ഇന്ദുലേഖ: ഭാഗം 22

indulekha

എഴുത്തുകാരി: നിളകാർത്തിക

സിന്ധുവിനെ യും ദീപ്തിയെയും രൂക്ഷമായി നോക്കി കൊണ്ടു കൈയിലിരുന്ന സഞ്ചി നിലത്തേക്ക് വലിച്ചെറിഞ്ഞു മുണ്ടും മടക്കി കുത്തി നടന്നു അകന്നിരുന്നു വൈശാഖ്. ""ഓ.... കണ്ടില്ലേ അമ്മേ അവൾക്ക് തേച്ച് കുളിക്കാൻ ഉള്ളത് ഒക്കെ കൊണ്ടു കൊണ്ടു വന്നേക്കുന്നത്..... ഇവിടം വരെ ഒക്കെയായി കാര്യങ്ങൾ...... നിലത്തു ചിതറി കിടക്കുന്ന സാധനങ്ങൾ നോക്കി അവരത് പറയുമ്പോൾ മുഷ്ടി ചുരുട്ടി തിരിച്ചു നിന്നു അവൻ. ""ഇവരെ ഞാൻ ഇന്ന്..........." മുഷ്ടി ചുരുട്ടി അവരുടെ അടുത്തേക്ക് വന്നു. ""ദേ..... ഒരു കാര്യം പറഞ്ഞേക്കാം നിങ്ങളുടെ മകൻ ആ പെണ്ണിനെ കെട്ടി ഇവിടെ എന്റെ വീട്ടിൽ കൊണ്ടു വന്നു പാർപ്പിച്ചിട്ടു കെട്ടി തൂങ്ങി ചത്തില്ലേ..... അപ്പോൾ എന്റെ അമ്മയെ ഉണ്ടായിരുന്നുള്ളു....... വേദന എടുത്തു പുളഞ്ഞപ്പോൾ ആശുപത്രിയിൽ കൊണ്ടു പോകാൻ ഞാനും..... നിങ്ങള്ക്ക് അത്ര വിഷമം ആണെങ്കിൽ നിങ്ങൾ കൊണ്ടുപൊയ്ക്കോ ആര് പറഞ്ഞു വേണ്ട എന്ന് അല്ലതെ ഇവിടെ കിടന്നു ഇനി നാക്കിട്ട് അലച്ചാൽ എന്റെ അമ്മയുടെ പ്രായം ഉണ്ടന്ന് നോക്കില്ല ഞാൻ......

അറിയില്ല നിങ്ങള്ക്ക് വൈശാഖിനെ...... അവരുടെ അടുത്തേക്ക് ചീറിഅടുത്ത് കൊണ്ടു അവൻ അത് പറഞ്ഞതും അവന്റെ കൈയിൽ പിടിച്ചു നിർത്തി ഗീതഅമ്മ അവനെ. കിച്ചു..... വേണ്ട........ അവർ ബോധം ഇല്ലാതെ ഓരോന്ന് പറയുന്നതിന്....... ""ബോധം ഇല്ലാത്തതു ഇവർക്ക് അല്ല അമ്മക്കാണ്...... കേട്ടപ്പോൾ മതിയായല്ലോ സഹായിക്കാൻ പോയതിനു കിട്ടിയല്ലോ........ പറഞ്ഞു കൊണ്ട് അവരുടെ കൈ കുടഞ്ഞു മാറ്റി കൊണ്ട് അകത്തേക്ക് കയറി പോയിരുന്നു. നിങ്ങള്ക്ക് ഒന്ന് പോയി തരാമോ....... ഇങ്ങോട്ട് വരണ്ട ഇനി....... ഞാൻ എങ്ങനെ എങ്കിലും ജീവിച്ചോളാം...... ഇന്ദുവിന്റെ തളർച്ചയോടെ ഉള്ള ഒച്ച കേട്ടതും എല്ലാവരും ഒരുമിച്ച് തിരിഞ്ഞു നോക്കി വാതിൽപടിയിൽ പിടിച്ചു കൊണ്ട് നിൽക്കുന്നവളിലേക്ക് ആണ് നോട്ടം നിന്നത് അവളുടെ കണ്ണുകളിലേ ദയനീയഅവസ്ഥ എല്ലാവർക്കും നോവായി.

മോളെ നീ പോയി കിടക്ക്....... "" ഗീത അവളുടെ അടുത്തേക്കായി വന്നു പറഞ്ഞതും അവരുടെ കൈയിൽ പിടിച്ചു ദയനീയമായി നോക്കി അവൾ. ഗീതേച്ചി....... ഇവരോട് ഒന്ന് പോകാൻ പറയുമോ....... """ അവളെ നെഞ്ചിലേക്ക് ചേർത്തു നിർത്തി അവളുടെ മുടിയിലൂടെ തലോടി. ദേ... തള്ളേ മര്യാദക്ക്‌ മോളെയും കൂട്ടി പൊയ്ക്കോ അല്ലങ്കിൽ സായു ആരെന്നു അറിയും നിങ്ങൾ........ സായു വിരൽ ചൂണ്ടി കൊണ്ട് അവരോടു ദേക്ഷ്യ ത്തോടെ പറഞ്ഞു അവൾ. ഓ.... ഞങ്ങൾ പോകുവാ ആർക്കു നിൽക്കണം...... പറഞ്ഞു കൊണ്ട് മുന്പോട്ട് നടന്നതും ഒരു കാർ അവർക്ക് മുമ്പിലായി നിന്നു അതിൽ നിന്നു ഇറങ്ങുന്ന ഋഷിയെ കണ്ടതും അവന്റെ അടുത്തേക്ക് നടന്നു. "ആഹാ..... അന്വേഷിക്കാൻ ആളുകൾ കുറേ ഉണ്ടല്ലോ ഇപ്പോൾ........ പെണ്ണിന്റെ ചന്തം കണ്ടിട്ടാണ്...... ഈ ഇളക്കം.......വെച്ചോണ്ടിരിക്കാൻ രണ്ട് പേര്..... പോരെ.....""

സിന്ധു അത് പറഞ്ഞു കൊണ്ട് നീട്ടി തുപ്പി. അവർ പറയുന്നത് എന്താണ് എന്ന് മനസിലായില്ല എങ്കിലും ഇന്ദുവിന്റെ തലർനുള്ള നിൽപ്പും ഉരുണ്ടു കൂടിയ കണ്ണ് നീരുംപറയാതെ തന്നെ അവന് മനസിലായിരുന്നു. കാറിന്റെ ഡോർ പുറം കാല് കൊണ്ടു തട്ടി അടച്ചു അവരുടെ അടുത്തേക്ക് പാഞ്ഞു വന്നു വന്നതേ ദീപ്തിയുടെ കവിളിൽ ആഞ്ഞു അടിച്ചിരുന്നു അവൻ. ""ദേ മര്യാദക്ക്‌ ഈ തള്ളയേയും കൂട്ടി പൊയ്ക്കോണം ഇവിടെ നിന്ന്.... നാക്കുണ്ട് എന്ന് വെച്ചു എന്തും പറഞ്ഞാലുണ്ടല്ലോ..... ആ നാക്കു പിഴുതും.....ഈ ഋഷി... പിന്നെ ഞാനും ഇന്ദുവും തമ്മിലുള്ള ബന്ധം അത് നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല........ അവൾ എനിക്കാരാണ് എന്ന് എനിക്കും അവൾക്കും അറിയാം അത് മതി......... കവിൾ പൊത്തി കൊണ്ടു രൂക്ഷമായി നോക്കി അവനെ ദീപ്തി. നീ... എന്നെ അടിച്ചു അല്ലെ......... കാണിച്ചു താരാടാ നിന്നെ...... ഞാൻ..... ""ഈ അടി ചോദിച്ചു വാങ്ങിയത് ആണ് തള്ളയേയും കൊണ്ട് ഇനി ഇങ്ങോട്ട് വരണ്ട നിങ്ങളുടെ മകൻ ചെയ്തിട്ട് പോയ സഹായം അതിന്റെയാണ് ഇപ്പോൾ അനുഭവിക്കുന്നത്......

ആ പാവം..... ഞങ്ങൾ കുറച്ചു പേരു കാണും അവൾക്കും ആ കുഞ്ഞിനും......... പറഞ്ഞു കൊണ്ടു ഇന്ദുവിന്റെ അടുത്തേക്ക് ചെന്നു. നീ പോയികിടക്ക് ഇന്ദു ഡെലിവറി കഴിഞ്ഞിട്ട് നാലു ദിവസമേ ആയിട്ടുള്ളു ആ ഓർമ്മ വേണം...... പോ..... ഈ വട്ടും കേട്ടോണ്ട് നിൽക്കാതെ...... ഋഷി കടുപ്പിച്ചു പറഞ്ഞതും സായു അവളെ മുറിയിലേക്ക് കൊണ്ടു പോയി. അവനെ കോപത്തോടെ നോക്കി പിറുപിറുത്തു കൊണ്ട് അവരും.പോയിരുന്നു. അകത്തേക്ക് കയറുന്നതിനു മുന്പേ ജനാലക്കരികിൽനിൽകുന്ന വൈശാഖിനെ ദേക്ഷ്യത്തോടെ നോക്കി ഋഷി പിന്നെ അകത്തേക്ക് കയറി. ശേ....... "" കൈ ദേക്ഷ്യത്തോടെ ജനലിൽ ഇടിച്ചു വൈശാഖ് എന്ത് കൊണ്ടോ സ്വായം പുച്ഛം തോന്നി അവന്. ഇന്ദു..... താൻ എനിക്കാരാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻ അവർക്കു കൊടുത്തിട്ടുണ്ട്.......

ഏത് ചോദ്യങ്ങൾക്കും ധൈര്യപൂർവ്വം ഉത്തരം പറയേണ്ടത് ആവശ്യമാണ്‌ ഇന്ദു ഇപ്പോൾ നിനക്ക് അത് കുറച്ചൊക്കെ കഴിയുന്നുമുണ്ട്....... കുഞ്ഞിനെ മാറോടു ചേർത്തു ഇരിക്കുന്നവളോടായി പറഞ്ഞു അവൻ, അപ്പോഴും കരയാതെ ഇരിക്കാൻ പാട് പെടുന്നത് അറിഞ്ഞു ഋഷി. എല്ലാം ശരിയാകും ഇന്ദു തന്റെ കണ്ണ് നീർ..... അതിന് എന്നെങ്കിലും വില ഉണ്ടാകും.... "" 🥀🌾 ""വൈശാഖ്...... എനിക്ക് ഇയാളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്...... ബുദ്ധിമുട്ടു ഇല്ല എങ്കിൽ....... വൈശാഖിന്റെ മുമ്പിൽ സോഫയിൽ മുഖാമുഖം ഇരിക്കുമ്പോൾ പറഞ്ഞു ഋഷി. ഉത്തരമായി ഒന്ന് നോക്കുക മാത്രം ചെയ്തു അവൻ. ""ഒരു ബ്രോക്കെർ വഴിയാണ് ഇന്ദുവിനെ പെണ്ണ് കാണാൻ ഞാൻ പോകുന്നത് അന്നാണ് ഞാൻ ആദ്യമായി കാണുന്നത് .ആദ്യകാഴ്ച്ചയിൽ തന്നെ എല്ലാവരുടെയും മുമ്പിൽ വെച്ചു അവൾ പറഞ്ഞു എന്നെ ഇഷ്ടം ഇല്ല എന്ന്.......അവൾക്ക് ദീപുവിനെയാണ് ഇഷ്ട്ടം എന്ന്......

എനിക്ക് അവളോട് ദേക്ഷ്യം ഒന്നും തോന്നിയില്ല മറിച്ചു ഒരു ഇഷ്ട്ടം ആണ് തോന്നിയത്..... അത് ഇപ്പോൾ ആ സ്ത്രീയും മകളും പറഞ്ഞ ഇഷ്ട്ടം അല്ല......... എന്നോട് എന്തിനാ ഇതൊക്കെ പറയുന്നത് ഞാൻ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാറില്ല.......താല്പര്യമില്ല...... പറഞ്ഞു കൊണ്ട് എഴുനേറ്റു വൈശാഖ്. ""അവൾ ഒരു പാവമാണ് വൈശാഖ് സ്നേഹിക്കപ്പെട്ടവനാൽ ഉപേക്ഷിക്കപെട്ടവൾ അവന്റെ കുഞ്ഞിനേയും കൊണ്ട് പോകാൻ ഒരിടമില്ലാതെ ഞങ്ങൾ കുറച്ചു പേരുടെ കാരുണ്യം കൊണ്ട് ജീവിക്കുന്നവൾ....... ഒരിക്കൽ മരണത്തിൽ നിന്നും കരകയറ്റിയതാണ് അവളെ....... ഋഷിയിൽ നിന്ന് കേൾക്കുന്ന വാക്കുകൾ എന്ത് കൊണ്ടോ അവന് നോവായി തുടങ്ങിയിരുന്നു. ""അവൾക്കു ഒരു താങ്ങു ആയില്ല എങ്കിലും നോവിക്കരുത് അവളെ ആ കുഞ്ഞ് ഒന്ന് ഓടി നടക്കുന്ന വരെ ഇവിടെ നിൽക്കാൻ അനുവദിക്കണം വൈശാഖ്.....കാരണം ഇപ്പോൾ അവൾക്കു ഗീതേച്ചിയുടെയും സായ്‌വിന്റെയും സഹായം ആവശ്യമാണ്‌....

ഞാൻ അറിഞ്ഞിരുന്ന വൈശാഖ് ഇങ്ങനെ ആയിരുന്നില്ല അയാൾ നല്ലവൻ ആയിരുന്നു സഹജീവികളോട് സ്നേഹവും കരുതലും ഉള്ളവൻ ആയിരുന്നു......പിന്നെ എപ്പോഴാണ് നിങ്ങൾ മാറിയത് എന്ന് അറിയില്ല..... നിങ്ങളുടെ ഇപ്പോഴത്തെ പ്രശ്നം അത് എന്താണ് എന്ന് അറിയില്ല എനിക്ക്...... പക്ഷെ എന്തോ ഉണ്ട് എന്ന് മനസ്സു പറയുന്നു...... അത് എന്ത് ആയാലും ഒരിക്കൽ വൈശാഖ് പറയുമെന്നും.......... ഋഷിയിൽ നിന്നുള്ള വാക്കുകൾ ഒരു ഞെട്ടലോടെയാണ് കേട്ടത് നെഞ്ചിലൂടെ മിന്നൽ പിണർ അവനെ പുൽകി പോയതും ഒന്ന് പിടഞ്ഞു കൊണ്ട് അവനെ നോക്കി വൈശാഖ്. അവന്റനോട്ടവും മൗനവും തനിക്കുള്ള ഉത്തരമായിതോന്നി ഋഷിക്കു. ""പിന്നെ ഒരു കാര്യം കൂടി പറയണം എന്നുണ്ട്..... ഇത് അതിന് പറ്റിയ സമയം ആണോ എന്നറിയില്ല......എനിക്ക് സായുവിനെ ഇഷ്ട്ടമാണ്‌ വിവാഹം ചെയ്യാൻ താല്പര്യമുണ്ട് വൈശാഖ് ആണല്ലോ അവളുടെ കര്യങ്ങൾ നോക്കുന്നത്ആദ്യം ......തന്നോട് പറയണം എന്നു തോന്നി അതാണ് ......

അവളോട്‌ ഇതുവരെയായിട്ടും പറഞ്ഞില്ല ...... വൈശാഖ് തന്നെ പറഞ്ഞോളൂ..... ഇഷ്ട്ടം ഉണ്ടങ്കിൽ നടത്തി തരണം.... ഞാൻ അമ്മയെയും കൂട്ടി വരാം...... പറഞ്ഞു കൊണ്ട് എഴുനേറ്റു അവൻ വാതിൽക്കൽ എത്തിയതും അവന്റെ തോളിൽ വൈശാഖിന്റെ കൈ വീണിരുന്നു. അവൾക്കു ഇഷ്ട്ടമാണ്‌ എങ്കിൽ എനിക്ക് താല്പര്യകുറവില്ല......... """ അത് പറയുമ്പോഴും അവനിൽ ഗൗരവം നിറഞ്ഞു നിൽക്കുന്നത് കണ്ടു ഋഷി. 🌾🥀 എന്തോ പറയാൻ ഉണ്ടന്ന് പറഞ്ഞിട്ട് ഇതിപ്പോൾ കുറച്ചു നേരമായല്ലോ...... കിച്ചുയേട്ടാ...... """" നിർത്തിയിട്ടിരിക്കുന്ന കാറിനു ഇരു വശത്തുമായി ഇരിക്കുവാണ് വൈശാഖ് സായുവും. അവനിലേക്ക് നോക്കി അത് ചോദിക്കുമ്പോൾ ഹൃദയം വല്ലാതെ വിറ കൊണ്ടു സായുവിന്റെ താൻ എന്താണോ കേൾക്കാൻ ആഗ്രഹിക്കുന്നത് അതാണ് കിച്ചുഏട്ടനിൽ നിന്ന് കേൾക്കാൻ പോകുന്നത് എന്ന് തോന്നി അവൾക്ക് ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു അവൾ. എന്നാൽ ഞാൻ പറയട്ടെ കിച്ചുയേട്ടാ എനിക്ക് പറയാൻ ഉള്ളത് കുറെ നാളുകളായി.... ഞാൻ..... അത്.....

അവളിൽ നിന്ന് കേൾക്കാൻ പോകുന്ന വാക്കുകളുടെ വ്യാപതി അറിഞ്ഞതും അവൻ പറഞ്ഞു. """ഋഷിക്ക്‌ നിന്നെ ഇഷ്ട്ടമാണ്‌ എന്ന്.വിവാഹം ചെയ്യാൻ....... നിനക്ക് താല്പര്യമാണ്‌ എങ്കിൽ നോക്കാമെന്നു ഞാൻ പറഞ്ഞു സായു........... പറയുമ്പോൾ അവൻ തന്നെ നോക്കുന്നില്ല എന്ന് അറിഞ്ഞു സായു. എന്തുകൊണ്ടാണ് എന്നറിയില്ലഒന്നും പറയാതെ തന്നെ ആ വാക്കുകളിൽ തന്നോടുള്ള എല്ലാഉത്തരവും ഉണ്ടെന്ന് മനസിലായി അവൾക്ക്. ""ഞാൻ ഓർത്തു കിച്ചുയേട്ടന് എന്നെ ഇഷ്ട്ടം ആയിരിക്കുമെന്ന്....... പ്രണയം ആണോ എന്നറിയില്ല എങ്കിലും ആഗ്രഹിച്ചിരുന്നു ഞാൻ.......""" !""എനിക്ക് ഇഷ്ട്ടമാണല്ലോ സായു നിന്നെ എന്നാൽ നീ ചിന്തിക്കുന്ന ഒരിഷ്ടം അല്ല എന്ന് മാത്രം നീ എനിക്ക് നന്ദുവിനെ പോലെയാണ്...... അവനിൽ നിന്ന് കേൾക്കുന്ന വാക്കുകൾ അവളുടെ കണ്ണിൽ നിന്ന് കണ്ണ് നീരായി തൂകി തുടങ്ങിയിരുന്നു. എനിക്ക് തോന്നി സായു നിനക്ക് എന്നോട് പറയാൻ ഉള്ളത് ഇതാകുമെന്ന്.......

അത് വേണ്ട മോളെ നമ്മുടെ ബന്ധത്തിന് വേറെ അർത്ഥം കൊടുക്കണ്ട അതെനിക്കാവില്ല....... ഏയ്‌..... ഞാൻ വെറുതെ ഒരു കല്യാണം വേണം എന്നു തോന്നിയപ്പോൾ അവിടെ കിച്ചുയേട്ടന്റെ മുഖം തെളിഞ്ഞു അത്രേ ഉള്ളു....... ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ടു പറഞ്ഞു അവൾ, അതുപറയുമ്പോഴും തന്റെ നെഞ്ചിൻ കോണിൽ എവിടെയൊക്കയോ വല്ലാതെ നോവുന്നതറിഞ്ഞു അവൾ. ""എനിക്ക് അവനെ എന്ത് കൊണ്ടോ ഇഷ്ട്ടം അത്ര ഇല്ല എങ്കിലും നിനക്ക് ചേരും......''' പറയുമ്പോൾ ആ ചുണ്ടിൻ കോണിൽ ചിരി വിടരുന്നത് ആ കണ്ണീരിനിടയിലും കണ്ടുസായു ആ ചിരി അവളിലും പടർന്നു. . കൊള്ളാം ശത്രുവിനെയാണോ എനിക്ക് കെട്ടിച്ചു തരുന്നത്......""" തമാശ യായി അവളത് പറയുമ്പോൾ അവനും ചിരിച്ചു. നിനക്ക് ഇഷ്ട്ടകുറവില്ലല്ലോ അല്ലെ സായു........ "" ഇഷ്ട്ടം ഇല്ലായ്ക ഇല്ല....... കിച്ചുയേട്ടാ.....

എനിക്കൊരു ഇഷ്ട്ടം തോന്നി അത് തെറ്റായിരുന്നു എന്ന് മനസിലായപ്പോൾ നമ്മൾ അത് തിരുത്തണം..... അത് മറ്റൊരു വിവാഹത്തിലൂടെ യാണ് എങ്കിൽ അങ്ങനെ......... ഋഷി നല്ലൊരാളാണ്...... ""കിച്ചുയേട്ടൻ ഒരു കല്യാണത്തിന് സമ്മതിക്കണം..... ചിറ്റക്ക് ആഗ്രഹം ഉണ്ട്... കണ്ടില്ല എന്ന് നടിക്കരുത്... "" അതിന് ഒരു പുഞ്ചിരി മാത്രമായിരുന്നു അവനിലേ ഉത്തരം. ""എന്നാൽ നമ്മുക്ക് പോകാം....... """" അവനതു പറയുമ്പോൾ ഒരു കാർമേഘം ഒഴിഞ്ഞു പോയത് പോലെ തോന്നി അവൾക്ക്. സീറ്റിൽ ചാരി കണ്ണുകളടച്ചു സായു, "തനിക്ക് പ്രണയമായിരുന്നോ കിച്ചുയേട്ടനോട്..... അല്ല ആയിരുന്നു എങ്കിൽ ഇത്രയും പെട്ടന്ന് ഒരു ഉത്തരം നൽകാൻ കഴിയുമായിരുന്നില്ല തനിക്ക്......."" ഒരു ദീർഘനിശ്വസമെടുത്തു അവനെ നോക്കി അവൾ പുരികമുയർത്തി എന്താണ് എന്ന് വൈശാഖ് ചോദിച്ചതും ഒന്നുമില്ല എന്ന് ചുമൽ കൂച്ചി കാണിച്ചു അവൾ.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story