ഇന്ദ്ര💙നീലം : ഭാഗം 6

Indraneelam

രചന: ഗോപിക

അമ്മേ...ഇവിടെ എന്താ പ്രശ്നം..? എനിക്കൊന്നും മനസ്സിലാവുന്നില്ല. എന്റെ ചോദ്യം കേട്ട് ഒഴുകി വന്ന കണ്ണ് നീര് സാരി തലപ്പ് കൊണ്ട് തുടച്ചിട്ട് അമ്മ പറഞ്ഞു തുടങ്ങി... ദാ ഈ നാശം പിടിച്ചവൾക്ക് ഏതോ ഒരുത്തനോട് പ്രേമം. അവനാണെങ്കിലോ ഒരു അന്യ മതക്കാരനും നമ്മൾ അവൾക്ക് അവനെ കല്യാണം കഴിപ്പിച്ചു കൊടുക്കണം പോലും.. പുച്ഛത്തോടെ ചേച്ചിയെ ചൂണ്ടി അമ്മ പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് അവൾ ഇങ്ങനെയൊക്കെ പറഞ്ഞതിലുള്ള ഞെട്ടൽ അമ്മയുടെ സംസാരത്തിൽ നിന്നും വ്യക്തമായിരുന്നു. പക്ഷെ എനിക്ക് കാര്യമായ ഞെട്ടൽ ഒന്നും ഉണ്ടായിരുന്നില്ല. കാരണം ഞാൻ പണ്ടേ ഇതൊക്കെ പ്രതീക്ഷിച്ചതാണ്.... എന്തിനാ ചേച്ചി അച്ഛനെയും അമ്മയെയും ഇങ്ങനെ വിഷമിപ്പിക്കുന്നത്...? എന്റെ അച്ഛനും അമ്മയും അല്ലേ.... നിനക്കെന്താ നഷ്ടം? നീ എന്റെ കാര്യത്തിൽ തലയിടണ്ട. ചേച്ചി.... !!

ചേച്ചിയുടെ മാത്രം അച്ഛനും അമ്മയും അല്ലല്ലോ..എന്റേത് കൂടി അല്ലേ. അപ്പൊ അവര് വിഷമിക്കുന്നത് കണ്ടു നിൽക്കാൻ എനിക്കും ആവില്ല. അതിന് ചേച്ചി മറുപടി ഒന്നും പറഞ്ഞില്ല. പകരം പുച്ഛം നിറഞ്ഞ ഒരു ചിരി മാത്രം എനിക്ക് സമ്മാനിച്ചിട്ട് അകത്തേക്ക് പോയി. ആ ചിരിയിൽ പലതും ഒളിഞ്ഞു കിടക്കുന്നതായി എനിക്ക് തോന്നി. 💕__________💕 ഫ നായെ....., നീ എന്താടി കരുതിയത് എന്റെ കണ്ണ് വെട്ടിച്ചു ഇവിടെ നിന്നും കടക്കാം എന്നോ...? മര്യാദയ്ക്ക് ഞാൻ പറയുന്നതനുസരിച്ചു കഴിഞ്ഞാൽ നിനക്ക് കൊള്ളാം.... ഇല്ലെങ്കിൽ..... നിനക്കറിയാലോ എന്നെ... വിശ്വാ..... മതിയാക്ക് ഇനിയും തല്ലിയാൽ അവള് ചത്തു പോകും... ചേച്ചി തന്നെ ഇവൾക്കൊന്ന് പറഞ്ഞു കൊടുത്തേക്ക് ഈ മേലേടത്ത് വിശ്വനാഥൻ ആരാണെന്ന്.... ഉറഞ്ഞു തുള്ളികൊണ്ട് വിശ്വനാഥൻ അവിടെ നിന്നും ഇറങ്ങി പോയി...

വിശ്വന്റെ ഉപദ്രവം കൊണ്ട് നന്നേ ക്ഷീണിച്ച രാധികയുടെ ശരീരത്തിലേക്ക് സുചിത്ര വേദനയോടെ നോക്കി... 20 വർഷങ്ങൾക്ക് മുൻപ് വിശ്വന്റെ കൂടെ മേലേടത്ത് തറവാട്ടിലേക്ക് കയറി വന്ന രാധികയുടെ രൂപം അവളുടെ മനസ്സിൽ തെളിഞ്ഞു.. മെല്ലിച്ചതാണെങ്കിലും ശാലീനത വെളിവാക്കുന്ന ശരീര പ്രകൃതി. ഐശ്വര്യം തുളുമ്പുന്ന മുഖം.. കാലത്തിനനുസരിച് അതിനൊക്കെ മാറ്റം വന്നിരിക്കുന്നു. മുഖത്തിന്റെ ശാലീനത എവിടെയോ നഷ്ടപ്പെട്ടു. സ്‌ഥായി ഭാവം വിഷാദമായി മാറി... അന്നും ഇന്നും അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾക്ക് മാത്രം യാതൊരു മാറ്റവും സംഭവിച്ചില്ല. എന്തിനാ രാധികേ.... നീ ഇങ്ങനെയൊക്കെ ചെയ്യാൻ പോയത്... നിനക്ക് അറിയാവുന്നതല്ലേ വിശ്വന്റെ സ്വഭാവം... അടികൊണ്ട് വീർത്ത രാധികയുടെ കവിളിൽ ഐസ് കട്ട വച്ച് കൊണ്ട് സുചിത്ര ചോദിച്ചു. പിന്നെ ഞാനെന്താ ചെയ്യേണ്ടത് ചേച്ചി...? ഒരർത്ഥത്തിൽ രേണുകയുടെ ഇപ്പോഴത്തെ അവസ്ഥയ്ക് ഞാൻ കൂടി കാരണക്കാരിയല്ലേ.... കാലമൊരുപാട് കഴിഞ്ഞിട്ടും പണ്ടെങ്ങോ ചെയ്ത് പോയ തെറ്റിനെ കുറിച്ചോർത്ത് വെന്തുരുകുകയാണ് ഞാൻ ഇപ്പോഴും...

മരിക്കുന്നതിന് മുൻപ് തെറ്റുകളെല്ലാം ഏറ്റു പറഞ്ഞ് ആ കാലിൽ വീണ് മാപ്പ് പറയണമെന്നുണ്ടായിരുന്നു. പക്ഷെ അത്‌ ഇനി ഒരിക്കലും നടക്കുമെന്ന് തോന്നുന്നില്ല. അതിനുള്ള ഭാഗ്യം പോലും ഈശ്വരൻ എനിക്ക് നൽകിയിട്ടില്ല. ചെയ്ത് പോയ തെറ്റിനെ കുറിച്ചോർത്ത് നീറി നീറി കഴിയുന്ന രാധികയെ എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്ന് സുചിത്രയ്ക്കും അറിയില്ലായിരുന്നു... 💕____________💕 ഇന്ദ്രൻ കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി പ്രകാശന്റെ കോൾ വരുന്നത്... ഹലോ... ഹലോ... എന്താ മാമ...? നീ പെട്ടന്ന് ഒന്ന് ഇവിടം വരെ വന്നേ... രേണു ഇവിടെ നിന്ന് ബഹളം വയ്ക്കുന്നു... ശരി.. ഞാൻ പെട്ടെന്നെത്താം... ••••• ••••• ••••• •••• •••• •••• •••• ••• ഹാ നീ വന്നോ...? അമ്മയെവിടെ.. ഇപ്പൊ ഒന്ന് അടങ്ങിയിട്ടുണ്ട്. ഡോക്ടർ ചെക്കപ്പിന് വന്നിട്ടുണ്ടായിരുന്നു. അയാളെ കണ്ടപ്പോൾ പെട്ടെന്ന് വയലന്റ് ആയി.

ഇവിടെ നിന്ന് ഇറങ്ങി ഓടാനൊക്കെ നോക്കി. പിടിച്ചിട്ട് നിന്നില്ല. അതാ നിന്നെ അത്യാവശ്യമായി വിളിപ്പിച്ചത്... ഹ്മ്മ് ഞാനൊന്ന് അമ്മയെ കണ്ടിട്ട് വരട്ടെ... ആഹ് നീ ചെല്ല്.. ഇപ്പൊ റൂമിൽ ഉണ്ടാവും. അവൻ മുറിയിലേക്ക് ചെല്ലുമ്പോൾ രേണുക കട്ടിലിൽ കിടക്കുകയായിരുന്നു. ഇന്ദ്രൻ അവർക്കടുത്തേക്ക് പോയി ഇരുന്നു. ഇൻജെക്ഷൻ വച്ചത് കാരണം നീര് വച്ച ആ കയ്യിൽ പതിയെ തലോടി... അമ്മയുടെ അവസ്ഥ കണ്ട് ഇന്ദ്രന്റെ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു. അതിലുപരി തന്റെ അച്ഛനെന്ന് പറയുന്നവനോടുള്ള പ്രതികാരവും അവനിൽ നുരഞ്ഞു പൊങ്ങി... രേണുകയെ നന്നായി പുതപ്പിച്ച് ഒരിക്കൽ കൂടി ആ മുഖത്തേക്ക് നോക്കി അവൻ ആ മുറി വിട്ടിറങ്ങി... എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ... ഡോക്ടർ... ഞാൻ ഇന്ദ്രജിത്ത്. രേണുകയുടെ മകനാണ്. അമ്മയ്ക്കിപ്പോ.... സീ മിസ്റ്റർ ഇന്ദ്രജിത്ത്. തുറന്ന് പറയാലോ അവരുടെ കണ്ടീഷൻ ഡേ ബൈ ഡേ മോശമായി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഓരോ കാര്യങ്ങളോടാണ് പേടി. അതിനുള്ള കാരണം എന്താണെന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല.

ഒരു പക്ഷെ അവരുടെ പഴയ കാല ജീവിതം തന്നെയാവാം ഇതിന് പിന്നിൽ അവർക്കെന്താണ് സംഭവിച്ചതെന്ന് തുറന്നു പറയാൻ നിങ്ങളും ഇത് വരെ തയ്യാറായിട്ടില്ല. അതറിയാതെ മുന്നോട്ടുള്ള ചികിത്സ വളരെ ബുദ്ധിമുട്ടാണ്.... ഞാൻ പറയാം ഡോക്ടർ... എന്റെ അമ്മ ഈ കണ്ട കാലം മുഴുവൻ അനുഭവിച്ച യാതനകളും വേദനകളും എത്രത്തോളമാണെന്ന് ഞാൻ പറയാം... മനസ്സിന്റെ വേദന കടിച്ചമർത്തികൊണ്ട് ഇന്ദ്രൻ പറഞ്ഞു തുടങ്ങി... ഡോക്ടർ " ഇന്ദ്ര കൺസ്ട്രക്ക്ഷൻസ് " എന്ന് കേട്ടിട്ടുണ്ടോ...? യെസ് ഓഫ് കോഴ്സ്... ഇന്ത്യയിലും വിദേശത്തുമായി അറിയപ്പെടുന്ന സ്ഥാപനം അല്ലേ... അതിന്റെ ഓണർ വൺ മിസ്റ്റർ വിശ്വനാഥൻ ഈ ഹോസ്പിറ്റലിന്റെ പാർട്ണർ ആണ്. ഇവിടുത്തെ മുക്കാൽ ഷെയറും അദ്ദേഹമാണ്... അയാളുടെ ഭാര്യ ആണ് എന്റെ അമ്മ രേണുക. ഡോക്ടർക്ക് ആ കാര്യം വളരെയധികം ഞെട്ടൽ ഉണ്ടാക്കുന്നതായിരുന്നു.

ആ വിശ്വനാഥൻ ഒരാൾ കാരണം ആണ് എന്റെ അമ്മയ്ക്കിന്ന് ഈ സ്ഥിതി വന്നത്. അയാളുടെ ഉപദ്രവങ്ങൾ സഹിക്കാനാവാതെ എന്റെ അമ്മ 3 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്.. ഏയ്... നോ... അൺ ബിലീവബിൾ ഞാൻ അറിയുന്ന വിശ്വനാഥൻ ഒരിക്കലും ഇങ്ങനെയൊന്നുമല്ല... ഡോക്ടർക്ക് മാത്രമല്ല ഈ സമൂഹത്തിലെ പലർക്കും അയാളുടെ യഥാർത്ഥ മുഖം അറിയില്ല. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാനും മടിക്കാത്ത നോട്ടോറിയസ് ക്രിമിനൽ ആണയാൾ... അത്‌ പറയുമ്പോൾ ഇന്ദ്രനിൽ ഉടലെടുത്ത ഭാവം ഡോക്ടറെയും ഭയപ്പെടുത്തി. ഇന്ദ്രജിത്ത് are you ok....? നോ സർ...എനിക്ക് നല്ല സുഖം തോന്നുന്നില്ല. ഓക്കേ ടേക്ക് റസ്റ്റ്‌... എനിക്ക് സംഭവങ്ങളൊക്കെ ഏതാണ്ട് മനസ്സിലായി. താൻ വറീഡ് ആവണ്ട. രേണുകയെ നമുക്ക് മാറ്റിയെടുക്കാം ok... ഓക്കേ ഡോക്ടർ.... ••••• •••••• ••••••• ••••••• ••••••• ••••••• ••••••• ••••••

ഡോക്ടറോട് രേണുകയുടെ ചികിത്സയെ കുറിച്ച് സംസാരിച്ച്‌ മടങ്ങി വരികയായിരുന്നു ഇന്ദ്രൻ... ഒരു വലിയ ബില്ഡിങ്ങിന് മുന്നിൽ അവൻ വണ്ടിയൊതുക്കി. " ഇന്ദ്ര കൻസ്ട്രക്ഷൻസ്" ആ പേര് വായിച്ചതും അവന്റെ മനസ്സിൽ പുച്ഛം നിറഞ്ഞു. കമ്പനിയിൽ നിന്നും ഇറങ്ങി വരുന്ന വിശ്വനെ അല്പം ദൂരെ നിന്ന് ഇന്ദ്രൻ വീക്ഷിച്ചു. സെക്യൂരിട്ടിയുടെ കയ്യിൽ നിന്ന് ചാവി വാങ്ങി പുറത്ത് നിർത്തിയിട്ട കാറിൽ തനിയെ കയറി പോകുന്ന വിശ്വനെ കണ്ടതോടെ ഇന്ദ്രന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. താൻ പ്രതീക്ഷിക്കുന്നതെന്തോ സംഭവിക്കാൻ പോകുന്നു എന്ന അർത്ഥത്തിൽ ഗൂഢമായ ഒരു പുഞ്ചിരി....... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story