ഇന്ദ്ര💙നീലം : ഭാഗം 30

Indraneelam

രചന: ഗോപിക

 ഉമ്മറത്ത് നിൽക്കുന്ന വിശ്വനെ അരുൺ പകയോടെ നോക്കി. പക്ഷെ അപ്പോഴും അയാളുടെ മുഖത്ത് ശാന്ത ഭാവം ആയിരുന്നു. അരുൺ....അല്ലെ....? മറുപടിയൊന്നും പറയാതെ അരുൺ അയാളെ ഒന്ന് രൂക്ഷമായി നോക്കി. അറിയാം...ഞാൻ ഒടുപാട് തെറ്റുകൾ നിന്റെ കുടുംബത്തോട് ചെയ്ത് കൂട്ടിയിട്ടുണ്ട്. പണത്തിനോടുള്ള എന്റെ അമിതമായ ആർത്തി അതാണ് എന്നെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിച്ചത്. അതിന്റെ ദുരിതം അനുഭവിച്ചതൊക്കെ നീയാണെന്ന് എനിക്കറിയാം. ഈ തെറ്റുകളെല്ലാം എങ്ങനെ തിരുത്തണം എന്നെനിക്കറിയില്ല.എല്ലാത്തിനും മാപ്പ്... എന്റെ ഒരു മനസമാധാനത്തിന് വേണ്ടിയെങ്കിലും നീയിത് വാങ്ങണം. ഒരു ലെറ്റർ അരുണിന് നേരെ നീട്ടികൊണ്ട് വിശ്വനാഥൻ പറഞ്ഞു. അവൻ സംശയത്തോടെ ഇന്ദ്രനെ ഒന്ന് നോക്കിയിട്ട് വിശ്വന്റെ കയ്യിൽ നിന്നും അത് വാങ്ങി.

അതൊരു അപ്പോയിന്മെന്റ് ലെറ്റർ ആയിരുന്നു. ഇന്ദ്ര കണ്സ്ട്രക്ഷണിൽ തന്നെ അസിസ്റ്റന്റ് മാനേജർ ആയിട്ടുള്ള പോസ്റ്റ്... അനുഭവിച്ച കഷ്ടപാടുകൾക്ക് പകരം ആവില്ലെന്ന് അറിയാം. ഇത് ഒരു ഔദാര്യമായും കാണണ്ട. നീ ഈ ജോലി സ്വീകരിക്കണം. ഇന്ദ്രൻ കൂടെ നിര്ബന്ധിച്ചതോടെ അവൻ ആ ജോലിക്ക് വരാം എന്ന് സമ്മതിച്ചു. അവന് ആ സാഹചര്യത്തിൽ ഒരു ജോലി വളരെ അത്യാവശ്യം ആയിരുന്നു. തന്റെ ഈ കഷ്ടപാടുകൾക്ക് കാരണക്കാരൻ വിശ്വനാഥൻ മാത്രമല്ലല്ലോ...എന്റെ അച്ഛൻ എത്ര പേരുടെ കയ്യിൽ നിന്നും ഇതു പോലെ പണം വാങ്ങിയിട്ടുണ്ട്. ഒടുവിൽ വാങ്ങിയ പണം ഒക്കെ തിരികെ നൽകാൻ കഴിയാതെ വന്നപ്പോൾ അമ്മയെയും തീർത്താൽ തീരാത്ത കടങ്ങളും എന്നെ ഏല്പിച്ചിട്ട് ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു. അതിന് വിശ്വനാഥനെ മാത്രം പഴി ചാരിയിട്ട് കാര്യം ഇല്ലെന്ന് അവന് തോന്നി. കൂടുതൽ സമയം അവിടെ ചിലവഴിക്കാതെ അവർ അവിടെ നിന്നും ഇറങ്ങി ഓഫീസിലേക്ക് ചെന്ന് ജോയിൻ ചെയ്തു.റോയ്ക്കും അവിടെ തന്നെ നല്ലൊരു ജോലി ഏർപ്പാട് ആക്കിയിരുന്നു.

ആദ്യം വിസമ്മതിച്ചുവെങ്കിലും അവനെയും ഇന്ദ്രൻ സമ്മതിപ്പിച്ചെടുത്തു. ആൽവിനെ ചികിത്സക്കായി വിദേശത്ത് കൊണ്ടു പോകാനുള്ള ഏർപ്പാടും ഇന്ദ്രൻ ചെയ്ത് കൊടുത്തു. 💞___________💞 രണ്ട് മൂന്ന് ദിവസമായി ഇന്ദ്രന്റെ വിളിയൊന്നും ഉണ്ടായിരുന്നില്ല. അതിന്റെ സങ്കടത്തിൽ ആയിരുന്നു നീലൂ... ഇപ്പൊ ജോലിക്ക് ഒക്കെ പോയി തുടങ്ങി വലിയ ആളായല്ലോ...അതുകൊണ്ട് നമ്മളെ ഒന്നും വേണ്ടായിരിക്കും.... നമ്മളെ വേണ്ടത്തവരെ നമുക്കും വേണ്ട....😤😪 അല്ല പിന്നെ... അവള് ഉമ്മറത്തിരുന്ന് ഓരോന്ന് പിറു പിറുക്കുന്നതിനിടയിൽ ആണ് മുറ്റത്ത് ഒരു കാർ വന്ന് നിർത്തിയത്. അതിൽ നിന്നും ഇറങ്ങി വരുന്ന ആളുകളെ അവൾ അത്ഭുതത്തോടെ നോക്കി നിന്നു. ഇന്ദ്രന്റെ കൂടെ വരുന്നവരെ മനസിലാക്കാൻ നീലുവിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. വിശ്വനാഥനും രേണുകയും.... അവൾ രണ്ടു പേരെയും നോക്കി...രണ്ട് പേരെയും അവൾ നേരിൽ കാണുന്നത് ഇതാദ്യമായി ആയിരുന്നു. രേണുകയുടെ അസുഖത്തിന് കുറവുണ്ടെന്ന് അവൾക്ക് തോന്നി.

മുഖത്ത് ഒരു പ്രത്യേക തെളിച്ചം. അവൾ അത്ഭുതത്തോടെ നോക്കി നിൽക്കുന്നത് കണ്ട് ഇന്ദ്രൻ ആരും കാണാതെ അവളെ നോക്കി കണ്ണടച്ചു കാണിച്ചു. ഇവർ മൂന്നു പേരും അല്ലാതെ മറ്റൊരാൾ കൂടി അവരുടെ കൂടെ ഉണ്ടായിരുന്നു. "ഇതാണ്...എന്റെ പ്രകാശൻ മാമൻ.." അവൾ സംശയത്തോടെ നോക്കുന്നത് കണ്ടിട്ട് ഇന്ദ്രൻ അയാളെ അവൾക്ക് പരിചയപ്പെടുത്തി. ഇന്ദ്രൻ പറഞ്ഞു കേട്ട അറിവ് മാത്രമേ അയാളെ കുറിച്ചും അവൾക്കുള്ളൂ...തളർന്ന് പോകുമായിരുന്ന അവനെ നേർവഴിക്ക് നയിച്ചയാൾ..., പ്രതിസന്ധി ഘട്ടത്തിൽ താങ്ങായി നിന്നായാൾ.... നീലുവിന് പ്രകാശനോട് ഒരുപാട് ബഹുമാനം തോന്നി.അപ്പോഴേക്കും വണ്ടിയുടെ ശബ്ദം കേട്ട് രാജശേഖരനും ലതികയും നിമിയുമെല്ലാം പുറത്തേക്ക് എത്തിയിരുന്നു. മുന്നിൽ വന്ന് നിൽക്കുന്ന ആളുകളെ കണ്ട് ശേഖരൻ ആദ്യം ഒന്ന് പരിഭ്രമിച്ചു. അയാൾ കരുതിയത് നീലുവിന്റെയും ഇന്ദ്രന്റെയും ബന്ധം അറിഞ്ഞിട്ടുള്ള വരവാണ് ഇതെന്നാണ്...അയാൾക്ക് ആകെയൊരു പേടി തോന്നി. വിശ്വൻ ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ലെന്നായിരുന്നു ശേഖരന്റെ ഉറച്ച വിശ്വാസം...

ഈ വരവും അവരുടെ ബന്ധം മുന്നോട്ട് കൊണ്ടു പോവരുതെന്ന് പറയാൻ ആയിരിക്കും എന്നയാൾ കരുതി... എന്താ ശേഖരാ...ഇങ്ങനെ പരിഭ്രമിച്ചു നോക്കുന്നത്...വീട്ടിൽ വന്ന അതിഥികളോട് ഒന്ന് കയറി ഇരിക്കാൻ പോലും പറയാതെ... വരൂ...വരൂ സർ...അകത്തേക്ക് ഇരിക്കൂ... അപ്പോഴാണ് ശേഖരനും ആ കാര്യം ഓർക്കുന്നത്. അയാൾ എല്ലാവരെയും ക്ഷണിച്ചു അകത്തേക്ക് ഇരുത്തി.... വിശ്വൻ സാർ....എന്നോട് ക്ഷമിക്കണം. സാറിന്റെ മകനുമായി എന്റെ മകൾക്കുള്ള ബന്ധം ഞാൻ അറിഞ്ഞിരുന്നു. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത് ആണെന്നും എനിക്കറിയാം.

ഈ ഒരു തവണത്തേക്ക് സർ ക്ഷമിക്കണം.നീലുവിന് ഇനി ഇന്ദ്രനുമായി യാതൊരു ബന്ധവും ഉണ്ടാവില്ല. അപേക്ഷ രൂപേണയുള്ള ശേഖരന്റെ സംസാരം കേട്ട് വിശ്വൻ പൊട്ടി ചിരിച്ചു. താൻ എന്താടോ വിചാരിച്ചത്...ഇവരുടെ ബന്ധം അറിഞ് ഒരു പ്രശ്നത്തിന് വന്നതാണ് ഞാൻ എന്നോ...?? എന്നാൽ കേട്ടോ...ഞാൻ വന്നത് നിന്റെ മോളെ ഞങ്ങൾക്ക് തരുമോ എന്ന് ചോദിക്കാൻ ആണ്.... എന്റെ മകന്റെ ഭാര്യ ആയിട്ട് ഞങ്ങളുടെ മകൾ ആയിട്ട്... വിശ്വൻ പറയുന്നത് ശേഖരൻ അത്ഭുതത്തോടെ കേട്ട് നിന്നു. അയാൾ അറിഞ്ഞ വിശ്വനാഥനിൽ നിന്നും ഇങ്ങനെ ഒരു ചോദ്യം അയാൾ പ്രതീക്ഷിച്ചിരുന്നില്ല. ഇതിന് എന്ത് മറുപടി പറയണം എന്നറിയാതെ അയാൾ നീലുവിന്റെ മുഖത്തേക്ക് നോക്കി........... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story