ഇന്ദുലേഖ: ഭാഗം 29

indulekha

എഴുത്തുകാരി: നിളകാർത്തിക

അങ്ങനെ നിന്നു മണിക്കൂറോളം ഹൃദയം വിങ്ങുന്ന വേദന തുമ്പിയുടെ മോണ കട്ടിയുള്ള ചിരി യും "ച്ചേ "" എന്നുള്ള വിളിയും കാതിൽ അലയടിക്കും പോലെ. എന്തിനാ.... ഇന്ദു എന്തിനാ..... എന്നിൽ നിന്നു എന്റെ മോളെ നീ.....അറിയാം അവകാശമില്ല എന്ന് അറിയാം...... വയ്യടി നിന്നെയും കുഞ്ഞിനേയും കാണാതെ വയ്യ....... വൈശാഖ് ഇങ്ങനെ ആയിരുന്നില്ല എന്നാൽ എന്തിനാ എന്റെ ജീവിതത്തിലേക്ക് വന്നത് ഇങ്ങനെ തട്ടി പറിച്ചു കൊണ്ടുപോകാനാണോ...... മുഖം ഇരു കൈയാൽ തുടച്ചു പിന്നെ ആ വരാന്തയിലൂടെ നിലഉറപ്പിക്കാനാകാത്ത മനസ്സോടെ ഉഴറി നടന്നു അവൻ. ചെറിയ ഒരു വാർക്കവീടാണ് എടുത്തിരിക്കുന്നത് രണ്ട് മുറിയും അടുക്കളയും ഒരു ഹാളും, വീടിനു അടുത്ത് തന്നെയാണ് ഒരു കടമുറി വാടകക്ക് പറഞ്ഞിരിക്കുന്നത്. മോളെ നിലത്തേക്ക് ഇരുത്തി കൊണ്ട് കൊണ്ട് വന്ന സാധനങ്ങൾ എല്ലാം എടുത്തു വെച്ചു സായു അടുക്കളയിലാണ്.

കൈയിലിരിക്കുന്ന കളിപ്പാട്ടം നിലത്തിട്ടു അടിക്കുന്നുണ്ട് ഇടക്ക് നാല്പാടും നോക്കി ചുണ്ടുകൾ വിതുമ്പുനുണ്ട് അവൾ. മ്മ്....... ച്ചാ....... ഏഹ്....... "" ചുണ്ടി കോട്ടിയുള്ള അവളുടെ പരാതികൾ കേട്ടില്ല എന്ന് നടിച്ചു ഇന്ദു. സായു ഉണ്ടാക്കി കൊണ്ട് വന്ന കുറുക്കു കൊടുക്കാനായി അവളെ എടുത്തതും ഇന്ദുവിന്റെ എളിയിൽ കിടന്നു കുതറിച്ചു പിന്നെ നിലത്തേക്ക് ഊർന്നു ഇരുന്നു വാതിൽ പടിയിലേക്ക് മുട്ട് കുത്തി നീന്തി തുടങ്ങി. വഴിയിലേക്ക് നോക്കി കണ്ണുകൾ നാല് പാടും പാറി നടന്നുഅവളുടെ പ്രതീക്ഷിച്ചതു കാണാതെ വന്നതും ആ കുഞ്ഞി ചുണ്ടുകൾ വിതുമ്പി. ച്ചേ...... ച്ചേ ....... """" തുമ്പിയിൽ നിന്നു കേൾക്കുന്ന വാക്കുക്കൾ അസ്വസ്ഥ പെടുത്തിയതും ഇരു കൈകളും കാതിൽ അമർത്തി പിടിച്ചു പിന്നെ കുതിച്ചു ചെന്നു കുഞ്ഞിനെ കൈയിലെടുത്തു നിലത്തേക്ക് നിർത്തി കൈ കൊണ്ട് തുടയിലേക്ക് അടിച്ചു. മതി...... വീര നിർത്തു..... കേൾക്കണ്ട എനിക്ക്..... നിനക്ക് അച്ഛനില്ല മരിച്ചു......

മരിച്ചു പോയി നമ്മളെ തനിച്ചാക്കി പോയി വരില്ല ഇനി....... അയാൾ നിന്റെ അച്ഛൻ അല്ല...... അലറി പറഞ്ഞു കൊണ്ട് വീരക്ക് നേരെ ഒരിക്കൽ കൂടി കൈ ഓങ്ങിയതും ആ കൈയിൽ കയറി പിടിച്ചിരുന്നു സായു. ഇന്ദു മതി നിർത്തു ഭ്രാന്തയോ നിനക്ക് ഇച്ചിരി ഇല്ലാത്ത കുഞ്ഞിനോടാണോ... വാശി കാണിക്കുന്നേ........ ആഹ്.... പറയുകയും കൈയിൽ പിടിച്ചു വലിച്ചു നേരെ നിർത്തി , പിന്നെ ഇന്ദു വിന്റെ കൈയിൽ നിന്നു കുഞ്ഞിനെ വലിച്ചു മേടിച്ചു., വീര അപ്പോഴേക്കും അലറി കരഞ്ഞുകൊണ്ടിരുന്നു അത് വലിയ എങ്ങലായി ശ്വാസം കിട്ടാതെ കുഞ്ഞ് കണ്ണു മിഴിച്ചു സായു പെട്ടന്ന് കുഞ്ഞിനെ കൈയിൽ തൂക്കി യെടുത്തു മുഖത്തു ശക്തിയിൽ ഊതി യതും ഞെട്ടിയത് പോലെ നിർത്തി പിന്നെയും കരയാൻ തുടങ്ങിയതും കുഞ്ഞിനെ തോളിലേക്ക് ചേർത്തു കിടത്തി മുറ്റത്തേക്ക് നടന്നു പോകുമ്പോൾ കോപത്തോടെ ഇന്ദുവിനെ ഒന്ന് നോക്കാൻ മറന്നില്ല സായു. ഞാൻ.....

എന്റെ... മോളെ... അടിച്ചു പാപിയാ ഞാൻ....... പറയുകയും ചുവരിലേക്ക് ആഞ്ഞു അടിച്ചു കൈ അവൾ പല വട്ടം വിരലുകൾ ചുവന്നു അത് കണ്ടതും ഓടി വന്നു അവളെ തടഞ്ഞു സായു. ഇനി കൈ തല്ലി ചതച്ചിട്ട് എന്തിനാ..... ബോധം ഇല്ലാതെ ഓരോന്നും ചെയ്തിട്ട്...... ഇന്ദു മോള് ചെറുതാണ് അവൾക്ക് അറിയില്ല ദീപുവാണ് അവളുടെ അച്ഛൻ......എന്ന് അവൾ കണ്ണു തുറന്ന് അന്ന് മുതൽ കാണുന്ന മുഖമാണ് കിച്ചുയേട്ടന്റെ....... തുമ്പിയുടെ മനസ്സിൽ കിച്ചുയേട്ടന്റെ രൂപമാണ് അച്ഛൻ..... അത് അങ്ങനെ അങ്ങ് മാറുമെന്ന് തോന്നുന്നുണ്ടോ നിനക്ക്...... ഇപ്പോൾ ഉള്ള ഈ തീരുമാനം തെറ്റായിരുന്നു എന്ന് തോന്നാതെ ഇരിക്കട്ടെ........നിനക്ക്......കുറച്ചു മാസങ്ങളായി എല്ലാ രാത്രിയിലും ആ നെഞ്ചിൽ കിടന്നിട്ടാണ് നിൻറെ മാറിന്റെ ചൂടിലേക്ക് തുമ്പി വരാറുള്ളത്........ മറക്കണ്ട ഇന്ദു....... ആ ചൂടാണ് നഷ്ടം ആയതു കുഞ്ഞ് അല്ലെ ചിലപ്പോൾ കുറച്ചു ദിവസം കാണാതെ ഇരിക്കുമ്പോൾ മറന്നോളും അത് വരെ ക്ഷമിക്ക് നീ........

കോപത്തോടെ അത്രയും പറഞ്ഞു ഇന്ദുവിനെ ഒന്ന് നോക്കിയിട്ട് ഉറങ്ങി കിടക്കുന്ന തുമ്പി മോളെ നെഞ്ചോടു ചേർത്തു പിടിച്ചു അകത്തേക്ക് പോയിരുന്നു സായു. ഇന്ദുവിന്റ മാറോടു ചേർന്ന് കിടക്കുവാണ് തുമ്പി മോള് മാറിൽ കടുത്ത ചൂട് ഏറ്റത്തും കണ്ണുകൾ വെട്ടി തുറന്നു അവൾ , തുമ്പിയുടെ ദേഹത്ത് കൈ വെച്ചതും പൊള്ളിയത് പോലെ കൈ വലിച്ചു അവൾ. സായു....... സായു....... "" അടുത്ത് കിടക്കുന്ന സായുവിനെ ഒരു വിറവലോടെ തട്ടി വിളിച്ചു, പെട്ടന്ന് ഉള്ള വിളിയിൽ പകപ്പോടെ ചാടി എഴുനേറ്റു സായു. അപ്പോഴേക്കുംതളർന്നു കിടക്കുന്ന തുമ്പിയെ മടിയിലേക്ക് എടുത്തു കിടത്തിയിരുന്നു ഇന്ദു. സായു എന്റെ മോളെ പനിക്കുന്നുണ്ട്..... പൊള്ളുന്നു..... സായു..... ഞാനാ ഞാൻ കാരണാ....... പറയുകയും മാറോടു ചേർത്തു തുമ്പിയെ പെട്ടന്ന് തുമ്പിയുടെ ദേഹം വല്ലാതെ വിറ കൊള്ളുകയും കണ്ണിലെ ഗോളങ്ങൾ മറിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. സായു.... എന്റെ മോള്........"""

കരയാൻ പോലുമാകാതെ മരവിച്ച പോലെ നിന്നു ഇന്ദു തല പെരുക്കുന്ന പോലെ തോന്നി അവൾക്ക്. "ഇന്ദു പനി കൂടി യതാ....... കുഞ്ഞിനെ ഇങ്ങു താ പറയുകയും കുഞ്ഞിനേയും കൊണ്ട് കുളിമുറിയിലേക്ക് കയറി സായു തുമ്പിയുടെ ദേഹത്ത് കൂടെ വെള്ളം ഒഴിച്ചു മുഖം കഴുകിച്ചു അപ്പോഴേക്കും കണ്ണുകൾ നേരെ യായി കരച്ചിലോടെ തളർന്നു സായുവിന്റെ ദേഹത്തേക്ക് വീണിരുന്നു തുമ്പി. ഇന്ദു ഫോൺ എടുത്തു ഋഷിയെ വിളിക്കു വേഗം....... അപ്പോഴും എന്താണ് സംഭവിച്ചത് എന്നറിയാതെ മരവിച്ച പോലെ നിന്നു പോയിരുന്നു ഫോണുംകൈയിൽ പിടിച്ചു നിൽക്കുന്നവളുടെ കൈയിലേക്ക് തുമ്പിയെ കൊടുത്തിട്ട് ഫോൺ അവളുടെ കൈയിൽ നിന്നു മേടിച്ചു എടുത്തു വെളിയിലേക്ക് നടന്നു , തിരിച്ചു വരുമ്പോൾ ഒരു പാത്രത്തിൽ ചെറു ചൂട് വെള്ളവും ഒരു തുണിയുമുണ്ടായിരുന്നു. ഇന്ദു മോളെ നല്ലത് പോലെ തുടപ്പിക്ക്...... ഞാൻ പനിയുടെ മരുന്ന് എടുക്കാം....... ഋഷി ഇപ്പോൾ വരും......

പെട്ടന്ന് ഇനി ചൂട് കൂടരുത്.... അപകടമാണ്‌...... മോളുടെ ഉടുപ്പ് ഊരി തുണി മുക്കി തുടച്ചു കൊണ്ടിരുന്നു അവൾ , ഋഷി വന്നതും സായു മോളെയും കൊണ്ട് വേഗന്നു കയറിയിരുന്നു. കാറിൽ കയറിയതും കുഞ്ഞിനെ ഇന്ദുവിന്റെ മടിയിലേക്ക് ഇരുത്തി സായു ഇന്ദുവിന്റെ മാറിലേക്ക് കൈ അമർത്തി വാ പൊളിച്ചു തുമ്പി. ഇന്ദു.........പാല് കൊടുക്ക്‌...... നമ്മൾ ഇപ്പോൾ ആശുപത്രിയിൽ ഏത്തും......... ഹൂക്ക് അഴിച്ചു മാറോടു ചേർത്തു തുമ്പിയുടെ വായിലെ പനി ചൂട് തന്നിലേക്കും പടരുന്നതറിഞ്ഞു ഇന്ദു നെഞ്ച് വിങ്ങി സീറ്റിലേക്ക് ചാരി അവൾ. "കുഞ്ഞിന് കോട്ട് എത്ര നേരം.......നിന്നു...... """ ഡോക്ടർ കുഞ്ഞിനെ പരിശോധിച്ച് കൊണ്ട് ചോദിച്ചു. ഡോക്ടർ ഒരു മിനിറ്റോളം പെട്ടന്ന് വെള്ളം ഒഴിച്ചു പിന്നെ തുടപ്പിച്ചു.......... "" പനി കൂടി തലചൂടായതാണ് ഇനി ഇതുപോലെ ഉണ്ടാകാതെ സൂക്ഷിക്കണം കുഞ്ഞ് അല്ലെ...... എന്തായാലും ഇവിടെ അഡ്മിറ്റ് ആക്കുവാണ്.......പേടിക്കണ്ട...... ചെറുതായി ഉണ്ടായതല്ല ഉള്ളു........ ഉറങ്ങുക യായിരുന്നു തുമ്പി പെട്ടന്ന് ഞെട്ടി ഉണർന്നിരുന്നു. ച്ചേ.... ച്ചേ...... """

" പറയുകയും ചുണ്ട് കൂർപ്പിച്ചു കരഞ്ഞു. കുഞ്ഞിന്റെ അച്ചൻ വന്നില്ലേ...... കരയിക്കണ്ട മോളെ അധികം പനി കൂടിയാൽ ഇനിയും കോട്ട് ഉണ്ടാകാൻ സത്യത ഉണ്ട്....... ഡോക്ടർ അത് പറയുകയും സായുവും ഋഷിയും പരസ്പരം നോക്കി. വീരയുടെ..... അച്ഛൻ ഇവിടെ ഇല്ല എറണാകുളത്താണ് ഞങ്ങൾ വിളിച്ചു അറിയിക്കാം ഡോക്ടർ....... തളർന്നു നിൽക്കുന്ന ഇന്ദു വിനെ നോക്കി പറഞ്ഞു കൊണ്ട് ഋഷി വെളിയിലേക്കിറങ്ങി.എന്ത് കൊണ്ടോ ആ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നില്ല അവൾ. ഋഷിയിൽ നിന്നു കേൾക്കുന്ന വാക്കുകൾ കാതിൽ ഈയം ഉരുക്കി ഇറക്കുന്ന പോലെ ഒന്ന് പിടഞ്ഞുവൈശാഖ് അത് കണ്ണു നീരായി കവിളിനെ തഴുകി. ഋഷി എന്റെ മോള്..... എങ്ങനെ ഉണ്ട്........ "" ഇപ്പോൾറൂമിലേക്ക് മാറ്റി വൈശാഖ് നല്ല പനിയുണ്ട് നാളെ കുറച്ചു ടെസ്റ്റുകൾ ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്........ ഋഷി.....

ഇന്ദു അവൾ....... """ ആ കുഞ്ഞിന്റെ അരികിൽ തളർന്നു ഇരിപ്പുണ്ട്.......വൈശാഖ് വേഗന്നു വാ....... ഒന്ന് കണ്ടാൽ തുമ്പിക്കൂ ഒരു ആശ്വാസം ആകും...... ച്ചേ.... എന്ന വിളിയാണ് വൈശാഖ്..... അതിശയം തോന്നുന്നു എങ്ങനെ ആടോ താൻ ആ കുഞ്ഞിന്റെ കുഞ്ഞ് മനസ്സിൽ ഇത്ര നിറഞ്ഞു നിൽക്കുന്നത്....... ഋഷിയിൽ നിന്ന വാക്കുകൾ എന്തുകൊണ്ടോ ഉണർവോ സന്തോഷമോ നൽകിയില്ല അവനിൽ മറിച്ചു പനിച്ചു തളർന്നു കിടക്കുന്ന തന്റെ കുഞ്ഞിന്റെ മുഖമായിരുന്നു അവന്റെ ഉള്ളിൽ. 🥀 കുഞ്ഞിന്റെ കട്ടിലിൽ തല ചായിച്ചു കരഞ്ഞു തളർന്നു ഉറങ്ങി പോയിരുന്നു ഇന്ദു കുഞ്ഞിന്റെ കിലുകില എന്നുള്ള ചിരി കേട്ടതും കണ്ണുകൾ ഞെട്ടി തുറന്നു നോക്കിയതും കണ്ടു അവളെ ഇരു കൈയിലും ഉയർത്തി പിടിച്ചു വയറിൽ മുഖം ഉരസ്സി ചിരിപ്പിക്കുന്നവനെ ,അവരിലേക്ക് ഒരു നിമിഷം നോക്കി ഇരുന്നു പോയി ഇന്ദു, കാണുകയായിരുന്നു അവൾ തന്റെ കുഞ്ഞിന് അവൻ ഏത്രമേൽ പ്രിയപെട്ടവനാണ് എന്ന്,

ആ ചിന്ത തന്നെ ഒരോ നിമിഷവും കുത്തി നോവിക്കുന്നതറിഞ്ഞു ഇന്ദു കസേരയിൽ നിന്നു എഴുനേറ്റു ഒന്നും മിണ്ടാതെ വെളിയിലേക്ക് ഇറങ്ങി യിരുന്നു അവൾ. ഹാൻഡ് റൈലിംഗിൽ കൈ പിടിച്ചു വഴിയിലേക്ക് നോക്കി നിൽക്കുന്നവളുടെ അടുത്തേക്ക് ചെന്നു വൈശാഖ് അവന്റെ കഴുത്തിൽ ചുറ്റി പിടിച്ചു തോളിൽ കിടക്കുന്നുണ്ട് തുമ്പി ഇടക്ക് അവനെ നോക്കി കണ്ണടച്ചു ആ കുഞ്ഞിരി പല്ല് കാട്ടി ചിരിച്ചു കാണിച്ചു കൊണ്ടിരുന്നു തിരിച്ചു അവനും. ഇന്ദു...... ഞാൻ വരാൻ ഇരുന്നത് അല്ല...... പക്ഷെ മോൾക്ക്‌ വയ്യ എന്ന് അറിഞ്ഞപ്പോൾ..... പറ്റിയില്ല...... ഇനി വരില്ല ഒരിക്കലും...... മോള് ഉറങ്ങി കഴിഞ്ഞു പൊയ്ക്കോളം......... അവനതു പറയുമ്പോഴും അവളുടെ മിഴികൾ മറ്റെങ്ങോ ആയിരുന്നു. എനിക്ക് സമ്മതമാണ്....... നിങ്ങളെ എന്റെമോളുടെ അച്ഛൻ ആക്കാൻ....... വിവാഹം...... എനിക്ക് സമ്മതമാണ്.....മോൾക്ക്‌ വേണ്ടി അവൾക്ക് വേണ്ടി മാത്രം..... മറ്റൊന്നും എന്നിൽ നിന്നു പ്രതീക്ഷിക്കരുത്.......ഒരിക്കലും എന്നെ കൊണ്ടാകില്ല......... പറഞ്ഞു കൊണ്ട് തന്റെ ഉത്തരത്തിനു പോലും കാക്കാതെ ആ നീണ്ട വരാന്തയിലൂടെ നടന്നു അകലുന്നവളെ അവൾ പറഞ്ഞ വാക്കുകളിൽ കുടുങ്ങി മോചനമില്ലാതെ നിന്നു വൈശാഖ്.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story