ഇന്ദുലേഖ: ഭാഗം 19

indulekha

എഴുത്തുകാരി: നിളകാർത്തിക

നേഴ്സ് നീട്ടിയ കൈയിലേക്ക്കുഞ്ഞിനെ തിരിച്ചു നൽകാൻ തുടങ്ങുമ്പോൾ ഇരു കൈകൾ കിച്ചുവിൽ നിന്നു തട്ടി പറിച്ചിരുന്നു കുഞ്ഞി പെണ്ണിനെ മുമ്പിൽ നിൽക്കുന്നവനെ കണ്ടതും പല്ലിറുമ്മിയിരുന്നു വൈശാഖ്.അപ്പോഴേക്കും പുറകെ പുറകെ എല്ലാവരും വന്നിരുന്നു മാറി മാറി കൈകളിൽ എടുത്തു കൊണ്ടിരുന്നു അവർ ആ പഞ്ഞി കെട്ട് പോലത്തെ കുഞ്ഞിനെ. വൈശാഖ് ഇനി പൊയ്ക്കോളൂ..... ഞാൻ ഉണ്ടല്ലോ......"" പറഞ്ഞു കൊണ്ട് സായുവിന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ കൊഞ്ചിക്കുന്ന ഋഷിയെ കണ്ടതും മുണ്ടും മടക്കി കുത്തി ദേക്ഷ്യ ത്തോടെ അവിടെ നിന്നു പോയിരുന്നു വൈശാഖ്. കാറിന്റെ അടുത്തേക്ക് വന്നതും ബോണറ്റിൽ കൈ അടിച്ചു. ""അവന്റെ ഒരു ഒലിപ്പീരു..... തെണ്ടി....... "" ഡോർ തുറന്നു കയറി സീറ്റ്‌ ബെൽറ്റ്‌ ഇടുമ്പോൾ കണ്ണുകൾ അവൾ ഇരുന്ന സീറ്റിലേക്ക് നോക്കി അവളിൽ നിന്നു വീഴ്ന്ന് ആ വെള്ളം ഉണങ്ങി പറ്റിപ്പിടിച്ചു ഇരിപ്പുണ്ട് സീറ്റിൽ.

""ശേ..... കാറ്‌ വൃത്തികേടായി ഇനി വാഷ് ചെയ്യാൻ കൊടുക്കണം...... നാശം...... സ്റ്റിയറിങ്ങിൽ കൈ ബലമായി അമർത്തി കൊണ്ട് കാർ ആ ഗേറ്റ് കടന്നു വഴിയിലേക്ക് ഇറങ്ങി. പോകുന്ന വഴി കാർ വാഷിംഗിനു കൊടുത്തു ഓട്ടോ ക്ക്‌ വീട്ടിലേക്ക്‌ ചെന്നു മുറിയിലേക്ക് കയറിയതേ ഷർട്ടും മുണ്ടും വലിച്ചു ഊരി നിലത്തേക്ക് ഇട്ടു കാലുകൊണ്ട് തൊഴിച്ചു മൂലയിലേക്ക് ഇട്ടു കുളിമുറിയിലേക്ക് കയറി ഷവർ തുറന്നു ദേഹത്തേക്ക് വെള്ളം തുറന്നു വിട്ടു ഡോവിന്റെ സോപ്പ് ദേഹമാകെ പതപ്പിച്ചു വെള്ളം മതിവരുവോളം ഒഴിച്ച് പിന്നെ മൂക്ക് കൊണ്ട് ദേഹമാകെ മണത്തു നോക്കി ഇപ്പോഴും അവളുടെ ചോരയുടെയും ഫ്ലൂയിഡ് ന്റെയും മണം പൊതിയുന്ന പോലെ, സോപ്പ് പിന്നെയും പതപ്പിച്ചു കൊണ്ടിരുന്നു അവൻ. ""ശേ.......... "" കണ്ണുകൾ അടച്ചു ചുവരിലേക്ക് കൈ അടിച്ചു കൺ മുമ്പിൽ തിളങ്ങി നിൽക്കുന്ന രണ്ട് കുഞ്ഞി കണ്ണുകൾ പഞ്ഞി കെട്ട് പോലത്തെ ആ ദേഹത്തെ കുളിരു തന്റെ ഹൃദയത്തിലൂടെ പ്രവഹിക്കുന്ന പോലെ,

അറിയില്ല ആ കുഞ്ഞി മുഖം തന്നിൽ എന്തൊക്കയോ മാറ്റങ്ങൾ വരുത്തിയ പോലെ അവൾ തനിക്കായി ജനിച്ച പോലെ. ശേ ...... ഞാൻ എന്തൊക്കെയാ ഈ ചിന്തിക്കുന്നേ.... ഏത് നേരത്താണോ ആ പെണ്ണിനേയും പൊക്കി പിടിച്ചു ആശുപത്രിയിൽ കൊണ്ട് പോകാൻ തോന്നിയത്...... ഒരു കുഞ്ഞിനോടുള്ള വാത്സല്യം അത്രയേ ഉള്ളു.......അല്ലാതെ എന്ത്...""" സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് തോർത്തും ഉടുത്തു കൊണ്ട് വെളിയിൽ ഇറങ്ങി അലമാര തുറന്നു ഉടുക്കാനുള്ള മുണ്ടും ഷർട്ടും എടുത്തതും ഫോൺ ബെല്ലടിച്ചു സായുവിന്റെ നമ്പര് കണ്ടതും കാതോട് ചേർത്തു. ""ആ സായു...... എന്താ......... "" എടാ..... ഞാനാ കിച്ചു.......... """ അമ്മയുടെ സ്വരം കേട്ടതും ഫോൺ കാതിടുക്കിൽ കൊളുത്തി വെച്ചു കൊണ്ട് തോർത്ത്‌ അഴിച്ചു മുണ്ട് മാറി. എടാ...... നീ വരുമ്പോൾ.....

. ഇന്ദു മോളുടെ കുറച്ചു തുണികൾ കൊണ്ട് വരാമോ അവളുടെ മുറിയിൽ ഉണ്ട് പിന്നെ ഒരു ഫ്ലാസ്കും പത്രവും സ്പൂണും ഇനി അതിന് കാശ് മുടക്കണ്ടല്ലോ....... പിന്നെ എന്റെ അലമാരയിൽ ഒരു ചെറിയ കറുത്ത ബാഗ് ഉണ്ട് അതും കൂടി കൊണ്ടു പോരെ....... ഞാൻ എങ്ങോട്ടും വരുന്നില്ല...... എന്നെ കൊണ്ട് വയ്യ ഇനി രാവിലെ ആകട്ടെ...... ഞാൻ കിടക്കാൻ പോകുവാ....... താല്പര്യമില്ലാതെ പറഞ്ഞു വൈശാഖ്. എടാ രാവിലെ മതി മോളെ രാവിലെ റൂമിലേക്ക്‌ മാറ്റത്തുള്ളൂ...... എട്ടു മണിക്ക് മുൻപ് വന്നാൽ മതി നീ........ ഇതിപ്പോൾ അമ്മയുടെ സ്വന്തം മോള് ആശുപത്രിയിൽ കിടക്കുന്ന പോലെ ഉണ്ടല്ലോ....... വേറെ പണിയൊന്നുമില്ലേ അമ്മ ഇങ്ങോട്ട് വരുന്നില്ലേ........ ഇന്ന്.... എടാ ഇവിടെ ആരെങ്കിലും വേണ്ടേ നന്ദുവിനെ ഋഷി കൊണ്ടുവന്നു ആക്കിക്കോളും ഞാനും സായുവും ഇവിടെ നിൽക്കുവാ........ എന്തങ്കിലും ചെയ്യൂ........ """

ഫോൺ കട്ട്‌ ചെയ്തു കട്ടിലിലേക്ക് ഇട്ടു. വിശപ്പ്‌ തോന്നിയതും രാവിലത്തെ ചോറും കറികളും തണുത്തു മരച്ചു ഇരിക്കുന്നുണ്ട് അത് പത്രത്തിലേക്കു എടുത്തു കറി ഒഴിച്ച് ഇളക്കി വായിലേക്ക് വെയ്ക്കാൻ തുടങ്ങിയതും കാർ വന്നു നിൽക്കുന്ന ഒച്ച കെട്ട് വരാന്തായിലേക്ക് ചെന്നു നന്ദു ഡോർ തുറന്നു ഇറങ്ങി യതും ഋഷി ഒരു കവർ അവളുടെ കൈയിലേക്ക് കൊടുത്തു. ഋഷിയേട്ട...... ബൈ രാവിലെ വരണേ..... എനിക്ക് കുഞ്ഞി വാവ യേ കാണണം........ ഓക്കേ നന്ദുട്ടി ഞാൻ വരുമ്പോഴേക്കും ഒരുങ്ങി നിന്നോ സാധനങ്ങൾ എല്ലാം എടുത്തും വെച്ചേക്കു......""" തല ചെരിച്ചു പറഞ്ഞതും കണ്ടു വാതിൽക്കൽ നിൽക്കുന്ന വൈശാഖിനെ. ആ വൈശാഖ്...... താൻ കഷ്ടപെടണമെന്നില്ല ഞാൻ രാവിലെ പൊയ്ക്കോളാം ഹോസ്പിറ്റലിൽ....... എല്ലാം എടുത്ത് വെച്ചേക്കു...... എന്നാൽ ശരി......

പറയുകയും കാർ മുന്പോട്ട് എടുത്തിരുന്നു അവൻ. ഇവനാരാ ഇതൊക്കെ പറയാൻ....... എന്നെ കൊണ്ട് ഒന്നും എടുത്ത് വെയ്ക്കാൻ വയ്യ അവന്റെ ഒരു........ ഇതെന്താടി അവൻ മേടിച്ചു തന്നത്....... നന്ദുവിന്റെ കൈയിൽ ഇരിക്കുന്ന പാക്കറ്റിലേക്ക് നോക്കി ചോദിച്ചു വൈശാഖ്. ""പൊറോട്ട ചില്ലി ചിക്കൻ കിച്ചുയേട്ടനും കൂടിയാ മേടിച്ചത്........ "" നിനക്ക് നാണമില്ലേ നന്ദു...... നീ ഇതൊന്നും തിന്നാതെ കിടക്കുവാണോ...... അവന്റ ഒരു പൊറോട്ട തെണ്ടി....... ഋഷി പോയ വഴി നോക്കി പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി. അതിനെന്താ ഏട്ടാ ഋഷിയേട്ടൻ ഒരു പാവമാ..... ഇന്ന് തന്നെ എന്ത് സഹായം ചെയ്ത് എന്നറിയാമോ...... കുഞ്ഞി വാവ ക്ക്‌ ഒത്തിരി സാധനം മേടിച്ചു....... മേശ പുറത്തു കവർ വെച്ചു കസേര വലിച്ചിട്ട് ഇരുന്നു പാത്രത്തിലേക്കു പൊറോട്ട രണ്ടെണ്ണം എടുത്തു കറിയും ഒഴിച്ച് വായിലേക്ക് വെച്ചു വിരൽ കൊണ്ട് സൂപ്പർ എന്ന് കാണിച്ചു കഴിച്ചു കൊണ്ടിരുന്നു,

തണുത്തു മരച്ചു ഇരിക്കുന്ന ചോറിലേക്ക് ഒന്ന് നോക്കിയിട്ട് ഉരുട്ടി വായിലേക്ക് വെച്ചു വൈശാഖ്. 🌾🥀 കമിഴ്ന്ന് കിടക്കുന്നവളുടെ പുറത്തേക്കു തലയിണ വെച്ചു ആഞ്ഞു അടിച്ചു വൈശാഖ്. ഞെട്ടി പിടഞ്ഞു ചാടി എഴുനേറ്റു നന്ദു മുമ്പിൽ ഒരുങ്ങി നിൽക്കുന്നവനെ കണ്ടതും കണ്ണ് തിരുമ്മി കൊണ്ട് ഒന്ന് കൂടി നോക്കി. ഏട്ടൻ എങ്ങോട്ട് പോകുവാ രാവിലെ........ "" കണ്ണ് തിരുമ്മി കൊണ്ട് ചോദിച്ചു അവൾ. ""നീ ഒരുങ്ങു ആശുപത്രിയിൽ കൊണ്ടാക്കാം എനിക്ക് ആ വഴി കോട്ടയം പോകണം തിരിച്ചു വരുമ്പോൾ നിന്നെ കൂട്ടിക്കോളാം........ വേഗന്നു ഒരുങ്ങു....... പറഞ്ഞു കൊണ്ട് തിരിഞ്ഞു. ഏട്ടൻ പൊയ്ക്കോ ഞാൻ ഋഷിയേട്ടന്റെ കൂടെ പൊയ്ക്കോളം....... """ പറഞ്ഞു കൊണ്ട് തല വഴി പുതപ്പിട്ട് പിന്നെയും കിടന്നതും അവൻ പുതപ്പു വലിച്ചു മാറ്റിയിരുന്നു. ഒരു പത്തു മിനിറ്റ് അതിനുള്ളിൽ ഒരുങ്ങിയില്ല എങ്കിൽ പിന്നെ നീ എന്റെ കാറിൽ കേറില്ല.......നീ ഓർത്തോ..... പറഞ്ഞു കൊണ്ട് ഇറങ്ങി പോവുകയും പുറകെ ഓടിച്ചെന്നിരുന്നു നന്ദു. 🌾🥀

ചാരിയിട്ടിരിക്കുന്ന കതക് തള്ളി തുറന്നു കയറിയതും കണ്ടു കുഞ്ഞിനെ മടിയിൽ വെച്ച് മുല പാല് കൊടുക്കുന്നവളെ എല്ലാവരും അവനെ നോക്കിയതും ചമ്മലോടെ മുഖം തിരിച്ചു തിരിഞ്ഞു നിന്നു വെളിയിലേക്ക് നോക്കി നിന്നു അവൻ നന്ദു അകത്തേക്കും കയറി. ഒന്ന് മുട്ടിയിട്ട് കയറി കൂടെ കിച്ചു നിനക്ക്......... """ ഗീത അത് പറഞ്ഞതും അവൻ കതക് ചാരി വെളിയിലേക്ക് പോയിരുന്നു. ഇന്ദു കുഞ്ഞിന് പാല് കൊടുത്തതും ഗീതഅമ്മ വാവയെ മേടിച്ചു തോളത്തിട്ടു കൊട്ടി അവളുടെ അടുത്തായി കിടത്തി. "" മോള് എഴുനേറ്റു കുളിച്ചോ ഡോക്ടർ വരുന്നതിനു മുൻപ് മരുന്ന് വെയ്ക്കാൻ നഴ്സുമാർ വരും........ അവർ അത് പറഞ്ഞു കൊണ്ട് അവളെ പിടിച്ചു എഴുനേൽപ്പിക്കാൻ തുടങ്ങി സായുവും അവളെ പിടിച്ചു എഴുനേൽപ്പിച്ചു സ്റ്റിച്ചിന്റെ വേദന കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു അവൾ.

കുറച്ചു ദിവസത്തേക്ക് വേദന കാണും കുറഞ്ഞോളും...... മോളെ...... "" അവളെ പിടിച്ചു ബാത്‌റൂമിലേക്ക് കയറ്റി രണ്ടു പേരും വേദന കൊണ്ട് മുഖം ചുളിച്ചു അവൾ അപ്പോഴും കണ്ണുകൾ കുഞ്ഞി കണ്ണുകൾ അടച്ചു ഉറങ്ങുന്ന തന്റെ കുഞ്ഞിലേക്കായിരുന്നു. ""മോളെ കതക് കുറ്റിയിടണ്ട ഗീതേച്ചി ഇവിടെ നിന്നോളാം...... ചിറ്റേ ഞാൻ കഴിക്കാൻ എന്തങ്കിലും മേടിച്ചു കൊണ്ട് വരാം........""" ഫ്ലാസ്കും പേഴ്സും എടുത്തു കതക് തുറന്നുവെളിയിൽ ഇറങ്ങി സായു. വരാന്തയിലൂടെ നടക്കുന്നവന്റെ അടുത്തേക്ക് ചെന്നു സായു. കിച്ചുയേട്ടാ വാവേ കാണണമെങ്കിൽ ചെല്ല്..... ഇന്ദു കുളിക്കുവാ..... "" എനിക്ക് കാണുകയൊന്നും വേണ്ട ഞാൻ നന്ദുവിനെയും കൊണ്ട് വന്നു എന്നെ ഉള്ളു.... ഞാൻ പോകുവാ...... മുണ്ടും മടക്കി കുത്തി കൊണ്ട് പറഞ്ഞു അവൻ. കിച്ചുയേട്ടൻ നിൽക്ക്‌ ഞാനും വരാം എനിക്കും വീട് വരെ ഒന്ന് വരണം ഞാൻ ഇപ്പോൾ വരാം കുറച്ചു സാധനങ്ങൾ മേടിക്കണം ......

സായു പോയതും ആലോചിച്ചു നിന്നു പിന്നെ മുറിയിലേക്ക് ചെന്നു നന്ദു കുഞ്ഞിനെ മടിയിൽ വെച്ചു എന്തൊക്കയോ പറഞ്ഞു കളിപ്പിക്കുന്നുണ്ട് അകത്തേക്ക് ചെന്നു അവിടെ കിടന്ന കസേരയിൽ ഇരുന്നു ഇടക്ക് കുഞ്ഞിനെ ഇടം കണ്ണൽ ഒന്ന് നോക്കി വൈശാഖ് കണ്ണുകൾ കൂട്ടി പിടിച്ചു ഉറങ്ങുന്ന കുഞ്ഞി പെണ്ണിലേക്ക് കണ്ണുകൾ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു ഒരു കൊതിയോടെ എന്തോ ഒന്ന് തന്നെ ആ കുഞ്ഞിലേക്കു കോർത്ത്‌ വലിക്കും പോലെ, മനസും കൈയും തുടിക്കുന്നു ഒന്ന് എടുക്കാനായി. എന്ത് രസം അല്ലേ ഏട്ടാ കുഞ്ഞി വാവയെ കാണാൻ...... പഞ്ഞി പോലെ യുണ്ട്......""" നന്ദു കുഞ്ഞി പെണ്ണിന്റെ മൂക്കിൽ കൈ വിരൽ കൊണ്ട് തൊട്ടു പറഞ്ഞു. ""ഉം....... ആ കുഴപ്പമില്ല....... "" ""അതെ ഇന്ദുലേഖ യുടെ കുഞ്ഞിനെ കൊണ്ട് വാ കേട്ടോ കുത്തിവെപ്പ് ഉണ്ട്...... "" ഒരു നേഴ്സ് അത് പറഞ്ഞു കൊണ്ട് ഫയൽ അവന്റെ കൈയിലേക്ക് കൊടുത്തു ഫൈയലിലേക്കും കുഞ്ഞിലേക്കും മാറി മാറി നോക്കി അവൻ. കിച്ചു നീ ഇവിടെ ഇരിക്കു ഞാൻ കുഞ്ഞിനെ കൊണ്ടുപോയി കുത്തിവെപ്പ് എടുത്തിട്ട് വരാം......

അവന്റെ കൈയിൽ നിന്നു ഫൈലും മേടിച്ചു കുഞ്ഞിനെ നന്ദുവിന്റെ കൈയിൽ നിന്നു മേടിച്ചു ഗീതഅമ്മ. അമ്മേ ഞാനും വരാം....... "" നന്ദു കൂടെ എഴുനേറ്റു. "ഇന്ദു മോള് കുളിക്കുവല്ലേ നീ ഇവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം...... ""ഇന്ദുയേച്ചി കയറിയതല്ലേ ഉള്ളൂ സായുയേച്ചി ഇപ്പോൾ വരും ഞാനും വരാം.....അമ്മേ പ്ലീസ്......"""≥ പറയുകയും അവൾ കൂടെ ഇറങ്ങിയിരുന്നു. അവർ പോയതും സായു വന്നിരുന്നു. ചിറ്റയും കുഞ്ഞും എന്തിയെ കിച്ചുയേട്ടാ......... "" മേശയിലേക്ക് കവർ വെച്ചു കൊണ്ട് ചോദിച്ചു അവൾ. ആ കുഞ്ഞിനെ കുത്തി വെപ്പിക്കാൻ കൊണ്ട് പോയി...... നീ വരുന്നുണ്ടോ എനിക്കൊന്നു പോകണം........എനിക്ക് ഈ ആശുപത്രി മണം പിടിക്കുന്നില്ല..... മുഖം ചുളിച്ചു ബെഡിൽ കിടന്ന പത്ര പേപ്പർ എടുത്തു നോക്കി കൊണ്ട് കസേര യിലേക്ക് ചാരി യിരുന്നു കൊണ്ട് പറഞ്ഞു അവൻ. സായു......... """ ഇന്ദുവിന്റെ കരച്ചിലോടു കൂടിയ വിളികേട്ടതും തിരിഞ്ഞു നോക്കി സായു വാതിൽ പടിയിൽ പിടിച്ചു ചാരി നിൽക്കുന്നവളെ കണ്ടതും ഓടി ചെന്നിരുന്നു

സായു അപ്പോഴേക്കും തളർന്നു ഊർന്നു വീഴാൻ തുടങ്ങിയിരുന്നു ഇന്ദു. സായു പിടിച്ചു എങ്കിലും അവൾക്കു താങ്ങാൻ ആകാതെ നിലത്തേക്ക് വീണു പോയിരുന്നു അവൾ. """കിച്ചുയേട്ടാ ഒന്ന് പിടിച്ചേ ഇന്ദു വീണു.......... """ സായുവന്റെ വിളി കേട്ടതുംഅനങ്ങാതെ ഞെട്ടലോടെ ഇരുന്നുപോയി അവൻ പിന്നെ അങ്ങോട്ടേക്ക് ഓടി ചെന്നിരുന്നു. ""നോക്കി നിൽക്കാതെ ഒന്ന് എടുത്തു കട്ടിലിൽ കിടത്ത്........കിച്ചുയേട്ടാ "" അവൾ പറഞ്ഞതും തലപര്യമില്ലാതെ നോക്കി പിന്നെ ഇരു കൈയാൽ കോരി എടുത്തു കട്ടിലിൽ കിടത്തി. ""ഞാൻ നേഴ്സിംഗ് റൂമിൽ പോയി പറഞ്ഞിട്ട് വരാം...,. "" സായു പറഞ്ഞു കൊണ്ട് ഓടി പോയതും അവളെ കിടത്തിയിട്ടു നിവർന്നു നിന്നതും കണ്ടു ഷർട്ടിലും മുണ്ടിലും പറ്റി പിടിച്ചിരിക്കുന്ന ചോര . അറപ്പോടെ കൈ അകത്തി നിന്നു കട്ടിലിൽ തളർന്നു കിടക്കുന്നവളെ നോക്കി നിന്നു വൈശാഖ്. ""അയ്യേ...... ഈ പെണ്ണ്....... നാശം.....""" .... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story