ഇന്ദുലേഖ: ഭാഗം 2

indulekha

എഴുത്തുകാരി: നിളകാർത്തിക

മോളെ...... വലതു കാല് വെച്ച് കയറി വാട്ടോ ദീപുവിന്റെ അമ്മ യാണ് എന്ന് വിചാരിച്ചോ....... നിറചിരിയോടെ പറഞ്ഞു കൊണ്ട് ആ അമ്മ നൽകിയ ആ വിളക്ക് വാങ്ങി ദീപൂയേട്ടന്റെ കൈയും പിടിച്ചു ആ പടികൾ കയറുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല എന്റെ ജീവിതത്തിൽ അത്രയും വേണ്ടപെട്ടവർ ആയി തീരുവാണ് ആ അമ്മയും മകളും എന്ന്. 🌾🥀 അകത്തേക്ക് കയറിയതേ ഒരു വലിയ മുറിയിലേക്കാണ് മഹാദേവന്റെ ചിത്രത്തിന് മുമ്പിൽ വിളക്ക് വെച്ചു തൊഴുതു പ്രാർത്ഥിച്ചതും ,ഒരു സിന്ദൂരചെപ്പ് ആ അമ്മ ദീപുയേട്ടന്റെ നേരെ നീട്ടിയിരുന്നു. വിവാഹം കഴിഞ്ഞ പെൺകുട്ടികൾ നെറ്റി ഇങ്ങനെ ഒഴിച്ച് ഇടരുത് അത് അശുഭംആണുട്ടോ...... ഒരു പരാതി പോലെ പറഞ്ഞു ആ അമ്മ. ""അത് ഗീതേച്ചി ആ സമയത്തു സിന്ദൂരം കിട്ടിയില്ല പിന്നെ ഈ താലിയിലും സിന്ദൂരത്തിനേക്കാളും മഹത്വം പരസ്പരവിശ്വാസത്തിനും സ്നേഹത്തിനുമല്ലേ........ ദീപുയേട്ടനത് പറയുമ്പോൾ എന്തുകൊണ്ടോ എനിക്ക് വിഷമം തോന്നിയിരുന്നു ഇനിയിപ്പോൾ അതിന്റെ സങ്കടം വേണ്ട...... എന്റെ ഇന്ദുട്ടി....... പറഞ്ഞു കൊണ്ട് വിരലിൽ ഒരു നുള്ള് തൊട്ട് എന്റെ സീമന്തരേഖയിൽ ചുവപ്പണിയിച്ചു ദീപുയേട്ടൻ. എന്നാലേ രണ്ട് പേരും ഇരിക്ക് ഞാൻ കുറച്ചു പായസം ഉണ്ടാക്കിയിട്ടുണ്ട് കൊണ്ട് വരാം.......

നന്ദു...... ആ തൂക്കു പത്രത്തിലെ പായസം ഇങ്ങെടുത്തോ......... ആ പെൺകുട്ടിയെ നോക്കി അവരത് പറഞ്ഞതും ചിരിയോടെ ഇരു വശത്തുമായി കെട്ടിയ മുടി ആട്ടിക്കൊണ്ട് ഓടിയിരുന്നു അവൾ. അമ്മയോട് പറഞ്ഞില്ലേ ദീപു നീ .....സിന്ധു വേണ്ടതായിരുന്നു ഈ സമയത്ത്........നിങ്ങളുടെ കൂടെ..... അത് പെട്ടന്നായിരുന്നു ഗീതേച്ചി അതാ.... ഞാൻ പറഞ്ഞു അമ്മയും ചേച്ചിയും നാളെ വരും എന്നാണ് പറഞ്ഞത്......അമ്മയ്ക്ക് അത്ര ഇഷ്ടമായില്ല........ ദേക്ഷ്യത്തോടെയാണ് ഫോൺ വെച്ചത്....... അത് പറയുമ്പോൾ ഏട്ടന്റെ വാക്കുകളിൽ നിരാശ പടരുന്നതറിഞ്ഞു ഞാൻ. """അമ്മ അല്ലേ ദീപു ആദ്യം ദേക്ഷ്യപെട്ടാലും പിന്നെ പിണക്കം മാറിക്കോളും...... അവരത് പറഞ്ഞു സമാധാനിക്കുമ്പോഴും വെറുതെ ഒന്ന് ചിരിച്ചു അവൻ. അമ്മേ...... പായസം......... നന്ദു തൂക്കു പാത്രം അരപ്ലൈസിലേക്ക് വെച്ചു. മോളെ അത് ഒരു ഗ്ലാസിലാക്കി കൊണ്ട് വാ ഒരു സ്പൂണും വേണേ....... നന്ദുട്ടി അകത്തേക്ക് പോയി ഗ്ലാസിൽ പായസം പകർത്തി കൊണ്ട് വന്നു അത് സ്പൂണിൽ കോരി രണ്ട് പേർക്കുമായി കൊടുത്തു. സന്തോഷത്താൽ കണ്ണുകൾ ഈറനായിരുന്നു എന്റെ അപ്പോഴും ദീപുയേട്ടന്റെ വലം കൈ എന്നിൽ പൊതിഞ്ഞിരുന്നു ഒരു കവചമായി . 🌾🥀🌾🥀🌾

വരാന്തയിൽ തൂണിൽ ചാരിയിരിക്കുവാണ് ദീപുഏട്ടൻ വിളക്ക് കത്തിച്ചു കൈ കൂപ്പി തിരിയുമ്പോൾ എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന ദീപുയേട്ടനെ കണ്ടതും ചുണ്ടുകൾ കൂർപ്പിച്ചു കണ്ണുകൾ അടച്ചു തൊഴുതു നിന്നു. മഹാദേവാ....... ഈ ജന്മവും വരും ജന്മവും എന്റെ ദീപുയേട്ടനിൽ ചേർക്കണേ......എന്നും ഈ നെഞ്ചോട് ചേർന്ന് നിൽക്കൻ അതുമാത്രം മതി ഈ ഇന്ദുവിന്....... പ്രാർത്ഥിച്ചു കണ്ണുകൾ തുറന്നു നോക്കുമ്പോഴും തന്നിലേക്ക് തന്നെ നോക്കി യിരിപ്പണ് യേട്ടൻ. മുടി കെട്ടി വെച്ചിരുന്ന തോർത്ത്‌ എടുത്തു മുറ്റത്തെ അഴയിലേക്കിട്ടു കൊണ്ട് ദീപുയേട്ടന്റെ അടുത്തായി ചെന്നിരുന്നു ഞാൻ , എന്നെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് എന്റെ കഴുത്തിലൂടെ കൈ യിട്ട് ആ നെഞ്ചിലേക്ക് വലിച്ചു ചേർത്തിരുന്നു മുഖം ഉയർത്തി ഞാൻ നോക്കിയതും അത്രമേൽ പ്രണയത്തോടെ എന്റെ നെറ്റിത്തടത്തിൽ ആ നനുത്ത ചുണ്ടുകൾ അമർത്തിയിരുന്നു ആ സന്ധ്യനേരത്ത് ഞങ്ങളെ പൊതിഞ്ഞു ഒരു ഇളം കാറ്റ് കടന്നു പോയി അതിൽ കുളിർന്നു അത്ര മേൽ പ്രണയത്തോടെ ഞങ്ങളും. ഒരിക്കലും കിട്ടാത്ത ഒരു സംരക്ഷണം ആ കൈകൾക്കുള്ളിൽ എനിക്കാനുഭവപെട്ടു മനസും ശരീരവും ഒരു നേർത്ത തണുപ്പിനാൽ പൊതിഞ്ഞു ആ കുളിരിൽ ആ നെഞ്ചിലേക്ക് പതുങ്ങിയുയിരുന്നു ഞാൻ. ഇന്ദു........

തനിക്ക് സന്തോഷമയോടോ.... അതോ എന്റെ കൂടെ പോന്നത് അബദ്ധമായി എന്നു തോന്നുന്നുണ്ടോ..... പറയുമ്പോൾ ദീപുയേട്ടന്റെ കണ്ണുകൾ മറ്റെങ്ങോ ആണ്, ആ മുഖത്തു കുറ്റബോധം നിഴലിക്കും പോലെ. എഴുനേറ്റ് ആ മടിയിലേക്ക് കയറിയിരുന്നു ഞാൻ. ദേ.... ചെക്കാ ഇനി ഇങ്ങനെ പറഞ്ഞാലുണ്ടല്ലോ......എന്റെ അമ്മ പോയതിൽ പിന്നെ ആവീട് എനിക്ക് ഒരു തടവറ യായിരുന്നു ദീപുയേട്ടാ അതിൽ നിന്നൊരു മോചനം അത് നൽകി പിന്നെ ആരെക്കാളും എന്നെ സ്നേഹിച്ചു....... ദേ എനിക്ക് എന്നും ഈ നെഞ്ചോടു ചേർന്ന് ഇങ്ങനെ കിടന്നാൽ മതി വേറെ ഒരു ആഗ്രഹവുമില്ല ഈ ഇന്ദുവിന്..... എന്നെ തനിച്ചാക്കി പോകാതിരുന്നാൽ മതി........ പറഞ്ഞു കൊണ്ട് ആ കൈകളിൽ ഒതുങ്ങി കിടന്നു ഒരു കുഞ്ഞിനെയെന്ന പോലെ എന്റെ തോളിൽ താളം പിടിച്ചു കൊണ്ടിരുന്നു ദീപുഏട്ടനും ആ രാത്രി പുലരാതിരുന്നു എങ്കിലെന്നു ആശിച്ചു പോയി ഞാൻ. 🌾🥀🌾 ""എന്നാലും നീ എന്ത് വിചാരിച്ചാണ് ദീപു ഈ കാണിച്ചു വെയ്ക്കുന്നെ......എവിടേയോ കിടന്ന ഒരു പെണ്ണിനേയും വിളിച്ചോണ്ട്..... ഒരു പത്തു പൈസ പ്രയോജനമില്ലാത്ത ഒരു കല്യാണം....... പറഞ്ഞു കൊണ്ട് അവർ മുറ്റത്തേക്ക് ആഞ്ഞു തുപ്പി.

ചായക്കുള്ള വെള്ളം സ്റ്റോവിൽ വെയ്ക്കുമ്പോഴേ കേട്ടു ദീപുയേട്ടന്റെ അമ്മയുടെ പരാതി സങ്കടം തോന്നി എങ്കിലും ചിരിക്കാൻ ശ്രമിച്ചിരുന്നു ഞാൻ. അമ്മയോട് ഞാൻ പറഞ്ഞു പൈസ ആഗ്രഹിച്ചു അല്ല ഞാൻ അവളെ സ്നേഹിച്ചത്.... പലവട്ടം പറഞ്ഞു.....ഈ കാര്യം.......പിന്നെയും...... ""നീ....ഇങ്ങനെ പറഞ്ഞാൽ മതി ആ പെണ്ണിന്റെ വീട്ടുകാർ അതിനെ പടിഅടച്ചു പിണ്ഡം വെച്ചെന്നാ പറയുന്നേ കേട്ടെ ഇനി എന്തങ്കിലും കിട്ടുമെന്ന് തോന്നുന്നുണ്ടോ...... ഈ എടുത്തു ചാട്ടം ചെയ്യുന്നതിന് മുന്പേ ഒന്ന് പറയാമായിരുന്നു നിനക്ക് .... ആ സുശീലചേച്ചി കൊണ്ട് വന്ന ബന്ധം നല്ലതായിരുന്നില്ലേ മുപ്പതു പവനും രണ്ടു ലക്ഷം രൂപയും അതും ഒറ്റമോള്........ഇതിപ്പോൾ എന്ത് കണ്ടിട്ടാ കണ്ടാൽ വല്യ സൗന്ദര്യമുണ്ടോ അതുമില്ല........ ഇപ്പോൾ പറഞ്ഞത് ദീപുയേട്ടന്റെ ചേച്ചിയാണ് ദീപ്തിയേച്ചിയെ മൂവാറ്റുപുഴയിലാണ് കല്യാണം കഴിച്ചിരിക്കുന്നത് രണ്ട് കുട്ടികൾ. ""ചേച്ചിക്ക് ഒന്ന് നിർത്താമോ.... ഞാൻ സ്വത്തിന് വേണ്ടിയല്ല അവളെ സ്നേഹിച്ചത്..... പിന്നെ ആ ആലോചന പലവട്ടം ഞാൻ പറഞ്ഞതാണ് അതും പറഞ്ഞു ഇങ്ങോട്ട് വരണ്ട എന്ന്...... ദേക്ഷ്യത്തോടെ പറഞ്ഞു കൊണ്ട് ദീപുയേട്ടൻ മുറ്റത്തേക്ക് ഇറങ്ങി പിന്നെ പൈപ്പിൽ ഓസ്സ് പിടിപ്പിച്ചു ചെടി നനക്കാൻ തുടങ്ങി. ""എടാ ഞാൻ പറഞ്ഞതാണോ തെറ്റ്.....

മനോജേട്ടൻ കിടന്നു വഴക്കാണ് നിനക്ക് വല്ലതും അറിയണോ എന്റെ സ്ത്രീധന കാശു മുഴുവനും തന്നോ നീയ്....ഇല്ലല്ലോ...അതുപോലെ നീ വീട് വെയ്ക്കുന്ന ആ സ്ഥലം അത് എനിക്കും കൂടി അവകാശപെട്ടതാണ് മറക്കണ്ട നീ..... അവന്റെ പുറകിലായി ചെന്ന് നിന്നാണ് ദീപ്തി പറയുന്നത് കോപത്തോടെ ഇടക്ക് തിരിഞ്ഞു നോക്കുനുണ്ട് ദീപു. """ദേ..... ചേച്ചി അപ്പോൾ നിങ്ങളുടെ വീട് പണിക്ക് ഞാൻ തന്ന രണ്ട് ലക്ഷം രൂപയോ...... പിന്നെ സ്ഥലം നിനക്ക് ഉള്ളത് അത് ഞാൻ തരും.......ഇപ്പോൾ അല്ല എന്റെ വീട് പണി കഴിഞ്ഞിട്ട് അത് ഈട് വെച്ചിരിക്കുവന്നു അറിയില്ലേ........ പിന്നെ കണക്കു അനുസരിച്ചു തരേണ്ട ആവശ്യമില്ല അത് അളിയനും അറിയാം ചേച്ചിക്കും അറിയാം.......... പറഞ്ഞു കൊണ്ട് ചെടികൾ നനക്കുവാണ് ദീപു. ""നീ......എന്നു മുതലാണ് ദീപു കണക്കു പറയാൻ തുടങ്ങിയത് ഒരുത്തി ഇങ്ങ് വന്നു കയറിയാതെ ഉള്ളൂ അപ്പോഴേ ചെവിയിൽ ഓതി കൊടുത്തു തുടങ്ങി....... ദീപുയേട്ടന്റെ അമ്മ അതുപറഞ്ഞതും കൈയിലിരുന്ന ഓസ്സ് ദേക്ഷ്യത്തിൽ നിലത്തേക്ക് വലിച്ചെറിഞ്ഞിരുന്നു ഏട്ടൻ. ""എന്തിനാ അമ്മേ അവളെ ഇതിലേക്ക് വലിച്ചു ഇഴക്കുന്നത് എനിക്ക് പറയേണ്ടത് പറയാൻ ആരുടേയും ആവശ്യമില്ല ചേച്ചി ഒന്നോർത്തോ എനിക്കും ജീവിക്കണം......

ഇനി എന്റെ കൈയിൽ തരാൻ പൈസ ഇല്ല എന്റെ വീട് പണി നടക്കുവാണ്...... അത് തീർക്കണമെനിക്കു.....എന്റെ പെണ്ണിനേയും അമ്മയെയും കൊണ്ട് ഈ വാടക വീട്ടിൽ നിന്ന് ഒന്ന് പോകണം.....എനിക്ക്..... എനിക്കും ഉണ്ട് സ്വപ്‌നങ്ങൾ........ പറയുമ്പോൾ ആ കണ്ണുകൾ ഈറനായത് കണ്ടില്ല എങ്കിലും വാക്കിലെ പതർച്ചയോടെ അറിയുന്നുണ്ടായിരുന്നു ഞാൻ. ചായയുമായി വരാന്തയിലേക്ക് വരുമ്പോഴേ കാണുന്നത് കോപത്തോടെ നിൽക്കുന്ന ഏട്ടനെയാണ് എന്ത് ചെയ്യണമെന്നറിയാതെ കുറച്ച് നേരം നിന്നു പോയിരുന്നു ഞാൻ. ഞാൻ എന്റെ മോളുടെ കൂടെ നിന്നോളാം.... നീ ഇവൾക്ക് കൊടുക്കാനുള്ളത് കൂടി കൊടുത്തിട്ടുള്ള വീട് പണി മതി..... എന്ത് വിചാരിച്ചാ ദീപു അത്രയും വലിയ വീട്.....എനിക്ക് മനസിലാകുന്നുണ്ട് അതും അവളുടെ ഓതലിന്റെയാണ് എന്ന്..... അമ്മ അതും പറഞ്ഞു കൊണ്ട് അകത്തേക്ക് നോക്കുനുണ്ട്. ""ആ വീട് ഏത് രീതിയിൽ പണിയണം എന്ന് തീരുമാനിച്ചത് ഞാനാണു...... ആ പാവം ഇന്നാണ് ആ വീട് കണ്ടത് പോലും........ പറഞ്ഞു കൊണ്ട് വരാന്തായിലേക്ക് കയറിയത് ഞാൻ ചായ നീട്ടിയിരുന്നു. ""ദീപുയേട്ടാ ചായ.....''' ""ഓ......എല്ലാം കേൾക്കാൻ വന്നു നിൽക്കുവാ നീ അല്ലേ കൊള്ളാം...... എന്നെയും എന്റെ കൊച്ചിനെയും ഇവനിൽ നിന്ന് അകറ്റാൻ നോക്കുവാണോടി..... എരണം കെട്ടവളെ നീ......... പറഞ്ഞു കൊണ്ട് അമ്മ എനിക്ക് നേരെ അടുത്തതും എന്റെ മുമ്പിലായി തടസ്സമായി നിന്നിരുന്നു ഏട്ടൻ.

""അമ്മയോട് ഒരു കാര്യം പറയാം എന്റെ പെണ്ണിനെ കുറ്റപ്പെടുത്താനും കരയിക്കാനുമാണ് അമ്മ ഇവിടെ നിൽക്കാൻ ഉദ്ദേശമെങ്കിൽ വന്ന വണ്ടിക്കു തന്നെ മൂവാറ്റുപുഴക്ക്‌ വിട്ടോ മകളുടെ കൂടെ അല്ല എങ്കിൽ നിൽക്കാം......... രൂക്ഷമായി പറഞ്ഞു കൊണ്ട് എന്റെ കൈയും പിടിച്ചു അകത്തേക്ക് പോയിരുന്നു ഏട്ടൻ നിസഹായായി ഞാനും. ഇന്ദു കഴിക്കാൻ എന്തെങ്കിലുമെടുക്കു...... എനിക്ക് വർക്ക്‌ഷോപ്പിൽ പോണം..... അവിടെ ആ ചെക്കൻ മാര് എന്ത് ഒപ്പിക്കുമെന്ന് കണ്ടറിയാം....... ഞാൻ ഒന്ന് കുളിക്കട്ടെ...... പറഞ്ഞു കൊണ്ട് കതകിൽ കിടന്ന തോർതുമെടുത്തു കൊണ്ട് അടുക്കളവഴി വെളിയിലേക്ക് ഇറങ്ങി പിന്നെ വാതിലക്കൽ എത്തിയതും തിരിഞ്ഞു വന്നു സ്ലാബിൽ ചാരി മുഖം കുനിച്ചു നിൽക്കുന്ന എന്റെ താടി തുമ്പിൽ പിടിച്ചു ഉയർത്തി എന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകളിലേക്ക് നോക്കി നിൽക്കുവാണ് ഏട്ടൻ ആ മിഴികളെ നോക്കാനാകാതെ ഞാനും ഒന്ന് പിടച്ചു കവിളിനെ തഴുകാൻ തുടങ്ങിയ നീർതുള്ളിയെ ചുണ്ടുകളാൽ ഒപ്പിഎടുത്തിരുന്നു ഏട്ടൻ ആ വലം കൈയിൽ പിടിച്ചു ഞാൻ ആ തോളിലേക്ക് ചാഞ്ഞതും എന്നെ ചേർത്തുപിടിച്ചിരുന്നു പ്രണയത്തോടെ............. ഏട്ടന്റെ ഇന്ദുലേഖ യെ.......🌾🥀....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story