ഇന്ദുലേഖ: ഭാഗം 1

indulekha

എഴുത്തുകാരി: നിളകാർത്തിക

തെക്കേ തൊടിയിൽ..... എരിഞ്ഞു തീരാറായ ആ തീ നാളത്തിലേക്ക് നോക്കിയവൾ തളർന്നു ചുവരിലേക്ക് ചാരി........ വീർത്ത വയറിലേക്ക് നെഞ്ച് പൊട്ടുന്ന വേദനയോടെ വിരലുകൾ അമർത്തി.........🥀 ഇത് ഇന്ദുലേഖ.... 🥀 🌾🥀🌾🥀🌾🥀 ഇനി..... നിന്നെ പോലൊരു മകൾ ഞങ്ങൾക്കില്ല..... ഇറങ്ങിക്കോണം ഈ നിമിക്ഷം..... ഞങ്ങൾ മരിച്ചു എന്ന് കേട്ടാൽ പോലും വന്നേക്കരുത്.......നീ...... കണ്ണുകളിൽ കോപം നിറച്ചു പറയുകയും അവളെ ആഞ്ഞു തള്ളിയിരുന്നു അയാൾ. അവന്റെ മാറിലേക്ക് മുഖം മുഖം അടിച്ചു വീണതുംഇരു കൈയാൽ ചേർത്തു നിർത്തി അവൻ. ""ഇനി ഇവളുടെ ദേഹത്തു കൈ വെയ്ക്കരുത് ഞാൻ കണ്ട് നിൽക്കുമെന്ന് വിചാരിക്കരുത് ........"" അവളെ പുറകോട്ട് മാറ്റി നിർത്തി അയാളുടെ നേർക്കു നേരെനിന്നു അവൻ. ദീപു ഏട്ടാ വേണ്ട......വേണ്ട...... അവന്റെ കൈയിൽ പേടിയോടെ പിടിച്ചു മാറ്റാൻ ശ്രമിച്ചു ഞാൻ. """നിന്നു ചിലക്കാതെ വിളിച്ചോണ്ടു പോടാ ഇവളെ....... പോയി തെണ്ട് രണ്ടും കൂടി....... പറഞ്ഞു കൊണ്ട് അയാൾ നീട്ടി തുപ്പിയിരുന്നു. '""നീ....

ഒന്നോർത്തോ ഞങ്ങളുടെ മുഖത്തു കരി വാരി തേച്ചു ഈ താഴ്ന്ന ജാതിയിൽ ഉള്ള പത്തു പൈസ ക്ക് വകയില്ലാത്ത ഇവന്റ കൂടെ നീ പൊറുക്കുമ്പോൾ ഒന്നോർത്തോ അനുഭവിക്കും നീ......ഇവൻ നിന്നെ ചതിക്കും..... നോക്കിക്കോ നീ......അപ്പോൾ ഈ പടി കയറി വന്നേക്കരുത്.......ഞങ്ങളുടെ മനസ്സിൽ നീ ചത്തു........ ആ ഓർമ്മയോട് കൂടി വേണം പോകാൻ പിന്നെ ഇങ്ങോട്ട് വന്നേക്കരുത്...... ഏട്ടൻ കൈ ചൂണ്ടി കോപത്തോടെ പറയുമ്പോൾകണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നുഎന്റെ.ദീപുയേട്ടന്റെ കൈ പിടിച്ചു ആ വലിയ ഗേറ്റ് കടക്കുമ്പോൾ അത് തനിക്കു പുറകിലായി വലിയ ഒച്ച യോടെ കൊട്ടി അടക്കപെടുന്നതറിയുക യായിരുന്നു ഞാൻ. ഞാൻ ഇന്ദുലേഖ "" കളരിക്കൽ മാധവമേനോന്റെ യും രാഗിണിയുടെയും രണ്ടാമത്തെ മകൾ,ഏട്ടൻ ഇന്ദ്രൻ. അമ്മ മരിച്ചിട്ടു രണ്ട് വർഷമാകുന്നു അച്ഛന്റെ അക്രമങ്ങളിൽ നിന്നു അമ്മ മോചിതയായി എന്ന് മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ .

സമ്പത്തിന്റെ നടുക്കാണ് വളർന്നത് സ്നേഹബന്ധങൾ പോലും അച്ഛന് കച്ചവടമായിരുന്നു അന്നും ഇന്നും അച്ഛന് സ്നേഹം സാമ്പത്തിനോട് മാത്രം. പഠിത്തത്തിൽ അത്ര മിടുക്കി ആയിരുന്നില്ല താൻ പിന്നെ ചെറിയ ചിത്ര രചനയും പേപ്പർ പൂക്കൾ ഉണ്ടാക്കലും മറ്റുമായി സമയം കളയുമായിരുന്നു ഒരിക്കലും അച്ഛൻ തന്നെ സ്നേഹിച്ചിട്ടില്ല അമ്മയെ പോലെ തന്നെയാണ് എന്ന് പറഞ്ഞു അകറ്റി നിർത്തിയിരുന്നു അച്ഛന് എന്നും ഏട്ടനോടായിരുന്നു ഇഷ്ടം. സ്നേഹം കിട്ടാതെ വളർന്നത് കൊണ്ടാകാം അഞ്ചു വർഷങ്ങൾക്കു മുൻപ് ദീപേഷ് ഏട്ടൻ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ താൻ മറ്റൊന്നും ആലോചിക്കാതെ സമ്മതിച്ചത് ആ സമയം അത് പ്രണയമായിരുന്നോ അറിയില്ല ദുഃഖങ്ങൾ പങ്ക് വെയ്ക്കാൻ ഒരാൾ അതായിരുന്നു തനിക്ക് ദീപഷേട്ടൻ,എന്റെ ദീപുയേട്ടൻ. ദീപേഷ് ഏട്ടൻ തന്റെ എല്ലാമാണ് ഇന്ദുലേഖ യുടെ സ്വന്തം...... ഇന്ദുലേഖ യുടെ പ്രണയം.. 🌾

ഇന്ന് ഞങ്ങളുടെ വിവാഹമായിരുന്നു....... . ഇതു ദീപേഷ് ഗംഗദരൻ എന്റെ ദീപുഏട്ടൻ സ്വന്തമായി വർക്ക്‌ഷോപ്പ് നടത്തുന്നു കവലയിൽ, സ്കൂട്ടർ നന്നാക്കൻ പോയപ്പോൾ വെച്ച് കണ്ട പരിചയം എപ്പോഴോ പ്രണയമായിരുന്നു ഒരിക്കലും പിരിയില്ല എന്ന് ഉറച്ചു തന്നെയാണ് ആ കൈകൾ പിടിച്ചത്. ആ വലിയ വീടിന്റെ ഗേറ്റ് കടന്നു പോരുമ്പോൾ ഒരിക്കലും കൈ വിടില്ല എന്ന പോലെ മുറുക്കെ പിടിച്ചിരിക്കുന്ന ദീപുയേട്ടന്റെ കൈയിലേക്ക് നോക്കി ഞാൻ പിന്നെ ആ കൈകൾ മുറുക്കി പിടിച്ചു പിൻതിരിഞ്ഞു പോലും നോക്കാതെ നടന്നു ഞാൻ. ദീപുയേട്ടന്റെ വയറിൽ കൈ ചുറ്റി പുറത്തേക്കു മുഖം അമർത്തി കിടന്നു ഞാൻ, എന്തിനെന്നു അറിയാതെ ഹൃദയം അലമുറയിട്ടു കൊണ്ടിരുന്നു എന്റെ കണ്ണ് നീർ ദീപുവിന്റെ ഷർട്ടിനെ നനച്ചതും വഴി അരുകിലായി വണ്ടി നിർത്തിയവൻ. ഇന്ദു........ """ ഉം...... "" ""എന്റെ കൂടെ പോന്നത് തെറ്റായിരുന്നു എന്നു തോന്നുന്നുണ്ടോ തനിക്ക്........""

അത് ചോദിക്കുമ്പോൾ ആ ശബ്‌ദം ഇടറുന്നതറിഞ്ഞു ഞാൻ ഇരു കൈയാൽ നെഞ്ചിലേക്ക് വട്ടം ചുറ്റി അമർത്തി പിടിച്ചു തോളത്തേക്ക് ചാഞ്ഞു കിടന്നു ഞാൻ. ""സ്നേഹം എന്താണ് എന്നു ഞാൻ അറിയുന്നത് ദീപുയേട്ടനെ കണ്ടത് മുതലാണ്.....തെറ്റ് ആണോ.......എനിക്കറിയില്ല ദീപുയേട്ടാ എന്റെ ശരി അതാണിത്.....എന്റെ ശരിയാണ് ദീപുയേട്ടൻ...... എന്നെ ഒരിക്കലും കൈ വിടില്ല എന്ന് അറിയാമെനിക്ക്..........മരണത്തിൽ പോലും എന്നെ കൂട്ടില്ലേ.......... പറഞ്ഞു കൊണ്ട് ദീപുവിനെ ഇറുക്കി പുണർന്നു. തന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചിരിക്കുന്ന അവളുടെ കൈയിൽ പൊതിഞ്ഞു പിടിച്ചു അവൻ. ഇല്ലെടോ...... ഈ അവസാന ശ്വാസം വരെയും ചേർത്ത് പിടിക്കും നിന്നെ ഞാൻ...... കൈ വിടില്ല ഇന്ദു നിന്റെ അച്ഛനും ഏട്ടനും നിനക്ക് നൽകിയ സൗകര്യങ്ങൾ എല്ലാം എന്നെ കൊണ്ട് നൽകാനാകും ഇന്ദു..... നിനക്ക് ഒരു കുറവും വരുത്തത്തില്ല ഞാൻ ആ ഉറപ്പ് തരാം....... മരണത്തിലും നമ്മൾ ഒന്നായിരിക്കും...... ഇന്ദു...... അവനിലെ വാക്കുകൾ തന്ന തണുപ്പിൽ ഒന്ന് കൂടി പതുങ്ങി ഞാൻ ദീപുഏട്ടനിലേക്കു. വേണ്ട ദീപുഏട്ടാ എനിക്ക് യേട്ടന്റെ ചെറിയ ലോകം മതി..... ചെറിയ സ്വപ്നങ്ങളും അത് മതി ഈ ഇന്ദുവിനു.......

അത് മാത്രം........ പുതിയ വീടിന്റെ പണി കഴിഞ്ഞു......പാല്കാച്ചലിന്റെ അന്ന് നിന്നെയും കൂടെ കൂട്ടണമെന്ന് ആശിച്ചതാ ഇന്ദു പക്ഷെ...... എല്ലാം കൈ വിട്ടുപോയി അല്ലേ ഇന്ദു........എന്തായാലും പണി തീർന്നില്ല എങ്കിലും നമ്മുക്ക് ഒന്ന് പോയി കണ്ടാല്ലോനമ്മുടെ സ്വപ്നഭവനം.....എന്താ........ പറഞ്ഞു കൊണ്ടവൻ ബൈക്ക് മുമ്പോട്ടു എടുത്തു മെയിൻറോഡിൽ നിന്നു മുന്നോട്ട് പോയിക്കൊണ്ടിരുന്നു അവന്റെ പുറത്തു ചാരിയിരുന്നു അവളും തന്റെ പ്രിയപ്പെട്ടവനൊപ്പം പുതിയ സ്വപ്‌നങ്ങൾ കണ്ടു..... തേപ്പു പണി കഴിഞ്ഞ ഒരു ഇരുനില വീടിനു മുൻപ് ബൈക്ക് നിർത്തിയതും അതിശയത്തോടെ അവനെയും ആ മുമ്പിൽ കണ്ട വീടിനെയും നോക്കി കൊണ്ട് നിന്നു അവൾ. ദീപുയേട്ടാ ഇതാണോ വീട്....... ഒറ്റ നിലയാണ് എന്ന് പറഞ്ഞിട്ട്........ഇതിപ്പോൾ....... താൻ...... വാ..... എനിക്ക് തന്നെ നോക്കാൻ കഴിയില്ല എന്ന് പറഞ്ഞു കളിയാക്കിയ നിന്റെ വീട്ടുകാരുടെ മുമ്പിൽ കൂടി എന്റെ ഇന്ദുട്ടിയെ അവർ നൽകിയതിലുംസൗകര്യത്തോടെയും സന്തോഷത്തോടെ നോക്കണം എനിക്ക് അതെന്റെ ഒരു വാശിയ ഇന്ദു........

പറയുമ്പോൾ ആ കണ്ണുകൾ ഒരു പ്രത്യേക ഭാവത്തോടെ മാറുന്നതറിഞ്ഞു അവൾ. തേപ്പ് നടന്നു കൊണ്ടിരിക്കുന്ന ആ വീടിന്റെ പടികൾ ദീപൂയേട്ടന്റെ കൈ പിടിച്ചുവലത് കാല് വെച്ച് കയറുമ്പോൾ എന്റെ നെഞ്ചകം സന്തോഷത്തിൽ നിറഞ്ഞു തുളുമ്പിയിരുന്നു നീർക്കണം കൺ കോണിൽ ഇടം പിടിച്ചതും ദീപുയേട്ടൻ കാണാതെ ഷാൾ കൊണ്ട് തൂത്തു വിട്ടു """ഇന്ദു ഇതാണ് ടീവി ഒക്കെ വെയ്ക്കാൻ ഉള്ള മുറി...... ദേ ഇതു ആണ് ഊണ് മുറി അടുക്കളയിൽ നിന്നു തന്നെ നിനക്ക് ആഹാരം ദേ ഇങ്ങോട്ട് വെയ്ക്കാം...... ഇവിടെ നമ്മുക്ക് ഡിയിനിങ് ടേബിൾ ഇടണം ഇവിടെ ഇരുന്നാലും ടീവി കാണാം ഇന്ദു........ ഓരോ മുറിയും ഓടി നടന്നു ദീപുയേട്ടൻ പരിചയപെടുത്തുമ്പോൾ ആ കണ്ണുകൾ തിളങ്ങുന്നതറിഞ്ഞു ഞാൻ ആ കൈകളിൽ ഒതുങ്ങി ആ നെഞ്ചോടു ചേർന്ന് നിന്നു ഞാൻ. ദേ താഴെ രണ്ട് മുറിയെ ഉള്ളു രണ്ട് മുറികൾ മുകളിലും....... വാ നമുക്കു അങ്ങോട്ടു പോകാം ഇന്ദു... അവന്റെ കൈ പിടിച്ചു ഓരോ പടികൾ കയറുമ്പോഴും ഒരിക്കൽ പോലും അനുഭവിക്കാത്തൊരു സന്തോഷം അറിയുന്നുണ്ടായിരുന്നു ഞാൻ മുറിയാൻ പോകുന്ന ഒരു പകൽസ്വപ്നമാണെന്നു അറിയാതെ......... """ഇതാണ് നമ്മുടെ മുറി ഇന്ദു..... എന്താ ഇഷ്ടമായോ........

പുറകിൽ നിന്നു തന്റെ വയറിൽ ചുറ്റി പിടിച്ചാണ് ചോദിക്കുന്നത് ആ കൈകൾ മുറുക്കെ പിടിച്ചു ഞാൻ. നാലു മുറിയുടെ ആവശ്യമിണ്ടാതിരുന്നോ ദീപുയേട്ടാ ഇത് ഒത്തിരി വലിയ വീട് പോലെ തോന്നുന്നു........ നാലു പാടും കണ്ണുകൾ പാറിച്ചു പറയുമ്പോൾ എന്റെ സ്വരം എന്തിനാണ് എന്ന് അറിയാതെ പതറുന്നുണ്ടായിരുന്നു. ""വേണം ഇന്ദു...... കുറഞ്ഞു പോയോ എന്നാണ് എന്റെ സംശയം നമ്മുടെ മക്കള് വരുമ്പോൾ അവർക്കും കിടക്കണ്ടടി.......അന്നേരം എന്ത് ചെയ്യും....... പറയുമ്പോൾ ആ വാക്കുകളിൽ കുസൃതി നിറയുന്നതറിഞ്ഞു ഞാൻ കൈ വിട്ടു നേരെ നിന്നു. """അല്ല... സാറിന് എത്ര മക്കള് വേണം...... ഉം...... പുരികം ഉയർത്തി ചിരി കടിച്ചു പിടിച്ചു ചോദിച്ചതും ആ കണ്ണുകൾവിടർന്നു പിന്നെ കൈ ഉയർത്തി വിരലുകൾ അഞ്ചും ഉയർത്തി കാണിച്ചു. അയ്യടാ....... അഞ്ചേണ്ണമോ....... കൊള്ളാലോ മോന്റെ പൂതി..... പറഞ്ഞു കൊണ്ട് മൂന്നു വിരലുകൾ മടക്കി വെച്ച് ഞാൻ. """നാം..... രണ്ട് നമ്മുക്ക് രണ്ട്..... എന്താ......... പറഞ്ഞു കൊണ്ട് നോക്കിയതും ആ ചുണ്ടുകൾ കൂമ്പി ദീപുയേട്ടന്റെ തലയിൽ കൈ പിടിച്ചു കുനിച്ചു ആ നെറ്റിയിൽ ചുണ്ടുകൾ അമർത്തുമ്പോൾ ദീപുയേട്ടൻ എന്നെ ഇറുക്കി അമർത്തിയിരുന്നു. ദീപുയേട്ടന്റെ ഒപ്പം തിരിച്ചു പോകുമ്പോൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി ആ വീട്ടിലേക്ക്‌ സന്തോഷത്തോടെ ഇറുക്കി പുണർന്നു ഞാൻ ദീപുയേട്ടനെ. നമ്മൾ ഇപ്പോൾ എങ്ങോട്ടാ പോകുന്നത് ദീപുയേട്ടാ.........

അമ്മ അറിഞ്ഞോ നമ്മളുടെ കല്യാണം കഴിഞ്ഞ കാര്യം....... മാറോടു പറ്റി കിടക്കുന്ന മാലയിലെ കുഞ്ഞി താലിയിൽ ചുണ്ടുകൾ അമർത്തി ഞാൻ. അമ്മ..... ചേച്ചിടെ കൂടെ മൂവാറ്റുപുഴയിലാണ് ഞാൻ വിളിച്ചു പറഞ്ഞു ഒന്നും പറയാതെ ഫോൺ വെച്ചു..... അതൊക്കെ ശരിആയിക്കോളും ഇന്ദു......ഞാൻ ഇവിടെ അടുത്ത് ഒരു വീട് വാടകക്ക് എടുത്തിട്ടുണ്ട്...... വീട് പണി കഴിയും വരേക്കും...... അത് വരെ.... ഇനി ഒരു മാസം അത് മതിയാകും അത് കഴിഞ്ഞാൽ പണി ഒക്കെ തീരും ഇന്ദു എന്നിട്ട് വേണം അമ്മയെയും കൂട്ടി കൊണ്ട് വരാൻ........പിന്നെ നമ്മൾ നമ്മുടെ ലോകം.......... ദീപുയേട്ടൻ പറഞ്ഞു കൊണ്ട് എന്റെ കൈ കവർന്നിരുന്നു. 🌾🥀🌾 ഒരു ഓടിട്ട നീണ്ട വരാന്തയും അരപ്ലൈസും ഒക്കെ ഉള്ള വളരെ ഭംഗിയുള്ള ഒരു വീടിന്റെ മുറ്റത്തേക്കാണ് ദീപുയേട്ടൻ എന്നെ കൊണ്ട് പോയത് അതിശയത്തോടെ നോക്കി നിന്നു പോയി ഞാൻ എന്തോ ആ വീടിനോട് ഒരു പ്രത്യേകഇഷ്ടം തോന്നിയെനിക്ക് ഒഴിഞ്ഞ വെള്ള കുപ്പികൾ കീറി അതിൽ ചെറിയ ചെടികൾ നട്ട്th തോന്നിയിട്ടുണ്ട് മുറ്റം നിറയെ പലതരത്തിലുള്ള ചെടികളും മരങ്ങളും ഒരു ചെറിയ മാവിൽ നിറച്ചു കുഞ്ഞി കണ്ണി മാങ്ങകൾ പിന്നെ കുറച്ചു മാറി ഒരു ചാമ്പക്ക മരം അതിൽ കിളികൾ കൊത്തി പറിക്കുന്നുണ്ട്. എന്ത് ഭംഗിയാ ദീപുയേട്ടാ ഈ വീട് കാണാൻ..... എനിക്ക് ഒത്തിരി ഇഷ്ടമായി........

എന്റെ കണ്ണുകൾ വിടർന്നു എന്നാൽ ദീപുയേട്ടന്റെ മുഖം വാടിയിരുന്നു. നമ്മുടെ വീടിനെക്കാളും നിനക്ക് ഈ ചെറിയ വീടാണോ ഇഷ്ടമായേ ഇന്ദു........ ഇഷ്ടപെടാതെ ദീപുയേട്ടൻ അത് പറഞ്ഞതും ആ ഇരു കൈകളും എന്റേതാക്കിയിരുന്നു ഞാൻ. എന്റെ കുശുമ്പാ അതല്ല... എനിക്ക് എന്തോ ഇങ്ങനെ ഉള്ള വീടുകളോട്..... ഒരു ഇഷ്ടം ഉണ്ട്...... അതാണ്.......... പറഞ്ഞു കൊണ്ട് ആ മൂക്കിൻതുമ്പിൽ പിടിച്ചു വലിച്ചു. ആഹാ....... ദീപുയേട്ടനും ചേച്ചിയും വന്നോ......... ഒരു പെൺകുട്ടിയുടെ ഒച്ച കേട്ടതും ഞാൻ തിരിഞ്ഞു നോക്കി ഞങ്ങളുടെ അടുത്തേക്ക് ചിരിയോടെ വരുന്ന ഒരു മിടുക്കി പെൺകുട്ടിയിലെക്കും അവളുടെ പുറകിലായി ഒരു നൈറ്റി ഇട്ടു വരുന്നഅ കുട്ടിയുടെ അമ്മയിലേക്കും നോക്കി നിന്നു ഞാൻ ആ അമ്മയുടെ കൈയിൽ ഒരു നിലവിളക്കും ഉണ്ട്. എന്താ..... ദീപു വിളിക്കാതിരുന്നേ നീ ഇത്രയും നേരം നോക്കി നില്കുവായിരുന്നു ഞാൻ ഇപ്പോൾ അങ്ങ് പോയതേ ഉള്ളു......... ചിരിയോടെ പറഞ്ഞു കൊണ്ട് അവർ എന്റെ കവിളിൽ തലോടി. സുന്ദരി ചേച്ചിയാണല്ലോ......

ദീപുയേട്ടാ....... ആ പെൺകുട്ടി എന്റെ കൈയിൽ പിടിച്ചു പറഞ്ഞു. മോളെ...... വലതു കാല് വെച്ച് കയറി വാട്ടോ ദീപുവിന്റെ അമ്മ യാണ് എന്ന് വിചാരിച്ചോ....... നിറചിരിയോടെ പറഞ്ഞു കൊണ്ട് ആ അമ്മ നൽകിയ ആ വിളക്ക് വാങ്ങി ദീപൂയേട്ടന്റെ കൈയും പിടിച്ചു ആ പടികൾ കയറുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല എന്റെ ജീവിതത്തിൽ അത്രയും വേണ്ടപെട്ടവർ ആയി തീരുവാണ് ആ അമ്മയും മകളും എന്ന്. 🌾🥀🌾 തുടരും. അങ്ങനെ പുതിയ കഥ തുടങ്ങി വെച്ചു എല്ലാ ദിവസവും തരാൻ ശ്രമിക്കാട്ടോ, പിന്നെ ഞാൻ ഇതു വരെ എഴുതിയ കഥകളിൽ നിന്നു ചെറിയ ഒരു മാറ്റം വരുത്താൻ ഞാൻ ശ്രേമിക്കുന്ന കഥയാണ്..ഇതു ഇന്ദുലേഖ.....യുടെ കഥ യാണ് അവളുടെ ജീവിതത്തിൽ വന്നുപോകുന്ന അവളെ താങ്ങി നിർത്തുന്ന ധൈര്യമേകുന്ന കുറച്ചു പേരുടെ കഥയാണ്....... കുറെ നാളുകളായി എന്റെ മനസ്സിൽ ഉള്ള കഥയാണ് എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഒത്തിരി സ്നേഹം. നിളകാർത്തിക 🍂

Share this story