ഇന്ദുലേഖ: ഭാഗം 28

indulekha

എഴുത്തുകാരി: നിളകാർത്തിക

ഞാൻ...... എന്റെ മോളുടെ അമ്മയെ സ്നേഹിച്ചോട്ടെ...... എന്റേത് ആക്കിക്കോട്ടെ......... """ അവന്റെ വാക്കുകളിൽ പതറി അവനിലെ പിടിത്തം അയക്കാൻ തുടങ്ങിയതും അവളുടെ കരഞ്ഞ മുഖം ഇരുകൈ യിലായി പൊതിഞ്ഞു പിടിച്ചു വൈശാഖ്. അവൾ ഇല്ല എന്ന് തല ആട്ടി കൊണ്ട് അവനിൽ നിന്നു കുതറിച്ചു കൊണ്ട് ചുവരിലേക്ക് ചാഞ്ഞുഊർന്നു നിലത്തേക്ക് ഇരുന്നു ഇന്ദു. അവളുടെ കണ്ണ് നീരും നിസ്സഹായ അവസ്ഥയും വൈശാഖിന്റെ നെഞ്ചിനെ നീറ്റിച്ചു. മുട്ട് കാലിൽ മുഖം അമർത്തി കരയുന്നവളുടെ അടുതെക്കു കാലുകൾ ചലിപ്പിച്ചു കൈകൾ നീട്ടിയെങ്കിലും പിന്നെ പിൻവലിച്ചു. അറിയില്ല വീരയെ നെഞ്ചിലേറ്റുമ്പോൾ അവൾ മാത്രമായിരുന്നു തന്റെ നെഞ്ചിൽ ആർക്കും പ്രേവേശനം കൊടുക്കില്ല എന്ന് വിചാരിച്ച തന്റെ ഹൃദയത്തിലേക്ക് എപ്പോഴോ താൻ പോലുമറിയാതെ കൂട് കിട്ടിയിരുന്നു

ഇവൾ തന്റെ കുഞ്ഞിന്റെ അമ്മയെ താനും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു തന്റെതാക്കാൻ ആഗ്രഹിച്ചു പോകുന്നു. ഇന്ദു....... "" ആർദ്രമായി നേർത്ത വാക്കുകളാൽ അവൻ വിളിക്കുമ്പോൾ ദേഹം ഒന്ന് വിറച്ചു പിന്നെ മുഖം ഉയർത്തി അവൾ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. അവൻ അടുത്തേക്ക് വരുമ്പോൾ ചുവരിലേക്ക് ഒതുങ്ങി കൂടിയിരുന്നു അവൾ.. "ഇല്ല..... എനിക്ക് ഇഷ്ട്ടം ഇല്ല...... എന്നോട് ഇങ്ങനെ ഒന്നും പറയരുതേ........ അവന്റെ നേരെ ഇരുകൈകൾ കൂപ്പി പിടിച്ചു അവൾ. ഇന്ദു............. "" ""വേണ്ട....... എന്നെ വിളിക്കണ്ട...... ഞങ്ങൾ എങ്ങോട്ട് എങ്കിലും പൊയ്ക്കോളം..... പ്ലീസ്‌....... എനിക്ക് ഇഷ്ടമില്ല എനിക്ക് എന്റെ മോള് മതി അവൾക്ക് ഞാനും നിങ്ങളുടെ കാല് ഞാൻ പിടിക്കാം ഞങ്ങളുടെ ജീവിതത്തിലേക്ക് വരരുതേ....."" പറയുകയും അവന്റെ കാലിൽ അവളുടെ വിരൽ തുമ്പു അവന്റെ കാലിനെ സ്പർശിച്ചത്തും ഞെട്ടി കൊണ്ട് പുറകോട്ട് വലിച്ചു വൈശാഖ്. പിന്നെ അവളുടെ അടുത്തായി മുട്ട് കുത്തിയിരുന്നു

അവളെ പിടിക്കാനായി കൈ നീട്ടിയതും അവൾ ചുമൽ കൂച്ചി കൊണ്ട് മാറിയിരുന്നു. ""ഇന്ദു....... ഞാൻ.... എനിക്ക്..... വീര അവൾ ഇല്ലാതെ വയ്യ എന്നായിരിക്കുന്നു എനിക്ക്..... ഇപ്പോൾ നീയും അറിയില്ല എപ്പോഴാണ് എന്ന്......ഒരിക്കലും മോൾക്ക്‌ വേണ്ടിയല്ല ഇന്ദു......ഞാൻ ആഗ്രഹിക്കുന്നു ഇന്ദു വൈശാഖിന്റെ ജീവിതത്തിലെ യാത്രയിൽ ഇനി നിങ്ങളും വേണമെന്ന്............എന്റേതായി എന്റേത് മാത്രമായി...... പറഞ്ഞു കൊണ്ട് അവളുടെ കൈയിൽ പിടിച്ചതും തട്ടി മാറ്റി അവൾ.. വേണ്ട..... ഒന്ന് പോയി തരുമോ...... എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ......... എന്നെ കൊണ്ടാവില്ല.......എന്നെ കൊണ്ടാവില്ല...... കിച്ചുയേട്ടാ........ """ സായുവിന്റെ വിളി കേട്ടതും വൈശാഖ് തിരിഞ്ഞു നോക്കി തന്നിലേക്ക് സംശയത്തോടെ നോക്കുന്ന അവളിലേക്കും സായുവിനെ കണ്ടപ്പോൾ ഒരു ആശ്രയത്തിനെന്ന പോലെ നോക്കുന്നവളിലേക്കും മിഴികൾ മാറി സഞ്ചരിച്ചുവൈശാഖിന്റെ.

അവൾ നിലത്തെക്ക് കൈ കുത്തി എഴുനേറ്റു വേച്ചു പോയതും വൈശാഖിന്റെ കൈ അവളെ ചേർത്തു പിടിക്കാനായി നീണ്ടതും അവൾ അതും കടന്നു സായുവിന്റെ അടുത്തേക്ക് പാഞ്ഞു അവളുടെ നെഞ്ചിലേക്കു വീണു. സായു....... """ എന്താ..... ഇന്ദു..... എന്ത് പറ്റി...... "" അത്......... എന്നെ കൊണ്ടാവില്ല ഒന്നിനും ആവില്ല എനിക്ക് എന്റെ മോള് മതി.......എന്നെ നിർബന്ധിക്കരുതേ........... പറയുകയും തേങ്ങി കരയുന്നവളെ ഒന്നും മനസിലാകാതെ വൈശാഖിനെ നോക്കി സായു. 🌾🥀 കിച്ചുയേട്ടാ........""" സായുവിന്റെ വിളിയിൽ മുറ്റത്തേക്ക് ഇറങ്ങിയ അവൻ പിൻതിരിഞ്ഞു , അവൾ..... അവൾ..... സമ്മതിക്കുമെന്ന് തോന്നുന്നില്ല കിച്ചുയേട്ടാ എന്തോ വാശി പോലെയാ കാണിക്കുന്നത്........ എനിക്ക് എന്തോ പേടി പോലെ........ ഏയ്‌...... കുഴപ്പമില്ല സായു പിടിച്ചു നിർത്താൻ പറ്റിയില്ല ഇപ്പോൾ പറയാൻ ഇരുന്നതല്ല ഞാൻ പക്ഷെ പറഞ്ഞു പോയി.....

എനിക്ക് അവരെ രണ്ട് പേരെയും വേണം സായു അതിന് എത്ര നാള് വേണമെങ്കിലും കാക്കാൻ തയാറാണ് ഞാൻ....... പറഞ്ഞു കൊണ്ട് നോവാർന്ന ചിരിയോടെ കാറിന്റെ അടുത്തേക്ക് നടന്നു അവൻ. കിച്ചുയേട്ടാ ചെന്നു കഴിയുമ്പോൾ വിളിക്കണേ ..... ഞാൻ രാവിലെ നന്ദുവിനെ ഓപ്പറേഷനു കയറുന്നതിനു മുന്പേ എത്തിയേക്കാം....... ഉം.......... """ ഒന്ന് മൂളി കൊണ്ട് കാറിലേക്ക് കയറി അവൻ. സായു...... എന്റെ മോളെയും അവളെയും നോക്കിയേക്കണേ........ """ അവനതു പറയുബോൾ അതിശയത്തോടെ നോക്കി കാണുകയായിരുന്നു സായു അവനിലേ മാറ്റം. കിച്ചുയേട്ടാ..... ഇത്രക്കു ഇഷ്ടമാണോ അവരെ....... അവളുടെ ഭാഗ്യ മാണ്‌ കിച്ചുയേട്ടാ അവൾ ഒരിക്കൽ മനസിലാക്കും ഈ മനസ്സു...... അന്ന് മാറും അത് വരെ കാത്തിരിക്കാൻ കിച്ചുയേട്ടനെ കഴിയു....... ഉത്തരമായി ഒന്ന് ചിരിച്ചു അവൻ. അവന്റെ കാർ അകലുന്നത് നോക്കി നിന്നു സായു പിന്നെ അകത്തേക്ക് കയറി ,

ഇന്ദു അപ്പോഴും ആ ഇരുപ്പു തന്നെയാണ്. അവളുടെ ഇരുപ്പു അവളുടെ മനസ്സിനെയും നോവിച്ചു. ഇന്ദു...... കിച്ചുയേട്ടൻ പാവാണ്...... നീ ചെറുപ്പമാണ് ഇന്ദു ഇന്ന് അല്ല എങ്കിൽ നാളെ നിനക്ക് ഒരു തുണ വേണ്ടേ..... തുമ്പി മോള് വളർന്നു വരുമ്പോൾ അമ്മയെ പോലെ അവൾക്ക് ഒരു അച്ഛന്റെയും സ്നേഹം വേണ്ടേ ഇന്ദു.......അവളുടെ മനസ്സിൽ കിച്ചുയേട്ടൻ അവളുടെ അച്ഛനാണ്...... ആ സ്‌നേഹം കണ്ടില്ല എന്ന് വെയ്ക്കരുതേ....... ഞങ്ങൾ ഇവിടെ നിന്നു പോകുവാ സായു....... ഋഷിയെ ഒന്ന് വിളിക്കുമോ....... ഇനി ഞാൻ ഇവിടെ നിൽക്കില്ല...... എല്ലാം തീരുമാനിച്ചു ഉറപ്പിച്ചത്‌ പോലെ അവളുടെ വാക്കുകളിലെ ഉറപ്പ് സായുവിനെ ഭയപ്പെടുത്തി. ഇന്ദു...... ചിറ്റ ഒക്കെ വരട്ടെ നമ്മുക്ക് എന്നിട്ട് തീരുമാനിക്കാം..... "" ഇനി ഞാൻ ഇവിടെ നിൽക്കില്ല....... സായു അയാളുടെ മനസ്സിൽ ഇതാണ് എന്ന് ഞാൻ അറിഞ്ഞില്ല നിൽക്കില്ല ഞാൻ..... എനിക്ക് ഇനി ഒരു തുണ വേണ്ട എന്റെ കുഞ്ഞിന് ഒരു അച്ഛൻ വേണ്ട ....

ആരും വേണ്ട സഹതാപത്തോടെയുള്ള ഒരു സ്നേഹം അത് എനിക്ക് വേണ്ട......... ശരി.... ഞാൻ ഋഷിയെ വിളിക്കാം ഞാനും വരാം നമ്മുക്ക് ഒരുമിച്ചു മാറാം എന്തായാലും നിന്നെയും കുഞ്ഞിനേയും ഒറ്റയ്ക്ക് എങ്ങോട്ടും വിടില്ല ഞാൻ....... മ്മേ...... മ്മേ........ ച്ചാ...... ച്ചാ...... """ തുമ്പിയുടെ ഒച്ച കേട്ടതും രണ്ട് പേരും ഒരു പോലെ നോക്കി ബെഡിൽ ഇരുന്നു കൊണ്ട് തങ്ങൾക്കു നേരെ കൈ നീട്ടുവാണ് തുമ്പി. നിലത്തു നിന്നു പിടഞ്ഞു എഴുനേറ്റു കൊണ്ട് ഓടി ചെന്നു അവളെ നെഞ്ചിലേക്ക് ചേർത്തു ഇന്ദു., തന്നെ ചേർത്തു പിടിച്ച അയാളുടെ മണമാണ് തുമ്പിക്കൂ എന്ന് തോന്നി അവൾക്ക് അസ്വസ്‌ഥത യോടെ മുഖം ചുളിച്ചു അവൾ ദേക്ഷ്യ വും സങ്കടവും ആ മുഖത്തു നിഴലിച്ചു. തുമ്പി...... അമ്മേടെ വാവേ....... വാ നമ്മുക്ക് കുളിക്കാം........ "" പറയുകയും കുഞ്ഞിന്റെ ഉടുപ്പ് ഊരാൻ തുടങ്ങി. ഇന്ദു കുഞ്ഞ് ഉണർന്നതല്ലേ ഉള്ളു...... പാല് കൊടുക്ക്‌ എന്നിട്ട് കുളിപ്പിക്കാം....... ""

സായു അത് പറഞ്ഞതും ചെവി കൊടുക്കാതെ കുളിമുറിയിലേക്ക് നടന്നു വെള്ളം ഒഴിപ്പിച്ചു സോപ്പ് തേച്ചു പിന്നെ ഇടക്ക് കുഞ്ഞിനെ മണത്തു നോക്കി അവൾ. ഇന്ദുവിന്റെ ഭ്രാന്തമായ പെരുമാറ്റവും ഭാവവും നോക്കി കാണുകയായിരുന്നു സായു. ""ഇന്ദു ഭ്രാന്തയോ നിനക്ക് എന്തൊക്കെയാ കാണിക്കുന്നേ...... ഒന്നോർത്തോ എത്ര തേച്ചാലും മായ്ച്ചാലും പോകുന്ന ബന്ധം അല്ല കിച്ചുയേട്ടനും വീരയും തമ്മിൽ ഉള്ളത്........ രക്തബന്ധത്തേക്കാളും വലിയ ഒരു ബന്ധം ഉണ്ട് അതാണ് അവർ തമ്മിലുള്ളത്..... നീ തോറ്റു പോകും ഇന്ദു നീ നോക്കിക്കോ....... ദേക്ഷ്യത്തോടെ പറഞ്ഞു കൊണ്ട് മുറിയിൽ നിന്നു ഇറങ്ങി പോയിരുന്നു. 🥀🌾 നന്ദുവിന്റെ ഓപ്പറേഷൻ കഴിഞ്ഞു icu വിൽ തന്നെയാണ് കുഴപ്പങ്ങൾ ഒന്നുമില്ല അവൾ സുഖമായി ഇരിക്കുന്നത് എന്നുള്ളത് എല്ലാവർക്കും സന്തോഷമായിരുന്നു. ഋഷി സായുവിനെ ഹോസ്പിറ്റലിൽ കൊണ്ട് ആക്കിയിരുന്നു. ""കിച്ചുയേട്ടാ..... ഇന്ദു ഭയങ്കര വാശിയിലാണ്.....

അവൾക്ക് വീട് മാറണമെന്ന് ഞാൻ പറഞ്ഞു.... കേൾക്കണ്ടേ....... നിങ്ങൾ വീട്ടിൽ വരുന്നത് വരെ ഞങ്ങൾ എങ്ങനെ എങ്കിലും പിടിച്ചു വെയ്ക്കാം അവളെ....... ""വേണ്ട സായു അവളുടെ ആഗ്രഹം പോലെ നടക്കട്ടെ ഞാൻ അവളോട് ചെയ്ത പാപങ്ങൾക്ക് ഉള്ള ശിക്ഷ ആയി കണ്ടോളാം ഞാൻ...... അവളുടെ ഉള്ളിൽ ഒരു തീ ഉണ്ട് അത് എന്റെ പേരിൽ അണയരുത് അവൾ എന്ത് ആഗ്രഹിക്കുന്ന അത് നടക്കട്ടെ..... ഋഷി ആ ടൗണിൽ എന്റെ ഷോപ്പിനോട് അടുത്ത് ഒരു കട വാടകക്ക് കൊടുക്കാൻ ഉണ്ട് അത് ഞാൻ പറഞ്ഞു ഏർപ്പാട് ആക്കാം...... അകലെ നിന്നു എങ്കിലും ഒന്ന് കാണാമല്ലോ.....പിന്നെ ഒരു വീട് അതും അവളുടെ ഇഷ്ട്ടം പോലെ നടക്കട്ടെ....... തളർന്നു പോയിടത്തു നിന്നു ഒരു ഫീനിക്സ് പക്ഷിയെ എഴുന്നേറ്റവൾ ആണ് ഇനി ഒരിക്കൽ കൂടി വീഴരുത് അതിന് കാരണക്കാരൻ ഞാൻ ആകരുത് എന്നിൽ നിന്നു എന്ത് സഹായവും പ്രതീക്ഷിക്കാം ഇന്ദു അറിയണ്ട.........

പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു അവൻ പിന്നെ കാലുകൾ നിഴ്ചലമായി. "" ഞങ്ങൾ വരുന്നതിനു മുന്പേ അവർ പൊയ്ക്കോട്ടേ..... അല്ലങ്കിൽ ചിലപ്പോൾ ഞാൻ എന്റെ പെണ്ണിനേയും കുഞ്ഞിനേയും ഞാൻ ചേർത്തു പിടിച്ചു എന്ന് വരാം ഒരിക്കലും വിടാത്ത രീതിയിൽ...... അത് അവൾക്ക് സങ്കടം ആകും അത് എനിക്ക് സഹിക്കില്ല....... പറഞ്ഞു കൊണ്ട് അവരെ നോക്കാതെ ആ വരാന്തയിലൂടെ വൈശാഖ് നടന്നു അകലുന്നത് നിസ്സഹായരായി നോക്കി നിന്നു സായുവും ഋഷിയും. ""ഇതുപോലെ ഒരാൾക്ക് സ്നേഹിക്കാൻ കഴിയുമോ... ഒന്നും പ്രതീക്ഷിക്കാതെ നിസ്വാർത്ഥമായി..... കിച്ചുയേട്ടന്റെ ഉള്ളിൽ ഇത്രമേൽ പ്രണയം ഉണ്ടായിരുന്നോ..... വിശ്വസിക്കാൻ ആകുന്നില്ല........ ""ചില പ്രണയങ്ങൾ ഇങ്ങനെയാണ് സായു..... ഒന്നും പ്രതീക്ഷിക്കാതെ...... അതിരുകൾ ഇല്ലാത്ത പ്രണയം......

അവരുടെ ബന്ധം തുടങ്ങിയത് വീരയിലൂടെയാണ്.. അവൾ തന്നെ അവരെ ഒന്നാക്കട്ടെ........ പറഞ്ഞു കൊണ്ട് സായുവിന്റെ കൈ പൊതിഞ്ഞു പിടിച്ചു ഋഷി. 🌾🥀 എടുക്കാനായി ഒന്നുമില്ലായിരുന്നു അവൾക്ക് രണ്ട് ബാഗിൽ കുറച്ചു തുണികളും കുറച്ചു പാത്രങ്ങളും അല്ലാതെ.. തുമ്പിയെ എടുത്തു കൊണ്ട് ആ പടികൾ ഇറങ്ങുമ്പോൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി ഇന്ദു. ദീപുയേട്ടന്റെ കൈ പിടിച്ചു ഈ പടികൾ കയറിയത് ഓർമ്മ വന്നതും കണ്ണുകൾ അറിയാതെ ഈറനായി അവളുടെ. ഋഷിയുടെ കൂടെ കാറിൽ കയറുമ്പോൾ തുമ്പിയുടെ കണ്ണുകൾ വൈശാഖിന്റെ വീട്ടിലേക്കായിരുന്നു ആ കുഞ്ഞി കണ്ണുകൾ പരതി അവളുടെ അച്ഛനെ. ച്ചേ...... ച്ചേ...... """ തുമ്പിയുടെ വായിൽ നിന്നു ആ പേര് വീണതും ഹൃദയം നുറുങ്ങുന്ന വേദനയോടെ നെഞ്ചിലേക്ക് അമർത്തി പിടിച്ചു ഇന്ദു അവളെ. അപ്പോൾ അങ്ങകലെ തന്നിൽ അലിഞ്ഞു ചേർന്നവർ തന്നിൽ നിന്നു അകന്നു പോകുന്നത് സായുവിന്റെ വാക്കുകളിലൂടെ അറിഞ്ഞു തളർച്ച യോടെ ചുവരിലേക്ക് ചാഞ്ഞു വൈശാഖ് കണ്ണീരോടെ..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story