ഇന്ദുലേഖ: ഭാഗം 20

indulekha

എഴുത്തുകാരി: നിളകാർത്തിക

ഇന്ദുവിനെ കിടത്തിയിട്ടു നിവർന്നു നിന്നതും കണ്ടു ഷർട്ടിലും മുണ്ടിലും പറ്റി പിടിച്ചിരിക്കുന്ന ചോര . അറപ്പോടെ കൈ അകത്തിമുഖം ചുളിച്ചു കട്ടിലിൽ തളർന്നു കിടക്കുന്നവളെ നോക്കി നിന്നു വൈശാഖ്. ""അയ്യേ...... ചോര.....ഈ പെണ്ണ്....... നാശം.....""" ബാത്‌റൂമിലേക്ക് ഓടി പൈപ്പ് തുറന്നു കൈ കഴുകി സോപ്പ് എടുത്ത് കൈയിൽ പതപ്പിച്ചു കൈയും മുഖവും കഴുകി ഇറങ്ങുമ്പോൾ കണ്ടു ആ പെണ്ണിനെ പരിശോധിക്കുന്ന ഡോക്ടറിനെ , മുഖം തൂത്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങി. ബിപി കുറഞ്ഞതാണ്..... പിന്നെ ബ്ലീഡിങ് കുറച്ചു ഉണ്ട് അതിന്റെയും ആണ് ശരീരം നല്ല വീക്ക്‌ ആണ് ഇന്ദുവിന്റെ ... നല്ലത് പോലെ പഴങ്ങളും പച്ചക്കറി കളും കഴിക്കണം കുഞ്ഞിന് ഫീഡിങ് ചെയ്യേണ്ടതാണ്....... അതും പറഞ്ഞു മരുന്നുകൾ കുറിച്ച് തന്നിട്ട് അവർ പോയിരുന്നു. എന്താ....

സായു മോളെ പറ്റിയെ ഇന്ദുവിനു കുഞ്ഞിനെ ബെഡിലേക്കു കിടത്തി കൊണ്ട് ചോദിച്ചു ഗീതാമ്മ. ചിറ്റേ തല കറങ്ങിയതാ......... ബിപി കുറഞ്ഞതാ ഇപ്പോൾ കുഴപ്പമില്ല...... സായു..... എന്റെ മോള്...... "" ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞതും സായു അവളെ പിടിച്ചു തലയിണ പൊക്കി ചായിച്ചു ഇരുത്തി. അവളുടെ മടിയിലേക്ക് വെച്ചു കൊടുത്തു കുഞ്ഞിനെ ക്യാനുല കുത്തിയ കൈ വേദനിച്ചു എങ്കിലും കൈ നീട്ടി കുഞ്ഞിനെ മേടിച്ചു അവൾ ആ കുഞ്ഞി കവിളിലും നെറ്റിയിലും മുത്തങ്ങൾ കൊടുത്തു അവൾ. ""എനിക്ക് എന്തങ്കിലും പറ്റിയാൽ എന്റെ കുഞ്ഞിന് ആരുമില്ലാതെ ആകില്ലേ സായു...... എനിക്ക് എന്തോ പേടിപോലെ....... കുഞ്ഞി പെണ്ണിനെ നെഞ്ചോടു അടുക്കി പിടിച്ചു പുലമ്പി അവൾ. ""അതിനിപ്പോൾ നിനക്ക് എന്ത് പറ്റാൻ പോകുവാണെന്നാ എന്റെ..... ഇന്ദു...... """

അകത്തേക്ക് കയറി വന്നു കൊണ്ട് പറഞ്ഞു ഋഷി. ""അതെ പറഞ്ഞു കൊടുക്ക്‌ ഋഷി ഇപ്പോൾ ഇങ്ങനത്തെ വർത്താനം ആണ് പറയുന്നത് അത് ഒന്ന് തല കറങ്ങിയതിന്...... സായു അതും പറഞ്ഞു കൊണ്ട് അവളുടെ കൈയിൽ നിന്നു കുഞ്ഞിനെ വാങ്ങി. ""നീ ആ ദോശ കഴിച്ചിട്ട് കിടക്ക് ഇന്ദു ഈ സമയത്തു ഒത്തിരി സമയം ഇരുന്നു കൂടാ സ്റ്റിച്ചു വലിയും....... കുഞ്ഞിനെ അടുത്ത ബെഡിലേക്ക് കിടത്താൻ തുടങ്ങിയതും ഋഷി അവൾക്ക് നേരെ കൈ നീട്ടിയിരുന്നു. ""കുഞ്ഞി പെണ്ണിനെ ഇങ്ങു താ..... സായു ഞാൻ ഒന്ന് എടുക്കട്ടെ....... അവന്റെ കൈയിലേക്ക് കുഞ്ഞിനെ കൊടുക്കുകയും വാതിൽ തുറന്നു വൈശാഖ് അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു അവന്റെ കണ്ണുകൾ ഋഷിയിലേക്കും അവന്റെ കൈയിൽ ഇരിക്കുന്ന വാവ യിലേക്കും ചുരുങ്ങി എവിടെ നിന്നോ ഒരു അസ്വസ്‌ഥത മൂടുന്നതു അറിഞ്ഞു

അവൻ. നമ്മുക്ക് പെണ്ണിനോരു പേരിടണ്ടേ ഇന്ദു...... എന്താ ഇപ്പോൾ ഒരു പേര് വിളിക്കുക......ആ തുമ്പി എന്ന് വിളിച്ചാലോ...... എങ്ങനെ ഉണ്ട്......."" വാവയുടെ കവിളിൽ വിരൽ കൊണ്ടു തൊട്ട് പറഞ്ഞു അവൻ. തുമ്പി അടിപൊളി ...... ഇത് വീട്ടിൽ വിളിക്കാം..പിന്നെ നല്ല പേര് കണ്ടു പിടിക്കാം എന്താ..... ഇന്ദുയേച്ചി......... "" നന്ദു അത് പറഞ്ഞതും ചിരിച്ചു സമ്മതം എന്നത് പോലെ കണ്ണുകൾ അടച്ചു കാണിച്ചു അവൾ. """ആ..... എന്നാൽ.... തുമ്പി....... തുമ്പി കൂട്ടി...... """ ഋഷിയുടെ കൈയിൽ ഇരിക്കുന്ന വാവയെ നന്ദു കൊഞ്ചിച്ചു കൊണ്ടിരുന്നു. നന്ദു നീ വരുന്നില്ലേ എനിക്ക് വീട്ടിൽ ചെന്ന് തുണി മാറിയിട്ട് വേണം കോട്ടയം പോകാൻ...... "" പറയുമ്പോൾ ദേക്ഷ്യം നിറഞ്ഞിരുന്നു അവന്റെ വാക്കുകളിൽ. ഇപ്പോൾ വരാം ഏട്ടാ......... "" പറഞ്ഞു കൊണ്ടു തിരിഞ്ഞതും അവന്റെ രൂപം കണ്ടു ചെറിയ ചിരി വന്നു അവളിൽ.

""അയ്യേ..... കിച്ചുയേട്ടന്റെ ദേഹത്തു ചോര യാണല്ലോ...... ഇത് എങ്ങനെയാണു........ നന്ദു അവന്റെ അരികിലേക്ക് വന്നു ചോദിച്ചതും ദാഹിപ്പിക്കുന്ന പോലെ ഒന്ന് നോക്കി അവളെ കിച്ചു. ""ഞാൻ കശാപ്പിന് പോയതാ എന്താ......എന്തങ്കിലും കുഴപ്പം ഉണ്ടോ.....നീ വരുന്നുണ്ടേൽ വാടി......... പറയുമ്പോൾ കണ്ണുകൾ ഋഷിയിൽ ദേക്ഷ്യ ത്തോടെ പതിച്ചു. അപ്പോഴാണ് എല്ലാവരുടെയും കണ്ണുകൾ അവനിലേക്ക് പതിഞ്ഞത് ഇന്ദുവിന്റെയും. അയ്യോ ഇതപ്പിടി പറ്റിയല്ലോ കിച്ചു നീ വീട്ടിൽ ചെന്ന് മാറ് ഒന്ന്...... "" ഗീത അവന്റെ അടുത്തേക്ക് വന്നു പറഞ്ഞു, കിച്ചുവിന്റ കണ്ണുകൾ കസേരയിൽ ഇരുന്നു ആഹാരം കഴിക്കുന്നവളെ നോക്കി. ബാക്കി ഉള്ളവന്റെ ദേഹത്തു ചോര പറ്റിച്ചിട്ട് ഒന്നും അറിയാത്ത പോലെ കുത്തി ഇരുന്നു തിന്നുന്നത് കണ്ടില്ലേ.....

മനസ്സിൽ ഓർത്തു കൊണ്ട് ഋഷിയുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ ഒന്ന് നോക്കി ആ കുഞ്ഞി കണ്ണുകൾ ചിമ്മുന്നതും ചുണ്ടുകൾ വിതുമ്പാൻ തുടങ്ങുന്നതും അറിഞ്ഞതും ഹൃദയം ഒന്ന് തുടിച്ചു ഒന്ന് നെഞ്ചോടു ചേർക്കാൻ. കിച്ചുയേട്ടൻ എടുക്കുന്നില്ലേ..... തുമ്പിപെണ്ണിനെ...... നന്ദു ചോദിച്ചതും കൈ മെല്ലെ നീണ്ടു അറിയാതെ അവന്റെ. ""അവന്റെ കൈയിലും ദേഹത്തും ഒക്കെ ചോര യും വിയർപ്പും ഉണ്ട് കുഞ്ഞിന് അസുഖം വരും....... കുളിക്കട്ടെ...... """ അമ്മ അത് പറഞ്ഞതും വൈശാഖ്നെ നോക്കി ചിരിച്ചു ഋഷി അപ്പോഴേക്കും വാവ കരഞ്ഞിരുന്നു എന്തോ കരച്ചിൽ തന്റെ നെഞ്ചിനുള്ളിൽ നോവായി പടരുന്നതറിഞ്ഞു വൈശാഖ് ഋഷി തുമ്പിയെ ഗീത അമ്മയുടെ കൈയിലേക്ക് കൊടുത്തു. ദേക്ഷ്യ ത്തോടെ പല്ലിരുമ്മി കൊണ്ടു വെളിയിലേക്ക് നടന്നു വൈശാഖ്. നീ ചെല്ല് നന്ദു അല്ലങ്കിൽ പിന്നെ ഇനി അത് മതി തുള്ളാൻ......... ""

അവരത് പറഞ്ഞതും കുഞ്ഞി പെണ്ണിന്റെ നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ടു ഓടിയിരുന്നു അവൾ. നാളെ ഡിസ്ചാർജ് ആകുമല്ലോ അല്ലേ........ "" ഋഷി സായുവിനോടായി ചോദിച്ചു. ആ നാളെ പോകാന്നാ പറഞ്ഞിരിക്കുന്നെ ഋഷി വരുമോ രാവിലെ........ "" ആ ഞാൻ നോക്കട്ടെ എനിക്ക് നാളെ ലീവ് ഇല്ല...... വൈശാഖ് വരില്ലേ ഗീതേച്ചി...... എന്റെ കുഞ്ഞേ എനിക്ക് അറിയില്ല ഇങ്ങനെ ഒരു സാധനം ഓരോ നേരത്ത് ഓരോ തോന്നലാ വന്നാൽ വന്നു...... ""എനിക്ക് വരാൻ പറ്റിയില്ല എങ്കിൽ ഞാൻ ഒരു ടാക്സി വിടാം........ "" ഋഷി മനുവിനോട് കുറച്ചു ദിവസത്തേക്ക് കട തുറക്കണ്ട എന്ന് പറഞ്ഞേക്കാം അവൻ തനിയെ മടുക്കും....... സായു വാണ് അത് പറഞ്ഞത്. അത് ഞാൻ വിളിച്ചു പറഞ്ഞോളാം....... സായു നാളെ ഇവരുടെ കൂടെ അല്ലേ പോരുന്നുള്ളു അല്ലേ......

""അതെ ഉള്ളൂ ഞാൻ രാവിലെ തന്നെ പോരും ഒന്ന് വൃത്തിയാക്കണ്ടേ മുറിയൊക്കെ പൊടി പിടിച്ചു കാണും........ അവളുടെ വാക്കുകളും സംസാരത്തിലും കണ്ണിമക്കാതെ നോക്കി നിന്നു ഋഷി, ഓരോ നിമിഷവും അറിയുക യാണ് അവളോടുള്ള സ്നേഹത്തിനു നിറം മാറുന്നതും അവൾ തന്നിൽ തീർക്കുന്ന മായാജാലത്തിന്റെ പേര് എന്താണ് എന്ന് അത് പ്രണയം മാണെന്ന് തിരിച്ചു അറിയുക യായിരുന്നു. ഋഷി........ "" തോളിൽ തട്ടി സായു വിളിച്ചതും ഞെട്ടലോടെ അവളെ നോക്കി അവൻ. ഏഹ് ........ """" ഋഷി പകൽ സ്വപ്നം കാണുവാണോ......... """ അവൾ ചിരിച്ചു കൊണ്ടു ചോദിച്ചു. നിന്നെ........ """ അവളുടെ കണ്ണുകളിൽ നോക്കി അവൻ അത് പറഞ്ഞതും സംശയത്തോടെ നോക്കി അവനെ അവൾ. എന്താ........ """ അല്ല .... അത് പിന്നെ ഒരു കാര്യം ഓർത്തു അങ്ങനെ........ ""

കണ്ണിറുക്കി പല്ല് കടിച്ചു പറഞ്ഞു അവൻ. 🥀🌾 എന്റെ കിച്ചുയേട്ടാ...... എന്ത് ഭംഗിയാ അല്ലേ തുമ്പിയെ കാണാൻ ഇന്ദുയേച്ചിയുടെ മൂക്ക്‌ അതേപോലെ തന്നെ....... നന്നായി ആ ദീപൂയേട്ടനെ പോലെ ആകാത്തത്..... പാവം ഇന്ദുയേച്ചി ആ കുഞ്ഞിന് വേണ്ടിയാ ജീവിക്കുന്നത് തന്നെ....... എനിക്കാണ് എങ്കിൽ കൊതി മാറിയില്ല എടുത്തു...... പറയുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു സന്തോഷത്താൽ. വൈശാഖിന്റെ ചിന്തകൾ ആ കുഞ്ഞിൽ ആയിരുന്നു ഒന്ന് തൊടാൻ പോലും പറ്റിയില്ല എന്നത് അവനെ ദേക്ഷ്യം പിടിപ്പിച്ചു. കിച്ചുയേട്ടന്റെ ദേഹത്തു ചോര ഇല്ലായിരുന്നു എങ്കിൽ തുമ്പിയെ എടുക്കാമായിരുന്നു........ നന്ദുവിന്റെ വാക്കുകൾ കേട്ടതും അസ്വസ്ഥത യോടെ സ്റ്റിയറിങ്ങിൽ കൈ അമർത്തി കൊണ്ടിരുന്നു. ""നിനക്ക് ഒന്ന് മിണ്ടാതെ ഇരിക്കാമോ നന്ദു എടുത്തില്ല എന്ന് വെച്ചു എനിക്ക് വിഷമം ഉണ്ടന്ന് ഞാൻ പറഞ്ഞോ..... ഞാൻ എടുത്തില്ല എങ്കിൽ എന്താ അവൻ പൊക്കി കൊണ്ട് നടപ്പുണ്ടല്ലോ.....

. അവന്റ ഒരു കുമ്പി........ വേറെ പേരൊന്നും കിട്ടാത്ത പോലെ......... """ മുഖം കടുപ്പിച്ചുള്ള അവന്റെ സംസാരം കേട്ടതും അതിശയത്തോടെ നോക്കി നന്ദു. കിച്ചുയേട്ടന് എന്താ പറ്റിയത്..... എപ്പോഴും എല്ലാവരോടും ദേക്ഷ്യം എന്തോന്നാണോ...... തുമ്പി ക്ക്‌ എന്താ കുഴപ്പം അതിന് കിച്ചുയേട്ടന്റെ കുഞ്ഞുവാവ അല്ലാലോ..... ഇന്ദു യേച്ചിയുടെ അല്ലേ....... ഉം...... പറഞ്ഞു കൊണ്ടു ചുണ്ട് കോട്ടി വെളിയിലേക്ക് നോക്കി കൊണ്ടിരുന്നു. നന്ദുവിന്റെ വാക്കുകൾ കാതിനെ കുത്തി നോവിച്ചു അവനെ. ശരിയാണ് ആ കുഞ്ഞ് ആരാണ് തന്റെ ആരുമല്ല പിന്നെ എനിക്ക് എന്താ..... ശേ എനിക്ക് എന്താ പറ്റിയത്...... "" ഇടം കൈ കൊണ്ടു മുടിയിൽ വിരൽ കൊരുത്തി കൊണ്ടു തല കുടഞ്ഞു. 🥀🌾 ഋഷിയും സായുവും കൂടി ബില്ല് അടച്ചു ഡിസ്ചാർജ് വാങ്ങിയിരുന്നു സാധനങ്ങൾ എല്ലാം കാറിലേക്ക് എടുത്തു വെച്ചു കുഞ്ഞിനെ ഗീതേച്ചി എടുത്തു കാറിലേക്ക് കയറി. നിങ്ങളെ ആക്കിയിട്ടു എനിക്ക് ഡ്യൂട്ടി ക്ക്‌ കയറണം........''

""ഞാൻ കാരണം ബുദ്ധി മുട്ട് ആയി അല്ലേ ഋഷി ഒത്തിരി പൈസ ആയി എന്ന് എനിക്ക് അറിയാം...... ഇങ്ങോട്ടാണ് വന്നത് എന്നു എനിക്ക് അറിയില്ലായിരുന്നു...... എങ്ങനെ വീട്ടും എന്ന് അറിയില്ല നിങ്ങളോട് ഒക്കെ ഈ കടം...... പറഞ്ഞു കൊണ്ട് കാറിന്റെ സീറ്റിലേക്ക് ചാഞ്ഞു ഇന്ദു. ""കടം ഒക്കെ നമ്മുക്ക് വീട്ടാം ഇന്ദു ആദ്യം തുമ്പി പെണ്ണ് അങ്ങ് വളർന്നോട്ടെ എന്നിട്ട് അല്ലേ കടം വീട്ടൽ..... പിന്നെ ഒരു കാര്യം പറഞ്ഞേക്കാം ഇന്ദു മൂന്ന് മാസം റസ്റ്റ്‌ വേണം.... അത് കഴിഞ്ഞു മതി ഇനി ബിസിനെസ്സ് പിന്നെ മനുട്ടൻ ഉണ്ടല്ലോ ഒരാളെ കൂടി നമ്മുക്ക് നോക്കാം ലാഭം വല്യ കാര്യമായിട്ട് കിട്ടില്ല പക്ഷെ അല്ലങ്കിൽ കച്ചവടം നിന്നു പോകും അത് കൊണ്ട്........ പിന്നെ നിനക്ക് എന്ത് സാഹയത്തിനും ഞാനും സായുവും എന്നും കാണും.......

അല്ലേ സായു....... ഉറപ്പായും ഇന്ദു...... ഒരിക്കലും തളർന്നു കൂടാ ഇന്ദു...... പിന്നെ ഇതൊക്കെ ഒരു കടം ആയി കരുതരുത് സ്നേഹം സഹജീവികളോട് ഉള്ള സ്നേഹം..... പിന്നെ നീ എനിക്ക് ഇപ്പോൾ നല്ല ഒരു സഹോദരിയാണ് ഇന്ദു......എനിക്കും ആരുമില്ല ഇന്ദു നമ്മൾ തുല്യദുഖിതർ അല്ലേ..... ചിരിയോടെ യാണ് പറഞ്ഞത് എങ്കിലും കണ്ണ് നിറഞ്ഞു സായ്‌വിന്റെ. കാർ ആ വീടിന്റെ മുമ്പിൽ നിര്ത്തുന്നതും ഇന്ദുവിനെ സായു പിടിച്ചു ഇറക്കുന്നതും അമ്മയുടെ കൈയിൽ നിന്നു കുഞ്ഞിനെ മേടിച്ചു കൊണ്ട് ഋഷി അകത്തേക്ക് കയറുന്നതും ജനൽ കമ്പിയിൽ പിടിച്ചു കൊണ്ടു നോക്കി കണ്ടു വൈശാഖ്. ""ഇവന്..... നാണവും മാനവും ഇല്ലേ........ വൃത്തികെട്ടവൻ....... """ .... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story