ഇന്ദുലേഖ: ഭാഗം 15

indulekha

എഴുത്തുകാരി: നിളകാർത്തിക

കരച്ചിലിന് അകമ്പടിയായി ശ്വാസം ഉയരുമ്പോൾ വയറിൽ അമർത്തി പിടിച്ചു കൈതലം അവൾ. ""ചേച്ചി.... കരയല്ലേ...... എന്റെ ഏട്ടൻ കാരണം ആണല്ലോ എന്നോർക്കുമ്പോൾ എനിക്ക്...... നന്ദു അവളുടെ തോളിൽ ചാരിയിരുന്നു. ""ഇന്ദു യേച്ചി കടയിൽ ആള് കൂടുവാട്ടോ ഒന്ന് എടുത്തു കൊടുക്കാൻ വരുമോ... ചേച്ചി വയ്യ എങ്കിൽ ഒന്ന് പൈസ മേടിക്കാൻ ഇരുന്നാലും മതി....... മനു വന്നു പറയുമ്പോൾ മുഖം ടോപ്പിന്റെ തുമ്പു കൊണ്ട് അമർത്തി തുടച്ചു കൊണ്ട് എഴുനേറ്റു അവൾ. കച്ചവടം കഴിഞ്ഞു പാത്രങ്ങൾ എല്ലാം എടുത്തു കഴുകി ഒതുക്കി വെക്കാൻ തുടങ്ങിയതും ഒരു കാർ വന്നു നിന്നിരുന്നു ചിരിയോടെ ഋഷി ഇറങ്ങിയതും ദേഹമാകെ പറ്റി പിടിച്ചിരിക്കുന്ന വിയർപ്പിനെ തോളു വഴി വയറു മൂടിയിട്ടിരിക്കുന്ന തോർത്ത്‌ കൊണ്ട് തൂത്തു വിട്ടു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു. ആഹാ കച്ചവടം പൊടി പൊളിക്കുവാണല്ലോ ഇന്ദു......... ""

പറഞ്ഞു കൊണ്ട് കടയുടെ മുമ്പിലെ തടി ബെഞ്ചിലേക്കിരുന്നു അവൻ. മനുട്ടാ എനിക്കൊരു ചായയും ഒരു വടയും പോരട്ടെ ഉണ്ടോ....... കടി ഒന്നുമില്ല ഏട്ടാ ചായ തരട്ടെ ....... """ പറഞ്ഞു കൊണ്ട് അവന് അടുത്തായി വന്നു പറഞ്ഞു മനു. എന്നാൽ ഇന്ദു വിന്റെ വക ഒരു ചായ പോരട്ടെ....... ചിരിയോടെ ചായക്കുള്ള വെള്ളം എടുത്തു അവൾ. ഇന്ന് ഗീതേച്ചി യും നന്ദുവും എന്തിയെ കണ്ടില്ല......... "" എതിർ വശത്തെ വീട്ടിലേക്ക് നോക്കി ചോദിച്ചു ഋഷി. അവര് ഇപ്പോൾ അങ്ങ് പോയതേ ഉള്ളു ഋഷി......... """ പറയുമ്പോൾ വാക്കുകളിൽ സങ്കടം നിറഞ്ഞു അവളുടെ. എന്താടോ..... ഒരു സങ്കടം മുഖം വല്ലാതെ ഇരിക്കുന്നു ക്ഷീണമോ എന്തങ്കിലും ഉണ്ടോ....... ചായ അവൾ കൈയിൽ എൽപ്പിക്കുമ്പോൾ ചോദിച്ചു അവൻ. ""അത്..... ഋഷിയേട്ട ഗീതമ്മയുടെ മോനില്ലേ ഒരു വെട്ട്പോത്ത്.........."" മനു അത് പറയുകയും കിച്ചുവിന്റെ ബൈക്ക് അവരുടെ മുന്നിലൂടെ കടന്നു പോയിരുന്നു. ""ഓ..... എന്തൊരു ആയുസ്സ്......... ""

പറഞ്ഞു കൊണ്ട് തലയിൽ കൈ വെച്ചിരുന്നു മനു. ബൈക്കിന്റെ പുറകിൽ സായു ഇരിക്കുന്നത് കണ്ടതും ബെഞ്ചിൽ നിന്നു എഴുനേറ്റു നോക്കി ഋഷി. സായു വിനെ അയാൾ പിടിച്ചു ഇറക്കുന്നതും വീഴാൻ തുടങ്ങുമ്പോൾ താങ്ങി പിടിക്കുന്നതും നോക്കി നിന്നു അവൻ സായു അവൾ വല്ലാതെ തളർന്നുപോകുന്നത് അറിഞ്ഞു ഋഷി. സാരി തലപ്പ് കൊണ്ട് പൊതിഞ്ഞിട്ടുണ്ട് ദേഹം അവൻ എന്തോ പറയുമ്പോൾഗീതേച്ചി അവളെ ചേർത്തു പിടിച്ചു അകത്തേക്ക് പോകുന്നുണ്ട്.എവിടേയോ കണ്ടു മറന്ന മുഖം പോലെ തോന്നി ഋഷിക്കു. അതാരാ....ഇന്ദു....... സായു വിന്റെ കൂടെ......"" അവരെ നോക്കികൊണ്ട്‌ ചോദിച്ചു അവൻ. ഋഷിയേട്ട..... അതാ ഞാൻ പറഞ്ഞ സാധനം...... ഗീതമ്മയുടെ മകൻ കിച്ചു......ഒരു കുച്ചു..... അയാള് കാരണാ ചേച്ചി മുഖം കുത്തി വീർപ്പിച്ചു ഇരിക്കുന്നത്.....എന്തൊരു സാധനം ആണെന്ന് അറിയുമോ...... ആണോ എന്ന രീതിയിൽ അവളെ നോക്കി ഋഷി, അതിനുത്തരമായി മുഖം താത്തി നിന്നു അവൾ.

നടന്നോതൊക്കെ അവനോട് പറയുമ്പോൾ വല്ലാതെ ഇടറി പോയിരുന്നു അവളുടെ വാക്കുകൾ. ചായ കുടിച്ചിട്ട് ഗ്ലാസ്‌ അവളെ ഏല്പിച്ചു ഋഷി പിന്നെ അകത്തേക്ക് കയറി പോകുന്നവരെ നോക്കി കൊണ്ട് എഴുനേറ്റു. ഞാൻ അയാളെ പോയി ഒന്ന് കണ്ടിട്ട് വരാം...... "" പറഞ്ഞു കൊണ്ട് അങ്ങോട്ട് കാലുകൾ വെച്ചതും കൈ നീട്ടി അവൾ തടഞ്ഞിരുന്നു. ""വേണ്ട.... ഋഷി അയാളൊരു പ്രത്യേക സ്വഭാവം ആണ് ഇഷ്ടപ്പെടില്ല എന്റെ കുഞ്ഞ് വരുന്നിടം വരെ അത് കഴിയുമ്പോൾ വേറെ എങ്ങോട്ട് എങ്കിലും പൊക്കോളാം ഞാൻ ഋഷി......... അയാൾ ചിലപ്പോൾ ഋഷി യോട് മോശമായി സംസാരിച്ചാൽ എനിക്ക് അത് സങ്കടമാകും........ പറയുമ്പോൾ അവളിൽ നിറഞ്ഞ ദയനീയത കണ്ടു ഋഷി. അതല്ല.... ഇന്ദു ഒന്ന് കാണണം കാരണം അയാളുടെ ഔദാര്യ ത്തിൽ താമസിച്ച പോലെ ആകണ്ട..... കാര്യങ്ങൾ പറയാം പിന്നെ സായുവിനെ ഒന്ന് കാണണം..... പറഞ്ഞു കൊണ്ട് നടന്നിരുന്നു അവൻ. എന്നാലും...... ദച്ചു യേച്ചി ഇത്ര ദുഷ്ടയായിരുന്നോ........

വിശ്വസിക്കാൻ പറ്റുനില്ല എനിക്ക്..... ""അമ്മക്ക് ആയിരുന്നല്ലോ എപ്പോഴും ആങ്ങള യേ കുറിച്ച് നാക്കു എന്ത് ചെയ്താലും ഒരു നാണവും ഇല്ലാതെ പിന്നെയും പുറകെ പൊയ്ക്കോളും ഇപ്പോൾ ഞാൻ ചെന്നില്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു എന്ന് അറിയുമോ അമ്മക്ക് അവൻ മാർ രണ്ടും കൂടി ഇവളെ നോക്കു ദേഹത്തൊക്കെ....... പറഞ്ഞു കൊണ്ട് തന്റെ മുമ്പിൽ നിൽക്കുന്ന വളെ അവരുടെ മുമ്പിലേക്ക് നീക്കി നിർത്തി വൈശാഖ്. ഗീതഅമ്മ അവളുടെ കവിളിലൂടെ തലോടി. "എന്റെ മോള് ഇനി എവിടേയും പോകണ്ട.... ഇവിടെ നിന്നാൽ മതി അവർക്ക് തട്ടി കളിക്കാൻ കൊടുക്കില്ല നിന്നെ ചിറ്റക്ക് അറിയാം എന്താ വേണ്ടത് എന്ന്....... ഞാൻ നിന്നെ അന്നും ഇന്നും എന്റെ ചേട്ടന്റെ മോളായിട്ട് കരുതിയിട്ടുള്ളു ഇനിയും അങ്ങനെ യേ ഉണ്ടാകൂ....... പറഞ്ഞു കൊണ്ട് അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചിരുന്നു. അവൾ.... ദച്ചു.... എങ്ങന്നെ അവന്മാർക്ക്...... ഞാൻ...... എനിക്ക് എതിർക്കാൻ പറ്റിയില്ല ചിറ്റേ കിച്ചുയേട്ടൻ വന്നില്ലായിരുന്നു എങ്കിൽ......

ഏയ്‌ ഒന്നും പറ്റിയില്ലലോ മോളെ..... എന്റെ ചുണ കുട്ടിയാണ് നീ...... കരഞ്ഞു കൂടാ..... പറഞ്ഞു കൊണ്ട് അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി. ""എന്താ.... സായു വിന് പറ്റിയത്........ """" ഋഷിയുടെ സ്വരം കേട്ടതും എല്ലാവരും ഒരുമിച്ചു തിരിഞ്ഞു നോക്കിയിരുന്നു , മുമ്പിൽ നിൽക്കുന്ന ആളെ മനസിലാകാതെ കിച്ചു സായുവിനെ നോക്കി. ഋഷി....... അത്......... """ പറയാൻ തുടങ്ങിയതും മിഴികൾ നിറഞ്ഞിരുന്നു അവളുടെ അവനിലേക്കു അടുത്ത് വരാൻ തുടങ്ങിയതും കാലുകൾ വേച്ചു പോയിരുന്നു ഋഷി പെട്ടന്ന് അവളെ പിടിക്കാൻ വന്നതും അവന്റെ കൈ തട്ടി മാറ്റി അവളെ ചേർത്തു പിടിച്ചു സോഫയിലേക്ക് ഇരുത്തി കിച്ചു. ആരാ... മനസിലായില്ല....... """ ഋഷിയോടായി ചോദിച്ചു കിച്ചു, അവന്റെ മുഖം അത്ര പ്രസ്സന്നമായിരുന്നില്ല. ""കിച്ചു.... ഇത് ഇന്ദു മോളുടെ കൂട്ടുകാരനാണ്......

എല്ലാ സഹായത്തിനും ഈ കുട്ടിയാണുണ്ടായിരുന്നത്........ ഗീതാമ്മ അത് പറയുമ്പോൾ കിച്ചുവിന് നേരെ കൈ നീട്ടിയിരുന്നു ഋഷി. ""ഞാൻ ഋഷികേശവ്..... മെഡിക്കൽകോളേജിൽ ലാബ് ടെക്കനിഷൻ ആയി ജോലിനോക്കുന്നു ഇന്ദുവിന്റെ അടുത്ത സുഹൃത്താണ്........ ""അതിന്.... ഞാൻ എന്ത് വേണം നിങ്ങൾ ആ പെണ്ണിന്റെ സുഹൃത്ത് അല്ലേ അല്ലാതെ സായുവിന്റെ അല്ലാലോ...... പറഞ്ഞു കൊണ്ട് തിരിയാൻ തുടങ്ങിയതും അതിനുള്ള ഉത്തരം കൊടുത്തിരുന്നു ഋഷി. ""ഞാൻ ഇപ്പോൾ കുറച്ചു മാസങ്ങളായി സായുവിന്റെ നല്ല ഒരു സുഹൃത്താണ് പിന്നെ ഗീതേച്ചി നന്ദു ഇവരൊക്കെ എനിക്കുപ്രിയപെട്ടവരാണ്....... അത് ഇയാൾക്ക് മനസിലാക്ണം എന്നില്ല......... ഋഷി അത് പറയുമ്പോൾ താല്പര്യമില്ലാതെ തിരിഞ്ഞു നോക്കി കിച്ചു. ""കിച്ചു വിനോട് എനിക്കൊരു കാര്യം.......പറയാൻ..... ഋഷി പറയാൻ തുടങ്ങിയതും കൈ ഉയർത്തി തടഞ്ഞു അവൻ. ""വൈശാഖ് അങ്ങനെ വിളിച്ചാൽ മതി......

എന്നെ അത്ര പ്രിയപ്പെട്ടവർ മാത്രമേ കിച്ചു എന്ന് വിളിക്കാറുള്ളു ഋഷി അത് പറയുമ്പോൾ ചിരിച്ചു കൊണ്ട് സോഫയിലേക്കിരുന്നു അവൻ. സായു തനിക് എന്താടോ പറ്റിയത്........... മുഖം ഒക്കെ വല്ലാതെ കരഞ്ഞു നഖത്തിന്റെ പാടൊക്കെ...... എന്താടോ...... നടന്ന കാര്യങ്ങൾ കരച്ചിലോടെ സായു പറഞ്ഞു തീർക്കുമ്പോൾ കോപത്താൽ സോഫയിൽ പിടിത്തം മുറുക്കിയിരുന്നു ഋഷി. എന്നിട്ട് അവരെ ഒന്നും ചെയ്തില്ലേ നിയമത്തിന്റെ മുമ്പിൽ ഇട്ടു കൊടുക്കണം..... പോലീസിനെ അറിയിച്ചില്ലേ...... ദേക്ഷ്യത്തോടെ ഋഷി അത് ചോദിക്കുമ്പോൾ കിച്ചുവിന്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു. എന്നിട്ട് ...... ഇവളെകൊടതി വഴി ഇട്ടു നെട്ടോട്ടം ഓടിക്കാനോ........ ഞങ്ങളുടെ കുടുംബകാര്യം നോക്കാൻ ഞങ്ങൾക്ക് അറിയാം..... ഇയാൾക്ക് എന്താ പറയാൻ ഉള്ളത് എന്ന് വെച്ചാൽ പറഞ്ഞിട്ട് പോകാം....... അറത്തു മുറിച്ചുള്ള വൈശാഖ് ന്റെ സംസാരം കേട്ടിട്ടും ഋഷിയുടെ മുഖത്തു നിന്നു ചിരി മാഞ്ഞിരുന്നില്ല. കിച്ചു ഒരാൾ വീട്ടിൽ വരുമ്പോൾ ഇങ്ങനെ ഒക്കെയാണോ സംസാരിക്കുന്നത്....... ഋഷി നല്ലൊരു പയ്യനാണ്.......

ഗീതഅമ്മ അവന്റെ കൈയിൽ ദേക്ഷ്യ ത്തോടെ പിടിച്ചു. "എന്നിൽ നിന്നു ഈ മര്യാദപ്രതീക്ഷിച്ചാൽ മതി............. """ കിച്ചുവിൽ നിന്നു കേൾക്കുന്ന ഓരോ വാക്കുകളും ഋഷിയിൽ ചിരി ആയിരുന്നു. ""വൈശാഖ് എന്നെ ഓർക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല ഞാൻ വൈശാഖ്നെ നേരത്തെയും കണ്ടിട്ടുണ്ട് പലവട്ടം..... നാട്ടകം കോളേജിൽ വെച്ച് അന്നത്തെ തീപ്പൊരി സഖാവ് അല്ലായിരുന്നോ പത്തല് വെച്ച് അടികൂടുന്നത് കണ്ടിട്ടുണ്ട്...പിന്നെ.....നല്ല പ്രസംഗം ഞാൻ വരെ എഴുനേറ്റു നിന്നു കൈ അടിച്ചിട്ടുണ്ട് ഞാൻ വൈശാഖിന്റ്ഒരു വർഷം ജൂനിയർ ആയിരുന്നു ഒരിക്കൽ ഇടയിൽ കയറിയതിനു എനിക്കും കിട്ടിയിട്ടുണ്ട് അടി........കോളേജിന്റെ രോമാഞ്ചം ആയിരുന്നില്ലേ..... എന്തിനും ഏതിനും വൈശാഖ് ആയിരുന്നു ഉത്തരം...... ഇപ്പോൾ രാഷ്ട്രീയം ഒക്കെ വിട്ടോ........ പറയുമ്പോൾ ചിരി വിടർന്നു ഋഷി യിൽ , എന്നാൽ കിച്ചുവിൽ സ്ഥായിയായ ഭാവം തന്നെയായിരുന്നു ഗൗരവം. ഋഷിയിൽ നിന്നു കേൾക്കുന്നത് വിശ്വസിക്കാൻ ആകാതെ ഇരുന്നിരുന്നു രണ്ട് പേരു ഗീതമ്മയും നന്ദുവും,

എന്നാൽ ആ സ്ഥിതിയിലും സായുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു. ""താൻ ഇതാണോ പറയാൻ വന്നത്...... പോകാൻ നോക്ക് എനിക്ക് വേറെ പണിയുണ്ട്......ഓരോ മാരണങ്ങൾ പറഞ്ഞു കൊണ്ട് തിരിഞ്ഞു കിച്ചു. ""ഏയ്‌..... അല്ല ഇന്ദുവിന്റെ കാര്യമാണ്...... അത് അവൾ എന്റെ സുഹൃത്ത് ആണ് അവൾ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് അവളെ ഇവിടെ നിന്നു ഇറക്കി വിടരുത് അവൾക്ക് അന്വശിച്ചാൽ വേറെ വീട് കിട്ടും പക്ഷെ ഇതുപോലെ അവളെ ചേർത്തു പിടിക്കുന്ന സ്നേഹമുള്ളവരെ കിട്ടില്ല..... പൂർണ്ണഗർഭിണി ആണ് അവൾ....... ഇപ്പോഴാണ് അവൾക്ക് പലരുടെയും ആവശ്യ ഒരു അമ്മയുടെ ആവശ്യം അത് നൽകാൻ ഗീതേച്ചിക്ക് കഴിയും.....ഒരു താങ്ങു നമ്മൾ നൽകിയാൽ അതിന്റെ പുണ്യം അത് നമ്മൾക്ക് കിട്ടും....... ഋഷി അത് പറയുമ്പോൾ പുച്ഛം ആയിരുന്നു അവന്റെ മുഖത്തു. ""പുണ്യം അത് ഈ വൈശാഖിന് വേണ്ട പൈസ മതി പുണ്യം നാലു നേരം ഉരുട്ടിയാൽ വയർ നിറയില്ല......

അത് എന്നെക്കാളും അറിയാവൂന്ന വേറെ ഒരാളില്ല...... പിന്നെ പഴയ കാര്യങ്ങൾ പറയുന്നത് എനിക്ക് താല്പര്യമില്ല...... അഞ്ഞൂറ് രൂപ വാടക കൂട്ടിയിട്ടുണ്ട്..... പിന്നെ പഴയ വാടക തന്നു തീർത്താൽ ഒരു ആറ് മാസം കൂടി നിലക്കൻ സമ്മതിക്കാം അതിൽ കൂടുതൽ പറ്റില്ല സമതമാണ് എങ്കിൽ നിൽക്കാം പിന്നെ ആ പെട്ടി കട അവിടെനടത്തുന്നതിനു തറ വാടക വേണം....... കിച്ചു...... നിർത്തു നീ എന്തൊക്കെയാ പറയുന്നേ എടാ അതൊരു പാവം പെൺകൊച്ചു ആണ് അതിന്റെ ശവം കണ്ടേ അടങ്ങൂ നീ....... അത് എന്നെ ബാധിക്കുന്ന കാര്യം അല്ല....... "" ഞാൻ തന്നോളം പക്ഷെ ഇന്ദു അറിയണ്ട........ """ ഋഷി അത് പറഞ്ഞതും സായു പയ്യെ എഴുനേറ്റു അവരുടെ നടുക്കായി നിന്നു. ഞാൻ പകുതി തരാം വാടക കാരണം..... ഞാൻ ഇന്ദുവിന്റെ കൂടെ അവിടെ നിന്നോളാം ഋഷി അപ്പോൾ ഇന്ദുവിനും ഒരു കൂട്ടാകുമല്ലോ......

കിച്ചുവിനെ നോക്കി അത് പറഞ്ഞതും ഒന്നും മിണ്ടാതെ പോയിരുന്നു അവൻ. ഇത് എന്തൊരു സാധനമാണ് അമ്മേ.... ഓ...... രാവണൻ....... എന്നാലുംകോളേജിൽ കിടന്നു തല്ലുണ്ടാക്കി എന്ന് കേട്ടിട്ട്....... സഖാവ് ഏട്ടനോ..... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല......... സത്യം നന്ദു...... ഞാൻ അല്ലേ തെളിവ്....... "" ഋഷിയാണ് അത് പറഞ്ഞത്. ""എന്തായാലും നന്നായി സായു മോളെ ദിവസം അടുക്കാറായ കുട്ടിയാണ് ഈ സമയത്തു ഒരാൾ വേണം എപ്പോഴും രാത്രിയിൽ എന്തെകിലും ആവശ്യം വന്നാൽ അറിയാൻ പറ്റുമോ...... മോള് ഉണ്ടങ്കിൽ വലിയ ഒരു ആശ്വാസം........ ഗീതഅമ്മ അത് പറയുമ്പോൾ ചിരിച്ചുകൊണ്ടു അവരുടെ കൈയിൽ മുറുക്കെ പിടിച്ചു സായു. ഋഷിയുടെ കൂടെ ഇന്ദുവിന്റെ അടുത്തേക്ക് നടക്കുമ്പോൾ, ജനൽ കമ്പിയിൽ പിടിച്ചു താല്പര്യമില്ലാതെ നോക്കി നിന്നു വൈശാഖ്.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story