ഇന്ദുലേഖ: ഭാഗം 18

indulekha

എഴുത്തുകാരി: നിളകാർത്തിക

കതക് അകത്തു നിന്നു കുറ്റിയിട്ട് കിടന്നിരുന്നു ഇന്ദു നല്ല ക്ഷീണം തോന്നുന്നുണ്ട് പോരാത്തതിന് നടുവിന് വേദന യും എളിയിൽ കൈ കുത്തി എഴുനേറ്റു മുറിക്കു വെളിയിലേക്ക് ഇറങ്ങി ചുവരിലെ ക്ലോക്കിലേക്ക് നോക്കി ആറ് മണി കഴിഞ്ഞതേ ഉള്ളു ദീപാരാധന കഴിഞ്ഞേ സായുവുമൊക്കെ അമ്പലത്തിൽ നിന്നു വരുകയുള്ളു,ബാത്‌റൂമിൽ കയറി മുഖം കഴുകി ഇറങ്ങി വയറിനുള്ളിൽ വേദന തോന്നിയതും കസേര യിലേക്ക് ചാഞ്ഞു ഇരുന്നു തൊടയിലൂടെ നനവ് തോന്നിയതും ഒരു വിറയലോടെ ചാടി എഴുനേറ്റു തുടയിലൂടെ അരിച്ചു ഇറങ്ങുന്ന ദ്രാവാകം തറയിലൂടെ പരക്കുന്നത് കണ്ടതും മനസ്സിൽ ഒരു ഭയം തോന്നി ഇന്ദുവിനു. വയറിൽ കൈ പൊത്തി പിടിച്ചു കൊണ്ട് മുറിക്കു വെളിയിലേക്ക് നടന്നു വെളിയിലേക്കുള്ള കതക് തുറന്നു കണ്ണിൽ ഇരുട്ടു കയറും പോലെ കാലുകൾക്കു ജീവൻ കിട്ടാത്ത പോലെ തൊണ്ട വരണ്ടു ചുവരിലൂടെ കൈ പിടിച്ചു കൊണ്ട് നടന്നു തൊടയെ നനച്ചു കൊണ്ട് ഇറങ്ങുന്ന ദ്രാവാകം അവളെ പേടി പെടുത്തി പേടിയോടെ ചുവരിലേക്ക് ഊർന്നു ഇരുന്നു.

""വാവേ...... അമ്മക്ക് പേടിയാകുന്നു...... വാവേ....... വയ്യ.......അമ്മക്ക് വയ്യ..... സായു തന്ന ഫോണിന്റെ കാര്യം ഓർത്തതും കൈ ചുവരിൽ താങ്ങി എഴുനേറ്റു അവൾ മുറിയിലേക്ക് തിരിഞ്ഞു നടന്നു ഫോൺ എവിടയാണ് വെച്ചത് എന്ന ഓർമ്മ കിട്ടാതെ വന്നതും നാലു പാടും കണ്ണുകൾ പായിച്ചു, നട്ടെല്ലിലൂടെ തുളച്ചു കയറുന്ന വേദന സഹിക്കാനാകാതെ ചുണ്ടുകൾ കൂട്ടി കടിച്ചു പിടിച്ചു കണ്ണിൽ നിന്നും കണ്ണ് നീർ ഉരുണ്ടു കൂടിയിരുന്നു.. കാറിന്റെ ഒച്ച കേട്ടതും മുറിയിൽ നിന്നു ഇറങ്ങി വരാന്തയികലേക്കുള്ള കതക് തുറന്നു വാതിൽ പടിയിൽ പിടിച്ചു കൊണ്ട് നിന്നു ഡോർ തുറന്നു ഇറങ്ങുന്ന വൈശാഖിനെ കണ്ടതും അവനെ വിളിക്കാനായി മുന്പോട്ട് നടന്നു ഇന്ദു വരാന്തയുടെ തൂണിൽ മുറുക്കെ പിടിച്ചു നിന്നു അവൾ.ഒച്ച പോലും വരാത്ത പോലെ തൊണ്ടയിലെ വെള്ളം പറ്റിയിരുന്നു. """ചേട്ടാ........... ചേട്ടാ..........""

തളർച്ചയോടെ അവനെ വിളിക്കുമ്പോൾ അവളുടെ വിളിയിൽ അവൻ തിരിഞ്ഞു നോക്കിയിരുന്നു. കാറിൽനിന്ന് പാക്കറ്റുകളും എടുത്തു കാർ ലോക്ക് ചെയ്തു വരാന്തയിലേക്ക് കയറുമ്പോൾ ആണ് ആ പെണ്ണിന്റെ വിളി കേൾക്കുന്നത് താല്പര്യമില്ലാതെ ഞാൻ നോക്കുമ്പോളാണ് ആ പെണ്ണ് തൂണിൽ പിടിച്ചു നിൽക്കുന്നത് കാണുന്നത് ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറാൻ തുടങ്ങിയതും അത് ഊർന്നു നിലത്തേക്ക് വീഴാൻ തുടങ്ങിയിരുന്നു സത്യം പറഞ്ഞാൽ ദേക്ഷ്യം തോന്നി എന്ത് മാരണം ആണോ എന്ന് ഓർത്തു കൊണ്ട് കവർ വരാന്തയിൽ വെച്ചു കൊണ്ട് ചെന്നു വയറിൽ കൈ താങ്ങി തൂണിൽ ചാരിയിരിപ്പുണ്ട്. കണ്ണുകൾ കൂമ്പി അടയുന്നുണ്ട്. എന്ത് പറ്റി........ "" വല്യ താല്പര്യമില്ലാതെ ചോദിച്ചു അവൻ. ചേട്ടാ...... എനിക്ക്..... വയ്യ.... എന്നെ ആശുപത്രിയിൽ.......'' അമ്മ വരട്ടെ..... ഞാൻ വിളിക്കാം........."" പറഞ്ഞു കൊണ്ട് തിരിഞ്ഞു ഫോൺ കാതോട് ചേർത്തു വിളിച്ചതും ബെൽ അടിച്ചു നിന്നിരുന്നു, സായുവിനെ വിളിക്കാൻ ആഹ്.......... ""

ആ പെണ്ണിന്റെ കരച്ചിൽ കേട്ടതും തിരിഞ്ഞു നോക്കി അവളുടെ ചുരിദാറിന്റെ പാന്റിനെ നനച്ചു തറയിലൂടെ പടരുന്ന ചോര കലർന്ന ദ്രാവകവും വയറിൽ പൊത്തി കരയുന്നവളെയും എന്ത് ചെയ്യുമെന്നറിയാതെ മുഖം ഇരു കൈ യാൽ അമർത്തി തൂത്തു. പിന്നെ ഒന്നും നോക്കിയില്ല അവളെ ഇരുകൈയാൽ പൊക്കി എടുത്തു കാറിന്റെ അടുത്തേക്ക് നടന്നു. അയല്പക്കത്തു വീടുകൾ ഇല്ല വഴിയിലേക്ക് നോക്കി ആരെങ്കിലും വരുമോ എന്ന് ഒരു നിർവഹവും ഇല്ലാതെ വന്നതും കാറിന്റെ ഡോർ തുറന്നു പുറകിലേക്ക് കയറ്റി കിടത്തി ആ ദ്രാവാകം എന്റെ ഷർട്ടിലും പറ്റിയിരുന്നു ഇപ്പോൾ കാറിലും ഡോർ അടച്ചു കാർ മുന്പോട്ട് എടുത്തു. ""ഇനി ഈ പെണ്ണ് എങ്ങാനും വീഴുമോ...... "" കാറിൽ നിന്നു ഇറങ്ങി അവളെ കൈയിൽ കോരി എടുത്തു കാറിന്റെ മുമ്പിലേക്ക് തന്നെ ഇരുത്തി സീറ്റ്‌ ബെൽറ്റ്‌ ഇട്ടു വേദന കൊണ്ട് ആ മുഖം ചുളിയുന്നത് എനിക്കറിയാൻ പറ്റുന്നുണ്ട് നെറ്റിയിലെ ഞരമ്പുകൾ ഏഴുന്നു നിൽക്കുന്നുണ്ട്. പിന്നെ പറത്തുകയായിരുന്നു ഇടക്ക് തിരിഞ്ഞു നോക്കുമ്പോൾ വേദന കടിച്ചു പിടിച്ചു കിടക്കുന്ന ആ പെണ്ണിനെയാണ്. മെഡിക്കൽ കോളേജിനേക്കാളും എളുപ്പം നോക്കി കാരിതാസ് ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്നിരുന്നു എന്റെ കാർ.നിർത്തി ഞാൻ ചാടിയിറങ്ങി.

അത്....... ഒരു സ്ട്രക്റ്റർ....... ഗർഭിണിയാണ്..... അത് വേദന....... അത്രയും പറഞ്ഞതും അറ്റണ്ടർ സ്റ്റേക്ടർ മായി ഓടി വന്നിരുന്നു ഡോർ തുറന്നന്തും തളർന്നു കിടക്കുന്നുണ്ട് ആ പെണ്ണ്. ചേട്ടാ....... ഭാര്യയെ ഇതിലേക്ക് എടുത്തു കിടത്ത്....... അയാൾ എന്നെ നോക്കി പറഞ്ഞതും ദേക്ഷ്യം വന്നു എനിക്ക്. എന്റെ ഭാര്യ ഒന്നുമല്ല...... അത്....... "" """ഇയാള് ആ പെണ്ണിന് എടുക്കു വിശേഷം പിന്നെ പറയാം...... മറ്റൊരാൾ അത് പറഞ്ഞതും ഒരു നേഴ്സ് ഓടി വന്നിരുന്നു.അവർ അവളുടെ കൈയിൽ പിടിച്ചു പൾസും ബിപി യും നോക്കി. ""പെട്ടന്ന്..... കിടത്ത്........ ലേബർ റൂമിലേക്ക് കൊണ്ട് പൊയ്ക്കോ..... "" അവരത് പറഞ്ഞതും വേറൊരു നിവർത്തി ഇല്ലാത്ത കാരണം എടുത്തുഞാൻ സ്ട്രക്റ്ററിലേക്ക് കിടത്തി ആ പെണ്ണ് എന്റെ കൈയിൽ മുറുക്കെ പിടിച്ചു വിടാൻ നോക്കിയെങ്കിലും പിടിത്തം മുറുകിയാതെ ഉള്ളു.

""പെണ്ണേ..... കൈയിൽ നിന്നു വിട്........ """ ആ സ്ട്രക്ടർ ചെന്നു നിന്നത് ലേബർറൂമിനു മുമ്പിലാണ് ചില്ലുവാതിൽ തുറന്നു സ്ട്രക്റ്റർ അകത്തേക്ക് കയറിയതും എന്റെ കൈയിലെ പിടിത്തം ഞാൻ വിടീച്ചിരുന്നു . കസേരയിലേക്ക് ഇരിക്കുമ്പോൾ ദേഹമാകെ ഒട്ടും പോലെ തോന്നി ഒരു വല്ലാണ്ട് മണവും ദേഹമാകെ ഒന്ന് മണത്തു നോക്കി . അതെ.... ഇപ്പോൾ വന്ന കുട്ടിയുടെ കൂടെ ആരാ ഉള്ളത്......... "" ഞാൻ....... """പറഞ്ഞു കൊണ്ടു അവരുടെ അടുത്തേക്ക് ചെന്നു. ഈ പേപ്പർ ഒക്കെ പൂരിപ്പിക്കണം മെഡിക്കൽ കോളേജിൽ കാണിച്ചു കൊണ്ടിരുന്നതല്ലേ....... "" ഇതിൽ എന്ത് പൂരിപ്പിക്കാനാ....... "" പേപ്പർ കൈയിൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. അതിൽ എഴുതിയേക്കുന്നത് നോക്കി വായിച്ചു എഴുതി ഒപ്പിട്ടാൽ മതി......പിന്നെ വെള്ള തുണിയും ടർക്കിയും വേണം പെട്ടന്നു....... താഴെ പോയി പുതിയ ചീട്ടു എടുക്കണം....... ഈ ലിസ്റ്റിൽ ഉള്ള മരുന്നുകളും മറ്റും വാങ്ങണം........

തുണിക്ക് ഞാൻ എവിടെ പോകും....... ഇവിടെ ഉണ്ടങ്കിൽ എടുക്കു........ "" ആ നേഴ്സ് അടിമുടി ഒന്ന് നോക്കി വൈശാഖിനെ. താഴെ കടയിൽ കിട്ടും.... ഇതൊന്നും എടുക്കാതെ ആണോ ഓടി പോന്നത്........ അതും പറഞ്ഞു എന്നെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് അവർ അകത്തേക്ക് പോയി. ആ പേപ്പർ കൈയിൽ പിടിച്ചു നോക്കും തോറും ദേക്ഷ്യം തോന്നിയെനിക്ക് പോരാത്തതിന് ഒരു വലിയ ലിസ്റ്റും. നാശം.... ആ പെണ്ണിന്റെ പേര് പോലും അറിഞ്ഞു കൂടാ എന്തോന്ന് എഴുതി വെയ്ക്കും....... പേപ്പർ ചുരുട്ടി കൂട്ടി എറിയാൻ തോന്നി പോക്കറ്റിൽ കിടന്നു ഫോൺ അടിച്ചതും എടുത്തു. എടാ..... നീ ഇന്ദു മോളെ കൊണ്ട് എവിടെ പോയതാ........ """ അമ്മയുടെ ചീറി കൊണ്ടുള്ള സ്വരം കേട്ടതും ഫോൺ വലിച്ചു എറിയാൻ തോന്നി. അവളെ ഞാൻ തിന്നില്ല......

ഇവിടെ കാരിത്താസ് ആശുപത്രിയിൽ ഉണ്ട്..... ഇങ്ങോട്ട് പോരെ...... എനിക്കൊന്നു വീട്ടിൽ പോണം.......ദേഹം മുഴുവൻ വൃത്തികേടായി....... അയ്യോ മോൾക്ക്‌ എന്ത് പറ്റി വേദന തുടങ്ങിയോ........ ആ....... """ താല്പര്യമില്ലാതെ പറഞ്ഞു അവൻ. ഞങ്ങള് പെട്ടന്ന് വരാം അത് വരെ കണ്ടേക്കണേ കിച്ചു അവിടെ അതിന് വേറെ ആരുമില്ലെടാ......... പറഞ്ഞു കൊണ്ട് അവർ ഫോൺ വെച്ചു. ചീട്ടും എടുത്തു പറഞ്ഞ മരുന്നുകൾ അവർ തന്ന ചുവന്ന ബക്കറ്റിൽ ആക്കി കൊണ്ട് കൊടുത്തു കടയിൽ നിന്നു മേടിച്ച ഒരു മുണ്ടും ടർക്കിയും കൂടെ കൊടുത്തു ആ പേപ്പർ എന്തൊക്കയോ കാണിച്ചു പൂരിപ്പിച്ചു അതും കൊടുത്തു പിന്നെ അതിന്റെ വെളിയിൽ ഇട്ടിരിക്കുന്നകസേരയിലേക്കിരുന്നു കൈയും കാലും നിവർത്തി ഇരുന്നു. ഇന്ദുലേഖ യുടെ ഭർത്താവ് അല്ലേ........ """

അവരുടെ ചൊറിയുന്ന വർത്തമാനം കേട്ടതും ദേക്ഷ്യം വന്നു ചാടി എഴുനേറ്റു അവരുടെ നേരെ ചെന്നതും അവർ ചിരിയോടെ പറഞ്ഞു. പെൺകുട്ടിയാണ് ട്ടോ...... രണ്ട് മൂന്നൂറ്‌ ഉണ്ട് തൂക്കം...... സമയം ഏഴുഇരുപത്തിയഞ്ചു...... പറഞ്ഞു കൊണ്ട് അവർ അകത്തേക്ക് പോയിരുന്നു. ""എന്നോട് എന്തിനാ ഇതൊക്കെ പറയുന്നത് അമ്മ ഒന്ന് വന്നിരുന്നെങ്കിൽ പോകാമായിരുന്നു......കോപ്പ്...... പറഞ്ഞു കൊണ്ട് മുടിയിലൂടെ വിരൽ കൊരുത്തു വിട്ടുകൊണ്ട് കസേരയിലേക്ക് തന്നെയിരുന്നു. രണ്ട് കാലുകൾ മുമ്പിൽ കണ്ടതും മുഖം ഉയർത്തി നോക്കി ഒരു നേഴ്സ് പൊതിഞ്ഞു പിടിച്ചിരിക്കുന്ന ടർക്കി തുണി എന്റെ നേർക്കു നീട്ടി യതും ഞെട്ടി കൊണ്ട് അവരുടെ മുഖത്തേക്കു നോക്കി എഴുന്നേറ്റതും അവർ എന്റെ നേരെ നീട്ടിയിരുന്നു ആ പഞ്ഞി കെട്ടു പോലെയുള്ള ആ കുഞ്ഞിനെ. അറിയാതെ കൈ നീണ്ടതും അവർ ആ കുഞ്ഞിനെ എന്റെ കൈയിലേക്ക് വെച്ചതും ദേഹത്തു തൊടീക്കാതെ അകത്തി പിടിച്ചു ,

കുഞ്ഞി കണ്ണുകൾ ചിമ്മി നോക്കുന്ന മുഖത്തേക്ക് നോക്കി നിന്നു പോയി ഹൃദയം ആദ്യമായി നിറഞ്ഞു കവിയുന്ന പോലെ.അറിയാതെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു ഞാൻ. സാർ ..... വൈഫിനെ നാളയെ റൂമിലേക്ക്‌ മാറ്റുകയുള്ളു കുറച്ചു ബ്ലീഡിങ് ഉണ്ടായിരുന്നു......പിന്നെ ഒരു നൈറ്റി വേണം മാറി ഉടുപ്പിക്കാൻ.......എന്നാൽ കുഞ്ഞിനെ തന്നേക്കു..... അവർ നീട്ടിയ കൈയിലേക്ക് തിരിച്ചു നൽകാൻ തുടങ്ങുമ്പോൾ ഇരു കൈകൾ എന്നിൽ നിന്നു തട്ടി പറിച്ചിരുന്നു, മുമ്പിൽ നിൽക്കുന്നവനെ കണ്ടതും പല്ലിറുമ്മിയിരുന്നു വൈശാഖ്.അപ്പോഴേക്കും പുറകെ പുറകെ എല്ലാവരും വന്നിരുന്നു മാറി മാറി കൈകളിൽ എടുത്തു കൊണ്ടിരുന്നു അവർ ആ പഞ്ഞി കെട്ട് പോലത്തെ കുഞ്ഞിനെ. വൈശാഖ് ഇനി പൊയ്ക്കോളൂ..... ഞാൻ ഉണ്ടല്ലോ......"" പറഞ്ഞു കൊണ്ട് സായുവിന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ കൊഞ്ചിക്കുന്ന ഋഷിയെ കണ്ടതും മുണ്ടും മടക്കി കുത്തി ദേക്ഷ്യ ത്തോടെ അവിടെ നിന്നു പോയിരുന്നു വൈശാഖ്...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story