ഇന്ദുലേഖ: ഭാഗം 23

indulekha

എഴുത്തുകാരി: നിളകാർത്തിക

ഋഷി എന്താ ഒന്നും പറയാത്തത്...... എന്റെ മനസ്സിൽ ഒരു കുറ്റബോധം പാടില്ല അതാ ഞാൻ പറഞ്ഞത്....... ഞാൻ എന്ത് പറയാനാ...പറയാൻ തുടങ്ങിയാൽ നീ ഈ കാറിൽ നിന്ന് എഴുനേറ്റു ഓടും........ സ്റ്റിയറിങ്ങിൽ കൈ പിടിച്ചു കൊണ്ട് ഗൗരവത്തോടെ ഋഷി പറയുമ്പോൾ കൈയിൽ ഇരിക്കുന്ന ബാഗിൽ വിരലുകൾ കോറി കൊണ്ടിരുന്നു. അത്... ഞാൻ .... ഒന്നും ഒളിക്കരുത് എന്ന് വിചാരിച്ചാണ്...... എനിക്ക് വിഷമം ഇല്ല ഋഷിയുടെ തീരുമാനം പോലെ....... പറഞ്ഞു കൊണ്ടു ഡോർ തുറക്കാൻ തുടങ്ങിയതും അവളുടെ കൈയിൽ പിടിച്ചിരുന്നു അവൻ. അവന്റെ ശ്വാസം കവിളിൽ തഴുകി തടഞ്ഞതും ശ്വാസം വിടാതെ അവനെ നോക്കി അവനിലേ കുസൃതി ചിരി കണ്ടതും കണ്ണുകൾ മിഴിച്ചു സായു സീറ്റിലേക്ക് തല അറിയാതെ ചാരി പോയിരുന്നു. ")""അതെ എന്റെ ഏഴു എണ്ണത്തിൽ തന്റെ ഒന്ന് മുങ്ങി പോകുമല്ലോ സായ്‌വേ........

അവൻ ഒരു വലിയ ചിരിയോടെ അത് പറഞ്ഞതും അതിശയത്തോടെ നോക്കി അവൾ. അതെ.... എനിക്ക് ഏഴു പ്രണയം ഉണ്ടായിരുന്നു..... താൻ എട്ടാമത്തെ യാണ്..... അപ്പോഴാണ് അവളുടെ ഒരു വൺ വേ പ്രണയം........ ഹ.... ഹ..... ഋഷി ഉറക്കെ ചിരിച്ചതും അവന്റെ തോളിലേക്ക് ആഞ്ഞു അടിച്ചു അവളുടെ കൈയിൽ പിടിത്ത മിട്ടു കൊണ്ട് തന്റെ ഇടം നെഞ്ചിലേക്ക് അവളുടെ kay തലം അമർത്തി വെച്ചു അവൻ ,അവളുടെ പുറം കഴുത്തിൽ പിടിച്ചു തന്നോട് ചേർത്തു പിടിച്ചു ഋഷി. ഒന്ന് പകച്ചു കൊണ്ട് അവനെ തള്ളി മാറ്റി നേരെ ഇരിക്കാൻ തുടങ്ങിയെങ്കിലും അവൻ ഒന്ന് കൂടി നെഞ്ചോടു ചേർത്തു , അവന്റെ ഹൃദയതാളമേറ്റു അകലാൻ ആകാതെ സായു ഇരുന്നു കിച്ചുയേട്ടന്റെ സാമിപ്യത്തിൽ താൻ അനുഭവിക്കാത്ത ഒരു സന്തോഷം മനസ്സിനെ കീഴടക്കുന്നത് അറിഞ്ഞു അവൾ , ഇതാണോ പ്രണയം ""

ചുണ്ടിൽ വിടർന്ന ചിരി മറച്ചു സായു , അവളിലെ ഭാവം കാണാതെ അറിയുകയായിരുന്നു അവൻ. 🌾🥀 ഇന്ന് തുമ്പി പെണ്ണിന്റെ നൂല് കേട്ടാണ് നന്ദു തുമ്പിയെ മടിയിൽ വെച്ച് കൊഞ്ചിക്കുവാണ് കുഞ്ഞി കണ്ണുകൾ ചിമ്മുന്നതും ചുണ്ടുകൾ കൂർപ്പിക്കുന്നതും കൗതുകത്തോടെയാണ് അവൾ കാണുന്നത്. സായു യേച്ചി നമ്മുക്ക് അലകൃത എന്ന് ഇടാം പേര്..... നല്ലത് അല്ലേ..... തുമ്പിയുടെ കവിളിൽ തൊട്ട് കൊണ്ടു ചോദിച്ചു നന്ദു. "" നന്ദുവിന്റെ ഇഷ്ട്ടം....... " ഒരു ചിരിയോടെ മറുപടി പറഞ്ഞു ഇന്ദു. സായു നൽകിയ സെറ്റും മുണ്ടും അതിന് ചേരുന്ന പച്ചകളർ ബ്ലൗസും ഇട്ടു ഇന്ദു കണ്ണാടിയുടെ മുമ്പിൽ ചെന്ന് തന്റെ മുഖം നോക്കുമ്പോൾ ഒഴിഞ്ഞ കഴുത്തും നെറ്റിയും അവളെ കുത്തി നോവിച്ചു കുറച്ചു നാളുകളായി താൻ ചിരിക്കാൻ മറന്നു എന്ന് തോന്നി നന്ദു വിന്റ കൈയിൽ ഇരിക്കുന്ന തുമ്പിയെ നോക്കി ചെറുതായി കിണുങ്ങുന്നുണ്ട്

അവൾ ഉറക്കം വന്നിട്ടാകാം നന്ദുവിന്റെ കൈയിൽ നിന്നു തുമ്പിയെ മേടിച്ചു കട്ടിലിലേക്കിരുന്നു ബ്ലൗസിന്റെ ഹൂക്കു തുറന്നു മാറിലേക്ക് ചേർത്തു. മോളെ...... കുഞ്ഞിനെ കൊണ്ട് വാ.... രാഹുകാലത്തിനു മുൻപ് നൂല് കെട്ടാം...... ഗീതേച്ചി പറഞ്ഞതും തോളത്തു കിടത്തി കൊട്ടി ഗീതേച്ചിയുടെ കൈയിലേക്ക് കൊടുത്തു അവളെ. മോള് ഒരുങ്ങു ഞാൻ കുഞ്ഞിനേയും കൊണ്ട് അങ്ങോട്ട് ചെല്ലട്ടെ....... നന്ദു നീയും വാ...... കഴുത്തിലൂടെ എന്തോ ഇഴഞ്ഞതും മുഖം കുനിച്ചു നോക്കി കഴുത്തിൽ കിടക്കുന്ന ചെറിയ ഒരു ചെയിൻ അതിൽ തൂങ്ങുന്ന ചെറിയ ഒരു വെള്ള കല്ല് പതിപ്പിച്ച ലോക്കറ്റ്. ഞെട്ടലോടെ നോക്കുമ്പോൾ ചിരിയോടെ നിൽക്കുന്ന സായു. എന്റെ വക തുമ്പിയുടെ അമ്മക്ക്........ എന്താ ഈ കഴുത്ത് ഇനി ഒഴിച്ച് ഇടണ്ട ഇന്ദു.....

പറഞ്ഞു കൊണ്ട് കൈയിലെ സ്ലിപ്പിൽ നിന്നു ഒരു ഒരു കറുത്ത ചെറിയ പൊട്ട് അവളുടെനെറ്റിയിൽ തൊട്ടു കൊടുത്തു പിന്നെ അവളെ കണ്ണാടിയുടെ മുന്നിലേക്ക് നിർത്തി. ഇങ്ങനെ നടക്കണം ഇന്ദു നീ ഇനി മുഖത്തു വിഷാദം വേണ്ട........ ചിരി മാത്രം മതി...... പറഞ്ഞു കൊണ്ട് അവളെ ചേർത്തു പിടിച്ചു സായു. വിളക്കിന് മുമ്പിൽ വെയ്ക്കാനുള്ളത് എല്ലാം എടുത്തു വെച്ചു സായു , ഇടക്ക് വാതിൽക്കലേക്കും വാച്ചിലേക്കും നോക്കി അവൾ ഋഷിയുടെ വരവിനായി ഓർക്കുമ്പോൾ സ്വയം ചിരി തോന്നി എത്ര പെട്ടന്നാണ് താൻ ഋഷിയേ സ്നേഹിച്ചു തുടങ്ങിയത് ഇപ്പോൾ ഒരു ദിവസം പോലും കാണാതിരിക്കാനാകില്ല എന്നായിട്ടുണ്ട് ഇന്ന് ഋഷിയുടെ അമ്മയും വരും അമ്മ തന്നെ കണ്ടിട്ടില്ല ഋഷിക്കു അമ്മ മാത്രമേ ഉള്ളു. അത്യാവശ്യം അയൽപ്പക്കത്തുള്ള വരെയൊക്കെ വിളിച്ചിട്ടുണ്ട്, മനുകുട്ടനും എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുന്നുണ്ട് കടയുടെ കാര്യങ്ങൾ അവനാണ് ഇപ്പോൾ നോക്കുന്നത്.

""നല്ല..... സുന്ദരി കുട്ടിയാണല്ലോ.... ഇന്ദു വിനെ പോലെ തന്നെ......ആര് കണ്ടാലും ഒന്ന് കൊതിച്ചു പോകും...... ഒരു സ്ത്രീ കുഞ്ഞിന്റെ കവിളിൽ തൊട്ടത് പറയുമ്പോളാണ് വൈശാഖ് അകത്തേക്ക് കയറി വരുന്നത് ഓർഡർ കൊടുത്ത ചായയും പലഹാരവും മേശ പുറത്തേക്കു വെച്ചിട്ട് അവരെ കൂർപ്പിച്ചു ഒന്ന് നോക്കിയവൻ പിന്നെ അമ്മയുടെ കൈയിലിരിക്കുന്ന തുമ്പിയിലേക്കും ആ കുഞ്ഞി കണ്ണുകൾ തന്നെ മാടി വിളിക്കുന്നപോലെ കുറെ നാളുകൾക്കു ശെക്ഷം ഇന്നാണ് കാണുന്നത് ഷോപ്പിന്റെ ആവശ്യങ്ങൾക്കായി തിരക്കിലായിരുന്നു , പിന്നെ മനസ്സു പലവട്ടം തുടിച്ചു കുഞ്ഞി പെണ്ണിനെ കാണാൻ പക്ഷെ എന്തോ പുറകോട്ട് വലിച്ചു മറ്റും പോലെ. "എടാ..... ഒന്ന് പിടിച്ചേ മോളെ.... ഞാൻ ചായ എടുക്കട്ടെ ആളുകൾ വരുന്നത് കണ്ടില്ലെ...... ഋഷിയേ കണ്ടുമില്ല അവൻ വന്നിരുന്നെങ്കിൽ ഒരു സഹായം ആയിരുന്നേനെ നീ ഉണ്ടായിട്ടും ഒരു കാര്യവുമില്ലലോ........

എന്താണ് എന്നറിയില്ല അവന്റെ പേര് കേൾക്കുമ്പോൾ എനിക്ക് ദേക്ഷ്യം വരും സായുവിനെ കല്യാണം കഴിക്കാൻ പോകുവാണ് അറിയാം എങ്കിലും അറിയില്ല...."" മനസ്സിൽ ഓർത്തു വൈശാഖ്. ""ആഹാ.... ഋഷി കുഞ്ഞ് വന്നല്ലോ.........'' പറഞ്ഞു കൊണ്ട് അമ്മ വരാന്തയിലേക്ക് നടന്നതും കുഞ്ഞിനെ തട്ടി പറിച്ചതു പോലെ മേടിച്ചു ഞാൻ അറിയില്ല എന്തിന് എന്ന് ബുദ്ധി പറയുന്നത് മനസ്സു കേൾക്കുന്നില്ല എന്ന് അറിഞ്ഞു അവൻ. വൈശാഖിന്റെ പെട്ടന്നുള്ള പെരുമാറ്റത്തിൽ അന്തം വിട്ടു നിന്നു ഗീതഅമ്മ, അമ്മയെ ഒന്ന് നോക്കിയിട്ട് നെഞ്ചിലേക്കു ചേർത്തു പിടിച്ചു അല്ലങ്കിൽ അവൻ വന്നു തട്ടി പറിക്കുമെന്ന് അറിയാം. ചിരിയോടെ വരാന്തയിലേക്ക് കയറുന്നവനെ ഒരു വിജയിയേ പോലെ നോക്കി വൈശാഖ് അവന്റെ കൈയിൽ തുമ്പിയിരിക്കുന്നത്‌ കണ്ടിട്ട് അതിശയത്തോടെ ഗീതഅമ്മയിലേക്കും വൈശാഖിന്റെ പുറകിൽ ഞെട്ടി നിൽക്കുന്ന സായുവിലേക്കും നോക്കി.

ഋഷിയുടെ അമ്മ മുമ്പോട്ടു വന്നു കുഞ്ഞിന്റെ കൈയിൽ പിടിച്ചു കവിളിൽ തൊട്ടു തലോടി, കൈ നീട്ടിയതും കുഞ്ഞ് കരഞ്ഞിരുന്നു നെഞ്ചോടു ചേർത്തു പൊക്കി പിടിച്ചു അവൻ അവന്റെ നെഞ്ചിൻ ചൂടിലെ താളത്തിന് അനുസരിച്ചു കുഞ്ഞിളം ചുണ്ടിൽ ചിരി വിടർന്നു തുമ്പിയിൽ അപ്പോഴും വൈശാഖിന് മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല തന്റെ ഉള്ളിലെ മാറ്റത്തെ. ""നൂല് കെട്ടിന് നേരമായി ഇന്ദു കുഞ്ഞിനെ എടുത്തോളൂ......."" വാതിൽക്കൽ നിൽക്കുന്ന ഇന്ദുവിനോടായി ഗീത അമ്മ അത് പറഞ്ഞതും പ്രായം ചെന്ന ഒരു സ്ത്രീ മുമ്പോട്ടു വന്നു. അച്ഛനില്ലാത്ത സ്ഥിതിക്ക് അമ്മ തന്നെ കെട്ടിക്കോളൂ........അല്ലാതെ ഇപ്പോൾ എന്ത് ചെയ്യും ആണുങ്ങൾ ആണ് ചെയ്യേണ്ടത്........ആകുഞ്ഞിന് യോഗമില്ല.......അച്ഛന്റെ സ്നേഹം കിട്ടാൻ....... അവരത് പറഞ്ഞതും ദേക്ഷ്യത്തോടെ നോക്കിയിരുന്നു അവരെ വൈശാഖ് , ഇന്ദുവിന്റെ മുഖം സങ്കടത്താൽ അവന്റെ കൈയിലിരിക്കുന്ന തുമ്പിയിലായി .

കുഞ്ഞിനെ എടുക്കാനായി അവൾ കൈ നീട്ടിയതും കുഞ്ഞുമായി വിളക്കിനടുത്തു നിലത്തു വിരിച്ചിരുന്ന പായിലേക്ക് ഇരുന്നു അവൻ പെട്ടന്നുള്ള പെരുമാറ്റത്തിൽ ഞെട്ടലോടെ നിന്നു എല്ലാവരും. ""ഞാൻ.... നൂല് കെട്ടിക്കോളാം ആർക്കും ബുദ്ധിമുട്ടില്ലെങ്കിൽ...... """ പറയുമ്പോൾ ആദ്യ മായി അവൾക്കു നേരെയായി നോക്കിയവൻ , കണ്ണുകൾ നിറഞ്ഞു മരവിച്ച പോലെനിന്നു അവൾ. ""അത്..... അച്ഛന്റെ അവകാശം ആണ്..... അച്ഛനില്ലാത്ത സ്ഥിതിക്ക് ആകാം അതിനെന്താ അല്ലെ ഗീതേച്ചി........ ഒരാൾ അത് പറഞ്ഞതും എല്ലാവരും സമ്മതം പോലെ മൂളി അപ്പോഴും കണ്ടത് വിശ്വസിക്കനാകാതെ നിന്നുപോയി അവർ നാലു പേര് പരസ്പരം നോക്കി ഋഷിയുടെ ചുണ്ടിൽ എന്ത് കൊണ്ടോ ഒരു ചിരി വിടർന്നു. എന്നാൽ അവർക്ക് ആർക്കും മനസിലാക്കാൻ കഴിയാത്ത സ്നേഹമായിരുന്നു, വാത്സല്യമായിരുന്നു ആ കുഞ്ഞിനോട് അവനിൽ. വൈശാഖ് അറിയുന്നുണ്ടായിരുന്നില്ല അറിയാതെ തന്റെ ജീവന്റെ ഒരു ഭാഗമായി മാറുക യാണ് ആ കുഞ്ഞ് എന്ന്.

ഗീതേച്ചി നൽകിയ കറുത്ത ചരട് തുമ്പിയുടെ അരയിൽ കെട്ടി.വെറ്റില കാതിടുക്കിൽ വെച്ച് പേര് പറയാനായി കുനിഞ്ഞു. ""പാർവതി ദേവിയുടെ പേര് മൂന്നു പ്രാവശ്യം ചൊല്ലിക്കോളൂ രണ്ട് കാതിലും പിന്നെ നിങ്ങള്ക്ക് ഇഷ്ടമുള്ള പേരും......... """ ഒരു വയസ്സായ ആള് അത് പറഞ്ഞതും "ശ്രീപാർവതി "" എന്ന് മൂന്നു പ്രാവശ്യം ചൊല്ലി അവൻ അപ്പോഴും അവന്റെ പെരുമാറ്റത്തിൽ വിശ്വസിക്കനാകാതെ നിന്നു പോയിരുന്നു പലരും. ഏട്ടാ....."" അലാംകൃത" മതി........ "" നന്ദു അവന്റെ അടുത്തായി കുനിഞ്ഞു പറഞ്ഞതും അവളെ ഒന്ന് നോക്കിയിട്ട് കാതിലായി അവളുടെ പേര് വിളിച്ചു "വീര"......."" അവ്നിൽ നിന്നു ആ പേര് കേട്ടതും പരസ്പരം എല്ലാവരും നോക്കി പുതിയ ഒരു വൈശാഖ് ആണ് അത് എന്നു തോന്നി അവർക്ക് ഇന്ദുവും അവനെ അതിശയത്തോടെ നോക്കി തന്നോട് എപ്പോഴും വെറുപ്പ്‌ കാണിച്ചിരുന്ന ആളുടെ തന്റെ കുഞ്ഞിനോടുള്ള സ്നേഹം എന്തോ വിശ്വസിക്കനാകാതെ നിന്നു പോയി അവൾ. ""കഴിഞ്ഞല്ലോ അല്ലെ......... ""

പറഞ്ഞു കൊണ്ട് അവരുടെ മുഖത്തേക്ക് നോക്കി കുഞ്ഞിനെ നീട്ടാൻ തുടങ്ങിയതും അവന്റെ മുണ്ടിനെ നനച്ചു തൊടയിലൂടെ തുമ്പിയുടെ മൂത്രം ഇറങ്ങിയിരുന്നു. അമ്മ..... പിടിക്ക് മൂത്രം ഒഴിച്ചു........ "" പറയുകയും അവരുടെ കൈയിൽ കൊടുത്തു കൊണ്ട് എഴുനേറ്റിരുന്നു. അപ്പോഴും കണ്ണും തള്ളി കണ്ടത് വിശ്വസിക്കനാകാതെ നിന്നു പോയിരുന്നു ഗീത അമ്മ. അമ്മേ........ എന്നെ ഒന്ന് നുള്ളിക്കെ......'' പറഞ്ഞു കൊണ്ട് അവരെ തട്ടി വിളിച്ചു. അല്ല ഇവിടെ എന്താ സംഭവിച്ചത്.......... കിച്ചുയേട്ടന് പെട്ടന്ന് എന്ത് പറ്റി....... മസിലും പിടിച്ചു ഇന്ദു വിനെ വെറുത്തു നടന്നആളാണ് പെട്ടന്ന്.......... """ സായു ഋഷിയുടെ കൈയിൽതോണ്ടി പറഞ്ഞതും അവൾക്ക് മാത്രം കേൾക്കാവുന്ന പോലെ കാതിൽ പറഞ്ഞു. ""പ്രേമം ആണോ സായുവേ....... ""

അവനതു പറഞ്ഞതും അവന്റെ കാലിൽ ആഞ്ഞു ചവിട്ടി അവൾ. ""പൊക്കോണം..... കിച്ചുയേട്ടന് പ്രേമം..... ഇത് അതൊന്നും അല്ല...... ഇഷ്ട്ടം കുഞ്ഞിനോടാണ്...... ആ കണ്ണുകളിൽ പലവട്ടം ഞാൻ കണ്ടിട്ടുണ്ട്......... തുമ്പി പെണ്ണിനേയും കിച്ചുയേട്ടനെയും ഒരു ബന്ധം കൂട്ടി ചേർക്കുന്ന പോലെ.........'''' പറയുമ്പോൾ സായുവിന്റെ കണ്ണുകൾ മുണ്ടും തൂത്തു കൊണ്ട് നടന്നു അകലുന്നവനിൽ ആയിരുന്നു. ""വീര......... നല്ല പേരാണ് എങ്കിലും അലമ്കൃത മതിയായിരുന്നു....... ശേ.....""" നന്ദു നഖം കടിച്ചു കൊണ്ട് പറഞ്ഞു. ""വീര.............. """ ഇന്ദുവിന്റെ ചുണ്ടിലൂടെ തന്റെ മകളുടെ പേര് പുറത്തേക്കു വന്നു ചിരിയോടെ തുമ്പി പെണ്ണിന്റെ നെറ്റിയിൽ ഉമ്മ വെച്ചു അവൾ. അവിടെ രക്തബന്ധത്താൽ അല്ലാതെ കർമ്മ ബന്ധം കൊണ്ട്ഒരു അച്ഛനും മകളും ജനിക്കുക യായിരുന്നു ആർക്കും തകർക്കാൻ കഴിയാത്ത ബന്ധം അവർ പോലുമറിയാതെ..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story