ഇന്ദ്ര💙നീലം : ഭാഗം 31

Indraneelam

രചന: ഗോപിക

 അവളുടെ സന്തോഷം കണ്ടപ്പോൾ ശേഖരന് മറിച്ചൊന്നും പറയാൻ തോന്നിയില്ല. പൂർണ സമ്മതം എന്നല്ലാതെ.... എല്ലാവരും കൂടി അതങ്ങ് ഉറപ്പിച്ചു. ഇനി ജാതക പൊരുത്തം നോക്കണം. ഒരു ഡേറ്റ് കുറിക്കണം. എല്ലാവരും വിവാഹത്തെ കുറിച്ചുള്ള ചർച്ചയിലായിരുന്നു. പക്ഷെ ഇന്ദ്രനും നീലുവും മറ്റേതോ ലോകത്തായിരുന്നു. കണ്ണുകൾ കൊണ്ട് അവർ പരസ്പരം കഥകൾ പറഞ്ഞു. വാക്കുകൾ നിശബ്ദം ആകുമ്പോൾ കണ്ണുകൾ കഥ പറഞ്ഞു തുടങ്ങും. ഒരു ആയുസ്സ് മുഴുവൻ പറഞ്ഞാലും തീരാത്ത കഥകൾ ആയിരിക്കും ഒരു നിമിഷം കൊണ്ട് മിഴികൾ പറഞ്ഞു തീർക്കുന്നത്... വീട്ടുകാരുടെ സംസാരം നീണ്ടു പോയപ്പോൾ നീലൂ പതിയെ റൂമിലേക്ക് വലിഞ്ഞു. അവളുടെ പിന്നാലെ പോവണം എന്നുണ്ടെങ്കിലും വീട്ടുകാരെ ഭയന്ന് ഇന്ദ്രൻ അവിടെ തന്നെ ഇരുന്നു. അവന്റെ കാട്ടികൂട്ടലൊക്കെ പ്രകാശൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാൾ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ഇന്ദ്രൻ ഡീസന്റ് ആയി. അല്ല...കുട്ടികൾക്കെന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ...

പ്രകാശൻ അവന്റെ മനസ് മനസിലാക്കികൊണ്ട് പറഞ്ഞു. അത് കേട്ടപ്പോൾ ഇന്ദ്രൻ നന്ദി പൂർവം പ്രകാശനെ നോക്കി.... അത് ശരിയാ...മോൻ ചെല്ലു...അവൾ മേളിൽ ഉണ്ടാവും. ശേഖരൻ പറഞ്ഞു. ശേഖരൻ പറഞ്ഞു തീരുന്നതിന് മുന്നേ അവൻ മുകളിലേക്ക് ഓടി.... 💞___________💞 എന്റെ നീലൂ കുട്ടിക്ക് ഇപ്പൊ സന്തോഷയില്ലേ...? ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്ന എന്നെ പിറകിലൂടെ വന്ന് ചുറ്റി പിടിച്ച് തോളിൽ തല ചായ്ച്ചു കൊണ്ട് എന്റെ ചെവിയിൽ ചോദിച്ചു. ഞാൻ ഒന്ന് മൂളി കൊണ്ട് അതേ നിൽപ്പ് തുടർന്നു. എന്തോ അവനെ തട്ടി മാറ്റാൻ തോന്നിയില്ല. പതിയെ അവന്റെ കൈകൾ എന്റെ ഇടുപ്പിൽ അമരാൻ തുടങ്ങി. ടോപ്പിന്റെ സ്ലീവിന്റെ ഇടയിലൂടെ അവനെന്റെ വയറിൽ തഴുകി...എനിക്ക് എന്തോ പോലെ തോന്നി തുടങ്ങിയപ്പോൾ ഞാൻ അവന്റെ കൈ എടുത്ത് മാറ്റി... എന്നിട്ടും അവനെന്നെ വിട്ട് പോകാൻ കൂട്ടാക്കിയില്ല. എന്നെ തിരിച്ചു മുഖാമുഖം നിർത്തിയിട്ട് അവനെന്റെ മുഖമാകെ ചുംബിച്ചു. അവന്റെ അടുത്ത് നിന്നും ഇങ്ങനെ ഒരു പ്രവൃത്തി ആദ്യമായി ആയിരുന്നു.

അത് കൊണ്ട് തന്നെ എനിക്കെന്തോ പോലെ തോന്നി. എന്തായിത്....വിട്ടെ...ഞാൻ പോട്ടെ... കുറെ നേരം കഴിഞ്ഞിട്ടും ഇന്ദ്രൻ അകന്ന് മറാത്തത് കണ്ടപ്പോൾ ഞാൻ പറഞ്ഞു. മ്മ്...മ്മ്...പോണ്ട. കുട്ടികളെ പോലെ ചിണുങ്ങി കൊണ്ട് ഇന്ദ്രൻ പറഞ്ഞു. പെട്ടെന്ന് നിമി ചേച്ചി വന്ന് വാതിൽ തട്ടിയപ്പോഴാണ് ഇന്ദ്രൻ എന്നിൽ നിന്നും വിട്ട് നിന്നത്... നിമി ചേചിയുടെ ആക്കി ചിരി കൂടി കണ്ടപ്പോഴേ മനസിലായി ആള് ഇവിടെ നടന്നതെല്ലാം കണ്ടെന്ന്... സംസാരിച്ചു കഴിഞ്ഞെങ്കിൽ താഴേക്ക് വാ...അവിടെ എല്ലാവരും നിങ്ങളെ അന്വേഷിക്കുന്നുണ്ട്. ചേച്ചി പറഞ്ഞപ്പോൾ തന്നെ ഞാൻ റൂമിൽ നിന്നും ഇറങ്ങാൻ നോക്കി. പക്ഷേ ഇന്ദ്രൻ എന്നിലെ പിടി അപ്പോഴും വിട്ടിട്ടുണ്ടായിരുന്നില്ല. ആ കയ്യിൽ ചെറുതായി പിച്ചിയിട്ട് ഞാൻ പുറത്തേക്ക് ഇറങ്ങി. പോകുന്ന വഴി വേദന കൊണ്ട് കയ്യിൽ അമർത്തതി തടകുന്ന ഇന്ദ്രനെ നോക്കി പേടിപ്പിക്കാനും മറന്നില്ല.

താഴേക്ക് ഓടുന്ന വഴി നിന്നെ ഞാൻ ഏടുത്തോളം എന്ന ഇന്ദ്രന്റെ ഭീഷണി ഞാൻ വക വച്ചില്ല.😅 അവരെല്ലാവരും യാത്ര പറഞ്ഞിറങ്ങി.പോകുന്നതിനിടയിൽ ഇന്ദ്രൻ എന്നെ നോക്കി എന്തോ ആംഗ്യം കാണിച്ചിരുന്നു. പക്ഷെ എന്താണ് ഉദ്ദേശിച്ചതെന്ന് മാത്രം മനസിലായില്ല. എൻഗേജ്‌മെന്റ് ഒന്നും വേണ്ട. എത്രയും പെട്ടെന്ന് കല്യാണം നടത്തം എന്നാണ് എല്ലാവരുടെയും തീരുമാനം. രണ്ട് ദിവസത്തിനുള്ളിൽ അച്ഛൻ കല്യാണത്തിനുള്ള മുഹൂർത്തം കുറിച്ചു വന്നു.കല്യാണത്തിന് ഇനി രണ്ടാഴ്ച തികച്ചില്ല. ഓരോ ആവശ്യങ്ങൾക്കായി അച്ഛനും അമ്മയും ഓടി നടക്കുകയാണ്..കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ബന്ധുക്കളോടും അയൽക്കാരോടുമൊക്കെ അച്ഛൻ കാര്യം വിളിച്ചു പറഞ്ഞു. ആരും തുറന്ന് പറഞ്ഞില്ലെങ്കിലും ചേച്ചിയെ വച്ച് അനിയത്തിയുടെ വിവാഹം നടത്തുന്നു എന്ന മുറുമുറുപ്പ് ഞാനും കേട്ടിരുന്നു. ഞാൻ മാത്രം ആയിരിക്കില്ല. ചേച്ചിയും ഇതൊക്കെ കേട്ട് കാണും. ആ മനസ് എന്ത് വേദനിച്ചു കാണും...ഇത്ര പെട്ടെന്ന് എന്റെ കല്യാണം നടത്തണ്ടയിരുന്നു.

ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതുകൊണ്ട് ഇനി മാറ്റി വയ്ക്കാൻ പറയാനും പറ്റില്ല. ഞാൻ ആകെ ധർമ സങ്കടത്തിലായി.... അപ്പോഴാണ് ഇന്ദ്രൻ ഫോണ് വിളിച്ചത്... ഡി...ഇറങ്ങുന്നതിന് മുൻപ് ഞാനൊരു കാര്യം പറഞ്ഞിട്ടില്ലേ...അമ്പലത്തിലേക്ക് വരാൻ..എന്നിട്ട് നീയെന്താ വരാതിരുന്നെ...? അമ്പലത്തിലേക്ക് വരാൻ ആയിരുന്നോ പറഞ്ഞേ....വാ തുറന്ന് പറയാതെ ആംഗ്യം കാണിച്ചാൽ എങ്ങെനെയാ മനസ്സിലാവണെ....? ഞാനും ഇത്തിരി കലിപ്പിൽ തന്നെ ചോദിച്ചു. ആഹ്...ശരി ശരി...ഇപ്പൊ പറഞ്ഞില്ലേ...ഇനിയെങ്കിലും ഒന്ന് വാ...ഞാൻ ഇവിടെ വെയിറ്റ് ചെയ്യുകയാണ്... ഉം...ഞാൻ കണ്ണോടിച്ചു നോക്കിയപ്പോൾ എല്ലാവരും ഓരോ ജോലിയിൽ ആണ്.കിട്ടിയ തക്കം നോക്കി പുറത്തേക്ക് ഓടാൻ നിൽക്കുമ്പോഴാണ് നിമി ചേച്ചി വന്ന് പിടിച്ചത്. മ്മ്....എങ്ങോട്ടാ ഇത്ര തിരക്കിട്ട്....? ഞാൻ....ഞാൻ ഒന്ന് അമ്പലം വരെ.... ഈ നേരത്തോ...? നടയൊക്കെ അടച്ചു കാണും... പുറത്ത് നിന്ന് തൊഴാലോ....ഞാൻ പോയി തൊഴുതിട്ട് വരാം... ചേച്ചി വേറെ എന്തോ ചോദിക്കുന്നതിന് മുൻപ് ഞാൻ ദവാണിയും പൊക്കി പിടിച്ച് ഓടി കഴിഞ്ഞിരുന്നു......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story