ഇന്ദുലേഖ: ഭാഗം 16

indulekha

എഴുത്തുകാരി: നിളകാർത്തിക

ഇന്ദു ഇനി തന്നെയാണ് എന്ന ചിന്ത വേണ്ടാട്ടോ ഞാനും കാണും ഇനി തന്റെ കൂടെ..... ഇന്ദുവിന്റെ കൈയിൽ പിടിച്ചു സായു പറയുമ്പോൾ അതിശയത്തോടെ നോക്കി ഋഷിയെ ഇന്ദു. "താൻ കണ്ണ് മിഴിക്കണ്ട ഇപ്പോൾ തന്നെ പോലെ തന്നെ യാണ് സായുവും..... സ്വന്തമായി വീടില്ല..... അപ്പോൾ രണ്ട് പേരും കൂടി പരിഭാവവും പരാതിയും ഒക്കെ പറഞ്ഞുതീർത്ത് ഒരുമിച്ചങ്ങു കൂടിക്കോ...... ആ സഖാവിന്റെ വാടക രണ്ട് പേർക്കും കൂടി പിരിവിട്ട് കൊടുക്കുകയും ചെയ്യാം..... ചിരിയോടെ പറഞ്ഞു കൊണ്ട് വരാന്തയിലേക്കിരുന്നു ഋഷി. അവന്പറഞ്ഞത് മനസിലാകാതെ സായുവിനെ നോക്കി ഇന്ദു. ""അത്..... കിച്ചുയേട്ടൻ എന്നെ വീട്ടിൽ നിന്നു കൂട്ടികൊണ്ട് പോന്നു ഇന്ദു ഇനി അങ്ങോട്ടില്ല ഞാൻ...... ഇനി ഞാൻ ഇന്ദുവിന്റെ കൂടെ ഇവിടെ നിന്നോളാം ഞാൻ കൂടി ഉള്ളത് കാരണം ഒരിക്കലും കിച്ചുയേട്ടൻ ഇനി ഇന്ദുവിനോട് പോകാൻ പറയുകയില്ല ട്ടോ...... അല്ലേ ഋഷി........ ""എന്തായാലും എനിക്ക് വൈശാഖിനെ ആദ്യം കണ്ടപ്പോൾ അതിശയം തോന്നിട്ടോ..... കോളേജിലെ ഹീറോ ആയിരുന്നല്ലോ..... ഇപ്പോൾ ആളങ്ങു മാറി പോയി കുറച്ചു കൂടി ഗൗരവം വെച്ചത് പോലെ...... മുഖത്തു പുച്ഛം എന്ന ഒരു ഭാവം മാത്രേ ഉള്ളല്ലോ........സായു..... അപ്പുറത്തെ വീട്ടിലേക്ക്‌ നോക്കി കൊണ്ട് പറഞ്ഞു ഋഷി. ""

കിച്ചുയേട്ടൻ ഇങ്ങനെ ഒക്കെ തന്നെയാണ് കോളേജ് പഠിത്തം കഴിഞ്ഞതേ പോയിരുന്നു ഗൾഫിലേക്ക് പിന്നെ രണ്ട് മൂന്നു വർഷം കൂടുമ്പോളാണ് വരവ്..... ഒത്തിരി കടം ഉണ്ടായിരുന്നു അവർക്ക് അതെല്ലാം വീട്ടിയതു കിച്ചുയേട്ടനാണ്..... പഠിക്കണം എന്ന് വല്യ ആഗ്രഹം ആയിരുന്നു എന്നാൽ നടന്നില്ല........ പല പ്രേശ്നങ്ങൾ ഉണ്ടായപ്പോഴും കിച്ചുയേട്ടനാണ് എന്റെ ധൈര്യം...... സായു അത് പറയുമ്പോൾ കണ്ണിൽ നീർക്കണം പൊടിഞ്ഞിരുന്നു. ""എന്നാൽ നിങ്ങൾ വർത്തമാനം പറഞ്ഞൊക്കെ ഇരിക്ക് ഞാൻ പോകുവാ..... നാളെ വരാം...... എന്തങ്കിലും ആവശ്യം മുണ്ടെങ്കിൽ വിളിക്കാട്ടോ...... പറഞ്ഞു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങിയിരുന്നു ഋഷി കാർ മുന്പോട്ട് എടുക്കുമ്പോഴും തിരിഞ്ഞു നോക്കി ചിരിക്കാൻ മറന്നില്ല അവൻ. 🌾🥀 ""സായു...... ആ പെണ്ണിന്റെ കൂടെ പോയിനിൽക്കേണ്ട എന്ത് അത്യാവശ്യം ആണുള്ളത് ഇവിടെ നിൽക്കാനുള്ളതിന്....... ദേക്ഷ്യത്തോടെ പറഞ്ഞു മുണ്ടും മടക്കി കുത്തി കൊണ്ട് മുറിയിലൂടെ നടന്നു പിന്നെ സോഫയിലേക്കിരുന്നു അവൻ. ""നിനക്ക് എന്താ കിച്ചു ആ കൊച്ചിനോട് ഇത്ര ദേക്ഷ്യം...... അതിനോട് മാത്രം അല്ല എന്ന് ചിലപ്പോൾ തോന്നുംഎനിക്ക് എല്ലാവരോടും ദേക്ഷ്യം എല്ലാത്തിനോടും ദേക്ഷ്യം..... നിനക്ക് എന്താ പറ്റിയത് നീ നേരത്തെ ഇങ്ങനെ ആയിരുന്നില്ല.......

""ഞാൻ എന്ത് ചെയ്താലും അമ്മക്ക് അല്ലെങ്കിലും കുറ്റം അല്ലേ ഉള്ളു...... പറയാൻ....പൊക്കി വെച്ച് നടന്നോആ പെണ്ണിനെ അവസാനം പഠിച്ചോളും..... കോപത്തോടെ അവരെ നോക്കി കൊണ്ട് മുറിയിലേക്ക് നടന്നു. ""കിച്ചു നിനക്ക് സായു വിനെ ഇവിടെ നിർത്താൻ താല്പര്യം ആണെങ്കിൽ അമ്മക്ക് സന്തോഷമേ ഉള്ളൂ അമ്മ കഴിഞ്ഞ അവധിക്കു വന്നപ്പോൾ പറഞ്ഞതാ നിന്നോട് ഒരു താലി അമ്പലത്തിൽ വെച്ച് അവളുടെ കഴുത്തിൽ കെട്ടാൻ സായു മറുത്തു പറയില്ല അവൾക്കും ഇഷ്ട്ടം ആകും...നിന്നെ എനിക്ക് ഉറപ്പാണ് അമ്മ പറയാം......... അവരത് പറഞ്ഞതും കുറച്ചു നേരം മിണ്ടാതെ നിന്നു അവൻ, നന്ദു ഓടി വന്നു അമ്മയുടെ കൈയിൽ പിടിച്ചു. അമ്മക്ക് ഇന്ന് കോളാ....... മേടിച്ചു കൂട്ടത്തിൽ ഇട്ടോ....... പയ്യെ അവരോടായി പറഞ്ഞു അവൾ. മുണ്ടും മടക്കി കുത്തി അവരുടെ മുമ്പിലായി വന്നു നിന്നു അവൻ. ""അമ്മയോട് ഇതിനുള്ള ഉത്തരം ഞാൻ പലവട്ടം പറഞ്ഞതാണ്...... എനിക്ക് നന്ദുവിനെ പോലെയാണ് സായു എന്ന്.....ഞാൻ അവളെ മറ്റൊരു കണ്ണ് കൊണ്ട് കണ്ടിട്ടില്ല എന്ന്...... പിന്നെയും എന്തിനാണ് ഇത് തന്നെ പറയുന്നത്.......

അവള് അവിടെ തന്നെ നിന്നോട്ടെ...... ഓരോ കുനുട്ട് ബുദ്ധിയും കൊണ്ട് വന്നിരിക്കുന്നു...... "എന്നാൽ ശരി സായു വേണ്ടഎങ്കിൽ വേണ്ട....നിനക്ക് ഈ മീനത്തിൽ ഇരുപത്തിഒമ്പത് വയസ്സ് ആകും ഇനി എന്ന വിവാഹം........ കിച്ചു....... അവരത് പറഞ്ഞതും മുടിയിൽ വിരല് കൊരുത്തു കൊണ്ട് ദേക്ഷ്യത്തോടെ സോഫയിലേക്കിരുന്നു അവൻ. ""അമ്മക്കിപ്പോൾ എന്റെ കല്യാണം ആണോ ആവശ്യം അതോ നന്ദു വിന്റെ ഓപ്പറേഷൻ ആണോ ആവശ്യം....... ഏഹ് ..... ആകെ മൊത്തം ദേക്ഷ്യം വന്നിരിക്കുമ്പോൾ ആണ് ഒരു കല്യാണം........ ചാടി എഴുനേറ്റു കൊണ്ട് മുറിയിൽ കയറിയിരുന്നു അവൻ. ""നിനക്ക് കല്യാണകാര്യം പറയുമ്പോൾ എന്താ ഇത്ര ദേക്ഷ്യം കിച്ചു..... എനിക്കും ഇല്ലേ ആഗ്രഹം നിന്റെ മക്കളെ താലോലിക്കണം എന്നൊക്കെ........ """അതിന് ഇപ്പോൾ എന്താ താമസിയാതെ താലോലിക്കാമല്ലോ...... പിന്നെ എന്താ......""" പറയുകയും കതക് വലിച്ചു അടക്കുകയും ചെയ്തിരുന്നു അവൻ. അവന്റെ വാക്കുകളിൽ നൊന്ത് ആ അമ്മ നിലത്തേക്ക് ഊർന്നു ഇരുന്നിരുന്നു അവർ. ""അമ്മക്ക് മതിയായല്ലോ കഴിഞ്ഞ അവധിക്കു വന്നപ്പോഴും ഇതേ കാര്യം പറഞ്ഞു വഴക്ക് ഉണ്ടാക്കിയതാണോ.......ഏട്ടൻ..... എനിക്ക് തോന്നുന്നത് ഏട്ടന് തേപ്പ് കിട്ടിയിട്ടുണ്ട് എന്നാണ്.....

പെണ്ണെന്നു കേൾക്കുമ്പോൾ ഹാലിളകും ഏട്ടന്....... അടഞ്ഞു കിടക്കുന്ന മുറിയിലേക്ക് നോക്കി നന്ദു അത് പറയുമ്പോൾ അവൾക്കും എന്തോ സങ്കടം തോന്നിയിരുന്നു. 🥀🌾 ചോറും തോരനും ചമ്മന്തിയും പത്രത്തിലേക്കു വെച്ച് അടച്ചുമോര് കറി വെച്ചത് ചെറു പാത്രത്തിൽ എടുത്തു.ഒരു കുപ്പിയിൽ വെള്ളവും എടുത്തു മേശ പുറത്തേക്കു വെച്ച് ഇന്ദു. സായു സാരിയും ഉടുത്തു വന്നതേ കണ്ടു പുട്ടും പഴവും എടുത്തു വെച്ച് തന്നെ കാത്തിരിക്കുന്ന ഇന്ദുവിനെ. ആഹാ... എല്ലാം എടുത്തു വെച്ചോ ഇന്ദു ഞാൻ എടുത്തോളുമായിരുന്നല്ലോ തനിക്ക് കിടന്നു കൂടായിരുന്നോ ഈ വയറും വെച്ച് വയ്യാണ്ട്....... കസേര വലിച്ചു ഇരുന്നു അവൾ ഒരു പ്ലേറ്റ് ഇന്ദു വിന്റെ അടുത്തേക്ക് നീക്കി വെച്ച് പുട്ട് എടുത്തു കൊടുത്തു. ""അത് സായു അല്ലേ രാവിലെ എഴുനേറ്റു എല്ലാം ഉണ്ടാക്കിയത് എന്നെ ഒന്ന് വിളിച്ചു പോലുമില്ല....... പരാതി പോലെ ചുണ്ട് കൂർപ്പിച്ചു ഇന്ദു. എന്റെ പെണ്ണേ ഇനി നീ കുറച്ചു വിശ്രമിക്കു..... ഇനി കുഞ്ഞി വാവ വരാറായിട്ടോ അധികം ഓടി നടക്കണ്ട........ പിന്നെ ദേ.... ഈ ഫോൺ താൻ വെച്ചോ എന്റെ യും ചിറ്റയുടെയും ഋഷിയുടെയും നമ്പർ ഞാൻ സേവ് ചെയ്തിട്ടുണ്ട് എന്ത് ആവശ്യം ഉണ്ടങ്കിലും വിളിക്കാം നിനക്ക് എന്നെ..... പറഞ്ഞു കൊണ്ട് ഒരു സാംസങ് ന്റെ ഒരു ഫോൺ അവളുടെ കൈയിൽവെച്ചു കൊടുത്തിരുന്നു.

""പഴയ ഫോൺ ആണുട്ടോ തല്ക്കാലം ഇതിരിക്കട്ടെ നമ്മുക്ക് പിന്നെ വേറെ മേടിക്കാം..... എന്താ....... അവൾ സന്തോഷത്തോടെ രണ്ട് കൈ കൊണ്ടും അത് മേടിച്ചിരുന്നു, പിന്നെ തിരിച്ചും മറിച്ചും നോക്കി അവൾ നെഞ്ചോടു ചേർത്ത് പിടിച്ചു ആ ഫോൺ. ബാഗും എടുത്തു മുറ്റത്തേക്കിറങ്ങിയിരുന്നു സായു. ""ആ ഇന്ദു..... ഞാൻ വൈകുന്നേരം നേരത്തെ വരാട്ടോ മനുവിനെ വിളിച്ചു ഞാൻ പറഞ്ഞിട്ടുണ്ട്..... ഒത്തിരി കട്ടി പണി ചെയ്യണ്ട നീ....... പറഞ്ഞു കൊണ്ട് ചിറ്റയുടെ വീട്ടിലേക്ക്‌ നടന്നു അവൾ. ദോശ ചുട്ടു കൊണ്ട് നിൽക്കുന്ന ഗീതയുടെ വയറിലൂടെ ചുറ്റി പിടിച്ചു അവൾ. ആഹാ..... മോളോരുങ്ങി വന്നോ...... "" ""കിച്ചുയേട്ടൻ എന്തിയെ...... ഇന്ന് അലറൽ കേട്ടില്ല....... ഒരു ചിരിയോടെ അവൾ അത് പറഞ്ഞതും ആ ചിരി അവരുടെ ചുണ്ടിലും വിടർന്നു. ""രാവിലെ കുളിച്ചു ഒരുങ്ങുന്നുണ്ട് എങ്ങോട്ടോ പോകാനുള്ള ഒരുക്കം ആണ്....... നന്ദു സായുവിന്റെ തോളിലായി താടി കുത്തി നിന്നു കൊണ്ട് പറഞ്ഞു നന്ദു. അമ്മേ കഴിക്കാൻ എടുത്തു വെയ്ക്ക്......... "" കസേര ഒരു വലിയ ഒച്ചയോടെ വലിച്ചു ഇട്ടു കൊണ്ട് അവൻ പറഞ്ഞതും ദോശയും ചമ്മന്തിയും എടുത്തു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു സായു. നീ എന്താ ഇവിടെ......... വീട് മാറി പോയോ...... "" പാത്രത്തിലേക്കു ദോശ ഇട്ടു കൊണ്ട് ഒരു കളിയാക്കൽ പോലെ ചോദിച്ചു അവൻ. "എനിക്ക് വീട് മാറിയിട്ടില്ല കിച്ചുയേട്ടാ ......... അല്ല രാവിലെ എങ്ങോട്ടാ മോൻ ഒരുങ്ങി..... "" അത് കോട്ടയം വരെ ഒരു പുതിയ കാറ്‌ നോക്കാൻ..........

"" ഹായ് ... സത്യം ആണോ ഏട്ടാ കാറ്‌ മേടിക്കാൻ പോകുവാണോ........"" അവന്റെ അടുത്തായി വന്നിരുന്നു നന്ദു. ""എന്തിനാ കിച്ചു ഇപ്പോൾ കാറ്‌ ഇനി എത്ര രൂപ ഉണ്ടങ്കിലാ ഇവളുടെ ഓപ്പറേഷന് കാശ് ആകുന്നതു...... അപ്പോൾ....... ""ആശുപത്രിയിൽ പോകേണ്ട ആവശ്യം വരുമ്പോൾ എപ്പോഴും വണ്ടി വിളിക്കാൻ പറ്റുമോ..... ഒരു കാറ്‌ ആവശ്യം ആണ് പിന്നെ അതിനുള്ള പൈസ ഒക്കെ എന്റെ കൈയിൽ ഉണ്ട് അത് ഓർത്തു ആരും സങ്കടപെടേണ്ട...... കഴിപ്പ് നിർത്തി എഴുനേറ്റു കൈ കഴുകി ബൈക്കിന്റെ ചാവിയുമെടുത്തു വെളിയിലേക്ക് ഇറങ്ങിയിരുന്നു അവൻ പുറകെ സായുവും. ""കിച്ചുയേട്ടാ എന്നെയും കൂടി ഒന്ന് സ്കൂളിൽ ആക്കിയേക്കാമോ......... എന്നാൽ ബസിൽ തൂങ്ങണ്ടല്ലോ......... പറയുകയും പുറകിലേക്ക് കയറിയിരുന്നു അവൾ. ഗേറ്റ് കടന്നു ബൈക്ക് വഴിയിലേക്ക് ഇറങ്ങിയതും ഋഷിയുടെ കാർ മുറ്റത്തേക്ക് കയറിയിരുന്നു. ഋഷിയെ കണ്ടതും കൈ വീശി കാണിച്ചിരുന്നു സായു. താല്പര്യമില്ലാതെ പുറകോട്ട് നോക്കി കിച്ചു അവന്റെ മുഖം വലിഞ്ഞു മുറുകി. ""ഇവൻ എന്തിനാ എപ്പോഴും ഇവിടെ കേറി ഇറങ്ങുന്നേ....... ഇവന് വേറെ പണി ഒന്നുമില്ലേ അത് എങ്ങനെയ സർക്കാർ ജോലി അല്ലേ തോന്നുമ്പോൾ ചെന്നാൽ മതിയല്ലോ....... കാറിൽ നിന്നു ഇറങ്ങുന്ന ഋഷിയെ രൂക്ഷമായി നോക്കിയിട്ട് ബൈക്ക് മുന്പോട്ട് എടുത്തിരുന്നു കിച്ചു. കിച്ചുയേട്ടാ ഋഷി നല്ലൊരു സഹായം ആണ് ....... "" ""ആർക്കു ആ പെണ്ണിന് അല്ലേ......... എനിക്കെന്തോ അവനെ പിടിച്ചില്ല........ ""

എന്ത് കൊണ്ട് സഖാവിന്റെ കള്ളത്തരങ്ങൾ വെളിയിൽ പറഞ്ഞതിനാ ഇതിപ്പോൾ എനിക്ക് അറിയാമായിരുന്ന സത്യം അമ്മയും പെങ്ങളും അറിഞ്ഞു എന്നല്ലേ ഉള്ളു...... എന്റെ കിച്ചുയേട്ടാ ഈ കടും പിടിത്തം വേണ്ടാട്ടോ..... കുറച്ചു മയം വരുത്തു ഇതൊരുമാതിരി വെട്ട് പോത്തിനെ പോലെ....... അവൾ അത് പറഞ്ഞു ചിരിച്ചതും ബൈക്ക് നിർത്തിയിരുന്നു അവൻ. ഇതെന്താ ഇവിടെ നിർത്തിയെ..... കിച്ചുയേട്ടാ...... ""നീ ഇറങ്ങിക്കെ.....ബസിനു പോന്നാൽ മതി......""" സായു എന്തങ്കിലും പറയുന്നതിന് അവൻ ബൈക്കുമായി മുന്പോട്ട് കുതിച്ചിരുന്നു. """ഓ......ഈ മുരടൻ....... എന്നാലും എനിക്കിഷ്ടാ കിച്ചുയേട്ടാ........."" പറയുമ്പോൾ ആ ചുണ്ടിൽ ചിരി വിടർന്നു അവളിൽ. 🌾🥀 ഈ വൈശാഖ് ഇനി പോകുന്നില്ലേ..... ഗൾഫിലേക്ക്....... "" ഇന്ദു കൊടുത്ത ചായ ചുണ്ടോടു അടുപ്പിച്ചു കൊണ്ട് ചോദിച്ചു ഋഷി. ഇല്ലെന്നാ കേട്ടെ ഋഷി....ആ ചേട്ടൻ....ഇവിടെ സൂപ്പർ മാർക്കറ്റോ എന്തോ തുടങ്ങാൻ പോകുവാണെന്നാ ഗീതേച്ചി പറഞ്ഞത്........ ഓ..... ആളൊരു മുരടൻ ആണല്ലേ....... കോളേജിൽ പഠിക്കുമ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു....എന്നിട്ടും.... പെൺകുട്ടികൾ ഒക്കെ പുറകെ ആയിരുന്നു ഇങ്ങേരുടെ........ അവന്റഇന്ദു സംസാരം കേട്ടതും ചിരിച്ചു പോയിരുന്നു ഇന്ദു. ""എന്നാൽ ഞാൻ ഇറങ്ങുവാ വൈകുന്നേരം വരാം ഈ വരവ് വെറുതെയായി...."" പറഞ്ഞു കൊണ്ട് മുറ്റത്തേക്കു ഇറങ്ങി ഷൂ ഇട്ടുകൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു, അവൻ യാത്ര പറഞ്ഞു പോകുമ്പോഴും അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലായില്ലായിരുന്നു ഇന്ദുവിനു..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story