ഇന്ദുലേഖ: ഭാഗം 10

indulekha

എഴുത്തുകാരി: നിളകാർത്തിക

ലാബിൽ നിന്നു ജോലി കഴിഞ്ഞു ഇറങ്ങി കാറിന്റെ അടുത്തേക്ക് നടക്കുമ്പോളാണ് ഋഷി യുടെ ഫോൺ റിങ് ചെയ്തത് പോക്കറ്റിൽ നിന്ന് എടുത്തു നോക്കുമ്പോൾ എഴുതി കാണിച്ച പേരിലേക്ക് നോക്കി അവൻ. ഗീതേച്ചി.....എന്തൊക്ക യുണ്ട് ഇന്ദു....... ഞാൻ ഇന്ദു വാണ് ഋഷി...... അത് എനിക്ക് ഒന്നു കാണണമായിരുന്നു........ഋഷി....... ഒന്ന് വരുമോ....... അവളുടെ സ്വരം മറുഭാഗത്തു നിന്നു കേട്ടതും ചിരി വിടർന്നു അവ്നിൽ. അതിനെന്താ ഇന്ദു കാണാമല്ലോ..... ഞാൻ വരാം വീട്ടിലേക്ക്‌ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയതേ ഉള്ളു ഞാൻ വരാം....... പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു പോക്കറ്റിലേക്കിട്ടു ഋഷി കാറിലേക്ക് കയറി സീറ്റ്‌ ബെൽറ്റ്‌ ഇട്ടു കാർ മുമ്പോട്ട് എടുത്തിരുന്നു. ഗീതേച്ചി കൊണ്ട് കൊടുത്ത ചായ ഗ്ലാസിന്റെ വക്കിലൂടെ വിരലുകളോടിച്ചു കൊണ്ട് തൂണിൽ ചാരിയിരുന്നു ഋഷി എല്ലാവരുടെയും മിഴികൾ അവനിലായിരുന്നു അവനിൽ നിന്നു വീഴാൻ പോകുന്ന വാക്കുക്കളിലായിരുന്നു. ആ നീണ്ട വരാന്തയിലായി എല്ലാവരും നിരന്നു ഇരിക്കുവാണ് സായുവിന്റെ കൈ കൾ സ്നേഹത്തോടെ ഇന്ദുവിൽ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്. ഇന്ന.... എല്ലാവരും ഓരോ ഇലഅട കഴിച്ചോ,........

നന്ദു അതും പറഞ്ഞു നിലത്തേക്ക് സ്റ്റീൽ പാത്രത്തിൽ ചൂട് അട വെച്ചു. ഋഷി അതിൽ നിന്നു ഒരു അട എടുത്തു ഊതി കൊണ്ട് ഇല നീക്കി മുറിച്ചു വായിലേക്കിട്ടു. ആഹാ... സൂപ്പറാണല്ലോ നന്ദു കുട്ടിയെ...... അതിനവൾ ചിരിച്ചു കൊണ്ടു ഇന്ദു വിന്റെ കൈയിൽ പിടിച്ചു നിന്നു. ""ഋഷി അഭിപ്രായം പറഞ്ഞില്ല ചിറ്റ എന്നെ വിളിച്ചു പറയുമ്പോൾ നല്ലൊരു തീരുമാനമായാണ് എനിക്ക് തോന്നുന്നത് കാരണം ഇന്ദുവിനു മുമ്പോട്ട് ജീവിച്ചേ പറ്റു ആരുടേയും സഹായമില്ലാതെ....... പറയുമ്പോൾ തിളക്കത്തോടെ തന്നിലേക്ക് നോക്കി ഇരിക്കുന്നവളെ ഒന്ന് നോക്കി സായു. സായു പറഞ്ഞത് നേരാണ് നല്ല തീരുമാനമാണ്..... പക്ഷെ ഇവളുടെ ഇപ്പോഴത്തെ സ്ഥിതി അതും നോക്കണ്ട...... ഈ വയറും വെച്ച് മാത്രമല്ല നല്ല ക്ഷീണവുമുണ്ട്...... പലഹാരം ഉണ്ടാക്കുക എന്ന് പറഞ്ഞാൽ അത്ര എളുപ്പമല്ല ഇന്ദു മണിക്കൂറോളം ചൂടേറ്റ് നിൽക്കേണ്ടി വരും പാടാണ് ഇന്ദു കുഞ്ഞിനെ ബാധിക്കും........ പ്രസവം കഴിയുന്ന വരെയുള്ള ചെലവ് അത് ഞാൻ തരാം ഇന്ദു......... അട കഴിച്ചു കൊണ്ടത് പറയുമ്പോൾ അവന്റെ കണ്ണുകൾ ഒരു കൈ വയറിൽ തലോടി മിഴികൾ തന്നിലേക്ക് നോക്കിയിരിക്കുന്ന വളില്ലായിരുന്നു പറയാതെ തന്നെ അറിയുക യായിരുന്നു തന്റെ ഓരോ വാക്കുകളും അവളുടെ മുഖത്തു പ്രതി ധ്വാനിക്കുന്ന ഭാവങ്ങളെ.

""എനിക്കറിയാം ഋഷി എളുപ്പം ഉള്ള ജോലി അല്ല എന്നും എന്റെ വയറ്റിൽ ഒരു ജീവൻ വളരുന്നു ണ്ട് എന്നും എന്റെ കുഞ്ഞല്ലേ ഈ അമ്മയെ വയറ്റിൽ കിടന്നു മനസിലാക്കട്ടെ ഋഷി...... അവൻ ഈ ഭൂമിയുലേക്ക് വരുമ്പോൾ അവൻ കാണേണ്ടത്അവനു വേണ്ടി മറ്റുള്ളവരുടെമുമ്പിൽ കൈ നീട്ടുന്ന അമ്മയെ ആകല്ല് മറിച്ചു അവന് വേണ്ടി ജീവിക്കുന്ന അമ്മയെ ആകണം............എനിക്ക് ആ ഒരു ആഗ്രഹമേ ഉള്ളു...... ഋഷി........ പറയുമ്പോൾ ആ കണ്ണുകളിൽ വിടരുന്ന ആത്മവിശ്വാസത്തെ തല്ലി കെടുത്താൻ തന്റെ ഇഷ്ട്ടം..... പക്ഷെ ഞാൻ എന്തങ്കിലും ജോലിക്ക് ശ്രമിക്കാം ഇന്ദു..... എന്നിട്ട് പോരെ..... പത്താം തരം വരെ പഠിച്ച എനിക്ക് ആര് ജോലി തരാനാണ് ഋഷി....... അതും ഈ സ്ഥിതിയിൽ ഞാൻ പല രാത്രികളിൽ കിടന്നു എടുത്ത തീരുമാനമാണ് ഋഷി എനിക്ക് വേറൊരു ഉത്തരം കിട്ടിയില്ല എനിക്ക്...... ഋഷി ഇന്ദു പറഞ്ഞത് നേരാണ്.......എവിടെ കിട്ടും താൽക്കാലിക മായി ജോലി പാടാണ്.... അത് ശരിയാണ് എന്ന് ഋഷി ക്കും തോന്നി. ""ഋഷി ക്ക്‌ എന്നെ എത്ര നാള് സഹായിക്കാൻ പറ്റും ഋഷി...... ദീപു ഏട്ടനെ പോലെ കടങ്ങൾ കൊണ്ട് ശ്വാസം മുട്ടൻ വയ്യ എനിക്ക്..... പിന്നെ നിങ്ങളുടെയൊക്കെ സ്നേഹവും കൈതാങ്ങും മതിയെനിക്ക് ജീവിക്കാൻ......

കടങ്ങൾ കൂട്ടിയാൽ ഞാൻ ശല്യമായി മാറും അതെനിക്ക് സഹിക്കാൻ കഴിയില്ല....... മോള് എന്തൊക്കെയാ പറയുന്നത്..... അങ്ങനെ കണ്ടിട്ടുണ്ടോ നിന്നെ ഞങ്ങൾ....... മോൾക്ക്‌ എന്താവശ്യമുണ്ടെങ്കിലും പറയാം എന്നോട്....... ഗീതേച്ചി അവളുടെ കൈ പിടിച്ചിരുന്നു. ""ഞാൻ ഒന്ന് കാലിടറിയപ്പോൾ ചേർത്തു നിർത്തിയവരല്ലേ നിങ്ങൾ...... ഇനിയും വീണാലും നിങ്ങളുടെ എല്ലാം കൈകൾ വേണമെനിക്ക്.... കൈകൾ കൂപ്പി നിന്നു പറയുന്നവളുടെ ഇരു കൈയിലും പൊതിഞ്ഞു പിടിച്ചു സായു. ""ഇന്ദു ഞാൻ അന്വഷിക്കാം ഇന്ന് തന്നെ ചെറിയ തട്ട് കട പോലെ യുള്ള ത്‌ കൊടുക്കാൻ ഉണ്ടോ എന്ന് കുറച്ചു അത്യാവശ്യസാധനങൾ മേടിക്കണ്ടേ സ്റ്റോവും മറ്റുമൊക്കെ....... ""ഞാൻ ഇപ്പോൾ വരാം ഋഷി........"" പറഞ്ഞു കൊണ്ട് അകത്തേക്ക് പോയിരുന്നു ഇന്ദു. ""ആ കുട്ടി ഇത്രയും പെട്ടന്ന് ധൈര്യത്തോടെ എല്ലാത്തിനെയും നേരിടുമെന്ന് വിചാരിച്ചേ ഇല്ലാട്ടോ...... എന്തായാലും സായു മോള് അന്ന് പറഞ്ഞതിൽ പിന്നെ യാണ് ഒരു തുള്ളി കണ്ണ് നീർ പൊഴിഞ്ഞിട്ടില്ല ഇന്ദുവിന്റെ കണ്ണിൽ നിന്നു ചിലപ്പോൾ സങ്കടപെട്ട് ഇരിക്കുന്നത് കാണാം...... ആ കുഞ്ഞാണ് അവളുടെ ആകെ ഉള്ള പ്രതീക്ഷയും ധൈര്യവും.....എന്നാലും അതിന്റെ അച്ഛനും ചേട്ടനും കൊള്ളാം ഇത്രയും ആയിട്ടും ചത്തോ എന്ന് തിരക്കിയിട്ടില്ല ആ സിന്ധുവും ദീപ്തി ഇങ്ങനെ ഒരു ജീവൻ ഇവിടെ ഉണ്ടോ എന്ന് പോലും അന്വഷിച്ചിട്ടില്ല എല്ലാം കൊള്ളാം..........

സത്യം പറഞ്ഞാൽ മരിച്ചു പോയെങ്കിലും ആ ദീപുവിനോട് ദേക്ഷ്യം തോന്നുവാ ചില നേരത്ത് എനിക്ക് ഒരു പാവം പിടിച്ചപെൺ കൊച്ചിനെ താലി യും കെട്ടി ഒരു കുഞ്ഞിനേയും കൊടുത്തിട്ട് അവൻ രക്ഷപെട്ടു പോയി........ എന്റെ വിധി തന്നെ ആ കുഞ്ഞിന് വന്നല്ലോ..,.... പറയുമ്പോൾ വാക്കുകൾ ഇടറിയിരുന്നു ഗീതയുടെ. നിറഞ്ഞു തുടങ്ങിയ കണ്ണുകൾ സാരി തുമ്പാൽ തുടച്ചു കൊണ്ട് മുഖം ഉയർത്തിയതും കണ്ടു വാതിൽ പടിയും കടന്നു വരുന്നവളെ. ഒരു ചെറു ചിരിയോടെ അഞ്ഞൂറിന്റ കുറച്ചു നോട്ടുകൾ അവന് നേരെ നീട്ടിയിരുന്നു അവൾ എന്താണ് എന്ന അർത്ഥത്തിൽ അവളെ നോക്കി ഋഷി. ""ഇത് മേടിക്കണം ഋഷി ഇതിന് തികയുന്ന പോലെ മേടിച്ചോളൂ പത്രങ്ങൾ ഇവിടെ ഉള്ളത് എടുത്തോളാം....... ""ഇത്രയും പൈസ എവിടുന്നാ ഇന്ദു........ ""ഉണ്ടായിരുന്ന സ്വർണ്ണം മുഴുവൻ വിറ്റു അല്ലാതെ എവിടെ നിന്നാ കാതിൽ കിടന്ന ആ കുഞ്ഞി കമ്മല് വരെ വിറ്റു...... ഞാൻ പറഞ്ഞതാണ് വേണ്ട എന്ന് കേൾക്കണ്ടേ...... തൂണിൽ ചാരി നിൽക്കുന്ന വളെ നോക്കി ഗീതേച്ചിയത് പറയുമ്പോൾ നിർവികരമായി നിന്നതെ ഉള്ളു ഇന്ദുലേഖ. ഋഷി നോക്കി കാണുകയായിരുന്നു അവളെ പഴകി തുടങ്ങിയ ഒരു ചുരിദാറാണ് വേഷം മുടി അലസമായി ഒരു ക്ലിപ്പ് ഇട്ടു വെച്ചിട്ടുണ്ട് മുടി ഇഴകൾ നെറ്റിയിലേക്ക് പടർന്നു കിടപ്പുണ്ട് .

ഒഴിഞ്ഞു കിടക്കുന്ന അവളുടെ കാതിലേക്കും കഴിയുത്തിലേക്കും നോക്കുമ്പോൾ വേദന തോന്നി ഋഷി ക്ക്‌, പൊന്നെന്നു പറയാൻ അവളിൽ തിളങ്ങിനിൽക്കുന്ന ഒരു പച്ചകല്ല് മൂക്കുത്തി ഉണ്ട് അത് മാത്രമാണ് ഉള്ളത്. അവളിൽ നിന്ന് നോട്ടം മാറ്റി എഴുനേറ്റു അവൻ. ""എന്നാൽ ശരി ഞാൻ വിളിക്കം നാളെ അല്ലേ ചെക്കപ്പിന് പോകുന്നത് അവിടെ വരുമ്പോൾ എന്നെ ഒന്ന് വിളിക്ക് ഗീതേച്ചി ഞാൻ അങ്ങോട്ട് വരാം....... എന്നാൽ ശരി..... പറഞ്ഞു കൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു ഡോർ തുറന്നു ഒരു പൊതി എടുത്ത് കൊണ്ട് ഇന്ദുവിന്റെ അടുത്തേക്ക് ചെന്നു അവൾക്ക് നേരെ നീട്ടി. ഇന്ദു.... ഇത് മേടിച്ചോളൂ കുറച്ചു ഫ്രൂട്ട്സ് ആണ് സഹായമായി കരുതണ്ട..... ഒരു സുഹൃത്തിന്റെ സന്തോഷം......തനിക്ക് നല്ല ക്ഷീണം ഉണ്ട് പിന്നെ ഇത് നിനക്ക് വേണ്ടിയല്ല തന്റെ കുഞ്ഞിന് വേണ്ടിയാണ്........ അവനത് നീട്ടിയതും മേടിച്ചിരുന്നു ഇന്ദു. ഋഷി എന്നെയും കൂടി ആ കവലയിൽ ഇറക്കിയെക്കാമോ...... സ്കൂളിൽ നിന്ന് വരുന്ന വഴിയാണ്....... പറഞ്ഞു കൊണ്ട് വരാന്തയിൽ നിന്നു ബാഗ് തോളത്തിട്ടു കൊണ്ട് ഇറങ്ങിയിയിരുന്നു സായു. ""ചിറ്റേ ഞാൻ നാളെ നിങ്ങൾ ആശുപത്രിയിൽ പോയിട്ട് വന്നു കഴിയുമ്പോൾ വരാട്ടോ..... എല്ലാവരെയും നോക്കി ചിരിച്ചു പറഞ്ഞു കൊണ്ട് മുന്നിലേക്ക് കയറി ഇരുന്നിരുന്നു.

കാർ കൺ മുമ്പിൽ നിന്ന് മായുന്ന വരെ നോക്കി നിന്നു അവർ. പാവം കുട്ടി..... അതിന്റെയൊരു ജീവിതം........ ഒരു നെടു വീർപ്പോടെ പറഞ്ഞു കൊണ്ട് വരാന്തയിലെക്കിരുന്നു അവർ. സായു ഗീതേച്ചിയുടെ ചേട്ടന്റ മോളാണോ........."" ഇന്ദു അത് ചോദിച്ചതും സങ്കടതാൽ കണ്ണുകൾ നിറഞ്ഞു അവരുടെ. ""ആണെന്നും പറയാം അല്ലെന്നും പറയാം.... അതിന്റെ വിധി അല്ലാതെ എന്താ........ അവർ പറഞ്ഞത്‌ മനസിലാകാതെ നോക്കി അവൾ അവരെ. ഇന്ദുയേച്ചി അമ്മാവനും അമ്മായിക്കും ഉണ്ടായ മോള് അല്ല സായുയേച്ചി ദത്തു എടുത്തു വളർത്തിയതാ......... അമ്മാവാൻ ആയതു കൊണ്ട് പറയുവാ വൃത്തികെട്ട കൂട്ടങ്ങളാ എല്ലാം....പാവം സായുയേച്ചി ഒത്തിരി അനുഭവിക്കുന്നുണ്ട്........ നന്ദു അതു പറഞ്ഞതും ദേക്ഷ്യ ത്തോടെ നോക്കി ഗീത അവളെ. ഓ...... ഉണ്ട കണ്ണ് മിഴിക്കണ്ട അമ്മ എത്ര ദ്രോഹം ചെയ്താലും അമ്മക്ക് ഏട്ടനെ മതി.... ഉം..... പറഞ്ഞു കൊണ്ട് ചുണ്ട് കൂർപ്പിച്ചു നന്ദു. ""അത് ഏട്ടന് വിവാഹം കഴിഞ്ഞു കുട്ടികളില്ലാതെ വന്നു നിയമപാരമായി ദത്തു എടുത്തതാണ് സായുവിനെ പക്ഷെ പിന്നീട് അവർക്ക് ഒരു മോള് ആയപ്പോൾ ആ പാവം അധികപറ്റായി അവർക്കു ഒരു വേലക്കാരിക്ക് തുല്യം....... ഒത്തിരി അനുഭവിച്ചു പാവം കുട്ടി ഇപ്പോൾ പിന്നെ ഒരു ജോലി ഉള്ളത് കാരണം സ്വന്തം കാര്യം നോക്കാൻ പറ്റുന്നുണ്ട്........

പക്ഷെ അന്നും ഇന്നും അവൾ എനിക്ക് എന്റെ ഏട്ടന്റെ മോളാണ്........ അത്രക്കും ഒരു പാവം തന്റേടം ഉണ്ട് അവൾക്ക് പക്ഷെ അവരുടെ മുമ്പിൽ അതൊരു പാവമാണ് വളർത്തിയതിന്റെ നന്ദി.........അതായിരിക്കാം പ്രതികരിക്കില്ല ഇവിടെ വന്നു നിന്നോളൻ കിച്ചു പറഞ്ഞതാണ് അതു കേൾക്കില്ല...... ഗീതേച്ചി സായുവിനെ കുറിച്ച് പറയുമ്പോൾ തളർന്നു പോയ തന്നെ വിളിച്ചു ഉണർത്തിയ അവളുടെ വാക്കുകളെ ഓർത്തു ഇന്ദു. ""സായു യേച്ചിയുടെ പേരും പറഞ്ഞു കിച്ചുയേട്ടൻ വഴക്ക് ഉണ്ടാക്കിയതാ.....അമ്മാവനോട്......... അന്ന് ഡിഗ്രി ക്ക്‌ പഠിക്കുവാ കിച്ചുയേട്ടൻ ഭയങ്കര വഴക്കായിരുന്നു അതിൽ പിന്നെ പിണക്കമായി അമ്മാവാൻ അറിയാതെയാണ് ചേച്ചി വരുന്നത്...... പാവാണ്..... നന്ദു അത് പറഞ്ഞു നിർത്തുമ്പോൾ ഇന്ദു വിന്റെ മനസിലും നോവായി തീർന്നിരുന്നു സായു. 🌾🥀 മാഞ്ഞു പോകുന്ന പിൻ കാഴ്ച്ചകളിലേക്ക് കണ്ണുകൾ നട്ടിരുന്നു സായു. താൻ ഏത് സ്കൂളിലാ സായു പഠിപ്പിക്കുന്നത്...... ഡ്രൈവിംഗിന്റെ ഇടയിൽ അവളോടായി ചോദിച്ചു ഋഷി, എന്നാൽ അവൾ തന്റെ ചോദ്യം കേട്ടില്ല എന്ന് അറിഞ്ഞതും അവളുടെ തോളിൽ തട്ടി അവൻ. എടൊ...... താൻ സ്വപ്നം കാണുവാ.......

ഏഹ്...... ഋഷി എന്തങ്കിലും ചോദിച്ചായിരുന്നോ........ ഞെട്ടലോടെ കണ്ണുകൾ മിഴിച്ചു ചോദിച്ചു അവൾ. അവളുടെ കണ്ണ് മിഴിക്കൽ കണ്ടു ചിരി വന്നു അവന്. താൻ ഏത് സ്കൂളിലാ സായു പഠിപ്പിക്കുന്നത്......എന്നാണ് ചോദിച്ചത് അതിനു ഇത്ര ഞെട്ടൽ വേണ്ട......... പറഞ്ഞു കൊണ്ട് ഉറക്കെ ചിരിച്ചു അവൻ. ""ഓ..... സോറി ഋഷി കേട്ടില്ല ഞാൻ എന്തൊക്കയോ...... അത് മെന്റലി ഡിസബിൾഡ് ആയ കുട്ടികളുടെ ഒരു സ്കൂൾ ഉണ്ട് അവിടെ ടീച്ചറണ്....... ഓ.... അത് കൊള്ളാലോ....... അപ്പോൾ നല്ല മിടുക്കി ടീച്ചർ ആണല്ലേ....... അവനതു പറയുമ്പോൾ വെറുത ചിരിച്ചു അവൾ. എവിടെയാ വീടെന്നു പറഞ്ഞാൽ ഞാൻ കൊണ്ടാക്കാം സായു...... ഋഷി അത് പറയുമ്പോൾ ഒരു ഞെട്ടലുണ്ടായി അവളിൽ. ഏയ്‌..... വേണ്ട ഋഷി വഴിയിൽ ഇവിടെ നിർത്തിയാൽ മതി ഞാൻ പൊയ്ക്കോളം....... അവളത് പറഞ്ഞതും കാർ അരികു ചേർന്ന് നിർത്തിയിരുന്നു ഋഷി , ബാഗുമെടുത്തു ഇറങ്ങിയിരുന്നു അവൾ. എന്നാൽ ശരി ഋഷി താങ്ക്സ്...... ഇന്ദുവിന്റെ കാര്യ മൊന്നു പെട്ടന്ന് ശരിയാക്ക്ട്ടോ അവൾക്ക് അത്യാവശ്യമാണ് ആ ഒരു മാറ്റം...... പറഞ്ഞുകൊണ്ട് അകലുന്നവളെ നോക്കിയിട്ട് കാർ മുന്നോട്ട് എടുത്തിരുന്നു ഋഷി.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story