ഇന്ദ്ര💙നീലം : ഭാഗം 9

Indraneelam

രചന: ഗോപിക

കോളേജിൽ എത്തിയിട്ടും നീലി കുട്ടിയെ മാത്രം കണ്ടില്ല. ക്ലാസ്സിൽ പോയി നോക്കിയപ്പോൾ സാർ ക്ലാസ് തുടങ്ങിയിരുന്നു. പക്ഷെ ഇവള് അവിടെ ഒന്നും ഇല്ല. ഇനി ഇന്ന് വന്നിട്ടില്ലേ...? അവിടെയൊക്കെ നോക്കി കാണാതായപ്പോൾ തിരിച്ചു ക്ലാസ്സിലേക്ക് പോയേക്കാം എന്ന് കരുതി. അപ്പോഴാണ് അവളുടെ ശിങ്കിടി നടന്ന് വരുന്നത് കണ്ടത്.എന്നെ കണ്ടപ്പോൾ ചിരിച്ചു കാണിച്ചു തിരിച്ചു ഞാനും... " എന്താ ക്ലാസ്സിൽ കയറുന്നില്ലേ..? " "അത്...ആ അലോഷി സാറിന്റെ ക്ലാസ്സാ..കയറിയിട്ടും വല്യ കാര്യമൊന്നുമില്ല. അതുകൊണ്ട് കയറിയില്ല." അവളോട് ഓരോന്ന് ചോദിക്കുമ്പോഴും എന്റെ കണ്ണ് ആ പരിസരത്തായിരുന്നു... "ചേട്ടനാരെയാ നോക്കുന്നെ...? നീലുവിനെയാണോ...? " അല്പം പരിഹാസത്തോടെയുള്ള അവളുടെ ചോദ്യം കേട്ടിട്ട് ഞാൻ ആകെ ചമ്മി. "ഏയ്... ഞാൻ ഈ കോളേജ് ഒക്കെ കാണുകയായിരുന്നു. നല്ല സ്ഥലം അല്ലെ.." ചമ്മല് മറച്ചുവച്ച് ഞാൻ പറഞ്ഞു. ചേട്ടൻ ഈ കോളേജിൽ ഫൈനൽ ഇയർ അല്ലെ..? എന്നിട്ട് ഇപ്പോഴാണോ കോളേജിന്റെ ഭംഗി ആസ്വദിക്കുന്നത്...?

ക്ലാസ് കട് ചെയ്ത് നടക്കാതെ ക്ലാസ്സിൽ പോടി.. വീണ്ടും ഞാൻ നാറി. അത് പുറത്തുകാട്ടാതിരിക്കാനായി അല്പം ഗൗരവത്തോടെ ഞാൻ പറഞ്ഞു. എന്റെ കലിപ്പ് കണ്ടപ്പോൾ അവള് വേഗം ക്ലാസ്സിലേക്ക് നടന്നു. അതേയ്...ഒന്ന് നിന്നെ...ഇന്ന് തന്റെ ഫ്രണ്ട് വന്നിട്ടില്ലേ...? അപ്പൊ ചേട്ടൻ പ്രകൃതി ഭംഗി ആസ്വദിച്ചതല്ല. അവളെ അന്വേഷിച്ചതാണല്ലേ..? എനിക്കപ്പോഴേ തോന്നിയിരുന്നു ഇന്നലെ പറഞ്ഞ ചേട്ടന്റെ ഖൽബിൽ കയറിയ പെണ്ണ് അവളാണെന്ന്. ദാ..ആ മരത്തിന്റെ ചുവട്ടിൽ ഇരിപ്പുണ്ട്. ചേട്ടന്റെ പേര് പറഞ്ഞപ്പോഴേ എന്നെ അവിടെ നിന്ന് ഓടിച്ചു വിട്ടു. അവളോട് താങ്ക്സ് പറഞ്ഞ് ഞാനെന്റെ നീലി കുട്ടിയുടെ അടുത്തേക്ക് നടന്നു... ദൂരെ നിന്നെ അവളവിടെ മരത്തിന് താഴെ താടിക്ക് കയ്യും കൊടുത്ത് ഇരിക്കുന്നതാണ് കണ്ടത്...പക്ഷെ ഇന്നും ആള് ഭയങ്കര മൂഡോഫാ... ഇരിക്കുന്നത് ഇവിടെ ആണെങ്കിലും മനസ്സ് മറ്റേതോ ലോകത്താണ്. അന്ന് ബീച്ചിൽ വച്ച് കണ്ടപ്പോൾ അവളുടെ കണ്ണുകൾക്കുണ്ടായിരുന്ന തെളിച്ചവും ആ മുഖത്തുണ്ടായിരുന്ന പുഞ്ചിരിയും പിന്നെ ഒരിക്കലും കാണാൻ കഴിഞ്ഞിരുന്നില്ല.എന്ത് പറ്റി എന്തോ..??

ഹലോ മാഡം....എന്താ ഇവിടെ ഇരിക്കുന്നെ..? ക്ലാസ്സിലൊന്നും കയാറാറില്ലേ..? ❣_____________❣ ആരോ വിളിക്കുന്നത് കേട്ടാണ് തിരിഞ്ഞു നോക്കിയത്. ഇന്ദ്രൻ ആയിരുന്നു.ഇളിച്ചോണ്ട് വരുന്നുണ്ട് അസുരൻ,. ഞാനെങ്ങും മൈൻഡ് ചെയ്യാൻ പോയില്ല.അവനെ നോക്കി ചുണ്ട് കോട്ടിയിട്ട് ഞാൻ തിരിഞ്ഞിരുന്നു. എന്നിട്ടൊന്നും അവൻ പോയില്ല. എന്റെ അടുത്തായി വന്നിരുന്നു. ആ ഇരിപ്പും നോട്ടവും എനിക്കത്ര വെടിപ്പ് ആയി തോന്നിയില്ല. അതുകൊണ്ട് തന്നെ ഞാനൽപ്പം നീങ്ങി ഇരുന്നു.. ഇടക്കണ്ണിട്ട് നോക്കിയപ്പോൾ അവൻ എന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ചുണ്ടിൽ ആ പതിവ്‌ പുഞ്ചിരിയും... എന്നോടുള്ള അവന്റെ പ്രണയം ആ കണ്ണുകളിൽ നിന്ന് തന്നെ എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. അവന്റെ ചിരിയും കുസൃതിയോടെയുള്ള ആ നോട്ടവും കാണ്കെ എന്റെ ചുണ്ടിലും ഒരു പുഞ്ചിരി ഓടിയെത്തി. പക്ഷെ ഞാനത് സമർഥമായി മറച്ചുവച്ചു. ഇപ്പൊ എന്റെ ഭാഗത്ത് നിന്നും അവന് അനുകൂലമായി എന്തെങ്കിലും മറുപടി ഉണ്ടായാൽ എന്നോടുള്ള പ്രണയം അവനിൽ കൂടുകയെ ഉള്ളൂ..

അവനൊരിക്കലും എന്റെ മനസ്സ് മനസ്സിലാക്കാൻ കഴിയരുത്. എന്നെ അവൻ മറന്നേ പറ്റൂ.. നേരം കുറെ കഴിഞ്ഞിട്ടും അവന് അനക്കമൊന്നും ഉണ്ടായിരുന്നില്ല. ഒരേ ഇരിപ്പാ...എന്നിട്ടൊരു നോട്ടവും... അത് കാണുമ്പോഴേ എനിക്ക് ആകെയൊരു ചടപ്പാ...അവനോട് ദേഷ്യപ്പെടാനോ എന്തിന് ആ മുഖത്തേക്ക് നോക്കാൻ കൂടി എന്നെ കൊണ്ട് കഴിയില്ല. ഒടുവിൽ സഹികെട്ട് ഞാൻ അവന് നേരെ വിരൽ ചൊടിച്ചു. അതേയ് എന്താ ഉദ്ദേശം?? കുറെ നേരം ആയല്ലോ എന്നെ തന്നെ നോക്കി ഇരിക്കുന്നു... തന്നെ നോക്കി ഇരിക്കുവാണെന്ന് ആര് പറഞ്ഞു. താൻ കണ്ടോ..? ആ കണ്ടു. ഞാൻ കാണുന്നുണ്ടായിരുന്നു എന്നേം വായി നോക്കി ഇരിക്കുന്നത്. ഉവ്വോ...? എന്നിട്ടെന്തേ എഴുന്നേറ്റ് പോവാഞ്ഞത്...? അവന്റെ ചോദ്യത്തിന്‌ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. എന്തോ അവിടെ നിന്നും എഴുന്നേൽക്കാൻ മനസ്സനുവദിച്ചില്ല. അത്...പിന്നെ...ഞാനല്ലേ ഇവിടെ ആദ്യം വന്നിരുന്നത്.പിന്നെ ഞാനെന്തിനാ എഴുന്നേറ്റ് പോകുന്നത് ? അങ്ങനെ...അല്ലാതെ എന്നോടുള്ള ഇഷ്ടം കൊണ്ടല്ല. സൈറ്റടിച്ചു കൊണ്ടുള്ള അവന്റെ ചോദ്യത്തിന്‌ അല്പം ദേഷ്യത്തോടെ 'അല്ല 'എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു.

അല്ലെങ്കിൽ വേണ്ട. എന്തായാലും ഇപ്പൊ ഇവിടെ നിന്നെഴുന്നേൽക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. വേണ്ട ഇവിടെ തന്നെ ഇരുന്ന് വേരുറപ്പിച്ചോ ഞാൻ പൊയ്ക്കോളാം... ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയതും അവൻ എന്റെ കയ്യിൽ പിടിച്ച് വലിച്ച് അവന്റെ അരികത്തായി ഇരുത്തി. കഴുത്തിലൂടെ കയ്യിട്ട് എന്നെ ചേർത്ത് പിടിച്ചു. ഞാൻ ഭയത്തോടെ ചുറ്റും നോക്കി. ക്ലാസ് ടൈം ആയതുകൊണ്ട് അധികം പിള്ളേരൊന്നും പുറത്തില്ല. പക്ഷെ രണ്ട് മൂന്ന് പേർ ഞങ്ങളെ തന്നെ നോക്കുന്നുണ്ട്. ഞാൻ എന്റെ കഴുത്തിലൂടെ ചുറ്റിയ അവന്റെ കയ്യെടുത്ത് മാറ്റാൻ പരമാവധി ശ്രമിച്ചു. എന്റെ കാലക്കേടിന് അതൊന്ന് അനക്കാൻ പോലും കഴിഞ്ഞില്ല. പ്ലീസ്....എന്നെ വിട്... ഞാൻ പൊക്കോട്ടെ.. പോവണ്ട.... നമുക്ക് ഇങ്ങനെ ഇരിക്കാം... കാര്യം കാണാൻ കഴുത കാലും പിടിക്കണമെന്നാണല്ലോ.. നേരെ പറഞ്ഞാൽ അസുരൻ കേൾക്കത്തില്ല. അതുകൊണ്ട് ഞാൻ എന്റെ പത്തൊന്പതാമത്തെ അടവ്‌ പ്രയോഗിച്ചു. ഏതൊരു പെണ്ണിന്റെയും ആയുധം. ഒരു ചിലവും ഇല്ലാതെ ഫ്രീയായി കിട്ടുന്ന ഒന്ന് 'കണ്ണീര് '. ഞാനതിൽ കയറി പിടിച്ചു...

ഞാൻ അവിടെ കിടന്ന് അലറി വിളിച്ചു. എന്റെ നിലവിളി കേട്ടിട്ടാവണം അവിടെ പുറത്തുള്ള ചേട്ടന്മാരും ചേച്ചിമാരുമെല്ലാം ഞങ്ങൾക്ക് ചുറ്റും കൂടി. എന്താ മോളെ..? എന്താ പ്രശ്നം... ആൾക്കാരൊക്കെ മുറുമുറുപ്പ് തുടങ്ങിയിരുന്നു. ഇന്ദ്രൻ നോക്കിയപ്പോൾ ആളുടെ മുഖത്ത് ഞാൻ പ്രതീക്ഷിച്ചതുപോലെ ഒരു ഭയമൊന്നും കാണാൻ കഴിഞ്ഞില്ല . പക്ഷെ ഒരമ്പരപ്പുണ്ട്. ഞാൻ നോക്കിയപ്പോൾ എന്നെ കനപ്പിച്ചു നോക്കി. ഞാൻ ഇതുവരെ കാണാത്തൊരു രൗദ്ര ഭാവം ആയിരുന്നു അവനപ്പോൾ... ഞാൻ ചെയ്തത് അൽപ്പം കടന്ന് പോയി എന്നെനിക്ക് മനസ്സിലായി.... സംഗതി എന്റെ കയ്യിൽ നിന്നും കൈ വിട്ട് പോകാൻ തുടങ്ങിയിരുന്നു. ടാ... നീ എന്താടാ കൊച്ചിനെ ചെയ്തേ...? എവിടെയും കാണും ഇത് പോലെ ഞരമ്പ് രോഗികൾ...." അവിടെയുള്ള ഒരു ചേട്ടൻ ഇന്ദ്രനുമേൽ കൈ വയ്ക്കാൻ തുടങ്ങിയതും ഞാനോടി ചെന്ന് തടഞ്ഞു. "എന്താ മോളെ...? ഇവൻ നിന്നെ ഉപദ്രവിച്ചോ...?" അവിടെ ഉണ്ടായിരുന്ന ഒരു ചേച്ചി ചോദിച്ചതും ഞാൻ ഇല്ലായെന്ന് തലയാട്ടി. "കുട്ടി പേടിക്കണ്ട... എന്താ ഉണ്ടായതെന്ന് തുറന്ന് പറഞ്ഞോളൂ.."

"അത് എന്നെ ഉറുമ്പ് കടിച്ചപ്പോൾ വേദന കാരണം കരഞ്ഞതാ...." മുഖത്ത് കഴിയാവുന്നത്രയും നിഷ്കളങ്ക ഭാവം വരുത്തി ഞാൻ പറഞ്ഞു. "അത്രേയുള്ളോ...ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഈ പയ്യൻ അത്തരക്കാരൻ അല്ലെന്ന്...വെറുതെ സമയം കളഞ്ഞു." എന്റെ മറുപടി കേട്ടതോടെ ഓരോ ആളായി അവിടം വിട്ട് പോകാൻ തുടങ്ങിയിരുന്നു. ഏറ്റവും ഒടുവിൽ എന്നെ ആശ്വസിപ്പിച്ചിട്ട് ആ ചേച്ചിയും പോയി... എന്നെ നോക്കാതെ മറ്റെവിടെയോ ശ്രദ്ധ പതിപ്പിച്ച് നിൽക്കുകയായിരുന്നു ഇന്ദ്രൻ. അവന്റെ മനസ്സിലെ ദേഷ്യം ചുരുട്ടി പിടിച്ച കയ്യും വലിഞ്ഞു മുറുകിയ ഞരമ്പുകളും എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. സോറി പറയണോ വേണ്ടയോ എന്ന് ഒരു നിമിഷം ഞാൻ സംശയിച്ചു. ഒടുവിൽ പറയാൻ തന്നെ തീരുമാനിച്ചു... ഇന്ദ്രന്റെ പിറകിലായി പോയി നിന്ന് ഞാനൊന്ന് മുരടനക്കി. കേട്ടിട്ടുണ്ടാകും എന്ന് ഉറപ്പാണ്. പക്ഷെ അവനിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല.

ഐ ആം..... ഛി..... നിർത്തേടി.... ഞാൻ സോറി പറഞ്ഞ് മുഴുവനാക്കും മുന്നേ അവൻ പൊട്ടിത്തെറിച്ചു. നിങ്ങളെന്തിനാ എന്നോട് വഴക്കുണ്ടാക്കുന്നെ...? എന്നെ വിടാൻ ഒരു പ്രാവശ്യം ഞാൻ പറഞ്ഞതല്ലേ..? അത് നിങ്ങള് കേൾക്കാത്തതുകൊണ്ടല്ലേ എനിക്ക് ബഹളം വയ്‌ക്കേണ്ടി വന്നത്....ഒരു ഗുണ്ട ആണെന്ന് കരുതി വഴിയേ പോകുന്ന പെണ്ണുങ്ങളെ പിടിക്കാം എന്നുണ്ടോ...? ഞാനൊന്ന് താഴ്ന്നു കൊടുത്താൽ അവന്റെ ദേഷ്യം കൂടുകയെ ഉള്ളൂ എന്നെനിക്കറിയാം. ഞാൻ ചെയ്തതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നിയില്ല. അതിപ്പോ ആരായാലും പെണ്ണിന്റെ ദേഹത്ത് അവളുടെ സമ്മതം ഇല്ലാതെ കൈ വയ്ക്കുന്നത് തെറ്റ് തന്നെയാ...അതുകൊണ്ട് ഞാനും വിട്ട് കൊടുത്തില്ല. " നിർത്തേടി....നീ പറഞ്ഞ പോലെ ഞാനൊരു തെരുവ്‌ ഗുണ്ടാ തന്നെയാ.. തല്ലാനും കൊല്ലാനുമൊക്കെ പോയിട്ടുണ്ട്. പക്ഷെ ഒരിക്കൽ പോലും ഒരു പെണ്ണിനെ അനുവാദമില്ലാതെ തൊട്ടിട്ടില്ല. ആരും പെണ്ണ് പിടിയൻ എന്ന് പറഞ്ഞിട്ടുമില്ല. ഇന്ന് ഞാൻ നിന്നെ തൊട്ടിട്ടുണ്ടെങ്കിൽ അത് എന്റെ സ്വന്തം എന്ന് കരുതി മാത്രമാണ്.അതിനെ നീ തെറ്റായ അർത്ഥത്തിൽ കാണേണ്ട...."

" എന്തായാലും നീയെന്നെ പെണ്ണ് പിടിയനാക്കി. ഇനിയിപ്പോ നീ ആളെ വിളിച്ചു കൂട്ടിയാലും പോലീസിൽ കംപ്ലൈന്റ് കൊടുത്താലും ഞാൻ നിന്നെ പിടിക്കും...." ചിരിയോടെ എന്റെ കയ്യിൽ പിടിച്ചുകൊണ്ടുള്ള അവന്റെ സംസാരം കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി.... "ഈ പറഞ്ഞതിന്റെ അർത്ഥം ഇനി എന്നെ പീഡിപ്പിക്കും എന്നെങ്ങാനും ആവോ...??" ദൈവമേ....!!!! ഇങ്ങനെ തുറിച്ചു നോക്കേണ്ട. നിനക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം...അധികം വൈകാതെ നീ തന്നെ അത് തുറന്ന് പറയും... "പിന്നെ....നോക്കി ഇരുന്നോ..ഞാനിപ്പോ പറയും.." അധികം പുച്ഛിക്കണ്ട മോളെ...നീ പറയും...നിന്നെ കൊണ്ട് ഞാൻ പറയിപ്പിക്കും. കാണാം... ആ കാണാം...ആകാശം ഇടിഞ്ഞു വീണാലും ശരി ഇത് നടക്കാൻ പോണില്ല.... അതും പറഞ്ഞ് ദേഷ്യത്തോടെ ഞാൻ ക്ലാസ്സിലേക്ക് നടന്നു.... ഇല്ലെന്റെ നീലി കുട്ടി....അധികം വൈകാതെ നീ എന്റെ അടുത്തേക്ക് തന്നെ തിരിച്ചു വരും. നിനക്ക് അത്രപെട്ടെന്നൊന്നും എന്നെ വിട്ട് പോകാൻ പറ്റില്ല. അവൾ പോണ വഴിയേ ചിരിയോടെ നോക്കി നിന്ന് ഇന്ദ്രൻ മനസ്സിലോർത്തു........ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story