ഇന്ദുലേഖ: ഭാഗം 27

indulekha

എഴുത്തുകാരി: നിളകാർത്തിക

എന്റെ കുഞ്ഞിന് എന്തങ്കിലും പറ്റിയാൽ............ """ അവന്റെ കണ്ണിൽ നിന്നും വാക്കുകളിൽ നിന്നും വീഴുന്ന അഗ്നിയിൽ താൻ ഉരുകി തീരുന്ന പോലെ തോന്നി അവൾക്ക്. എന്തങ്കിലും പറയും മുന്പേ വൈശാഖിന്റെ കാർ ആ ഗേറടന്നു പാഞ്ഞു പോയിരുന്നു, തളർന്നു നിലത്തേക്ക് ഊർന്നു വീണു പോയിരുന്നു അവൾ. ചേച്ചി...... എന്ത് പറ്റി.......'"" മനു ഓടിവന്നു അവളെ പിടിച്ചു എഴുനേൽപ്പിച്ചു അപ്പോഴും ഒന്ന് കരയാൻ പോലുമാകാതെ മരവിച്ച പോലെ ഇരുന്നു പോയി ഇന്ദു. എന്റെ..... തുമ്പി....... """ ചേച്ചി എഴുനേല്ക്ക് നമ്മുക്ക് ഒരു ഓട്ടോക്ക്‌ പോകാം ...... വാ ........ "" പറയുകയും അവൻ ഫോൺ എടുത്തു ആരെയോ വിളിച്ചിരുന്നു, ഓട്ടോ വന്നതും അതിൽ കയറിയതുമെല്ലാം ഒരു പാവകണക്കെയായിരുന്നു സീറ്റിലേക്ക് കേറിറിയിരിക്കുമ്പോൾ തളർന്നു കിടക്കുന്ന തുമ്പിയുടെ മുഖം, ഹൃദയം വല്ലാതെ അലമുറയിട്ട് കൊണ്ടിരുന്നു തല വെട്ടിപോളക്കും പോലെ മാറിടം വിങ്ങുന്നു.

ആശുപത്രിയിൽ എത്തിയതും മനു തട്ടി വിളിച്ചപ്പോൾ ഒരു വിറയലോടെ അവനെ നോക്കി. ""ചേച്ചി..... വാ വൈശാഖ് ഏട്ടന്റെ കാർ വെളിയിൽ കിടപ്പുണ്ട്..... വാ...... പറയുകയും അവളെ പിടിച്ചിറക്കി എന്നാൽ തളർച്ചയോടെ ഓട്ടോയിൽ പിടിച്ചു നിന്നു അവൾ കാലുകൾ തളർച്ച ബാധിച്ച പോലെ, ദേഹം തളർന്നു പോകുന്നു ഒരടി മുന്പോട്ട് വയ്ക്കാനകതെ ഒരു പരാജിതയേ പോലെ നിന്നു അവൾ. മനു വിന്റെ കൈ പിടിച്ചു മുന്നോട്ട് നടക്കുമ്പോൾ കണ്ടു ചുവരിൽ ചാരി തളർന്നു നിൽക്കുന്നവനെ , ഹൃദയം കുത്തി നീറി കൊണ്ടിരുന്നു. വൈശാഖ് ഏട്ടാ........ "" മനുവിന്റെ വിളിയിൽ മുഖം ഉയർത്തി നോക്കി അവൻ, മുമ്പിൽ കരഞ്ഞു വിങ്ങിയ മുഖവുമായി നിൽക്കുന്നവൾ ഒന്ന് നോക്കിയതും മുഖം വെട്ടിച്ചു അവൻ കവിളിനെ തഴുകി തുടങ്ങിയ കണ്ണ് നീരിനെ വിരൽ തുമ്പു കൊണ്ട് തട്ടി വിട്ടു.

അവന്റെ മുഖത്തു നോക്കാനോ ഒന്നും ചോദിക്കാനോ ആകാതെ ചുവരിലേക്ക് ചാരി നിന്നു. ഗ്ലാസ്സ് ഡോർ തുറന്നു ഡോക്ടർ ഇറങ്ങി വന്നതും വൈശാഖ് അയാളുടെ അടുത്തേക്ക് ചെന്നു അവന്റെ ദേഹം വല്ലാതെ വിറകൊണ്ടു എന്ത് ചോദിക്കുമെന്നറിയാതെ. ഡോക്ടർ .... വീര...... """ കുഴപ്പമില്ല പേടിക്കണ്ടപുള്ളികാരത്തി കുറച്ചു വെള്ളം കുടിച്ചു അത്രയേ ഉള്ളൂ സമയത്തു കണ്ടത് രക്ഷ ആയി ശ്രദ്ധിച്ചോണം ഈ പ്രായത്തിൽ ഉള്ള കുട്ടികൾ അല്ലേ അവർക്കു എല്ലാം പുതുമയാണ് ഇപ്പോൾ റൂമിലേക്ക് മാറ്റം ഇന്നോരു ദിവസം ഇവിടെ കിടക്കട്ടെ........ ഡോക്ടർ അതും പറഞ്ഞു കൊണ്ട് നടന്നു അകന്നതും ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു ശ്വാസം നേരെ വിട്ടു വൈശാഖ്. ഒരു ഏങ്ങി കരച്ചിലോടെ ചുവരിലൂടെ ഊർന്നു നിലത്തേക്ക് ഇരുന്നു അവൾ........ ""

വൈശാഖ് കാണുന്നുണ്ടായിരുന്നു അവളുടെ ഇരിപ്പു എങ്കിലും എന്ത് കൊണ്ടോ അവന് ദേക്ഷ്യ മാണ്‌ നുരഞ്ഞു പൊന്തിയത്. തുമ്പിയെ സ്ട്രക്റ്ററിൽ കിടത്തി...... കൊണ്ട് വെളിയിലേക്ക് വന്നതും വൈശാഖിന്റെ കൈ അവളുടെ തലയിലൂടെ തലോടി, തുമ്പി ഉറക്കമാണ്. ദേഹം ഒന്ന് വിറകൊണ്ടു ചാടിഎഴുനേറ്റുഇന്ദു , തൊണ്ട കുഴിയിൽ വിറ കൊണ്ട കരച്ചിലിനെ ചുണ്ടുകൾ കടിച്ചു പിടിച്ചു തടഞ്ഞു അവൾ. തുമ്പിയുടെ കൈയിൽ പിടിച്ചു കൊണ്ട് നടന്നു. മുറിയിൽ എത്തിയതും വൈശാഖ് കുഞ്ഞിനെ എടുത്തു ബെഡിലേക്ക് കിടത്തി. അതെ..... കുഞ്ഞു ഉണരുമ്പോൾ മുലപാല് കൊടുത്തോളു......... "" നഴ്സ് അതുപറഞ്ഞു കൊണ്ട് മുറി വിട്ടു പോയിരുന്നു. കുഞ്ഞിന്റെ കാൽ കീഴിലായി നിലത്തേക്ക് ഇരുന്നു അവൾ ആ കുഞ്ഞി കാലിൽ മുഖം അമർത്തി അവൾ വിതുമ്പി കരഞ്ഞു അവൾ. ഇനി കരഞ്ഞിട്ട് എന്താ നോക്കാൻ ഉള്ള കഴിവില്ല എങ്കിൽ.......... ഞാൻ കണ്ടില്ലായിരുന്നു എങ്കിൽ.......""

മുഴുവനും പൂർത്തിയാക്കാതെ മുണ്ടും മടക്കി കുത്തി വെളിയിലേക്ക് നടന്നു വൈശാഖ്. അവന്റെ വാക്കുകളുടെ അർത്ഥം നെഞ്ചിൽ കുത്തി കയറിയതും വിങ്ങി പൊട്ടിയിരുന്നു അവൾ. അമ്മയോട് ക്ഷമിക്കു തുമ്പി....... അമ്മ തോറ്റു പോയി....... അമ്മ കണ്ടില്ല....... അമ്മ തോറ്റു പോയി........... കസേരയിൽ ഇരുന്നു ചുവരിലേക്ക് ചാരി കണ്ണുകളടച്ചു കിടക്കുവാണ് വൈശാഖ് ചാലിട്ടോഴുകുന്ന കണ്ണ് നീർ ഇടക്ക് തൂത്തു വിടുന്നുണ്ട് അവൻ, കൺ കോണിൽ തളർന്നു കിടക്കുന്ന തുമ്പിയുടെ മുഖം ഓർക്കും തോറും ദേഹം തളർന്നു അവന്റെ. തോളിൽ ഒരു കൈ അമർന്നതും ഞെട്ടലോടെ നോക്കി തന്റെ അടുത്തായി ഇരിക്കുന്ന ഋഷിയെ കണ്ടതും മുഖം ഇരു കൈയാൽ അമർത്തി തുടച്ചു കൊണ്ട് നേരെ ഇരുന്നു. വൈശാഖ്......... കുഞ്ഞിന്....... സായുവാണ് വിളിച്ചു പറഞ്ഞത്..... "" കുഴപ്പമില്ല..... റൂമിലേക്ക്‌ മാറ്റി........ "" പറഞ്ഞു കൊണ്ട് എഴുനേൽക്കാൻ തുടങ്ങിയതും വൈശാഖിന്റെ കൈയിൽ പിടിത്തമിട്ടിരുന്നു ഋഷി. എന്തുകൊണ്ടാണ് തനിക്കു ഇത്രയും നോവുന്നത്...... വൈശാഖ്...... ""

ഋഷിയുടെ ചോദ്യത്തിന് അവന്റ മുഖത്തേക്ക് പകപ്പോടെ നോക്കി അവൻ, ഉത്തരം നല്കാനാകാതെ. ആരുമല്ലാത്ത തനിക്ക് ഇത്രയും നോവുമ്പോൾ അമ്മയായ അവൾക്കൊ നെഞ്ച് കുത്തി പറിക്കുന്ന വേദന കാണില്ലേ അവൾക്ക്....... എന്നിട്ടാണോ...... കുഞ്ഞിനെ നോക്കാതെ..... കുഞ്ഞിനെ കാളും വലുതാണോ ആ കട...... ആണോ ഋഷി...... അതിന് ഉത്തര മില്ലാതെ നിന്നു ഋഷി അപ്പോഴും വൈശാഖിന്റെ ഭവങ്ങളെ നോക്കി കാണുകയായിരുന്നു ഋഷി. ഇതുപോലെ ഒരാൾക്ക് തന്റെ രക്തം പോലുമല്ലാത്ത കുഞ്ഞിനെ ഇത്രമേൽ സ്നേഹിക്കാനാകുമോ അറിയില്ല "" മുല ഞെട്ടിൽ നിന്നു പാല് വലിച്ചു കുടിക്കുമ്പോൾ ഇടക്ക് വിട്ട് അവളെ നോക്കും തുമ്പി പിന്നെ തല പൊക്കി കണ്ണുകൾ പാറി നടക്കും പിന്നെയും വായിലേക്ക് വെച്ചു ചപ്പി കൊണ്ട് കുഞ്ഞിരി പല്ല് കാണിച്ചു അവളെ ചിരിച്ചു കാണിച്ചു , വാതിൽക്കൽ ഒച്ച കേട്ടതും കുഞ്ഞിനെ വീടീച്ചു ചുരിദാറിന്റെ ഹൂക്കിട്ടതും തുമ്പി മടിയിൽ നിന്നെഴുനേറ്റു ഇന്ദുവിന്റെ കൈക്ക്‌ ഇടയിലൂടെ നോക്കി. ച്ചേ ..... ച്ചേ....... മ്മ്..... """

പറയുകയും ആ തളർന്നു ഇരുന്ന മുഖം സന്തോഷത്തിൽ വിടർന്നു ചിരിച്ചു കൊണ്ട് ഇന്ദുവിന്റെ മടിയിൽ കിടന്നു തുള്ളിക്കൊണ്ടിരുന്നു അതിശയത്താൽ കണ്ണുകൾ നിറഞ്ഞു അവളുടെ , പറയാതെ തന്നെ അറിഞ്ഞു അതാരാകും എന്ന്. ഋഷിയുടെ പുറകിലായി മുറിയിലേക്ക് കയറി വരുകയായിരുന്ന വൈശാഖ് ഒരു നിമിഷം തുമ്പിയുടെ വിളിയിൽ കാലുകൾ നിശ്ചല മായി നിന്നു പോയി മനസ്സു വല്ലാതെ തുടി കൊട്ടുന്ന പോലെ. ഋഷി കൈ നീട്ടിയെങ്കിലും അവൾ വൈശാഖിലേക്കു കുതിച്ചു. നെഞ്ചോടു ചേർത്തു ആ കുഞ്ഞി കവിളിൽ മുത്തങ്ങൾ നിറച്ചു അവൻ. ഞാൻ എന്നാൽ പോകുവാ.... സായു ഇന്ന് അവിടെ നിൽക്കുവാണ് എന്ന് പറഞ്ഞു വൈശാഖ് നാളയെ പോകുന്നുള്ളൂ അല്ലെ...... അതെ...... ഇവരെ വീട്ടിലാക്കിയിട്ട് പോകണം......... "" എന്നാൽ ശരി ഇന്ദു ഞാൻ നാളെ വീട്ടിലേക്ക്‌ വരാട്ടോ...... ""

ഋഷി പോയതും വെറുതയിരുന്നു ഇന്ദു, തുമ്പി വൈശാഖിന്റെ തോളിലും അവന്റെ കൈ താളത്തിനൊപ്പം കിടന്നു മുഖം അവന്റെ നെഞ്ചിൽ പൊതിഞ്ഞു ഉറങ്ങി പോയിരുന്നു തുമ്പി. കുഞ്ഞിനെ ബെഡിൽ കിടത്തിയിട്ട് ഉയർന്നതും കണ്ടു കുഞ്ഞിലേക്കു നോക്കി യിരിക്കുന്നവളെ കണ്ണുകൾ കരഞ്ഞു ചുവന്നിട്ടുണ്ട് താൻ അടിച്ച പാട് കവിളിൽ പാടുകൾ തീർത്തിരിക്കുന്നു. എന്തോ അവളുടെ നിസ്സഹായഅവസ്ഥയിലുള്ള ഇരുപ്പ് അവ്നിൽ നോവായി തീർന്നിരുന്നു. അത്..... ഞാൻ പെട്ടന്ന്....... സോറി........ വീര യേ അങ്ങനെ കണ്ടപ്പോൾ...... അതാണ്......... ഒന്നും മിണ്ടാതെ മിഴികൾ താത്തി നിന്നു അവൾ, കണ്ടറിയുകയായിരുന്നു തന്റെ കുഞ്ഞിനോടുള്ള അയാളുടെ സ്നേഹം എന്നാൽ എന്തോ ഒരു ഭയം തന്നെ മൂടുന്നതറിഞ്ഞു അവൾ. വൈശാഖ് കൊണ്ട് കൊടുത്ത ആഹാരം മേശ പുറത്തു തന്നെയിരുന്നു അവൻ ആഹാരത്തിനിട്ടും അവളെയും നോക്കി.

""അത് കഴിച്ചിട്ട് കിടന്നോളു ഞാൻ വെളിയിൽ കാണും എന്തങ്കിലും ആവശ്യം ഉണ്ടങ്കിൽ വിളിച്ചാൽ മതി......... "" അവൻ വെളിയിലേക്ക് പോയതും പൊതി അഴിച്ചു ചപ്പാത്തിയും കറിയുമാണ് കുറച്ചു കഴിച്ചിട്ട് ബാക്കി വൈസ്റ്റ്‌ ബക്കറ്റിൽ ഇട്ടു തുമ്പി യുടെ കൂടെ കെട്ടിപിടിച്ചു കിടക്കുമ്പോഴും എന്റെ ഉള്ളിലാ മുഖം ആയിരുന്നു എന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്തു ഓടുന്ന ആരൂപം. കതക് തുറക്കുന്ന ഒച്ച കേട്ടതും ചാടി എഴുനേറ്റു തനിക്ക് നേരെ ഫോൺ നീട്ടി കൊണ്ട് നിൽക്കുന്ന അയാൾ. ""സായു വിളിക്കുന്നു അമ്മയും ഉണ്ട് തന്നോട്..... സംസാരിക്കണം എന്ന്........ """ പറഞ്ഞു കൊണ്ട് ഫോൺ നീട്ടിയതും അവൾ മേടിച്ചു കാതോട് ചേർത്തു മോള് ഉണരണ്ട എന്ന് വിചാരിച്ചു കതക് തുറന്നു വെളിയിലേക്ക് ഇറങ്ങി അവൾ. മോളെ.... കുഞ്ഞിന് എങ്ങനെ ഉണ്ട്...... പേടിച്ചു പോയി ശരിരമേ ഉള്ളു ഇവിടെ മനസ്സു അവിടെയാണ് എന്റെ കുഞ്ഞിനെ ദൈവം കാത്തു...... ഗീതാമ്മ പറയുമ്പോൾ വിങ്ങി കരയുകയായിരുന്നു.

നാളെ ഞാൻ രാവിലെ വീട്ടിലേക്ക്‌ വന്നേക്കാം ഇന്ദു മോളെ തനിച്ചു ആക്കി ഇനി ഒരു പണിയും ചെയ്യണ്ട നീ...... ഞാൻ വരട്ടെ........ "" സായു അത് പറയുമ്പോൾ ചിരിച്ചു ഇന്ദു. ഫോൺ വെയ്ക്കുമ്പോൾ മനസ്സിന്റെ ഭാരം ഒഴിഞ്ഞത് പോലെ തോന്നി ഇന്ദുവിനു ആരുമില്ലാത്ത തന്നെയും മോളെയും സ്നേഹിക്കാൻ ഇപ്പോൾ ചുറ്റിനുമുണ്ട് ആളുകൾ , കതക് തുറന്നു അകത്തു കയറിയതും കണ്ട കാഴ്ച്ചയിൽ ഞെട്ടി വാതിൽപടിയിൽ കൈ ചേർത്തു ചാരി നിന്നു പോയി ഇന്ദു. നെഞ്ചിലേക്ക് മോളെ കിടത്തി ഇരു കൈയാൽ പൊതിഞ്ഞു കിടക്കുന്ന വൈശാഖ്, ഉറക്കമാണ്, മോളും ആ നെഞ്ചിൻ ചൂടേറ്റ് , ഒരു നിമിഷം താൻ പതറി പോകുന്ന പോലെ തോന്നി അവൾക്ക് . ബാത്‌റൂമിൽ കയറി പൈപ്പ് ഓൺ ആക്കി ചുവരിലേക്ക് ചാഞ്ഞു അവൾ. 🥀🌾 മോളെ മടിയിൽ ഇരുത്തിയാണ് വൈശാഖ് കാർ ഓടിക്കുന്നത് തിരിയുന്നില്ല എങ്കിലും വാ നിറച്ചു എന്തൊക്കയോ പറയുന്നുണ്ട് തുമ്പിമോൾ അതിന് ഉത്തരമായി അയാളും ഉത്തരം നൽകുന്നുണ്ട് ,

എന്ത് കൊണ്ടോ ഒരു വീർപ്പു മുട്ടൽ തോന്നി ഇന്ദുവിനു താൻ ഒറ്റ പെടുന്ന പോലെ, അവർ അവരുടെ ലോകത്താണ് താൻ മാത്രം........... കണ്ണ് നിറഞ്ഞതും വിൻഡോ സൈഡിലേക്ക് മുഖം തിരിച്ചു അവൾ. ഇടക്ക് കടയിൽ നിർത്തി എന്തൊക്കയോ മേടിക്കുന്നുണ്ട് മോൾക്ക്‌ തനിക്കായി നീട്ടിയ തണുത്ത ജ്യൂസ്‌ ലേക്കു ഒന്ന് നോക്കി പിന്നെ വേണ്ട എന്ന് തല യാട്ടി താൻ അത് പ്രതീക്ഷിക്കാത്തത് കൊണ്ടാവണം ആ മുഖം വാടിയത് പോലെ തോന്നി അവൾക്ക്. യാത്ര യുടെയാണെന്നു തോന്നുന്നു ആ നെഞ്ചിൽ കിടന്നു തന്നെ ഉറങ്ങി പോയിരുന്നു തുമ്പി താൻ എടുക്കാൻ കൈ നീട്ടിയതും തന്നെ തടഞ്ഞു കൊണ്ട് ഡോർ തുറന്നു അകത്തേക്ക് കയറിയിരുന്നു അയാൾ. മോളെ ബെഡിലേക്ക് കിടത്തി അവളുടെ കവിളിൽ ഉമ്മ വെച്ചു തിരിയുന്ന ആളെ അസ്വസ്‌ഥത യോടെ നോക്കി നിന്നു അവൾ. ""ഞാൻ ഇപ്പോൾ വരാം ..... രണ്ട് വാതിലിനും തടി കൊണ്ട് ചെറിയ മറ വെയ്ക്കാം അല്ലങ്കിൽ വീര ഇനിയും മുറ്റത്തു ഇറങ്ങും താൻ കണ്ടില്ല എങ്കിൽ അപകടം ഇനിയും ഉണ്ടാകും.....

ഞാൻ പട്ടിക എടുത്തു കൊണ്ട് വരാം........ പറഞ്ഞു കൊണ്ട് തിരിയാൻ തുടങ്ങിയതും അവന്റെ മുമ്പിലായി നിന്നു ഇന്ദു. കുറെ ചോദ്യങ്ങളുമായി. ""നിങ്ങൾ എന്തിനാ എന്റെ മോളെ ഇങ്ങനെ സ്നേഹിക്കുന്നെ..... എന്തിനാ....അവളെ നെഞ്ചോടു ചേർത്തു നിർത്തണേ........ ഞങ്ങൾ ആരാ....... """ തന്റെ മുമ്പിൽ നിറ കണ്ണുകളോടെ തന്റെ ഉത്തരത്തിനായി നിൽക്കുന്നവളെ വർധിച്ച ഹൃദയമിടിപ്പോടെ നോക്കി വൈശാഖ്, അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു, പറ...... എന്തിനാ....... "" അവന്റെ ഷർട്ടിൽ പിടിച്ചു ഉലച്ചു കൊണ്ട് ചോദിച്ചു അവൾ. ""ഞാൻ...... എന്റെ മോളുടെ അമ്മയെ സ്നേഹിച്ചോട്ടെ...... എന്റേത് ആക്കിക്കോട്ടെ......... """ അവന്റെ ഉത്തരത്തിൽ പതറി അവനിലെ പിടിത്തം അയക്കാൻ തുടങ്ങിയതും അവളുടെ കരഞ്ഞ മുഖം ഇരുകൈ യിലായി പൊതിഞ്ഞു പിടിച്ചു. അവൾ ഇല്ല എന്ന് തല ആട്ടി കൊണ്ട് അവനിൽ നിന്നു കുതറിച്ചു കൊണ്ട് ചുവരിലേക്ക് ചാഞ്ഞുഊർന്നു നിലത്തേക്ക് ഇരുന്നു ഇന്ദു.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story