ഇന്ദുലേഖ: ഭാഗം 11

indulekha

എഴുത്തുകാരി: നിളകാർത്തിക

സായു ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടു വാതിൽക്കൽ തന്നെ നോക്കി കോപത്തോടെ നോക്കുന്നു അമ്മയെ. വിളക്ക് കൊളുത്തി വെച്ചിട്ടുണ്ട് ചെരുപ്പ് ഊരി പൈപ്പിൽ കാല് കഴുകി വരാന്തയിലേക്ക് കയറി കൈ കൂപ്പി തൊഴുതു കൊണ്ട് അകത്തേക്ക് കയറിയതും കൈയിൽ പിടിത്തമിട്ടിരുന്നു

 അമ്മ. നീ.... എന്താ ഇത്ര താമസിച്ചേ....... കയറി വരുന്ന നേരം..... ഇവിടെ ഇതൊന്നും പറ്റില്ല..... അമ്മ അത് പറഞ്ഞു കൈയിൽ മുറുക്കെ അമർത്തുമ്പോൾ വേദന കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു. കൈയിൽ ചുവന്ന പാടുകൾ നൽകി അവർ വിടുമ്പോൾ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയിരുന്നു സോഫയിൽ കിടന്നു ഫോണിൽ നോക്കുന്ന ദച്ചു താല്പര്യമില്ലാതെ തന്നെ നോക്കിയിട്ട് മുഖം പിന്നെയും അതിലേക്കു നോക്കുന്നത് കണ്ടതും ഒരു ചിരിയോടെ അകത്തേക്ക് കയറി യിരുന്നു ബാഗ് കട്ടിലിൽ ഇട്ടു കുളിക്കാനായി കയറി കുളിച്ചു മുടി തോർത്ത്‌ കൊണ്ട് കെട്ടി അടുക്കളയിലേക്ക് ചെന്നു

ഓരോ പാത്രവും തുറന്നു നോക്കി കഴിക്കാൻ ഒന്നും ഇരിപ്പില്ല എന്ന് കണ്ടതും ചുണ്ടിൽവേദനയാൽ ഒരു ചിരി വിടർന്നു കാസ്രോളിന്റെ അകത്തു ഇരുന്ന രാവിലത്തെ ഒരു ചപ്പാത്തി കണ്ടതും അത് കയ്യിലെടുത്തു പഞ്ചസാരയും ഇട്ടു ചുരുട്ടി വായിലേക്ക് വെച്ചു മുറിയിലേക്ക് പോകുമ്പോൾ സ്വയം പുച്ഛം തോന്നി തനിക്ക് ആർക്കും വേണ്ടാത്ത ഒരു ജന്മം അതാണ് താൻ. തനിക്ക് ഏഴു വയസ്സ് ഉള്ളപ്പോളാണ് ദച്ചു ഉണ്ടാകുന്നതു അതോടെ താൻ അവർക്ക് അധിക പറ്റായി

അനാഥയായി വെറുക്ക പെട്ടവളായി താൻ എല്ലാവർക്കും വെറുപ്പ്‌ പിന്നീട് ഉപദ്രവമായി മാറിക്കൊണ്ടിരുന്നു. അടൊപ്റ്റ് ചെയ്യുമ്പോൾ സ്വത്തിന്റെ പകുതി തനിക്കായി എഴുതി വെച്ചത് കാരണം ഇപ്പോൾ തന്നെ ഒഴിവാക്കാനും പറ്റാതെ പെട്ടിരിക്കുന്ന കാരണം സഹിക്കുവാന് തന്നെ അറിയാം ഇപ്പോൾ സ്വന്തമായി ജോലി ഉണ്ട് തനിക്ക് ആരുടേയും ഒന്നും വേണ്ട ഇറങ്ങും ഇവിടെ നിന്നു ഇപ്പോൾ അല്ല കിച്ചു ഏട്ടൻ വന്നതിനു ശേഷം മനസ്സിൽ തോന്നിയ ഒരു ചെറിയ ആഗ്രഹം അതാണ് കിച്ചു ഏട്ടൻ പ്രണയമാണോ അറിയില്ല

 പക്ഷെ ഇഷ്ടമാണ് ഒരു വിവാഹം ഉണ്ടങ്കിൽ ആ സ്ഥാനത്തു കിച്ചു ഏട്ടൻ മതി എന്നൊരു തോന്നൽ ഇന്നോളം തനിക്ക് വേണ്ടി അച്ഛനോടും അമ്മയോടും കയർത്തു സംസാരിച്ചിട്ടുണ്ട് എങ്കിൽ അത് കിച്ചുയേട്ടനാണ് ആ ദേക്ഷ്യം വാശി അതെല്ലാം ഇഷ്ട്ടമാണ് തന്നെ സ്നേഹിക്കാനും കരുതലോടെ നോക്കാനും കിച്ചു ഏട്ടന് മാത്രമേ കഴിയുള്ളു എന്നൊരു വിശ്വാസം പറയണം, വിശ്വാസം കിച്ചുയേട്ടനോടുള്ള വിശ്വാസം തന്നെ വേണ്ട എന്ന് വെയ്ക്കില്ലാന്ന വിശ്വാസം അത് മാത്രം.

🌾🥀 സ്കാനിംഗ് കഴിഞ്ഞു ഇറങ്ങുമ്പോൾ വല്ലാതെ തളർന്നത് പോലെ തോന്നി നല്ല ആളുകൾകൂട്ടം സ്കാനിംഗ് റൂമിന്റെ മുമ്പിൽ ഉണ്ട് കസേര കളിൽ മുഴുവൻ ആളുകൾ ഇരിക്കുവാണ് ബാഗും കൈയിൽ ഒതുക്കി പിടിച്ചു ചുവരിനോട് ചാരി നിൽക്കുമ്പോൾ ഒരു കൈ തോളിൽ അമർന്നിരുന്നു കണ്ണുകൾ വലിച്ചു തുറക്കുമ്പോൾ കണ്ടു ചിരിയോടെ നിൽക്കുന്ന ഋഷി യേ.

""തനിക്ക് ആരോടെങ്കിലും പറഞ്ഞിട്ട് ഇരുന്നു കൂടേ ഇന്ദു തളർന്നു ഈ നിൽപ്പ്........ കണ്ണുകൾ നാലു പാടും പരതി കൊണ്ട് ദയനീയമായി ഒന്ന് ചിരിച്ചു കൈയിൽ ഇരുന്ന ഒരു കുപ്പി വെള്ളവും കുറച്ചു പഴങ്ങളും അവളുടെ കൈയിൽ കൊടുത്തു കൊണ്ട് അവൻ നാലു പാടും നോക്കി ഫോണും കുത്തി പിടിച്ചു കൊണ്ട് ഇരിക്കുന്ന ഒരു പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു അവൻ. ""കുട്ടി രോഗിയാണോ........ "" അവനതു ചോദിച്ചതും ഫോണിൽ നിന്നു അസ്വസ്‌ഥയോടെ കണ്ണുകൾ ഉയർത്തി ഋഷിയെ നോക്കി അവൾ.

അല്ല..... എന്റെ ചേച്ചിക്കാണ്.......... "" പറഞ്ഞു കൊണ്ട് പിന്നെയും ഫോണിൽ നോക്കിയതും ഋഷിക്കു ദേക്ഷ്യം വന്നിരുന്നു. ""ആണോ.... എങ്കിൽ എഴുനേറ്റ് അങ്ങ് മാറി നിലക്ക് വയ്യാതെ ആളുകൾ നിൽക്കുമ്പോളാണോ കാലിന്റെ മുകളിൽ കാല് കയറ്റിവെച്ചു ഇരിക്കുന്നത് ...... അവന്റെ ദേക്ഷ്യത്തോടെയുള്ള സംസാരം കേട്ടതും ആ കുട്ടി അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് എഴുനേറ്റു മാറിയിരുന്നു തളർന്നു നിൽക്കുന്ന വളെ കൈയിൽ പിടിച്ചു കസേര യിലേക്ക് ഇരുത്തി അവൻ. പിന്നെ കുപ്പിയുടെ അടപ്പ് തുറന്നു വെള്ളം അവൾക്കു നേരെ നീട്ടി ഋഷി. ഒരു ചിരിയോടെ അത് മേടിച്ചു കുടിച്ചു ഇന്ദു ഒരു ആശ്വാസം തോന്നിയതും കസേരയിലേക്ക് ചാഞ്ഞു അവൾ.

""ഗീതേച്ചി എന്നെ വിളിച്ചിരുന്നു അവർ കാർഡിയോളജിയിൽ ഉണ്ട് നന്ദുവിനെ കാണിച്ചു കഴിയുമ്പോൾ അവർ ഇങ്ങോട്ട് വന്നോളും...... സ്കാനിംഗ് റിപ്പോർട്ട്‌ മേടിച്ചോ നമ്മുക്ക് ഡോക്റ്ററിനെ കാണാം..... ഋഷി പൊയ്ക്കോളൂ ഞാൻ കണ്ടോളാം.... ഇപ്പോൾ തന്നെ ഒത്തിരി സഹായമായി ഇനിയും ഡ്യൂട്ടി ഇല്ലേ...... എന്റെ കാര്യ മോർത്തു താൻ ബുദ്ധി മുട്ടണ്ട കേട്ടല്ലോ...... എഴുനേറ്റ് വരാൻ നോക്ക്.....

പറഞ്ഞു കൊണ്ടു അവളുടെ ബാഗും പിടിച്ചു മുന്പേ നടന്നിരുന്നു ഋഷി പുറകെ അവളും. ഡോക്റ്ററിനെ കണ്ടു ഇറങ്ങിയപ്പോഴേക്കും ഗീതേച്ചിയും നന്ദുവും ഋഷിയോട് വർത്താനം പറഞ്ഞു നിൽപ്പുണ്ടായിരുന്നു. ആ.... മോളെ ഡോക്ടർ എന്ത് പറഞ്ഞു തീയതി പറഞ്ഞോ മോളെ...... കുഴപ്പങ്ങൾ ഒന്നുമില്ലലോ അല്ലേ..... അവർ ഓടി വന്നു മുടിയിൽ തലോടിയിരുന്നു അവളുടെ. "മെയ്‌ ഇരുപത്തിയഞ്ചിനാ ചേച്ചി...... തലേ ദിവസം വരാനാ പറഞ്ഞിരിക്കുന്നെ......

ആണോ ആ ഞാനും ഓർത്തായിരുന്നു..... നന്നായി അപ്പോഴേക്കും എല്ലാം എടുത്തു വെയ്ക്കണം..... അത്യാവശ്യം തുണികളും മറ്റും.... ""ഇന്ദു ഞാൻ ഒരു കാര്യം പറഞ്ഞാൽ താൻ കേൾക്കുമോ എടോ കടയുടെ കാര്യം ഞാൻ തിരക്കിയിട്ടുണ്ട് ഒരെണ്ണം പറഞ്ഞു വെച്ചു...... തനിക്കു ഇനി ഡേറ്റിനു അധികം മാസമില്ല ഞാൻ പറയുന്നത് പ്രസവം കഴിഞ്ഞു തുടങ്ങിയാൽ പോരെ അതാവും നല്ലത് അല്ല എങ്കിൽ പകുതിക്കു വെച്ച് നിർത്തണ്ടേ ഇന്ദു..... കോഫി ഷോപ്പിന്റെ മേശക്ക് ഇരു വശവും ഇരിക്കുമ്പോൾ പറഞ്ഞു ഋഷി.

""രണ്ടു മാസം അത് എന്നെ അപേക്ഷിച്ചു ധാരാളമാണ് ഋഷി..... തുടങ്ങി വെയ്ക്കാം എന്ന് എന്റെ മനസ്സ് പറയുന്നു..... നിങ്ങൾ ഒക്കെ കൂടെ നിൽക്കില്ലേ..... മേശ മേൽ ഇരിക്കുന്ന ഗീതയുടെ കൈകളിൽ മുറുകെ പിടിച്ചു ഇന്ദു ചിരിയോടെ അവളുടെ കൈ പൊതിഞ്ഞു അവർ അമ്മേ.....ഏട്ടൻ വിളിക്കുന്നു........വീഡിയോ കാൾ ആണ് "" ഫോണിൽ തെളിഞ്ഞു വന്ന നമ്പര് കണ്ടതും ഓൺ ആക്കികൊണ്ട് പറഞ്ഞു ഇന്ദുവിന്റെ അടുത്തിരുന്ന അവർ കൈ നീട്ടി ഫോൺ മേടിച്ചു ഗീതേച്ചി. കിച്ചു....... ഞങ്ങൾ ആശുപത്രിയിൽ നിന്നു ഇറങ്ങി ഒരു ചായ കുടിക്കാൻ വേണ്ടി കയറിയതാണ്..... ആ തോന്നി.....

ഡോക്ടർ എന്ത് പറഞ്ഞു....... മറുപ്പുറത്തു നിന്നു കടുപ്പത്തിൽ ഉള്ള സ്വരം കേട്ടു. ""ആ കുറച്ചു സ്കാനിങ്ങിനും ബ്ലഡ്‌ നോക്കാനും ഒക്കെ കുറിച്ച് തന്നു..... നീ വന്നു കഴിയുമ്പോൾ ഡോക്ടറിനെ വന്നു കാണാൻ പറഞ്ഞു...... താമസിയാതെ നടത്താം എന്നാണ് പറയുന്നത്....... നീ ജൂൺ ഇൽ അല്ലേ വരുന്നത്....... എന്തായാലും അപ്പോഴേക്കും ഇന്ദു മോളുടെ പ്രസവവും കഴിയും..... പിന്നെ പേടിക്കാനില്ല സായു ആണെങ്കിലും ഒരു സഹായത്തിന് കണ്ടോളും....... അവരുടെ സംസാരം കേട്ടതും താല്പര്യമില്ലാതെ മുഖം തിരിച്ചിരുന്നു കിച്ചു. ""അമ്മ ഞാൻ എന്റെ അനിയത്തിയുടെ കാര്യം പറയാനാണ് വിളിച്ചത് അല്ലതെ മറ്റുള്ളവരുടെ കാര്യം ചോദിക്കാനല്ല.......

എനിക്ക് അറിയുകയും വേണ്ട നാശം...... അവനിൽ നിന്നു കേൾക്കുന്ന വാക്കുകളുടെ വേദന യിൽ മുഖം കുനിച്ചു ഇരുന്നു ഇന്ദു, അവന്റെ സംസാരം എല്ലാവരിലും വയ്യായ്ക തോന്നിയിരുന്നു. കിച്ചു......... എടാ മതി ഇന്ദു മോളിവിടെ ഇരിപ്പുണ്ട്...... അവന്റെ സംസാരത്തിൽ മനം നൊന്ത് അവരുടെ സ്വരവും ഇടറിയിരുന്നു. അതിന്.... അമ്മ കാര്യത്തോട് കടക്കു ഡോക്ടർ എന്ത് പറഞ്ഞു.......

അവൻ കുറച്ചു ദേക്ഷ്യ ത്തോടെ ചോദിച്ചതും മുഖം കുനിഞ്ഞു ഇരിക്കുന്നവളുടെ കൈയിൽ പിടിച്ചു എഴുനേൽപ്പിച്ചിരുന്നു ഋഷി. ചേച്ചി ഞങ്ങൾ..... വെളിയിൽ കാണും ഫോൺ വിളിച്ചു കഴിയുമ്പോൾ അങ്ങോട്ട്‌ പോരെ. ശേ...... ഈ കിച്ചുയേട്ടൻ.........."" അവരുടെ കൂടേ എഴുനേറ്റു നന്ദുവും കടയുടെ മുമ്പിലായി നിൽക്കുന്നവരുടെ അടുത്തേക്ക് നടന്നു. ഇന്ദു യേച്ചി ഒന്നും തോന്നരുത് ഏട്ടൻ ഇങ്ങനെ യാണ്...... ഒരു മുരടൻ സ്വഭാവംമാണ് ട്ടോ.... പറഞ്ഞു കൊണ്ട് അവളുടെ കൈയിലായി മുറുകെ പിടിച്ചു.അതിന് ഉത്തരമായി കണ്ണ് ചിമ്മി ചിരിച്ചു കാണിച്ചു ഇന്ദു. അപ്പോഴേക്കും ഫോൺ നിർതിയിട്ട് അവരുടെ അടുത്തേക്ക് വന്നിരുന്നു ഗീത.

""അങ്ങോട്ടേക്ക് ബസ് ഒരെണ്ണം ഉണ്ട് നിങ്ങൾ എന്നാൽ ചെല്ല് ഞാൻ നാളെ തന്നെ യിറങ്ങാം ചേച്ചി.....ഇന്ദു താൻ വിഷമിക്കുക ഒന്നും വേണ്ട നമ്മുക്ക് എത്രയും പെട്ടന്ന് തുടങ്ങാം...... അടുത്ത ദിവസം തന്നെ...... അവനതും പറഞ്ഞു കൊണ്ട് നടന്നു അകലുമ്പോൾ പ്രതീക്ഷികൾ മനസ്സിൽ മുളച്ചിരുന്നു അവളുടെ. ""മോളെ കിച്ചു അങ്ങനെ പറഞ്ഞതിൽ ഒന്നും തോന്നരുത് ആരോട് എന്താ പറയേണ്ടത് എന്ന ബോധം ഒന്നുമില്ല...... അത്ര ഭയങ്കരൻ ഒന്നുമല്ലട്ടോ അവൻ ചെറുപ്പം മുതലേ കഷ്ടപെടുന്നതാ.....

എന്റെ കുഞ്ഞ് പിന്നെ ദേക്ഷ്യം അതാണ് അവന്റെ അച്ഛനെ പോലെ തന്നെ യാണ് സ്വഭാവം അതാണ് എന്റെ പേടിയും...... പറയുമ്പോൾ തൊണ്ട ഇടറി അവരുടെ. ബസ് ഇറങ്ങി വഴി മുറിച്ചു കടന്നു നന്ദുവിന്റെ കൈ പിടിച്ചു കൊണ്ട് ഗീതേച്ചി മറുവശം നടന്നിരുന്നു ഇന്ദു നടുഭാഗത്തു എത്തിയതും ഒരു കാർ മുമ്പിൽ കൊണ്ട് വന്നു പെട്ടന്ന് നിർത്തിയതും പേടിയോടെ വയറ്റിൽ കൈ വെച്ചു മുമ്പോട്ട് ആഞ്ഞു പോയിരുന്നു ഒന്ന് അലറാൻ മറന്നു വിറച്ചു നിന്നിരുന്നു അവൾ. അപ്പോഴും ഇരു കൈകളും ഒരു മറ പോലെ വയറിനെ പൊതിഞ്ഞു പിടിച്ചിരുന്നു.

ഇന്ദുയേച്ചി........ """ മോളെ........ """ രണ്ട് പേരും പേടിയോടെ ഓടി വന്നിരുന്നു. ബോണറ്റിൽ കൈ ഊന്നി മുഖം ഉയർത്തി നോക്കി ഇന്ദു ആ കാറിനുള്ളിൽ പുച്ഛം നിറച്ചു കണ്ണുകളാൽ നോക്കുന്ന നാലു കണ്ണുകളിലേക്ക് പകപ്പോടെ നോക്കി അവൾ. ""എന്താടി....... കെട്ടിയോൻ തട്ടി പോയത് കാരണം ചാകാൻ തീരുമാനിച്ചോ....... ഏഹ്......"" പറയുമ്പോൾ ആ മുഖം ക്രൂരതയോടെ ചിരിക്കുന്നത് കണ്ടു അവൾ. അപ്പോഴേക്കും ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങിയിരുന്നു തന്റെ അടുത്തേക്ക് നടന്നു വരുന്ന തന്റെ സ്വന്തം ഏട്ടനെയും അച്ഛനെയും കണ്ടതും തളരാതെ അവരുടെ മുഖത്തേക്ക് നോക്കി. അപ്പോഴേക്കും നന്ദു ഓടി വന്നു അവളുടെ കൈയിൽ പിടിച്ചിരുന്നു നന്ദുവിന്റെ കണ്ണുകൾ പേടിയോടെ ഗീതയിലേക്ക് നീണ്ടു. ആഹാ......

ഒന്നുടഞ്ഞല്ലോ മോള് എന്നാലും ചാകുന്നതിനു മുൻപ് ആ പന്ന നിന്റെ വയറു വീർപ്പിച്ചിട്ടാണല്ലോ പോയത് കൊള്ളാം....... ഞങ്ങളെ നാണം കെടുത്തി അവന്റ കൂടേ പോയതിനു കിട്ടിയില്ലേ നിനക്ക്...... നീ അനുഭവിക്കാൻ പോകുന്നതേ ഉള്ളു.......ചത്തു കൂടെടി നിനക്ക് ബാക്കി ഉള്ളവർക്ക് നാണകേട് ഉണ്ടാക്കാനായി വയറും ഉന്തിച്ചു നടക്കുന്നു........ പഹു.... കൈ ചൂണ്ടി തനിക്ക് നേരെ നിന്നു പറയുന്ന ഏട്ടനെ ഞാൻ നോക്കി കാണുക യായിരുന്നു അവൾ തന്നെ ഒരിക്കൽ പോലും സ്നേഹിക്കാത്ത തന്റെ ഏട്ടൻ ആ മുഖത്തു വെറുപ്പ്‌ മാത്രേ കണ്ടിട്ടുള്ളു അതിന് കാരണം എന്താണ് എന്ന് തിരക്കിയിട്ടില്ല താൻ. ""നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ നിങ്ങളുടെ അനിയത്തി അല്ലേ എന്നിട്ട് ഇങ്ങനെ ഒക്കെ യാണോ പറയുന്നേ...... ഗീത അവളുടെ മുമ്പിലായി നിന്നു പറഞ്ഞു.

ഓഹോ... നിങ്ങളാണല്ലേ ഇവളുടെ രക്ഷക...... നിങ്ങള്ക്ക് വേറെ പണി ഇല്ലേ തള്ളേ..... ചത്തു തുലയട്ടെ എന്ന് വെയ്ക്കണം........ അച്ചൻ മുമ്പോട്ട് വന്നത് പറയുമ്പോൾ എന്തിനോ നെഞ്ച് പിടഞ്ഞിരുന്നു എങ്കിലും കരയില്ല എന്ന് തീരുമാനിച്ച ആ മുഖത്തു എന്തിനും നേരിടാനുള്ള ഭാവം മാത്രമായിരുന്നു. ""ചാകില്ല..... അച്ഛാ ഞാൻ ജീവിക്കും പിന്നെ നിങ്ങളെ എതിർത്തു ഞാൻ പോന്നത് അതിൽ എനിക്ക് ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല തോന്നുകയുമില്ല കാരണം എന്നെ മകളായിട്ടേന്നു അല്ല ഒരു മനുഷ്യ ജീവിയായിട്ട് പോലും നിങ്ങൾ കണ്ടിട്ടില്ല...... സ്നേഹം എന്താണ് എന്ന് ഞാൻ അറിഞ്ഞത് എന്റെ ദീപു ഏട്ടനിൽ നിന്നാണ്......

അതെ ഞാൻ വിശ്വസിച്ച ആ മനുഷ്യൻ എന്നെ പകുതി വഴിയിൽ നിർത്തി പോയി..... അത് എന്റെ കുഴപ്പം അല്ല എന്നെ ഉപേക്ഷിച്ച് പോയ ദീപുയേട്ടന്റെ തെറ്റാണു...... പിന്നെ മരിക്കില്ല ഇനി തെണ്ടിയാലും നിങ്ങളുടെ മുമ്പിൽ വരില്ല ഈ ഇന്ദുലേഖ ജീവിക്കും തല ഉയർത്തി പിടിച്ചു തന്നെ......... തങ്ങളുടെ മുമ്പിൽ തല ഉയർത്തി കൈ ചൂണ്ടി കടിപ്പിച്ചു പറയുന്നവളെ ഞെട്ടലോടെ നോക്കി നിന്നു അച്ഛനും മോനും കാരണം തങ്ങൾക്കു അന്യമായ ഒരുവളാണ് മുമ്പിൽ നിൽക്കുന്നത് എന്ന് തോന്നി അവർക്ക്.അവളുടെ കണ്ണുകളിലെ കത്തുന്ന കോപത്തെ നോക്കാനാകാതെ മിഴികൾ താത്തി രണ്ട് പേരും. നന്ദുവിന്റെ കൈയും പിടിച്ചു നടന്നു അകലുന്ന വളെ വർദ്ധിച്ച കോപത്തോടെ നോക്കി നിന്നു മുഷ്ടി ചുരുട്ടി ബോണറ്റിൽ ആഞ്ഞു അടിച്ചിരുന്നു ഇന്ദ്രൻ. ഹൃദയത്തിൽ നിന്നു വലിയ ഭാരം എടുത്തു വെച്ച പോലെ നെടു വീർപ്പിട്ടുഇട്ടു അവൾ ചുണ്ടിൽ ചെറു ചിരി വിടർന്നു. അവരുടെ കൂടേ നടക്കുമ്പോൾ പതിവിലും കലുകൾക്ക് വേഗത കൂടുന്നതറിഞ്ഞു അവൾ പുതിയ ജീവിതത്തിലേക്കുള്ള കാൽ വെയ്പ്പായി ധൈര്യത്തോടെ മുമ്പോട്ട് നടന്നു ഇന്ദുലേഖ...... 🌾.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story