ഇന്ദ്ര💙നീലം : ഭാഗം 3

Indraneelam

രചന: ഗോപിക

തട്ടി വിളിക്കാനായി അവളുടെ മുഖത്തിന്റെ നേരെ കൈ നീട്ടിയതും അവള് കണ്ണ് തുറന്ന് നോക്കിയതും ഒരുമിച്ചായിരുന്നു.... നിങ്ങള്....നിങ്ങളെന്നെ എന്ത് ചെയ്യാൻ പോവാ...? അവളുടെ സംസാരം കേട്ട് ഞാനവളെ തറപ്പിച്ച് നോക്കി... ഞാൻ നോക്കിയപ്പോൾ അവളല്പം പിന്നോട്ട് നീങ്ങി.ആ മുഖത്ത് എന്നോടുള്ള ഭയം എടുത്ത് കാണുന്നുണ്ടായിരുന്നു.. എങ്കിലും സർവ്വ ശക്തിയുമെടുത്ത് വീണ്ടും മുന്നോട്ട് ഇറങ്ങി ഓടാൻ നോക്കി.... ★_________★ കണ്ണ് തുറന്നപ്പോൾ എന്റെ മുഖത്തേക്ക് കൈ നീട്ടി നിൽക്കുന്ന അസുരനെയാണ് കാണുന്നത്... ഛെ ഇയാൾ ഇത്രയ്ക്ക് വൃത്തികെട്ടവനാണോ...? അവനെ തട്ടി മാറ്റി മുന്നോട്ട് ഓടാൻ നോക്കി... പക്ഷെ എത്ര ശ്രമിച്ചിട്ടും ഞാൻ നിന്ന സ്ഥലത്ത് നിന്നും ഒരിഞ്ച് പോലും നീങ്ങുന്നില്ല... നോക്കുമ്പോൾ എന്റെ ഷാളിന്റെ ഒരറ്റം അയാളുടെ കയ്യിലാണ്...അത് പിടിച്ച് തിരിക്കുന്നുണ്ട്..കൂടെ എൻറെ നേർക്കൊരു ദഹിപ്പിക്കുന്ന നോട്ടവും... അപ്പോഴാണ് കുറച്ച് സമയം മുന്നേ നടന്നതൊക്കെ ഞാൻ ആലോചിച്ചു നോക്കിയത്.. അസുരന്റെ സ്വഭാവം വച്ച് ഞാൻ ഇന്ന് ഉച്ച പോലും കാണൂല...അതിന് മുന്നേ എന്നെ തട്ടും...

പേടിച്ചിട്ട് എന്റെ കയ്യും കാലുമൊക്കെ വിറക്കാൻ തുടങ്ങി. ഒരു ധൈര്യത്തിന് ഞാനെന്റെ പാവാടയിൽ പിടി മുറുക്കി.. അവനെ നോക്കിയപ്പോൾ എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുകയാണ്... ഞാൻ നോക്കുന്നത് കണ്ടപ്പോൾ നോട്ടം മാറ്റി എന്റെ ഷാളിലുള്ള പിടി വിട്ടു.. അയാള് ക്ഷമിച്ചെന്ന് കരുതി ഞാൻ തിരിഞ്ഞു പോവാൻ നോക്കിയതും അയാൾ എന്റെ കയ്യിൽ കയറി പിടിച്ചു... എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ അവന്റെ മുഖത്ത്‌ ഒന്ന് പൊട്ടിച്ചുകൊണ്ട് ഞാൻ പ്രതികരിച്ചു... ഡോ....നീ ഇത്ര വൃത്തികേട്ടവൻ ആണെന്ന് എനിക്കറിയില്ലായിരുന്നു. നാട് റോഡിൽ വച്ച് ഒരു പെണ്കുട്ടിയെ ഹെൽമെറ്റ്‌ കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിക്കുക. കൂടാതെ ബോധം പോയ അവളെ ആൾ താമസം ഇല്ലാത്ത സ്ഥലത്തേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കാൻ ശ്രമിക്കുക.. ഇനിയും എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഈ നിലിമയുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് നീ അറിയും.... 2 ഡയലോഗും അടിച്ച് ആ വീടിന്റെ ഗേറ്റ് വരെ ഞാൻ സ്ലോ മോഷനിൽ നടന്നു. ഗേറ്റ് കടന്നതും പിന്നെ അങ്ങോട്ട് ഉസൈൻ ബോൾട്ടിനെ കവച്ചു വയ്ക്കുന്ന പ്രകടനമായിരുന്നു...

ആ പ്രകടനം ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു.. എന്റെ മുന്നിൽ നിൽക്കുന്ന കുറെയെണ്ണത്തിനെ കണ്ട് ഞാൻ പേടിയോടെ ഓരോ ചുവടുകളും പിന്നിലോട്ട് വച്ചു... വന്ന വഴി തിരിഞ്ഞോടുമ്പോൾ ഇത് വരെ ഉണ്ടായിരുന്ന എന്റെ പ്രകടനം വളരെ മോശമായിരുന്നെന്ന് തോന്നിയെനിക്ക്.. ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോൾ ചുവന്ന കണ്ണുകളോടെ അവരെനിക്ക് പിന്നാലെ ഒടുന്നുണ്ടായിരുന്നു... ഓടി ഓടി അവസാനം തട്ടി നിന്നത് ആരുടെയോ ദേഹത്ത് ആയിരുന്നു. പന പോലെ വളർന്ന ആ ആളെ കണ്ടതും ഞാൻ ഞെട്ടി. എന്റെ ജീവിതം സിനിമയോ സീരിയലോ ആയിരുന്നെങ്കിൽ രണ്ട് മൂന്ന് ഫ്ലാഷ് ലൈറ്റുകൾ എന്റെ മുഖത്ത് കൂടി കടന്നു പോയേനെ....😂 അപ്പോഴേക്കും എന്നെ പിന്തുടർന്ന് എത്തിയവർ ഞങ്ങൾക്ക് ചുറ്റും വളഞ്ഞിരുന്നു.... ഞാൻ പേടിയോടെ അസുരനെ നോക്കി... എന്താടി....? പട്ടി....🐕🐕

അപ്പോഴാണ് അവനും അത് ശ്രദ്ധിക്കുന്നത്. ഞങ്ങൾക്ക് ചുറ്റും കുരച്ചുകൊണ്ട്‌ നിൽക്കുന്ന കുറെ പട്ടികളെ... പുല്ല്....എന്നിട്ട് നീ എന്തിനാ ഇങ്ങോട്ട് കയറി വന്നേ..? അത്..പേടിച്ചിട്ട് ഓടിയപ്പോൾ അറിയാതെ കയറി പോയതാ... എങ്കിൽ നീ വാ...വന്നവഴി ഒന്നൂടെ തിരിഞ്ഞോടാം... അതും പറഞ്ഞ് എന്റെ കയ്യും പിടിച്ച് അവനും ഓടാൻ തുടങ്ങി... കുറച്ച് ദൂരം കഴിയുമ്പോഴേക്കും ഞാനാകെ തളർന്നിരുന്നു.. ഞാൻ പിന്നെ ഓടാനൊന്നും നിന്നില്ല.അവിടെ തന്നെ നിന്നു.. നീ എന്താ നിൽക്കുന്നത്...ആ പട്ടികളൊക്കെ ചേർന്ന് നമ്മളെ വലിച്ചു കീറണ്ട... എനിക്ക് ഇനി ഓടാനൊന്നും വയ്യ..കടിക്കുന്നുണ്ടെങ്കിൽ കടിക്കട്ടെ.. ഞാനത് പറഞ്ഞതും ഒരു പട്ടി ഞങ്ങളുടെ മേലേക്ക് ചാടി വീണു.... ഞാനതിനെ ഒരു വിധം തട്ടി മാറ്റി അടുത്തുണ്ടായിരുന്ന മരത്തിന്റെ മുകളിലേക്ക് കയറി... അവൻ അവിടെ നിന്ന് പട്ടിയുമായി മൽപ്പിടിത്തത്തിലായിരുന്നു.. മരത്തിലോട്ട് കയറാൻ ഞാൻ വിളിച്ചു പറഞ്ഞിട്ടും അവൻ അത് ശ്രദ്ധിക്കുന്നു കൂടിയില്ല... കുറെ നേരത്തെ ശ്രമത്തിനൊടുവിൽ അവൻ പട്ടികളെയെല്ലാം അവിടെ നിന്നോടിച്ചു.. അവന്റെ ദേഹത്തെല്ലാം മുറിവുകൾ ഉണ്ടായിരുന്നു. അത് കണ്ട് ഞാനും താഴേക്ക് ഇറങ്ങി വന്നു... വല്ല ആവശ്യവും ഉണ്ടായിരുന്നോ...

എന്നെ പോലെ ഏതെങ്കിലും മരത്തിന്റെ മണ്ടയിൽ കയറി കൂടായിരുന്നോ...?? അല്പം പരിഹാസത്തോടെ ഞാൻ ചോദിച്ചു.... നിന്നെ പോലെ വാനര ജന്മം അല്ല എന്റേത്...കണ്ട മരത്തിലൊക്കെ വലിഞ്ഞ് കയറാൻ..😠 മരം കയറാൻ അറിയില്ലെങ്കിൽ അത് പറഞ്ഞാൽ മതി അല്ലാതെ എന്നെ കുരങ്ങൻ ഒന്നും ആക്കാൻ നിൽക്കേണ്ട... നാട് വിറപ്പിക്കുന്ന ഗുണ്ട...എന്ത് ചെയ്താലും ആരും ചോദിക്കാനില്ലാത്തവൻ...പക്ഷെ ഒരു മരത്തിൽ കയറാൻ പോലും അറിയില്ല. തനോക്കെ എങ്ങെനെയാടോ ഒരു ഗുണ്ട ആയത്...? ശ്ശേ നാണക്കേട്... ഞാൻ കളിയാക്കി ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.. നിനക്ക് കാണിച്ചു തരണോ എങ്ങെനെയാ ആയതെന്ന്..? ഹം...പറയെടി... അതും പറഞ്ഞ് മീശ പിരിച്ചോണ്ട് എന്റെ അടുത്തേക്ക് നടന്ന് വരുന്ന അവനെ കണ്ടപ്പോൾ ഞാനൊന്ന് ഭയന്നു... വേ..വേണ്ട...എനിക്കറിയേണ്ട.... അങ്ങനെ പറഞ്ഞാലെങ്ങാനാ...

ഡൗട്ട് ഒക്കെ അപ്പപ്പോൾ തീർക്കണം എന്നും പറഞ്ഞ് എന്റെ ഇടുപ്പിലൂടെ കയ്യിട്ട് അവനോട് ചേർത്ത് നിർത്തി... ഞാനാകെ വിറക്കുന്നുണ്ടായിരുന്നു... അവന്റെ നിശ്വാസം എന്റെ ചെവിയിൽ വന്നു പതിക്കാൻ തുടങ്ങി... അവൻ പറയുന്നത് കേട്ട് എന്റെ കിളികളൊക്കെ പോയി.... ഇപ്പോ മനസ്സിലായില്ലേ ഞാൻ എങ്ങെനെയാ ഒരു ഗുണ്ട ആയതെന്ന്... എന്താ വീണ്ടും ഒരിക്കൽ കൂടി ഞാനതൊക്കെ ആവർത്തിക്കണോ..?? കള്ള നോട്ടത്തോടെയുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ പേടിയോടെ വേണ്ടെന്ന് തലയാട്ടി... കാരണം നാളെ ഒരു റേപ്പ് വിക്‌ടിം ആയി അറിയപ്പെടാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു... ഉം...നീ പോ...നിന്നെ ഞാൻ വെറുതെ വിട്ടെന്ന് കരുതണ്ട. നേരത്തെ എന്നെ തല്ലിയതിനും പട്ടികളെ കൊണ്ട് കടിപ്പിച്ചതിനുമുള്ള ശിക്ഷ ഉറപ്പായിട്ടും നിനക്ക് ഞാൻ തന്നിരിക്കും... ഈ ഇന്ദ്രജിത്ത് പറഞ്ഞതൊന്നും പാഴ് വാക്കായിട്ടില്ല...

പോകുന്ന വഴി ഞാൻ അവനെ ഒന്ന് കൂടി നോക്കി...ദേഹം മുഴുവൻ മുറിഞ്ഞ് ചോര ഒലിക്കുന്നുണ്ട്...പക്ഷെ അവനതൊന്നും മൈന്റ് ചെയ്യുന്നേയില്ല... എന്താ...പോവുന്നില്ലേ....? ഞാൻ നോക്കുന്നത് കണ്ട് അവൻ ചോദിച്ചു.. അത്...ഈ ബ്ലഡ്...മുറിഞ്ഞിട്ട്...ഇൻഫെക്ഷൻ...മരുന്ന് വയ്ക്കാൻ... ഞാനെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു... എനിക്കിതൊക്കെ ശീലാ....നീ പോ... പിന്നെ ഞാനൊന്നും പറയാൻ നിന്നില്ല. പെട്ടെന്ന് തന്നെ അവിടെ നിന്നും സ്ഥലം കാലിയാക്കി... പോകുന്ന വഴി ,എന്നെ തന്നെ നോക്കി നിൽക്കുന്ന അവനെ ഞാൻ ശ്രദ്ധിച്ചിരുന്നു... ◆__________◆ വീട്ടിൽ എത്തിയപ്പോഴേക്കും അവിടെ ചേച്ചി എത്തിയിട്ടുണ്ടായിരുന്നു. നീ വന്നോ...?ഇത്രയും നേരം എവിടെ പോയി കിടക്കുവായിരുന്നെടി...? ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. സ്വന്തം ചേച്ചി ആണെങ്കിലും അവൾക്കെന്നെ കാണുന്നതെ ഇഷ്ടമല്ല... ഞാനുമായിട്ട് നാലഞ്ച് വയസ് വ്യത്യാസമുണ്ട്..അവളുടെ ഇഷ്ടക്കേഡ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഓർമ വച്ച നാൾ മുതൽ തുടങ്ങിയതാ... ആവശ്യത്തിനും അനാവശ്യത്തിനും എന്നെ കുറ്റപ്പെടുത്തും..തല്ലും കുത്തും വേറെ...

ആദ്യമൊക്കെ എന്നെ ഉപദ്രവിക്കുമ്പോൾ അച്ഛനും അമ്മയും അവളെ ശിക്ഷിച്ചിരുന്നു. പിന്നെ എത്ര പറഞ്ഞിട്ടും കാര്യമില്ലെന്ന് കണ്ടപ്പോൾ ആ പരിപാടി അങ്ങ് നിർത്തി... അവളുടെ ബഹളം കേട്ട് അമ്മ ഹാളിലേക്ക് വന്നു... നീലൂ....മോളെ നിന്റെ നെറ്റിക്കെന്ത് പറ്റി...? ഇതെങ്ങെനെയാ മുറിഞ്ഞത്...?😟 ഒന്നൂല്ല അമ്മേ...അമ്പലത്തിൽ പോണ വഴി ഒന്ന് വീണതാ...ദേഹം മുഴുവൻ ചളി ആയി... തൽക്കാലം അമ്മയോട് കള്ളം പറഞ്ഞ് രക്ഷപ്പെട്ടു. ശരിക്കും വീണത് തന്നെയാണോ എന്ന് ചോദിക്കമ്മേ...ചിലപ്പൊ ഇവളുടെ കയ്യിലിരിപ്പ് വച്ച് ആരെങ്കിലും തല്ലി ഒടിച്ചതായിരിക്കും... ഒന്ന് മിണ്ടാതിരി നിമ്മി...കയ്യിലിരിപ്പ് കൊണ്ട്‌ തല്ല് വാങ്ങാൻ നിമിഷയല്ല നീലിമ... അല്ലെങ്കിലും നിങ്ങളുടെയൊക്കെ കണ്ണിൽ അവള് വല്യ പുണ്യാളത്തി ആണെന്ന് എനിക്കറിയാം...അതുകൊണ്ട്‌ ഞാനിനി ഒന്നും പറയാൻ വരുന്നില്ല. ഇവളുടെ ശരിക്കും സ്വഭാവം എന്താണെന്ന് നിങ്ങൾക്കൊക്കെ കുറച്ച് കഴിയുമ്പോൾ മനസ്സിലായിക്കോളും... നിമ്മി ചേച്ചിക്ക് എന്നോടുള്ള ദേഷ്യത്തിന്റെ കാരണം എന്താണെന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല.

പണ്ടേ കേൾക്കുന്നതാണെങ്കിലും ചേച്ചി വഴക്ക് പറയുമ്പോഴൊക്കെ എനിക്ക് വലിയ സങ്കടം ആണ്... മോളെ...നീലൂ...നീ അവള് പറയുന്നതൊന്നും മനസ്സിൽ വയ്‌ക്കേണ്ട. അവൾക്കങ്ങനെ ഒരു സ്വഭാവം ആയി പോയി.. നിന്റെ ചേച്ചി അല്ലെ എന്ന് കരുതി ക്ഷമിച്ചെക്ക്... ഇല്ല അമ്മേ...എനിക്ക് ചേച്ചിയോട് ഒരു ദേഷ്യവുമില്ല. ഒരു സങ്കടവുമില്ല. എന്റെ ചേച്ചിക്കല്ലാതെ മറ്റാർക്കാ എന്നെ വഴക്ക് പറയാനുള്ള അവകാശം..?? ഞാൻ പോയി കുളിച്ചിട്ടു വരാം... അമ്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കൂടുതൽ നേരം അവിടെ നിൽക്കാൻ തോന്നിയില്ല. ◆_________◆ അവളെയും പറഞ്ഞു വിട്ടിട്ട് നേരെ ഹോസ്പിറ്റലിലേക്ക് പോയി. മുറിവൊക്കെ ഡ്രസ് ചെയ്തു. എന്തോ വീട്ടിലേക്ക് പോവാൻ തോന്നിയില്ല. അവിടെ ചെന്നാലും എന്ത് പറ്റിയതാണെന്ന് ചോദിക്കാൻ പോലും ആരും ഇല്ല. മരിച്ചാൽ പോലും ആർക്കും ഒരു കുഴപ്പവുമില്ല. ഓരോന്ന് ആലോചിക്കുമ്പോൾ ആരോടോ ഉള്ള പക അവന്റെ കണ്ണുകളിൽ അഗ്നിയായി ആളിക്കത്തുന്നുണ്ടായിരുന്നു......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story