ഇന്ദുലേഖ: ഭാഗം 21

indulekha

എഴുത്തുകാരി: നിളകാർത്തിക

കട്ടിലിലേക്ക് അവൾ ഇരുന്നതും കുഞ്ഞിനെ അവളുടെ അടുത്തായി കിടത്തി ഋഷി. താൻ കിടന്നോ ഇന്ദു ഞാൻ പോകുവാ വൈകുന്നേരം വരാം.....പിന്നെ എന്താവശ്യം ഉണ്ട് എങ്കിൽ വിളിച്ചോണം..... എനിക്ക് ബുദ്ധിമുട്ടാണ് എന്ന് വിചാരിച്ചു ഇരിക്കണ്ട.....പറഞ്ഞു കൊണ്ട് അവൻ മുറിയിൽ നിന്നു ഇറങ്ങി. മോളെ കുഞ്ഞിന് പാല് കൊടുക്ക്‌ വിശക്കുന്നുണ്ടാകും.... ഞാൻ വീട്ടിലേക്ക്‌ ചെല്ലട്ടെ രണ്ടും കൂടി എന്തൊപ്പിച്ചു വെച്ചേക്കുവാനോ........ അവളുടെ കവിളിൽ തലോടി പറഞ്ഞു കൊണ്ടു മുറിയിൽ നിന്നു ഇറങ്ങിഗീത. അലക്കാൻ ഉള്ള തുണികൾ എല്ലാം ബക്കറ്റിലേക്ക് എടുത്തു ഇടുവാണ് സായു. സായു മോളെ...... ആഹാരം ഞാൻ എന്തെങ്കിലും ഉണ്ടാക്കി നന്ദുവിന്റെ കൈയിൽ കൊടുത്തു വിടാം ഇനി ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട....... ഞാൻ വീട് വരെ ഒന്ന് പോയിട്ട് വരാം....... ശരി ചിറ്റേ......നന്ദു വിനെ ഒന്ന് വിട്ടേക്ക് ചിറ്റേ അലക്കിയിട്ട് ഒന്ന് കുളിക്കണം........ഇന്ദുവിന്റെ അടുത്ത് ആരെങ്കിലും വേണ്ടേ...... 🥀🌾 ടർക്കിയിൽ പൊതിഞ്ഞു കിടക്കുന്ന വാവയെ നെഞ്ചോട് ചേർത്ത് പിടിച്ചു നൈറ്റി യുടെ ഹുക്ക് അഴിച്ചു മാറിലേക്ക് കുഞ്ഞിനെ ചേർത്തു പിടിച്ചതും തുമ്പി മുലഞെട്ട് ചപ്പി തുടങ്ങിയിരുന്നു, വലം കൈ കൊണ്ടു ആ കുഞ്ഞി മുടി ഇഴകളിലൂടെ തലോടി കൊണ്ടിരുന്നു ഇന്ദു ആ മുറിയിലൂടെ കണ്ണുകൾ നാലു പാടും ചലിച്ചുഅവളുടെ വേണ്ട എന്ന് വെച്ചിട്ടും കണ്ണുകൾ നിറഞ്ഞിരുന്നു.

ദീപുയേട്ടനൊപ്പം ഈ മുറിയിലേക്ക് കയറി വന്നതും ഈ കട്ടിലിൽ മനസും ശരീരവും ഒന്നായതുംആ നെഞ്ചോടു ചേർന്ന് കിടന്ന രാത്രികളും....... കൺ മുന്നിലൂടെ ഓടി പോയി ഓർമ്മകളെ വിഴുങ്ങിയതും ഒരു തുള്ളി കണ്ണുനീർ തുമ്പിയുടെ കവിളിൽ തട്ടി ഒഴുകിയിരുന്നു കുഞ്ഞി പെണ്ണ് അസ്വസ്ഥതയോടെ ഒന്ന് കുറുകി യതും കണ്ണുകൾ തുടച്ചു ഇന്ദു. അമ്മ ഇനി കരയില്ല..... വാവേ...... കരയില്ല എന്റെ മോളില്ലേ അമ്മക്ക് അത് മതി..... അത് മാത്രം...... ഇരു കവിളിലായി മുത്തം നൽകി കൊണ്ടു ബെഡിലേക്ക് കിടത്തി തുമ്പിയെ. ഇന്ദു..... ആ കൊതുക് വല എടുത്തു വെച്ചിട്ട് നീ കുളിച്ചോ....... തുമ്പി ഉറങ്ങുവല്ലേ..... സായു കുഞ്ഞിന്റെ തുണിയുടെ ബാസ്കറ്റ് കട്ടിലിന്റെ അടുത്തായി വെച്ചു ഒരു ചെറിയ ബക്കറ്റിൽ വെള്ളവും വെച്ചു. കുഞ്ഞിന്റെ തുണി ഈ ബക്കറ്റിൽ ഇട്ടോ ഇന്ദു..... ഞാൻ കഴുകിക്കൊള്ളാം എന്താ...... """ സായു..... ഞാൻ.... കാരണം ഒത്തിരി ബുദ്ധി മുട്ട് ആയല്ലേ..... എനിക്ക് എന്തോ പോലെ സായു....... """ മുഖം കുനിച്ചു ഇരുന്നു കൊണ്ടു പറയുന്നവളുടെ മുഖം വിരൽ കൊണ്ടു ഉയർത്തി സായു. അതെ.... ഞാൻ കല്യാണം കഴിഞ്ഞു എനിക്ക് കുഞ്ഞി വാവ വരുമ്പോൾ എന്നെ നീ നോക്കിയാൽ മതി എന്തായാലും ഞാൻ ഇവിടെ തന്നെ കാണുമല്ലോ..... എന്താ..... """ ചിരിയോടെ സായു അത് പറയുമ്പോൾ അവളുടെ കവിളിൽ പിടിച്ചു വലിച്ചു ഇന്ദു. ""സായു ..... നീ ആ ഇഷ്ട്ടം പറഞ്ഞോ അയാളോട്........ """ ഇന്ദു പെട്ടന്ന് അത് ചോദിച്ചതും കണ്ണുകൾ അടച്ചു ഇല്ല എന്ന് കാണിച്ചു സായു.

""പറയാൻ സന്ദർഭം കിട്ടിയില്ല അത് എങ്ങനെയാ അതിന്റെ ഇടയിലേക്കു തുമ്പി പെണ്ണ് വന്നില്ലേ....... തമാശ പോലെ പറഞ്ഞു കൊണ്ടു തുമ്പിയുടെ കൈയിൽ ചുണ്ടുകൾ അമർത്തി സായു. ""ഞാൻ പറയും ഇന്ദു താമസിയാതെ..... എനിക്ക് ചെറിയ ഒരു പേടി ഉണ്ടെന്ന് കൂട്ടിക്കോ ആളൊരു രാവണൻ ആണ്........അങ്ങനെ പെട്ടന്ന് വീഴില്ല.... ചിരിയോടെ പറയുമ്പോൾ എതിരായി കാണുന്ന വൈശാഖിന്റെ മുറിയിലേക്ക് കണ്ണുകൾ പോയിരുന്നു, സംശയത്തോടെ ഇന്ദുവിന്റെ കണ്ണുകളും അവളുടെ കൂടെ ചലിച്ചു ഇന്ദുവിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. 🌾🥀 ""അമ്മേ ഇനി അടുത്ത വർഷം മുതൽ കിച്ചുയെട്ടന്റെയും തുമ്പിയുടെയും പിറന്നാൾ ഒരേ ദിവസം ആഘോഷിക്കാം അല്ലേ അമ്മേ ഒരേ നക്ഷത്രവും ..... ഒരേ തീയതിയും...... അവർ കണ്ടിച്ചു വെയ്ക്കുന്ന മാങ്ങാ പഴം വായിലേക്ക് വെച്ചു കൊണ്ടു പറഞ്ഞു നന്ദു. ""അതെ പൂരം lനാളാണ്....... കിച്ചു വിന്റെ പിറന്നാളിന്റെ അന്ന് തന്നെ...... പക്ഷെ അവന്റെ സ്വഭാവം കിട്ടാതെ ഇരുന്നാൽ മതിയായിരുന്നു ഒന്ന് പറഞ്ഞു രണ്ടാമത്തതിന് തിന്നാൻ വരും ഇങ്ങനെ ഒരു ചെക്കൻ.........

നീ ഇത് അവർക്കു കൊടുക്ക്‌...... കിച്ചുവിനും കൊടുക്ക്‌..... ഞാൻ അപ്പോഴേക്കും കറിഎന്തങ്കിലും ഉണ്ടാക്കാം.......പെറ്റവയറാണ് എന്തങ്കിലും നല്ലത് ഉണ്ടാക്കി കൊടുക്കണ്ടേ വേറെ ആരാ ഉള്ളത് അതിന്...... അവർ തന്ന പാത്രം കൊണ്ട് വരാന്തയിലേക്ക് ചെന്ന് നന്ദു മുറ്റത്തു നിന്ന് അപ്പുറത്തെ വീട്ടിലേക്ക്‌ നോക്കി നിൽക്കുന്ന കിച്ചുവിന്റെ അടുത്തേക്ക് ചെന്ന് നന്ദു. ഏട്ടൻ ആരെയാണ് നീ നോക്കുന്നത്......... ഏട്ടന് തുമ്പിയെ കാണണോ......."" പാത്രത്തിലെ മാമ്പഴം അവന് നേരെ നീട്ടികൊണ്ട് ചോദിച്ചു അവൾ. ആരെ നോക്കാൻ...... നിനക്ക് വേറെ പണിയൊന്നുമില്ല... നന്ദു...... ഏട്ടാ ചേട്ടന്റെയും തുമ്പിയുടെയും ഒരേ നാളാണ്..... ഒരേ തീയതിയും അതിശയം പോലെ ഉണ്ടല്ലേ....... കണ്ണുകൾ മിഴിച്ചു അവൾ അത് പറയുമ്പോൾ അവനിലും ഒരു കുഞ്ഞ് കുട്ടിയുടെ എന്ന പോലെ സന്തോഷം മനസ്സിനെ കീഴടക്കുന്നത് അറിഞ്ഞു എന്നാൽ സമർത്ഥമായി മറച്ചു പിടിച്ചു അവൻ. അവളെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു. ""കിച്ചു നീ ആ അങ്ങാടി കട വരെ ഒന്നുപോകാമോ.... കുറച്ചു മരുന്നുകൾ മേടിക്കാനാണ് വേത് വെള്ളത്തിൽഇന്ദു മോളെ കുളിപ്പിക്കണം......അതിന് കുറച്ചു കുഴമ്പുംഅങ്ങാടി മരുന്നും മറ്റും മേടിക്കണം......പിന്നെ കുഞ്ഞിനെ കുളിപ്പിക്കാനും വേണം..... ഒന്ന് പോകുമോ കിച്ചു........

അവനോടു യാചനാ പോലെ പറഞ്ഞു അവർ. ""എനിക്കെങ്ങും വയ്യ.... അതിന് എന്റെ ഭാര്യ ഒന്നും അല്ലല്ലോ പ്രസവിച്ചു കിടക്കുന്നത്........ ""അതിന് ഉടനെ എങ്ങും എനിക്ക് യോഗം ഉണ്ടാകില്ലല്ലോ നിന്റെ കൊച്ചിനെ കുളിപ്പിക്കാൻ......എടാ അതൊരു പാവം കൊച്ച് അല്ലേടാ അതിന് വേറെ ആരാ ഉള്ളത് ഒരു തങ്കകുടം പോലത്തെ ഒരു കുഞ്ഞും നിനക്ക് എങ്ങനെ പറയാൻ തോന്നുന്നു...... നിന്നോട് പറയാൻ പോയ എന്നെ വേണം..... ഞാൻ ഋഷിയോട് പറഞ്ഞോളാം നീ പോകണ്ട....... ഋഷി യുടെ പേര് കേട്ടതും എന്തന്നില്ലാത്ത ദേക്ഷ്യം തോന്നി വൈശാഖിന്. ""വേണ്ട...... ഞാൻ പൊയ്ക്കോളം ഇനി അതിന്റെ കുറവ് വേണ്ട....... ഒരു പേപ്പറിൽ കുറിച്ച് താ......ഒരു കൃഷി...... അവസാനം പറഞ്ഞ വാക്ക് കുറച്ചു ഒച്ച കുറച്ചാണ് പറഞ്ഞത്. പറയുകയും മുണ്ടും മടക്കി കുത്തി മുറിയിലേക്ക് പോയിരുന്നു അവന്റെ പോക്ക് കണ്ടു അവർക്ക് ചിരി വന്നു. 🥀🌾 ഇവിടെ ആരുമില്ലേ........ """ പരിചയം ഉള്ള സ്വരം കേട്ടതും സായു വാതിൽക്കലേക്കു ചെന്നിരുന്നു വരാന്തയിലേക്ക് കയറുന്ന ദീപുവിന്റെ അമ്മയെയും ചേച്ചിയെയും കണ്ടതും താല്പര്യമില്ലാതെ അടുത്തേക്ക് ചെന്നു അവൾ. ഉം..... എന്താ...... ഇന്ദു ജീവനോടെ ഉണ്ടോ എന്നറിയാൻ വന്നതാണോ നിങ്ങൾ.......

""നീ എന്തിനാ പെണ്ണേ ഞങ്ങളെ കാണുമ്പോൾ തുള്ളുന്നതു ഞങ്ങൾ അവളെ കാണാൻ വന്നത് അല്ല എന്റെ അനിയന്റെ കുഞ്ഞിനെ കാണാൻ വന്നതാ ..... മാറി നിൽക്ക് അങ്ങോട്ട്‌..... പറയുകയും സായുവിനെ തള്ളി മാറ്റികൊണ്ട് അകത്തേക്ക് കയറിയിരുന്നു. കട്ടിലിൽ കിടക്കുന്ന കുഞ്ഞിന്റെ അടുത്തേക്ക് ഓടി ചെന്നു കൈയിലേക്ക് എടുത്തിരുന്നു സിന്ധു. "എന്റെ മോന്റെ കുഞ്ഞിനെ ഇട്ടേച്ചു..... ആ മൂതേവി എവിടെ പോയി കിടക്കുവാ...... അവർ അതും പറഞ്ഞു കൊണ്ട് കൈയിൽ കോരി എടുത്തതും കുളിമുറിയുടെ കതക് തുറന്ന് ഇറങ്ങി വന്നു ഇന്ദു പെട്ടന്ന് മുമ്പിൽ അവരെ കണ്ടതും ഒരു ഞെട്ടലോടെ നിന്നു അവൾ. ഓ..... ഇതിന് ദീപുവിന്റെ ഛായ ഒന്നുമില്ല അമ്മേ........ അതും പെങ്കൊച്ചും...... ദീപ്തി കുഞ്ഞിനെ കൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞതും ദേക്ഷ്യ് വും സങ്കടത്താലും കണ്ണുകൾ ഇറുക്കി അടച്ചു ഇന്ദു. ""നിങ്ങൾ ഇത് പറയാൻ ആണോ ഇപ്പോൾ ഇങ്ങോട്ട് വന്നത്....... "" ദേക്ഷ്യ ത്തോടെ അവരുടെ അടുത്തേക്ക് വന്നു സായു. ""നാട്ടു കാരെ ബോധിപ്പിക്കാൻ ഒന്ന് വന്നു എന്നെ ഉള്ളു.... ഇനിയിപ്പോൾ ഇവൾ പ്രസവിച്ചിട്ട് വന്നില്ല എന്ന് വേണ്ട.... എന്റെ കുഞ്ഞിന്റെ തല എടുക്കാൻ വയറ്റിൽ കുരുത്ത വിത്താണ് എങ്കിലും..... എന്റെ കുഞ്ഞിന്റെ ആണ് എന്ന് അല്ലേ ഇവൾ പറയുന്നത്.......

.ആർക്കു അറിയാം....... വാതിൽ പടിയിൽ പിടിച്ചു തളർന്നു നിൽക്കുന്നവളെ നോക്കി പുച്ഛത്തോടെ അവർ അത് പറയുമ്പോൾ കണ്ണുകൾ വലിച്ചു തുറന്നു അവരുടെ അടുത്തേക്ക് വേഗതയിൽ നടന്നു അടുത്ത് അവൾ കുഞ്ഞിനെ തട്ടി പറിച്ചു മേടിച്ചു അവരുടെ കൈയിൽ നിന്ന്. ""അതെ.... നിങ്ങളുടെ മകന്റെ അല്ല ഈ കുഞ്ഞ്..... അങ്ങനെ വിചാരിക്കാനാ എനിക്കും ഇഷ്ട്ടം..... ഇത് എന്റെ കുഞ്ഞാണ് എന്റെ മാത്രം...... എന്നെ യും കുഞ്ഞിനേയും പാതി വഴിയിൽ ഉപേക്ഷിച്ച് പോയ അയാൾ എങ്ങനെ ഒരു നല്ല അച്ഛൻ ആകും..... ഏഹ്..... പറ എങ്ങനെ ആകും....... ഞാൻ ആണ് ഇവളുടെ അമ്മയും അച്ഛനും......നിങ്ങളുടെ മകന്റെ കുഞ്ഞാണ് എന്ന പേരിൽ ആരും വരണ്ട ഇനി ഇങ്ങോട്ട് ഞാൻ എങ്ങനെ എങ്കിലും ജീവിച്ചോളാം....... ഒരു അവകാശവും പറഞ്ഞു വരില്ല ഞാൻ.......... വരില്ല........ പറയുകയും കിതച്ചു പോയിരുന്നു അവൾ സ്റ്റിച്ചു വലിഞ്ഞു അടി വയറ്റിലൂടെ മിന്നൽ കടന്നതും വേച്ചു പോയിരുന്നു സായു ഓടി വന്നു അവളെ താങ്ങി കുഞ്ഞിനെ അവളുടെ കൈയിൽ നിന്നു മേടിച്ചു കട്ടിലിലേക്ക് ഇരുത്തി അവളെ. ""നിങ്ങള്ക്ക് ഒന്ന് പോയി തരാമോ ഇവിടെ നിന്നു......നിങ്ങളും പെറ്റതല്ലേ എന്നിട്ട് ദയയും ഇല്ലാതെ....... സായു ദേക്ഷ്യ ത്തോടെ അവർക്ക് നേരെ കൈ ചൂണ്ടി പറഞ്ഞു.

""അതിന് ഇവളെ പോലെ പിഴച്ച് അല്ല ഞാൻ പെറ്റത് അന്തസ്സായിട്ട് നിയമപരമായി കല്യാണം കഴിച്ചിട്ടാണ്........ ദീപ്തി സായു വിന്റെ മുമ്പിലായി കലി പൂണ്ടു പറഞ്ഞു. നിങ്ങൾ ഇറങ്ങി പോ അല്ലങ്കിൽ ഞാൻ പോലീസിനെ വിളിക്കും പോകാൻ......... """ അപ്പോഴേക്കും ഒച്ച കെട്ട് ഗീതഅമ്മയും നന്ദുവും ഓടി വന്നിരുന്നു. എന്താ..... ദീപ്തി എന്തൊക്കെയാ ഈ പറയുന്നേ..... ആ കുട്ടിയുടെ ഈ അവസ്ഥയിൽ ആണോ മര്യാദ ഇല്ലാതെ ഓരോന്നും പറയുന്നത്....... ഓ ഇപ്പോൾ നിനക്ക് ആളുകൾ കുറെ ഉണ്ടല്ലോ പിന്നെ എന്താ .......... വാ അമ്മേ നമ്മുക്കുപോകാം........ "" അവർ അതും പറഞ്ഞു വെളിയിലേക്ക് ഇറങ്ങിയതും ഗേറ്റ് കടന്നു വൈശാഖിന്റെ കാർ മുറ്റത്തേക്ക് വന്നിരുന്നു. രണ്ട് കവറുകളുമായി ഡോർ അടച്ചു അവൻ ഗീതഅമ്മ നിൽക്കുന്നത് കണ്ടതും അവരുടെ അടുത്തേക്ക് നടന്നു വന്നിരുന്നു. ""ഓ..... വെറുതെ അല്ല അവൾക്കു ഇളക്കം...... ഇവനെ കണ്ടിട്ടാവും ഇനി ഇപ്പോൾ എളുപ്പം ആയല്ലോ അല്ല എന്റെ മോൻ പോയല്ലോ........ആർക്കു അറിയാം ഇനി ഇവന്റെ ആണോ എന്ന്........അകത്തു കിടക്കുന്നത്..... വൈശാഖിന്റെ മുഖത്തു നോക്കി അവരത് പറഞ്ഞതും അവന്റെ പ്രതികരണം പേടിച്ചു പരസ്പരം നോക്കി ഗീത അമ്മയും സായുവും. അവരെ ദേക്ഷ്യത്തോടെ നോക്കിയിട്ട് ഒന്നും പറയാതെ കൈയിൽ ഇരുന്ന കവർ നിലത്തെക്ക് വലിച്ചു എറിഞ്ഞു നടന്നു അകന്നിരുന്നു അവൻ.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story