ഇന്ദുലേഖ: ഭാഗം 13

indulekha

എഴുത്തുകാരി: നിളകാർത്തിക

പറയാതെ വന്നത് കൊണ്ട് പലതും കാണാൻ പറ്റിയല്ലോ......... ആ പെണ്ണ് പോയില്ലേ ഇത് വരെയായിട്ടും....... ഏഹ്...... ആ പെട്ടികട ആരുടെയാണ് നമ്മുടെ വീടിന്റെ വാതിൽക്കൽ.......... അവനിൽ നിന്നു കേൾക്കുന്നു വാക്കുകളുടെ ആഘാതത്തിൽ മിണ്ടാനാകാതെ മുഖം കുനിച്ചു നിന്നു അവർ, അപ്പോഴേക്കും ഉറക്ക ചടവോടെ എഴുനേറ്റു വന്നനന്ദു അവരുടെ കൈയിൽ മുറുക്കെ പിടിച്ചു പേടിയോടെ. അപ്പോഴും ഇരു കണ്ണുകൾ ജനലൊരം നോക്കി നിന്നു തന്നിലേക്കു പതിക്കാൻ പോകുന്ന പുതിയ പരീക്ഷണങ്ങൾ അറിയാതെ....... 🌾🥀 ശക്തിയിൽ കാറ്റ് വീശിയതും ജനൽ വലിച്ചു അടച്ചു പിന്നെ അടുക്കളയിലേക്കു നടന്നു സ്റ്റോവ് കത്തിച്ചു ചായ ക്കുള്ള വെള്ളം വെച്ചു ഫ്രിഡ്ജിൽ നിന്നു പാല് എടുത്തു അതിലേക്കു ഒഴിച്ച് തേയില ഇട്ടു തിളച്ചതും പഞ്ചസാര ഇട്ടു എടുത്തു അരിപ്പയിലേക്കു ഒഴിച്ച് ആറ്റി എടുത്തു പ്ലാസ്റ്റിക് ഡെപ്പിയിൽ നിന്നു ഒരു റെസ്ക് കൂടി എടുത്തു ചായയിൽ മുക്കി വായിലേക്ക് വെച്ചതും തികട്ടി വന്നിരുന്നു വെളിയിലെ കതക് തുറന്നു മുറ്റത്തേക്ക് ഇറങ്ങി അലക്കു കല്ലിന്റെ അടുത്തായി ചെന്നു നിന്നു സർദിച്ചു ബക്കറ്റ്റ്റിലെ വെള്ളത്തിൽ നിന്നു ഒരു കവിൾ എടുത്തു വാ കഴുകി നടുവ് നിവർത്തി നേരെ നിന്നു അകത്തേക്ക് പോകാനായി തിരിഞ്ഞതും ആ ചെറു വെട്ടത്തിൽ കണ്ടു ഗീതേച്ചിയുടെ വീടിന്റെ അടുക്കള വശത്തു പല്ല് തേച്ചു കൊണ്ട് പിന്തിരിഞ്ഞു നിൽക്കുന്ന ഒരാളെ കാവി മുണ്ടാണ് വേഷം. ഇതാരായിരിക്കും.......വന്നത് ""

മനസ്സിൽ ആലോചിച്ചു കൊണ്ട് അകത്തേക്ക് കയറിയിരുന്നു അവൾ 🌾 സാമ്പാറിനുള്ള കഷ്ണം അരിഞ്ഞചട്ടിയിൽ വെന്തു കിടക്കുന്ന പരിപ്പിലേക്കിട്ടു ഇഡലിഅടുപ്പത്തു നിന്നു വാങ്ങി കേസ്രോളിലേക്ക് ഇട്ടു മേശ പുറത്തു വെച്ചു ഗീത ഇടക്ക് ജനലിലൂടെ വെളിയിലേക്ക് നോക്കി. ""നിനക്ക് ചായ എടുക്കട്ടെ കിച്ചു....... "" ഞാൻ ഒന്ന് കുളിച്ചിട്ടു വരാം നല്ല ക്ഷീണം കഴിച്ചിട്ട് ഒന്ന് കിടക്കണം......"" അവൻ തോർത്തും എടുത്തു കുളിമുറിയിലേക്ക് കയറിയതും നന്ദു ഓടി വന്നു. ""അമ്മേ ഇന്ദുവേച്ചിയെ ഇറക്കി വിടുമോ ഏട്ടൻ എനിക്ക് എന്തോപേടി പോലെ അമ്മേ...... '"ഞാൻ സംസാരിക്കാം അവനോടു നീ ഈ ഇഡ്ഡലി കൊണ്ട് മോൾക്ക്‌ കൊടുത്തിട്ട് വാ കിച്ചു ഇറങ്ങുന്നതിനു മുൻപ്...... പറഞ്ഞു കൊണ്ടുചെറിയ ചോറ്റുപത്രത്തിലേക്ക് ഇഡ്ഡലി നാലെണ്ണം എടുത്തു തിളച്ചു കൊണ്ടിരിക്കുന്ന സാമ്പാറിന്റെ കഷ്ണവു മറ്റൊരു അടപ്പു പാത്രത്തിലേക്കിട്ട് പത്രത്തിലേക്കിട്ട് അടച്ചു. "അമ്മേ ഇതു പൊടി ഇട്ടു താളിച്ചില്ലലോ...... ഇതെങ്ങനെ കൊടുക്കും....... ""നീ കൊണ്ട് കൊടുക്ക്‌ പെണ്ണേ താളിക്കാൻ പോയാൽ അവൻ വരും........ പറഞ്ഞു കൊണ്ട് ഒരു സഞ്ചിയിലാക്കി അവളുടെ കൈയിൽ കൊടുത്തു. മോളോട് തളിച്ചോളാൻ പറയുട്ടോ നീ......"" അടഞ്ഞു കിടക്കുന്ന കുളിമുറിയിലേക്ക് നോക്കിയിട്ട് പാത്രവും കൈയിൽ പിടിച്ചു പറമ്പിലൂടെ ഓടിയിരുന്നു നന്ദു. അടുക്കളപടിയിൽ ചായ കുടിച്ചു കൊണ്ട് ചാഞ്ഞിരിക്കുവാണ് ഇന്ദു.സർദിച്ചത് കാരണം ഒരു ആശ്വാസം തോന്നുന്നുണ്ട്.

""ഇന്ദു യേച്ചി.......... ഇന്ന ഇത് കൊണ്ട് അകത്തേക്ക് വെച്ചോ.....പെട്ടന്ന്.... കിതച്ചു കൊണ്ടു പറയുമ്പോൾ കണ്ണുകൾ വീട്ടിലേക്കു പായുന്നുണ്ട്. എന്താ..... നന്ദു.......... കാപ്പിയാണോ..... ഞാൻ ഉണ്ടാക്കി കൊണ്ടെനെ...... ഇത് കൊണ്ട് അകത്തു വെയ്ക്കു ഇന്ദുയേച്ചി ഇഡ്ഡലി യും സാമ്പാറും ആണുട്ടോ...... എന്നാൽ ശരി..... പിന്നെ കാണാം പാത്രം ഇവിടെ വെച്ചാൽ മതിട്ടോ...... പറയുകയും ഓടിയിരുന്നു.. ""നന്ദു.... അവിടെ നിന്നെ...... എന്താ ഇത്ര വെപ്രാളം..... അതാരാ വീട്ടിൽ വന്നേ...... പടിയിൽ നിന്നു വയറു താങ്ങി എഴുനേറ്റു കൊണ്ട് ചോദിച്ചു അവൾ. ഓടുന്നതിനു ഇടക്ക് കൈ കൊണ്ട് പിന്നെ പറയാം എന്ന് പറഞ്ഞു ഓടിയിരുന്നു അവൾ. ഇതെന്താ..... പറ്റിയത് ഈ പെണ്ണിന് അതാരാവും........ """ അകത്തേക്ക് കയറി സ്ലാബിലേക്ക് പാത്രം വെച്ചു പാത്രം തുറന്നു നോക്കിയതും അന്തിച്ചു നന്ദു പോയ വഴിയേ നോക്കി നിന്നു. ""ഇതെന്തു പറ്റി ഇന്ന്....""" മുറ്റത്തേക്ക് ഇറങ്ങി ചൂല് എടുത്തു രാവിലത്തെ മഴ യുടെ യാണ് മുറ്റം നിറച്ചും പ്ലാവിന്റെ യും മഹാഗണിയുടെയും ഇലയാണ് ഗീതേച്ചി യാണ് ഇപ്പോൾ രാവിലെ മിക്കവാറും ദിവസം അടിച്ചു വാരി തരുന്നത്.താൻ എത്ര പറഞ്ഞാലുംകേൾക്കില്ല. ഇന്ന് വീട്ടിൽ ആള് വന്നത് കൊണ്ടാകും ഗീതേച്ചിയെ കണ്ടതെ ഇല്ല. മുറ്റം തൂത്തു വാരി കുനിയാൻ ഇപ്പോൾ നല്ല പാട് ഉണ്ട് അത് കൊണ്ട് ഗീതേച്ചി നല്ല നീട്ടമുള്ള ചൂലാണ് മേടിച്ചു തന്നിരിക്കുന്നത്

അതുകൊണ്ട് തൂത്തു വാരാൻ എളുപ്പമാണ്. മുറ്റം അടിച്ചു കരിയില ഒരു വശത്തായി കൂട്ടി വെച്ചു നടുവ് ഒന്ന് നിവർത്തി നേരെ നിന്നു , പിന്നെ ചാക്കിലായി കൂട്ടി വെച്ചിരിക്കുന്ന കടയിലെ വേസ്റ്റ് സാധനങ്ങളും മറ്റും അതിന്റെ മുകളിലേക്കു ഇട്ടു തീ കത്തിച്ചു ഒരു കമ്പു വെച്ചു തോണ്ടി തീയിലെക്കിട്ടു നല്ല പുക വന്നതും കൈ കൊണ്ട് മൂക്ക് പൊത്തി തിരിയാൻ തുടങ്ങിയതും ഒരു പരിചയമില്ലാത്ത സ്വരം കേട്ടു. """നാശം ....... എന്ത് പുക യാണ്...... എന്ത് കോപ്പാണ് ഈ ഇട്ടു കത്തിക്കുന്നത്.......... അമ്മേ......അമ്മേ......"" കോപത്തോടെയുള്ള അലർച്ച കേട്ടതും ഉള്ളൊന്നു വിറച്ചു ആരാണെന്നു അറിയാൻ തിരിഞ്ഞു നോക്കിയതും വെളുത്ത പുക മറക്ക് അപ്പുറം ഒരാൾ നില്കുന്നത് കണ്ടതും മുന്പോട്ട് നീങ്ങി നിന്നു നോക്കിയിരുന്നു ഞാൻ ,ഒരു കാറ്റ് വീശി കണ്ണിൽ എന്തോ പൊടി വീണിരുന്നു കൈ കൊണ്ട് പൊത്തി കണ്ണടച്ചു നിന്നു പോയി നല്ല നീറ്റൽ തോന്നി കണ്ണ് പാതി തുറന്നു പൈപ്പിൻ ചുവട്ടിലേക്കു നടന്നു മുഖത്തേക്ക് വെള്ളം ഒഴിച്ച് കഴുകി തിരിഞ്ഞതും , ഒരു കാവി മുണ്ട് ഉടുത്ത ആള് അടുക്കളയിലൂടെ അകത്തേക്ക് കയറുന്നതു കണ്ടു. അഴയിൽ കിടക്കുന്ന തോർത്ത്‌ എടുത്തു മുഖം തുടച്ചു കൊണ്ട് ഞാനും അകത്തേക്ക് കയറി. പരിപ്പുവട ക്ക്‌ ഉള്ള പരിപ്പ് വെള്ളത്തിലേക്കു കുതിരാൻ ഇട്ടു വെച്ചു.അപ്പോഴും മനസ്സിൽ അതാരാകും എന്നായിരുന്നു. 🥀🌾

അമ്മേ...... """ എന്താ കിച്ചു നീ എന്തിനാ ഈ കിടന്നു കാറുന്നത്........ "" "എന്താണെന്നോ അമ്മ ആ മുറ്റത്തേക്കു ഒന്ന് ഇറങ്ങി നോക്ക് മുഴുവൻ പുകയാണ് കണ്ട പ്ലാസ്റ്റിക്കും ഒക്കെ ഇട്ടാണ് കത്തിക്കുന്നത്... വിവരമില്ലാത്ത സാധനം....നന്ദുവിനു വയ്യാത്തത് അല്ലേ ശ്വാസം മുട്ടിയാൽ..... ഏഹ്.......ഞാൻ ഉണ്ടല്ലോ കാശ് മുടക്കാൻ അല്ലേ....അമ്മയാണ്ഓരോന്നിനും വളം വെച്ചു കൊടുക്കുന്നത്....... തോളത്തു കിടക്കുന്ന തോർത്ത്‌ ദേക്ഷ്യ ത്തോടെ നിലത്തേക്ക് വലിച്ചു എറിഞ്ഞു അവൻ. ""കിച്ചു പയ്യെ ആ കുട്ടി കേൾക്കും....... എടാ അതൊരു പാവമാണ് ഞാൻ പറഞ്ഞോളാം....... ""അമ്മ എനിക്ക് ഒന്നും കേൾക്കണ്ട എത്രയും പെട്ടന്ന് വീട്ഒഴിയാൻ പറയാൻ പറഞ്ഞിട്ട് ഇനി പ്രസവിച്ചു കൊച്ചിന്റെ നൂല് കെട്ടു കഴിഞ്ഞിട്ട് എങ്കിലും പോകുമോ...... ദേക്ഷ്യത്തോടെ കസേര വലിച്ചിട്ടു ഇരുന്നു കിച്ചു. ""കിച്ചു..... നിനക്ക് എന്താ..... ഞാൻ പറഞ്ഞില്ലേ ആരും ഇല്ലാത്തൊരു പാവം കുട്ടിയാണ് ഇപ്പോൾ വാടക തരുന്നുണ്ട് അത്...മനുഷ്യപറ്റു ഇല്ലെടാ നിനക്ക് കിച്ചു കുറച്ചു കാശ് ഉണ്ടായപ്പോൾ അത് നഷ്ടപെട്ടോ നിനക്ക്........ അമ്മ യുടെ ആ വാക്കിനു ഒരു പുച്ഛം നിറഞ്ഞ ചിരി ആയിരുന്നു അവനിലേ ഉത്തരം. """ആ ഒരു വാക്ക് എനിക്ക് ഇല്ല എന്ന് അങ്ങ് കൂട്ടിക്കോ....എന്നെകൊണ്ട് ഒന്നും പറയിക്കണ്ട അതാ നല്ലത്.....

വന്നു കയറിയതേ മനുഷ്യന്റെ ഉള്ള സമാധാനം കളയാനായിട്ട്...... പറഞ്ഞു കൊണ്ട് മുറിക്കകത്തേക്ക് നടന്നിരുന്നു അവൻ വലിയ ഒരു ശബ്‌ദ ത്തോടെ കതക് വലിച്ചു അടച്ചതും രണ്ട് പേരും കാത് പൊത്തിയിരുന്നു. ""ഈ ഏട്ടനെന്താ ഇങ്ങനെ........""" വൈകുന്നേരത്തെ പലഹാരത്തിനുള്ള കാര്യങ്ങൾ ചേർത്തു ഒതുക്കി വെച്ചു ,വല്ലാതെ ക്ഷീണം തോന്നിയതും കസേരയിലേക്കിരുന്നു ഒരു ദിവസം പല പ്രാവശ്യം ഓടി വരുന്നത് ആണ് നന്ദു എന്നാൽ ഇന്ന് കണ്ടതെ ഇല്ല ഗീതെച്ചിയേയും അത് ആരാവും വന്നത് എന്നും അറിയില്ല. കഞ്ഞി ഒരു പാത്രത്തിലേക്കു കോരി എടുത്തു പയർ തോരനും മാങ്ങാ ചമ്മന്തിയും ഉപ്പും ഇട്ടു അടുക്കള പടിയിലേക്ക് കാല് നീട്ടിയിരുന്നു ഒരു കൈ വായിലേക്ക് വെച്ചതും നന്ദു ഓടി വന്നു വാ പൊളിച്ചിരുന്നു ഒരു ചിരിയോടെ അവളുടെ വായിലേക്ക് വെച്ച് കൊടുത്തിരുന്നു അത്. ഞാൻ.... ഓർത്താതെ ഉള്ളു ഇന്ന് നന്ദുട്ടിയെ കണ്ടില്ലല്ലോ എന്ന്...... എന്ത് പറ്റി..... ചിരിയോടെ പറഞ്ഞതും ഒരു വലിയ കവർ എന്റെ നേർക്കു നീട്ടിരുന്നു അതിൽ നിന്നും വിദേശ സ്പ്രൈ യുടെ മണം മൂക്കിനുള്ളിലേക്ക് തുളഞ്ഞു കയറി. ഡാണ്ടാടെ.......... ഇന്നാ......നോക്കിയേ.... എന്താ നന്ദു..... ഇത്.....""" ചോദിച്ചതും അവൾ രണ്ട് കൈയിലേക്കും വെച്ച് തന്നിരുന്നു. ഇത് ഇന്ദുയേച്ചിക്ക...... എന്റെ കിച്ചുയേട്ടൻ ..വന്നു . രാവിലെ ഏട്ടൻ കൊണ്ട് വന്നതാ..... ഡ്രൈഫ്രൂട്ട്സ് ഒക്കെ ഉണ്ട് കേട്ടോ ഒത്തിരി ചോക്ലേറ്റ്.... കുഞ്ഞിവാവ് ക്കാ..... പറഞ്ഞു കൊണ്ട് വയറിൽ കൈ പൊത്തി പിടിച്ചു അവൾ.

""ഇത്രയും ഒന്നും വേണ്ട നന്ദു..... ഇത് എനിക്ക് കൊണ്ട് വന്നതാണോ....... "" ആ കൂടു തുറന്നു അതിനുള്ളിലേക്ക് നോക്കുമ്പോൾ വിശ്വാസം വരാതെ നോക്കി ചോദിച്ചു ഞാൻ. അത് ഏട്ടൻ വരുമ്പോളെനിക്ക് കൊണ്ട് വരുന്നതാ ഞാൻ ഇത് മുഴുവൻ കഴിക്കുമോ..... കുഞ്ഞി വാവയും കഴിക്കട്ടെ...... അല്ലേ വാവേ........ പറഞ്ഞു കൊണ്ട് വയറിൽ ചുണ്ടുകൾ അമർത്തി അവൾ. ആ കവറിൽ കൈ ഇട്ടു ഒരു വർണ്ണ കടലാസ് തുറന്നു ഒരു ചോക്ലേറ്റ് എന്റെ വായിലേക്ക് വെച്ച് തന്നിരുന്നു അവൾ. എന്നിട്ട് നന്ദുവിന്റെ ഏട്ടൻ എന്തിയെ..... രാവിലെ ഞാൻ തീ ഇട്ടതിനു ഒച്ച വെച്ചത് നിന്റെ ഏട്ടനാണോ..... ഉം..... ഇന്ദു യേച്ചി കെട്ടായിരുന്നോ..... ഒന്നും തോന്നരുതേ ഏട്ടൻ അങ്ങനെ ഒരു സാധനം ആണ്...... പെട്ടന്ന് ദേക്ഷ്യം വരും ആരോടും സ്നേഹം ഇല്ലാത്ത പോലെ...... ഇങ്ങനെ ഒന്നും ആയിരുന്നില്ല ആദ്യം കുറെ വർഷം ആയിട്ട് ഇങ്ങനെ യാണ് എപ്പോഴും ദേക്ഷ്യം........ ഏട്ടൻ സായു യേച്ചിയെ കാണാൻ പോയേക്കുവാ....... വീട്ടിൽ ഇല്ല.... ഇന്ന... ഇത് മുഴുവൻ അകത്തു വെച്ചോ ഞാൻ പോകുവാണേ കട തുടങ്ങാറാകുമ്പോൾ വരാട്ടോ....... അവളോടിപോയതും അവൾ തന്ന കൂടു എടുത്തു അടുക്കളയിലേക്ക് കൊണ്ട് വെച്ചു. "ഇന്ദുയേച്ചി....... കട തുറക്കണ്ടേ വാ...... "ചിരിയോടെ നിൽക്കുന്ന മനുകുട്ടനെ കണ്ടതും ഞാൻ വരാന്തയിലേക്ക് ഇറങ്ങി ചെന്നു.

ആഹാ..... മനുകുട്ടൻ വന്നോ ഞാൻ ഇപ്പോൾ ഓർത്താതെ ഉള്ളു..... ഞാൻ എല്ലാം എടുത്തോണ്ട് വരാം...... ചേച്ചി കാണിച്ചു തന്നാൽ മതി ഞാൻ എടുത്തോളാം......ഈ വയ്യാണ്ട് ഇരിക്കുമ്പോൾ...... അവൻ പറഞ്ഞു കൊണ്ട് അടുക്കളയിൽ നിന്നു എല്ലാം എടുത്തു കൊണ്ട് കടയുടെ അടുത്തേക്ക് നടന്നിരുന്നു. പിന്നെ പെട്ടന്ന് തന്നെ എല്ലാം ചെയ്യാൻ തുടങ്ങി പഴം പുളന്നു മാവിൽ മുക്കി വറത്തു കോരി വെച്ചു ആദ്യം പിന്നെ പരിപ്പുവട ക്കുള്ളത് പരത്തി തുടങ്ങിയപ്പോൾ ഗീതേച്ചി വന്നിരുന്നു. മോളെ..... ഞാൻ കുറച്ചു തിരക്കിലായി പോയി കിച്ചു വന്നിട്ടുണ്ട് ഒരു ചക്ക പുഴുങ്ങുക യായിരുന്നു മോൾക്ക്‌ ഉള്ളത് അടച്ചു അടുക്കളയിൽ വെച്ചിട്ടുണ്ട്..... മോള് അത് പോയി കഴിച്ചിട്ട് വാ.....ചെല്ല്..... മീൻ കറിയും ഉണ്ട്....... ചെല്ല്.....മോളെ.... വേണ്ട ചേച്ചി ഇപ്പോൾ എനിക്ക് വേണ്ട........ "" പറഞ്ഞതും ചേച്ചി കൈയിൽ പിടിച്ചു എഴുനേൽപ്പിച്ചു. ചെല്ല് ഇന്ദു ആളുകൾ വരാൻ തുടങ്ങിയാൽ പിന്നെ രാത്രി ആകില്ലേ മോള് ചെന്നു കഴിച്ചിട്ട് വാ തണുത്തു പോയാൽ കൊള്ളില്ല ചെല്ല്...... ചേച്ചി കഴിച്ചിട്ട് വാ മാനുട്ടൻ ഇവിടെ ഇല്ലേ ചെല്ല്........ "" അവൻ ചിരിയോടെ പറഞ്ഞതും കൈ കഴുകിയിട്ടു വീട്ടിലേക്ക്‌ ചെന്നിരുന്നു ഞാൻ. ചേച്ചി അടച്ചു വെച്ചിരിക്കുന്ന പുഴുക്ക് ഒരു പാത്രത്തിലേക്കു പകർത്തി എടുത്തു അടുക്കള പടിയിലേക്ക് കാല് നീട്ടി ഇരുന്നു

പത്രം മടിയിലേക്ക് വെച്ചു വായിലേക്ക് വെയ്ക്കുമ്പോൾ രുചി കൊണ്ട് മനസും വയറും നിറഞ്ഞിരുന്നു. പാത്രം കഴുകി കമത്തി വെച്ചിട്ട് കതക് അടച്ചിട്ടു കടയിലേക്ക് ചെല്ലുമ്പോൾ കണ്ടു ഗീതേച്ചിയുടെ വീട്ടിലേക്ക്‌ നോക്കി നിൽക്കുന്ന മനുട്ടനെ. എന്താടാ ഗീതേച്ചി എന്തിയെ...... "" ""ആ ചേട്ടൻ വന്നു കൂട്ടി കൊണ്ട് പോയി...... ആ ചേച്ചിടെ മകൻ ഇല്ലേ എന്നെ നോക്കി ഒരു പേടിപ്പീരു അയാളുടെ അമ്മ ആരുടേയും വേലക്കാരി അല്ല പോലും........ഹോ ഒരു കാട്ടുമാക്കാൻ ആണെന്ന് തോന്നുന്നു........ നീ ഇത് നോക്ക് ഞാൻ ഇപ്പോൾ വരാം....... "" പറഞ്ഞു കൊണ്ട് അവരുടെ വീടിനു നേരെ നടക്കുമ്പോൾ ഒരു വല്ലായ്മ തോന്നി അയാൾ തെറ്റിധരിച്ചല്ലോ എന്ന സങ്കടവും. ""ആ കട എനിക്ക് ഒട്ടും ഇഷ്ട്ടആയിട്ടില്ല ഓർത്തോ.... സ്വന്തം പറമ്പ് പോലെയാണ് നടത്തുന്നത്...കൊള്ളാം..എന്തോർത്തിട്ടാ....അത് മാത്രം അല്ല അമ്മ അവളുട വേലക്കാരി ആണോ കിടന്നു കഷ്ടം പെടാൻ അമ്മക്ക് നടുവിന് പ്രശ്നം ഉള്ളതല്ലേ

പോരാത്തതിന് ആസ്ത്മ ഉണ്ടായിരുന്നതല്ലേ എന്നിട്ട് പോയി കിടന്നു കഷ്ടം പെടുന്നു അമ്മ കഷ്ട പെടാതെ ഇരിക്കാൻ വേണ്ടിയല്ലേ ഞാൻ വല്ലേടത്തും പോയി കഷ്ടപ്പെടുന്നത് എന്നിട്ട് പോയേക്കുന്നു സേവനം ചെയ്യാൻ.......ആരുമില്ലാത്തവർക്കു എല്ലാവർക്കും കേറിയിറങ്ങാൻ ഇത് സത്രമോ മറ്റോ ആണോ.... ഇങ്ങനെ അങ്ങ് കൈ അയഞ്ഞു സഹായിക്കാൻ...... ഞാൻ കഷ്ടപെട്ട് ഉണ്ടാക്കുന്ന പൈസ യാണ്......ആ ഓർമ്മ വേണം...... ആ ചുവരിനപ്പുറം പുറം തിരിഞ്ഞു നിൽക്കുന്ന അയാളിലും അയാൾ പറയുന്നവാക്കുകളിലും ആയിരുന്നു ഇന്ദു നെഞ്ച് അപമാനത്താൽ താഴ്ന്നു ഇന്ദുവിന്റെ കരയില്ല എന്ന് വിചാരിച്ചു ഇരുന്ന കണ്ണിണകൾ കുറച്ചു മാസങ്ങൾക്കിപ്പുറം കണ്ണീരണിഞ്ഞു അറിയില്ല അയാളുടെ വാക്കുകൾ നെഞ്ചിൽ ആഴത്തിൽ കുത്തി കയറും പോലെ. കിച്ചുവിന്റെ മുമ്പിൽ നിൽക്കുന്ന ഗീത മുഖം ഉയർത്തിയതും കണ്ടു മിഴികൾ നിറച്ചു നിൽക്കുന്നവളെ. ഇന്ദു........""" അവരിൽ നിന്നു അവളുടെ പേര് വീണതും ദേക്ഷ്യ ത്തോടെ തിരിഞ്ഞു നോക്കി അവൻ കിച്ചു എന്ന വൈശാഖ്........ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story