ഇന്ദുലേഖ: ഭാഗം 25

indulekha

എഴുത്തുകാരി: നിളകാർത്തിക

അയാളെ വിളിക്കാനായി നാക്കു ഉയർത്തിയതും അതിനാകാതെ കൈ വിരലുകൾ ഞെരടി കൊണ്ട് നിന്നു അവൾ, ഇന്ദു യേച്ചി ഞാൻ വിളിക്കണോ ഏട്ടനെ........ "" പറഞ്ഞു കൊണ്ട് അടുത്തേക്ക് വന്നു അവൾ. കിച്ചുയേട്ടാ....... കിച്ചുയേട്ടാ........"" അവളുടെ വിളിയിൽ ഞെരുങ്ങി കൊണ്ട് തുമ്പിയെ ഒന്ന് കൂടി മുറുക്കി പിടിച്ചു കിടന്നു അവൻ. ശോ .... ഏട്ടാ...ദേ ഇന്ദു യേച്ചി തുമ്പിയെ കൊടുക്ക്‌......... "" തോളിൽ ബലമായി തട്ടി വിളിച്ചതും ഞെട്ടലോടെ എഴുനേറ്റു. ഏട്ടാ.... എന്തൊരു ഉറക്കമാ..... ഇന്ദുയേച്ചി....... "" അവൾ കുറച്ചു ഉച്ചത്തിൽ പറഞ്ഞതും നന്ദുവിനു നേരെ കണ്ണുരുട്ടി ചുണ്ടിൽ കൈ വെച്ചു മിണ്ടരുത് എന്ന് കാണിച്ചു അവൻ. വീര..... ഉണരും...... പോ.......നന്ദു നീ """ പറഞ്ഞു കൊണ്ട് പിന്നെയും കണ്ണുകൾ അടച്ചു. കിച്ചുയേട്ടാ..... ഇന്ദുയേച്ചി കുഞ്ഞിനെ കൊടുക്ക്‌......... "" അവൾ കുറച്ചു പയ്യെ പറഞ്ഞതും ദേക്ഷ്യ ത്തോടെ കണ്ണുകൾ തുറന്നു മുമ്പിൽ നിൽക്കുന്ന ഇന്ദുവിനെ അപ്പോഴാണ് അവൻ കാണുന്നത് കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ട് പയ്യെ എഴുനേറ്റു അവൻ. വൈശാഖിന് നേരെ കൈ നീട്ടി ഇന്ദു അവളെ ശ്രദ്ധിക്കാതെ മുറിക്കു വെളിയിലേക്ക്കുഞ്ഞുമായി നടന്നു അവൻ. ഞാൻ കൊണ്ട് കിടത്താം അല്ലങ്കിൽ ഉണരും....... "" പറഞ്ഞു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങുന്നവനെ ദേക്ഷ്യ ത്തോടെ നോക്കി നിന്നു അവൾ. വലിഞ്ഞു മുറുകിയ മുഖത്തോടെ അവന്റെ പുറകെ ചെന്നു അവളും. സായു കുട്ടികളുടെ ബുക്കുകൾ നോക്കി കൊണ്ട് വരാന്തയിൽ ഇരിക്കുമ്പോഴാണ് കിച്ചു തുമ്പിയുമായി കയറി വരുന്നത്. ""ആഹാ.... ഇതാര്...... അച്ഛനും മോളുമോ...... ""

ഒരു ചിരിയോടെ കുസൃതി നിറച്ചു സായു പറഞ്ഞതും ആ വാക്കുകൾ എന്ത് കൊണ്ടോ കിച്ചുവിൽ മഞ്ഞു പെയ്തപോലെയായിരുന്നു, എന്നാൽ പടികൾ കയറി വരുന്ന ഇന്ദുവിന്റെ മുഖം കാർമേഘം പോലെ ഇരുണ്ടു. കാറ്റ് പോലെ അവന്റെ അടുത്തേക്ക് പാഞ്ഞു വന്നു കുഞ്ഞിനെ വലിച്ചെടുത്തതും ഉറക്കത്തിൽ ഞെട്ടി ഉറക്കെ കരഞ്ഞു തുമ്പി. താനെന്താ കാണിച്ചേ മോളുണർന്നില്ലേ...... ബോധം ഇല്ലേ തനിക്ക്...... അവൻ ദേക്ഷ്യത്തോടെ അത് ചോയ്ദിച്ചതും അവന് നേരെനിറ കണ്ണുകളോടെ നിന്നു അവൾ ""ഇത് എന്റെ മോളാണ്..... എന്റെ........ "" പറഞ്ഞു കൊണ്ട് നെഞ്ചോടു ചേർത്തു പിടിച്ചു അകത്തേക്ക് പോയിരുന്നു പോകുമ്പോഴും ആ കുഞ്ഞി കൈകൾ തനിക്ക് നേരെ നീളുന്നതറിഞ്ഞു അവൻ. അപ്പോഴും വീരയുടെ അലറി കരച്ചിൽ എന്ത് കൊണ്ടോ അവന്റെ നെഞ്ചിനെ കുത്തി നോവിച്ചു. ഇത്..... എന്താ പറ്റിയത് ഇന്ദുവിനു...... ശേ...... ഞാൻ ഒരു തമാശ പോലെ പറഞ്ഞതാണ്....... കിച്ചുയേട്ടാ...... ഒന്നും തോന്നേണ്ട..... അവൾക്ക് തുമ്പിയല്ലേ ഉള്ളു..... അതാ......കുഞ്ഞിന്റെ കാര്യത്തിൽ സ്വാർത്ഥത കൂടുതൽ ആണ്...... ശരിയാകാം... പക്ഷെ അഹങ്കാരിയാണ്.....അവൾക്ക് മാത്രമേ അവകാശം ഉള്ളോ വീരയിൽ........."""" അത്രയും പറഞ്ഞു കൊണ്ട് ദേക്ഷ്യതോടെ നടന്നു പോകുന്നവനെ നോക്കി നിന്നു. സായു മുറിയിലേക്ക് ചെല്ലുമ്പോൾ കുഞ്ഞിനെ മടിയിൽ ഇരുത്തി പാല് കൊടുക്കുവാണ് ഒരു കൈ കൊണ്ട് തുമ്പിയുടെ മുടിയിൽ തലോടി വിടുന്നുണ്ട് ഇന്ദു ഇടക്ക് കണ്ണ് നീരിനെ വാശിയോടെ തൂത്തു വിടുന്നുണ്ട് അവൾ.

ഇന്ദു തനിക്ക് എന്താ പറ്റിയത്...... കിച്ചുയേട്ടനോട്..... എന്തിനാ അങ്ങനെ പെരുമാറിയത്....... ഇന്ദു തുമ്പിക്കൂ കിച്ചുയേട്ടനെ ഇഷ്ട്ടമാണ്കിച്ചുയേട്ടനും തിരിച്ചും....ബലവും പിടിച്ചു ദേക്ഷ്യത്തിൽ നടന്ന കിച്ചുയേട്ടനെ മാറ്റിയെടുത്തത് ഇവളാണ്......പിന്നെ ഞാൻ അങ്ങനെ പറഞ്ഞതാണ് തന്റെ ഇഷ്ടകുറവ് എങ്കിൽ .""" ""അതിന് എനിക്കിഷ്ടമില്ല അയാൾ എന്റെ മോളെ സ്നേഹിക്കുന്നത്........ "" സായുവിന്റെ മുഖത്തു നോക്കി അവളത് പറയുമ്പോൾ സായു ഞെട്ടി. എന്ത് കൊണ്ട്......ഇന്ദു........ "" ""അയാളരാ എന്റെ കുഞ്ഞിന്റെ അവൾ എന്തിനാ അയാളെ സ്നേഹിക്കുന്നെ......എന്നെ അയാൾക്ക് വെറുപ്പായിരുന്നു എന്നിട്ട് ഇപ്പോൾ എന്താ മോളോട്.....അവൾക്ക് അച്ഛൻ ഇല്ല സായു..... വലുതാകുമ്പോൾ എന്റെ കുഞ്ഞ് കരയരുത്..... അയാൾ ആരുമല്ല അവളുടെ...... എനിക്ക് എന്തോ പോലെ....... പറഞ്ഞു കൊണ്ട് തുമ്പിയെനെഞ്ചോട് ചേർത്ത് കരഞ്ഞു അവൾ. 🌾🥀 അവളുടെ മോതിരവിരലിൽ താനിട്ട റിങ് കറക്കി കൊണ്ടിരുന്നു ഋഷി. അല്ലവല്യ എന്തോ കാര്യം പറയാൻ ഉണ്ടന്ന് പറഞ്ഞിട്ട്..... എന്താ ഒരു മൗനം....... സായുവിന്റെ വിരലിൽതോണ്ടി കൊണ്ട് ചോദിച്ചു അവൻ. ഋഷി....... കിച്ചുയേട്ടൻ ഇന്ദുവിനെ കല്യാണം കഴിക്കുവായിരുന്നു എങ്കിൽ നല്ലതായിരുന്നു അല്ലെ....... അവളുടെ സംസാരം കേട്ടതും ഞെട്ടലോടെ കൈ പിൻവലിച്ചു അവൻ.

ഏഹ്.... എന്താ പറഞ്ഞത്........ കൊള്ളാം നടന്നത്‌ തന്നെ....... """ "കിച്ചുയേട്ടന് വീര എന്നു വെച്ചാൽ ജീവനാണ് അവൾക്കും അതെ ആ നെഞ്ചിൽ പതുങ്ങി കിടക്കുന്ന കണ്ടാൽ അച്ഛനും മോളും അല്ല എന്നു പറയില്ല......പക്ഷെ ഇന്ദുവിനു എന്തോ ഇഷ്ട്ടം ഇല്ല...... അല്ല അവൾ പറയുന്നത് നേരാണ് സ്നേഹിച്ചു കഴിഞ്ഞു കിച്ചുയേട്ടൻ അവളുടെ ആരും അല്ല എന്നറിയുമ്പോൾ ചിലപ്പോൾ ആ കുഞ്ഞ് മനസ്സ് നോവും അല്ലെ ഋഷി..... ഇതാകുമ്പോൾ..... കൊള്ളാം നല്ല ബുദ്ധി...... എടി വൈശാഖ് സമമ്മതിച്ചു എന്നിരിക്കട്ടെ എന്നാൽ ഇന്ദു സമ്മതിക്കുമോ ഇനി അവളും സമ്മതിച്ചാലും ആ കുഞ്ഞിന് വേണ്ടി അവർ ഒരുമിച്ചാൽ അത് ശരിയാകുമോ സായു അവരുടെ ഇടയിൽ സ്നേഹം ഇല്ല എങ്കിൽ ആ ബന്ധതിന് എന്ത് അർത്ഥം ഉണ്ടാകും സായു...... ആ കുഞ്ഞ് വളരുന്നതിനു അനുസരിച്ചു അവർക്കു പരസ്പരം മടുക്കും..... സായു........ ആദ്യം അവൾ വളരട്ടെ..... അവരുടെ ഇടയിലും ഒരു മാറ്റം ഉണ്ടാകട്ടെ....... എന്നിട്ട് മതി കല്യാണം...... അത്...... ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് ഇന്ദു അറിയണ്ട പിന്നെ അത് മതി........ സായു ചമ്മിയ ചിരിയോടെ പറഞ്ഞു. ഉം...... അതാ നല്ലത്.......... തത്കാലം നമ്മുടെ കല്യാണം നടക്കട്ടെ പിന്നെത്തെ കാര്യം പിന്നെ........ പറഞ്ഞു കൊണ്ട് അവളുടെ കൈ തന്റെ ചുണ്ടോടു ചേർത്തു ഋഷി. 🌾🌾🌾

ഇന്നാണ് വീരയുടെ ചോറൂണ് മഹാദേവന്റെ മുമ്പിൽ വെച്ച്, മോളെയും ഒരുക്കി ഇറങ്ങിയതെ വൈശാഖ് കാറ്‌ കൊണ്ട് വന്നിരുന്നു. കേറാൻ മടിയോടെ നിന്നു അവൾ. സായു ഋഷി വരുമെന്ന് പറഞ്ഞതല്ലേ...... നീ വിളിച്ചില്ലേ....... ഇന്ദു ഋഷിക്കു പെട്ടന്ന് ഒരു ആവശ്യം അതാ അമ്പലത്തിലേക്ക് വന്നേക്കാമെന്നു പറഞ്ഞു നീ വാ........ സായു കുഞ്ഞിനെ അവളുടെ കൈയിൽ നിന്നു മേടിച്ചുകൊണ്ട് കാറിലേക്ക് കയറി, താല്പര്യമില്ലാതെ നോക്കി നിന്നു ഇന്ദു പിന്നെ കയറി. അമ്പലത്തിൽ എത്തിയതേ ഡോർ തുറന്നു ഇറങ്ങി ഇന്ദു സായുവിന്റെ കൈയിൽ നിന്നു കുഞ്ഞിനെ വാങ്ങാൻ അവൾ കൈ നീട്ടാവേ അതിന് മുന്പേ കുഞ്ഞിനെ വാങ്ങി കൊണ്ട് മുന്പോട്ട് നടന്നിരുന്നു വൈശാഖ്. സങ്കടവും ദേക്ഷ്യവും വന്നിരുന്നു അവൾക്ക്. ചീട്ട് എഴുതിച്ചു ചോറൂണ് കൊടുക്കാനായി ഇരിക്കാൻ പറഞ്ഞതും വൈശാഖിന്റെ കൈയിൽ നിന്നു കുഞ്ഞിനെ മേടിച്ചു അവൾ. ""ഞാൻ കൊടുത്തോളം എന്റെ കുഞ്ഞിന്......""" പറഞ്ഞു കൊണ്ട് അവന്റെ കൈയിൽ നിന്നു തട്ടി പറിച്ചത്‌ പോലെ മേടിച്ചു നിലത്തേക്ക് ഇരുന്നു. അവൾ പെട്ടന്ന് അവളുടെ പെരുമാറ്റത്തിൽ നെഞ്ചോന്നു നീറി അവന്റെ. ശരിയാണ്...... തന്റെ ആരാണ്.... ഈ കുഞ്ഞു ആരുമല്ല..... "" ഓർത്താതെ അവൻ പോലുമറിയാതെ ഒരു തുള്ളി കണ്ണ് നീർ ഒഴുകിയിരുന്നു. തിരിഞ്ഞു നോക്കാതെ നടന്നിരുന്നു അവൻ. 🥀🌾 അടുത്ത ആഴ്ചയാണ് നന്ദുവിന്റെ ഓപ്പറേഷൻ പറഞ്ഞിരിക്കുന്നത് നാല് ദിവസം മുന്പേ അഡ്മിറ്റ് ആകേണ്ടത് കാരണം വൈശാകും ഗീതേച്ചിയും നന്ദുവുംപോകാനായി ബാഗും എല്ലാം എടുത്തു ബാഗിലെക് വെച്ചു

തുമ്പി സായുവിന്റെ കെയിലാണ് വൈശാഖ് ഒരുങ്ങി ഇറങ്ങി വന്നതും വീര അവന് നേരെ കൈ നീട്ടി സായുവിന്റെ കൈയിലിരുന്നുതുള്ളി കൊണ്ടിരുന്നതും അവൻ കൈ നീട്ടി അവളെ എടുത്തു ഇരു കൈ കൊണ്ട് അവന്റ മുഖത്തിനെ പൊതിഞ്ഞു പിടിച്ചു കവിളിൽ കടിക്കുന്നുണ്ട് തുമ്പി അവൻ അവളെ കുറച്ചു ഉയർത്തി വയറിൽ മുഖം അമർത്തി ഇക്കിളി കൂട്ടിയത് കുലുങ്ങി ചിരിച്ചു അവൾ. ഇന്ദുവിനെ ഒന്ന് നോക്കിയിട്ട് സായുവിന്റെ കൈയിലേക്ക് തുമ്പിയെ കൊടുത്തതും അവന്റ ഷിർട്ടിന്റെ കോളറിൽ മുറുക്കെ പിടിച്ചു കരഞ്ഞു അവൾ, എന്തോ ആ വേർപെടൽ വൈശാഖിന്നും നോവായിരുന്നു. കരച്ചിൽ കൂടിയതും ബലത്തിൽ പിടിച്ചു അടർത്തി എടുത്തു അവൻ. വീര ...... വരാട്ടോ.... മിടുക്കി അല്ലെ..... ഉം..... "" കവിളിൽ തട്ടി കൊണ്ട് അവൻ തിരിഞ്ഞതും ഒരു വിളിയിൽ നിഴ്ച്ചലനായി നിന്നു പോയി അവൻ ,. എന്നാൽ അത് ഇന്ദുവിൽ വലിയൊരു വിസ്പോഡന മായിരുന്നു, ച്ചാ...... ച്ചാ....... ച്ചാ........ """ തുമ്പിയിൽ നിന്നു കേട്ട ആ ശബ്‌ദം കാതിലൂടെ പ്രവഹിച്ചു ഹൃദയത്തിൽ കുളിരായി പെയ്തു അവനിൽ. തിരിഞ്ഞു നിന്നു കുഞ്ഞിനെ എടുക്കാനായി കൈ നീട്ടിയതും കുഞ്ഞിനെ എടുത്തു കൊണ്ട് അകത്തേക്ക് ഓടി കയറിയിരുന്നു ഇന്ദു. അപ്പോഴും കേട്ടത് വിശ്വസിക്കനാകാതെ ചിരിക്കണോ കരയണോ എന്ന് അറിയാതെ വൈശാഖ് നിന്നു പോയിരുന്നു..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story