചെന്ന് അവരെ ഇറുകെ പുണർന്നു. അവർ തിരിച്ചും. രാധിക മോളെ ഒട്ടാകെ തൊട്ടും തലോടിയും നോക്കുകയായിരുന്നു. സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. അവർ അവളുടെ മുഖമാകെ ചുംബനം കൊണ്ട് മൂടി...

എല്ലാം ഒരു പുഞ്ചിരിയോടെ കണ്ട് നിൽക്കുകയായിരുന്നു ഇന്ദ്രൻ. അതുകണ്ട രാധിക അവനെയും അടുത്തേക്ക് വിളിച്ചു. കുറെ നേരം രാധികയോടൊപ്പം ചിലവഴിച്ചതിന് ശേഷം അവർ ഉണ്ടാക്കിയ ഭക്ഷണവും കഴിച്ചാണ് അവർ മടങ്ങിയത്. നീ അമ്മയോട് എന്നേം കൂട്ടി വരും എന്ന് നേരത്തേ പറഞ്ഞിരുന്നു ല്ലേ...? എന്നിട്ട് എന്നോട് മാത്രം പറഞ്ഞില്ല. ഇവിടേക്കാ വരണെന്ന്... അത് നിനക്ക് സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി അല്ലെ... ഉം...ആയിക്കോട്ടെ...ചേട്ടൻ വണ്ടി വിട്... 💞__________💞 പിറ്റേന്ന് രാവിലെ അരുണിനെയും കുത്തി പൊക്കി കോളേജിലേക്ക് എന്നും പറഞ്ഞു പുറപ്പെട്ടതാണ് ഇന്ദ്രൻ. ഡാ..... കോളേജിലേക്ക് എന്ന് പറഞ്ഞിട്ട് നീ ഇത് എവിടേക്കാ പോവുന്നെ...? എന്നും പോകുന്ന വഴിയിലൂടെ പോകാതെ മറ്റൊരു വഴിയിലൂടെ ഇന്ദ്രൻ പോകുന്നത് കണ്ടിട്ട് അരുൺ ചോദിച്ചു. പക്ഷെ ഇന്ദ്രൻ അരുണിനെയും കൂട്ടി പോയത് കോളേജിലേക്ക് അല്ലായിരുന്നു. മറ്റൊരിടത്തേക്കായിരുന്നു. വിശ്വനാഥനെ കാണാൻ... ഇന്ദ്രാ.... ഇതെന്തിനാ ഇവിടേക്ക് വന്നത്...? ഇത്...ഇതയാളുടെ വീടല്ലേ ആ വിശ്വനാഥന്റെ...

നീ എന്തിനാ എന്നെ ഇവിടേക്ക് കൂട്ടിവന്നത്...എനിക്കിയാളെ കാണുന്നത് പോലും വെറുപ്പ് ആണെന്ന് നിനക്കറിയില്ലേ... വർദ്ധിച്ച ദേഷ്യത്തോടെയായിരുന്നു അരുൺ അത് പറഞ്ഞത്. ദേഷ്യം കൊണ്ട് അവൻ വിറയ്ക്കുന്നുണ്ടായിരുന്നു... ടാ....അതൊക്കെ എനിക്കും അറിയാം..പക്ഷെ ഇങ്ങനെ കുറ്റപ്പെടുത്തുന്നതിന് മുൻപ് അച്ഛന്റെ ഭാഗം കൂടി കേൾക്കാനുള്ള ക്ഷമ നീ കാണിക്കണം. ഓഹ്....ഇപ്പൊ കാര്യങ്ങൾ ഇങ്ങനെ ആയോ...എന്നെക്കാൾ വെറുപ്പ് ആയിരുന്നല്ലോ നിനക്ക് അയാളോട്...പിന്നെന്താ പെട്ടെന്നൊരു അച്ഛൻ സ്നേഹം... ഡാ...നീ വിചാരിക്കുന്നത് പോലെ ഒന്നും അല്ല കാര്യങ്ങൾ. എനിക്കും അയാളോടുള്ള ദേഷ്യം പൂർണമായി മാറിയിട്ടൊന്നും ഇല്ല. പക്ഷെ അയാൾക്ക് പറയാനുള്ളത് കൂടി കേൾക്കാതെ നമ്മൾ ആരെയും വിലയിരുത്തരുത്... നീ വാ.....ഇന്ദ്രൻ നിർബന്ധിച്ച് അരുണിനെ അകത്തേക്ക് കൊണ്ടു പോയി......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story