ഇന്ദുലേഖ: ഭാഗം 24

indulekha

എഴുത്തുകാരി: നിളകാർത്തിക

മുറിയിൽ ചെന്നു മുണ്ട് മാറി കഴുകാൻ ഉള്ളത് ബാത്‌റൂമിലേക്ക് ഇട്ടു പുതിയ മുണ്ടും ഉടുത്തു അപ്പോഴാണ് മേശ പുറത്തിരിക്കുന്ന ചെറിയ ഡെപ്പിയിലേക്ക് കണ്ണുകൾ പാറിയത് അത് എടുത്തു ഷിർട്ടിന്റെ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട്മുറിക്കു വെളിയിലെക്കുറങ്ങി മുറ്റത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും കണ്ടു വരാന്തയിലേക്ക് കയറി വരുന്ന നന്ദുനെ. എടി ഇത്....... ആകുഞ്ഞിന് കൊടുത്തേക്ക്........ "" അലസമായി പറഞ്ഞു കൊണ്ട് അവളുടെ നേരെ നീട്ടി. എന്താണ് എന്ന രീതിയിൽ അവനെ പുരികം ഉയർത്തി നോക്കി നന്ദു. അതൊരു പാദസരം........ എന്തങ്കിലും ഇനി കൊടുത്തില്ല എന്ന് വേണ്ട അതാണ്....... നന്ദു അതിശയത്തോടെ അവനെയും കൈയിൽ തന്ന ഡെപ്പിയിലേക്കും നോക്കി അവൾ വിശ്വസിക്കാനാകാതെ അതിന്റെ അടപ്പ് തുറന്നു നോക്കി നിറയെ മണികൾ ഉള്ള ഒരു വെള്ളി കൊലുസ്സു അകത്തേക്ക് നടന്നു പോകുന്നവനെ നോക്കി നിന്നു അവൾ. 🥀🌾 ആറ് മാസത്തിനുള്ളിൽ സായുവിന്റെയും ഋഷിയുടെയും വിവാഹം നടത്താമെന്നു തീരുമാനിച്ചു എല്ലാവരും കൂടി. ഇപ്പോൾ വീര ക്ക്‌ അഞ്ചുമാസമായി കടയുടെ കാര്യങ്ങൾ രണ്ടാം മാസത്തിൽ തന്നെ ഇന്ദു നടത്തി തുടങ്ങിയിരുന്നു അവൾ സായു ജോലിക്ക് പോയി തുടങ്ങി.

ഋഷിയുടെയും സായുവിന്റെയും സഹായത്തോടെ കട കുറച്ചു കൂടി പുരോഗമിപ്പിച്ചു ഇന്ദു രാത്രി വൈകിയും കച്ചവടം നടത്തി അവൾ ജോലി കഴിഞ്ഞു വന്നാൽ സായുവും കൂടും ആ സമയം കുഞ്ഞിനെ നന്ദുവും ഗീതേച്ചിയും നോക്കും. വൈശാഖ് ടൗണിൽ തന്നെ ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങിയിരുന്നു വരുമ്പോൾ രാത്രി ഒമ്പതു മണിയെങ്കിയിലും ആകും അപ്പോഴും ഇന്ദുവിന്റെ കച്ചവടം തീർന്നിട്ടുണ്ടാവില്ല ദോശയും ഓംലെറ്റും ഉണ്ടിപ്പോൾ സഹായത്തിന് മനുകുട്ടനും.കുഞ്ഞിന്റെ ഉത്തരവാദിത്യവും ഗീതേച്ചി ഏറ്റെടുത്തു കിച്ചു ഇപ്പോൾ ഒന്നും അങ്ങനെ പറയാറില്ല എന്നുള്ളത് അവർക്ക് ഒരു ആശ്വാസമായിരുന്നു . എങ്കിലും അവർക്ക് ബുദ്ധിമുട്ടക്കണ്ട എന്ന് വിചാരിച്ചു അവളെ എളിയിൽ വെച്ചു കൊണ്ട് ജോലികൾ ചെയ്യും പിന്നെ ഊഞ്ഞാൽ കെട്ടിയിട്ടുണ്ട് അവൾക്കായി അതിലിരുത്തി ഒരു തട വെച്ചിട്ടുണ്ട് അതിനാൽ അവിടെ തന്നെ ഇരുന്നോളും അവൾ അപ്പോൾ തനിക്ക് പണികൾ ചെയ്യാം. ഇന്ദു....... ഞങ്ങൾ പോയിട്ട് വരാം സായു അങ്ങോട്ട് വന്നേക്കാമെന്നാണ് പറഞ്ഞിരിക്കുന്നത് ........ "" ഇന്ദുയേച്ചിയും ഗീതേച്ചിയും ഒരുങ്ങിയിറങ്ങി . ഇന്ദുയേച്ചി എങ്ങനെ ഉണ്ട് ഈ ലഹങ്ക ഏട്ടൻ മേടിച്ചു തന്നതാ...... കല്യാണത്തിന് ഇടാൻ...... ഒരു പീകോക്ക് കളറിൽ ഉള്ള ലഹങ്ക ഇട്ടു കൊണ്ട് വട്ടം കറങ്ങി.

എല്ലാവരും കൂടി ഒരു കല്യാണ റീസപ്ഷനു പോകുവാണ്. മോളെ എന്തങ്കിലും ആവശ്യം ഉണ്ടങ്കിൽ വിളിച്ചേക്കണേ ഞങ്ങൾ പെട്ടന്ന് വരാം പോകാതിരിക്കാൻ പറ്റില്ല അതാ...... ഗീതേച്ചി ഊഞ്ഞാലിൽ ഇരിക്കുന്ന തുമ്പിയുടെമുടിയിൽ തലോടി കൊണ്ട് പറഞ്ഞു. ""അതിന് കുഴപ്പമില്ല ഗീതേച്ചി മനുവും ഉണ്ടല്ലോ മോളെ ഞാൻ ഊഞ്ഞാലിൽ ഇരുത്തി പണി ചെയ്തോളാം......'' പരിപ്പുവട ക്കുള്ള പരത്തി വെക്കുമ്പോൾ കൈയിലിരിക്കുന്ന കിലുക്കത്തിൽ കടിച്ചു കൊണ്ട് തന്നെ നോക്കി ചിരിക്കുന്നുണ്ട് അവൾ, ബോളിക്കുള്ള പഴം തൊലി കളഞ്ഞു എടുത്തതും തുമ്പി അസ്വസ്ഥത കാണിച്ചു തുടങ്ങിയിരുന്നു. ""അമ്മേടെ.... തുമ്പി അമ്മ ഇപ്പോൾ എടുക്കാട്ടോ........ "" ഇടക്ക് കണ്ണുകൾ തിരുമ്മുന്നുണ്ട് അവൾ, കുറച്ചു കഴിഞ്ഞപ്പോൾ ചിണുങ്ങാൻ തുടങ്ങിയിരുന്നു. ആളുകൾ വന്നു തിരക്ക് ആയി തുടങ്ങിയിരുന്നു കടയിൽ. മ്മ....... മ്മ്....... മ്മ്...... """"തന്റെ നേരെ നീട്ടി കൈ നീട്ടുന്ന തുമ്പിയെ കണ്ടു ദയനീയതയിൽ നോക്കിഅവൾ ചേച്ചി എണ്ണയും സാധനങ്ങളും എടുത്തു തന്നിട്ട് അവളെ ഉറക്കിക്കോ ഞാൻ നോക്കിക്കോളാം........ അതും പറഞ്ഞു മനു അവന്റ പണിയിലേക്ക് തിരിഞ്ഞു. അവളെ ഊഞ്ഞാലിൽ നിന്നു എടുത്തു വീട്ടിലേക്ക് നടന്നു അപ്പോഴേക്കും മുഖം തിരുമ്മി തോളിലേക്ക് ചാഞ്ഞു തുമ്പി ഇനി മാറോടു ചേർത്തു പാല് കുടിച്ചാലേ ഉറങ്ങുകയുള്ളൂ .അവൾ വരാന്തയിൽ വിരിച്ചിരിക്കുന്ന പായിലേക്ക് തുമ്പിയെ കിടത്തിയതും കരയനായി ചുണ്ടുകൾ കോട്ടി കണ്ണുകൾ നിറച്ചു

""തുമ്പി അമ്മ ഇപ്പോൾ വരാം മാമന് സാധനങ്ങൾ എടുത്തു കൊടുക്കട്ടെ ട്ടോ മോളുടെ കൈയിൽ എണ്ണയും പൊടിയും പറ്റും..... പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് വേഗന്നു നടന്നു , അപ്പോഴും കരയുന്ന ഒച്ച കാതിൽ കേൾക്കാം എല്ലാം എടുത്തു കടയിലേക്ക് ഓടി തിരിച്ചു വന്നു പൈപ്പിൻ ചുവട്ടിൽ കാലും കൈയും കഴുകി വീട്ടിലേക്കു നടന്നു. കരച്ചിൽ നിന്നോ.... ഇനി ഉറങ്ങിയോ......"" ഒച്ച കേൾക്കാതെ വന്നതും വരാന്തയിലേക്ക് കയറി ചെന്നു ഞെട്ടലോടെ നെഞ്ചിൽ കൈ വെച്ചു അവൾ തുമ്പി അവിടെ ഉണ്ടായിരുന്നില്ല പേടിയോടെ നാല് പാടും നോക്കി അവളുടെ കിലുക്കം പായയിൽ കിടപ്പുണ്ട്. തുമ്പി......... തുമ്പി....... "" അലറി വിളിച്ചു കൊണ്ട് ഓടിയിരുന്നു.. എന്താ..... ചേച്ചി എന്ത് പറ്റി......""മനു ഓടി വന്നു ചോദിച്ചതും വിറയലോടെ അവന്റെ കൈ പിടിച്ചു നിലത്തേക്ക് ഊർന്നു പോയിരുന്നു ഇന്ദു. ന്റെ.... മോള്...... മോള്........ "" കുഞ്ഞിനെ ആരെങ്കിലും എടുത്തോണ്ട് പോയി കാണുമോ........'' കടയിൽ നിന്ന ഒരാൾ അത് പറഞ്ഞതും മാസങ്ങൾക്കിപ്പുറം അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി അവളുടെ തല പെരുക്കും പോലെ അലറി കരയാൻ പോലുമാകാതെ തളർന്നു പോയി. എന്താ...... എന്ത് പറ്റി........ """ പുറകിൽ നിന്നും വൈശാഖിന്റെ സ്വരം കേട്ടതും വീരവാലോടെ നോക്കി അവളുടെ മിഴികൾ അവന്റെ മാറിൽ ചേർന്ന് ഉറങ്ങുന്ന തുമ്പിയിലായിരുന്നു ചാടി എഴുനേറ്റു തട്ടി പറിച്ചതു പോലെ മേടിച്ചിരുന്നു തുമ്പിയെ എന്നാൽ അവളുടെ കുഞ്ഞി കൈ അവന്റെ ഷർട്ടിൽ മുറുക്കെ പിടിച്ചിരുന്നു അവളുടെ വലിയിൽ കുഞ്ഞ് ഞെട്ടി ഉണർന്നു കരഞ്ഞു.

നിങ്ങൾ...... നിങ്ങൾ.... എന്തിനാ..... എന്റെ കുഞ്ഞിനെ........ ഏഹ്....... " നിറകണ്ണുകളോടെ അവളത് പറയുമ്പോൾ അവന്റെ കാതും മിഴിയും വീര യിലായിരുന്നു അവളുടെ അലറി കരച്ചിലിലായിരുന്നു. എന്നോട് ചോദിക്കാതെ എന്തിനാ..... എന്റെ കുഞ്ഞിനെ എടുത്തേ........ ഞാൻ..... അപ്പോഴും കുഞ്ഞി കൈകൾ തനിക്ക് നേരെ നീട്ടി കരയുന്ന വീരയിലേക്കും തന്നെ പഴിചാരുന്നവളിലേക്കും കോപത്തോടെ നോക്കി അവൻ. നിർത്തടി...... ആ ഞാൻ എടുത്തു അതിനെന്താ പിന്നെ..... ആ വരാന്തയിൽ ഒറ്റയ്ക്ക് കിടന്നു കരയുന്ന വീരയേ കണ്ടപ്പോൾ എടുത്തു അതിന്.......എന്താണ് എന്ന്..... പറയുകയും അവളുടെ കൈയിൽ നിന്നു കുഞ്ഞിനെ മേടിച്ചു തോളിലേക്ക് കിടത്തി തോളത്തു തട്ടി വിട്ടതും തുമ്പിയുടെ കരച്ചിൽ മെല്ലെയായിരുന്നു. കരയുന്ന കുഞ്ഞിനെ സമാധാനിപ്പിക്കാൻ ഉള്ളതിന്..... എന്റെ തലയിൽ കയറാൻ വരുന്നോ....... പറഞ്ഞു കൊണ്ട് തുമ്പിയെ അവളുടെ കൈയിൽ കൊടുത്തു കൊണ്ട് മുണ്ടും മടക്കി കുത്തി നടന്നു പോകുന്നവനെ പകപ്പോടെ നോക്കി നിന്നു ഇന്ദു. 🥀🌾 """എന്നാലും എന്റെ കിച്ചു കുഞ്ഞിനെ അങ്ങനെ എടുത്തുകൊണ്ട് പോകുമ്പോൾ നിനക്ക് ഒന്ന് പറഞ്ഞിട്ട് എടുത്തു കൊണ്ട് പോയാലെന്താ......ഏഹ്....ആ കൂട്ടി വല്ലാതെ പേടിച്ചു അതിന് ആ കുഞ്ഞ് അല്ലെ ഉള്ളു...... വന്നപ്പോൾ കാര്യം അറിഞ്ഞപ്പോൾ ഗീത അമ്മ അവനു നേരെ ദേക്ഷ്യ പെട്ടു. എന്ത് പറയാൻ..... അതിന് വേറെ ആരുമല്ലല്ലോ ഞാൻ അല്ലെ എടുത്തത്.....

ഇത്ര ബഹളം വെയ്ക്കാൻ കൊച്ചിനെ ഒറ്റയ്ക്ക് കിടത്തി പോയതും പോരാ അവളുടെ കോപ്പിലെടത്തെ കരച്ചിലും...... പറയുമ്പോൾ അവന്റെ ശബ്‌ദം ഇടറി യിരുന്നു അവരെ നോക്കി അത് പറഞ്ഞു കൊണ്ട് മുറിയിലേക് കയറി കതകുവലിച്ചു അടക്കുന്നവനെ അന്തം വിട്ടു നോക്കി നിന്നു അമ്മയും നന്ദുവും. അവനിലേ മാറ്റം തുമ്പിയിലൂടെ യാണ് എന്നത് അതിശയം ആയിരുന്നു എല്ലാവർക്കും. 🌾🥀 പിന്നെയും കുറച്ചു ദിവസങ്ങൾ മുന്പോട്ട് പോയിരുന്നു. ബൈക്ക് ഗേറ്റിനുള്ളിലേക്ക് കടക്കും മുന്പേ കണ്ണുകൾ ഇന്ദുവിന്റെ തട്ട് കടയിലേക്ക് പാറി പോയിരുന്നു കണ്ണുകൾ തിരഞ്ഞത് അവളെയായിരുന്നു ""വീര യേ """ ഇപ്പോൾ കുറച്ചു മാസങ്ങളായി അവളിൽ ഒതുങ്ങി പോയി വൈശാഖ് എന്ന കിച്ചു. കാർ നിർത്തി അകത്തേക്കുകയറിയാതെ കണ്ടു പായയിൽ നിലത്തു കിടന്നു കൈ കാലിട്ടു അടിക്കുന്ന തുമ്പിയെ ഒരു പുഞ്ചിരിയോടെ അകത്തേക്ക് കയറി അവളുടെ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കി അവനെ കണ്ടതും കൈ കാലുകൾ ഇട്ടടിച്ചു കൊണ്ട് അവന് നേരെ കൈ നീട്ടി അവളുടെ നിറയെ മുത്തുകൾ ഉള്ള പാദസരത്തിന്റെ ഒച്ച ഒരു സംഗീതമായി തീർന്നിട്ട് മാസങ്ങളായിരുന്നു അവരിൽ, അവരുടെ സന്തോഷം ഇപ്പോൾ അവളാണ്. വാഷ്ബൈസനിൽ ചെന്നു കൈ സോപ്പ് വാഷ് ഇട്ടു കഴുകി ടവൽ കൊണ്ട് തുടച്ചു കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു അവൻ, കയ്യിലൊരു കിലുക്കം കൈയിൽവെച്ചു കുലുക്കി കളിപ്പിക്കുവാണ് നന്ദു ,

ഇപ്പോൾ വട്ടം കറങ്ങി കമിഴ്ന്നു വീഴാൻ നോക്കുനുണ്ട് അവൾ , മുട്ട് കുത്തി നിലത്തേക്കിരുന്നു അവൻ കൈയും കാലും ഉയർത്തി തനിക്കായി തുള്ളി ചാടുന്നവൾക്ക് നേരെ കൈ നീട്ടിയതും പ്രത്യേകതരം ഒച്ചയോടെ അവന് നേരെ ഉയർന്നു പൊങ്ങിവന്നതും ചാടി എടുത്തു അവൻ. എന്നാലും ഭയങ്കര അതിശയം ആണുട്ടോ ഏട്ടനോട് ഇത്രയും ഇഷ്ട്ടം തുമ്പിക്കൂ..... ഇതിപ്പോൾ ഇന്ദു യേച്ചിയെ കാണുന്നതിനേക്കാളും സന്തോഷമാണ് കിച്ചുയേട്ടനെ കാണുമ്പോൾ........ ഭയങ്കരം.......എന്നാലും എന്ത് മായാജാലം ആണ് തുമ്പി കാണിച്ചത് കിച്ചുയേട്ടനിൽ....... തുമ്പിയെയും എടുത്തു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി പോകുന്നവനെ നോക്കിപറഞ്ഞു നന്ദു. അവനോടു കളിച്ചും പരിതപിച്ചും തോളത്തു കിടന്നു ഉറങ്ങി പോയിരുന്നു അവൾ വീര ''. കടയും അടച്ചു പാത്രങ്ങൾ കഴുകി കമത്തിവെച്ചു ഇന്ദു തോർത്തും ഇടാനുള്ളതുണിയുമായി കുളിമുറിയിലേക്ക് കയറി. ഇപ്പോൾ നല്ല തിരക്കുണ്ട് കടയിൽ ജോലി കഴിയുമ്പോൾ മടുക്കും . ഇടക്ക് മോളെ പോയി നോക്കും അവൾക്ക് പാലും കൊടുത്തു കഴിഞ്ഞാൽ ഗീതേച്ചി എടുത്തോണ്ട് പോകും വൈകുന്നേരം മൂന്നു മണി മുതൽ രാത്രി വരെ പിന്നെ അവരുടെ വീട്ടിൽ തന്നെയാണ് അവൾ.ഇപ്പോൾ തന്നെകാളും ഇഷ്ട്ടം അവരോടാണ് എന്ന് തോന്നും അവൾക്ക്. കുളിച്ചു നനഞ്ഞ മുടിയിൽ തോർത്ത്‌ തലയിൽ കെട്ടികൊണ്ട് വരാന്തയിലേക്കിറങ്ങി തൂണിൽ പിടിച്ചു നിന്നു അവൾ ഗീതേച്ചിയുടെ വീട്ടിലേക്ക്‌ നോക്കി സായു തുമ്പിയെ വിളിക്കാൻ പോയേക്കുവാണ്അവരുടെ വരവിനായി. എന്റെ ഇന്ദു..... അവിടെ ഇത്തികണ്ണി പോലെ കിച്ചുയേട്ടനെ അള്ളി പിടിച്ചു കിടക്കുവാണ്....

ഇതിപ്പോൾ നിന്റെ മോളാണോ അങ്ങേരുടെ മോളാണോ........ സായു ചിരിയോടെ പറഞ്ഞതും എന്തോ ഇന്ദുവിന്റെ മുഖം സങ്കടത്താൽ താന്നു അന്നത്തെ ആസംഭവത്തിന് ശെക്ഷം അങ്ങനെ അയാളോട് മിണ്ടാറില്ല താൻ. സായുവിനോട് ഒന്നും പറയാതെ മുറ്റത്തേക്ക് ഇറങ്ങിയിരുന്നു അവൾ , എന്താണ് എന്നറിയില്ല എന്തിനാണ് അയാൾ പെട്ടന്ന് ഇങ്ങനെ ഒരു സ്നേഹം കാണിക്കുന്നത് എന്ന് പല വട്ടം ചിന്തിച്ചിട്ടുണ്ട്, തന്നെകാളും കൂടുതൽ വീര അയാളെ സ്‌നേഹിക്കുമ്പോൾ എന്തോ നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ അനുഭവപെടുന്നു അത് എന്ത് കൊണ്ടാണ് എന്നറിയില്ല ഒരു ഇഷ്ട്ടകുറവ് ഹൃദയത്തിൽ ഉരുവിടുന്നത് അറിഞ്ഞു അവൾ. ഗീതേച്ചി....... "" വാതിൽക്കൽ ചെന്നു വിളിച്ചതെ നന്ദു ഇറങ്ങി വന്നിരുന്നു. ആ ഇന്ദുയേച്ചി...... അവള് ഏട്ടന്റെ ദേഹത്ത് കിടന്നു ഉറങ്ങി വാ....... "" പറഞ്ഞതും അവൾ അകത്തേക്ക് പോയതും താല്പര്യമില്ലാഞ്ഞിട്ടും കൂടെ പോയിരുന്നു ഞാനും. അയാളുടെ മുറിയിൽകട്ടിലിൽ ആ നെഞ്ചിൽ കിടന്നുറങ്ങുന്ന വീര യേ കണ്ടതും സന്തോഷത്തിനു പകരം എന്ത് കൊണ്ടോ ദേക്ഷ്യവും സങ്കടവും തോന്നിയിരുന്നു. അടുത്തേക്ക് ചെന്നു നോക്കിയതും അറിഞ്ഞു അയാളും ഉറങ്ങുകയാണ് എന്ന് ഇരു കൈയാൽ തന്റെ മോളെ അയാൾ പൊതിഞ്ഞു പിടിച്ചിട്ടുണ്ട് ഒരു അച്ഛൻ മകളെ പൊതിയും പോലെ...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story