ഇന്ദ്ര💙നീലം : ഭാഗം 5

Indraneelam

രചന: ഗോപിക

 ഉം...വളഞ്ഞത് തന്നെ...ഗുണ്ടായിസം കാണിച്ചു നടക്കുന്ന തന്നോടൊക്കെ ആർക്ക് പ്രേമം തോന്നാനാ.... ഒരു ലോഡ് പുച്ഛം മുഖത്ത് വരുത്തി ഞാൻ പറഞ്ഞു. വരുമല്ലോ...നല്ല കൈക്കരുത്തും അത്യാവശ്യം സൗന്ദര്യവുമുള്ള എന്നെ കണ്ടാൽ ഏത് പെണ്ണാ വീഴാതിരിക്കുക...? ദാ...ഈ നിൽക്കുന്ന നിന്റെ ഫ്രണ്ടിനോട് ചോദിക്ക് ഇന്നത്തെ എന്റെ പെർഫോമൻസ് കണ്ടിട്ട് എന്നോട് ആരാധന തോന്നിയില്ലേ എന്ന്.. ഞാൻ ആതിയെ നോക്കിയപ്പോൾ തല ചൊറിഞ്ഞുകൊണ്ട് എന്നോട് ഇളിച്ചു കാണിച്ചു. എനിക്കൊന്നും മനസ്സിലായില്ല. പെര്ഫോമൻസോ..? ഞാൻ രണ്ടു പേരോടുമായി സംശയത്തോടെ ചോദിച്ചു. അതേ..എനിക്കറിയാവുന്ന ഒരു പണി ഞാൻ ഇവിടെ നല്ല ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ ബാക്കി ആണ് ആ പോകുന്നത്.... അല്പം ദൂരേക്കായി കൈ ചൂണ്ടിക്കൊണ്ട് അസുരൻ പറഞ്ഞു.

ഞാൻ നോക്കിയപ്പോൾ ദീപക് സാറിനെ കുറച്ച് പിള്ളേര് ചേർന്ന് താങ്ങി കൊണ്ടുപോവുന്നതായിരുന്നു. നേരത്തെ ക്ലാസിൽ വച്ച് ദീപക് സാറിനെ പഞ്ഞിക്കിട്ടത് ഇങ്ങേരായിരുന്നോ..? ഞാൻ അത്ഭുതത്തോടെ ആതിയെ നോക്കി. അവൾ തലയാട്ടികൊണ്ട് ശരിയാണ് എന്ന് പറഞ്ഞു. അപ്പൊ തല്ലിയവനെ കാണാൻ കഴിഞ്ഞെങ്കിൽ മാഡം അവന് എന്തോ കൊടുക്കുമായിരുന്നു എന്ന് പറയുന്നത് കേട്ടു.. അത് വാങ്ങാൻ വന്നതാ.... ഒരു ചടപ്പുമില്ലാതെ എന്റെ അടുത്തേക്ക് നടന്ന് വന്ന് മുഖത്തോട് മുഖം അടുപ്പിച്ച് അവൻ ചോദിച്ചു. എന്റെ ദേവി...!!!! ഇവൻ അതും കേട്ടോ....? ഏയ് എന്താ ആലോചിക്കുന്നെ..? ദേ ഇവിടെ തന്നാൽ മതി. അവൻ കവിളിൽ തൊട്ട് കൊണ്ടു പറഞ്ഞു. അവന്റെ ശ്വാസം എന്റെ മുഖത്തേക്ക് പതിഞ്ഞതും എന്ത് ചെയ്യണമെന്നറിയാതെ ഞാനൊന്ന് പകച്ചു... കുറച്ച് നേരം കഴിഞ്ഞിട്ടും ഞാൻ നിന്ന നിൽപ്പിൽ നിന്ന് അനങ്ങിയില്ല. പേടിച്ചിട്ട് എന്റെ കണ്ണൊക്കെ നിറഞ്ഞു തൂവാൻ തുടങ്ങിയിരുന്നു. ★_______★

മാമൻ പറഞ്ഞതൊക്കെ ശരിയാണെന്ന് തോന്നിയത് കൊണ്ടാണ് രാവിലെ തന്നെ കോളേജിലേക്ക് ചെന്നത്... തല്ലും വഴക്കുമൊക്കെ മതിയാക്കണം എന്ന് മനസ്സിൽ തീരുമാനം എടുത്തിരുന്നു. കോളേജിൽ വന്നെത്തിയപ്പോഴേ കണി കാണുന്നത് നമ്മുടെ നീലി കുട്ടിയെ ആണ്... ഒരു മരത്തിന്റെ ചുവട്ടിൽ ഒറ്റയ്ക്കിരിക്കുകയായിരുന്നു. കുറച്ചു സമയം ഞാൻ അവളെ ശ്രദ്ധിച്ച് നിന്നു. നെറ്റിയിലെ മുറിവൊക്കെ മാറിയിരുന്നു. എങ്കിലും ആള് ഭയങ്കര സങ്കടത്തിലാണെന്ന് തോന്നി. മുഖത്ത് ഒരു തെളിച്ച കുറവ്... എന്തായാലും ഞാൻ ഇവിടെ ലാൻഡ് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചേക്കാം എന്ന് കരുതിയാണ് അങ്ങോട്ടേക്ക് നടന്നത്... പോകുന്ന വഴിയാണ് ഒരു ക്ലാസ് റൂമിൽ വെച്ച് ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടത്... ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ ആ ക്ലാസ്സിൽ സാറുമുണ്ടായിരുന്നു. എന്തെങ്കിലും ക്വസ്റ്റ്യൻ ചോദിച്ചിട്ട് കിട്ടാൻ കിട്ടാഞ്ഞിട്ടാണ് എന്ന് കരുതി ഞാൻ അധികം മൈൻഡ് ചെയ്തില്ല. പക്ഷേ ഒന്നുകൂടി ശ്രദ്ധിച്ചപ്പോഴാണ് ആ സാറിന്റെ ചോദ്യം കേട്ടത്...

ഒരധ്യാപകൻ ഒരിക്കലും തന്റെ വിദ്യാർത്ഥിയോട് ചോദിക്കാൻ പാടില്ലാത്ത ഒന്ന്... ക്ലാസ്സിലെ മറ്റ് സ്റ്റുഡന്റസ് മുഴുവൻ ഒന്നും പ്രതികരിക്കാതെ ഇരിക്കുന്നുണ്ട്. അവന്റെ നില്പും ഭാവവും ഒന്നും എനിക്ക് തീരേ ദഹിച്ചില്ല. അതുകൊണ്ടാണ് അവനിട്ട് രണ്ടെണ്ണം പൊട്ടിച്ചത്... അതും കഴിഞ്ഞ് മൈൻഡ് ഫ്രഷ്‌ ആവാൻ പുറത്തേക്ക് ഇറങ്ങിയപ്പോഴാ നീലി കുട്ടിയുടെ സംസാരം കേട്ടത്... ഉമ്മ സമ്മാനം കൊടുക്കും എന്ന് കേട്ടപ്പോൾ വെറുതെ ആ നീലിയേ സങ്കടപ്പെടുത്തേണ്ട അതിങ്ങു വാങ്ങിയേക്കാം എന്ന് കരുതി. പക്ഷെ സമ്മാനം ചോദിച്ചപ്പോൾ കണ്ണൊക്കെ നിറഞ്ഞ് നിൽക്കുന്നതല്ലാത്ത ഒന്നുംതരുന്നില്ല. അവളുടെ കരച്ചിൽ കണ്ടപ്പോൾ ചങ്കിനകത്ത് ഒരു പിടച്ചിൽ... അല്ലെങ്കിലും കിട്ടാൻ വേണ്ടിയല്ല ചോദിച്ചത്. വെറുതെ ഒന്ന് കളിപ്പിക്കാം എന്ന് കരുതി ചോദിച്ചതാണ്. അതിനിങ്ങനെ കരയും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഹെലോ.... ബുദ്ധിമുട്ടാണെങ്കിൽ വേണ്ട. ഞാൻ പിന്നെ വാങ്ങിച്ചോളാം...അന്നേരം മുതലും പലിശയും ചേർത്ത് തന്നാൽ മതി... ചെറു ചിരിയോടെ അതും പറഞ്ഞ് ഞാൻ അവിടെ നിന്നും നടന്നു. 🖤💕___________💕

നീലു.... നീ എന്താ അന്തം വിട്ട് നിൽക്കണേ...? നിനക്ക് അയാളെ മുന്നേ പരിചയം ഉണ്ടോ...? ആതിയുടെ ചോദ്യം കേട്ടപ്പോഴാണ് ഞാൻ വീണ്ടും സ്വബോധത്തിലേക്ക് വന്നത്. എന്റെ വിറയൽ അപ്പോഴും പൂർണമായും മാറിയിട്ടില്ലായിരുന്നു.. ഡി.... നീ ഞാൻ ചോദിച്ചത് വല്ലതും കേട്ടോ...? എന്താ നീ ചോദിച്ചേ... നിനക്ക് ആ അടി ഉണ്ടാക്കിയ ചേട്ടനെ മുൻ പരിചയം ഉണ്ടോന്ന്.... ആഹ് ഡീ... എനിക്ക് അവനെ നല്ല പരിചയം ഉണ്ട്.. ആരാത്...? അവനാണ് ഇന്ദ്രൻ... ഇന്ദ്രജിത്ത്.. അന്ന് ബീച്ചിൽ വച്ച് എന്നെ വഴക്ക് പറഞ്ഞതും ഇന്നലെ ഹെൽമെറ്റ്‌ വെച്ച് അടിച്ചതും പട്ടി കടിച്ചതും ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഞാൻ അവളോട് പറഞ്ഞു. എല്ലാം കേട്ടിട്ട് ഇതൊക്കെ വിശ്വസിക്കണോ വേണ്ടയോ എന്ന അവസ്ഥയിലായിരുന്നു അവൾ.. നീലു.... ഞാനൊരു കാര്യം ചോദിച്ചോട്ടെ....? എന്തുവാടി....? ശരിക്കും നിങ്ങളിലാർക്കാ വട്ട് ? ആതി... !!! അല്ല പിന്നെ... ഇതൊക്കെ എവിടെയെങ്കിലും നടക്കുന്ന കാര്യങ്ങളാണോ?? എന്റെ ബലമായ സംശയം അവന്റെ ഖൽബിൽ കയറി എന്ന് പറയുന്ന പെണ്ണ് നീ ആണോ എന്നാ.... പിന്നെ.....

കണ്ണിൽ കണ്ടാൽ എന്നെ വഴക്ക് പറയുന്ന ആ അസുരന് എന്നോട് പ്രേമം....ഒന്ന് പോയെടി... എന്റെയൊരു വീക്ഷണ കോണിൽ വച്ച് നോക്കുമ്പോൾ ഇത്‌ അത്‌ തന്നെ ആവാനാണ് സാധ്യത... ഇനിയിപ്പോ എന്നെ ആണെങ്കിൽ തന്നെ എനിക്കൊന്നും വേണ്ട ആ മരങ്ങോടനെ... അതെന്താ അങ്ങനെ... ഞാനെങ്ങാനും ആയിരുന്നെങ്കിൽ കണ്ണും പൂട്ടി സമ്മതിച്ചേനെ... നീ അല്ലല്ലോ ഞാൻ...എന്റെ സങ്കല്പത്തിലെ ഭർത്താവ് ഇങ്ങനെയൊന്നും അല്ല.. പിന്നെ എങ്ങേനെയാ ഷാരൂക്ക് ഖാനെ പോലെ ഒരാളെ ആണോ വേണ്ടത്...? അവളുടെ പരിഹാസത്തോടെയുള്ള ചോദ്യം കേട്ട് ഞാൻ അവിടെ നിന്നും ദേഷ്യത്തോടെ എഴുന്നേറ്റു. നീലു.... പറ.. കാര്യം പറയുമ്പോൾ ഒരുമാതിരി മനുഷ്യനെ കളിയാക്കരുത്.. ഇല്ലാ ഇനി ഞാനൊന്നും പറയില്ല. നീ പറ നിന്റെ സങ്കൽപ്പത്തിലെ ഭർത്താവ് എങ്ങെനെയാ?? ആകാംഷയോടെയുള്ള അവളുടെ ചോദ്യം കേട്ട് ഞാനൊന്ന് ചിരിച്ചു. 💜

എഴുത്തുപുര വീട്ടിലെ പൂമുഖത്താണ് എന്റെ സങ്കല്പത്തിലേ ഭർത്താവ്. എഴുത്തുകാരൻ ഭർത്താവ്... ചന്ദനത്തിന്റെ മണമുള്ള ഭർത്താവ്... എണ്ണകറുപ്പിലേ കർപൂര ദീപം എനിക്ക് ശേഷം മാത്രം തൊഴാൻ നിൽക്കുന്ന ഭർത്താവ്. എന്റെ പരിഭവങ്ങളെ കൊഞ്ചിച്ചു കൊഞ്ചിച്ച് ഇല്ലാതാക്കി, ഒരിക്കലും മടുക്കാത്ത യവ്വനമായ്‌ എന്നും ഉറക്കവേ എന്നേ അനുവാദമില്ലാതെ കെട്ടിപ്പിടിക്കുന്ന ഭർത്താവ്.....💜 ബുഹാ..ഹാ.... നീ എന്തിനാ ചിരിക്കണേ...എന്റെ സങ്കൽപ്പത്തിലെ ഭർത്താവ് ഇങ്ങനെയൊക്കെയാ... നോക്കി ഇരുന്നോ ഇപ്പൊ കിട്ടും... എന്റെ നീലു ഇത്‌ പോലുള്ള ഭർത്താവിനെയൊക്കെ സിനിമയിലെ കിട്ടു. ജീവിതത്തിൽ അതൊന്നും നടക്കില്ല. പോടീ.... ഇങ്ങനെ ഒരാളെ തന്നെ എനിക്ക്‌ കിട്ടും. നീ നോക്കിക്കോ... എന്റെ ദേവി.... ഞാൻ ചുമ്മാ തള്ളിയതാട്ടോ.. എനിക്കങ്ങനെ ഒരു സങ്കല്പവും ഇല്ല. ഇനി ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞു എന്ന് കരുതി എന്നെ കെട്ടാൻ ഒരു ചെക്കനേയും അയക്കാതിരിക്കല്ലേ.. നല്ല ശക്തിയുള്ള ദേവിയാ.. അതുകൊണ്ട് മനസ്സിൽ നന്നായി പ്രാർത്ഥിച്ചിട്ട് ക്ലാസ്സിലേക്ക് നടന്നു.. 💕____________💕

വൈകുന്നേരം വീട്ടിലേക്ക് ചെന്ന് കയറിയത് തന്നെ നിമി ചേച്ചിയും അമ്മയും തമ്മിലുള്ള വഴക്ക് കേട്ടിട്ടാണ്. ചേച്ചി ഹോസ്റ്റലിൽ ആയിരുന്നപ്പോൾ ഇങ്ങനെ ഒരു പ്രശ്നമേ ഉണ്ടായിരുന്നില്ല. ഇതിപ്പോ മിക്കവാറും എന്റെ പേരും പറഞ്ഞോണ്ടാവും ഈ വഴക്ക്... അമ്മേ.... ഇവിടെ എന്താ പ്രശ്‍നം?? ദാ...ഇവളോട് തന്നെ ചോദിച്ച് നോക്ക്..കുടുംബത്തിന് മാനക്കെടക്കാൻ ഓരോന്ന് ചെയ്ത് വച്ചോളും... ഞാൻ ചെയ്തത് അത്ര വല്യ തെറ്റൊന്നും അല്ല. ഇവിടുത്തെ സ്വത്തുക്കളൊക്കെ എന്റെ പേരിൽ ഇങ്ങ് എഴുതി തന്നേക്ക്.. ഞങ്ങള് എങ്ങോട്ടാണെന്ന് വച്ചാൽ പൊയ്ക്കോളും... എനിക്ക് ജീവനുള്ള കാലത്തോളം ഞാൻ ഇതിന് സമ്മതിക്കില്ല. അവിടെ എന്താ നടക്കുന്നത് എന്ന് എനിക്ക് അപ്പോഴും മനസ്സിലായില്ല..... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story