ഇന്ദുലേഖ: ഭാഗം 12

indulekha

എഴുത്തുകാരി: നിളകാർത്തിക

മുളക് ബജി ചട്നി യിലേക്ക് മുക്കി വായിലേക്ക് വെച്ചു ഋഷി , പിന്നെ തന്നിലേക്ക് മിഴികൾ നിറച്ചു തന്റെ വാക്കുകൾ കേൾക്കാൻ നോക്കി നിൽക്കുന്നവളെ നോക്കി രണ്ട് കണ്ണുകളും അടച്ചു വിരലുകൾ കൂട്ടി പിടിച്ചു സൂപ്പർ എന്ന് കാണിച്ചിരുന്നു. ഒരു ചിരിയോടെ കുഴച്ചു വെച്ച മാവിലേക്കു കീറി വെച്ച മുളക് ഇട്ടു മുക്കി തിളച്ച എണ്ണയിലേക്കിട്ടു കോരി എടുത്തു കൊണ്ടിരുന്നു, മുട്ട ബജ്ജിയും, പഴം പൊരിയും ഉണ്ടാക്കിയിരുന്നു പിന്നെ തക്കാളി ചട്നിയും. മോളിങ്ങു മാറി നിലക്ക് ചേച്ചി ചെയ്യാം കുറെ നേരമായില്ലേ മോളെ ഒന്ന് നടുവ് നിവർക്ക് നീ....... വേണ്ട ഗീതേച്ചി ഞാൻ ചെയ്തോളാം ഇപ്പോൾ തന്നെ എന്നെ ഒത്തിരി സഹായിക്കുന്നുണ്ട് ...... എങ്ങനെ പകരം വീട്ടുമെന്ന് അറിയില്ല എനിക്ക്..... ദേ പൊയ്ക്കോണം കേട്ടോ......... ആ........ "" പറഞ്ഞു കൊണ്ട് അവളെ ചേർത്തു പിടിച്ചു അവർ , അവൾ കോരി എടുക്കുന്ന പലഹാരം ചെറിയ ചില്ലു അലമാരയിലേക്ക് വെച്ചു അവർ. ഓ...... എന്ത് രുചിയ ഇന്ദു...... അടിപൊളി....... സായു ഒരു ബോളി കടിച്ചു കൊണ്ട് അവളുടെ അടുത്തായി വന്നു പറഞ്ഞു , സന്തോഷതാൽ കണ്ണുകൾ നിറഞ്ഞിരുന്നു ഇന്ദുവിന്റെ, ചുരിദാറിന്റെ പുറമെ ചൂടേറ്റ് വയറിൽ പൊള്ളി തുടങ്ങിയിരുന്നു അവളുടെ. അപ്പോൾ ആ മിഴികൾ സന്തോഷതാൽ നിറയുന്നത് കണ്ടു അവൻ ,.

ഇന്ന് മുതൽ തുടങ്ങി വെച്ചു കട വഴി അരുകിൽ തന്നെ യാണ് ചെറിയ ഒരു ബോർഡും വെച്ചിരുന്നു ""ചായയും കടിയും """ കുറച്ചു ആളുകൾ വണ്ടികൾ നിർത്തി മേടിക്കുന്നുണ്ട് ചിലർ പാക്ക് ചെയ്തും പലരും അവളെ ദയനീയ മായി നോക്കുന്നത് അറിയുന്നുണ്ടായിരുന്നു ഋഷി. സായുവും ഗീതേച്ചിയും അവളെ സഹായിക്കുന്നുണ്ട് വിയർപ്പ് ഇടക്ക് ചുരിദാർ ഷാളിന്റെ തുമ്പു കൊണ്ട് തൂത്തു വിടുന്നുണ്ട് അവൾ , നടുവിന് വേദന വരുമ്പോൾ എളിയിൽ കൈ കുത്തി നടുവ് നിവർത്തുന്നുണ്ട് അവൾ എന്തോ വേദന തോന്നിഅവന് അപ്പോഴും തോൽക്കില്ല എന്ന അവളുടെ ആ നിശ്ചയദാർഷ്ട്യം നോക്കി കാണുകയായിരുന്നു ഋഷി. ഇരുട്ടായി തുടങ്ങിയതോടെ പകുതിയോളം പലഹാരങ്ങളെ തീർന്നിരുന്നുള്ളു , എന്തോ സങ്കടം ത്തോടെ നോക്കി ഗീതേച്ചി. എന്നാലും ഇത്രയും രുചിയായി ഉണ്ടാക്കിയിട്ടും ആളുകൾ അത്ര വരുന്നില്ലലോ മോനെ......... ഇത്രയും മിച്ചം........ പറഞ്ഞു കൊണ്ട് ഇന്ദുവിനെ നോക്കുമ്പോൾ അവളിൽ വലിയ ഭാവ വ്യത്യാസം ഇല്ല. ചേച്ചി ആദ്യദിവസമല്ലേ അതാണ് ആളുകൾ അറിഞ്ഞു വരണം വിഷമിക്കണ്ട ശരിയായിക്കൊള്ളും......... ഋഷി അത് പറയുമ്പോൾ ഒരു ആശ്വാസം മായിരുന്നു അവർക്ക്. സായു നാളെ നമ്മുക്ക് ഇത്ര തന്നെ ഉണ്ടാക്കേണ്ട......

കുറച്ചു ഉണ്ടാക്കിയാൽ മതി..... മിച്ചം വരുത്തണ്ടല്ലോ ....... നെറ്റി തടത്തിൽ പൊടിഞ്ഞു തുടങ്ങിയ വിയർപ്പു തുടച്ചു കൊണ്ട് പറഞ്ഞു അവൾ. അത് ഒരു പാകം മനസിലായി വരൂന്നത് വരെ മിച്ചം വരും പിന്നെ ആളുകൾ അറിഞ്ഞു വരണ്ടേ ഇന്ദു അപ്പോഴേക്കും ശരിയായിക്കൊള്ളും പിന്നെ ഇരുട്ടി കഴിഞ്ഞാൽ അധികം കച്ചവടം വേണ്ട....... ഒരു മൂന്നു മണി മുതൽ ആറര വരെ അത് മതിയാകും....... ഋഷി അത് പറയുമ്പോൾ അവന്റെ ഉള്ളിൽ അവളെ കുറിച്ചുള്ള ചിന്തയായിരുന്നു. പാത്രങ്ങൾ എല്ലാം എടുത്തു അടുക്കളയിൽ കൊണ്ട് വെച്ചു മൂന്നു പേരും കൂടി കഴുകാൻ ഉള്ളത് മുറ്റത്തേക്ക് എടുത്തു വെച്ചിരുന്നു ചെറുവത്തിൽ വെള്ളം പിടിച്ചു ഇരുന്നു ഒരു സ്റ്റൂൾ ഇട്ടുഇരുന്നു വിമ്മിൽ ചകിരി ഇട്ടു പാത്രം കഴുകാൻ തുടങ്ങിയതും സായു വന്നു കൈയിൽ പിടിച്ചു. ഇന്ദു ഇങ്ങോട്ട് എഴുനേറ്റെ ഞാൻ കഴുകാം...... ഈ വയറും വെച്ചു കൊണ്ട് പാടാ ഇന്ദു....... ഏയ്‌..... എനിക്ക് ഒരു കുഴപ്പവുമില്ല ഇനി എന്നും ഞാൻ തന്നെ ചെയ്യണ്ടേ സായു..... എല്ലാവർക്കും ഓരോ പരിമിതികൾ ഇല്ലേ...... ഞാൻ ചെയ്തോളാം എന്റെ കുഞ്ഞിന് ഈ അമ്മയെ മനസിലാകും...... പറഞ്ഞു കൊണ്ട് പാത്രങ്ങൾ കഴുകുന്നവളെ നോക്കി നിന്നു എല്ലാവരും. പാത്രം കഴുകി കമത്തി വെച്ചു തോർത്തും ഇടാനുള്ള ഡ്രെസ്സും എടുത്തു കൊണ്ട് കുളിമുറിയിലേക്ക് കയറി ബക്കറ്റിൽ നിന്നു വെള്ളം തല വഴി ഒഴിക്കുമ്പോൾ ദേഹമാകെ പടർന്നിരുന്ന വേദനയെയും ചുട്ട് പൊള്ളുന്ന ചൂടിനെയും ആ ഇളം തണുപ്പ് പൊതിയുന്നതറിഞ്ഞു നഗ്നമായ വയറിലൂടെ കൈ വിരലുകൾ ഓടിച്ചു കൊണ്ട് കണ്ണുകൾ അടച്ചു നിന്നു ഇന്ദു ഉന്തി നിൽക്കുന്ന വയറിൽ പൊങ്ങി വരുന്ന ഭാഗങ്ങളെ തലോടി വിട്ടു. വാവേ.........

അമ്മേടെ വാവേ..... അമ്മക്ക് എന്റെ വാവയെ ഉള്ളു...... വാവക്ക്‌ അമ്മയും...... വേഗം വരില്ലേ.... ഉം...... 🌾 അമ്മേ കിച്ചു ഏട്ടൻ അറിഞ്ഞാൽ വഴക്ക് ആകുമോ എന്നാണ് എനിക്ക് പേടി നമ്മുടെ പറമ്പിൽ അല്ലേ കട..... ഏട്ടനോട് പറയണ്ടേ..... കഞ്ഞി ക്കുള്ള വെള്ളം അടുപ്പത്തു വെയ്ക്കുമ്പോളാണ് നന്ദു അത് ചോദിച്ചത്,. ഇപ്പോൾ വേണ്ട നന്ദു ആ കൊച്ച് ഒന്ന് പച്ച പിടിക്കട്ടെ...... അവൻ എന്തായാലും ഉടനെ വരില്ലല്ലോ ഞാൻ പറഞ്ഞു സമ്മതി പ്പിച്ചോളാം....... വിളിക്കുമ്പോൾ പറയണ്ട അറിഞ്ഞാൽ കയറും പൊട്ടിച്ചു വരും ചെക്കൻ..... ഒരു മനുഷ്യനെ സഹായിക്കണം എന്നില്ല എന്ത് ചെയ്യാൻ....... 🌾 ഋഷി ഗേറ്റിന്റ മുമ്പിൽ കൊണ്ടാക്കിയിരുന്നു സായുവിനെ , അവൻ കാറ്‌ തിരിച്ചു പോകുമ്പോൾ കുറച്ചു നേരം നോക്കി നിന്നിട്ടു വരാന്തയിലേക്ക് കയറിയതും കണ്ടുഅകത്തു നിന്നു അടച്ചു കുട്ടിയിട്ടിരിക്കുന്ന ത്‌ എത്ര തട്ടിയിട്ടും തുറന്നില്ല. ഒന്നും മിണ്ടാതെ ആ വരാന്തായിലേക്ക് ഇരുന്നു അവൾ അകത്തു നിന്നു അടക്കം പറയുന്നത്‌ കേട്ടതും വേദന യോടെ ചിരിച്ചു അറിയാം ഇന്ന് ഈ കതക് തനിക്ക് വേണ്ടി തുറക്കില്ല എന്ന് കാരണം താൻ സ്വയമേ ഇറങ്ങി പോകണം അതിനാണ് അതും അറിയാം. മുട്ട് കാലിലേക്ക് മുഖം പൂഴ്ത്തി അങ്ങനെ തന്നെ യിരുന്നു അവൾ, കരഞ്ഞില്ല ചുണ്ടിൽ ചിരിയോടെ ഇരിക്കുമ്പോൾ മുമ്പിൽ ഒരു പ്രതീക്ഷി ഉണ്ട് കിച്ചു ഏട്ടൻ എന്ന ഒരു പ്രതീക്ഷ അതാണിപ്പോൾ ഉള്ളത്. തന്നെ മനസിലാക്കാൻ കിച്ചു ഏട്ടന് കഴിയും ,

ഫോൺ ഗാലറിയിലെ കിച്ചു ഏട്ടന്റെ ഫോട്ടോ യിലേക് മിഴികൾ നിറച്ചു ഇരിക്കുമ്പോൾ ഒരു ധൈര്യം തന്നെ പൊതിയുന്നു ആ ഫോൺ നെഞ്ചോടു ചേർത്തു ചുവരിലേക്കു ചാഞ്ഞു എപ്പോഴോ മയങ്ങി പോയിരുന്നു ഭയമേതുമില്ലാതെ..... 🥀🌾 ദിവസങ്ങൾ പൊയ്ക്കൊണ്ടിരിക്കും തോറും ഓരോ ആളുകൾ തിരക്കി വന്നും തുടങ്ങിയിരുന്നു ദീപുഏട്ടൻ കടം മേടിച്ച ചെറുതും വലുതുമായ കണക്കുകൾ എന്റെ മുമ്പിൽ നിരത്തുമ്പോൾ ഒരു ചിരിയോടെ തിരിച്ചു കൊടുക്കാം എന്ന വാക്ക് നൽകി അവരെ പറഞ്ഞു അയക്കുമ്പോൾ മുന്നോട്ട് എന്താണ് എന്ന് ചിന്തിച്ചില്ല ഞാൻ ഒരു വിശ്വാസം അത് മാത്രമാണ് മുമ്പിൽ ഉള്ളത്. എല്ലാം എന്നെ കൊണ്ട് തീർക്കാം കഴിയും എന്നവിശ്വാസം മാത്രം ,ഗീതേച്ചി എന്നും വരും സഹായിക്കാൻ ഒരു അമ്മയെ പോലെ എന്നെ ചേർത്തു പിടിക്കാൻ. വീർത്തു വരുന്ന വയറിനെ പൊതിഞ്ഞു പിടിച്ചു പരാതികൾ ഞാൻ പറയുമ്പോൾ ഒരു ആശ്വാസം പോലെചെറുസ്പർശനമായി എന്നെ തഴുകി ഉണർത്തും എന്റെ വാവ എന്നെ..... മാസങ്ങൾ കൂടി ഗീതേച്ചിയുടെ വാടക കൊടുക്കുമ്പോൾ അത് വാങ്ങാതെ തിരിച്ചു തന്നു ആ പാവം എങ്കിലും കൈയിൽ നിർബന്ധിച്ചു കൊടുത്തു ഞാൻ. ഗീതേച്ചിയുടെ അയൽകൂട്ടത്തിൽ ഒരു ചെറിയ ചിട്ടി കൂടി പ്രസവ സമയത്തു പിടിച്ചു തരാം എന്നു ഉറപ്പു തന്നു ചേച്ചി , ദിവസങ്ങൾ പോകും തോറും അസ്വസ്ഥകൾ കൂടി വന്നു നടുവേദനയും തുടർച്ചയായി ഉള്ള നിൽപ്പ് കാരണം കാലിന് നീരും എങ്കിലും തളർന്നു പോകരുത് എന്ന് ഞാൻ എന്നെ തന്നെ പഠിപ്പിച്ചിരുന്നു.

ഇതിപ്പോൾ ഒമ്പതാം മാസം ആണ് എല്ലാവരുടെയും നിർബന്ധം കാരണം കുറച്ചു മാസത്തേക്ക് സഹായിക്കാൻ ഒരു ചെക്കനെ ഏർപ്പാടാക്കി തന്നിരുന്നു ഋഷി, മനു കുട്ടൻ ഒരു പാവം. .""ചേച്ചി ... പോയി കിടന്നോ..... ഞാൻ ഇല്ലേ......""എന്ന് അവൻ പറയുമ്പോൾ ഒരു അനിയന്റെ സ്നേഹം എന്താണ് എന്ന് ഞാൻ അറിയുക യായിരുന്നു ഞാൻ ചുറ്റിനും ഉള്ളവർ എന്നെ സ്നേഹത്തിൽ പൊതിയുമ്പോൾ രക്തബന്ധത്തെ കാൾ വില സ്നേഹബന്ധങ്ങൾ ക്കണ് എന്ന് അറിഞ്ഞു ഞാൻ. മാസം അടുക്കും തോറും ഇപ്പോൾ തീരെ വയ്യാത്തത് കാരണം അവനാണ് എല്ലാം ചെയ്യുന്നത്, എങ്കിലും എന്നാലവുന്നത് ചെയ്യും ഞാൻ എല്ലാ സഹായത്തിന് ഋഷിയും സായു വും ചേച്ചി നന്ദു,അങ്ങനെ എന്റേതല്ലാത്ത ആരൊക്കയോ,. അച്ഛനും ഏട്ടനും ഇടക്ക് കടക്കു മുമ്പിൽ വന്നു നിൽക്കും പുച്ഛത്തോടെ നോക്കി കൊണ്ട് പോകുമ്പോൾ എന്ത് കൊണ്ടോ സങ്കടം തോന്നാറില്ല. ദീപുയേട്ടന്റ അമ്മ ദീപ്തി യേച്ചിയുടെ കൂടെയാണ് ഒരിക്കൽ പോലും വിളിച്ചുമില്ല വന്നതുമില്ല ദീപു ഏട്ടന്റെ സ്ഥലം അവർ വിറ്റു എന്ന് ഗീതേച്ചി പറഞ്ഞു അറിഞ്ഞപ്പോഴും എന്തോ സങ്കടം തോന്നിയില്ല. പാതി വഴിയിൽ തനിച്ചാക്കി പോയ ദീപുയേട്ടനോട് ഇപ്പോൾ സഹതാപം മാത്രേ ഉള്ളൂ.... 🥀🌾 രാവിലെ അലാറം വെച്ചു അഞ്ചര മണിക്ക് എഴുനേറ്റു കാല് നിലത്തേക്ക് വെയ്ക്കുമ്പോൾ തന്നെ തണുപ്പ് അരിച്ചു ഇറങ്ങിയിരുന്നു വെളിയിൽ നല്ല മഴ പെയ്യുന്നുണ്ട് വേനൽ മഴയാണ് ഭൂമിയെ വെള്ളത്തുള്ളികൾ പ്രണയിക്കുമ്പോൾ അരിച്ചു വരുന്ന മണം എന്നെ തേടി എത്തിയിരുന്നു,

ജനൽ പാളി തുറന്നതും ചെറിയ ഇളം കാറ്റൊട് കൂടി വെള്ള തുള്ളികൾ എന്റെ കവിളിനെ തഴുകി യിരുന്നുപുതുമണ്ണിന്റെ മണം നാസിക തുമ്പിലൂടെ ഉള്ളിലേക്ക് ആവാഹിച്ചു ഞാൻ ഒരിക്കലും തോന്നാത്ത ഒരു സന്തോഷം എന്നെ മൂടുന്ന പോലെ. നിലവിളക്ക് കത്തിച്ചു കൊണ്ട് വാതിൽ തുറന്നു മണ്ണിന്റെയും മുല്ല പൂത്ത മണവും സമ്മിശ്ര മായി എന്നെ പൊതിഞ്ഞു കണ്ണുകൾ അടച്ചു ഒന്ന് ശ്വാസം പിടിച്ചു നിന്നു കണ്ണുകൾ തുറന്നതും ഒരു കാറിന്റെ വെട്ടം എന്റെ കണ്ണുകളിലൂടെ കുത്തി കയറിയതും കൈ കൊണ്ട് പൊതിഞ്ഞു കണ്ണുകൾ ഞാൻ, മഴ തുള്ളികൾ ആ വെട്ടത്തിൽ മിന്നി പ്രകാശിച്ചു ആരോ ഡോർ തുറന്നു ഇറങ്ങുന്നതും ഗീതേച്ചിയുടെ വീട്ടിലേക്കു ഓടി കയറുന്നതും കണ്ടതും വിളക്ക് നിലത്തേക്ക് വെച്ചു കൊണ്ട് തൂണിൽ ചാരി അങ്ങോട്ട് നോക്കിനിന്നു പോയി ഞാൻ ,മങ്ങിയ വെട്ടത്തിലും കണ്ടു അയാൾ തന്നെ നോക്കി നിൽക്കുന്നത്‌ എന്തോ ഒരു ഭയം മനസ്സിനെ മൂടിയതും ഞാൻ പിന്തിരിഞ്ഞു നിന്നു, അകത്തേക്ക് കയറി വാതിൽ അടക്കാനായി തിരിഞ്ഞതും കണ്ടു ആരോ കതക് തുറക്കുന്നതും അയാൾ അകത്തേക്ക് കയറിപോകുന്നതും , കതക് വലിച്ചു അടച്ചു വാതിലിനോട് ചാരി നിന്നു വയറിൽ ഇരു കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു , ആ ഇരുട്ടിലും ആ കണ്ണുകൾ രൂക്ഷമായിരുന്നു എന്ന് തോന്നിയതും ഒരു ഭയം മൂടി എന്നെ. 🌾🥀 നിർത്താതെ ഉള്ള കാളിംഗ് ബെൽ കേട്ടതും ഉറക്കചടവോടെ എഴുനേറ്റു ഗീത, ലൈറ്റ് ഓൺ ആക്കി ചുവരിലേക്ക് സമയം നോക്കി. ഈ സമയത്തു ആരാണാവോ .....

ഇനി ഇന്ദു മോളാകുമോ...... ഈശ്വരാ....... അഴിഞ്ഞമുടി വാരി കെട്ടി അടുത്ത് കിടക്കുന്ന നന്ദുവിനെ നോക്കി . ഓ... അത് പിന്നെ ആരെങ്കിലും എടുത്തോണ്ട് പോയാൽ പോലും അറിയില്ല ഇങ്ങനെ ഒരു സാധനം....... പറഞ്ഞു കൊണ്ട് എഴുനേറ്റു ഹാളിലെ ലൈറ്റ് ഇട്ടു കതക് തുറന്നു പിൻ തിരിഞ്ഞു നിൽക്കുന്ന ആളെ കണ്ടതും അവരുടെ മുഖം ആദ്യം സംശയതാൽ ചുളുങ്ങിപിന്നെയും വിശ്വാസം വരാതെ അടുത്തേക്ക് ചെല്ലുമ്പോൾ അവൻ തിരിഞ്ഞു നോക്കിയിരുന്നു. കൺ മുമ്പിൽ നിൽക്കുന്ന മുഖം കണ്ടതും സന്തോഷത്താൽ വിടർന്നിരുന്നു അവരുടെ കണ്ണുകൾ അവയിൽ കണ്ണ് നീർ ഇടം പിടിച്ചു. കിച്ചു........ """ നിറഞ്ഞ മനസ്സോടെ അവർ വിളിക്കുമ്പോൾ ഒച്ച പോലും ഇടറിയിരുന്നു,. അവൻ ചേർന്ന് നിന്നതും ആ നെഞ്ചിലേക്ക് വീണിരുന്നു അവർ, അവന്റെ മുടിയിൽ നിന്നു വീഴുന്ന വെള്ളത്തുള്ളികൾ അവരുടെ ദേഹത്തിനെയും നനച്ചു ഒഴുകി. കിച്ചു..... നീ പറയാതെ........ പെട്ടന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ല്ലോ മോനെ......മുഴുവൻ നനഞ്ഞല്ലോ നീ....... പറഞ്ഞു കൊണ്ട് അവർ അവന്റെ കവിളിനെ തഴുകിയതും അവൻ താല്പര്യമില്ലാതെ മിഴികൾ മറ്റെങ്ങോ പായിച്ചു. !""പറയാതെ വന്നത് കൊണ്ട് പലതും കാണാൻ പറ്റിയല്ലോ......... ആ പെണ്ണ് പോയില്ലേ ഇത് വരെയായിട്ടും....... ഏഹ്...... ആ പെട്ടികട ആരുടെയാണ് നമ്മുടെ വീടിന്റെ വാതിൽക്കൽ.......... അവനിൽ നിന്നു കേൾക്കുന്ന വാക്കുകളുടെ ആഘാതത്തിൽ മിണ്ടാനാകാതെ മുഖം കുനിച്ചു നിന്നു അവർ, അപ്പോഴേക്കും ഉറക്ക ചടവോടെ എഴുനേറ്റു വന്നനന്ദു അവരുടെ കൈയിൽ മുറുക്കെ പിടിച്ചു പേടിയോടെ. അപ്പോഴുംകുറച്ച് അകലെ ഇരു കണ്ണുകൾ ജനലൊരം നോക്കി നിനിരുന്നു തന്നിലേക്കു പതിക്കാൻ പോകുന്ന പുതിയ പരീക്ഷണങ്ങൾ അറിയാതെ.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story