ഇന്ദുലേഖ: ഭാഗം 17

indulekha

എഴുത്തുകാരി: നിളകാർത്തിക

ഈ വൈശാഖ് ഇനി പോകുന്നില്ലേ..... ഗൾഫിലേക്ക്....... "" ഇന്ദു കൊടുത്ത ചായ ചുണ്ടോടു അടുപ്പിച്ചു കൊണ്ട് ചോദിച്ചു ഋഷി. ഇല്ലെന്നാ കേട്ടെ ഋഷി ആ ചേട്ടൻ....ഇവിടെ എന്തോ സൂപ്പർ മാർക്കറ്റോ എന്തോ തുടങ്ങാൻ പോകുവാണെന്നാ ഗീതേച്ചി പറഞ്ഞത്........ ഓ..... ആളൊരു മുരടൻ ആണല്ലേ....... കോളേജിൽ പഠിക്കുമ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു....എന്നിട്ടും.... പെൺകുട്ടികൾ ഒക്കെ പുറകെ ആയിരുന്നു ഇങ്ങേരുടെ........ അവന്റഇന്ദു സംസാരം കേട്ടതും ചിരിച്ചു പോയിരുന്നു ഇന്ദു. ""എന്നാൽ ഞാൻ ഇറങ്ങുവാ വൈകുന്നേരം വരാം ഈ വരവ് വെറുതെയായി...."" പറഞ്ഞു കൊണ്ട് മുറ്റത്തേക്കു ഇറങ്ങി ഷൂ ഇട്ടുകൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു, അവൻ യാത്ര പറഞ്ഞു പോകുമ്പോഴും അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലായില്ലായിരുന്നു ഇന്ദുവിനു. 🥀🥀 ഗേറ്റ് കടന്നു ഒരു വെളുത്ത സ്വിഫ്റ്റ് ന്റെ കാർ ഗീതേച്ചിയുടെ വീട്ടിലേക്ക്‌ കയറി പോകുന്നത് കണ്ടതും ജനലിലൂടെ നോക്കി ഇന്ദു ആ ചേട്ടൻ കാറിൽ നിന്നു ഇറങ്ങുന്നതും നന്ദു ഓടി ചെന്നു കാറിൽ തൊടുന്നതും ഗീതേച്ചി അടുത്ത് ചിരിയോടെ നിൽക്കുന്നതും നോക്കി നിന്നു കാറിൽ നിന്നു ഒരു ബോക്സ്‌ എടുത്തു അവരുടെ നേരെ നീട്ടി കൊണ്ട് ആ ചേട്ടൻ അകത്തേക്ക് പോകുന്നുണ്ട് , ഒന്ന് ചിരിക്കുന്നു പോലുമില്ല. നന്ദു ആ ബോക്സ്‌ മായി ഓടി വരുന്നത് കണ്ടു മുറ്റത്തേക്ക് ഇറങ്ങി ചെന്നു ഞാൻ. ഇന്ദു യേച്ചി..... ഞങ്ങൾ കാർ മേടിച്ചു..... ഇന്ന ലഡ്ഡു.....

പറയുകയും ഒരു ലഡ്ഡു എന്റെ വായിലേക്ക് വെച്ച് തന്നിരുന്നു അവൾ. പകുതി കടിച്ചതും ബാക്കി അവൾ വായിലേക്ക് വെച്ചു. വാ...... ചേച്ചി നമ്മുക്ക് കാറിൽ കയറാം...... പറയുകയും കൈയിൽ പിടിച്ചു കൊണ്ട് നടന്നിരുന്നു അവൾ. അതിന്റെ അടുത്തെത്തിയതും കൈ ഉയർത്തി അതിൽ ഒന്ന് തലോടി വിട്ടു ഞാൻ ഡോർ തുറന്നു എനിക്ക് നേരെ പിടിച്ചു അവൾ. കയറ്..... ചേച്ചി....... നന്ദു നിനക്ക് വേറെ പണിയൊന്നുമില്ലേ...... അങ്ങനെ വരുന്നവർക്കും പോകുന്നവർക്കും കയറാൻ ഉള്ളതല്ല എന്റെ കാറ്‌...... ആ ചേട്ടൻ അകത്തു നിന്നു ദേക്ഷ്യ ത്തോടെ ഇറങ്ങി വരുന്നത് കണ്ടതും സങ്കടത്തോടെ മാറി നിന്നു എന്തോ കണ്ണിൽ നീർക്കണം ഉരുണ്ടു കൂടിയിരുന്നു എന്നിൽ, ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ട് തിരിഞ്ഞു നടന്നു ഞാൻ. ഏട്ടാ...... എന്താ ഇത് പാവം ഇന്ദുയേച്ചി....... """ നന്ദു നീ വരുന്നുണ്ടേൽ ഒരുങ്ങാൻ നോക്ക്...... സിനിമ ടിക്കറ്റ് എടുത്തിട്ടുണ്ട്.... സായു വന്നാൽ ഉടനെ പോകണം...... പറഞ്ഞു കൊണ്ട് അകത്തേക്ക് കയറിയിരുന്നു. ഇന്ദുയേച്ചി...... സോറിട്ടോ ഏട്ടന് ചില നേരത്ത് ഒരു ബോധവും ഇല്ല...... ഏയ്‌ കുഴപ്പമില്ല...... നിങ്ങൾ പോയിട്ട് വാ........ """ പറഞ്ഞു കൊണ്ട് വീട്ടിലേക്ക്‌ നടന്നിരുന്നു അവൾ. ഞാൻ ഇല്ല കിച്ചുയേട്ടാ..... ഇന്ദു തനിയെഅല്ലേ ഉള്ളു നമ്മൾ വരുമ്പോൾ രാത്രിയാകില്ലേ അവൾക്കു കൂടി എടുക്കാമായിരുന്നു......... സായു ബാഗ് വരാന്തായിലേക്ക് വെച്ചു കൊണ്ടു പറഞ്ഞു. ""നീ വരുന്നുണ്ടങ്കിൽ വാ..... അല്ലങ്കിൽ വേണ്ട......... ""

അപ്പുറത്തെ വീട്ടിൽ വരാന്തയിൽ തൂണിൽ ചാരി നിൽക്കുന്ന ഇന്ദുവിനെ രൂക്ഷമായി നോക്കിയിട്ട് പറഞ്ഞു കൊണ്ട് കാറിലേക്ക് കയറി യിരുന്നു അവൻ. സായു മോള് പൊയ്ക്കോ എന്നാൽ ചിറ്റ വരുന്നില്ല ഞാൻ നിന്നോളാം മോളുടെ കൂടെ..... ഗീതഅമ്മ അത് പറയുമ്പോൾ കിച്ചു വിന്റെ മുഖം വലിഞ്ഞു മുറുകി. ഹോണിൽ കൈ ബലമായി അമർത്തി ഒച്ച കേൾപ്പിച്ചു കൊണ്ടിരുന്നു അവൻ. ചിറ്റ ചെല്ല് കിച്ചു ഏട്ടന്റെ ബിപി കൂട്ടണ്ട....... """ പറഞ്ഞു കൊണ്ട് അവനെ ഒന്ന് നോക്കിയിട്ട് വീട്ടിലേക്ക്‌ നടന്നിരുന്നു സായു ആ കാർ ഗേറ്റ് കടന്ന് പോകുന്നത് നോക്കി നിന്നു ഇന്ദു. ഞാൻ കാരണം പോകാൻ പറ്റിയില്ല അല്ലേ സായു........ "" പറയുമ്പോൾ സങ്കടം നിഴലിച്ചു അവളിൽ. അവര് പോയിട്ട് വരട്ടെ നമ്മുക്ക് കുഞ്ഞി വാവ വന്നു കഴിയുമ്പോൾ പോകാം എന്താ...... നീ വാ നമ്മുക്ക് വല്ലതും ഉണ്ടാക്കാം........ മനു ഇപ്പോൾ വരില്ലേ കട തുറക്കണ്ടേ....... ഇന്ദു വിന്റെ തോളിൽ കൈ ഇട്ടു കൊണ്ട് അകത്തേക്ക് കയറിയിരുന്നു സായു. 🥀🌾 കച്ചവടം കഴിഞ്ഞു പാത്രങ്ങൾ എല്ലാംകഴുകി വെയ്ക്കുമ്പോൾ കണ്ടു ജനലിലൂടെ കാറിന്റെ വെട്ടം. ""സായു യേച്ചി......... ഇന്ദുയേച്ചി........ നന്ദു വിന്റെ അലർച്ചയോടെ ഉള്ള വിളി കേട്ടതും രണ്ട് പേരും വരാന്തായിലേക്ക് ഇറങ്ങി ചെന്നതും നന്ദു ഓടി വന്നു ഒരു പ്ലാസ്റ്റിക് കവർ ഇന്ദു വിന്റെ കൈയിലേക്ക് കൊടുത്തു എന്താണ് എന്ന രീതിയിൽ നോക്കി അവൾ. ""അൽഫാ മന്തി ഏട്ടൻ മേടിച്ചതാ നിങ്ങള്ക്ക്........

നല്ല മണം ഉണ്ട് ഇന്ദുയേച്ചി കുഞ്ഞി വാവ ക്ക്‌ കൂടിയുള്ളതാട്ടോ...... നന്ദു അത് പറഞ്ഞു കൈയിലേക്ക് തന്നതും എന്റെ കണ്ണുകൾ കാറിൽ നിന്നു ഇറങ്ങി അകത്തേക്ക് കയറുന്ന ആ ചേട്ടനിൽ ആയിരുന്നു. അത്..... എനിക്ക് വേണ്ട നന്ദു ഞാൻ കഞ്ഞി കുടിച്ചോളാം..... ഇതൊന്നും തിന്നു ശീലം ഇല്ലാത്ത കാരണം...... സായു യേച്ചി...... ഇന്ദു യേച്ചിയെ കഴിപ്പിയ്ക്കണം ട്ടോ ഞാൻ പറഞ്ഞുമേടിപ്പിച്ചതാ.... ഏട്ടൻ ഒന്നും പറയില്ല അതോർത്തു ആണെങ്കിൽ....... മേടിക്കു ഇന്ദു അവൾ സ്നേഹത്തോടെ തരുന്നത് അല്ലേ..... പിന്നെ കിച്ചു അത് അങ്ങനെ ഒരു സാധനം ആണ് മാറാൻ പോകുന്നില്ല....... നന്ദു വരുന്നുണ്ടോ..... നീ ഇങ്ങോട്ട്........ """ കിച്ചു വിന്റെ വിളി കേട്ടതും അവന് നേരെ തിരിഞ്ഞ് കോക്രി കാണിച്ചിരുന്നു എന്നാൽ അവൻ അകത്തേക്ക് കയറി പോയിരുന്നു. നാളെ അല്ലേ നിന്റെ ഏട്ടന്റെ പിറന്നാൾ.... ചിറ്റ വൈകുന്നേരം അമ്പലത്തിൽ പോകുന്ന കാര്യം പറഞ്ഞിരുന്നു....... ദീപാരാധന ഉണ്ടെന്ന്...... സായു യേച്ചിയും വരില്ലേ......... "" ഉം...... വൈകുന്നേരം അല്ലേ ഞാനും വരാം...... നീ ഇപ്പോൾ ചെല്ലുയല്ല അല്ലങ്കിൽ അലറി വിളിക്കും...... സായു അത് പറഞ്ഞു നോക്കിയതും കണ്ടു മുണ്ടും മടക്കി കുത്തിക്കോണ്ട് മുറ്റത്തേക്ക് ഇറങ്ങുന്നവനെ....... നന്ദു അപ്പോഴേക്കും ഓടിയിരുന്നു ഒരു ചിരിയോടെ നോക്കി നിന്നിട്ടു ഇന്ദുവിനെയും കൂട്ടി കൊണ്ട് അകത്തേക്ക് കയറി കതകടച്ചു സായു. കൊതിയോടെ വാരി കഴിക്കുന്നവളെ നോക്കിയിരുന്നു സായു.

ഓരോ വാ വെയ്ക്കുമ്പോഴും അവളിൽ നിന്നു ഉരുണ്ടു വീഴുന്ന കണ്ണ് നീരിനെ കണ്ടിട്ടും കണ്ടില്ല എന്ന് വെച്ചു അവൾ, മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നു അവളിലെ മാനസിക പിരിമുറുക്കാതെ അവളിൽ ഉരുവിടുന്ന സങ്കട കടലിനെ. നല്ല രുചി ഉണ്ടല്ലേ..... സായു എനിക്ക് ദീപുയേട്ടൻ ഒരിക്കൽ മേടിച്ചു തന്നിട്ടുണ്ട് വാവ വയറ്റിൽ ഉണ്ടുവെന്ന് അറിഞ്ഞപ്പോൾ......... പിന്നെ........ പറയുമ്പോൾ കവിളിനെ തഴുകി തുടങ്ങിയ കണ്ണ് നീരിനെ മറു കൈ യാൽ തൂത്തു വിട്ടു അവൾ വയറിനുള്ളിൽ അനക്കം തട്ടിയതും കൈ അമർത്തി കണ്ണുളടച്ചു കരച്ചിൽ ചിരിയായി മാറിയിരുന്നു. ഇന്ദു.... താൻ ഇനി കരയില്ല എന്ന് പറഞ്ഞിട്ട്...... എന്താടി ഇത്...... പറഞ്ഞു കൊണ്ട് അവളുടെ കവിളിനെ തൂത്തു വിട്ടു സായു. ഏയ്‌.... അറിയാതെ...... കണ്ണിൽ നിന്ന് ഞാൻ കരഞ്ഞത് അല്ല...... സായു..... എന്തോ..... ഇത്രയും മാസം ഒന്നിനോടും കൊതി തോന്നിയില്ല എനിക്ക് പക്ഷെ..... എന്തോ ഇത് കഴിക്കുമ്പോൾ ഒരു സന്തോഷം....... കണ്ണ് നീരിനെ മറച്ചു അവൾ ചിരിക്കുമ്പോൾ സായുവിന് വല്ലാതെ നെഞ്ച് നീറുന്ന പോലെ തോന്നി. ഞാൻ.... ചിലപ്പോൾ ഓർക്കും സായു.... എന്തിനാ ദീപുയേട്ടൻ അങ്ങനെ ചെയ്തത്.... എന്നെ എന്റെ സ്നേഹത്തെ എന്നെ ചതിക്കുവല്ലായിരുന്നോ ദീപുയേട്ടൻ....... എന്നെ യും എന്റെ കുഞ്ഞിനേയും ഒറ്റയ്ക്ക് ആക്കി പോയില്ലേ...... എന്നെ സ്നേഹിച്ചിരുന്നോ ദീപൂയേട്ടൻ...... ഇല്ല അല്ലേ സായു..... ഇല്ല.....

ഗർഭിണി ആയ ഭാര്യയെ ഒറ്റയ്ക്ക് ആക്കി ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടി പോയില്ലേ...... എന്നോട് പറയുക യായിരുന്നു എങ്കിൽ ഏത് അവസ്ഥയിലും കൂടെ നിന്നേനെ ഞാൻ..... ആ എന്നോട്.... എനിക്കും ഇല്ലേ സായു ആഗ്രഹം ഈ സമയത്തു നല്ല ആഹാരം പിന്നെ സ്നേഹത്തോടെ യുള്ള ചേർത്തു പിടിക്കൽ നിനക്ക് ഞാൻ ഉണ്ട് എന്ന് പറഞ്ഞു...... പക്ഷെ എനിക്കാരുണ്ട് സായു ആരുമില്ല എനിക്കും എന്റെ കുഞ്ഞിനും ആരുമില്ല...... കഴിച്ചുകൊണ്ടിരിക്കുന്ന പാത്രത്തിലേക്കു കൈ വെച്ചു പിന്നെ മുഖം മേശയിലേക്ക് അമർത്തിയതും സായു അവളെ ചേർത്തു പിടിച്ചിരുന്നു , സായുവിന്റെ മാറിലേക്ക് മുഖം അമർത്തി കിടന്നു അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു സായുവും. 🥀🥀 എല്ലാ കറികളും കൂട്ടി ഇലയിൽ വിളമ്പിയ സദ്യ യിലേക്ക് നോക്കി യിരുന്നു ഇന്ദു. കഴിക്കു മോളെ........ പായസം ഉണ്ട് അത് ഞാൻ ഒരു പാത്രത്തിൽ ആക്കി തരാം...... """ ""അല്ല പിറന്നാള് കാരൻ എന്തിയെ..... കണ്ടില്ല.....'' കഴിച്ചു കൊണ്ടിരിക്കുമ്പോൾ അകത്തേക്ക് നോക്കി ചോദിച്ചു സായു. രാവിലെ ഇറങ്ങി പോയതാ സായു കടയുടെ ലൈസൻസിന്റെ കാര്യതിനായി ആരായോ കാണാൻ വേണ്ടി.... അവൻ ഇനി എപ്പോൾ വന്നിട്ടാ നിങ്ങൾ കഴിച്ചോ.......

ഞാൻ വീട്ടിൽ പോയി കഴിച്ചോളമായിരുന്നു ഗീതേച്ചി ആ ചേട്ടന് ഇഷ്ടപ്പെടില്ല കണ്ടാൽ...... പറയുമ്പോൾ കണ്ണുകൾ വാതിൽ പടിയും കടന്നു പോയിരുന്നു അവളുടെ. അവൻ ഒന്നും പറയില്ല എന്റെ മോളെ....... മോള് കഴിക്കാൻ നോക്കു......""" ""ഇന്ദു യേച്ചി കേട്ടിട്ടില്ലേ കുരക്കുന്ന പട്ടി കടിക്കില്ല എന്ന്...... "" നന്ദു അത് പറഞ്ഞതും എല്ലാവരും കൂടി ചിരിച്ചിരുന്നു. അവരുടെ ചിരിയുടെ അകമ്പടിയോടെ അകത്തേക്ക് വന്ന വൈശാഖ് എല്ലാവരെയും ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് മുറിയിലേക്ക് പോയിരുന്നു. എന്തൊക്കയോ കഴിച്ചു എന്ന് വരുത്തി തീർത്തു ചേച്ചി തന്ന പായസവുമായി വീട്ടിലേക്ക്‌ പോന്നിരുന്നു ഇന്ദു. ചാരിയിട്ടിരിക്കുന്ന വാതിലിൽ മുട്ടി സായു , ""കയറി പോരെ അമ്മേ......''' അകത്തു നിന്ന് കിച്ചു വിന്റെ ഒച്ച കേട്ടതും അകത്തേക്ക് കയറി സായു. കുളി കഴിഞ്ഞു തോളിലൂടെ തോർത്ത്‌ ഇട്ടു കൊണ്ട് മുടി തോർത്തി എടുക്കുവാണ് കിച്ചു കറുത്ത ഒരു മുണ്ടാണ് വേഷം , നെഞ്ചിലെ രോമത്തിനെ തഴുകി ഇറങ്ങുന്ന വെള്ള തുള്ളികളും പറ്റി കിടക്കുന്ന സ്വർണ്ണ മാലയും അവന് പ്രത്യേക സൗന്ദര്യം എടുത്തു കാണിക്കുന്ന പോലെ കാണെടുക്കാതെ നോക്കി നിന്ന് പോയിരുന്നു അവൾ. എടി..... സായു..... """ അവന്റെ വിളിയിൽ ഞെട്ടി നിന്നു അവൾ മുഖം ചമ്മലോടെ മിഴികൾ താത്തി. നിന്റെ കൈയിൽ എന്താ....... """ പുറകിൽ മറച്ചു പിടിച്ചിരിക്കുന്ന പൊതിയിലേക്ക് നോക്കി ചോദിച്ചു അവൻ. അവന്റെ നേരെ നീട്ടി അവൾ അത്. പിറന്നാൾ ആശംസകൾ കിച്ചുയേട്ടാ.......

എന്റെ വക ഒരു ചെറിയ സമ്മാനം..... തന്റെ നേരെ അവൾ നീട്ടിയ പൊതി മേടിച്ചു അവൻ, പിന്നെ അത് തുറന്നു നോക്കി ഒരു നേവി ബ്ലു ഷർട്ടും അതെ കരയുള്ള മുണ്ടും. ""ഇന്ന് വൈകുന്നേരം അമ്പലത്തിൽ പോകുമ്പോൾ ഇതിടണേ കിച്ചുയേട്ടാ......ഇടില്ലേ..... ചോദിക്കുമ്പോൾ മിഴികൾ അവനിൽ തന്നെ ആയിരുന്നു. ഞാൻ ഇല്ല സായു നിനക്ക് അറിയാമല്ലോ എനിക്ക് ഇതിൽ ഒന്നും വിശ്വാസം ഇല്ല എന്ന് നിങ്ങൾ പൊയ്ക്കോ പിന്നെ ഞാൻ ഇത് ഉടുത്തോളം ഒരു ദിവസം....... പറഞ്ഞു കൊണ്ട് കാബോർഡിലേക്ക് വെച്ചു അടച്ചു. എനിക്ക് ഉച്ചകഴിഞ്ഞു കോട്ടയം വരെ ഒന്ന് പോകണം കുറച്ചു താമസിക്കും നിങ്ങൾ ഒരു ഓട്ടോ ക്ക്‌ പൊയ്ക്കോ.....അമ്പലത്തിൽ ....... പറഞ്ഞു കൊണ്ട് മുറിക്കു വെളിയിലേക്ക് ഇറങ്ങി വൈശാഖ് പുറകെ അവളും. ഇലയിൽ വിളമ്പി വെച്ചിരിക്കുന്ന ചോറിനു മുമ്പിലേക്കിരുന്നു അവൻ കറികൾ ഒഴിച്ച് കഴിച്ചു കൊണ്ടിരുന്നു അവൻ. എങ്ങനെ ഉണ്ടടാ കറികൾ ഇഷ്ട്ടം ആയോ.........""ഗീതഅമ്മ അത് ചോദിച്ചു കൊണ്ട് അവനെ നോക്കി. ആ കുഴപ്പമില്ല....... """

ഒന്ന് നോക്കുക പോലും ചെയ്യാതെ പറഞ്ഞു കൊണ്ട് കഴിച്ചു കൊണ്ടിരുന്നു അവൻ. 🥀 സെറ്റ് മുണ്ട് ഉടുത്തു കൊണ്ട് കണ്ണാടിക്ക് മുമ്പിൽ ഒന്ന് കൂടി നോക്കി സായു മുടിയിൽ മുല്ല പൂവ് ചുറ്റി വെച്ചു അവൾ നെറ്റിയിൽ ഒരു കുഞ്ഞി പൊട്ടും കണ്ണിൽ കണ്മഷി കൊണ്ട് ചെറിയ കറുപ്പും വരച്ചു അവൾ., ചുണ്ടിൽ പുഞ്ചിരി വിടർന്നിരുന്നു. അല്ല ഇന്ന് പിറന്നാൾ ആ ചേട്ടന്റ ആണോ അതോ സായു ന്റെ ആണോ...... ഉം.... എളിയിൽ കൈ താങ്ങി കൊണ്ട് കട്ടിലിലേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു ഇന്ദു. അത്..... ഇന്ദു എനിക്ക് ഒരിഷ്ടം ഉണ്ട് അത് ഞാൻ ഇന്ന് ആ ആളെ അറിയിക്കും..... നീയും കൂടി ഒന്ന് പ്രാർത്ഥിച്ചേക്കണേ...... പറയുകയും. അവളുടെ കവിളിൽ മുത്തികൊണ്ട് വെളിയിലേക്ക് ഓടിയിരുന്നു സായു. കവിളിൽ തലോടി ചിരിയോടെ ഇരുന്നു ഇന്ദു..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story