ഇന്ദുലേഖ: ഭാഗം 26

indulekha

എഴുത്തുകാരി: നിളകാർത്തിക

....... ച്ചാ........ """ തുമ്പിയിൽ നിന്നു കേട്ട ആ ശബ്‌ദം കാതിലൂടെ പ്രവഹിച്ചു ഹൃദയത്തിൽ കുളിരായി പെയ്തു അവനിൽ. തിരിഞ്ഞു നിന്നു കുഞ്ഞിനെ എടുക്കാനായി കൈ നീട്ടിയതും കുഞ്ഞിനെ എടുത്തു കൊണ്ട് അകത്തേക്ക് ഓടി കയറിയിരുന്നു ഇന്ദു. അപ്പോഴും കേട്ടത് വിശ്വസിക്കനാകാതെ ചിരിക്കണോ കരയണോ എന്ന് അറിയാതെ വൈശാഖ് നിന്നു പോയിരുന്നു. കാർ ഓടിക്കുമ്പോഴും അവന്റെ മനസ്സിൽ അവളായിരുന്നു തന്നെ അച്ഛാ എന്ന് വിളിച്ച ആ കുഞ്ഞി മുഖം...... വീര..... """ അറിയില്ല അവൾ തനിക്ക് ഇത്രമേൽ പ്രിയപ്പെട്ടത് എങ്ങനെ ആയി എന്നത് കിച്ചു..... എന്നാലും തുമ്പി മോള് നിന്നെ അച്ഛാ എന്ന് വിളിച്ചത് കെട്ടിട്ടാണ് എനിക്ക് അതിശയം..... ആര് പറഞ്ഞു കൊടുത്തിട്ടാണ്........ "" അമ്മ അത് പറയുമ്പോൾ ഒന്നും മിണ്ടാതെ മൗനമായി ഇരുന്നു അവൻ. എന്തായാലും ഇന്ദുയേച്ചി ഇഷ്ട പെട്ടിട്ടില്ല...... അതുറപ്പാ.......

രക്തബന്ധത്തേക്കാളും വില മതിക്കുന്ന ഒന്നുണ്ട് കിച്ചു അതാണ് സ്നേഹബന്ധം..... കഴിഞ്ഞ ജന്മത്തിൽ നീയുമായി അറത്തു മുറിക്കനാകാത്ത എന്തങ്കിലും ബന്ധം കാണും വീരയുമായി..... അതാണ്........ അപ്പോഴും അവന്റ ഉത്തരം മൗനമായിരുന്നു. ""കിച്ചു നീ എന്താ ഒന്നും മിണ്ടാത്തത്........ എടാ അവൾ ആ കുഞ്ഞിനേയും കൊണ്ട് ഒരിക്കൽ പോകും എന്റെ മോൻ അന്ന് സങ്കട പെടരുത്...... ഈ സ്നേഹം അന്നൊരു നോവാക്കരുത് നിനക്ക്......"" ""ഞാൻ ഒരു ഐഡിയ പറയട്ടെ ഏട്ടാ..... ഏട്ടൻ ഇന്ദുയേച്ചിയെ കല്യാണം കഴിച്ചോ അപ്പോൾ തുമ്പി കുട്ടി നമ്മളെ എവിടേയും പോകില്ല.... എങ്ങനെ ഉണ്ട്........ നന്ദു വളരെ സന്തോഷത്തോടെ പറഞ്ഞതും, ഞെട്ടലോടെ കാർ പെട്ടന്ന് ബ്രേക്കു ഇട്ടു തല മുന്നോട്ട് ആഞ്ഞു അവന്റെ. നന്ദു വിന്റെ തൊടയിൽ നുള്ളി ഗീത. കിച്ചു..... അവൾ വെറുതെ....... """

അവർ അത് പറഞ്ഞതും അവൻ കാർ മുന്പോട്ട് എടുത്തിരുന്നു. അപ്പോഴും അവർക്കു അതിശയം തോന്നി അവൻ ഒന്നും പറഞ്ഞില്ലാലോ എന്നോർത്ത്. 🥀🌾 ""എന്തിനാ..... അയാളെ അച്ഛൻ എന്ന് വിളിച്ചത്.... എന്തിനാ.... പറ..... എന്റെ മോളുടെ അച്ഛൻ മരിച്ചു.... തുമ്പിയെയും അമ്മയെയും അനാഥരാക്കി പോയി അയാൾ നമ്മുടെ ആരും അല്ല...... അല്ല...... കുഞ്ഞിനെ മാറോടു ചേർത്തു അമർത്തി പിടിച്ചു കൊണ്ട് കരഞ്ഞു കൊണ്ട് പരാതി പറയുകയാണ് ഇന്ദു. സായു അവളുടെ തോളിൽ കൈ വെച്ചതും ആ കൈയിലേക്ക് മുഖം അമർത്തി അവൾ. അയാൾ എന്തിനാ..... എന്റെ കുഞ്ഞിനെ..... എന്തിനാ....... മോള് അയാളെ അച്ഛാ എന്ന്..... ""ഇന്ദു വീരക്കറിയില്ല കിച്ചുയേട്ടൻ അവളുടെയരാണ് എന്ന്...... ഒരു കുഞ്ഞിന് അമ്മ മാത്രം പോരാ ഇന്ദു അച്ഛനും വേണം അമ്മയുടെ മാറിലെ മുലപാല് പോലെ അച്ഛന്റെ മാറിലെ ചൂടേറ്റും വേണം ഓരോ കുഞ്ഞും വളരാൻ.......

ആ നെഞ്ചോടു ചേർന്നു കിടക്കുമ്പോൾ അവളൊരു അച്ഛന്റെ സ്നേഹം അറിയുന്നുണ്ടാവും..... ഇന്ദു അതാകും..... എന്നാലും എനിക്ക് അതിശയം തോന്നുന്നു ഒമ്പത് മാസം ആയ മോള് അച്ഛാ എന്ന് വിളിച്ചപ്പോൾ.......... വേണ്ട സായു എന്റെ മോൾക്ക്‌ അച്ചൻ വേണ്ട അങ്ങനെ..... ആരുമല്ലത്ത ഒരാൾ എന്റെ മോളുടെ അച്ഛൻ ആകേണ്ട...... "" പറഞ്ഞു കൊണ്ട് കുഞ്ഞിനെ ഇറുക്കി പുണർന്നു കൊണ്ട് ഇരു കവിളിലുമായി മുത്തങ്ങൾ നൽകി അവൾ. ഇന്ദു ....... നിനക്ക് കിച്ചുയേട്ടനെ വിവാഹം ചെയ്താൽ എന്താ...... മോൾക്ക്‌ വേണ്ടി..... വീരയേയും നിന്നെയും ചേർത്തു പിടിക്കാൻ കിച്ചുയേട്ടനോളം വേറെ ആർക്കും ആകില്ല........ സായുവിൽ നിന്ന് കേൾക്കുന്ന വാക്കുകൾ തലയ്ക്കുള്ളിൽ ഒരു പ്രകമ്പനം കൊള്ളിച്ചു അവളിൽ , പൊള്ളിപിടഞ്ഞത് പോലെ സായുവിനെ നോക്കി അവൾ. ഇരു കൈ കൊണ്ട് കാതുകൾ പൊത്തി പിടിച്ചു അവൾ. സായു...... ദയവായി എന്നോട് ഇങ്ങനെ ഒന്നും പറയരുതേ എന്നെ കൊണ്ടാവില്ല എനിക്ക്..... ആരും വേണ്ട എന്റെ കുഞ്ഞിനും ആരും വേണ്ട.......

. അലറി കൊണ്ട് പറയുന്നവളുടെ ഇരു ചുമലിൽ കൈ വെച്ചു സായു. നിനക്ക് വേണ്ടായിരിക്കും ഇന്ദു എന്നാൽ നിന്റെ മോൾക്ക്‌ വേണം അതിന്റെ തെളിവാണ് ഇന്ന് നീ കണ്ടത്....... നീ ആലോചിക്കൂ....... പറഞ്ഞു കൊണ്ട് മുറിക്കു വെളിയിലേക്ക് പോയി സായു. 🥀🌾 "നീ എന്താ.... ഈ പറയുന്നേ സായു ... സത്യമാണോ.....""" ഋഷിക്ക്‌ ഫോൺ ചെയ്തു സായു അന്ന് നടന്നകാര്യങ്ങൾ പറയുകയാണ്. സത്യം ...... ഞങ്ങൾ എല്ലാവരും ഞെട്ടി...... അമ്മേ എന്ന് പോലും ഇത്ര ക്ലിയർ ആക്കി വിളിക്കാറില്ല അവൾ എന്നിട്ടാണ്...... പിന്നെ ഞാൻ മറ്റേ കാര്യം പറഞ്ഞു ഇന്ദുവിനോട് നോ രക്ഷ ഋഷി അവൾ സമ്മതിക്കില്ല......... സായു ചെറിയ നിരാശയോടെ പറഞ്ഞു. നിർബന്ധിച്ചു ചെയ്യിക്കേണ്ട ഒന്ന് അല്ല വിവാഹം....രണ്ട് വ്യക്തികൾ അവർ മനസ്സു കൊണ്ടും കൂടി ഉള്ള ഒന്നാകൽ ആകണം നമ്മളെ പോലെ അല്ലങ്കിൽ ആ ജീവിതം ഒരു അഡ്ജസ്റ്റ്മെന്റ് ആയി പോകും സായു......... ഉം........ """

ഒന്ന് മൂളി സായു. 🥀🌾 ഋഷി ... ഒന്നും മിണ്ടിയില്ല ...... എന്നെ സഹായിക്കില്ലേ ഋഷി........ "" ഇന്ദു തന്ന ചായയും കുടിച്ചു ഒരു പരിപ്പുവടയും കഴിക്കുവാണ് ഋഷി , എന്നാൽ അവളിൽ നിന്നു കേട്ട വാക്കുകൾ കേട്ടപ്പോൾ തൊണ്ടയിൽ നിന്ന് ഇറക്കാനാകാതെ തുമ്പിയെ പിടിച്ചു നിൽക്കുന്ന സായുവിലേക്കു നോക്കി അവൻ, അവിടെയും നിസ്സഹായ അവസ്ഥയാണ്. ""ഇന്ദു അത്..... ഇപ്പോൾ എന്താ ഇത്ര പെട്ടന്നു ഒരു തീരുമാനം...... തനിക്ക് ഇവിടെ കിട്ടുന്ന കരുതലും താങ്ങും മറ്റു എവിടെ ചെന്നാലും കിട്ടില്ല ഇന്ദു...... ""എന്നായാലും മാറണ്ടേ ഋഷി പിന്നെ അയാൾ പറഞ്ഞിരുന്നത് ആണ് കുഞ്ഞിന് ആറുമാസം ആയി കഴിയുമ്പോൾ മാറണമെന്ന്...... ഇവരൊന്നും എന്റെ ആരുമല്ല എന്ന് ഞാൻ എന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു.... കഴിഞ്ഞു.......

പറയുമ്പോൾ അവർ തന്റെ മുഖം കാണാതെ ഇരിക്കാനായി അടുപ്പത്തു ഇരിക്കുന്ന ജോലിയിൽ ആയിരുന്നു അവൾ. ഇന്ദു.... കിച്ചുയേട്ടൻ ഒത്തിരി മാറി ഇപ്പോൾ പഴയ ആളെ അല്ല..... വീരയാണ് കിച്ചുയേട്ടനെ മാറ്റിയത്....... കിച്ചുയേട്ടന്റെ ഭാഗത്തു നിന്നു ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ല നിനക്ക്........ സായു അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ""അത് തന്നെയാണ് എന്റെ പ്രശ്നം.... എന്തിനാ അയാൾ എന്റെ കുഞ്ഞിനെ സ്നേഹിക്കുന്നത്....... വേണ്ട എനിക്ക് അത് ഇഷ്ടമില്ല....... പറയുമ്പോൾ മുഖം ഇടക്ക് തൂത്തു വിടുന്നുണ്ട് അവൾ. ""ഋഷിക്കു പറ്റുമോ എനിക്ക് പറയാൻ വേറെ ഒരാള് ഇല്ലാഞ്ഞിട്ട് ആണ്...... ഇനി സായു വിവാഹം കഴിയുമ്പോൾ ഋഷിയുടെ വീട്ടിലേക്ക്‌ പോരും അപ്പോൾ ഞാൻ ഇവിടെ...... എന്നെ കൊണ്ടാകില്ല...... ശരി തന്റെ ആഗ്രഹം അതാണ് എങ്കിൽ ഞാൻ നോക്കട്ടെ.... എന്തായാലും ഓപ്പറേഷൻ കഴിഞ്ഞു അവർ വരട്ടെ അത് വരെ ഇവിടെ നിൽക്ക്........

പിന്നെ തന്റെ കട ഇനി ഒരു വാടക വീട് കണ്ടു പിടിച്ചാലും കച്ചവടം നടത്താൻ സ്ഥലം കണ്ട് പിടിക്കണം ഈ കുഞ്ഞിനേയും കൊണ്ട് പാടാണ് ഇന്ദു....... പിന്നെയും അവളെ അതിൽ നിന്നു മാറ്റാൻ പറ്റുമോ എന്ന് ശ്രമിച്ചു നോക്കി ഋഷി , എന്നാൽ അവളുടെ മുഖത്തിൽ നിന്നു ഋഷി വായിച്ചു എടുത്തു അവൻ അവളുടെ ഉറച്ച തീരുമാനത്തെ. ഋഷിയുടെ കൂടെ തുമ്പിയുമായിട്ട് കാറിന്റെ അടുത്തേക്ക് നടന്നു സായു. "ഇതിപ്പോൾ നിന്റെ ബ്രോക്കർ പണിയുടെ..... ബാക്കിയാണ്....... "" സായുവിന്റെ കൈയിൽ നിന്നു തുമ്പിയെ മേടിച്ചു കൊണ്ട് പറഞ്ഞു ഋഷി. ""ഞാൻ ഇങ്ങനെ ആകുമെന്ന് പ്രതീക്ഷിചില്ല ഋഷി..... പറയാമെന്നു വിചാരിച്ചത് അല്ല പറഞ്ഞു പോയി....... വേണ്ടായിരുന്നു....... "" എനിക്ക് അറിയാമായിരുന്നു ഇതാകും ഇന്ദുവിന്റെ പ്രതികരണം എന്ന്.... കാരണം ഒരാളെ സ്നേഹിച്ചു വിശ്വസിച്ചു..... അയാളൽ ഒറ്റപ്പെട്ടവൾ ഇനിയും അങ്ങനെ ഒരു ജീവിതതിന് ഇറങ്ങി തിരിക്കുമെന്ന് തോന്നുണ്ടോ നിനക്ക് സായു......

. അതും വൈശാഖ്....... എന്ത് മാത്രം നോവിച്ചതാണ്.... പിന്നെ വൈശാഖ് നു ഉള്ളത് വീരയോട് മാത്രമാണ് സ്നേഹം ഇന്ദു വിനോട് അല്ല........ ശരിയാണ് .... ഋഷി ....... വേണ്ടായിരുന്നു...... """ അവൾ തലക്കിട്ടു കൊട്ടി കൊണ്ട് പറഞ്ഞു. എന്തായാലും ഗീതേച്ചി ഒക്കെ വരട്ടെ എന്നിട്ട് തീരുമാനിക്കാം അത് വരെ എങ്ങനെ എങ്കിലും പറഞ്ഞു നിൽക്കാം ഞാൻ........ പറഞ്ഞു കൊണ്ട് വീരയുടെ കവിളിൽ ഉമ്മ കൊടുത്തിട്ട് സായു വിന്റെ കൈയിലേക്ക് കൊടുത്തു അവളെ. 🥀🌾 ആശുപത്രിയുടെ വരാന്തായിലൂടെ ഇരിപ്പു ഉറക്കാതെ നടന്നു വൈശാഖ് , ഒരു ശൂന്യത തന്നിൽ പൊതിയുന്ന ത്‌ പോലെ തോന്നിയവനു കുറച്ചു മാസങ്ങളായി അവളെ ചേർത്തു പിടിക്കാത്ത രാത്രികളില്ലായിരുന്നു തനിക്ക്. ആ കളി കൊഞ്ചലും ചിരിയുമില്ലാതെ ആ മധുര മർന്ന ഉമ്മകളില്ലാതെ...... ആകുന്നില്ല തനിക്ക്" വീര "" അവൾ തനിക്കു ആരാണ് എന്ന് ഓരോ നിമിഷവും അറിയുകയായിരുന്നു വൈശാഖ്, നെഞ്ച് വിങ്ങുന്ന പോലെ തോന്നിയതും ഫോൺ കൈയിലെടുത് സായുവിന്റെ നമ്പറിലേക്കു കാൾ ചെയ്തു.

"ഞാൻ പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു കിച്ചുയേട്ടാ......... വീഡിയോ കാൾ ചെയ്തോ.... ഇവിടെ ഒരാൾ വഴിയിലേക്കും നോക്കി ഇരിപ്പുണ്ട്....കിച്ചു ഏട്ടനെ നോക്കി ച്ചാ.... ച്ചാ എന്നും പറഞ്ഞു....... ഇന്ദു കളിക്കുവാ...... വിളിച്ചോ...... സായുവിന്റെ വാക്കുകൾ തന്റെ കണ്ണുകളെ ഈറനാക്കുന്നതറിഞ്ഞു വൈശാഖ്. സ്‌ക്രീനിൽ തെളിഞ്ഞു കാണുന്ന വീരയുടെ മുഖത്തേക്ക് മതിവരാത്ത പോലെ നോക്കി. വൈശാഖിനെ ഫോണിൽ കണ്ടതും കൈ കൊണ്ട് ഫോണിൽ തൊട്ട് നോക്കി അവൾ കുഞ്ഞി പല്ല് കാട്ടിയുള്ള അവളുടെ ചിരി തന്റെ ഹൃദയം നിറക്കുന്നതറിഞ്ഞു വൈശാഖ്. വീര....... """ അവന്റെ വാത്സല്യം നിറഞ്ഞ വിളിയിൽ കൈകൾ താളം കൊട്ടി കൊണ്ട് സായുവിന്റെ മടിയിലിരുന്നു തുള്ളിക്കൊണ്ടിരുന്നു അവൾ. വീര...... വാവേ......''' ""ഛെ..... ഛെ....... ഏഹ്...... ഏഹ്....... """ പെട്ടന്ന് കുഞ്ഞിനെ സായുവിന്റെ മടിയിൽ നിന്നു പൊക്കിയെടുത്തിരുന്നു ഇന്ദു. എനിക്ക് കുഞ്ഞിന്.... കുറുക്കു കൊടുക്കണം....... "" സായുവിനെ നോക്കി പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയിരുന്നു ഇന്ദു.

"ച്ചേ..... ച്ചേ....... മ്മ്...... മ്മ്....... ച്ചേ....... """ കൈ കൾ നീട്ടി കൊണ്ട് ഒച്ച കേൾപ്പിച്ചു ഇന്ദുവിന്റെ എളിയിൽ കിടന്നു കുതറിച്ചു അവൾ. തുമ്പി......... മിണ്ടരുത്....... """ ഇന്ദുവിന്റ അലർച്ച വൈശാഖ് ഫോണിലൂടെ കേട്ടതും അവന്റ മുഖം വലിഞ്ഞു മുറുകി. സായു..... നീ കുഞ്ഞിനെ പോയി നോക്കിയേ...... ഞാൻ പിന്നെ വിളിക്കം..... """ ഫോൺ കട്ട്‌ ചെയ്തു കസേരയിലേക്ക് ചാഞ്ഞു അവൻ. 🌾🥀 കുഞ്ഞിനെ എളിയിൽ എടുത്തു കൊണ്ട് കുറുക്കു ഉണ്ടാക്കുവാന് ഇന്ദു അവൾ അപ്പോഴും വലിയ വായിൽ അലറി കരയുന്നുണ്ട്. ""ഇന്ദു നീ ചെയ്തത് ശരിയായില്ല കുഞ്ഞിനെ ഒന്ന് കാണാൻ വിളിച്ചതാണ്..... കിച്ചുയേട്ടൻ കഷ്ടം ഉണ്ട് ഇന്ദു.... കുഞ്ഞിനെ ഇങ്ങനെ കരയിച്ചിട്ട് എന്ത് കിട്ടും നിനക്ക് നീ ആരെ തോൽപ്പിച്ചാ ഇങ്ങനെ കാണിക്കുന്നത്........ ഏഹ്........ ""ആരെയും തോൽപ്പിക്കാനല്ല സ്വയം തോൽക്കാതെ ഇരിക്കാനാണ്....... എനിക്ക് എന്റെ മോളെ ഉള്ളു...... അത് നഷ്ടപെടുത്താൻ വയ്യ എനിക്ക്...... വയ്യ...... പറഞ്ഞു കൊണ്ട് കുറുക്കും പിടിച്ചു വെളിയിലേക്ക് നടന്നു പോകുന്നവളെ നോക്കി നിന്നു സായു.

""നിന്നെ എനിക്ക് മനസിലാകുന്നില്ല ഇന്ദു....... """ 🌾🥀 അവൾ എന്ത് വിചാരിച്ചാണ് എന്നോട്....... അവൾ ആരാണ് എന്നാണ് വിചാരം അവളുടെ..... ഏഹ്....... ആക്സിലേറ്ററിൽ കാൽ കോപത്തോടെ അമർത്തി വൈശാഖ്. സായു ആശുപത്രിയിലേക്ക് വന്നത് കാരണം വീട്ടിലേക്ക്‌ പോന്നതാണ് വൈശാഖ് വീരയെ കാണാൻ. ഗേറ്റ് കടന്നു മുറ്റത്തു കാർ നിർത്തിയതും ചാടിയിറങ്ങി വൈശാഖ് വഴിയിലേക്ക് നോക്കിയതും കണ്ടു കടയിലാണ് ഇന്ദു ആളുകളും ഉണ്ട് കടയിൽ താൻ വന്നത് അവൾ കണ്ടില്ല എന്ന് മനസിലായി അവന്. കുഞ്ഞിനെ നോക്കാനായി അവളുടെ അടുത്തേക്ക് നടന്നതും പിടിച്ചു കെട്ടിയ പോലെ നിന്നു പോയി അവൻ പാത്രം കഴുകാൻ വെച്ചിരിക്കുന്ന വലിയചെരുവത്തിൽ മുങ്ങുന്ന വീരയെ കുതിച്ചു കുഞ്ഞിനെ പൊക്കി എടുത്തു വൈശാഖ്. വീര ......... """"

അവന്റെ അലറി ഉള്ള വിളിയിൽ നിയന്ത്രണം വിട്ടു ഓടി വന്നിരുന്നു ഇന്ദു വെള്ളത്തിൽ നിന്നു കുഞ്ഞിനെ പൊക്കി എടുക്കുന്ന വൈശാഖിനെ കണ്ടതും ഒരു മരവിപ്പോടെ നീന്നു അവൾ.ചലനമില്ലാത്ത കുഞ്ഞിനെ മടിയിലേക്ക് നിലത്തേക്ക് കിടത്തി വയറ്റിൽ അമർത്തി അവൻ. തുമ്പി..... ന്റെ കുഞ്ഞ്.... എന്താ.......'' അവൾ പൂർത്തിയാക്കുന്നതിനു മുന്പേ അവന്റെ അടിയിൽ നിലത്തേക്ക് അടിച്ചു വീണിരുന്നു അവൾ. ""എന്റെ കുഞ്ഞിന് എന്തങ്കിലും പറ്റിയാൽ............ """ അവന്റെ കണ്ണിൽ നിന്നും വാക്കുകളിൽ നിന്നും വീഴുന്ന അഗ്നിയിൽ താൻ ഉരുകി തീരുന്ന പോലെ തോന്നി അവൾക്ക്. എന്തങ്കിലും പറയും മുന്പേ വൈശാഖിന്റെ കാർ ആ ഗേറ്റ് കടന്നു പാഞ്ഞു പോയിരുന്നു, തളർന്നു നിലത്തേക്ക് ഊർന്നു വീണു പോയിരുന്നു അവൾ..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story