ഇന്ദ്ര💙നീലം : ഭാഗം 4

Indraneelam

രചന: ഗോപിക

 ഇന്ദ്രാ....നീ വീണ്ടും ആരോടെങ്കിലും വഴക്കിന് പോയോ..? ഇതെന്താ ദേഹം മുഴുവൻ മുറിഞ്ഞിരിക്കുന്നെ..? ഒന്നൂല്ല മാമാ....ഇത് വരുന്ന വഴി പട്ടി കടിക്കാൻ നോക്കി അങ്ങനെ പറ്റിയതാ... ഹോസ്പിറ്റലിൽ പോയി ഡ്രസ് ചെയ്തു.. ഉം...ഞാൻ നിന്നോടൊരു പ്രധാനപ്പെട്ട കാര്യം പറയാൻ ഇരിക്കുകയായിരുന്നു. ഇന്നലെ വിശ്വൻ എന്നെ വിളിച്ചിരുന്നു. അവന് നിന്റെ കാര്യത്തിൽ നല്ല പേടി ഉണ്ട്. നിന്നെ ഇനിയും ഇങ്ങനെ വിട്ടാൽ ശരിയവില്ലെന്നാ അവൻ പറഞ്ഞത്... എന്റെ കാര്യത്തിൽ ഇത്രയും താല്പര്യമുള്ള ആളാണെങ്കിൽ ഒരു പത്ത് ഇരുപത് വർഷം മുൻപ് തന്നെ ഞാൻ പറഞ്ഞ കാര്യം കേൾക്കുമായിരുന്നു. എന്റെ ഇഷ്ടത്തിന് വില കൊടുക്കുമായിരുന്നു. അയാളുടെ സ്വന്തം സുഖത്തിന് വേണ്ടിയല്ലേ എന്റെ അമ്മയെ അയാൾ ഉപേക്ഷിച്ചത്..? അങ്ങനെ ഒരാളെ എന്റെ അച്ഛൻ ആണെന്ന് പറയാൻ തന്നെ എനിക്കിഷ്ടമല്ല. ഈ ലോകത്ത് എനിക്ക് സ്വന്തം എന്ന് പറയാൻ 'അമ്മ മാത്രം മതി. വേറെ ആരും വേണ്ട. വേറെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അനുസരിക്കാനും പോണില്ല.

ഓരോ വാക്ക് പറയുമ്പോഴും അച്ഛനോട് അവനുള്ള ദേഷ്യം പ്രകടമായിരുന്നു. നീ ഇങ്ങനെ പഠിക്കാതെ തല്ല് കൂടി നടന്നാൽ അവിടെയൊക്കെ തോൽക്കുന്നത് നിന്റെ അച്ഛനല്ല. നീ തന്നെയാ... ഒരു ജോലിയോ വരുമാനമോ ഇല്ലാതെ നീ എങ്ങെനെ നിന്റെ അമ്മയെ സംരക്ഷിക്കും...? നീ സ്വയം ഇങ്ങനെ നശിച്ചിട്ടല്ല അച്ഛനോടുള്ള വാശി തീർക്കേണ്ടത്. ആദ്യം സ്വന്തമായി അധ്വാനിച്ച് നല്ലൊരു നിലയിലെത്ത്... നീ മുൻപ് പഠിച്ച കോളേജിൽ തന്നെ ഞാൻ അഡ്മിഷൻ ശരിയാക്കിയിട്ടുണ്ട്. ബാക്കിയൊക്കെ നിന്റെ ഇഷ്ടം പോലെ ചെയ്യ്..... എന്റെ ചുമലിൽ പതുക്കെ തട്ടിയിട്ട് മാമൻ പോയി.. ഒന്നാലോചിച്ചപ്പോൾ മാമൻ പറഞ്ഞതൊക്കെ ശരിയാ..എന്റെ ജീവിതം പാഴാക്കി കൊണ്ട് ഞാനെന്തിനാ വാശി തീർക്കുന്നത്... എന്റെ അമ്മയ്ക്ക് വേണ്ടി മാത്രമാണ് ഈ ജന്മം. അമ്മയെ പൊന്ന് പോലെ നോക്കണമെങ്കിൽ ജോലി വേണം. അതിന് ഞാനെന്റെ പഠിപ്പ് കംപ്ലീറ്റ് ചെയ്തേ പറ്റൂ.... ★_________★ അമ്മേ....ഞാൻ ഇറങ്ങുവാണെ.... എന്താ മോളെ ഇത്ര നേരത്തെ..? സമയം 8 ആവുന്നതല്ലേയുള്ളൂ...

ഇന്ന് സ്‌പെഷ്യൽ ക്ലാസ്സ്‌ ഉണ്ടമ്മേ.വൈകി ചെന്നാൽ അയാളുടെ വായീന്ന് നല്ലത് കേൾക്കേണ്ടി വരും. അല്ലെങ്കിലും നീയൊക്കെ എന്തിനാടി ഒരുങ്ങി കെട്ടി പോകുന്നേ..? പോയിട്ടും വല്യ കാര്യമൊന്നുമില്ല. വെറുതെ അച്ഛന്റെ പോക്കറ്റ് കാലിയാക്കാനായിട്ട്... നിമി....നീ ഒന്ന് മിണ്ടാതിരുന്നെ...അവള് നിന്നെ പോലെ കറങ്ങി നടക്കാൻ അല്ല അങ്ങോട്ട് പോകുന്നേ. പഠിക്കാൻ തന്നെയാ. ഇനി ഇപ്പൊ എന്തെങ്കിലും നഷ്ടം വന്നാലും ഞാനും അച്ഛനും അത് സഹിച്ചോളം. നീലൂ...നീ പോയിക്കോ..ഇവളുടെ വാചകമടി കേട്ട് നിൽക്കേണ്ട. സ്വയം പഠിക്കേയില്ല പഠിക്കാൻ പോണവരെ അതിനോട്ട് വിടെയില്ല. നിമിഷയെ നോക്കി ശാസനയോടെ ലതിക പറഞ്ഞു.. പക്ഷെ നിമിഷ അതൊന്നും ചെവികൊള്ളാതെ ചവിട്ടി തുള്ളി അകത്തേക്ക് പോയി ★_________★ നിമി ചേച്ചി പറഞ്ഞതൊക്കെ ആലോചിച്ച് അല്പം സങ്കടത്തോടെയാണ് കോളേജിലേക്ക് പോയത്. ക്ലാസ്സിലേക്ക് പോകാൻ തോന്നിയില്ല. അതുകൊണ്ട് അവിടെ ഒരു മരച്ചുവട്ടിൽ പോയിരുന്നു. നീലൂ....ഡി...നീ എന്താ കോളേജിൽ വന്നിട്ട് ക്ലാസ്സിൽ കയറാതിരുന്നെ..?

എന്തോ ഒരു മൂഡ് ഇല്ല.അതുകൊണ്ട് കയറിയില്ല. എന്താ ആതി...? നീ വരാഞ്ഞത് വളരെ വളരെ മോശമായി പോയി.ഒരു തല്ല് ലൈവ് ആയി കാണാനുള്ള ഗോൾഡൻ ചാൻസ് അല്ലെ നിനക്ക് നഷ്ടപ്പെട്ടെ...? തല്ലോ..? അതിന് ആരാ നിന്നെ തല്ലിയെ? എന്നെ അല്ല ദീപക്‌ സാറിനെ... സാറിനെയോ ആര്..? ആരാണെന്നറിയില്ല. ഇവിടെ തന്നെ പഠിക്കുന്ന ഒരു പൊളി ചേട്ടനാ... ആ തല്ലൊക്കെ നീയൊന്ന് കാണണമായിരുന്നു. ഇത് പോലെ ഒരു തല്ല് വിജയ് അണ്ണന്റെ സിനിമയിലെ ഞാൻ കണ്ടിട്ടുള്ളു... അവള് പറയുന്നത് കേട്ടപ്പോൾ ക്ലാസ്സിൽ കയറാതിരിക്കേണ്ടായിരുന്നു എന്ന് തോന്നി പോയി. എന്തിനാ അയാൾ സാറിനെ തല്ലിയത്..? സാറിന്റെ കയ്യിലിരിപ്പ് വച്ച് ഏതെങ്കിലും പെണ്ണിന്റെ പിറകെ പോയി കാണും. എന്തായാലും അയാൾക്ക് ഒന്ന് കിട്ടേണ്ടത് അത്യാവശ്യമായിരുന്നു. ശരിയാ....

പെണ് കുട്ടികളെ കാണുമ്പോഴുള്ള അയാളുടെ നോട്ടവും സംസാരവും ഒന്നും ശരിയല്ല. പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട് അയാൾക്കിട്ടൊന്ന് പൊട്ടിക്കാൻ... എന്നിട്ടെന്തേ പൊട്ടിക്കാഞ്ഞത്..? അതിപ്പോ അയാൾക്ക് മാഷ് ആണെന്ന ബോധം ഇല്ലെന്ന് കരുതി നമ്മൾക്ക് സ്റ്റുഡന്റ് ആണെന്ന വിചാരം വേണ്ടേ..? എന്നാലും ആ തല്ലിയവനെ ഒന്ന് കണ്ട് കിട്ടിയിരുന്നെങ്കിൽ ഞാൻ കെട്ടി പിടിച്ച് ഒരുമ്മ കൊടുത്തേനെ.. എന്റെ വീമ്പ് ഇളക്കൽ കേട്ടിട്ടും അവള് തിരിച്ചൊന്നും പറഞ്ഞില്ല. ഇല്ലെങ്കിൽ എന്നെ ആക്കി കൊല്ലേണ്ട സമയം ആയി.. ഇതൊന്നും പറയാതെ എന്നെ നോക്കി എന്തെക്കെയോ കോപ്രായം കാണിക്കുകയാണ്...

എന്താടി...കൊഞ്ഞനം കുത്തുന്നെ.. ഞാൻ ചോദിച്ചപ്പോൾ അവളെന്റെ പിറകിലേക്ക് കൈ ചൂണ്ടി... ഞാൻ നോക്കിയപ്പോൾ അവിടെ ഒരാള് എന്നെ തന്നെ നോക്കി ചിരിച്ചോണ്ട് നിൽക്കുകയാ.... താനോ..? തനെന്താ ഇവിടെ..? ഇത് പോലീസ് സ്റ്റേഷൻ അല്ല. കോളേജ് ആണ്. അറിയാം മാഡം...കോളേജ് ആണെന്ന വ്യക്തമായ ബോധത്തോടെ തന്നെയാ വന്നത്. ഗുണ്ടയ്ക്കെന്താ കോളേജിൽ കാര്യം..? ഒരു കൊട്ടേഷൻ ഉണ്ട്. അത് തീർക്കാൻ വന്നതാ.... കോട്ടേഷനോ..? അതേ ഒരു പെണ്ണ് ഖൽബിൽ കയറിയിട്ടുണ്ട്. അവളെ പ്രേമിച്ച് കെട്ടി ഒരു കൊച്ചിനെ കൊടുക്കണം. അവളോടൊത്ത് സുഖായിട്ട് ജീവിക്കണം...അത്രേയുള്ളൂ ഈ വരവിന്റെ ഉദ്ദേശം.... എന്നെ നോക്കി കണ്ണിറുക്കി കൊണ്ട് അവൻ പറഞ്ഞു....... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story