ഇന്ദ്ര💙നീലം : ഭാഗം 8

Indraneelam

രചന: ഗോപിക

മനസ്സിൽ ഒരു സ്വസ്ഥതയും തോന്നിയില്ല ഒന്ന് റിലാക്സ് ചെയ്യാൻ വേണ്ടിയാണ് ഫേസ് ബുക്കും തുറന്ന് ഇരുന്നത്... അപ്പൊ ആ അസുരൻ അവിടെയും ശല്യം ചെയ്യാൻ വേണ്ടി വന്നു. നട്ട പാതിരാ യ്ക്കും അവന് ഉറക്കമൊന്നുമില്ലേ... രണ്ടു പ്രാവശ്യം മെസേജ് അയച്ചിട്ടും റിപ്ലൈ ഒന്നും കൊടുത്തില്ല. വെറുതെ എന്തിനാ കണ്ടവനോടോക്കെ ചാറ്റാൻ നിൽക്കുന്നെ... ഫോണും ഓഫാക്കി ഉറങ്ങാൻ കിടന്നു. പക്ഷെ നേരം കുറെ കഴിഞ്ഞിട്ടും ഉറക്കം മാത്രം വന്നില്ല ആതി പറഞ്ഞ പോലെ അവന്റെ ഖൽബിൽ കയറിയ പെണ്ണ് ഞാൻ ആയിരിക്കുമോ? ശരിക്കും അവന് എന്നെ ഇഷ്ടമാണോ..? അവനെ കണ്ടത് മുതലുള്ള കാര്യങ്ങൾ ഞാൻ വെറുതെ മനസ്സിൽ ഓർത്ത് നോക്കി. ബീച്ചിൽ വച്ച് വഴക്ക് പറഞ്ഞതും ദേഹത്ത് ചളി തെറിപ്പിച്ചതും ഞാൻ കല്ലെറിഞ്ഞപ്പോൾ ഹെൽമെറ്റ്‌ വച്ച് തലയ്ക്കടിച്ചതും കോളേജിൽ വച്ച് ഉമ്മ ചോദിച്ചതും എല്ലാം ഞാൻ ഒന്നുകൂടി റീ വൈൻട് ചെയ്തു.. അവന്റെ പെരുമാറ്റത്തിൽ എപ്പോഴൊക്കെയോ എന്നോടുള്ള പേരറിയാത്ത ഒരിഷ്ടം പുറത്ത് വന്നിരുന്നു എന്നവൾ മനസ്സിലാക്കി.

അതൊക്കെ ഓർത്തപ്പോൾ തന്നെ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ ഉടലെടുത്തു. പക്ഷെ നിമിഷങ്ങൾക്കകം അത് മാഞ്ഞു പോവുകയും ചെയ്തു... ഒരിക്കലും അവനോട് ഒരു തരത്തിലുള്ള ഇഷ്ടവും എന്റെ ഉള്ളിൽ ഉണ്ടാവാൻ പാടില്ല. ഒരിക്കലും ആർക്കും ആരോടും കണ്ട മാത്രയിൽ തന്നെ പ്രേമം തോന്നില്ല. എന്തെങ്കിലും ഫീലിംഗ്‌സ് ഉണ്ടായാൽ തന്നെ അതൊരിക്കലും യഥാർത്ഥ പ്രണയം ആയിരിക്കില്ല. വെറും അട്രാക്ഷൻ മാത്രം ആണത്.. അവൻ എത്തരക്കാരനാണെന്ന് അറിയില്ല. നിമി ചേച്ചിക്ക് സംഭവിച്ചത്‌ പോലൊരു ചതി എനിക്കും സംഭവിച്ചുകൂടാ.. ഞാനും കണ്ടതാണ് നിമി ചേച്ചി മറ്റൊരാളെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ അച്ഛനും അമ്മയും അനുഭവിച്ച വേദന. താൻ കാരണം ഒരിക്കൽക്കൂടി അവർ വേദനിച്ചുകൂടാ.. എന്തൊക്കെയോ ആലോചിച്ചുറപ്പിച്ച് അവൾ ഉറങ്ങി... ❣____________❣

ഇന്ദ്രന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. അകമേ പലതും എരിയുന്നുണ്ടെങ്കിലും പ്രത്യക്ഷത്തിൽ അവൻ തികച്ചും ശാന്തനായിരുന്നു. ബെഡിൽ മലർന്നു കിടന്ന് തുറന്നിട്ട ജനലിലൂടെ പുറം കാഴ്ചകൾ കണ്ട് കിടക്കുകയായിരുന്നു അവൻ. ഇത്രയും പ്രശ്നങ്ങൾക്കിടയിലും നീലുവിന്റെ ഒപ്പമുള്ള നിമിഷങ്ങളായിരുന്നു അവന്റെ ഉള്ളം കുറച്ചെങ്കിലും തണുപ്പിച്ചത്... അവളോടുള്ള പ്രണയം തന്റെ മനസ്സിൽ ഒരു തിരയെ പോലെ ആഞ്ഞടിക്കുന്നുണ്ടെന്ന് അവന് മനസ്സിലായി. ഹൃദയം മടിക്കുന്നത് പോലും അവൾക്ക് വേണ്ടിയാണെന്ന് തോന്നി പോയി അവന്... എന്ത് കൊണ്ടാണ് നീലൂ ഇത്ര മാത്രം ആഴത്തിൽ അവനിൽ വേരുറപ്പിച്ചതെന്ന് അവനുമറിയിലായിരുന്നു. ആദ്യമായി കണ്ട നിമിഷം മുതൽ അവൾ തന്നെയാണ് മനസ്സിൽ. ഒന്നുറപ്പാണ് ഇത് ഒരാണ് കുട്ടിക്ക് ഒരു പെണ്കുട്ടിയോട് തോന്നുന്ന വെറുമൊരു അട്രാക്ഷൻ അല്ല. ഇനിയൊരിക്കലും അവളിൽ നിന്നൊരു തിരിച്ചു പോക്ക് സാധ്യമല്ല.

ഫോണ് റിംഗ് ചെയ്യുന്നത് കെട്ടിട്ടാണ് അവൻ ഞെട്ടി എഴുന്നേറ്റത്... മൊബൈൽ സ്ക്രീനിൽ അരുൺ കോളിംഗ് എന്ന് കണ്ടപ്പോഴേ ഇന്ദ്രന്റെ ചുണ്ടിൽ പലതും ഒളിപ്പിച്ച അവന്റെ ആ പതിവ് പുഞ്ചിരി തെളിഞ്ഞു. അവൻ കോൾ അറ്റൻഡ് ചെയ്തു... "ഹലോ..." " ഹലോ അരുൺ......., പറയെടാ... തീർന്നോ അയാള്.....? " അതിയായ സന്തോഷത്തോടെ ഇന്ദ്രൻ ചോദിച്ചു. പക്ഷെ അവിടെ നിന്നും കേട്ട മറുപടി ഇന്ദ്രന്റെ പ്രതീക്ഷകളെ ആകെ തകിടം മറിക്കുന്നതായിരുന്നു. " ഇല്ലെടാ.....ഇപ്പൊ ഒപ്പേർഷൻ തീയേറ്ററിലേക്ക് കൊണ്ടു പോയിട്ടുണ്ട്. ഇത്രയും നേരം അയാളുടെ ഭാര്യ കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല." " ഛേ....നിന്നെയൊക്കെ എന്തിന് കൊള്ളാടാ... ഒരു കാര്യം ഏൽപ്പിച്ചാൽ അത് വൃത്തി ആയിട്ട് ചെയ്യണം..അല്ലാതെ.." അരുണിനോട് സംസാരിക്കുമ്പോൾ ഇന്ദ്രൻ ക്ഷോഭം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.

"ഇന്ദ്രാ സോറി ടാ....എനിക്കൊരാവസരം കിട്ടിയില്ല. ഈ ഹോസ്പിറ്റലിൽ നിന്നും ജീവനോടെ ഒരു തിരിച്ചുവരവ്‌ അയാൾക്കുണ്ടാവില്ല. അത് ഞാൻ നിനക്ക് തരുന്ന വാക്കാ..." ഉം...ഒന്നമർത്തി മൂളിയിട്ട് ഇന്ദ്രൻ ഫോണ് വച്ചു. എന്റെ അമ്മയോടും മറ്റൊരുപാട് സ്ത്രീകളോടും നീ ചെയ്ത തെറ്റിന് പകരമായി നിന്റെ ജീവൻ ഞാൻ ഇല്ലാതാക്കാൻ പോകുവാ... മണിക്കൂറുകൾക്കകം.... ❣____________❣ ഉമ്മറത്ത് ഇരുന്ന് ചായ കുടിക്കുകയായിരുന്നു പ്രകാശൻ. അപ്പോഴാണ് ഇന്ദ്രൻ എവിടേക്കോ പോകാനായി റെഡി ആയി പുറത്തേക്ക് വന്നത്. " ഇന്ദ്രാ...നീ എങ്ങോട്ടാ...? " " ഞാൻ കോളേജിലേക്കാ മാമാ..എന്തേ...? " " നീ പോകുന്ന വഴി എന്നെയൊന്ന് ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്യോ..? " " എന്തിനാ അയാളെ കാണാൻ ആണോ..? ആണെങ്കിൽ അത് വേണ്ട മാമാ.. അയാളും എന്റെ അമ്മയും തമ്മിൽ ഇപ്പൊ യാതൊരു ബന്ധവുമില്ല.

അപ്പോൾ മാമനും അയാളോട് അനുകമ്പ കാണിക്കേണ്ട ആവശ്യമില്ല. " " അല്ലാതെ് ബോധം വന്നാൽ ഈ ആക്സിഡന്റിന് പിന്നിൽ നീ ആണെന്ന സത്യം വിശ്വൻ തുറന്ന് പറയുമോ എന്ന് പേടിച്ചിട്ടല്ല " പ്രകാശന്റെ ചോദ്യം കേട്ട് ഇന്ദ്രൻ അയാളെ ഞെട്ടലോടെ നോക്കി. മാമൻ സത്യം എല്ലാം അറിഞ്ഞിരിക്കുന്നു. പക്ഷെ എങ്ങെനെ ?? " ഞാൻ എങ്ങനെ ഇതൊക്കെ അറിഞ്ഞു എന്നാലോചിച്ച് തല പുണ്ണാക്കണ്ട. ഞാൻ നിന്നെ കാണാൻ തുടങ്ങിയിട്ട് വർഷം ഒരുപാട് ആയില്ലേ...? നിന്റെ ഓരോ മാറ്റങ്ങളും എനിക്ക് തിരിച്ചറിയാൻ കഴിയും. ഇന്നലെ നിന്റെ സംസാരത്തിൽ നിന്ന് തന്നെ നീ പറഞ്ഞതെല്ലാം കള്ളമാണെന്ന് എനിക്ക് മനസ്സിലായിരുന്നു. ഒന്നുമില്ലെങ്കിലും ഞാൻ ഒരു അധ്യാപകനല്ലേ... കുട്ടികൾ കള്ളം പറഞ്ഞാൽ അതൊക്കെ പെട്ടെന്ന് എനിക്ക് മനസ്സിലാവും... പ്രകാശന്റെ മുന്നിൽ കുറ്റബോധത്തോടെ തലതാഴ്ത്തി നിൽക്കാൻ മാത്രമേ ഇന്ദ്രന് കഴിഞ്ഞുള്ളൂ...പക്ഷെ അത് വിശ്വനോട് ചെയ്തതിനല്ല. പ്രകാശനോട് കള്ളം പറഞ്ഞതിന്... നീ വീണ്ടും പഠിക്കാൻ പോവുന്നു എന്ന് കേട്ടപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു.

പക്ഷെ ഇപ്പൊ.... മാമാ...അത് ഞാൻ...... എന്ത് ന്യായീകരണം പറഞ്ഞാലും നീ ഇപ്പൊ ചെയ്തത് ഒട്ടും ശരിയായില്ല. എത്ര ക്രൂരനാണെങ്കിലും അവനും നീയും തമ്മിൽ ഒരു ബന്ധമുണ്ട്. ഒരിക്കലും മായ്ക്കാൻ കഴിയാത്ത ഒന്ന് രക്ത ബന്ധം. എത്ര ശ്രമിച്ചിട്ടും എനിക്കയാളോട് ക്ഷമിക്കാൻ കഴിയുന്നില്ല മാമാ...ഓരോ തവണ അമ്മയെ കാണുമ്പോഴും എനിക്കയാളോടുള്ള പക കൂടി വരികയാണ്.. അവന് ശിക്ഷ കൊടുക്കണ്ട എന്നല്ല മോനെ... പക്ഷെ ഒരാളുടെ ജീവൻ എടുക്കാനുള്ള അവകാശം നമുക്കാർക്കുമില്ല. ഇന്ദ്രന് ശരിയേത് തെറ്റത് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഓരോന്ന് ആലോചിച്ച് ഒടുവിൽ അവന്റെ കൈ പോക്കറ്റിൽ കിടക്കുന്ന ഫോണിലേക്കെത്തി. അരുണിന്റെ നമ്പറിലേക്ക് റിങ് ചെയ്തു... ❣____________❣ ഡാ.... ഇന്ദ്രാ...നീ എന്തൊക്കെയാ ഈ പറയുന്നേ.... നമ്മളീത്രയ്ക്ക് കഷ്ടപ്പെട്ടത് ഇതിന് വേണ്ടിയിട്ടാണോ...?

അല്ലെടാ...ഒരാളെ കൊല്ലാനുള്ള അവകാശമൊന്നും നമുക്കില്ലെടാ...അങ്ങനെ നോക്കുമ്പോൾ നമ്മൾ ചെയ്യാൻ പോകുന്നത് വളരെ വലിയ തെറ്റാണ്... നിനക്ക് ഇത്രപെട്ടെന്ന് അയാളോടുള്ള ദേഷ്യം മാറി അനുകമ്പ ആയോ...? നിന്റെ അമ്മയോട് ചെയ്തതിനൊക്കെ ക്ഷമിക്കാനും പൊറുക്കാനും നിനക്ക് കഴിയുമായിരിക്കും. പക്ഷെ എന്റെ അമ്മ അനുഭവിക്കുന്ന വേദന എനിക്കൊരിക്കലും കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. അതു പോലെ അയാളോട് ക്ഷമിക്കാനും... ഇന്ദ്രന്റെ വാക്കുകൾക്ക് വില കൊടുക്കാതെ അരുൺ അവിടെ നിന്നും ദേഷ്യപ്പെട്ട് പോയി. അവൻ പോയത് വിശ്വനെ കൊല്ലാൻ വേണ്ടിയിട്ടാണെന്ന് ഇന്ദ്രന് മനസ്സിലായി... അരുണിനെ തടയാൻ ആവാതെ ഇന്ദ്രൻ അവൻ പോയ വഴിയേ നിസ്സംഗതയോടെ നോക്കി നിന്നു... അൽപ സമയത്തിന് ശേഷം നേരെ കോളേജിലേക്ക് പോയി.. ❣____________❣

മോളെ.... നീലൂ... എഴുന്നേറ്റെ.... നേരം ഒരുപാട് ആയിട്ടും മൂടി പുതച്ച് സുഖ നിദ്രയിലായിരുന്നു നീലൂ. എന്താ അമ്മേ...ഇത്തിരി നേരം കൂടെ കിടന്നോട്ടെ... 'അമ്മ വിളിക്കുന്നത് കേട്ട് ഒരു ചിണുങ്ങലോടെ അവള് പറഞ്ഞു. അത് ശരി സമയം ഇപ്പൊ തന്നെ 9 ആയി. എനിയെപ്പോ കോളേജിൽ എത്താനാ... ഈശ്വരാ 9 മണി ആയോ....ആമ്മ എന്താ നേരത്തെ വിളിക്കാഞെ... എത്ര തവണ വിളിച്ചു.പോത്ത് പോലെ കിടന്നുറങ്ങിയിട്ടല്ലേ..എഴുന്നേറ്റ് റെഡി ആയി കോളേജിൽ പോവാൻ നോക്ക് പെണ്ണേ... നിമി ചേച്ചിയെ കണ്ടിരുന്നെങ്കിൽ ഇന്നലെ പറഞ്ഞതിന്റെ കാരണം ചോദിക്കമായിരുന്നു എന്ന് കരുതി .അവിടെയൊക്കെ നോക്കിയിട്ടും ചേച്ചിയെ കണ്ടില്ല മ്മ്...ശരി. നിമി ചേച്ചി എവിടെ അമ്മേ...

അവളെവിടെ റൂമിൽ ഉണ്ടാവും. വേറെ എവിടെ പോവാനാ.. എന്താ ഇപ്പൊ അവളെ അന്വേഷിക്കുന്നെ.... ചുമ്മാ.... അവൾ ചിരിച്ചുകൊണ്ട് എഴുന്നേറ്റ് റെഡി ആയി കോളേജിലേക്ക് പോയി... ❣_____________❣ നീലൂ...നീ വന്നപ്പോ മുതൽ വലിയ ആലോചനയിലാണല്ലോ....ആരെ കുറിച്ചാ... ഇന്നലത്തെ ആ ചേട്ടനെ കുറിച്ചാണോ..? ചെറു ചിരിയോടെയുള്ള ആതിയുടെ ചോദ്യം കേട്ടപ്പോൾ എനിക്കങ് പെരുത്ത് കയറി. കഷ്ടപ്പെട്ട് മറക്കാൻ ശ്രമിക്കുമ്പോൾ ഇവിടെ ഒരാള് കുത്തി കുത്തി ഓര്മിക്കപ്പിക്കുന്നു... ഉള്ള ദേഷ്യം എല്ലാം അടക്കി പിടിച്ച് ഞാൻ അവളെ ഒന്ന് നോക്കി. അതിന്റെ അർത്ഥം മനസ്സിലാക്കിയാവണം അവളെന്നെ നോക്കി ഇളിച്ചു കാണിച്ചിട്ട് വേഗം അവിടെ നിന്ന് സ്കൂട് ആയി.......... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story